വിശ്വാസിയുടെ ആത്മാവ് പുറത്തുവന്നാൽ മലക്കുകൾ അതിനെ സ്വർഗത്തിൽ നിന്നും കൊണ്ടുവന്ന കഫനിലും സുഗന്ധ ത്തിലും ഏറ്റുവാങ്ങി ആകാശത്തിലേക്ക് ഉയർത്തുന്നതാണ്.
مَرْحَبًا بِالنَّفْسِ الطَّيِّبَةِ كَانَتْ فِى الْجَسَدِ الطَّيِّبِ ادْخُلِى حَمِيدَةً وَأَبْشِرِى بِرَوْحٍ وَرَيْحَانٍ وَرَبٍّ غَيْرِ غَضْبَانَ. فَلاَ يَزَالُ يُقَالُ لَهَا ذَلِكَ حَتَّى يُنْتَهَى بِهَا إِلَى السَّمَاءِ الَّتِى فِيهَا اللَّهُ عَزَّ وَجَلَّ
“നല്ല ശരീരത്തിലായിരുന്ന പുണ്യാത്മാവിന് സ്വാഗതം. പ്രശംസിക്ക പ്പെട്ട നിലക്ക് നീ പ്രവേശിച്ചാലും. റൗഹും(ആശ്വാസം) റയ്ഹാനും (സ്വർഗീയ പരിമളം) കോപിക്കാത്ത രക്ഷിതാവും നിനക്കുണ്ടെ ന്നതിനാൽ നീ സന്തോഷിക്കുക. അല്ലാഹു ഏതൊരു വാനത്തിനുപരി യിലാണോ അതിലേക്ക് എത്തിക്കപ്പെടുന്നതു വരേയും ആ ആത്മാവിനോട് ഇതു പറഞ്ഞു കൊണ്ടിരിക്കും.” (സുനനുഇബ്നിമാജഃ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ബർറാഅ് ഇബ്നുആസിബി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരമുണ്ട്:
فَيَصْعَدُونَ بِهَا فَلَا يَمُرُّونَ يَعْنِي بِهَا عَلَى مَلَإٍ مِنْ الْمَلَائِكَةِ إِلَّا قَالُوا مَا هَذَا الرُّوحُ الطَّيِّبُ
فَيَقُولُونَ فُلَانُ بْنُ فُلَانٍ بِأَحْسَنِ أَسْمَائِهِ الَّتِي كَانُوا يُسَمُّونَهُ بِهَا فِي الدُّنْيَاحَتَّى يَنْتَهُوا بِهَا إِلَى السَّمَاءِ الدُّنْيَا فَيَسْتَفْتِحُونَ لَهُ فَيُفْتَحُ لَهُمْ فَيُشَيِّعُهُ مِنْ كُلِّ سَمَاءٍ مُقَرَّبُوهَا إِلَى السَّمَاءِ الَّتِي تَلِيهَا حَتَّى يُنْتَهَى بِهِ إِلَى السَّمَاءِ السَّابِعَةِ
فَيَقُولُ اللَّهُ عَزَّ وَجَلَّ اكْتُبُوا كِتَابَ عَبْدِي فِي عِلِّيِّينَ “وَمَا أَدْرَاكَ مَا عِلِّيُّونَ ﴿١٩﴾ كِتَابٌ مَّرْقُومٌ ﴿٢٠﴾ يَشْهَدُهُ الْمُقَرَّبُونَ ﴿٢١﴾” فَيُكْتَبُ كِتَابُهُ فِي عِلِّييِّنَ
ثُمَّ يُقَالُ رُدُّوهُ إِلَى الأَرْضِ فَإِنِّي وَعَدْتُهُمْ أَنِّي مِنْهَا خَلَقْتُهُمْ وَفِيهَا نُعِيدُهُمْ وَمِنْهَا نُخْرِجُهُمْ تَارَةً أُخْرَى.
“മലക്കുകൾ ആ ആത്മാവും കൊണ്ട് കയറും. അവർ അതും കൊണ്ട് ഏതു മലക്കുകളുടെ കൂട്ടത്തിലൂടെ കടന്നുപോകുന്നുവോ അവരെല്ലാ വരും പറയും: ഏതാണ് ഇൗ ഉത്തമമായ ആത്മാവ്?
അവർ പറയും: ഇന്നയാളുടെ മകൻ ഇന്നയാൾ. ദുനിയാവിൽ അയാൾക്കു നൽകപ്പെട്ട നാമങ്ങളിൽ ഏറ്റവും നല്ല നാമം കൊണ്ടാണ് വിളിക്കപ്പെടുക. അങ്ങനെ ഏറ്റവും അടുത്ത ആകാശത്തിലേക്ക് അത് എത്തിയാൽ അതിനു വേണ്ടി ആകാശ കവാടം തുറക്കുവാൻ അവർ ആവശ്യപ്പെടും. അപ്പോൾ അവർക്ക് തുറക്കപ്പെടും. ഓരോ ആകാശത്തി ലേയും അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച മലക്കുകൾ തൊട്ടടുത്ത ആകാശം വരെ ആ ആത്മാവിനെ അനുഗമിക്കും; ഏഴാം ആകാശത്തി ലേക്ക് അതുമായി എത്തുവോളം (ഇപ്രകരാമായിരിക്കും.)
അതോടെ അല്ലാഹു പറയും: എന്റെ ദാസന്റെ രേഖ ഇല്ലിയ്യീ നിൽ എഴുതുക. “ഇല്ലിയ്യൂൻ എന്നാൽ എന്താണെന്ന് നിനക്കറിയുമോ? എഴുതപ്പെട്ട ഒരു രേഖയത്രെ അത്.സാമീപ്യം സിദ്ധിച്ചവർ അതിന്റെ അടുക്കൽ സന്നിഹിതരാകുന്നതാണ്.” അപ്പോൾ അയാളുടെ രേഖ ഇല്ലിയ്യീനിൽ എഴുതപ്പെടും.
ശേഷം പറയപ്പെടും:”ഭൂമിയിലേക്ക് അതിനെ മടക്കുക. കാരണം, ഞാൻ അവരെ അതിൽ നിന്നാണ് സൃഷ്ടിക്കുകയെന്നും അതിലേക്ക് അവരെ മടക്കുമെന്നും അതിൽനിന്ന് മറ്റൊരിക്കൽകൂടി അവരെ പുറത്തു കൊണ്ടു വരുമെന്നും അവരോടു വാഗ്ദാനം ചെയ്തിരിക്കുന്നു…” (അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. അഹ്കാമുൽജനാഇസ്)
അബ്ദുൽ ജബ്ബാർ അബ്ദുല്ല