മരണത്തെക്കുറിച്ചുള്ള ഉപദേശം

THADHKIRAH

മരണത്തിന്റെ വിഷയത്തിൽ അല്ലാഹു തന്റെ തിരുദൂതﷺ നെ ഉപദേശിക്കുകയും ഉൽബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ ‎﴿٣٠﴾  (الزمر: ٣٠)

തീർച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു. (വി. ക്വു. 39: 30)

وَمَا جَعَلْنَا لِبَشَرٍ مِّن قَبْلِكَ الْخُلْدَ ۖ أَفَإِن مِّتَّ فَهُمُ الْخَالِدُونَ ‎﴿٣٤﴾  (الأنبياء: ٣٤)

(നബിയേ,)നിനക്കു മുമ്പ് ഒരു മനുഷ്യന്നും നാം അനശ്വരത നൽകിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കിൽ അവർ നിത്യജീവികളായിരി ക്കുമോ? (വി. ക്വു. 21: 34)

وَلَقَدْ خَلَقْنَا الْإِنسَانَ وَنَعْلَمُ مَا تُوَسْوِسُ بِهِ نَفْسُهُ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ الْوَرِيدِ ‎﴿١٦﴾‏ إِذْ يَتَلَقَّى الْمُتَلَقِّيَانِ عَنِ الْيَمِينِ وَعَنِ الشِّمَالِ قَعِيدٌ ‎﴿١٧﴾‏ مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ ‎﴿١٨﴾‏ وَجَاءَتْ سَكْرَةُ الْمَوْتِ بِالْحَقِّ ۖ ذَٰلِكَ مَا كُنتَ مِنْهُ تَحِيدُ ‎﴿١٩﴾‏ وَنُفِخَ فِي الصُّورِ ۚ ذَٰلِكَ يَوْمُ الْوَعِيدِ ‎﴿٢٠﴾‏ وَجَاءَتْ كُلُّ نَفْسٍ مَّعَهَا سَائِقٌ وَشَهِيدٌ ‎﴿٢١﴾‏ لَّقَدْ كُنتَ فِي غَفْلَةٍ مِّنْ هَٰذَا فَكَشَفْنَا عَنكَ غِطَاءَكَ فَبَصَرُكَ الْيَوْمَ حَدِيدٌ ‎﴿٢٢﴾‏ (ق: ١٦-٢٢)

തീർച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്റെ) കണ്ഠനാഡിയെക്കാൾ അവനോട് അടുത്തവനും ആകുന്നു. വലതുഭാഗത്തും ഇടതുഭാഗത്തും ഇരുന്നുകൊണ്ട് ഏറ്റുവാങ്ങുന്ന രണ്ടു പേർ ഏറ്റുവാങ്ങുന്ന സന്ദർഭം.അവൻ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയ്യാറായി നിൽക്കുന്ന നിരീക്ഷകൻ ഉണ്ടാവാതിരി ക്കുകയില്ല. മരണവെപ്രാളം യാഥാർത്ഥ്യവുംകൊണ്ട് വരുന്നതാണ്. എന്തൊന്നിൽ നിന്ന് നീ ഒഴിഞ്ഞു മാറികൊണ്ടിരിക്കുന്നുവോ അതത്രെ ഇത്. കാഹളത്തിൽ ഉൗതപ്പെടുകയും ചെയ്യും. അതാകുന്നു താക്കീതി ന്റെ ദിവസം. കൂടെ ഒരു ആനയിക്കുന്നവനും ഒരു സാക്ഷിയുമുള്ള നില യിലായിരിക്കും ഏതൊരാളും (അന്ന്) വരുന്നത്.(അന്ന് സത്യനിഷേധി യോടു പറയപ്പെടും) തീർച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലാ യിരുന്നു. എന്നാൽ ഇപ്പോൾ നിന്നിൽ നിന്ന് നിന്റെ ആ മൂടി നാം നീക്കം ചെയ്തിരിക്കുന്നു. അങ്ങനെ നിന്റെ ദൃഷ്ടി ഇന്നു മൂർച്ചയുള്ളതാകുന്നു (വി. ക്വു. 50:16-22)
ഇബ്നു മസ്ഊദി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

اسْتَحْيُوا مِنْ اللَّهِ حَقَّ الْحَيَاءِ قَالَ قُلْنَا يَا رَسُولَ اللَّهِ إِنَّا نَسْتَحْيِي وَالْحَمْدُ لِلَّهِ قَالَ لَيْسَ ذَاكَ وَلَكِنَّ الِاسْتِحْيَاءَ مِنْ اللَّهِ حَقَّ الْحَيَاءِ أَنْ تَحْفَظَ الرَّأْسَ وَمَا وَعَى وَالْبَطْنَ وَمَا حَوَى وَلْتَذْكُرْ الْمَوْتَ وَالْبِلَى وَمَنْ أَرَادَ الْآخِرَةَ تَرَكَ زِينَةَ الدُّنْيَا فَمَنْ فَعَلَ ذَلِكَ فَقَدْ اسْتَحْيَا مِنْ اللَّهِ حَقَّ الْحَيَاءِ

“നിങ്ങൾ അല്ലാഹുവിൽ നിന്ന് യഥാവിധം ലജ്ജിക്കുക. ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ ഞങ്ങൾ ലജ്ജിക്കുന്നു, അൽഹംദു ലില്ലാഹ്. നബി ‎ﷺ  പറഞ്ഞു: അങ്ങനെയല്ല. എന്നാൽ അല്ലാഹുവിൽ നിന്നു യഥാവിധമുള്ള ലജ്ജയെന്നാൽ താങ്കൾ താങ്കളുടെ തലയും തലയുൾക്കൊണ്ട അവയവങ്ങളും വയറും അത് അടങ്ങിയ അവയവ ങ്ങളും സംരക്ഷിക്കലാണ്. താങ്കൾ മരണത്തേയും നാശത്തേയും ഒാർക്കലാണ്. വല്ലവനും പരലോകത്തെ ഉദ്ദേശിച്ചാൽ അവൻ ഭൗതിക ലോകത്തെ അലങ്കാരങ്ങൾ ഉപേക്ഷിച്ചു. വല്ലവനും ഇപ്രകാരം പ്രവർത്തിച്ചാൽ അയാൾ അല്ലാഹുവിൽ നിന്ന് യഥാവിധം ലജ്ജിച്ചു.”  (അഹ്മദ്, സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

അലിയ്യി رَضِيَ اللَّهُ عَنْهُ ൽ നിന്നും മറ്റും നിവേദനം. നബി ‎ﷺ  പറഞ്ഞു: “എന്റെ അടുക്കൽ ജിബ്രീൽ (അ) വന്നു. എന്നിട്ടു പറഞ്ഞു:

يَا مُحَمَّدُ، أَحْبِبْ مَنْ شِئْتَ فَإِنَّكَ مُفَارِقُهُ، وَاعْمَلْ مَا شِئْتَ فَإِنَّكَ مَجْزِيٌّ بِهِ، وَعِشْ مَا شِئْتَ فَإِنَّكَ مَيِّتٌ، وَاعْلَمْ أَنَّ شَرَفَ الْمُؤْمِنِ قِيَامُهُ بِاللَّيْلِ وَعِزَّهُ اسْتِغْنَاؤُهُ عَنِ النَّاسِ

“മുഹമ്മദ്, താങ്കൾ ഇഷ്ടമുള്ളവരെയെല്ലാം സ്നേഹിക്കുക കാരണം താങ്കൾ അവരോട് വേർപിരിയും. താങ്കൾ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുക കാരണം അതിനു താങ്കൾ പ്രതിഫലം നൽകപ്പെടുന്നനാണ്. താങ്കൾ ഉദ്ദേശിച്ചത്ര ജീവിക്കുക കാരണം താങ്കൾ മരിക്കുന്നവനാകുന്നു. താങ്കൾ അറിയുക, ഒരു മുഅ്മിനിന്റെ മഹത്വം അവൻ രാത്രി നമസ്കരിക്കുന്നതിലാണ്. അവന്റെ പ്രതാപമാകട്ടേ ജനങ്ങളിൽ നിന്ന് അവൻ ധന്യനാകുന്നതിലുമാണ്.”  (മുഅ്ജമുത്ത്വബറാനി. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.)
അലിയ്യ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:

ارْتَحَلَتْ الدُّنْيَا مُدْبِرَةً وَارْتَحَلَتْ الْآخِرَةُ مُقْبِلَةً وَلِكُلِّ وَاحِدَةٍ مِنْهُمَا بَنُونَ فَكُونُوا مِنْ أَبْنَاءِ الْآخِرَةِ وَلَا تَكُونُوا مِنْ أَبْنَاءِ الدُّنْيَا فَإِنَّ الْيَوْمَ عَمَلٌ وَلَا حِسَابَ وَغَدًا حِسَابٌ وَلَا عَمَلٌ

“ദുനിയാവ് പിന്നോട്ട് യാത്രയായി, പരലോകം മുന്നിട്ടു വരികയയി. ദുനിയാവിനും ആഖിറത്തിനും അവയുടെ സന്തതികളുണ്ട്. നിങ്ങൾ ആഖിറത്തിന്റെ സന്തതികളാകുക. നിങ്ങൾ ദുനിയാവിന്റെ സന്തതികളാ കരുത്. കാരണം, ഇന്ന് കർമ്മമാണുള്ളത്; വിചാരണയില്ല. നാളെ വിചാരണയാണുള്ളത്; കർമ്മമില്ല.” (ബുഖാരി)
അബുദ്ദർദാഅ് رَضِيَ اللَّهُ عَنْهُ പറഞ്ഞു:

أضحكني ثلاث و أبكاني ثلاث. أضحكني مؤمل دنيا و الموت يطلبه، و غافل ليس بمغفول عنه، و ضاحك بملء فيه لا يدري أأرضى الله أم أسخطه؟

و أبكاني: فراق الأحبة محمد صلى الله عليه و سلم و حزبه، و أحزنني هول المطلع عند غمرات الموت، و الوقوف بين يدي الله يوم تبدو السريرة علانية ثم لايدري إلى الجنة أو إلى النار.

“മൂന്നു കാര്യങ്ങൾ എന്നെ ചിരിപ്പിക്കുകയും മൂന്നു കാര്യങ്ങൾ എന്നെ കരയിപ്പിക്കുകയും ചെയ്തു. മരണം തന്നെ അന്വേഷിച്ചു നടക്കവേ ഭൗതികതയിൽ പ്രതീക്ഷ വെക്കുന്നവനും താൻ ശ്രദ്ധിക്കപ്പെടുന്നവനായിട്ടും അശ്രദ്ധയിൽ കഴിയുന്നവനും താൻ അല്ലാഹുവിനെ പ്രീതിപ്പെടുത്തുന്നവനാണോ അതല്ല കേപിപ്പിക്കുന്നവനാണോ എന്നൊന്നുമറിയാതെ വായ നിറയെ ചിരിക്കുന്നവനുമാണ് എന്നെ ചിരിപ്പിക്കുന്നവർ.
തിരുനബി ‎ﷺ  യും അദ്ദേഹത്തിന്റെ കൂട്ടുകാരുമാകുന്ന ഇഷ്ടക്കാരോട് വേർപിരിയുന്നതും മരണവെപ്രാള സമയത്തുണ്ടാകുന്ന ഭയാനകതയും രഹസ്യങ്ങൾ പരസ്യങ്ങളാകുന്ന ദിനം വിചാരണക്കായി അല്ലാഹുവിന്റെ മുമ്പിൽ നിൽക്കുകയും അതിൽ പിന്നെ സ്വർഗ്ഗത്തിലേക്കാണോ അതല്ല നരകത്തിലേക്കാണോ വിധിക്കപ്പെടുന്നതെന്ന് അറിയാതിരിക്കുകയും ചെയ്യുന്നതാണ് എന്നെ കരയിപ്പിക്കുന്നത്.”  (അൽബസ്സാർ. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts