തന്റെ മുമ്പിൽ കൊട്ടിയടക്കപ്പെട്ട ആകാശലോകത്തിലെ ശാപവാക്കുകളും കോപവർത്തമാനങ്ങളും ഏറ്റുവാങ്ങി, സിജ്ജീനിൽ രേഖപ്പെടുത്തപ്പെട്ട് പരീക്ഷണത്തിനും വിചാരണക്കുമായി വീണ്ടും അവിശ്വാസിയുടെ ആത്മാവിനെ ഭൂമിയിലേക്ക് എറിയപ്പെടുന്നതാണ്. ബർറാഅ് ഇബ്നുആസിബി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരമുണ്ട്:
فَيُطْرَحُ رُوحُهُ مِنَ السَّمَاءِطَرْحًا حَتَّى تَقَعَ فِي جَسَدِهِثُمَّ قَرَأَ “وَمَن يُشْرِكْ بِاللَّهِ فَكَأَنَّمَا خَرَّ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ” ﭼفَتُعَادُ رُوحُهُ فِي جَسَدِهِقَالَ: فَإِنَّهُ يَسْمَعُ خَفْقَ نِعَالِ أَصْحَابِهِ إِذَا وَلَّوْا عَنْهُ
“അപ്പോൾ അവന്റെ റൂഹ് ആകാശത്തിൽനിന്ന് ശക്തമായി എറിയപ്പെടും. അങ്ങിനെ അത് അവന്റെ ശരീരത്തിൽ പതിക്കും. ശേഷം തിരുമേനി ﷺ ഓതി:
وَمَن يُشْرِكْ بِاللَّهِ فَكَأَنَّمَا خَرَّ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ
(അല്ലാഹുവോട് വല്ലവനും പങ്കുചേർക്കുന്ന പക്ഷം അവൻ ആകാശത്തുനിന്ന് വീണതുപോലെയാകുന്നു. അങ്ങനെ പക്ഷികൾ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കിൽ കാറ്റ് അവനെ വിദൂരസ്ഥലത്തേക്കു കൊണ്ടുപോയിതള്ളുന്നു.) അങ്ങിനെ അവന്റെ ആത്മാവ് അവന്റെ ശരീരത്തിലേക്കു മടക്കപ്പെടും. തീർച്ചയായും അയാളുടെ ആളുകൾ അയാളിൽ നിന്ന് മടങ്ങുമ്പോൾ അവരുടെ ചെരിപ്പടി ശബ്ദം അയാൾ കേൾക്കും.” (അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. അഹ്കാമുൽജനാഇസ് പേഃ 59)
അബ്ദുൽ ജബ്ബാർ അബ്ദുല്ല