ഭൗതികലോകത്തോട് വിടപറയുന്ന മനുഷ്യനു നേരെ പിശാച് അടുക്കുകയും അവന്റെമേൽ ആധിപത്യം നേടുവാൻ ശ്രമിക്കുകയും ചെയ്യും. ആദർശവും സൽബുദ്ധിയും തെറ്റിക്കുവാനും തൗബഃ ചെയ്യുന്ന തിനു മുന്നിൽ മറയിടുവാനും അല്ലാഹുവിനെകുറിച്ച് ചീത്ത വിചാരമു ണ്ടാക്കുവാനും അല്ലാഹുവിന്റെ കാരുണ്യത്തിൽ നൈരാശ്യമുണ്ടാക്കു വാനും വിധിയിൽ അതൃപ്തി ജനിപ്പിക്കുവാനും മറ്റുമാണ് മുഖ്യശത്രു വായ പിശാച് അന്നേരം ഹാജറാകുന്നതെന്ന് പണ്ഡിതന്മാർ ഉണർത്തി യിട്ടുണ്ട്. വിശുദ്ധ ക്വുർആനിൽ അല്ലാഹു പറഞ്ഞു:
وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ ﴿٩٧﴾ وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ ﴿٩٨﴾ (المؤمنون: ٩٧، ٩٨)
നീ പറയുക: എന്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുർബോധന ങ്ങളിൽ നിന്ന് ഞാൻ നിന്നോടു രക്ഷതേടുന്നു. അവർ (പിശാചുക്കൾ) എന്റെ അടുത്ത് സന്നിഹിതരാകുന്നതിൽ നിന്നും എന്റെ രക്ഷിതാവേ, ഞാൻ നിന്നോടു രക്ഷ തേടുന്നു. (വി.ക്വു. 23: 97,98)
മുഴുവൻ കാര്യങ്ങളിലും പൈശാചികസാന്നിദ്ധ്യത്തിൽ നിന്ന് അല്ലാഹുവോട് രക്ഷ തേടുവാനാണ് ഈ വചനം അറിയിക്കുന്നത്. ഓരോ വിഷയങ്ങളുടേയും തുടക്കത്തിൽ അല്ലാഹുവിന് ദിക്റെടു ക്കൽ നിശ്ചയിക്കപെട്ടത് പൈശാചിക സാന്നിദ്ധ്യം ചെറുക്കപ്പെടുന്ന തിനു കൂടിയാണ്.
അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം ദുആഅ് ചെയ്യുമായിരുന്നു വെന്ന് അബുൽയസറി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള നിവേദനത്തിലുണ്ട്:
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَدْمِ ، وَأَعُوذُ بِكَ مِنَ التَّرَدِّيوَأَعُوذُ بِكَ مِنَ الْغَرَقِ وَالْحَرَقِ وَالْهَرَمِ وَأَعُوذُ بِكَ أَنْ يَتَخَبَّطَنِي الشَّيْطَانُ عِنْدَ الْمَوْتِ وَأَعُوذُ بِكَ أَنْ أَمُوتَ فِي سَبِيلِكَ مُدْبِرًا ، وَأَعُوذُ بِكَ أَنْ أَمُوتَ لَدِيغًا.
അല്ലാഹുവേ, തകർന്ന് വീണു(മരിക്കു)ന്നതിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു. ഉയരത്തിൽ നിന്ന് വീണു(മരിക്കു)ന്നതിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. മുങ്ങി മരിക്കുന്നതിൽ നിന്നും തീ പിടുത്തത്തിൽ (മരിക്കു)ന്നതിൽ നിന്നും വാർദ്ധക്യത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. മരണവേളയിൽ പിശാച് എന്നെ വീഴ്ത്തുന്നതിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു. യുദ്ധ മുഖ ത്തു നിന്ന് പിന്തിരിഞ്ഞ് ഓടി ഞാൻ മരിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. വിഷജന്തുവിന്റെ കടിയേറ്റ് മരിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് അഭയംതേടുന്നു. (സുനനുഅബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.)
അബ്ദുൽ ജബ്ബാർ അബ്ദുല്ല