വിശ്വാസിയും  മലക്കുകളും മരണവേളയിൽ

THADHKIRAH

സുന്ദരന്മാരും സുസ്മേരവദനന്മാരുമായി മലക്കുകൾ വിശ്വാസി യെ മരണവേളയിൽ സമീപിക്കും. അവർ സുവിശേഷ വാഹകരുമായി രിക്കും. വിശ്വാസിയുടെ മരണവേളയിൽ മലക്കുകളുടെ ആഗമനത്തെ വർണ്ണിച്ച് നബി ‎ﷺ  ഇപ്രകാരം പറയുകയുണ്ടായി: 
إِنَّ الْعَبْدَ الْمُؤْمِنَ إِذَا كَانَ فِى انْقِطَاعٍ مِنَ الدُّنْيَا وَإِقْبَالٍ مِنَ الآخِرَةِ نَزَلَ إِلَيْهِ مَلاَئِكَةٌ مِنَ السَّمَاءِ بِيضُ الْوُجُوهِ كَأَنَّ وُجُوهَهُمُ الشَّمْسُ مَعَهُمْ كَفَنٌ مِنْ أَكْفَانِ الْجَنَّةِ وَحَنُوطٌ مِنْ حَنُوطِ الْجَنَّةِ حَتَّى يَجْلِسُوا مِنْهُ مَدَّ الْبَصَرِ ثُمَّ يَجِىءُ مَلَكُ الْمَوْتِ حَتَّى يَجْلِسَ عِنْدَ رَأْسِهِ
“നിശ്ചയം, വിശാസിയായ ദാസൻ ദുനിയാവിനോട് ബന്ധം മുറിയു  വാനും ആഖിറത്തിലേക്ക് മുന്നിടുവാനും സമയമായാൽ അവരിലേക്ക് വാനത്തിൽ നിന്നുള്ള മലക്കുകൾ ഇറങ്ങുകയായി. സൂര്യനു സമാനമായ വെളുത്ത മുഖമുള്ളവരായിരിക്കും അവർ. അവരോടൊപ്പം സ്വർഗീയ കഫനുകളിൽ നിന്നുള്ള ഒരു കഫനും സ്വർഗീയ സുഗന്ധങ്ങളിൽ നിന്നുള്ള സുഗന്ധക്കൂട്ടുമുണ്ടായിരിക്കും. ദൃഷ്ടി ചെന്നെത്തുന്ന ദൂരത്ത് അവർ ഇരിക്കും. ശേഷം മലക്കുൽമൗത്തു വന്ന് അവന്റെ തലക്കരികിൽ ഇരിക്കും…”   (അൽബർറാഅ് ഇബ്നുആസിബി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് ഇമാം അഹ്മദും മറ്റും നിവേദനം ചെയ്ത വിശാലമായ ഹദീഥിന്റെ ഒരു ഭാഗമാണിത്. പ്രസ്തുത ഹദീഥിനുള്ള വിവിധ നിവേദനങ്ങളെ ശൈഖ് അൽബാ നി തന്റെ അഹ്കാമുൽജനാഇസ് എന്ന ഗ്രന്ഥത്തിൽ ക്രോഡീക രിച്ചു നൽകിയിട്ടുണ്ട്. നമ്മുടെ ഇൗ ഗ്രന്ഥത്തിന്റെ അദ്ധ്യായങ്ങ ളിൽ അദ്ദേഹം ക്രോഡീകരിച്ചതിൽ നിന്നാണ് ഹദീഥിന്റെ അറബി മൂലങ്ങൾ നൽകുക. പ്രസ്തുത നിവേദനങ്ങളെ തിരിച്ചറിയുവാൻ, അവക്ക് അടിക്കുറിപ്പായി അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. അഹ്കാമുൽജനാഇസ്’ എന്ന് നൽകുന്നതാണ്.)
 
മരണവേളയിൽ വിശ്വാസിക്കുള്ള സുവിശേഷം
വിശ്വാസികളിലേക്ക് മരണദൂതുമായെത്തുന്ന മലക്കുകൾ അവ രോടോതുന്ന സുവിശേഷങ്ങൾ മരണം വരിച്ച് അല്ലാഹുവിനെ കണ്ടുമുട്ടുവാൻ അവർക്ക് ആഗ്രഹം വളർത്തുന്നവയായിരിക്കും. പ്രസ്തുത രംഗം വിവരിച്ച് അല്ലാഹു പറഞ്ഞു:
إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنتُمْ تُوعَدُونَ ‎﴿٣٠﴾‏ نَحْنُ أَوْلِيَاؤُكُمْ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۖ وَلَكُمْ فِيهَا مَا تَشْتَهِي أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ ‎﴿٣١﴾‏ نُزُلًا مِّنْ غَفُورٍ رَّحِيمٍ ‎﴿٣٢﴾‏  (فصلت:٣٠-٣٢)
ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടു ക്കൽ മലക്കുകൾ ഇറങ്ങിവന്നു കൊണ്ട് (ഇപ്രകാരം പറയുന്നതാണ്:) നിങ്ങൾ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. നിങ്ങൾക്കു വാഗ്ദാനം നൽകപ്പെട്ടിരുന്ന സ്വർഗത്തെപ്പറ്റി നിങ്ങൾ സന്തോഷമടഞ്ഞു കൊള്ളുക. എെഹികജീവിതത്തിലും പരലോകത്തിലും ഞങ്ങൾ നിങ്ങളുടെ മിത്ര ങ്ങളാകുന്നു. നിങ്ങൾക്കവിടെ(പരലോകത്ത്) നിങ്ങളുടെ മനസ്സുകൾ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങൾക്കവിടെ നിങ്ങൾ ആവശ്യ പ്പെടുന്നതെല്ലാമുണ്ടായിരിക്കും. ഏറെ പൊറുക്കുന്നവനും കരുണാനി ധിയുമായ അല്ലാഹവിങ്കൽ നിന്നുള്ള സൽക്കാരമത്രെ അത്. (വി. ക്വു. 41: 30-32)
വിശ്വാസിക്ക് പാപമോചനവും തൃപ്തിയുമുണ്ടാകുമെന്ന് മലക്കു കളോതുന്ന മറ്റൊരു സന്തോഷവാർത്ത നബി  പറഞ്ഞതായി ഇപ്രകാരമുണ്ട്: 
…أَيَّتُهَا النَّفْسُ الطَّيِّبَةُ (وفي رواية: الـمُطْمَئِنَّةُ) اخْرُجِى إِلَى مَغْفِرَةٍ مِنَ اللَّهِ وَرِضْوَانٍ…..
“…അല്ലയോ സംശുദ്ധവും (മറ്റൊരു നിവേദനത്തിൽ ശാന്തവുമായ എന്നുണ്ട്) ആത്മാവേ, അല്ലാഹുവിൽ നിന്നുള്ള പാപമോചനത്തിലേക്കും പ്രീതിയിലേക്കും നീ പുറപ്പെട്ടുകൊള്ളുക…”   (അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു. അഹ്കാമുൽജനാഇസ്)
മലക്കുകളോതുന്ന സുവിശേഷമൊഴിയുടെ മറ്റൊരു രൂപം ഇപ്രകാരമാണ്:
…..اخْرُجِى أَيَّتُهَا النَّفْسُ الطَّيِّبَةُ كَانَتْ فِى الْجَسَدِ الطَّيِّبِ اخْرُجِى حَمِيدَةً وَأَبْشِرِى بِرَوْحٍ وَرَيْحَانٍ وَرَبٍّ غَيْرِ غَضْبَانَ…..
“…അല്ലയോ, പരിശുദ്ധ ശരീരത്തിലായിരുന്ന സംശുദ്ധമായ ആത്മാവേ, വാഴ്ത്തപ്പെട്ടനിലക്ക് നീ പുറപ്പെട്ടുകൊള്ളുക. സമാശ്വാസവും സ്വർഗീയ പരിമളവും കോപിക്കാത്തവനായ രക്ഷിതാവുമുണ്ടെന്നതിൽ നീ സന്തോഷിക്കുക…”  (സുനനുഇബ്നിമാജഃ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽ നിന്നുള്ള മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്.
إِذَا حُضِرَ الْمُؤْمِنُ أَتَتْهُ مَلَائِكَةُ الرَّحْمَةِ بِحَرِيرَةٍ بَيْضَاءَ فَيَقُولُونَ اخْرُجِي رَاضِيَةً مَرْضِيًّا عَنْكِ إِلَى رَوْحِ اللَّهِ وَرَيْحَانٍ وَرَبٍّ غَيْرِ غَضْبَانَ…
“ഒരു സത്യവിശ്വാസി മരണാസന്നനായാൽ കാരുണ്യത്തിന്റെ മലക്കുകൾ അവന്റെ അടുത്തേക്ക് വെളുത്ത പട്ടുവസ്ത്രവുമായി വരും. എന്നിട്ട് അവർ പറയും: തൃപ്തിപ്പെട്ട നിലയിലും തൃപ്തി നേടിയ നില യിലും അല്ലാഹുവിന്റെ റൗഹിലേക്കും (സമാശ്വാസം) സ്വർഗീയ പരിമള ത്തിലേക്കും കോപമില്ലാത്ത റബ്ബിലേക്കും പുറപ്പെട്ടുകൊള്ളുക…”  (സുനനുന്നസാഈ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
 
മരണാസന്നനായ വിശ്വാസിയുടെ ആഗ്രഹം
മരണാസന്നനായ സത്യവിശ്വാസിയുടെ അടുക്കൽ സുന്ദരന്മാരും സുവിശേഷമറിയിക്കുന്നവരുമായി മലക്കുകൾ വന്ന് ആത്മാവിനെ ചോദിച്ചാൽ മരണം വരിച്ച് അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വിശ്വാസി ഇഷ്ടപെടുമെന്ന് തിരുമൊഴികളുണ്ട്.
ആഇശാ رَضِيَ اللَّهُ عَنْها  യിൽ നിന്നുള്ള നിവേദനത്തിൽ ഇപ്രകാരമുണ്ട്. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَنْ أَحَبَّ لِقَاءَ اللَّهِ ، أَحَبَّ اللَّهُ لِقَاءَهُ ، وَمَنْ كَرِهَ لِقَاءَ اللَّهِ عَزَّ وَجَلَّ ، كَرِهَ اللَّهُ لِقَاءَهُ ، فَقَالَتْ عَائِشَةُ : يَا رَسُولَ اللَّهِ كَرَاهِيَةُ لِقَاءِ اللَّهِ ، أَنْ يَكْرَهَ الْمَوْتَ، فَوَاللَّهِ إِنَّا لَنَكْرَهُهُ، فَقَالَ: لا ، لَيْسَ بِذَاكَ ، وَلَكِنَّ الْمُؤْمِنَ ، إِذَا قَضَى اللَّهُ عَزَّ وَجَلَّ قَبْضَهُ ، فَرَجَ لَهُ عَمَّا بَيْنَ يَدَيْهِ ، مِنْ ثَوَابِ اللَّهِ عَزَّ وَجَلَّ ، وَكَرَامَتِهِ ، فَيَمُوتُ حِينَ يَمُوتُ ، وَهُوَ يُحِبُّ لِقَاءَ اللَّهِ عَزَّ وَجَلَّ، وَاللَّهُ يُحِبُّ لِقَاءَهُ …
“വല്ലവനും അല്ലാഹുവിനെ കണ്ടുമുട്ടുന്നത് ഇഷ്ടപെട്ടാൽ അവനെ കണ്ടുമുട്ടുന്നത് അല്ലാഹുവും ഇഷ്ടപ്പെടും. അല്ലാഹുവിനെ കണ്ടുമുട്ടുന്നതു വല്ലവനും വെറുത്താൽ അല്ലാഹുവും അവനെ കണ്ടുമുട്ടുന്നതും വെറുക്കും. 
ആഇശാ رَضِيَ اللَّهُ عَنْها  പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അല്ലാഹു വിനെ കണ്ടു മുട്ടുന്നതു വെറുക്കുകയെന്നാൽ മരണത്തെ വെറുക്കലാ ണല്ലൊ. അല്ലാഹുവാണേ ഞങ്ങളെല്ലാവരും മരണത്തെ വെറുക്കുന്നു. 
തിരുമേനി ‎ﷺ  പറഞ്ഞു: അല്ല. അങ്ങിനെയല്ല. എന്നാൽ മുഅ്മിൻ, അല്ലാഹു അവനെ മരണത്തിലൂടെ പിടികൂടുവാൻ തീരുമാനിച്ചാൽ അവന്റെ മുമ്പിലുള്ള അല്ലാഹുവിന്റെ പ്രതിഫലവും കറാമത്തും അവന് വിശാലമാക്കും. അപ്പോൾ അല്ലാഹുവിനെ കണ്ടുമുട്ടുന്നത് അവൻ ഇഷ്ട പ്പെട്ടുകൊണ്ടും അവനെ കണ്ടുമുട്ടുന്നത് അല്ലാഹു ഇഷ്ടപ്പെട്ടുകൊണ്ടും  ആ സമയം അവൻ മരിക്കും…”  (മുസ്നദുഅഹ്മദ്. അർനാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
ആഇശാ رَضِيَ اللَّهُ عَنْها  യിൽ നിന്നുള്ള മറ്റൊരു നിവേദനത്തിൽ ഇപ്രകാര മാണുള്ളത്:
….وَلَكِنْ إِذَا شَخَصَ الْبَصَرُ ، وَحَشْرَجَ  الصَّدْرُ ، وَاقْشَعَرَّ  الْجِلْدُ ، وَتَشَنَّجَتِ  الْأَصَابِعُ ، فَعِنْدَ ذَلِكَ  مَنْ أَحَبَّ لِقَاءَ اللَّهِ أَحَبَّ اللَّهُ لِقَاءَهُ…..
“…എന്നാൽ ദൃഷ്ടി തുറിക്കുകയും നെഞ്ച് ഇടുങ്ങുകയും തൊലി വിറക്കുകയും വിരലുകൾ മരവിക്കുകയും ചെയ്താൽ അന്നേരം വല്ലവനും അല്ലാഹുവിനെ കണ്ടുമുട്ടുന്നത് ഇഷ്ടപെട്ടാൽ അവനെ കണ്ടുമുട്ടുന്നത് അല്ലാഹുവും ഇഷ്ടപ്പെടും…” (മുസ്‌ലിം)
 

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts