അല്ലാഹുവിന്റെ അത്യുത്തമ നാമമായ അൽഅഹദിന് ഇമാം ബയ്ഹക്വിജ തുല്യനും സദൃശ്യവാനും ഇല്ലാത്ത ഏകൻ എന്ന ആശയമാണ് നൽകിയത്.
ഇബ്നുൽഅഥീർജ പറഞ്ഞു: അൽഅഹദ് എന്നാൽ അൽഫർദ്വ് അഥവാ അതുല്ല്യനായ ഏകൻ.
ശെയ്ഖ് നാസ്വിറുസ്സഅ്ദിജ പറഞ്ഞു: യാതൊരു പങ്കാ ളിയും പങ്കുചേരാത്ത വിധം സമ്പൂർണതകളെല്ലാം കൊണ്ട് ഏക നായവനത്രേ അൽവാഹിദുൽഅഹദ്. അവന്റെ നിരുപാധികമാ യ പൂർണതയേയും ഏകത്വം കൊണ്ട് അവൻ ഏകനാണെന്ന തിനേയും അംഗീകരിച്ചും ദാസന്മാരെല്ലാം മനസാ വാചാ കർമ്മ ണാ അവനെ ഏകനാക്കൽ നിർബന്ധമാണ്. ഇബാദത്തിന്റെ ഇനങ്ങൾ അവനു മാത്രമാക്കിയും അവനെ ഏകനാക്കൽ അവരുടെ മേൽ നിർബന്ധമാണ്.
ഇബ്നുകഥീർജ പറഞ്ഞു: തുല്യനും സഹായിയും സമമായവനും സദൃശ്യമുള്ളവനും കിടയൊത്തവനും ഇല്ലാത്തവനാ യ ഏകൻ. നാമം സ്ഥിരീകരിച്ച് അല്ലാഹുവിനെ കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചും ഇൗ പദം പറയപ്പെടുകയില്ല. കാരണം തന്റെ മുഴുവൻ വിശേഷണങ്ങളിലും പ്രവൃത്തികളിലും അല്ലാഹു സമ്പൂർണനാണ്.
അല്ലാഹുവിന്റെ ഏകത്വം വിളിച്ചറിയിക്കുന്നതിൽ അൽ വാഹിദ് എന്ന നാമത്തിനുള്ള സ്വാധീനത്തേക്കാൾ അൽഅഹദ് എന്ന നാമത്തിന് സ്വാധീനമുണ്ട്.
അൽവാഹിദ് എന്നാൽ രണ്ടാമതൊന്നില്ലാത്തവൻ എന്ന അർത്ഥത്തെയാണ് പ്രകാശിപ്പിക്കുന്നത്. അത് എണ്ണത്തിന്റെ വിഷ യത്തിലാണ്. എന്നാൽ അൽഅഹദ് എന്നാൽ തുല്യനായി മറ്റൊ രാളില്ലാത്തവൻ എന്ന അർത്ഥത്തിലാണ്. അതാകട്ടെ വിശേഷണ ങ്ങളിലും പ്രവർത്തനങ്ങളിലുമാണ്.
വിശുദ്ധ ക്വുർആനിൽ സൂറത്തു ഇഖ്ലാസ്വിലാണ് ഇൗ നാ മം വന്നിട്ടുള്ളത്.
قُلْ هُوَ اللَّهُ أَحَدٌ ﴿١﴾ (الإخلاص: ١)
തിരുമൊഴികളിലും ഇൗ നാമം വന്നിട്ടുണ്ട്. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹു പറഞ്ഞതായി നബി ﷺ അരു ളുന്നു.
كَذَّبَنِي ابْنُ آدَمَ …. وَأَمَّا شَتْمُهُ إِيَّايَ فَقَوْلُهُ اتَّخَذَ اللَّهُ وَلَدًا وَأَنَا الْأَحَدُ الصَّمَدُ لَمْ أَلِدْ وَلَمْ أُولَدْ وَلَمْ يَكُنْ لِي كُفْئًا أَحَدٌ
“ആദം സന്തതി എന്നെ കളവാക്കിയിരിക്കുന്നു….. എന്റെ നേരെ യുള്ള അവന്റെ ആക്ഷേപം അല്ലാഹു സന്തതിയെ സ്വീകരിച്ചിരി ക്കുന്നു എന്ന വാക്കാണ്. ഞാനാകട്ടേ അൽഅഹദും(ഏകനും) അസ്സ്വമദുമാണ്. ഞാൻ (ആർക്കും) ജന്മം നൽകിയിട്ടില്ല. (ആരുടേ യും സന്തതിയായി) ജനിച്ചിട്ടുമില്ല. എനിക്കു തുല്യനായി ആരുമി ല്ല.” (ബുഖാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല