മനുഷ്യനെ തേടി മരണം വന്നിറങ്ങിയാൽ ഭൗതിക ജീവിതത്തി ലേക്ക് മടങ്ങുവാൻ അവൻ ആഗ്രഹിക്കും. തന്റെ ഖേദം അവൻ അന്നേരം നന്നേ പ്രകടിപ്പിക്കുകയും ചെയ്യും. അവിശ്വാസികൾ ഇസ്ലാം സ്വീകരിക്കുവാനും പാപികൾ പശ്ചാതപിക്കുവാനുമായിരിക്കും ദുനിയാ വിലേക്ക് മടങ്ങുന്നതിലൂടെ ആഗ്രഹിക്കുന്നത്.
حَتَّىٰ إِذَا جَاءَ أَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُونِ ﴿٩٩﴾ لَعَلِّي أَعْمَلُ صَالِحًا فِيمَا تَرَكْتُ ۚ كَلَّا ۚ إِنَّهَا كَلِمَةٌ هُوَ قَائِلُهَا ۖ وَمِن وَرَائِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ ﴿١٠٠﴾ (المؤمنون: ٩٩، ١٠٠)
അങ്ങനെ അവരിൽ ഒരാൾക്ക് മരണം വന്നെത്തുമ്പോൾ അവൻ പറയും: എന്റെ രക്ഷിതാവേ, എന്നെ (ജീവിതത്തിലേക്ക്) തിരിച്ചയക്കേ ണമേ ഞാൻ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തിൽ എനിക്ക് നല്ല നിലയിൽ പ്രവർത്തിക്കുവാൻ കഴിയത്തക്കവിധം. ഒരിക്കലുമില്ല! അതൊരു വെറുംവാക്കാണ്. അതവൻ പറഞ്ഞു കൊണ്ടിരിക്കും.അവ രുടെ പിന്നിൽ അവർ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ്. (വി. ക്വു. 23: 99,100)
وَأَنذِرِ النَّاسَ يَوْمَ يَأْتِيهِمُ الْعَذَابُ فَيَقُولُ الَّذِينَ ظَلَمُوا رَبَّنَا أَخِّرْنَا إِلَىٰ أَجَلٍ قَرِيبٍ نُّجِبْ دَعْوَتَكَ وَنَتَّبِعِ الرُّسُلَ ۗ أَوَلَمْ تَكُونُوا أَقْسَمْتُم مِّن قَبْلُ مَا لَكُم مِّن زَوَالٍ ﴿٤٤﴾ وَسَكَنتُمْ فِي مَسَاكِنِ الَّذِينَ ظَلَمُوا أَنفُسَهُمْ وَتَبَيَّنَ لَكُمْ كَيْفَ فَعَلْنَا بِهِمْ وَضَرَبْنَا لَكُمُ الْأَمْثَالَ ﴿٤٥﴾ (إبراهيم: ٤٤، ٤٥)
മനുഷ്യർക്കു ശിക്ഷ വന്നെത്തുന്ന ഒരു ദിവസത്തെപ്പറ്റി നീ അവർക്കു താക്കീതു നൽകുക. അക്രമം ചെയ്തവർ അപ്പോൾ പറയും: ഞങ്ങളുടെ രക്ഷിതാവേ, അടുത്ത ഒരു അവധി വരെ ഞങ്ങൾക്കു നീ സമയം നീട്ടി ത്തരേണമേ. എങ്കിൽ നിന്റെ വിളിക്കു ഞങ്ങൾ ഉത്തരം നൽകുകയും, ദൂതന്മാരെ ഞങ്ങൾ പിന്തുടരുകയും ചെയ്തുകൊള്ളാം. നിങ്ങൾക്കു (മറ്റൊരു ലോകത്തേക്കു) മാറേണ്ടി വരില്ലെന്ന് നിങ്ങൾ സത്യം ചെയ്തു പറഞ്ഞിട്ടുണ്ടായിരുന്നില്ലേ? (എന്നായിരിക്കും അവർക്ക് നൽകപ്പെടുന്ന മറുപടി.) അവരവർക്കു തന്നെ ദ്രോഹം വരുത്തിവെച്ച ഒരു ജനവിഭാഗ ത്തിന്റെ വാസസ്ഥലങ്ങളിലാണ് നിങ്ങൾ താമസിച്ചിരുന്നത്. അവരെ ക്കൊണ്ടു നാം എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് നിങ്ങൾക്കു വ്യക്ത മായി മനസ്സിലായിട്ടുമുണ്ട്. നിങ്ങൾക്കു നാം ഉപമകൾ വിവരിച്ചു തന്നിട്ടുമുണ്ട്. (വി. ക്വു. 14: 44, 45)
وَأَنفِقُوا مِن مَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ أَحَدَكُمُ الْمَوْتُ فَيَقُولَ رَبِّ لَوْلَا أَخَّرْتَنِي إِلَىٰ أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ الصَّالِحِينَ ﴿١٠﴾ وَلَن يُؤَخِّرَ اللَّهُ نَفْسًا إِذَا جَاءَ أَجَلُهَا ۚ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ ﴿١١﴾ (المنافقون: ١٠، ١١)
നിങ്ങളിൽ ഓരോരുത്തർക്കും മരണം വരുന്നതിനു മുമ്പായി നിങ്ങൾക്കു നാം നൽകിയതിൽ നിന്ന് നിങ്ങൾ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവൻ ഇപ്രകാരം പറഞ്ഞേക്കും. എന്റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കിൽ ഞാൻ ദാനം നൽകുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവു കയും ചെയ്യുന്നതാണ്.ഒരാൾക്കും അയാളുടെ അവധി വന്നെത്തിയാൽ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങൾ പ്രവർത്തിക്കു ന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (വി. ക്വു. 14: 44, 45)
പക്ഷെ, മരണാസന്നനാവുകയും ആത്മാവ് തൊണ്ടയിൽ എത്തുകയും ചെയ്താൽ അവിശ്വാസി ഇസ്ലാം സ്വീകരിക്കുവാനും പാപി പശ്ചാതപിക്കുവാനും കൊതിച്ചാൽ അന്നേരം അയാൾക്ക് അയാളുടെ ഇൗമാനും തൗബഃയും ഉപകാരപ്പെടില്ല; അയാളിൽ നിന്ന് അത് സ്വീകരിക്കപ്പെടുകയുമില്ല.
إِنَّمَا التَّوْبَةُ عَلَى اللَّهِ لِلَّذِينَ يَعْمَلُونَ السُّوءَ بِجَهَالَةٍ ثُمَّ يَتُوبُونَ مِن قَرِيبٍ فَأُولَٰئِكَ يَتُوبُ اللَّهُ عَلَيْهِمْ ۗ وَكَانَ اللَّهُ عَلِيمًا حَكِيمًا ﴿١٧﴾ وَلَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّىٰ إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الْآنَ وَلَا الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ ۚ أُولَٰئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا ﴿١٨﴾
പശ്ചാത്താപം സ്വീകരിക്കുവാൻ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവർക്കു മാത്രമാകുന്നു. അങ്ങനെയുള്ളവ രുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. പശ്ചാത്താപം എന്നത് തെറ്റു കൾ ചെയ്തു കൊണ്ടിരിക്കുകയും, എന്നിട്ട് മരണം ആസന്നമാകുമ്പോ ൾ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്നു പറയുകയും ചെയ്യുന്ന വർക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവർക്കു മുള്ളതല്ല. അങ്ങനെയുള്ളവർക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കി വെച്ചിട്ടുള്ളത്. (വി. ക്വു. 4: 17,18)
ഫിർഔനിന്റെ ഒടുക്കം എല്ലാവർക്കും പാഠമാകേണ്ടതുണ്ട്. വൈകി ഉദിക്കുന്ന വിവേകം നഷ്ടത്തിൽ മാത്രമേ കലാശിക്കൂ. പ്രസ്തുത സംഭവം അല്ലാഹു വിവരിക്കുന്നു:
وَجَاوَزْنَا بِبَنِي إِسْرَائِيلَ الْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُ بَغْيًا وَعَدْوًا ۖ حَتَّىٰ إِذَا أَدْرَكَهُ الْغَرَقُ قَالَ آمَنتُ أَنَّهُ لَا إِلَٰهَ إِلَّا الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَا مِنَ الْمُسْلِمِينَ ﴿٩٠﴾ آلْآنَ وَقَدْ عَصَيْتَ قَبْلُ وَكُنتَ مِنَ الْمُفْسِدِينَ ﴿٩١﴾ فَالْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ آيَةً ۚ وَإِنَّ كَثِيرًا مِّنَ النَّاسِ عَنْ آيَاتِنَا لَغَافِلُونَ ﴿٩٢﴾ (يونس:٩٠-٩٢)
ഇസ്രായീൽ സന്തതികളെ നാം കടൽ കടത്തികൊണ്ടുപോയി. അപ്പോൾ ഫിർഒൗനും അവന്റെ സൈന്യങ്ങളും ധിക്കാരവും അതിക്രമ വുമായി അവരെ പിന്തുടർന്നു. ഒടുവിൽ മുങ്ങി മരിക്കാറായപ്പോൾ അവൻ പറഞ്ഞു: ഇസ്രായീൽ സന്തതികൾ ഏതൊരു ദൈവത്തിൽ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു. ഞാൻ (അവന്ന്) കീഴ്പെട്ടവരുടെ കൂട്ടത്തി ലാകുന്നു. (അല്ലാഹു അവനോടു പറഞ്ഞു:) മുമ്പൊക്കെ ധിക്കരിക്കു കയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട് ഇപ്പോഴാ ണോ (നീ വിശ്വസിക്കുന്നത്?)എന്നാൽ നിന്റെ പുറകെ വരുന്നവർക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനു വേണ്ടി ഇന്നു നിന്റെശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്. തീർച്ചയായും മനുഷ്യരിൽ ധാരാളം പേർ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു.(വി. ക്വു. 10: 90-92)
ഇബ്നുഅബ്ബാസിൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാര മുണ്ട്. നബി ﷺ പറഞ്ഞു:
لَمَّا أَغْرَقَ اللَّهُ فِرْعَوْنَ قَالَ “آمَنتُ أَنَّهُ لَا إِلَٰهَ إِلَّا الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ” فَقَالَ جِبْرِيلُ يَا مُحَمَّدُ فَلَوْ رَأَيْتَنِي وَأَنَا آخُذُ مِنْ حَالِ الْبَحْرِ فَأَدُسُّهُ فِي فِيهِ مَخَافَةَ أَنْ تُدْرِكَهُ الرَّحْمَةُ
അല്ലാഹു ഫിർഔനിനെ വെള്ളത്തിൽ മുക്കിയപ്പോൾ ഫിർഔൻ പറഞ്ഞു:
لا إِلَٰهَ إِلَّا الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ
അപ്പോൾ ജിബ്രീൽ പറഞ്ഞു: മുഹമ്മദ്, താങ്കൾ എന്നെ കണ്ടിരുന്നുവെങ്കിൽ! ഫിർഔനിന് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കു മോ എന്നു ഭയന്ന് ഞാൻ കടലിലെ ചളി വാരി അവന്റെ വായിൽ തിരുകുകയായിരുന്നു. (സുനനുത്തിർമുദി. ഇമാം തിർമുദി ഹദീഥിനെ ഹസനെന്നും അൽബാ നി സ്വഹീഹെന്നും വിശേഷിപ്പിച്ചിട്ടുണ്ട്)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം:
قَالَ رَجُلٌ لِلنَّبِيِّ ﷺ يَا رَسُولَ اللَّهِ أَيُّ الصَّدَقَةِ أَفْضَلُ قَالَ أَنْ تَصَدَّقَ وَأَنْتَ صَحِيحٌ حَرِيصٌ تَأْمُلُ الْغِنَى وَتَخْشَى الْفَقْرَ وَلَا تُمْهِلْ حَتَّى إِذَا بَلَغَتْ الْحُلْقُومَ قُلْتَ لِفُلَانٍ كَذَا وَلِفُلَانٍ كَذَا وَقَدْ كَانَ لِفُلَانٍ
“ഒരാൾ നബി ﷺ യോടു ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, ഏതു ദാന ധർമ്മമാണ് ഏറ്റവും ശ്രേഷ്ഠമായത്? നബി ﷺ അരുളി: നീ ആരോഗ്യവാ നായിരിക്കുക, ധനത്തോടു നിനക്ക് ആഗ്രഹമുണ്ടായിരിക്കുക, എെശ്വര്യ ത്തെ നീ പ്രതീക്ഷിക്കുക, ദാരിദ്ര്യത്തെക്കുറിച്ച് നീ ഭയപ്പെടുക എന്നീ പരിതസ്ഥിതിയിൽ നീ ദാനം ചെയ്യലാണ് (ഏറ്റവും ശ്രേഷ്ഠമായത്.) നീ ദാനത്തെ പിന്തിപ്പിക്കരുത്. ജീവൻ കണ്ഠനാളത്തിലെത്തിക്കഴിഞ്ഞാൽ ഇന്നവന്നിത്ര കൊടുക്കണം, ഇന്നവന്നിത്ര കൊടുക്കണം എന്നെല്ലാം നീ പറയും. എന്നാൽ അതു മറ്റൊരുവന്റെ സ്വത്തായി മാറിയിരിക്കുന്നു.” (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല