മരണാനന്തരം വിശ്വാസികളുടെ ആത്മാക്കൾ അന്യോന്യം കണ്ടുമുട്ടുകയും സന്തോഷം പങ്കിടുകയും സാന്ത്വനം പകരുകയും പരസ്പരം സംസാരിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്യുമെന്ന് ഹദീഥിൽ വന്നിട്ടുണ്ട്.
വിശ്വാസിയുടെ ആത്മാവിനെ മലക്കുകൾ തങ്ങളുടെ കയ്യിലുള്ള പട്ടു വസ്ത്രത്തിൽ സ്വീകരിച്ചാൽ അതുമായി അവർ പോകുന്നതിനെ ക്കുറിച്ച് അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരമുണ്ട്:
…فَيَأْتُونَ بِهِ أَرْوَاحَ الْمُؤْمِنِينَ فَلَهُمْ أَشَدُّ فَرَحًا بِهِ مِنْ أَحَدِكُمْ بِغَائِبِهِ يَقْدَمُ عَلَيْهِ فَيَسْأَلُونَهُ مَاذَا فَعَلَ فُلَانٌ مَاذَا فَعَلَ فُلَانٌ فَيَقُولُونَ دَعُوهُ فَإِنَّهُ كَانَ فِي غَمِّ الدُّنْيَا
فَإِذَا قَالَ أَمَا أَتَاكُمْ قَالُوا ذُهِبَ بِهِ إِلَى أُمِّهِ الْهَاوِيَةِ…
“…അതോടെ അവർ റൂഹുമായി വിശ്വാസികളുടെ ആത്മാക്കളുടെ അടു ക്കൽ വരും. നിങ്ങളിലൊരാളിൽ നിന്നു അകലെയായിരുന്ന ഒരു വ്യക്തി നാടണഞ്ഞാൽ അയാൾക്കുണ്ടാകുന്ന സന്തോഷത്തേക്കാൾ വലിയ സന്തോഷമായിരിക്കും ആ ആത്മാവിൽ അവർക്ക്. അവർ അതിനോടു ചോദിക്കും: ഇന്നയാൾ എന്തു ചെയ്തു. ഇന്നയാൾ എന്തു ചെയ്തു. മറ്റു ആത്മാക്കൾ പറയും അതിനെ (അൽപം വിശ്രമിക്കുവാൻ) വിട്ടേക്കൂ. കാരണം അവൻ ഭൗതിക ലോകത്തെ പ്രയാസത്തിലായിരുന്നു.
അയാൾ നിങ്ങളിലേക്കു വന്നില്ലേ എന്നു ആ ആത്മാവ് ചോദിച്ചാൽ അവർ പറയും: അയാളേയും കൊണ്ട് അയാളെ അണച്ചു പൂട്ടുന്ന ഹാവിയത്തിലേക്ക് (നരകത്തിലേക്ക്) കൊണ്ടു പോയിരിക്കുന്നു…”. (മുസ്തദ്റകുഹാകിം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
എന്നാൽ അവിശ്വാസികളുടെ ആത്മാക്കൾക്കു മുമ്പിൽ ആകാശ കവാടങ്ങളും കാരുണ്യകവാടങ്ങളും അടക്കപെട്ടാൽ അവർ പാതാള ത്തിലേക്കു തള്ളപെടും. ഭൂമിക്കടിയിലുള്ള സിജ്ജീനിലെ അവിശ്വാസി കളുടെ ആത്മാക്കളുടെ കൂട്ടത്തിൽ മരണപെടുന്ന അവിശ്വാസിയുടെ ആത്മാവിനേയും മലക്കുകൾ എത്തിക്കുമെന്ന് അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള ഉപരിസൂചിത ഹദീഥിൽ തുടർന്ന് ഇപ്രകാരമുണ്ട്:
…حَتَّى يَأْتُونَ بِهِ بَابَ الْأَرْضِ فَيَقُولُونَ مَا أَنْتَنَ هَذِهِ الرِّيحَ حَتَّى يَأْتُونَ بِهِ أَرْوَاحَ الْكُفَّارِ…
“…മലക്കുകൾ ആ റൂഹും കൊണ്ട് ഭൂമിയുടെ കവാടത്തിൽ ചെന്നെത്തും. മലക്കുകൾ പറയും: ഈ ആത്മാവ് എന്തൊരു ദുർഗന്ധമാണ്? അതോടെ അവർ അതുമായി അവിശ്വാസികളുടെ ആ ത്മാക്കളുടെ അടുക്കൽ വരും…”. (മുസ്തദ്റകുഹാകിം. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല