ആത്മാവിനെ പുറത്താക്കുവാൻ കൽപിച്ചും ശാപം ചൊരിഞ്ഞും നാശം പറഞ്ഞും ശാരീരികവും മാനസികവുമായ പീഢനമേൽപിച്ചും മരണാസന്നനായ അവിശ്വാസിയുടെ അടുക്കൽ മലക്കുകൾ വന്നാൽ മരണം വരിച്ച് അല്ലാഹുവിനെ കണ്ടുമുട്ടുന്നത് അവിശ്വാസി വെറുക്കു മെന്നും തിരുമൊഴിയുണ്ട്. ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്നുള്ള നിവേദന ത്തിൽ ഇപ്രകാരമുണ്ട്.
… ..وَإِنَّ الْكَافِرَ ، وَالْمُنَافِقَ إِذَا قَضَى اللَّهُ عَزَّ وَجَلَّ قَبْضَهُ ، فَرَجَ لَهُ عَمَّا بَيْنَ يَدَيْهِ ، مِنْ عَذَابِ اللَّهِ عَزَّ وَجَلَّ ، وَهَوَانِهِ ، فَيَمُوتُ حِينَ يَمُوتُ ، وَهُوَ يَكْرَهُ لِقَاءَ اللَّهِ ، وَاللَّهُ يَكْرَهُ لِقَاءَهُ.
“…എന്നാൽ കാഫിറും മുനാഫിക്വും, അല്ലാഹു അവനെ മരണ ത്തിലൂടെ പിടികൂടുവാൻ തീരുമാനിച്ചാൽ അവന്റെ മുമ്പിലുള്ള അല്ലാഹുവിന്റെ ശിക്ഷയും നിന്ദ്യതയും അവന് തുറന്നിടും. അപ്പോൾ അല്ലാഹുവിനെ കണ്ടുമുട്ടുന്നത് അവൻ വെറുത്തു കൊണ്ടും അവനെ കണ്ടുമുട്ടുന്നത് അല്ലാഹു വെറുത്തുകൊണ്ടും ആ സമയം അവൻ മരിക്കും…” (മുസ്നദുഅഹ്മദ്. അർനാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
മറ്റൊരു നിവേദനത്തിൽ:
وَإِنَّ الْكَافِرَ إِذَا حُضِرَ بُشِّرَ بِعَذَابِ اللَّهِ وَعُقُوبَتِهِ فَلَيْسَ شَيْءٌ أَكْرَهَ إِلَيْهِ مِمَّا أَمَامَهُ كَرِهَ لِقَاءَ اللَّهِ وَكَرِهَ اللَّهُ لِقَاءَهُ
“നിശ്ചയം, കാഫിർ മരണാസന്നനായാൽ അല്ലാഹുവിന്റെ ശിക്ഷ കൊണ്ടും പീഢനം കൊണ്ടും സന്തോഷവാർത്തയറിയിക്കപ്പെടും. അതോടെ അവനു മുന്നിലുള്ളതിനേക്കാൾ വെറുപ്പുള്ളതായി അവനു യാതൊന്നുമുണ്ടായിരിക്കില്ല. അവൻ അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വെറുക്കും. അല്ലാഹു അവനെ കണ്ടുമുട്ടുന്നതും വെറുക്കും.” (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല