മരണത്തെ ഓർക്കുന്നതിന്റെ മഹത്വം

THADHKIRAH

മരണത്തെ ഒാർക്കുന്നതിന്റെ മഹത്വം
മനുഷ്യനെ സംസ്കരിക്കുന്നതിൽ മരണസ്മരണക്ക് അതുല്യമായ പങ്കുണ്ട്. മരണചിന്ത കണ്ണിനെ നനയിപ്പിക്കും, ഹൃദയത്തെ ലോല മാക്കും. ജീവിതത്തെ അർത്ഥവത്താക്കും, ദുനിയാവിൽ വിരക്തത ജനിപ്പിക്കും. ആഖിറത്തിലെ ക്ഷേമത്തിൽ തൽപ്പരതയുണ്ടാക്കും. തിന്മ കൾക്ക് വിരാമമിടും. നന്മകളിൽ ഉത്സാഹമേറ്റും.
അനസി رَضِيَ اللَّهُ عَنْهُ  ൽ നിന്നും നിവേദനം: “അല്ലാഹുവിന്റെ റസൂൽ ‎ﷺ  ഒരു സദസ്സിനരികിലൂടെ നടന്നു. അവർ ചിരിക്കുകയായിരുന്നു. തിരുദൂതർ ‎ﷺ  പറഞ്ഞു:

أكثِروا ذِكرَ هاذِمِ اللَّذَّات ؛ الموت فإنَّه لم يَذكُره أحَدٌ في ضِيقٍ من العَيشِ إلاَّ وَسَّعَهُ عَليهِ، ولا ذَكَرَهُ في سَعَةٍ إلاَّ ضَيَّقَها عَليهِ

“നിങ്ങൾ ആസ്വാദനങ്ങളെ തകർക്കുന്ന മരണത്തെ സ്മരിക്കുന്നത് വർദ്ധിപ്പിക്കുക. കാരണം, ജീവിതത്തിന്റെ ഞെരുക്കത്തിൽ വല്ലവനും മരണത്തെ ഓർത്താൽ അത് ജീവിതത്തെ അവനു വിശാലമാക്കും. ജീവിതത്തിന്റെ വിശാലതയിൽ വല്ലവനും മരണത്തെ ഓർത്താൽ അത് അവന് ജീവിതത്തെ കുടുസ്സുമാക്കും”
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം:

كُنْتُ مَعَ رَسُوْلِ اللهِ  ‎ﷺ  فَجَاءَهُ رَجُلٌ مِنَ الأنْصَارِ ، فَسَلَّمَ عَلَى النَّبِيِّ ‎ﷺ  ثُمَّ قَالَ : يَا رَسُوْلَ اللهِ! أَيُّ الْمُؤمِنِينَ أَفْضَلُ؟

قَالَ ‎ﷺ: أَحْسَنهُمْ خُلُقاً

قَالَ : فَأَيُّ الْمُؤمِنِينَ أَكْيَسُ؟

قَالَ  ‎ﷺ : أَكْثَرُهُمْ لِلْمَوتِ ذِكْراً ، وَأَحسنهُمْ لِمَا بَعْدَهُ اسْتِعدَاداً ، أُولئِكَ الأكْيَاس

“ഞാൻ അല്ലാഹുവിന്റെ റസൂലി ‎ﷺ  നോടൊപ്പം ആയിരിക്കെ, അൻസ്വാരി കളിൽ നിന്നുള്ള ഒരാൾ വരുകയും തിരുനബി ‎ﷺ  യോട് സലാമോതു കയും ചെയ്തു. അദ്ദേഹം ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, വിശ്വാസികളിൽ ശ്രേഷ്ഠൻ ആരാണ്?
തിരുനബി ‎ﷺ  പറഞ്ഞു: അവരിൽ ഏറ്റവും നല്ല സ്വഭാവക്കാരൻ.
അദ്ദേഹം ചോദിച്ചു: വിശ്വാസികളിൽ ഏറ്റവും ബുദ്ധിയുള്ളവൻ ആരാണ്?
തിരുനബി ‎ﷺ  പറഞ്ഞു: അവരിൽവെച്ച് ഏറ്റവും കൂടുതൽ മരണത്തെ ഓർക്കുന്നവനും മരണശേഷമുള്ള ജീവിതത്തിന് ഏറ്റവും നന്നാ യി തയ്യാറാകുന്നവനും. അവർ തന്നെയാകുന്നു ബുദ്ധിജീവികൾ”  (സുനനുഇബ്നിമാജഃ. അൽബാനി ഹസനെന്ന് വിശേഷിച്ചിച്ചു.)
നബി ‎ﷺ  , മരണത്തെ സ്മരിക്കുക എന്ന ഉത്തമ ഗുണമുള്ള വ്യക്തിയായിരുന്നു. അബൂക്വതാദഃ رَضِيَ اللَّهُ عَنْهُ പറയുന്നു:

أَنّ رَسُولَ اللَّهِ ‎ﷺ  مُرَّ عَلَيْهِ بِجِنَازَةٍ فَقَالَ ട്ട مُسْتَرِيحٌ ، وَمُسْتَرَاحٌ مِنْهُ 

قَالُوا يَا رَسُولَ اللَّهِ مَا الْمُسْتَرِيحُ وَالْمُسْتَرَاحُ مِنْهُ ؟

قَالَ ട്ട الْعَبْدُ الْمُؤْمِنُ يَسْتَرِيحُ مِنْ نَصَبِ الدُّنْيَا وَأَذَاهَا إِلَى رَحْمَةِ اللَّهِ، وَالْعَبْدُ الْفَاجِرُ يَسْتَرِيحُ مِنْهُ الْعِبَادُ وَالْبِلاَدُ وَالشَّجَرُ وَالدَّوَابُّ 

“അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  ക്ക് അരികിലൂടെ ഒരു ജനാസഃ കൊണ്ടുവരപ്പെട്ടു. അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: ഒന്നുകിൽ വിശ്രമിച്ച വനാണ് അല്ലെങ്കിൽ വിശ്രമം നൽകിയവനാണ്. അവർ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, “വിശ്രമിച്ചവനാണ് അല്ലെങ്കിൽ വിശ്രമം നൽകിയവനാണ്’എന്നാൽ എന്താണ്? തിരുനബി ‎ﷺ  പറഞ്ഞു: വിശ്വാസിയായ ദാസൻ ഭൗതിക ജീവിതത്തിന്റെ കഷ്ടതകളിൽ നിന്നും ക്ലേശ ങ്ങളിൽനിന്നും അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് വിശ്രമിക്കും. തെമ്മാടിയായ ദാസനാകട്ടെ, അവനിൽ നിന്ന് അടിയാറുകളും നാടു കളും വൃക്ഷങ്ങളും മൃഗങ്ങളും വിശ്രമം നേടും.” (ബുഖാരി, മുസ്‌ലിം)
അബുദ്ദർദാഅ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:

مَنْ أَكْثَرَ ذِكْرَ الْمَوْتِ قَلَّ حَسَدُهُ وَقَلَّ فَرَحُهُ.

“വല്ലവനും മരണത്തെ ഓർക്കുന്നതു വർദ്ധിപ്പിച്ചാൽ അവന്റെ അസൂയയും നിഗളിപ്പും കുറയും.’  (മുസ്വന്നഫു ഇബ്നുഅബീശെയ്ബഃ)
ചില മഹത്തുക്കൾ ചോദിക്കപ്പെട്ടു: കൂടുതൽ ഹൃദയസ്പൃക്കായ ഉപദേശമേതാണ്? അവർ പറഞ്ഞു: “ജീവനറ്റ മനുഷ്യശരീരങ്ങളിലേക്ക് നോക്കലാണ്.’
ഇമാം ക്വുർത്വുബി പറഞ്ഞു:”അറിയുക,മരണമാകുന്നു ഏറ്റവും ജുഗുപ്സാവഹമായ കാര്യം; അറുവഷളായ വിഷയവും. രുചിച്ചു നോക്കൽ ഏറെ നീരസമുണ്ടാക്കുന്നതും വിരസവുമായ ചഷകമാണത്. മരണം ആസ്വാദനങ്ങളെ തകർത്തെറിയും. വിശ്രമജീവിതത്തിന് വിരാമ മിടും. അനിഷ്ടങ്ങളെ ആനയിച്ചു കൊണ്ടുവരും. നിന്റെ സന്ധികളെ മുറിക്കുന്ന, അവയവങ്ങളെ വേർപെടുത്തുന്ന, എടുപ്പുകളെ ഉടക്കുന്ന കാര്യമേതാണോ, അതാകുന്നു ഏറ്റവും മോശവും സങ്കീർണ്ണവുമായത്. അത് വന്നിറങ്ങുന്ന നാളാകട്ടെ മഹാസംഭവ നാളുമായിരിക്കും.” 

 

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts