ഇസ്ലാം അപായപ്പെടുകയും ആദർശം നഷ്ടപ്പെടുകയും ചെയ്യുമെന്ന് ഭയക്കുന്ന സന്ദർഭത്തിൽ മാത്രമാണ് മരണം ആഗ്രഹിക്കുവാൻ ഇസ്ലാം അനുവദിച്ചിരിക്കുന്നത്.
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لاَ تَقُومُ السَّاعَةُ حَتَّى يَمُرَّ الرَّجُلُ بِقَبْرِ الرَّجُلِ فَيَقُولُ يَا لَيْتَنِى مَكَانَهُ
“ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ക്വബറിനരികിലൂടെ നടക്കുകയും “അയാളുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ’ എന്ന് അയാൾ പറയുകയും ചെയ്യുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല.” (ബുഖാരി, മുസ്‌ലിം)
ദീനീനിഷ്ടയുള്ള വ്യക്തി ആദർശത്തിന്റെ വിഷയത്തിൽ കടുത്ത പരീക്ഷണങ്ങൾക്ക് വിധേയമാകുമ്പോൾ ഇപ്രകാരം ആഗ്രഹി ക്കുമെന്നാണ് ഹദീഥിന്റെ താൽപര്യം. (ഫത്ഹുൽബാരി നോക്കുക)
നമസ്കാരാനന്തരം ചൊല്ലുവാൻ നബി ﷺ കൽപ്പിക്കപ്പെട്ട വചനങ്ങൾ ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ ഇപ്രകാരം നിവേദനം ചെയ്യുന്നു:
يَا مُحَمَّدُ هَلْ تَدْرِي فِيمَ يَخْتَصِمُ المَلأُ الأَعْلَى؟
قُلْتُ: نَعَمْ في الدرجاتِ والكَفَّارَاتِ ونقْلِ الأَقْدَامِ إلى الجَمَاعَاتِ وإسْبَاغِ الوُضُوءِ فِي السَّبرَات، وانتظارِ الصلاةِ بَعْدَ الصَّلاةِ، ومَنْ حَافظَ عَلَيهِنَّ عَاشَ بِخَيْرٍ وَمَاتَ بِخَيْرٍ، وَكَانَ مِنْ ذُنُوبِهِ كَيَوْمِ وَلَدَتْهُ أُمُّهُ،
قَالَ: يَا مُحَمَّدُ. قُلْتُ: لَبَّيْكَ وَسَعَدَيْكَ. فَقَالَ: إذَا صَلَّيْتَ فَقُلْ: اللَّهُمَّ إنِّي أَسْأَلُكَ فِعْلَ الخَيْراتِ وتَرْكَ الـمُنْكَرَاتِ وحُبَّ الـمَسَاكِينِ وإِذَا أَرَدْتَ بِعِبَادِكَ فِتْنَةً فَاقْبِضْنِي إِلَيْكَ غَيْرَ مَفْتُونٍ.
قَالَ: والدَّرَجَاتُ: إِفْشَاءُ السَّلاَمِ وَإطْعَامُ الطّعَامِ والصَّلاَةُ باللّيْلِ والنَّاسِ نيَامٌ.
“ഹേ മുഹമ്മദ്, അത്യുന്നതങ്ങളിൽ മലക്കുകൾ എന്തിനാണ് തർക്കിക്കുന്നതെന്ന് താങ്കൾക്കറിയുമോ?
ഞാൻ പറഞ്ഞു: പദവികളിൽ, പ്രായശ്ചിത്തങ്ങളിൽ, ജമാഅത്തുനമസ്കാരങ്ങളിലേക്ക് കാലുകൾ ചലിപ്പിക്കുന്നതിൽ, അതിശൈത്യ ത്തിൽ വുദ്വുഅ് പൂർണമായി എടുക്കുന്നതിൽ, ഒരു നമസ്കാരത്തിനു ശേഷം മറ്റൊരു നമസ്കാരം പ്രതീക്ഷിക്കുന്നതിൽ. ഒരാൾ ഇവ കാത്തു സൂക്ഷിച്ചാൽ അയാൾ നന്മയിൽ ജീവിച്ചു. നന്മയിൽ മരണം വരിച്ചു. അയാളുടെ പാപങ്ങളെ സംബന്ധിച്ചിടത്തോളം അയാൾ ഉമ്മ പ്രസവിച്ച ദിനം പോലെ(പാപസുരക്ഷിതൻ) ആണ്.
(അല്ലാഹു പറഞ്ഞു:) ഹേ മുഹമ്മദ്, ഞാൻ പറഞ്ഞു: അല്ലാഹുവേ, നിനക്ക് ഞാൻ വീണ്ടും വീണ്ടും ഉത്തരം ചെയ്യുന്നു. അതിൽ ഞാൻ വീണ്ടും വീണ്ടും സൗഭാഗ്യം കാണുന്നു.
അപ്പോൾ അല്ലാഹു പറഞ്ഞു: താങ്കൾ നമസ്കരിച്ചാൽ പറയുക:
اللَّهُمَّ إِنِّى أَسْأَلُكَ فِعْلَ الْخَيْرَاتِ وَتَرْكَ الْمُنْكَرَاتِ وَحُبَّ الْمَسَاكِينِ وَإِذَا أَرَدْتَ فِى النَّاسِ فِتْنَةً فَاقْبِضْنِى إِلَيْكَ غَيْرَ مَفْتُونٍ
“”അല്ലാഹുവേ, നിശ്ചയം ഞാൻ നിന്നോട് നന്മകളെ പ്രവർത്തിക്കലും തിന്മകളെ വെടിയലും സാധുക്കളോടുള്ള സ്നേഹവും തേടുന്നു. നീ നിന്റെ ദാസന്മാരിൽ ഒരു പരീക്ഷണം ഉദ്ദേശിച്ചാൽ, പരീക്ഷിക്കപ്പെടാത്ത രീതിയിൽ നീ എന്നെ നിന്നിലേക്ക് (മരണത്തിലൂടെ) പിടികൂടേണമേ.” (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന്’ വിശേഷിപ്പിച്ചിട്ടുണ്ട്)
നബി ﷺ പറഞ്ഞു: പദവികൾ എന്നാൽ സലാം പ്രചരിപ്പിക്കലാണ്. ഭക്ഷണം ഊട്ടലാണ്. ജനങ്ങൾ ഉറങ്ങുന്നവരായിരിക്കെ രാത്രി നമസ്കരിക്കലുമാണ്.
അല്ലാഹുവിന്റെ റസൂലി ﷺ നോട് ചൊല്ലുവാൻ അല്ലാഹു കൽപ്പിച്ച വചനങ്ങൾ മുആദ് ഇബ്നുജബലി ﷺ ൽ നിന്നുള്ള നിവേദ നത്തിൽ ഇപ്രകാരമാണുള്ളത്:
اللَّهُمَّ إِنِّى أَسْأَلُكَ فِعْلَ الْخَيْرَاتِ وَتَرْكَ الْمُنْكَرَاتِ وَحُبَّ الْمَسَاكِينِ وَأَنْ تَغْفِرَ لِى وَتَرْحَمَنِى وَإِذَا أَرَدْتَ فِتْنَةَ قَوْمٍ فَتَوَفَّنِى غَيْرَ مَفْتُونٍ أَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ وَحُبَّ عَمَلٍ يُقَرِّبُ إِلَى حُبِّكَ
“അല്ലാഹുവേ, നന്മകൾ പ്രവർത്തിക്കലും തിന്മകൾ വെടിയലും സാധുക്കളോടുള്ള സ്നേഹവും ഞാൻനിന്നോട് യാചിക്കുന്നു. നീ എന്നോടു പൊറുക്കുവാനും കരുണ കാണിക്കുവാനും (ഞാൻ നിന്നോടു തേടുന്നു.) ജനങ്ങളിൽ നീ വല്ല പരീക്ഷണവും ഉദ്ദേശിക്കുക യാണെങ്കിൽ പരീക്ഷണത്തിനു വിധേയനാക്കപ്പെടാത്ത വിധം നീ എന്നെ (മരണത്തിലൂടെ) പിടികൂടേണമേ. നിന്റെ സ്നേഹവും നിന്നെ സ്നേഹിക്കുന്നവരുടെ സ്നേഹവും നിന്റെ സ്നേഹത്തിലേക്ക് അടുപ്പി ക്കുന്ന കർമ്മത്തോടുള്ള സ്നേഹവും ഞാൻ നിന്നോടു തേടുന്നു” (അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
സഈദ് ഇബ്നു മുസയ്യബ് ﷺ പറഞ്ഞു:
لَمَّا صَدَرَ عُمَرُ بْنُ الْخَطَّابِ مِنْ مِنًى أَنَاخَ بِالأَبْطَحِ ثُمَّ كَوَّمَ كَوْمَةً بَطْحَاءَ ثُمَّ طَرَحَ عَلَيْهَا رِدَاءَهُ وَاسْتَلْقَى ثُمَّ مَدَّ يَدَيْهِ إِلَى السَّمَاءِ فَقَالَ اللَّهُمَّ كَبِرَتْ سِنِّى وَضَعُفَتْ قُوَّتِى وَانْتَشَرَتْ رَعِيَّتِى. فَاقْبِضْنِى إِلَيْكَ غَيْرَ مُضَيِّعٍ وَلاَ مُفَرِّطٍ
“ഉമർ ഇബ്നുൽഖത്വാബ് رَضِيَ اللَّهُ عَنْهُ മിനയിൽ നിന്ന് പുറപ്പെട്ടപ്പോൾ അബ്ത്വഹിൽ തന്റെ ഒട്ടകത്തെ മുട്ടുകുത്തിച്ചു. ശേഷം ചരൽകല്ലു കൊണ്ട് ഒരു കൂനയുണ്ടാക്കി അതിന്മേൽ തന്റെ തട്ടം വിരിച്ചിട്ടു. അതിൽ മലർന്നു കിടന്ന ഉമർ തന്റെ ഇരുകരങ്ങളും ആകാശത്തിനു നേരെ ഉയർത്തിക്കൊണ്ടു പ്രാർത്ഥിച്ചു: അല്ലാഹുവേ, എനിക്കു പ്രായാധിക്യ മായി. എന്റെ ശക്തി ക്ഷയിച്ചു. എന്റെ പ്രജകൾ വ്യാപിച്ചു. അതിനാൽ പാഴാക്കുന്നവനും വീഴ്ചവരുത്തുന്നവനുമാക്കാതെ എന്നെ നിന്നിലേക്ക് (മരണത്തിലൂടെ) പിടികൂടേണമേ.” (മുവതഉ മാലിക്)
അബ്ദുൽ ജബ്ബാർ അബ്ദുല്ല