മനുഷ്യർ ഏതൊരു അവസ്ഥയിലാണോ മരണപെടുന്നത് അതേ അവസ്ഥയിൽ അന്ത്യനാളിൽ ഉയിർത്തെഴുന്നേൽക്കപ്പെടുന്നതാണ്. അതിനാൽ സൽപ്രവൃത്തിയിലായിരിക്കെ മരിക്കുവാൻ കൊതിക്കുകയും ജീവിതം നന്നാക്കുകയും ചെയ്യുക.
ജാബിർ ഇബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു. നബി ﷺ പറയുന്നത് ഞാൻ കേട്ടു:
يُبْعَثُ كُلُّ عَبْدٍ عَلَى مَا مَاتَ عَلَيْهِ، الْمُؤْمِنُ عَلَى إِيمَانِهِ، وَالْمُنَافِقُ عَلَى نِفَاقِهِ.
“എല്ലാദാസന്മാരും താൻ മരിച്ച അവസ്ഥയിൽ ഉയിർത്തെഴുന്നേൽ പിക്കപ്പെടും; വിശ്വാസി തന്റെ ഈമാനിലായും കപടവിശ്വാസി അവന്റെ നിഫാക്വിലായും.” (സ്വഹീഹു ഇബ്നിഹിബ്ബാൻ. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
ഹുദയ്ഫ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. നബി ﷺ പറഞ്ഞു:
مَنْ قَالَ لاَ إِلَهَ إِلاَّاللَّهُ ابْتِغَاءَ وَجْهِاللَّهِ خُتِمَ لَهُ بِهَا دَخَلَا لْجَنَّةَ وَ مَنْ صَامَ يَوْماً ابْتِغَاءَ وَجْهِ اللَّهِ خُتِمَ لَهُ بِهَا دَخَلَ الْجَنَّةَ وَ مَنْ تَصَدَّقَ بِصَدَقَةٍ ابْتِغَاءَ وَجْهِ اللَّهِ خُتمَ لَهُ بِهَا دَخَلَ الْجَنَّةَ.
“വല്ലവനും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ലാഇലാഹഇല്ലല്ലാഹ് പറയുകയും അതോടു കൂടി അവന് അന്ത്യം കുറിക്കപ്പെടുകയുമാ ണെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചു. വല്ലവനും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ഒരു ദിനം നോമ്പെടുക്കുകയും അതോടുകൂടി അവന് അന്ത്യം കുറിക്കപ്പെടുക യുമാണെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചു. വല്ലവനും അല്ലാഹുവിന്റെ വജ്ഹ് കാംക്ഷിച്ച് ഒരു സ്വദക്വഃ നൽകുകയും അതോടുകൂടി അവന് അന്ത്യം കുറിക്കപ്പെടുകയുമാ ണെങ്കിൽ അവനും സ്വർഗത്തിൽ പ്രവേശിച്ചു.” (മുസ്നദുഅഹ്മദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഇഹ്റാമിലായിരിക്കെ ഒട്ടകം തള്ളിയിടുകയും പിരടി ഒടിഞ്ഞ് മരണപ്പെടുകയും ചെയ്ത ഒരു വ്യക്തിയുടെ വിഷയത്തിൽ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
اغْسِلُوهُ بِمَاءٍ وَ سِدْرٍ ،وَ كَفِّنُوهُ فِى ثَوْبَيْهِ، وَ لاَ تَمَسُّوهُ بِطِيبٍ، وَلاَ تُخَمِّرُوا رَأْسَهُ، فَإِنَّهُ يُبْعَثُ يَوْمَ الْقِيَامَةِ مُلَبِّيًا
“താളിയും വെള്ളവുമുപയോഗിച്ച് നിങ്ങൾ അദ്ദേഹത്തെ കുളിപ്പിക്കുക. അദ്ദേഹത്തിന്റെ ഇരുവസ്ത്രങ്ങളിൽ നിങ്ങൾ അദ്ദേഹത്തെ കഫൻ ചെയ്യുക. അദ്ദേഹത്തിൽ നിങ്ങൾ സുഗുന്ധം തൊടരുത്. അദ്ദേഹത്തിന്റെ തല മറക്കുകയും അരുത്. നിശ്ചയം, അദ്ദേഹം തൽബിയത്ത് ചൊല്ലി ക്കൊണ്ട് അന്ത്യനാളിൽ ഉയർത്തെഴുന്നേൽപ്പിക്കപ്പെടും.” (ബുഖാരി, മുസ്‌ലിം)
ശഹീദിന്റെ വിഷയത്തിൽ നബി ﷺ പറഞ്ഞു:
والذي نَفْسي بيدِه، لا يُكْلمُ أحدٌ في سبيلِ الله ـ والله أعلمُ بَمن يُكلَمُ في سبيلهِ ـ إلا جاءَ يَومَ القيامةَ واللَّونُ لَونُ الدَّمِ، والرِّيحُ رِيحُ المسْكِ
“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം, അല്ലാഹുവിന്റെ മാർഗത്തിൽ ഒരാൾക്കും ഒരു മുറിവും ഏൽക്കുകയില്ല, ـതന്റെ മാർഗത്തിൽ മുറിവേൽക്കുന്നത് ആർക്കാണെന്ന് നന്നായി അറിയുന്നവൻ അല്ലാഹുവാണ്ـ മുറിവേറ്റയാൾ അന്ത്യനാളിൽ വരാതെ; അപ്പോൾ നിറം രക്തത്തിന്റെ നിറമായിരിക്കും. മണം കസ്തൂരിയുടെ മണവുമായിരിക്കും.” (ബുഖാരി)
മുഹാജിറിന്റെ വിഷയത്തിൽ അല്ലാഹു പറഞ്ഞു:
وَمَن يَخْرُجْ مِن بَيْتِهِ مُهَاجِرًا إِلَى اللَّهِ وَرَسُولِهِ ثُمَّ يُدْرِكْهُ الْمَوْتُ فَقَدْ وَقَعَ أَجْرُهُ عَلَى اللَّهِ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا ﴿١٠٠﴾ (النساء: ١٠٠)
…വല്ലവനും തന്റെ വീട്ടിൽ നിന്ന്-സ്വദേശം വെടിഞ്ഞ് കൊണ്ട്- അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ഇറങ്ങിപുറപ്പെടുകയും, അനന്തരം (വഴിമദ്ധ്യേ) മരണം അവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കൽ സ്ഥിരപ്പെട്ടു കഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (വി.ക്വു. 4:100)
നല്ല മരണത്തിനുവേണ്ടി ദുആഅ് ചെയ്യുക
നല്ല നിലയിലുള്ള മരണം വരിക്കുവാൻ വി്വശാസികൾ കൊതി ക്കുകയും അതിനായി ദുആഅ് നിർവ്വഹിക്കുകയും ചെയ്യേണ്ടതുണ്ട്. തങ്ങളുടെ സൽകർമ്മങ്ങളെ അല്ലാഹുവിലേക്കു വസീലയാക്കി നിർവ്വഹിക്കേണ്ട ഒരു ദുആഇനെ അവൻ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്.
رَّبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلْإِيمَانِ أَنْ آمِنُوا بِرَبِّكُمْ فَآمَنَّا ۚ رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ ﴿١٩٣﴾ (آل عمران: ١٩٣)
ഞങ്ങളുടെ രക്ഷിതാവേ, സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകൻ നിങ്ങൾ നിങ്ങളുടെ രക്ഷിതാവിൽ വിശ്വസിക്കുവിൻ എന്നു പറയുന്നത് ഞങ്ങൾ കേട്ടു. അങ്ങനെ ഞങ്ങൾ വിശ്വസിച്ചിരി ക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാൽ ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്ക് നീ പൊറുത്തു തരികയും ഞങ്ങളുടെ തിന്മകൾ ഞങ്ങളിൽ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യവാന്മാരുടെ കൂട്ട ത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ. (വി.ക്വു. 3:193)
ഫിർഔനിന്റെ വക്താക്കളും വിശ്വാസക്കാരുമായിരുന്ന മാരണ ക്കാർ മൂസാ (അ) യിലൂടെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ കണ്ട് അല്ലാഹുവിൽ വിശ്വസിക്കുകയും ഫിർഒൗനിനെ കളവാക്കുകയും ചെയ്തു. ഫിർഔൻ ആ പുതുവിശ്വാസികളെ കൈകളും കാലുകളും എതിർവശങ്ങളിൽ നിന്നായി മുറിച്ചു കളയുകയും ക്രൂശിക്കുകയും ചെയ്യുമെന്ന് ഗർജ്ജിച്ച അവസരത്തിൽ വിശ്വാസികൾ നിർവ്വഹിച്ച ദുആഅ്:
قَالُوا إِنَّا إِلَىٰ رَبِّنَا مُنقَلِبُونَ ﴿١٢٥﴾ وَمَا تَنقِمُ مِنَّا إِلَّا أَنْ آمَنَّا بِآيَاتِ رَبِّنَا لَمَّا جَاءَتْنَا ۚ رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ ﴿١٢٦﴾ (الأعراف: ١٢٥، ١٢٦)
തീർച്ചയായും ഞങ്ങളുടെ രക്ഷിതാവിങ്കലേക്കാണല്ലോ ഞങ്ങൾ തിരിച്ചെത്തുന്നത്. ഞങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങൾ ഞങ്ങൾക്ക് വന്നപ്പോൾ ഞങ്ങൾ അത് വിശ്വസിച്ചു എന്നത് മാത്രമാണല്ലോ നീ ഞങ്ങളുടെ മേൽ കുറ്റം ചുമത്തുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങ ളുടെ മേൽ നീ ക്ഷമ ചൊരിഞ്ഞു തരികയും, ഞങ്ങളെ നീ മുസ്ലിംകളായി ക്കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ.(വി.ക്വു.7:125,126)
അല്ലാഹു അരുളിയ അനുഗ്രഹങ്ങളെ എണ്ണിപ്പറഞ്ഞും സമ്മ തിച്ചും അവനെ വാഴ്ത്തിപ്പുകഴ്ത്തി യൂസുഫ് നബി (അ) നിർവ്വഹിച്ച ദുആഅ്:
رَبِّ قَدْ آتَيْتَنِي مِنَ الْمُلْكِ وَعَلَّمْتَنِي مِن تَأْوِيلِ الْأَحَادِيثِ ۚ فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ ۖ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ ﴿١٠١﴾ (يوسف: ١٠١)
എന്റെ രക്ഷിതാവേ, നീ എനിക്കു ഭരണാധികാരത്തിൽ നിന്ന് (ഒരംശം) നൽകുകയും, സ്വപ്നവാർത്തകളുടെ വ്യാഖ്യാനത്തിൽ നിന്നും (ചിലത്) നീ എനിക്കു പഠിപ്പിച്ചു തരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളു ടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തിൽ ചേർക്കുകയും ചെയ്യേണമേ. (വി.ക്വു. 12:101)
അബ്ദുൽ ജബ്ബാർ അബ്ദുല്ല