الْمَنَّانُ (അൽമന്നാൻ)

THADHKIRAH

ധാരാളമായ ഒൗദാര്യവും മഹത്തായ ദാനവും വിശാലമാ യ നന്മയും നിലച്ചുപോകാത്ത അനുഗ്രഹവും ഉള്ളവൻ എന്ന താണ് അൽമന്നാൻ എന്ന തിരുനാമം അർത്ഥമാക്കുന്നത്.
ഇമാം അൽഖത്വാബിജ പറഞ്ഞു: ഒൗദാര്യം ധാരാളമായ വനാണ് അൽമന്നാൻ.
അൽഹലീമിജ പറഞ്ഞു: ദാനങ്ങൾ മഹത്തരമാക്കുന്ന വനാണ് അൽമന്നാൻ. കാരണം അവൻ ജീവിതം, ബുദ്ധി, സംസാ രം എന്നിവ നൽകി. രൂപങ്ങൾ നൽകുകയും രൂപങ്ങളെ നന്നാ ക്കുകയും ചെയ്തു. അനുഗ്രഹങ്ങൾ അരുളുകയും അനുഗ്രഹ ങ്ങളെ വർദ്ധിപ്പിക്കുകയും മഹനീയമാക്കുകയും ചെയ്തു. ഒൗദാ ര്യങ്ങളേയും പാരിദോഷികങ്ങളേയും പോഷിപിക്കുകയും ചെയ്തു.

وَإِن تَعُدُّوا نِعْمَتَ اللَّهِ لَا تُحْصُوهَا ۗ (إبراهيم: ٣٤)

…അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്കതിന്റെ കണക്കെടുക്കാനാവില്ല… (വി. ക്വു. 14: 34)
അൽമന്നാൻ എന്ന അല്ലാഹുവിന്റെ തിരുനാമം ഹദീഥു കളിലാണ് വന്നിട്ടുള്ളത്. അനസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. ഒരു വ്യക്തി ഇപ്രകാരം പ്രാർത്ഥിക്കുന്നത് നബിൃ കേട്ടു:

اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدَ لَا إِلَهَ إِلَّا أَنْتَ وَحْدَكَ لَا شَرِيكَ لَكَ الْمَنَّانُ بَدِيعُ السَّمَوَاتِ وَالْأَرْضِ ذُو الْجَلَالِ وَالْإِكْرَامِ

“അല്ലാഹുവേ നിന്നോടിതാ ഞാൻ തേടുന്നു. നിശ്ചയം നിനക്കു മാത്രമാകുന്നു ഹംദുകൾ മുഴുവനും. യഥാർത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല. നീ ഏകനും തുല്യനായി ആരുമില്ലാത്ത വനുമാണ്. വാനങ്ങളേയും ഭൂമിയേയും മുൻമാതൃകയില്ലാതെ പടച്ചവനും ദുൽജലാലിവൽഇക്റാമുമായ അൽമന്നാൻ.”
അപ്പോൾ തിരുമേനി ‎ﷺ  പറഞ്ഞു: “തീർച്ചയായും ഇയാൾ അല്ലാഹുവോട് അവന്റെ ഇസ്മുൽഅഅ്ള്വം കൊണ്ടാണ് തേടി യിരിക്കുന്നത്; അതുകൊണ്ട് തേടിയാൽ അവൻ നൽകും. അതു കൊണ്ട് ദുആഅ് ചെയ്താൽ അവൻ ഉത്തരം നൽകുകുകയും ചെയ്യും.”
പടപ്പുകൾക്കായുള്ള അല്ലാഹുവിന്റെ മിന്നതിനെ (മഹ ത്തായ അനുഗ്രഹത്തേയും ഒൗദാര്യത്തേയും) അറിയിക്കുന്നതും അല്ലാഹു അത് അവരെ വിളിച്ചറിയിക്കുന്നതുമായ ധാരാളം വ ചനങ്ങൾ വിശുദ്ധ ക്വുർആനിലുണ്ട്.

قَدْ مَنَّ اللَّهُ عَلَى الْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ ‎﴿١٦٤﴾‏ (آل عمران: ١٦٤)

തീർച്ചയായും സത്യവിശ്വാസികളിൽ അവരിൽനിന്നു തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനു ഗ്രഹമാണ് അവർക്കു നൽകിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാ ന്തങ്ങൾ അവർക്ക് ഒാതികേൾപിക്കുകയും, അവരെ സംസ്കരി ക്കുകയും, അവർക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പു വ്യക്തമായ വഴികേടിൽ തന്നെയായിരുന്നു. (വി. ക്വു. 3: 164)
ആളുകൾ അവിശ്വാസത്തിലും അന്ധകാരങ്ങളിലും നരക പാതയിൽ ചലിക്കുന്നവരുമായിരുന്നു. അല്ലാഹുവിന്റെ അനുഗ്ര ഹം ഹിദായത്തായി അവർക്കു കനിഞ്ഞത് അല്ലാഹു അവരെ ഉണർത്തുന്നു:

 يَا أَيُّهَا الَّذِينَ آمَنُوا إِذَا ضَرَبْتُمْ فِي سَبِيلِ اللَّهِ فَتَبَيَّنُوا وَلَا تَقُولُوا لِمَنْ أَلْقَىٰ إِلَيْكُمُ السَّلَامَ لَسْتَ مُؤْمِنًا تَبْتَغُونَ عَرَضَ الْحَيَاةِ الدُّنْيَا فَعِندَ اللَّهِ مَغَانِمُ كَثِيرَةٌ ۚ كَذَٰلِكَ كُنتُم مِّن قَبْلُ فَمَنَّ اللَّهُ عَلَيْكُمْ فَتَبَيَّنُوا ۚ  (النساء: ٩٤)

സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധ ത്തിനുപോയാൽ (ശത്രു ആരെന്നും മിത്രം ആരെന്നും) നിങ്ങൾ വ്യക്തമായി മനസ്സിലാക്കണം. നിങ്ങൾക്കു സലാം അർപ്പിച്ചവനോട് നീ വിശ്വാസിയല്ല എന്നു നിങ്ങൾ പറയരുത്. ഇഹലോകജീവിതത്തി ലെ നേട്ടം കൊതിച്ചുകൊണ്ടാണ് (നിങ്ങളങ്ങനെ പറയുന്നത്.) എ ന്നാൽ നേടിയെടുക്കാവുന്ന ധാരാളം സ്വത്തുകൾ അല്ലാഹുവി ന്റെ അടുക്കലുണ്ട്. മുമ്പു നിങ്ങളും അതുപോലെ (അവിശ്വാസ ത്തിൽ) ആയിരുന്നല്ലോ. അനന്തരം അല്ലാഹു നിങ്ങൾക്ക് അനു ഗ്രഹം ചെയ്തു. അതിനാൽ നിങ്ങൾ (കാര്യങ്ങൾ) വ്യക്തമായി (അന്വേഷിച്ചു) മനസ്സിലാക്കുക… (വി. ക്വു. 4: 94)

يَمُنُّونَ عَلَيْكَ أَنْ أَسْلَمُوا ۖ قُل لَّا تَمُنُّوا عَلَيَّ إِسْلَامَكُم ۖ بَلِ اللَّهُ يَمُنُّ عَلَيْكُمْ أَنْ هَدَاكُمْ لِلْإِيمَانِ إِن كُنتُمْ صَادِقِينَ ‎﴿١٧﴾‏  (الحجرات: ١٧)

അവർ ഇസ്ലാം മതം സ്വീകരിച്ചു എന്നത് അവർ നിന്നോടു കാ ണിച്ച ദാക്ഷിണ്യമായി അവർ എടുത്തുപറയുന്നു. നീ പറയുക: നിങ്ങൾ ഇസ്ലാം സ്വീകരിച്ചതിനെ എന്നോടു കാണിച്ച ദാക്ഷിണ്യ മായി എടുത്തു പറയരുത്. പ്രത്യുത, സത്യവിശ്വാസത്തിലേക്ക് നി ങ്ങൾക്കു മാർഗദർശനം നൽകി എന്നത് അല്ലാഹു നിങ്ങളോട് ദാക്ഷിണ്യം കാണിക്കുന്നതാകുന്നു. നിങ്ങൾ സത്യവാൻമാരാണെങ്കിൽ (ഇത് നിങ്ങൾ അംഗീകരിക്കുക)  (വി. ക്വു. 49: 17)
അവഹേളനത്തിലും ദുർബലതയിലും ഫിർഒൗനിന്റെ വിവി ധങ്ങളായ പീഢനങ്ങളിലും കഴിഞ്ഞു കൂടിയിരുന്ന ഇസ്റാഇൗല്യരു ടെമേൽ അല്ലാഹുവിന്റെ ഒൗദാര്യത്തെ കുറിച്ച് അല്ലാഹു പറയുന്നു:

 وَنُرِيدُ أَن نَّمُنَّ عَلَى الَّذِينَ اسْتُضْعِفُوا فِي الْأَرْضِ وَنَجْعَلَهُمْ أَئِمَّةً وَنَجْعَلَهُمُ الْوَارِثِينَ ‎﴿٥﴾‏وَنُمَكِّنَ لَهُمْ فِي الْأَرْضِ   (القصص: ٥-٧)

നാമാകട്ടെ ഭൂമിയിൽ അടിച്ചമർത്തപ്പെട്ട ദുർബലരോട് ഒൗദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, അവരെ (നാ ടിന്റെ) അനന്തരാവകാശികളാക്കാനുമാണ് ഉദ്ദേശിക്കുന്നത്. അ വർക്ക് (ആ മർദ്ദിതർക്ക്) ഭൂമിയിൽ സ്വാധീനം നൽകുവാനും…  (വി. ക്വു. 28: 5, 6)
മൂസാ നബി(അ)ക്കും സഹോദരൻ ഹാറൂൻ നബി(അ)ക്കും അവരുടെ ജനതക്കും അല്ലാഹു ഏകിയ ഒൗദാര്യത്തെ കുറിച്ച് അല്ലാഹു തന്നെ പറയുന്നു:

 وَلَقَدْ مَنَنَّا عَلَىٰ مُوسَىٰ وَهَارُونَ ‎﴿١١٤﴾‏ وَنَجَّيْنَاهُمَا وَقَوْمَهُمَا مِنَ الْكَرْبِ الْعَظِيمِ ‎﴿١١٥﴾‏ وَنَصَرْنَاهُمْ فَكَانُوا هُمُ الْغَالِبِينَ ‎﴿١١٦﴾‏ وَآتَيْنَاهُمَا الْكِتَابَ الْمُسْتَبِينَ ‎﴿١١٧﴾‏ وَهَدَيْنَاهُمَا الصِّرَاطَ الْمُسْتَقِيمَ ‎﴿١١٨﴾‏  (الصافات: ١١٤ – ١١٨)

തീർച്ചയായും മൂസായോടും ഹാറൂനോടും നാം ഒൗദാര്യം കാ ണിച്ചു. അവർ ഇരുവരെയും അവരുടെ ജനതയെയും മഹാദുരി തത്തിൽ നിന്നു നാം രക്ഷപ്പെടുത്തുകയും ചെയ്തു. അവരെ നാം സഹായിക്കുകയും അങ്ങനെ വിജയികൾ അവർ തന്നെ ആ കുകയും ചെയ്തു. അവർക്ക് രണ്ടുപേർക്കും നാം (കാര്യങ്ങൾ) വ്യക്തമാക്കുന്ന ഗ്രന്ഥം നൽകുകയും, അവരെ നേരായ പാത യിലേക്ക് നയിക്കുകയും ചെയ്തു. (വി. ക്വു. 37: 114– 118)
യൂസുഫ് നബി (അ) ക്കും സഹോദരനും അല്ലാഹു ഏകി യ ഒൗദാര്യത്തെ കുറിച്ച് അല്ലാഹു പറയുന്നു:

﴾‏ قَالُوا أَإِنَّكَ لَأَنتَ يُوسُفُ ۖ قَالَ أَنَا يُوسُفُ وَهَٰذَا أَخِي ۖ قَدْ مَنَّ اللَّهُ عَلَيْنَا ۖ (يوسف: ٩٠)

അവർ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്? അദ്ദേഹം പറഞ്ഞു: ഞാൻ തന്നെയാണ് യൂസുഫ്. ഇതെന്റെ സഹോദരനും! അല്ലാഹു ഞങ്ങളോട് ഒൗദാര്യം കാണിച്ചിരിക്കുന്നു… (വി. ക്വു. 12: 90)
സ്വർഗവാസികൾ ഭൗതികലോകത്ത് അവർക്കുണ്ടായിരുന്ന അവരുടെ അവസ്ഥയും പരലോകത്ത് അല്ലാഹു അവരോട് ഒൗ ദാര്യം കാണിച്ചതും നരകത്തിൽനിന്നു രക്ഷപ്പെടുത്തിയതും അനുസ്മരിക്കുന്നു.

قَالُوا إِنَّا كُنَّا قَبْلُ فِي أَهْلِنَا مُشْفِقِينَ ‎﴿٢٦﴾‏ فَمَنَّ اللَّهُ عَلَيْنَا وَوَقَانَا عَذَابَ السَّمُومِ ‎﴿٢٧﴾‏ إِنَّا كُنَّا مِن قَبْلُ نَدْعُوهُ ۖ إِنَّهُ هُوَ الْبَرُّ الرَّحِيمُ ‎﴿٢٨﴾  (الطور: ٢٦-٢٨)

അവർ പറയും: തീർച്ചയായും നാം മുമ്പു നമ്മുടെ കുടുംബത്തിലായിരിക്കുമ്പോൾ ഭയഭക്തിയുള്ളവരായിരുന്നു. അതിനാൽ അല്ലാഹു നമുക്ക് അനുഗ്രഹം നൽകുകയും, രോമകൂപങ്ങളിൽ തുളച്ചു കയറുന്ന നരകാഗ്നിയുടെ ശിക്ഷയിൽ നിന്ന് അവൻ ന മ്മെ കാത്തുരക്ഷിക്കുകയും ചെയ്തു. തീർച്ചയായും നാം മുമ്പേ അവനോടു പ്രാർത്ഥിക്കുന്നവരായിരുന്നു. തീർച്ചയായും അവൻ ത ന്നെയാകുന്നു ഒൗദാര്യവാനും കരുണാനിധിയും.  (വി. ക്വു. 52:26,27,28)
അൽമന്നാൻ എന്നതു അല്ലാഹുവിനു മഹത്വത്തിന്റേയും പ്രശംസയുടേയും നാമമാണ്.
മനുഷ്യരും മന്നാൻ എന്നതുകൊണ്ട് വിശേഷിപ്പിക്കപ്പെടാറുണ്ട്. മനുഷ്യൻ അല്ലാഹുവിന്റെ പ്രീതിക്കായി ഒൗദാര്യം നിർവഹിക്കുമ്പോൾ മന്നാൻ എന്നതു അവനു സ്തുത്യർഹമായ വിശേ ഷണമാണ്. അബൂബകറി رَضِيَ اللَّهُ عَنْهُ ന്റെ വിഷയത്തിൽ നബി ‎ﷺ  പറഞ്ഞതു പോലെ.

إِنَّ أَمَنَّ النَّاسِ عَلَيَّ فِي صُحْبَتِهِ وَمَالِهِ أَبُو بَكْرٍ

“സഹവാസത്തിലും സമ്പത്തിലും എനിക്കു ഏറ്റവും അനുഗ്രഹ മായി വർത്തിച്ചത് അബൂബക്കറാണ്.” (ബുഖാരി)
എന്നാൽ എടുത്തുപറയുവാനും നൽകപെട്ടവനുമുന്നിൽ പൊങ്ങച്ച പ്രകടനത്തിനുമാണ് ഒൗദാര്യം നിർവഹിക്കുന്നതെങ്കിൽ മന്നാൻ എന്നതു മനുഷ്യനു ആക്ഷേപാർഹമായ വിശേഷണമാ ണ്. അത്തരക്കാരൻ ശിക്ഷാർഹനുമാണ്. അബൂദർറി رَضِيَ اللَّهُ عَنْهُ  ൽ നിന്നും നിവേദനം. നബി ‎ﷺ  പറഞ്ഞു:

 ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلاَ يَنْظُرُ إِلَيْهِمْ وَلاَ يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ  قَالَ فَقَرَأَهَا رَسُولُ اللَّهِ   ثَلاَثَ مِرَارٍ. قَالَ أَبُو ذَرٍّ خَابُوا وَخَسِرُوا مَنْ هُمْ يَا رَسُولَ اللَّهِ؟ قَالَ ട്ട الْمُسْبِلُ وَالْمَنَّانُ وَالْمُنَفِّقُ سِلْعَتَهُ بِالْحَلِفِ الْكَاذِبِ 

“മൂന്നു കൂട്ടരോട് അല്ലാഹു അന്ത്യനാളിൽ സംസാരിക്കുകയോ അവരിലേക്കു നോക്കുകയോ അവരെ സംസ്കരിക്കുകയോ ഇല്ല; അവർക്ക് നോവേറിയ ശിക്ഷയാണ് ഉള്ളത്. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  മൂന്നു തവണ ഇതു പാരയണം ചെയ്തു. അബൂദർറ് ചോദിച്ചു: ഇക്കൂട്ടർ നിരാശപ്പെടുകയും നഷ്ട പ്പെടുകയും ചെയ്തിരിക്കുന്നു! അല്ലാഹുവിന്റെ ദൂതരേ, അവർ ആരാണ്? തിരുമേനി ‎ﷺ  പറഞ്ഞു:”വസ്ത്രം വലിച്ചിഴക്കുന്നവൻ, അൽമന്നാൻ(ദാനം ചെയ്തത് എടുത്തുപറയുന്നവൻ), കള്ളസത്യം ചെയ്തുകൊണ്ടു ചരക്ക് വിറ്റഴിക്കുന്നവൻ.” (മുസ്‌ലിം)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts