സ്വന്തത്തെ മരണക്കുഴിയിൽ ചാടിക്കുന്നവൻ അല്ലാഹുവിന് അപ്രിയമായ മരണമാണ് വരിക്കുന്നത്. അല്ലാഹുവാണ് മരിപ്പിക്കു ന്നവൻ. അവനാണ് മരണദൂതരെ നിയോഗിക്കുന്നവൻ. ആത്മഹത്യ ചെയ്യുന്നവൻ അല്ലാഹുവിനുനേരെ തിടുക്കം കാണിച്ച് നാശം വാങ്ങു കയാണ്.
ജുൻദുബ് ഇബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
كَانَ فيمَنْ كَانَ قَبْلَكُمْ رَجُلٌ بِهِ جُرْحٌ فَجَزِعَ، فَأَخَذَ سِكِّينًا فَحَزَّ بِها يَدَهُ فَما رَقَأَ الدَّمُ حَتّى مَاتَ، قَالَ اللهُ تَعالَى بادَرَنِي عَبْدي بِنَفْسِهِ حَرَّمْتُ عَلَيْهِ الْجَنَّةَ.
“നിങ്ങളുടെ മുമ്പുണ്ടായിരുന്നവരിൽ ഒരു വ്യക്തിയുണ്ടായിരുന്നു. അയാളിൽ ഒരു മുറിവുണ്ടായിരുന്നു. അതു കാരണത്താൽ അയാൾ അക്ഷമനായി. അയാൾ ഒരു കത്തിയെടുത്ത് തന്റെ കൈ അതുകൊണ്ട് മുറിച്ചു. അയാൾ മരിക്കുവോളം രക്തം നിലച്ചില്ല. അല്ലാഹു പറഞ്ഞു: എന്റെ ദസൻ അവന്റെ ശരീരം കൊണ്ട് എന്നിലേക്ക് തിരക്കു കൂട്ടിയിരി ക്കുന്നു. ഞാൻ അവനു സ്വർഗം തടഞ്ഞിരിക്കുന്നു.”(ബുഖാരി)
ആത്മഹത്യ അല്ലാഹു വിരോധിച്ചു.
وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا ﴿٢٩﴾ وَمَن يَفْعَلْ ذَٰلِكَ عُدْوَانًا وَظُلْمًا فَسَوْفَ نُصْلِيهِ نَارًا ۚ وَكَانَ ذَٰلِكَ عَلَى اللَّهِ يَسِيرًا ﴿٣٠﴾ (النساء:٢٩، ٣٠)
…നിങ്ങൾ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീർച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു. വല്ലവനും അതി ക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്നപക്ഷം നാമവനെ നരകാഗ്നിയിലിട്ടു കരിക്കുന്നതാണ്. അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു. (വി. ക്വു. 4: 29,30)
ആത്മഹത്യ ചെയ്യുന്നവർക്ക് കാരുണ്യത്തിന്റെ ദൂതൻ ﷺ ജനാസഃ നമസ്കരിച്ചിരുന്നില്ല എന്നത് പ്രസ്തുത പര്യവസാനത്തിന്റെ അപകട മാണ് അറിയിക്കുന്നത്. ജാബിർ ഇബ്നുസമുറഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം:
أُتِيَ النَّبِيُّ ﷺ بِرَجُلٍ قَتَلَ نَفْسَهُ بِمَشَاقِصَ فَلَمْ يُصَلِّ عَلَيْهِ
“നബിയുടെ അടുക്കൽ ഒരു വ്യക്തി കൊണ്ടുവരപെട്ടു. അഗ്രഭാഗം വീതിയുള്ള അമ്പു കൊണ്ട് അയാൾ സ്വന്തത്തെ വധിച്ചിരുന്നു. തിരുനബി ﷺ അയാൾക്ക് ജനാസഃ നമസ്കരിച്ചില്ല.” (മുസ്‌ലിം)
ആത്മഹത്യ ചെയ്യുന്നവന്റെ ഒടുക്കമറിയിക്കുന്ന ഒരു തിരുവചനം ഇപ്രകാരമുണ്ട്. അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം.
مَنْ قَتَلَ نَفْسَهُ بِحَدِيدَةٍ فَحَدِيدَتُهُ فِي يَدِهِ يَتَوَجَّأُ بِهَا فِي بَطْنِهِ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَ مَنْ شَرِبَ سَمًّا فَقَتَلَ نَفْسَهُ فَهُوَ يَتَحَسَّاهُ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَنْ تَرَدَّى مِنْ جَبَلٍ فَقَتَلَ نَفْسَهُ فَهُوَ يَتَرَدَّى فِي نَارِ جَهَنَّمَ خَالِدً امُخَلَّدًا فِيهَا أَبَدًا
“ആരെങ്കിലും തന്റെ ശരീരത്തെ ഇരുമ്പിന്റെ ആയുധം കൊണ്ട് കൊന്നാൽ, നരകത്തിലും ആ ആയുധം തന്റെ കയ്യിലുണ്ടായിരിക്കും. നരകത്തീയിൽ അതു കൊണ്ട് തന്റെ വയറ്റിൽ എന്നെന്നേക്കുമായി അവൻ കുത്തികൊണ്ടിരിക്കും. ഒരാൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്താൽ, നരകത്തീയിലും ആ വിഷം എന്നെന്നേക്കുമായി അയാൾ കഴിച്ചു കൊണ്ടേയിരിക്കും. ഒരാൾ മലമുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്താൽ നരകത്തീയിലും അയാൾ എന്നെന്നേക്കുമായി ഉയരത്തിൽ നിന്ന് ചാടികൊണ്ടിരിക്കും.”(ബുഖാരി)
മറ്റൊരു രിവായത്തിൽ:
الَّذِي يَخْنُقُ نَفْسَهُ يَخْنُقُهَا فِي النَّارِ وَالَّذِي يَطْعُنُهَا يَطْعُنُهَا فِي النَّارِ
“ഒരാൾ കുരുക്കിട്ട് ആത്മഹത്യ ചെയ്താൽ നരകത്തിലും അയാൾ തന്റെ ശരീരത്തെ കുരുക്കിട്ടു കൊണ്ടിരിക്കും. ഒരാൾ സ്വന്തത്തെ കുത്തി കൊന്നാൽ, നരകത്തിലും അയാൾ സ്വന്തത്തെ കുത്തി കൊണ്ടിരിക്കും.” (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല