ഒരു അവിശ്വാസി മരണാസന്നനായാൽ മലക്കുകൾ ആത്മാവിനെ പുറത്തെടുക്കുന്ന വേളയിൽ അസഹനീയമായ ദുർഗന്ധമായിരിക്കും അതിന്.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരമുണ്ട്:
….فَتَخْرُجُ كَأَنْتَنِ رِيحِ جِيفَةٍ حَتَّى يَأْتُونَ بِهِ بَابَ الْأَرْضِ فَيَقُولُونَ مَا أَنْتَنَ هَذِهِ الرِّيحَ….
“…അതോടെ (അവിശാസിയുടെ)ആത്മാവ് ഏറ്റവും ദുർഗന്ധമുള്ള ശവത്തിന്റെ നാറ്റത്തിൽ പുറത്തുവരും. മലക്കുകൾ അതുകൊണ്ട് ഭൂമിയുടെ കവാടത്തിൽ ചെന്നെത്തും.അപ്പോൾ അവർ പറയും:ഇൗ ആത്മാവ് എന്തൊരു ദുർഗന്ധമാണ്?…”. (സുനനുന്നസാഈ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അവിശ്വാസിയുടെ മരണവേള വർണ്ണിച്ചപ്പോൾ ആത്മാവ് പുറത്തു വന്നാലുണ്ടാകുന്ന അവസ്ഥകളെ കുറിച്ച് നബി ﷺ ഇപ്രകാരം പറഞ്ഞത് അൽബർറാഅ് ഇബ്നു ആസിബി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള നിവേദനത്തിലുണ്ട്:
….وَيَخْرُجُ مِنْهَا كَأَنْتَنِ رِيحِ جِيفَةٍ وُجِدَتْ عَلَى وَجْهِ الْأَرْضِ….
“…ഭൂമുഖത്ത് കാണപ്പെട്ട ഏറ്റവും ദുർഗന്ധമുള്ള ശവത്തിന്റെ ഗന്ധം അതിൽ നിന്ന് ബഹിർഗമിക്കുന്നതുമാണ്…”. (അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. അഹ്കാമുൽജനാഇസ്)
ആകാശത്തിലേക്ക് ഉയർത്തപ്പെടുന്ന പ്രസ്തുത ആത്മാവിനെ വാന ലോകം സ്വീകരിക്കുമ്പോൾ ആകശത്തിലുള്ളവർ ഇപ്രകാരം പറയും:
….رُوحٌ خَبِيثَةٌ جَاءَتْ مِنْ قِبَلِ الأَرْضِ….
“…ഭൂമിയുടെ ഭാഗത്തുനിന്നുള്ള മ്ലേച്ഛമായ ആത്മാവ്…” (മുസ്‌ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല