മരണം വന്നെത്തുന്നതിനു മുമ്പ് ഒരു വിശ്വാസി അതിനുള്ള തയ്യാറെടുപ്പെന്നോണം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ഇൗ ഗ്രന്ഥത്തിന്റെ തുടക്കത്തിൽ നൽകിയല്ലോ. പാപികളായ മനുഷ്യരെ സംബന്ധിച്ചിട ത്തോളം തൗബഃ ചെയ്യുവാനും കലിമഃ ചൊല്ലുവാനും പരലോകയാത്ര ക്കുള്ള പാഥേയം ഒരുക്കുവാനും വസ്വിയ്യത്ത് ഒാതുവാനും ബാധ്യത കൾ തീർക്കുവാനുമുള്ള അവസരം പെട്ടന്നുള്ള മരണം നഷ്ടമാക്കി യേക്കും. അത്തരം മരണങ്ങൾ അല്ലാഹുവിൽ നിന്ന് കോപത്താലുള്ള പിടികൂടലാണെന്ന് തിരുമൊഴിയുണ്ട്.
ഉബയ്ദ്ഇബ്നുഖാലിദി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَوْتُ الْفَجْأَةِ أَخْذَةُ أَسَفٍ
“മൗതുൽഫജ്അഃ (പെട്ടന്നുള്ള മരണം) കോപത്താലുള്ള പിടികൂടലാകുന്നു.” (മുസ്നദുഅഹ്മദ്. അൽബാനിയും അർനാഊത്വും സ്വഹീഹെന്ന് വിശേ ഷിപ്പിച്ചു.)
അഥവാ, അല്ലാഹുവിൽ നിന്നുള്ള കോപത്തിന്റെ അടയാള ങ്ങിൽ പെട്ടതാണ് മൗത്തുൽഫജ്അഃ. കാരണം, അല്ലാഹു അവനെ തൗബഃ ചെയ്യുവാനും പരലോകത്തിനു തയ്യാറാകുവാനും വിട്ടേച്ചില്ല. അവനുപ്രായശ്ചിത്തമാകുവാൻ അവനെ രോഗിയാക്കുകയും ചെയ്തില്ല. (അത്തയ്സീർ, അൽമനാവി 2: 871)
അന്ത്യനാളടുത്താൽ ഇത്തരത്തിലുള്ള മരണങ്ങൾ വ്യാപകമാകു മെന്നും തിരുനബി ﷺ അരുൾ ചെയ്തിട്ടുണ്ട്. അനസി رَضِيَ اللَّهُ عَنْهُൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مِنْ اقْتِرَابِ السَّاعَةِ…..وَأَنْ يَظْهَرَ مَوْتُ الْفَجْأَةِ
“പെട്ടന്നു സംഭവിക്കുന്ന മരണം വ്യാപകമാകലും അന്ത്യനാൾ അടുത്തതിനെ (അറിയിക്കുന്ന കാര്യങ്ങളിൽ) പെട്ടതാണ്.”. (മുസ്നദുത്ത്വയാലിസി. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു.)
അബ്ദുൽ ജബ്ബാർ അബ്ദുല്ല