അവിശ്വാസിയുടെ മരണവേള വർണ്ണിച്ചപ്പോൾ ആത്മാവ് പുറത്തു വന്നാലുണ്ടാകുന്ന അവസ്ഥകളെ കുറിച്ച് നബി ﷺ ഇപ്രകാരം പറയുകയുണ്ടായി:
…..فَيَلْعَنُهُ كُلُّ مَلَكٍ بَيْنَ السَّمَاءِ وَالأَرْضِ، وَكُلُّ مَلَكٍ فِى السَّمَاءِ، وَتُغْلَقُ أَبْوَابُ السَّمَاءِ، لَيْسَ مِنْ أَهْلِ بَابٍ إِلاَّ وَهُمْ يَدْعُونَ اللَّهَ أَنْ لا تَعْرُجَ رُوحُهُ مِنْ قِبَلِهِمْ، فَيَأْخُذُهَا، فَإِذَا أَخَذَهَا لَمْ يَدَعُوهَا فِى يَدِهِ طَرْفَةَ عَيْنٍ حَتَّى يَجْعَلُوهَا فِى تِلْكَ الْمُسُوحِ، وَيَخْرُجُ مِنْهَا كَأَنْتَنِ رِيحِ جِيفَةٍ وُجِدَتْ عَلَى وَجْهِ الأَرْضِ….
“…അത് (അവിശ്വാസിയുടെ ആത്മാവ് അല്ലെങ്കിൽ പാപിയുടെ ആത്മാവ്) പുറത്തുവന്നാൽ, വാനത്തിനും ഭൂമിക്കുമിടയിലുള്ള മുഴുവൻ മലക്കുകളും വാനത്തിലുള്ള മുഴുവൻ മലക്കുകളും അയാളെ ശപിക്കും. ആകാശ കവാടങ്ങൾ അടക്കപ്പെടും. ഓരോ (ആകാശ) കവാടത്തിലുമു ള്ളവർ തങ്ങളുടെ മാർഗേണ അയാളുടെ ആത്മാവിനെ ഉയർത്തരുതേ എന്ന് അല്ലാഹുവോട് ദുആഅ് ചെയ്യും. പുറത്തുവന്ന ആത്മാവിനെ മലക്കുൽമൗത്ത് എടുക്കും. ആത്മാവിനെ മലക്കുൽമൗത്ത് സ്വീകരിച്ചാൽ, മറ്റ് മലക്കുകൾ കണ്ണിമവെട്ടുന്ന നേരം പോലും മലക്കുൽമൗത്തിന്റെ കയ്യിൽ റൂഹിനെ വിട്ടേക്കാതെ അതിനെ ആ പരുത്ത വസ്ത്രത്തിൽ ആക്കും. ഭൂമുഖത്ത് കാണപ്പെട്ട ഏറ്റവും ദുർഗന്ധമുള്ള ശവത്തിന്റെ നാറ്റം അതിൽ നിന്ന് ബഹിർഗമിക്കുന്നതുമാണ്…” (അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. അഹ്കാമുൽജനാഇസ് പേഃ 59)
അബ്ദുൽ ജബ്ബാർ അബ്ദുല്ല