വിശ്വാസിയുടെ മരണവേള വർണ്ണിച്ചപ്പോൾ ആത്മാവ് പുറത്തു വന്നാലുണ്ടാകുന്ന അവസ്ഥകളെ കുറിച്ച് നബി ﷺ പറഞ്ഞു:
حَتَّى إِذَا خَرَجَ رُوحُهُ صَلَّى عَلَيْهِ كُلُّ مَلَكٍ بَيْنَ السَّمَاءِ وَالأَرْضِ، وَكُلُّ مَلَكٍ فِى السَّمَاءِ، وَفُتِحَتْ لَهُ أَبْوَابُ السَّمَاءِ لَيْسَ مِنْ أَهْلِ بَابٍ إِلاَّ وَهُمْ يَدْعُونَ اللَّهَ أَنْ يُعْرَجَ بِرُوحِهِ مِنْ قِبَلِهِمْ،فَإِذَا أَخَذَهَا لَمْ يَدَعُوهَا فِي يَدِهِ طَرْفَةَ عَيْنٍ حَتَّى يَأْخُذُوهَا فَيَجْعَلُوهَا فِي ذَلِكَ الْكَفَنِ وَفِي ذَلِكَ الْحَنُوطِ فذلك قوله “تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ”
അത് (വിശ്വാസിയുടെആത്മാവ്) പുറത്തു വന്നാൽ, വാനത്തിനും ഭൂമി ക്കുമിടയിലുള്ള മുഴുവൻ മലക്കുകളും വാനത്തിലുള്ള മുഴുവൻ മലക്കു കളും അയാൾക്ക് കാരുണ്യത്തിനു വേണ്ടി പ്രാർത്ഥിക്കും. അയാൾക്കു വേണ്ടി ആകാശ കവാടങ്ങൾ തുറക്കപ്പെടും ഓരോ (ആകാശ) കവാട ത്തിലുമുള്ളവർ തങ്ങളുടെ മാർഗേണ അയാളുടെ ആത്മാവിനെ ഉയർത്തേണമേ എന്ന് അല്ലാഹുവോട് ദുആഅ് ചെയ്യും. പുറത്തുവന്ന ആത്മാവിനെ മലക്കുൽമൗത്ത് സ്വീകരിച്ചാൽ മറ്റ് മലക്കുകൾ കണ്ണിമ വെട്ടുന്ന നേരം പോലും മലക്കുൽമൗത്തിന്റെ കയ്യിൽ റൂഹിനെ വിട്ടേ ക്കാതെ അതിനെ സ്വീകരിക്കും. ഉടൻ സ്വർഗത്തിൽ നിന്നും കൊണ്ടു വന്ന കഫനിലും സുഗന്ധത്തിലും അവർ അതിനെ ആക്കും. അതിനെ കുറിച്ചാണ് അല്ലാഹു പറഞ്ഞത്:
تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ
…നമ്മുടെ ദൂതന്മാർ (മലക്കുകൾ) അവനെ പൂർണ്ണമായി ഏറ്റെടുക്കുന്നു. (അക്കാര്യത്തിൽ) അവർ ഒരു വീഴ്ചയും വരുത്തുകയില്ല. (വി. ക്വു. 6: 61) (അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അഹ്കാമുൽജനാഇസ്)
അബ്ദുൽ ജബ്ബാർ അബ്ദുല്ല