ഇസ്ലാമിന്റെ തുലാസിൽ ഭൗതികലോകത്തിന് ഭാരം നന്നേ കുറവാണ്. അതിലെ വിഭവങ്ങൾ തുച്ഛവും നശ്വരവുമാണ്. സ്രഷ്ടാവായ അല്ലാഹു അതിനു പറഞ്ഞ ഉപമയിൽ മനസ്സിരുത്തിയാൽ ഈ യാഥാർത്ഥ്യങ്ങൾ ഏവർക്കും ബോധ്യപ്പെടും.
عْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ ۖ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَكُونُ حُطَامًا ۖ وَفِي الْآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ اللَّهِ وَرِضْوَانٌ ۚ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ ﴿٢٠﴾ (الحديد: ٢٠)
നിങ്ങൾ അറിയുക: ഇഹലോകജീവിതമെന്നാൽ കളിയും വിനോദവും അലങ്കാരവും നിങ്ങൾ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുക്ക ളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്- ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികൾ കർഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോൾ അതു മഞ്ഞനിറം പൂണ്ടതായി നിനക്കു കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു… (വി. ക്വു. 57: 20)
പെട്ടന്നു വാടി നശിക്കുന്നതും ക്ഷണികവുമായ ഭൗതികവിഭവ ങ്ങളിൽ ആർത്തിയുള്ളവരായി മനുഷ്യർ അതിനു പിന്നാലെയാണ്. ഒന്നും നഷ്ടപ്പെടാതിരിക്കുവാനും എല്ലാം ധാരാളമായി ലഭിക്കുവാനും സജീവ തൽപരരാണ് മനുഷ്യരിലധികവും. വിലപ്പെട്ടതും കനപെട്ടതു മെല്ലാം ചെലവിട്ട്, ഉത്തരവാദിത്തങ്ങൾ വിസ്മരിച്ച്, ബാധ്യതകൾ മാററി വെച്ച്, മനുഷ്യർ സമയം കൊല്ലുന്ന ഭൗതിക ജീവിതത്തിനും വിഭവങ്ങ ൾക്കും സ്രഷ്ടാവായ അല്ലാഹു നൽകുന്ന വിശേഷണം നോക്കൂ:
وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ (آل عمران: ١٨٥الحديد: ٢٠)
…ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറെറാന്നുമല്ല. (വി. ക്വു. 3: 185, 57: 20)
മനുഷ്യർ ഭൗതികലോകത്തിന്റെ അടിമകളാകാതിരിക്കുവാനും ഇഹലോകത്തിന്റെ വർണങ്ങളിൽ അവർ അഹമഹമികയാ ആകൃഷ്ടരാ കാതിരിക്കുവാനും മനുഷ്യർക്ക് കൈമോശം വന്നുപോകുന്ന കാര്യങ്ങ ളേയും അവർക്കായി ശേഷിക്കുന്ന കാര്യങ്ങളേയും വേർതിരിച്ചും വിവരിച്ചും അല്ലാഹു പറയുന്നതു നോക്കൂ:
وَاضْرِبْ لَهُم مَّثَلَ الْحَيَاةِ الدُّنْيَا كَمَاءٍ أَنزَلْنَاهُ مِنَ السَّمَاءِ فَاخْتَلَطَ بِهِ نَبَاتُ الْأَرْضِ فَأَصْبَحَ هَشِيمًا تَذْرُوهُ الرِّيَاحُ ۗ وَكَانَ اللَّهُ عَلَىٰ كُلِّ شَيْءٍ مُّقْتَدِرًا ﴿٤٥﴾ ﭘ الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا ۖ وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا ﴿٤٦﴾ (الكهف: ٤٥، ٤٦)
(നബിയേ,) നീ അവർക്ക് ഐഹികജീവിതത്തിന്റെ ഉപമ വിവരിച്ചു കൊടുക്കുക: ആകാശത്തു നിന്ന് നാം വെള്ളം ഇറക്കി. അതുമൂലം ഭൂമി യിൽ സസ്യങ്ങൾ ഇടകലർന്ന് വളർന്നു. താമസിയാതെ അത് കാററു കൾ പറത്തിക്കളയുന്ന തുരുമ്പായിത്തീർന്നു.(അതുപോലെയത്രെ ഐഹികജീവിതം.) അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. എന്നാൽ നിലനിൽക്കുന്ന സൽകർമ്മങ്ങളാണ് നിന്റെ രക്ഷിതാവിങ്കൽ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നൽകുന്നതും. (വി. ക്വു. 18: 45, 46)
തങ്ങൾക്കായി ശേഷിക്കുന്നതിനു അമിത താൽപര്യം കാണിക്കു വാനും ചതിയിലകപ്പെടുത്തുന്ന ഭൗതികവിഭവങ്ങളിൽ വിരക്തരാകുവാ നും ഇസ്ലാം മാനവരെ പഠിപ്പിച്ചു. നമ്മെ ഭൗതികസുഖങ്ങൾ വഞ്ചിച്ചു കളയാതിരിക്കുവാൻ ഉൽബോധിപ്പിച്ചു കൊണ്ട് അല്ലാഹു പറയുന്നു:
إِنَّ وَعْدَ اللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ الْحَيَاةُ الدُّنْيَا وَلَا يَغُرَّنَّكُم بِاللَّهِ الْغَرُورُ ﴿٣٣﴾ (لقمان: ٣٣، فاطر: ٥)
…തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. അതി നാൽ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമ വഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ…. (വി. ക്വു. 31: 33, 35: 5)
ഭൗതികതയിൽ വഞ്ചിതരായി, ദേഹേച്ഛകളിൽ മുഴുകി കാലം കഴിച്ച മുൻവേദക്കാർ മനസുകൾ കടുത്ത് ദുർമാർഗികളായി മാറിയത് ഉദ്ധരിച്ചു കൊണ്ട് അല്ലാഹു വിശ്വാസികളെ ഗുണദോഷിക്കുന്നു:
أَلَمْ يَأْنِ لِلَّذِينَ آمَنُوا أَن تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ وَمَا نَزَلَ مِنَ الْحَقِّ وَلَا يَكُونُوا كَالَّذِينَ أُوتُوا الْكِتَابَ مِن قَبْلُ فَطَالَ عَلَيْهِمُ الْأَمَدُ فَقَسَتْ قُلُوبُهُمْ ۖ وَكَثِيرٌ مِّنْهُمْ فَاسِقُونَ ﴿١٦﴾ (الحديد: ١٦)
വിശ്വാസികൾക്ക് അവരുടെ ഹൃദയങ്ങൾ അല്ലാഹുവിനെ പററിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതു ങ്ങുവാനും തങ്ങൾക്കു മുമ്പ് വേദഗ്രന്ഥം നൽകപ്പെട്ടവരെ പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാർക്ക് കാലം ദീർഘിച്ചു പോകുകയും തന്മൂലം അവരുടെ ഹൃദയങ്ങൾ കടുത്തു പോകുകയും ചെയ്തു. അവരിൽ അധികമാളുകളും ദുർമാർഗി കളാകുന്നു. (വി. ക്വു. 57: 16)
ഭൗതികലോകത്തിന്റെ നിറവും ഗുണവും പറഞ്ഞു അതിന്റെ വിഷയത്തിൽ അല്ലാഹുവെ സൂക്ഷിക്കുവാനുള്ള തിരുനബി ﷺ യുടെ ഒരു ഉപദേശം ഇപ്രകരമുണ്ട്:
إِنَّ الدُّنْيَا حُلْوَةٌ خَضِرَةٌ وَإِنَّ اللَّهَ مُسْتَخْلِفُكُمْ فِيهَا فَيَنْظُرُ كَيْفَ تَعْمَلُونَ فَاتَّقُوا الدُّنْيَا وَاتَّقُوا النِّسَاءَ….
“നിശ്ചയം ഭൗതിക ലോകം മധുരവും പച്ചപ്പുള്ളതുമാണ്. നിങ്ങൾ എന്ത് പ്രവർത്തിക്കുന്നു എന്നു നോക്കുന്നതിനു വേണ്ടി അല്ലാഹു നിങ്ങളെ അതിൽ പിന്മുറക്കാരാക്കുന്നു. അതിനാൽ നിങ്ങൾ ദുനിയാ വിനെ സൂക്ഷിക്കുക. സ്ത്രീകളേയും സൂക്ഷിക്കുക… (മുസ്‌ലിം)
ഇഹലോകവും അതിലുള്ളതും നശ്വരമാണ്. ഇഹലോകവാസം പാരത്രിക ലോകത്തേക്കുള്ള വഴിമാത്രമാണ്. നിത്യവും നീണ്ടതുമായ പരലോക യാത്രക്കുവേണ്ട പാഥേയം ഒരുക്കുവാനുള്ള സമയമാണ് ഇവിടെയുള്ളത്. ആ സമയത്തിന് ഒരു പഥികൻ തന്റെ യാത്രയിൽ പാത വക്കിലെ തണലിൽ വിശ്രമിക്കുന്ന സമയത്തിന്റെ ദൈർഘ്യം മാത്രമേയുള്ളൂ.
ഭൗതിക ജീവിതത്തിൽ നിങ്ങളുടെ സമ്പാദ്യം ഒരു പഥികന്റെ പാഥേയത്തോളം മതിയെന്നതായിരുന്നു തിരുനബി ﷺ യുടെ ഒസ്യത്ത്. മുഴുലോകത്തിനും മാതൃകയായ തിരുനബി ﷺ പ്രസ്തുത ഒസ്യത്ത് ജീവി തത്തിൽ പകർത്തി വിരക്ത ജീവിതത്തിന്റെ കുററമററ ഉദാഹരണമായി. വാക്കിലും പ്രവൃത്തിയിലും തിരുനബി ﷺ അപ്രകാരം ജീവിതം കാഴ്ച വെച്ചതിന്റെ ചരിത്ര സാക്ഷ്യങ്ങളിൽ സഹചാരികളും സഹധർമ്മിണി കളും ഉദ്ധരിച്ചതിൽ ചിലത് ഇവിടെ നൽകുന്നു. ഇബ്നുഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞ തായി ഇമാം മുജാഹിദിൽ നിന്ന് നിവേദനം:
أَخَذَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِمَنْكِبِي فَقَالَ كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ أَوْ عَابِرُ سَبِيلٍوَكَانَ ابْنُ عُمَرَ يَقُولُ إِذَا أَمْسَيْتَ فَلَا تَنْتَظِرْ الصَّبَاحَ وَإِذَا أَصْبَحْتَ فَلَا تَنْتَظِرْ الْمَسَاءَ وَخُذْ مِنْ صِحَّتِكَ لِمَرَضِكَ وَمِنْ حَيَاتِكَ لِمَوْتِكَ
“അല്ലാഹുവിന്റെ തിരുദൂതർ ﷺ എന്റെ ചുമലിൽ പിടിച്ചു. എന്നിട്ടു പറഞ്ഞു: താങ്കൾ ഭൗതികലോകത്ത് ഒരു വിദേശിയെ പോലെ അല്ലെ ങ്കിൽ ഒരു വഴിയാത്രികനെപോലെ ആയിത്തീരുക. ഇബ്നുഉമർ ﷺ പറയുമായിരുന്നു: നീ പ്രദോഷത്തിൽ പ്രവേശിച്ചാൽ പ്രഭാതത്തെ പ്രതീ ക്ഷിക്കരുത്. പ്രഭാതത്തിൽ പ്രവേശിച്ചാൽ പ്രദോഷത്തേയും പ്രതീക്ഷി ക്കരുത്. നീ ആരോഗ്യനാളുകളിൽ നിന്ന് രോഗത്തിന്റെ നാളുകളിലേ ക്കും ജീവിതത്തിൽ നിന്ന് മരണ(ാനന്തരജീവിത) ത്തിനും പുണ്യങ്ങൾ സ്വീകരിക്കുക” (ബുഖാരി)
അബൂദർറി رَضِيَ اللَّهُ عَنْهُ നോട് അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
يَا أَبَا ذَرٍّ مَا أُحِبُّ أَنَّ أُحُدًا لِي ذَهَبًا يَأْتِي عَلَيَّ لَيْلَةٌ أَوْ ثَلَاثٌ عِنْدِي مِنْهُ دِينَارٌ إِلَّا أَرْصُدُهُ لِدَيْنٍ إِلَّا أَنْ أَقُولَ بِهِ فِي عِبَادِ اللَّهِ هَكَذَا وَهَكَذَا وَهَكَذَا ، وَأَرَانَا بِيَدِهِ ثُمَّ قَالَ: يَا أَبَا ذَرٍّ قُلْتُ لَبَّيْكَ وَسَعْدَيْكَ يَا رَسُولَ اللَّهِ. قَالَ: الْأَكْثَرُونَ هُمْ الْأَقَلُّونَ إِلَّا مَنْ قَالَ هَكَذَا وَهَكَذَا
“അബൂദർറ്, ഉഹദ് മലയോളം സ്വർണ്ണം എനിക്ക് ഉണ്ടാവുകയും അതിൽ ഒരു ദീനാർ എന്റെ കൈയ്യിൽ ബാക്കി ഉണ്ടാവുകയും അല്ലാഹു വിന്റെ അടിയാറുകൾക്കിടയിൽ അത് ഇപ്രകാരം വീതിച്ചു നൽകാതെ തിരുമേനി ﷺ തന്റെ കൈകൊണ്ട് ഞങ്ങൾക്കത് കാണിച്ചുതന്നു ـ ഒന്നോ അല്ലെങ്കിൽ മൂന്നോ രാത്രി എനിക്ക് വരുകയും ചെയ്യുന്നത് ഞാൻ ഇഷ്ട പ്പെടുന്നില്ല; കടം വീട്ടുവാൻ ഞാൻ എടുത്തു വെക്കുന്ന ദീനാർ ഒഴികെ. എന്നിട്ട് (തിരുമേനി ﷺ) പറഞ്ഞു: അബൂദർറ്, ഞാൻ പറഞ്ഞു: അല്ലാഹു വിന്റെ ദൂതരേ, ഞാനിതാ അങ്ങേക്ക് ഉത്തരം ചെയ്യുന്നു. അതിൽ ഞാൻ സൗഭാഗ്യം കാണുകയും ചെയ്യുന്നു. തിരുമേനി ﷺ പറഞ്ഞു: (സമ്പത്ത്) കൂടിയവർ, അവരാണ് അന്ത്യനാളിൽ (നന്മകൾ) കുറഞ്ഞവർ; തന്റെ കൈകൾ കൊണ്ട് ഇപ്രകാരം നൽകിയവർ ഒഴിച്ച്.”(ബുഖാരി, മുസ്ലിം)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം:
خَرَجَ رَسُولُ اللَّهِ ﷺ مِنْ الدُّنْيَا وَلَمْ يَشْبَعْ مِنْ خُبْزِ الشَّعِيرِ
ഗോതമ്പു റൊട്ടിയിൽ നിന്ന് തിരുമേനി ﷺ യുടെ വയറു നിറഞ്ഞിട്ടില്ലാത്ത അവസ്ഥയിലാണ് അല്ലാഹുവിന്റെ റസൂൽ ﷺ ഭൗതിക ലോകത്തു നിന്ന് യാത്രയായത്.” (ബുഖാരി)
ഉമർ ഇബ്നുൽഖത്ത്വാബി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം:
كَانَ رَسُولُ اللَّهِ ﷺ عَلَى حَصِيرٍ مَا بَيْنَهُ وَبَيْنَهُ شَيْءٌ وَتَحْتَ رَأْسِهِ وِسَادَةٌ مِنْ أَدَمٍ حَشْوُهَا لِيفٌ وَ إِنَّ عِنْدَ رِجْلَيْهِ قَرَظًا مَصْبُورًا وَعِنْدَ رَأْسِهِ أُهُبًا مُعَلَّقَةً فَرَأَيْتُ أَثَرَ الْحَصِيرِ فِي جَنْبِ رَسُولِ اللَّهِ ﷺ فَبَكَيْتُ فَقَالَ مَا يُبْكِيكَ فَقُلْتُ يَا رَسُولَ اللَّهِ إِنَّ كِسْرَى وَ قَيْصَرَ فِيمَا هُمَا فِيهِ وَ أَنْتَ رَسُولُاللَّهِ فَقَالَ رَسُولُ اللَّهِ ﷺ أَمَا تَرْضَى أَنْ تَكُونَ لَهُمَاالدُّنْيَا وَلَكَالْآخِرَةُ.
അല്ലാഹുവിന്റെ തിരുദൂതർ ﷺ ഒരു പായയിൽ (കിടക്കുക) ആയിരുന്നു. തിരുമേനി ﷺ യുടേയും പായയുടേയും ഇടയിൽ (വിരിപ്പൊന്നും) ഉണ്ടായി രുന്നില്ല. ഇൗത്തപ്പന നാരുനിറച്ച തോലിന്റെ ഒരു തലയിണ അദ്ദേഹത്തി ന്റെ തലക്കടിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലുകൾക്കരികിൽ തോലുകൾ ഉൗറക്കിടുവാൻ ഉപയോഗിക്കുന്ന കൊന്നയും തലക്കരികിൽ കെട്ടിത്തൂക്കിയ തോൽ സഞ്ചികളും ഉണ്ടായിരുന്നു. പായയുടെ അടയാ ളങ്ങൾ തിരുദൂതരുടെ ﷺ പാർശ്വഭാഗത്ത് ഞാൻ കണ്ടു. അപ്പോൾ ഞാൻ കരഞ്ഞു. തിരുമേനി ﷺ പറഞ്ഞു: താങ്കളെ കരയിപ്പിക്കുന്നത് എന്താണ്? ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, കിസ്റയും ക്വയ്സറും (അവി ശ്വാസികളായിട്ടും) എത്രമാത്രം ഭൗതിക സുഖങ്ങളിലാണ്. താങ്കൾ അല്ലാഹുവിന്റെ റസൂലായിട്ടും (എത്രമാത്രം ഭൗതിക വിരക്തിയിലാണ്!) തിരുദൂതർ ﷺ പറഞ്ഞു: അവർ രണ്ടു പേർക്കും ഇഹലോക സുഖങ്ങളും താങ്കൾക്ക് പാരത്രിക വിജയവും ആകുന്നത് താങ്കൾ ഇഷ്ടപ്പെടുന്നില്ലേ?” (ബുഖാരി, മുസ്‌ലിം)
ആഇശാ رَضِيَ اللَّهُ عَنْها യുടെ സഹോദരീപുത്രൻ ഉർവ്വഃയുടെ ചോദ്യ ത്തിനു മറുപടിയായി പറയുന്നു:
ابْنَ أُخْتِي إِنْ كُنَّا لَنَنْظُرُ إِلَى الْهِلَالِ ثُمَّ الْهِلَالِ ثَلَاثَةَ أَهِلَّةٍ فِي شَهْرَيْنِ وَمَا أُوقِدَتْ فِي أَبْيَاتِ رَسُولِ اللَّهِ ﷺ نَارٌ فَقُلْتُ يَا خَالَةُ مَا كَانَ يُعِيشُكُمْ قَالَتْ الْأَسْوَدَانِ التَّمْرُ وَالْمَاءُ
സഹോദരിയുടെ പുത്രാ, ഉദയചന്ദ്രനിലേക്ക് ഞങ്ങൾ നോക്കും. പിന്നേയും നോക്കും. രണ്ടുമാസങ്ങളിലായി മൂന്ന് ഉദയചന്ദ്രന്മാർ. തിരുദൂരു ﷺ ടെ വീടുകളിൽ തീ കത്തിക്കപ്പെട്ടിട്ടുണ്ടാവില്ല. (ഉർവ്വഃ പറയുന്നു:) ഞാൻ ചോദിച്ചു: മാതൃസഹോദരീ, നിങ്ങളുടെ ജീവിത മാർഗം എന്തായിരുന്നു? അവർ പറഞ്ഞു: അൽഅസ്വദാനി അഥവാ വെള്ളവും കാരക്കയും.” (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല