പാപികളും അവിശ്വാസികളുമായവരുടെ മരണവേളയിൽ മലക്കുകൾ ഇറങ്ങുന്നതിനെ വിശദീകരിച്ച് നബി ﷺ ഇപ്രകാരം പയുകയുണ്ടായി:
….وَإِنَّ الْعَبْدَ الْكَافِرَ (الفَاجِرَ) إِذَا كَانَ فِى انْقِطَاعٍ مِنَ الدُّنْيَا وَإِقْبَالٍ مِنَ الآخِرَةِ نَزَلَ إِلَيْهِ مِنَ السَّمَاءِ مَلاَئِكَةٌ (غِلاَظٌ شِدَادٌ) سُودُ الْوُجُوهِ مَعَهُمُ الْمُسُوحُ (مِنَ النَّارِ) فَيَجْلِسُونَ مِنْهُ مَدَّ الْبَصَرِ….
“…നിശ്ചയം, കാഫിറും തെമ്മാടിയുമായ ദാസൻ ദുനിയാവിനോട് ബന്ധം മുറിയുവാനും ആഖിറത്തിലേക്ക് മുന്നിടുവാനും സമയമായാൽ അവനിലേക്ക് കഠിനന്മാരും പരുക്കന്മാരും കറുത്ത മുഖമുള്ളവരുമായ മലക്കുകൾ ഇറങ്ങിവരും. അവരോടൊപ്പം നരകത്തിൽ നിന്നുള്ള പരുത്ത രോമവസ്ത്രം ഉണ്ടായിരിക്കും. അവനിൽ നിന്ന് ദൃഷ്ടി ചെന്നെത്തുന്ന ദൂരം അവർ ഇരിക്കും…” (അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. അഹ്കാമുൽജനാഇസ്)
പാപികളും അവിശ്വാസികളുമായവരോട് മലക്കുകൾ സംസാരിക്കുന്നതിനെ കുറിച്ചും അവർ മലക്കുകളോട് പ്രതികരിക്കുന്നതിനെ കുറിച്ചും അവർക്കുണ്ടാകുന്ന അനുഭവങ്ങളെ കുറിച്ചും വിശുദ്ധ വചനങ്ങൾ ധാരാളമാണ്:
إِنَّ الَّذِينَ تَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ قَالُوا فِيمَ كُنتُمْ ۖ قَالُوا كُنَّا مُسْتَضْعَفِينَ فِي الْأَرْضِ ۚ قَالُوا أَلَمْ تَكُنْ أَرْضُ اللَّهِ وَاسِعَةً فَتُهَاجِرُوا فِيهَا ۚ فَأُولَٰئِكَ مَأْوَاهُمْ جَهَنَّمُ ۖ وَسَاءَتْ مَصِيرًا ﴿٩٧﴾ (النساء: ٩٧)
(അവിശ്വാസികളുടെ ഇടയിൽ തന്നെ ജീവിച്ചുകൊണ്ട്)സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോൾ മലക്കുകൾ അവരോടു ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവർ പറയും: ഞങ്ങൾ നാട്ടിൽ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവർ (മലക്കുകൾ) ചോദിക്കും: അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങൾക്കു സ്വദേശം വിട്ട് അതിൽ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാൽ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം! (വി. ക്വു. 4: 97)
وَلَوْ تَرَىٰ إِذِ الظَّالِمُونَ فِي غَمَرَاتِ الْمَوْتِ وَالْمَلَائِكَةُ بَاسِطُو أَيْدِيهِمْ أَخْرِجُوا أَنفُسَكُمُ ۖ الْيَوْمَ تُجْزَوْنَ عَذَابَ الْهُونِ بِمَا كُنتُمْ تَقُولُونَ عَلَى اللَّهِ غَيْرَ الْحَقِّ وَكُنتُمْ عَنْ آيَاتِهِ تَسْتَكْبِرُونَ ﴿٩٣﴾ (الأنعام: ٩٣)
…ആ അക്രമികൾ മരണ വെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കിൽ! നിങ്ങൾ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കു വിൻ എന്നു പറഞ്ഞുകൊണ്ട് മലക്കുകൾ അവരുടെ നേരെ തങ്ങളുടെ കൈകൾ നീട്ടി കൊണ്ടിരിക്കുകയാണ്. നിങ്ങൾ അല്ലാഹവിന്റെ പേരിൽ സത്യമല്ലാത്തതു പറഞ്ഞു കൊണ്ടിരുന്നതിന്റെയും, അവന്റെ ദൃഷ്ടാന്ത ങ്ങളെ നിങ്ങൾ അഹങ്കരിച്ചു തള്ളിക്കളഞ്ഞിരുന്നതിന്റെയും ഫലമായി ഇന്നു നിങ്ങൾക്ക് ഹീനമായ ശിക്ഷ നൽകപ്പെടുന്നതാണ്. (എന്നു മലക്കുകൾ പറയും. (വി. ക്വു. 6: 93)
وَلَوْ تَرَىٰ إِذْ يَتَوَفَّى الَّذِينَ كَفَرُوا ۙ الْمَلَائِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَارَهُمْ وَذُوقُوا عَذَابَ الْحَرِيقِ ﴿٥٠﴾ (الأنفال: ٥٠)
സത്യനിഷേധികളുടെ മുഖങ്ങളിലും പിൻവശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകൾ അവരെ മരിപ്പിക്കുന്ന സന്ദർഭം നീ കണ്ടിരുന്നു വെങ്കിൽ! (മലക്കുകൾ അവരോടു പറയും:) ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങൾ ആസ്വദിച്ചു കൊള്ളുക. (വി. ക്വു. 8: 50)
وَأَوْرَثْنَا الْقَوْمَ الَّذِينَ كَانُوا يُسْتَضْعَفُونَ مَشَارِقَ الْأَرْضِ وَمَغَارِبَهَا الَّتِي بَارَكْنَا فِيهَا ۖ وَتَمَّتْ كَلِمَتُ رَبِّكَ الْحُسْنَىٰ عَلَىٰ بَنِي إِسْرَائِيلَ بِمَا صَبَرُوا ۖ وَدَمَّرْنَا مَا كَانَ يَصْنَعُ فِرْعَوْنُ وَقَوْمُهُ وَمَا كَانُوا يَعْرِشُونَ ﴿١٣٧﴾ (الأعراف: ٣٧)
അപ്പോൾ അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ തെളിവുകളെ നിഷേധിച്ചു തള്ളുകയോ ചെയ്തവനേക്കാൾ കടുത്ത അക്രമി ആരുണ്ട്? (അല്ലാഹുവിന്റെ) രേഖയിൽ തങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള ഒാഹരി അത്തരക്കാർക്കു ലഭിക്കുന്നതാണ്. അവസാനം അവരെ മരിപ്പിക്കുവാനായി നമ്മുടെ ദൂതന്മാർ (മലക്കുകൾ) അവരുടെ അടുത്തു ചെല്ലുമ്പോൾ അവർ പറയും: അല്ലാഹുവിനു പുറമെ നിങ്ങൾ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്നവരൊക്കെ എവിടെ? അവർ പറയും: അവരൊക്കെ ഞങ്ങളെ വിട്ടുപോയിക്കളഞ്ഞു.തങ്ങൾ സത്യനിഷേധിക ളായിരുന്നുവെന്ന് അവർക്കെതിരായി അവർ തന്നെ സാക്ഷ്യം വഹിക്കു കയും ചെയ്യും.(വി. ക്വു. 7: 37)
الَّذِينَ تَتَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ ۖ فَأَلْقَوُا السَّلَمَ مَا كُنَّا نَعْمَلُ مِن سُوءٍ ۚ (النحل: ٢٨)
അതായത് അവരവർക്കു തന്നെ ദ്രോഹം ചെയ്തുകൊണ്ടിരിക്കെ മലക്കുകൾ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവർക്ക്. ഞങ്ങൾ യാതൊരു തിന്മയും ചെയ്തിരുന്നില്ല എന്നു പറഞ്ഞു കൊണ്ട് അന്നേരം അവർ കീഴ്വണക്കത്തിന്ന് സന്നദ്ധത പ്രകടിപ്പിക്കും… (വി. ക്വു. 16: 28)
إِنَّ الَّذِينَ ارْتَدُّوا عَلَىٰ أَدْبَارِهِم مِّن بَعْدِ مَا تَبَيَّنَ لَهُمُ الْهُدَى ۙ الشَّيْطَانُ سَوَّلَ لَهُمْ وَأَمْلَىٰ لَهُمْ ﴿٢٥﴾ ذَٰلِكَ بِأَنَّهُمْ قَالُوا لِلَّذِينَ كَرِهُوا مَا نَزَّلَ اللَّهُ سَنُطِيعُكُمْ فِي بَعْضِ الْأَمْرِ ۖ وَاللَّهُ يَعْلَمُ إِسْرَارَهُمْ ﴿٢٦﴾ فَكَيْفَ إِذَا تَوَفَّتْهُمُ الْمَلَائِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَارَهُمْ ﴿٢٧﴾ ذَٰلِكَ بِأَنَّهُمُ اتَّبَعُوا مَا أَسْخَطَ اللَّهَ وَكَرِهُوا رِضْوَانَهُ فَأَحْبَطَ أَعْمَالَهُمْ ﴿٢٨﴾ (محمد: ٢٥-٢٨)
തങ്ങൾക്കു സന്മാർഗം വ്യക്തമായി കഴിഞ്ഞശേഷം പുറകോട്ടു തിരിച്ചു പോയവരാരോ, അവർക്കു പിശാച് (തങ്ങളുടെ ചെയ്തികൾ) അലംകൃ തമായി തോന്നിപ്പിച്ചിരിക്കുകയാണ്; തീർച്ച. അവർക്ക് അവൻ (വ്യാമോ ഹങ്ങൾ) നീട്ടിയിട്ടു കൊടുക്കുകയും ചെയ്തിരിക്കുന്നു. അത്, അല്ലാഹു അവതരിപ്പിച്ചത് ഇഷ്ടപ്പെടാത്തവരോട് ചില കാര്യങ്ങളിൽ ഞങ്ങൾ നിങ്ങളുടെ കൽപന അനുസരിക്കാമെന്ന് അവർ പറഞ്ഞിട്ടുള്ളതു കൊണ്ടാണ്. അവർ രഹസ്യമാക്കി വെക്കുന്നത് അല്ലാഹു അറിയുന്നു. അപ്പോൾ മലക്കുകൾ അവരുടെ മുഖത്തും പിൻഭാഗത്തും അടിച്ചു കൊണ്ട് അവരെ മരിപ്പിക്കുന്ന സന്ദർഭത്തിൽ എന്തായിരിക്കും അവരുടെ സ്ഥിതി. (വി. ക്വു. 47:25-28)
അവിശ്വാസിക്കുള്ള സുവിശേഷം(?)
കഠിനന്മാരും കറുത്തിരുണ്ട മുഖമുള്ളവരുമായി മലക്കുകൾ അവിശ്വാസിയെ സമീപിച്ച് ശാപം ചൊരിഞ്ഞും കോപം മൊഴിഞ്ഞും സുവിശേഷമറിയിക്കും. അവിശ്വാസികളോടുള്ള മലക്കുകളുടെ വർത്ത മാനങ്ങളും അവരുടെ അവസ്ഥകളും നബി ﷺ വിവരിച്ചത് ഇപ്രകാരമാണ്:
فَيَجْلِسُونَ مِنْهُ مَدَّ الْبَصَرِ ثُمَّ يَجِىءُ مَلَكُ الْمَوْتِ حَتَّى يَجْلِسَ عِنْدَ رَأْسِهِ فَيَقُولُ أَيَّتُهَا النَّفْسُ الْخَبِيثَةُ اخْرُجِى إِلَى سَخَطٍ مِنَ اللَّهِ وَغَضَبٍ قَالَ فَتُفَرَّقُ فِى جَسَدِهِ فَيَنْتَزِعُهَا كَمَا يُنْتَزَعُ السَّفُّودُ(الكَثِيرُ الشّعَب) مِنَ الصُّوفِ الْمَبْلُولِ فَيَأْخُذُهَا(فَتَقْطَعُ مَعَهَا العُرُوقُ والعَصَبُ)
അവനിൽ നിന്ന് (മരണാസന്നനായ അവിശ്വാസിയിൽ നിന്ന്) ദൃഷ്ടി ചെന്നെത്തുന്ന ദൂരം മലക്കുകൾ ഇരിക്കും. ശേഷം മലക്കുൽമൗത്ത് വന്ന് അവന്റെ തലക്കരികിൽ ഇരിക്കും. മലക്കുൽമൗത്ത് പറയും: “അല്ല യോ,മ്ലേച്ഛമായ ആത്മാവേ, അല്ലാഹുവിൽ നിന്നുള്ള കോപത്തിലേക്കും ക്രോധത്തിലേക്കും പുറപ്പെട്ടു കൊള്ളുക. അതേടെ ആത്മാവ് അവന്റെ ശരീരത്തിൽ ചിതറുകയായി. അപ്പോൾ മലക്കുൽമൗത്ത് അതിനെ ഊരി യെടുക്കും; നനഞ്ഞ പഞ്ഞിയിൽ ധാരാളം കൊളുത്തുകളുള്ള ദണ്ഡു കൊണ്ട് വലിച്ച് ഊരിയെടുക്കുന്നതു പോലെ. അവന്റെ നരമ്പുകളേയും നാഡികളേയും അതോടെ അത് മുറിച്ചു കളയുന്നതാണ്…” (അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. അഹ്കാമുൽജനാഇസ്)
മലക്കുകൾ അവിശ്വാസികളോട് ഓതുന്ന സുവിശേഷ മൊഴിയുടെ മറ്റൊരു രൂപം ഇപ്രകാരമാണ്:
اخْرُجِى أَيَّتُهَا النَّفْسُ الْخَبِيثَةُ كَانَتْ فِى الْجَسَدِ الْخَبِيثِ اخْرُجِى ذَمِيمَةً وَأَبْشِرِى بِحَمِيمٍ وَغَسَّاقٍ وَآخَرَ مِنْ شَكْلِهِ أَزْوَاجٌ. فَلاَ يَزَالُ يُقَالُ لَهَا ذَلِكَ حَتَّى تَخْرُجَ
“അല്ലയോ അവിശുദ്ധ ശരീരത്തിലായിരുന്ന മ്ലേച്ഛമായ ആത്മാവേ, നിന്ദ്യമായ നിലയിൽ നീ പുറപ്പെട്ടുകൊള്ളുക. കഠിനമായ ചൂടുള്ള വെള്ളവും തൊണ്ടയിൽ കുടുങ്ങുന്ന ഭക്ഷണവും അത്തരത്തിൽപ്പെട്ട മറ്റു പല ഇനം ശിക്ഷകളുമുണ്ടെന്നതിൽ നീ സന്തോഷിക്കുക.’ ആത്മാവ് പുറത്ത് വരുന്നതു വരെ ആ ആത്മാവിനോട് ഇതു പറഞ്ഞു കൊണ്ടേയിരിക്കും… ” (സുനനുഇബ്നിമാജഃ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്. നബി ﷺ പറഞ്ഞു:
وَإِنَّ الْكَافِرَ إِذَا احْتُضِرَ أَتَتْهُ مَلَائِكَةُ الْعَذَابِ بِمِسْحٍ فَيَقُولُونَ اخْرُجِي سَاخِطَةً مَسْخُوطًا عَلَيْكِ إِلَى عَذَابِ اللَّهِ عَزَّ وَجَلَّ فَتَخْرُجُ كَأَنْتَنِ رِيحِ جِيفَةٍ.
“ഒരു അവിശ്വാസി മരണാസന്നനായാൽ ശിക്ഷയുടെ മലക്കുകൾ അവനടുത്തേക്ക് ഒരു പരുക്കൻ വസ്ത്രവുമായി വരും. എന്നിട്ട് അവർ പറയും: കോപിച്ചും കോപം നേടിയും അല്ലാഹുവിന്റെ ശിക്ഷയിലേക്ക് നീ പുറപെട്ടു കൊള്ളുക. അതേടെ ആത്മാവ് ഏറ്റവും ദുർഗന്ധമുള്ള ശവത്തിന്റെ നാറ്റത്തിൽ പുറത്തുവരും…” (സുനനുന്നസാഈ അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല