അവിശ്വാസിയുടെ ആത്മാവ് പുറത്തു വന്നാൽ മലക്കുകൾ അതിനെ കണ്ണിമ വെട്ടുന്ന നേരം പോലും വിട്ടേക്കാതെ അവരുടെ പക്കലുള്ള പരുത്ത വസ്ത്രത്തിൽ ആക്കുമെന്നും ഭൂമുഖത്ത് കാണപ്പെട്ട ഏറ്റവും ദുർഗന്ധമുള്ള ശവത്തിന്റെ ഗന്ധം അതിൽ നിന്ന് ബഹിർ ഗമിക്കുമെന്നും പറഞ്ഞുവല്ലോ. ആകാശത്തിലേക്ക് ഉയർത്തപ്പെടുന്ന പ്രസ്തുത ആത്മാവിനെ വാനലോകം സ്വീകരിക്കുമ്പോൾ ആകാശത്തി ലുള്ളവർ ഇപ്രകാരം പറയും:
…لاَ مَرْحَبًا بِالنَّفْسِ الْخَبِيثَةِ كَانَتْ فِى الْجَسَدِ الْخَبِيثِ ارْجِعِى ذَمِيمَةً فَإِنَّهَا لاَ تُفْتَحُ لَكِ أَبْوَابُ السَّمَاءِ…
“…ദുഷിച്ച ശരീരത്തിലായിരുന്ന മ്ലേച്ഛാത്മാവിന് യാതൊരു സ്വാഗതവുമില്ല. നിന്ദ്യമായി നീ മടങ്ങുക.കാരണം,ആകാശകവാടങ്ങൾ നിനക്കു തുറക്കപ്പെടുകയില്ല…” (സുനനു ഇബ്നിമാജഃ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്:
…فَيَصْعَدُونَ بِهَا، فَلا يَمُرُّونَ بِهَا عَلَى مَلإٍ مِنَ الْمَلاَئِكَةِ، إِلاَّ قَالُوا: مَا هَذَا الرُّوحُ الْخَبِيثُ؟
فَيَقُولُونَ: فُلاَنُ ابْنُ فُلاَنٍ، بِأَقْبَحِ أَسْمَائِهِ الَّتِى كَانَ يُسَمَّى بِهَا فِى الدُّنْيَا، حَتَّى يُنْتَهَى بِهِ إِلَى السَّمَاءِ الدُّنْيَا، فَيُسْتَفْتَحُ لَهُ، فَلا يُفْتَحُ لَهُ، ثُمَّ قَرَأَ رَسُولُ اللَّهِ ﷺ : “لَا تُفَتَّحُ لَهُمْ أَبْوَابُ السَّمَاءِ وَلَا يَدْخُلُونَ الْجَنَّةَ حَتَّىٰ يَلِجَ الْجَمَلُ فِي سَمِّ الْخِيَاطِ ۚ”
فَيَقُولُ اللَّهُ عَزَّ وَجَلَّ: اكْتُبُوا كِتَابَ عَبْدِي فِي سِجِّينٍ فِي الأَرْضِ السُّفْلَى, وَأَعِيدُوهُ إلَى الأَرْضِ, فَإِنِّي مِنْهَا خَلَقْتُهُمْ وَفِيهَا أُعِيدُهُمْ, وَمِنْهَا أُخْرِجُهُمْ تَارَةً أُخْرَى…
“…അങ്ങിനെ മലക്കുകൾ ആ ആത്മാവും കൊണ്ട് കയറും. അവർ അതും കൊണ്ട് ഏതു മലക്കുകളുടെ കൂട്ടത്തിലൂടെ കടന്നു പോകുന്നുവോ അവരെല്ലാവരും പറയും: ഏതാണ് ഈ ദുഷിച്ച ആത്മാവ്?
അവർ പറയും: ഇന്നയാളുടെ മകൻ ഇന്നായാൾ. ദുനിയാവിൽ അവൻ വിളിക്കപ്പെട്ടിരുന്ന പേരുകളിൽ ഏറ്റവും ദുഷിച്ച പേരു കൊണ്ടാ ണ് അവർ വിളിക്കുക. ഏറ്റവും അടുത്ത ആകാശത്തിലേക്ക് അവർ അതും കൊണ്ടെത്തിയാൽ, അവനുവേണ്ടി (ആകാശകവാടം)തുറക്കു വാൻ അവർ ആവശ്യപ്പെടും. എന്നാൽ അവന് തുറക്കപ്പെടുകയില്ല. ശേഷം അല്ലാഹുവിന്റെ റസൂൽ ﷺ ഓതി:
لَا تُفَتَّحُ لَهُمْ أَبْوَابُ السَّمَاءِ وَلَا يَدْخُلُونَ الْجَنَّةَ حَتَّىٰ يَلِجَ الْجَمَلُ فِي سَمِّ الْخِيَاطِ ۚ
അവർക്കു വേണ്ടി ആകാശത്തിന്റെ കവാടങ്ങൾ തുറന്നു കൊടുക്ക പ്പെടുകയേയില്ല. ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെകടന്നു പോകുന്നതു വരെ അവർ സ്വർഗത്തിൽ പ്രവേശിക്കുകയുമില്ല.
“അപ്പോൾ അല്ലാഹു പറയും: അവന്റെ രേഖ പാതാള ഭൂമിയിൽ സിജ്ജീനിൽ എഴുതുക. ഭൂമിയിലേക്ക് അതിനെ മടക്കുക. കാരണം, ഞാൻ അവരെ അതിൽ നിന്നാണ് സൃഷ്ടിക്കുകയെന്നും. അതിലേക്ക് അവരെ മടക്കുമെന്നും അതിൽ നിന്ന് മറ്റൊരിക്കൽ കൂടി അവരെ പുറ ത്തു കൊണ്ടുവരുമെന്നും അവരോടു വാഗ്ദാനം ചെയ്തിരിക്കുന്നു…” (അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. അഹ്കാമുൽജനാഇസ്)
അബ്ദുൽ ജബ്ബാർ അബ്ദുല്ല