المتكبر (അൽമുതകബ്ബിർ)

THADHKIRAH

എല്ലാ മോശമായതിൽനിന്നും തിന്മകളിൽനിന്നും ന്യൂന തകളിൽനിന്നുമുള്ള ഒൗന്നത്യവും സൃഷ്ടികൾ അവനോടു തുല്യമാ കുന്നതിൽനിന്നും അവൻ അവരോടു തുല്യമാകുന്നതിൽനിന്നുമു ള്ള പരിശുദ്ധിയുമാണ് അൽമുതകബ്ബിർ എന്ന നാമം അറിയിക്കു ന്നത്. എല്ലാ സ്വേച്ഛാധിപന്മാരും കീഴൊതുങ്ങുന്ന അധിപൻ എന്ന അർത്ഥവും പ്രസ്തുത നാമത്തിനുണ്ട്.
ഇമാം ക്വതാദഃജ പറഞ്ഞു: എല്ലാ തിന്മയിൽനിന്നും മഹ ത്വമുള്ളവനാണ് അൽമുതകബ്ബിർ.
ഇമാം അൽഖത്വാബിജ പറഞ്ഞു: സൃഷ്ടികൾക്കുള്ള വിശേ ഷണങ്ങളിൽനിന്ന് ഉന്നതനായവനാണ് അൽമുതകബ്ബിർ. മഹത്വ ത്തിന്റെ വിഷയത്തിൽ തന്റെ പടപ്പുകളിലെ ഒൗദ്ധത്യവാന്മാർ ത ന്നോട് മത്സരിക്കുകയായാൽ അവരുടെമേൽ പെരുമകാണിക്കു ന്നവനാണ് അൽമുതകബ്ബിർ എന്നും പറയപെട്ടിട്ടുണ്ട്.
അൽമുതകബ്ബിർ എന്ന നാമം കിബ്രിയാഅ് എന്ന വിശേ ഷണത്തെയാണ് അറിയിക്കുന്നത്. മഹത്വം എന്നതാണ് അതിന്റെ വിവക്ഷ. കിബ്രിയാഅ് ഉള്ളവനാണ് അൽമുതകബ്ബിർ. വാനത്തിലും ഭൂമിയിലും അല്ലാഹുകവിന് മാത്രമാണ് മഹത്വം.

وَلَهُ الْكِبْرِيَاءُ فِي السَّمَاوَاتِ وَالْأَرْضِ ۖ   (الجاثية: ٣٧)

ആകാശങ്ങളിലും ഭൂമിയിലും അവന്നു മാത്രമാകുന്നു മഹത്വം… (വി. ക്വു. 45: 37)

അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  അരുളിയിരിക്കുന്നു:

قَالَ الله عَزَّ وَجَل: الكِبْرِيَاءُ رِدَائِي وَالعَظَمَةُ إِزَارِي ، فَمَنْ نَازَعَنِي وَاحِدًا مِنْهُمَا قَذَفْتُهُ في النَّارِ

 

“അല്ലാഹുഡ പറയുകയുണ്ടായി: കിബ്രിയാഅ്(അഹങ്കരം) എന്റെ രിദാഉം(മേൽമുണ്ടും) അള്വമത്ത്(മഹത്വം) എന്റെ ഇസാറും(അരയുടുപ്പും) ആകുന്നു. അതുകൊണ്ട് ഇവ രണ്ടിലൊന്നിൽ വല്ലവനും എന്നോടു മത്സരിച്ചാൽ ഞാനവനെ നരകത്തീയിൽറിയുന്നതാണ്. (മുസ്‌ലിം)
വിശുദ്ധ ക്വുർആനിൽ സൂറത്തുൽഹശ്റിന്റെ അവസാന ഭാഗത്തിൽ അൽമുതകബ്ബിർ എന്ന തിരുനാമം വന്നിട്ടുണ്ട്.

هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ ۚ  (الحشر: ٢٣)

ഹദീഥുകളിലും അൽമുതകബ്ബിർ എന്ന നാമം വന്നതു കാ ണാം. ഇബ്നു ഉമറിൽേ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു:

قَرَأَ رَسُولُ اللَّهِ ‎ﷺ  هَذِهِ الآيَةَ وَهُوَ عَلَى المِنْبَرِ:”وَالسَّمَاوَاتُ مَطْوِيَّاتٌ بِيَمِينِهِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ” قَالَ: يَقُولُ اللَّهُ عَزَّ وَجَلَّ أَنَا الجَبَّارُ أَنَا الـمـُتَكَبِّرُ أَنَا الـمَلِكُ أَنَا الـمُتَعَالِ يُمَجِّدُ نَفْسَهُ قَالَ فَجَعَلَ رَسُولُ اللَّهِ ‎ﷺ يُرَدِّدُهَا حَتَّى رَجَفَ بِهِ المِنْبَرُ حَتَّى ظَنَنَّا أَنَّهُ سَيَخِرُّ بِهِ

“അല്ലാഹുവിന്റെ റസൂൽ ‎ﷺ  മിമ്പറിൽ,

وَالسَّمَاوَاتُ مَطْوِيَّاتٌ بِيَمِينِهِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ 

എന്ന ആയത്ത് പാരായണം ചെയ്തു. തിരുമേനി ‎ﷺ  പറഞ്ഞു: അല്ലാഹു പറയും ഞാനാണ് അൽജബ്ബാർ, ഞാനാണ് അൽമു തകബ്ബിർ, ഞാനാണ് അൽമലിക്, ഞാനാണ് അൽമുതആൽ; അല്ലാഹു സ്വന്തത്തെ പുകഴ്ത്തും. മിമ്പർ തിരുമേനി ‎ﷺ  യേയും കൊണ്ട് വിറകൊള്ളുവോളം അല്ലാഹുവിന്റെ റസൂൽ ‎ﷺ  ഇത് ആവർ ത്തിച്ചുകൊണ്ടേയിരുന്നു. എത്രത്തോളമെന്നാൽ മിമ്പർ തിരുമേ നിൃയേയും കൊണ്ട് വീഴുമെന്നു ഞങ്ങൾ വിചാരിച്ചു.”
കിബ്രിയാഅ് അല്ലാഹുകവിനെ പുകഴ്ത്തുവാനുള്ള വിശേഷണമാണ്. എന്നാൽ പടപ്പുകൾക്ക് ഇൗ വിശേഷണം ഇകഴ്ത്ത ലിന്റേതും പാടില്ലാത്തതും കുറ്റകരവുമാണ്.
അടിമത്വവും വിനയവും കീഴ്വണക്കവും വിധേയത്വവുമാണ് ദാസനുണ്ടാകേണ്ടത്. അല്ലാഹുകവിന്റെ വലിപ്പവും മഹത്വവും സ്ഥാനവും ഗാംഭീര്യവും സമ്മതിച്ചും അംഗീകരിച്ചും അല്ലാഹു അ ക്ബർ എന്നു പ്രഖ്യാപിച്ചും അല്ലാഹുകവിനെ മാത്രം ആരാധിച്ചും ജീവിക്കുകയാണ് വേണ്ടത്.
അഹങ്കരിക്കുന്നവർ അധമത്വവും ശിക്ഷയും നിന്ദ്യതയും അർഹിക്കുന്നവരാണ്. കാരണം അവർ അല്ലാഹുകവോട് മത്സരി ക്കുന്നവരാണ്. അന്ത്യനാളിൽ അഹങ്കാരികൾ ഉയിർത്തെഴുന്നേൽ ക്കുന്നതും ഒരുമിച്ചു കൂട്ടപ്പെടുന്നതും നിന്ദ്യരും നികൃഷ്ടരുമായ രൂപത്തിലായിരിക്കും. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

يُحْشَرُ الْمُتَكَبِّرُونَ يَوْمَ الْقِيَامَةِ أَمْثَالَ الذَّرِّ فِى صُوَرِ الرِّجَالِ يَغْشَاهُمُ الذُّلُّ مِنْ كُلِّ مَكَانٍ

“അഹങ്കാരികൾ അന്ത്യനാളിൽ ആളുകളുടെ രൂപത്തിൽ ചെറി യ ഉറുമ്പുകളുടെ വലിപ്പത്തിലായി ഒരുമിച്ചു കൂട്ടപ്പെടും. നിന്ദ്യത എല്ലായിടത്തുനിന്നും അവരെ മൂടിയിരിക്കും.”
അല്ലാഹുക കൊടിയ ശിക്ഷയാണ് അവർക്ക് ഒരുക്കിയിരി ക്കുന്നത്. അവൻ പറഞ്ഞു:

فَالْيَوْمَ تُجْزَوْنَ عَذَابَ الْهُونِ بِمَا كُنتُمْ تَسْتَكْبِرُونَ فِي الْأَرْضِ بِغَيْرِ الْحَقِّ وَبِمَا كُنتُمْ تَفْسُقُونَ ‎﴿٢٠﴾‏  (الأحقاف: ٢٠)

…അതിനാൽ ന്യായം കൂടാതെ നിങ്ങൾ ഭൂമിയിൽ അഹംഭാവം നടിച്ചിരുന്നതിന്റെ ഫലമായും നിങ്ങൾ ധിക്കാരം കാണിച്ചിരുന്നതി ന്റെ ഫലമായും ഇന്നു നിങ്ങൾക്ക് അപമാനകരമായ ശിക്ഷ പ്രതി ഫലമായി നൽകപ്പെടുന്നു. (വി. ക്വു. 46: 20)

أَلَيْسَ فِي جَهَنَّمَ مَثْوًى لِّلْمُتَكَبِّرِينَ ‎﴿٦٠﴾‏  (الزمر: ٦٠)

….നരകത്തിലല്ലയോ അഹങ്കാരികൾക്കുള്ള വാസസ്ഥലം! (വി. ക്വു. 39: 60)
അല്ലാഹു മാത്രമാണ് യഥാർത്ഥ ആരാധ്യൻ അതിനാൽ ഇബാദത്ത് അവനുമാത്രമാക്കുകയും അവനു വഴിപ്പെടുകയും ചെയ്യണമെന്ന നബിമാരുടെ ദഅ്വത്തിനു മുന്നിലായിരുന്നു ജന സമൂഹങ്ങളിൽ പലരുടേയും അഹങ്കാരം.

 إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَٰهَ إِلَّا اللَّهُ يَسْتَكْبِرُونَ ‎﴿٣٥﴾ (الصافات: ٣٥)

അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന് അവരോടു പറയപ്പെട്ടാൽ അവർ അഹങ്കാരം നടിക്കുമായിരുന്നു.  (വി. ക്വു. 37: 35)

أَمَّا الَّذِينَ كَفَرُوا أَفَلَمْ تَكُنْ آيَاتِي تُتْلَىٰ عَلَيْكُمْ فَاسْتَكْبَرْتُمْ وَكُنتُمْ قَوْمًا مُّجْرِمِينَ ‎﴿٣١﴾‏   (الجاثية: ٣١)

എന്നാൽ അവിശ്വസിച്ചവരാരോ (അവരോടു പറയപ്പെടും:) എന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് ഓതികേൾപിക്കപ്പെട്ടിരുന്നില്ലേ? എന്നിട്ടു നിങ്ങൾ അഹങ്കരിക്കുകയും കുറ്റവാളികളായ ഒരു ജനതയാകുകയും ചെയ്തു. (വി. ക്വു. 45: 31)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts