ആകാശ ലോകത്തിലെ ആശിർവാദങ്ങളും അനുഗ്രഹാശിസ്സുകളും പ്രാർത്ഥനകളും ഏറ്റുവാങ്ങി, ഇല്ലിയ്യീനിൽ രേഖപ്പെടുത്തപ്പെട്ട് പരീക്ഷണത്തിനും വിചാരണക്കുമായി വീണ്ടും വിശ്വാസിയുടെ ആത്മാവിനെ ഭൂമിയിലേക്കു മടക്കുന്നതാണ്.
ബർറാഅ് ഇബ്നുആസിബി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരമുണ്ട്:
…فَيُرَدُّ إِلَى اْلأَرْضِ، فَتُعَادُ رُوحُهُ فِي جَسَدِهِ ، (قَالَ فَإِنَّهُ يَسْمَعُ خَفْقَ نِعَالِ أَصْحَابِهِ إِذَا وَلَّوْا عَنْهُ (مُدْبِرِينَ)…
“…അങ്ങിനെ അത് ഭൂമിയിലേക്ക് മടക്കപ്പെടും. അയാളുടെ ആത്മാവ് ശരീരത്തിലേക്ക് തിരിച്ചു നൽകപ്പെടും. തീർച്ചയായും അയാളുടെ ആളുകൾ അയാളിൽ നിന്ന് മടങ്ങുമ്പോൾ അവരുടെ ചെരിപ്പടി ശബ്ദം അയാൾ കേൾക്കും…” (അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. അഹ്കാമുൽജനാഇസ്)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരമുണ്ട്:
…إِنَّ الْمَيِّت إِذَا وُضِعَ فِي قَبْره إِنَّهُ لَيَسْمَع خَفْق نِعَالهمْ حِينَ يُوَلُّونَ عَنْهُ…
“…നിശ്ചയം, ഒരു മയ്യിത്ത് തന്റെ ക്വബ്റിൽ വെക്കപ്പെട്ടാൽ തീർ ച്ചയായും അവർ പിരിഞ്ഞു പോകുമ്പോൾ അയാൾ അവരുടെ ചെരിപ്പടി ശബ്ദം കേൾക്കുക തന്നെ ചെയ്യും…” (ഇബ്നുഹിബ്ബാൻ, ത്വബറാനി, ഹാകിം. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
അബ്ദുൽ ജബ്ബാർ അബ്ദുല്ല