ഉണ്മയുടെ ലോകത്തേക്കും പടപ്പുകളിലേക്കും അവരുടെ അന്നവും ഉപജീവനവും കണക്കാക്കുകയും അവ വിഭജിക്കുകയും എത്തിക്കുകയും ചെയ്തവനാണ് അൽമുക്വീത്വ്.
ശെയ്ഖ് നാസ്വിറുസ്സഅ്ദിജ പറയുന്നു: ഭക്ഷിക്കുവാൻ ആവശ്യമായതും ഉപജീവനങ്ങളും ഉണ്മയുടെ ലോകത്തുള്ളവക്കെ ല്ലാം എത്തിക്കുകയും തന്റെ യുക്തിയുടേയും ഹംദിന്റേയും തേ ട്ടമനുസരിച്ച് താനുദ്ദേശിക്കും വിധം അത് വീതിക്കുകയും ചെ യ്തവനാണ് അൽമുക്വീത്.
അൽഗസ്സാലിജ പറയുന്നു: “ആഹാരം പടക്കുകയും അ വ ശരീരങ്ങളിലേക്ക് എത്തിക്കുകയും ചെയ്തവനാണ് അൽമു ക്വീത്. ശരീരങ്ങളിലേക്ക് എത്തിക്കുന്നത് ഭക്ഷണമാണ്. ഹൃദയങ്ങളി ലേക്ക് എത്തിക്കുന്നത് ജ്ഞാനമാണ്. അപ്പോൾ അത് അർറസ്സാ ക്വ് എന്ന അർത്ഥത്തിലാണ്. എന്നാൽ അൽമുക്വീതിന് അർറ സ്സാക്വിനേക്കാൾ ശുശ്ക്കമായ അർത്ഥമാണ്. കാരണം രിസ്ക്വ് ക്വൂത്തിനേയും(ആഹാരത്തേയും) ക്വൂത്ത് അല്ലാത്തതിനേയും കൈകാര്യം ചെയ്യുന്ന പദമാണ്. ക്വൂത്താകട്ടെ ശരീരത്തിന്റെ നി ലനിൽപിൽ പര്യാപ്തമാക്കപെടുന്നതാണ്.’
ഹഫീള്വ്, ശഹീദ്, ഹസീബ്, ക്വദീർ, അർറസ്സാക്വ് തുടങ്ങിയ നാമങ്ങളറിയിക്കുന്ന ആശയങ്ങളും അൽമുക്വീത് എന്ന നാമത്തി നുണ്ടെന്ന് പ്രാമാണികരായ പൂർവ്വികർ പറഞ്ഞിട്ടുണ്ട്.
വിശുദ്ധ ക്വുർആനിൽ സൂറത്തുന്നിസാഇലെ എൺപത്തി യഞ്ചാം വചനത്തിലാണ് ഇൗ നാമം വന്നിട്ടുള്ളത്.
وَكَانَ اللَّهُ عَلَىٰ كُلِّ شَيْءٍ مُّقِيتًا ﴿٨٥﴾ (النساء: ٨٥)
ഭൂമിയെ പടച്ചനാളിൽ തന്നെ ഭൂവാസികൾക്ക് ആവശ്യമാ യ ഭക്ഷണപദാർത്ഥങ്ങൾ കണക്കാക്കുകയും കൃഷിയിറക്കുവാനും നട്ടുവളർത്തുവാനും ഇടപാടുകൾ നടത്തുവാനും ഇടങ്ങളും ആ വശ്യമായ കാര്യങ്ങളും അവൻ കണക്കാക്കിയിരിക്കുന്നു.
وَجَعَلَ فِيهَا رَوَاسِيَ مِن فَوْقِهَا وَبَارَكَ فِيهَا وَقَدَّرَ فِيهَا أَقْوَاتَهَا فِي أَرْبَعَةِ أَيَّامٍ سَوَاءً لِّلسَّائِلِينَ ﴿١٠﴾ (فصلت: ١٠)
അതിൽ (ഭൂമിയിൽ) -അതിന്റെ ഉപരിഭാഗത്ത്- ഉറച്ചുനിൽക്കുന്ന പർവ്വതങ്ങൾ അവൻ സ്ഥാപിക്കുകയും അതിൽ അഭിവൃദ്ധിയുണ്ടാ ക്കുകയും, അതിലെ ആഹാരങ്ങൾ അവിടെ വ്യവസ്ഥപ്പെടുത്തിവെ ക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ് (അവനത് ചെയ്തത്.) ആവശ്യപ്പെടുന്നവർക്ക് വേണ്ടി ശരിയായ അനുപാതത്തിൽ (വി. ക്വു. 41: 10)
۞ وَهُوَ الَّذِي أَنشَأَ جَنَّاتٍ مَّعْرُوشَاتٍ وَغَيْرَ مَعْرُوشَاتٍ وَالنَّخْلَ وَالزَّرْعَ مُخْتَلِفًا أُكُلُهُ وَالزَّيْتُونَ وَالرُّمَّانَ مُتَشَابِهًا وَغَيْرَ مُتَشَابِهٍ ۚ كُلُوا مِن ثَمَرِهِ إِذَا أَثْمَرَ وَآتُوا حَقَّهُ يَوْمَ حَصَادِهِ ۖ وَلَا تُسْرِفُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِفِينَ ﴿١٤١﴾ (الأنعام: ١٤١)
പന്തലിൽ പടർത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഇൗ ന്തപ്പനകളും, വിവധതരം കനികളുള്ള കൃഷികളും, പരസ്പരം തു ല്യത തോന്നുന്നതും എന്നാൽ സാദൃശ്യമില്ലാത്തതുമായ നില യിൽ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാ കുന്നു. അവയോരോന്നും കായ്ക്കുമ്പോൾ അതിന്റെ ഫലങ്ങളിൽ നിന്ന് നിങ്ങൾ ഭക്ഷിച്ചു കൊള്ളുക. അതിന്റെ വിളവെടുപ്പു ദിവസം അതിലുള്ള ബാധ്യത നിങ്ങൾ കൊടുത്തു വീട്ടുകയും ചെയ്യുക. നിങ്ങൾ ദുർവ്യയം ചെയ്യരുത്. തീർച്ചയായും ദുർവ്യയം ചെയ്യുന്ന വരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. (വി. ക്വു. 6: 141)
അല്ലാഹുവിന്റെ ഉപജീവനം അവന്റെ യുക്തിയുടേയും കാരുണ്യത്തിന്റേയും തേട്ടമനുസരിച്ച് പടപ്പുകളിലേക്ക് എത്തിക്കു ന്നു. പടപ്പുകൾക്കെല്ലാം അതിൽനിന്ന് അവർക്കുള്ള വിഹിതമുണ്ട്.
۞ وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا ۚ كُلٌّ فِي كِتَابٍ مُّبِينٍ ﴿٦﴾ (هود: ٦)
ഭൂമിയിൽ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂ ക്ഷിപ്പുസ്ഥലവും അവൻ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്. (വി. ക്വു. 11: 6)
ഒരു ദുആഅ്
അല്ലാഹുവിന്റെ റസൂൽ ﷺ പ്രാർത്ഥിക്കാറുള്ളതായി അബൂ ഹുറയ്റഃ رَضِيَ اللَّهُ عَنْهُ ൽനിന്ന് ഇമാം ബുഖാരിയും മുസ്ലിമും ഇപ്രകാരം നി വേദനം ചെയ്തിട്ടുണ്ട്:
اللَّهُمَّ ارْزُقْ آلَ مُحَمَّدٍ قُوتًا
അല്ലാഹുവേ, മുഹമ്മദിന്റെ കുടുംബത്തിനു ക്വൂത്ത്(വിശപ്പൊടുങ്ങുന്നതിനു മതിയായ ആഹാരം) പ്രദാനം ചെയ്യേണമേ.
അബ്ദുൽ ജബ്ബാർ അബ്ദുല്ല