മരണാസന്നനായ സത്യവിശ്വാസിയുടെ ആത്മാവ് പുറത്തുവരു ന്നതിനെ കുറിച്ചുള്ള ഹദീഥുകൾ വായിച്ചുവല്ലോ. പ്രസ്തുത ആത്മാവ് സുഗന്ധപൂർണവും മലക്കുകൾക്ക് ഹൃദ്യവുമായിരിക്കും. അബൂ ഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരമുണ്ട്.
…فَتَخْرُجُ كَأَطْيَبِ رِيحِ الْمِسْكِ حَتَّى أَنَّهُ لَيُنَاوِلُهُ بَعْضُهُمْ بَعْضًا حَتَّى يَأْتُونَ بِهِ بَابَ السَّمَاءِ فَيَقُولُونَ مَا أَطْيَبَ هَذِهِ الرِّيحَ الَّتِي جَاءَتْكُمْ مِنْ الْأَرْضِ…
“…അതോടെ ആത്മാവ് ഏറ്റവും നല്ല കസ്തൂരി പോലെ പരിമളമുള്ള തായി പുറത്തുവരും. മലക്കുകൾ ചിലർ മറ്റുചിലർക്ക് അതിനെ കൈമാറും. അങ്ങിനെ അവർ അതുകൊണ്ട് ആകാശകവാടത്തിൽ ചെന്നെത്തും. അവർ പറയും: ഭൂമിയിൽ നിന്ന് നിങ്ങൾക്കു വന്നെത്തിയ ഇൗ പരിമളം എത്ര വിശിഷ്ടമാണ്?” (സുനനുന്നസാഈ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
മലക്കുകൾ കൊണ്ടുവരുന്ന സ്വർഗീയ പട്ടിലേക്ക് വിശ്വാ സിയുടെ ആത്മാവിനെ സ്വീകരിച്ചാൽ പ്രസ്തുത പട്ടിൽ നിന്ന് ബഹിർ ഗമിക്കുന്ന സുഗന്ധത്തെ കുറിച്ച് അൽബർറാഅ് ഇബ്നു ആസിബി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരമുണ്ട്.
…وَيَخْرُجُ مِنْهَا كَأَطْيَبِ نَفْحَةِ مِسْكٍ، وُجِدَتْ عَلَى وَجْهِ الأَرْضِ…
“…ഭൂമുഖത്ത് കാണപ്പെട്ട ഏറ്റവും മുന്തിയ കസ്തൂരിയുടെ പരമിളം അതിൽനിന്ന് ബഹിർഗമിക്കുന്നതുമാണ്…” (അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. അഹ്കാമുൽജനാഇസ്)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്:
…حَتَّى إِنَّهُمْ لَيُنَاوِلُهُ بَعْضُهُمْ بَعْضًا يَشُمُّونَه …
“എത്രത്തോളമെന്നാൽ മലക്കുകൾ ചിലർ മറ്റുചിലർക്ക് അതിനെ മുത്തി മണത്തു കൊണ്ട് കൈമാറും…” (സ്വഹീഹു ഇബ്നിഹിബ്ബാൻ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
വാനലോകത്തേക്ക് ആ ആത്മാവിനെ ഉയർത്തുമ്പോൾ ആകാശ ത്തിലുള്ളവർ അതിനെ സ്വീകരിച്ചുകൊണ്ടു പറയും:
…رُوحٌ طَيِّبَةٌ جَاءَتْ مِنْ قِبَلِ الأَرْضِ صَلَّى اللَّهُ عَلَيْكِ وَعَلَى جَسَدٍ كُنْتِ تَعْمُرِينَهُ …
“…നല്ലൊരു ആത്മാവ്. അത് ഭൂമിയുടെ ഭാഗത്തുനിന്ന് വന്നിരിക്കുന്നു. നിനക്കും നീ വസിച്ചിരുന്ന ദേഹത്തിനും അല്ലാഹു കരുണ ചൊരിയട്ടേ… (മുസ്‌ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല