القَرِيبُ (അൽക്വരീബ്)

THADHKIRAH

അല്ലാഹു അടിമകളോട് സമീപസ്ഥനാണ്. സമീപസ്ഥൻ എ ന്നതാണ് അൽക്വരീബ് എന്ന നാമം അർത്ഥമാക്കുന്നത്.
ഇമാം അൽഖത്വാബിജ പറഞ്ഞു: അൽക്വരീബ് എന്നതി ന്റെ അർത്ഥം തന്റെ അറിവുകൊണ്ട് പടപ്പുകളോട് ഏറെ അടു ത്തവൻ എന്നും ഉത്തരമേകിക്കൊണ്ട് തന്നോട് ദുആഅ് ചെയ്ത വരോട് ഏറെ അടുത്തവൻ എന്നുമാണ്.
വിശുദ്ധ ക്വുർആനിൽ ഇൗ തിരുനാമം മൂന്നു തവണ വന്നിട്ടുണ്ട്.

إِنَّ رَبِّي قَرِيبٌ مُّجِيبٌ  (هود: ٦١)

അല്ലാഹുവിന്റെ സാമീപ്യത്തിന്റെ യാഥാർത്ഥ്യം എങ്ങിനെ എന്നത് അറിയപ്പെടാത്തതാണെങ്കിലും ലക്ഷണങ്ങളിലൂടെ അതു മനസിലാക്കാം. അല്ലാഹുവിന്റെ കാരുണ്യം, തൗഫീക്വ്, പരിഗണന, ദുആക്കുള്ള ജവാബ്, പ്രതിഫലം തുടങ്ങിയുള്ള കാര്യങ്ങളിലൂടെ അല്ലാഹുവിന്റെ ഇഷ്ടദാസന്മാർക്ക് അത് അറിയുവാനാകും.

ശെയ്ഖ് നാസ്വിറുസ്സഅ്ദിജ പറഞ്ഞു: അല്ലാഹുവിന്റെ ക്വുർബ്(സാമീപ്യം) രണ്ടു നിലക്കാണ്.
ഒന്ന്: ക്വുർബുൻആമ്മ്. തന്റെ അറിവ്, അനുഭവം, നിരീ ക്ഷണം, സാക്ഷ്യം, വലയം ചെയ്യൽ എന്നിവകൊണ്ട് ഒാരോരുത്ത രോടുമുള്ള അവന്റെ അടുപ്പം.
രണ്ട്: തന്നെ ആരാധിച്ചവരോടും തന്നോടു ചോദിച്ചവ രോടും തന്നെ ഇഷ്ടപെട്ടവരോടുമുള്ള അടുപ്പം.
അല്ലാഹു തന്നോടു ദുആ ചെയ്യുന്നവരോട് അവരുടെ ദുആക്ക് ഉത്തരമേകിക്കൊണ്ട് ഏറെ അടുത്തവനാണ്. ഇൗ സാ മീപ്യത്തിന്റെ യാഥാർത്ഥ്യം മനസിലാക്കപെടുകയില്ല. ദാസനോടുള്ള അല്ലാഹുവിന്റെ ആർദ്രത, പരിഗണന, തൗഫീക്വ്, തസ്ദീദ് എന്നി ങ്ങനെയുള്ള അടയാളങ്ങളിലൂടെ അതു മനസിലാക്കാം. ദുആയി രക്കുന്നവർക്കുള്ള ഉത്തരമേകൽ, ആബിദീങ്ങൾ അവനിലേക്കു താ ഴ്മയിൽ മടങ്ങൽ എന്നിവയും അതിന്റെ അടയാളങ്ങളാണ്.
അല്ലാഹു തന്നോടു ദുആഅ് ചെയ്യുന്നവരോട് ഏറെ അടുത്തവനാണ്.

 وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ ‎﴿١٨٦﴾‏  (البقرة: ١٨٦)

നിന്നോട് എന്റെ ദാസന്മാർ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ (അ വർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാർ ത്ഥിക്കുന്നവൻ എന്നെ വിളിച്ചുപ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥ നക്ക് ഉത്തരം നൽകുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാ നം അവർ സ്വീകരിക്കുകയും, എന്നിൽ അവർ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ നേർവഴി പ്രാപിക്കുവാൻ വേണ്ടിയാണിത്. (വി. ക്വു. 2: 186)
അബൂമൂസൽഅശ്അരിയി رَضِيَ اللَّهُ عَنْهُ  ൽ നിന്ന് നിവേദനം. അദ്ദേ ഹം പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ റസൂലി ‎ﷺ  നോടൊപ്പം (യാ ത്രയിലായി)രിക്കെ ഒരു താഴ്വാരം കയറവെ ഞങ്ങൾ തക്ബീറും തഹ്ലീലും ചൊല്ലി. ഞങ്ങളുടെ ശബ്ദം ഉയർന്നു. അപ്പോൾ നബി ‎ﷺ  പറഞ്ഞു:

يَا أَيُّهَا النَّاسُ ارْبَعُوا عَلَى أَنْفُسِكُمْ فَإِنَّكُمْ لَا تَدْعُونَ أَصَمَّ وَلَا غَائِبًا إِنَّهُ مَعَكُمْ إِنَّهُ سَمِيعٌ قَرِيبٌ تَبَارَكَ اسْمُهُ وَتَعَالَى جَدُّهُ

“ജനങ്ങളെ നിങ്ങൾ ശബ്ദം ഉയർത്താതെ സ്വയം നിയന്ത്രിക്കുക. നിശ്ചയം, നിങ്ങൾ ബധിരനോടോ വിദൂരസ്ഥനോടൊ അല്ല ദുആ ചെയ്യുന്നത്. നിശ്ചയം അവൻ നിങ്ങളോടൊപ്പമാണ്. നിശ്ചയം അ വൻ എല്ലാം കേൾക്കുന്നവനും സമീപസ്ഥനുമാണ്. അവന്റെ നാമം അനുഗ്രഹ പൂർണമായിരിക്കുന്നു. അവന്റെ കാര്യം ഉന്നതമായിരിക്കുന്നു.” (ബുഖാരി)
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്:

إِنَّمَا تَدْعُونَ سَمِيعًا بَصِيرًا إِنَّ الَّذِي تَدْعُونَ أَقْرَبُ إِلَى أَحَدِكُمْ مِنْ عُنُقِ رَاحِلَتِهِ

“എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമായവനോട് മാ ത്രമാണ് നിങ്ങൾ ദുആ ചെയ്യുന്നത്. നിശ്ചയം നിങ്ങൾ ദുആ ചെയ്യുന്നവൻ തന്റെ വാഹനത്തിന്റെ പിരടിയേക്കാൾ നിങ്ങളിലോ രോരുത്തരിലേക്കും ഏറെ അടുത്തവനാണ്.”
തൗബഃ ചെയ്യുന്നവരോടും പാപമോചനത്തിനു തേടുന്ന വരോടും ഏറെ അടുത്തവനാണ് അല്ലാഹു.

فَاسْتَغْفِرُوهُ ثُمَّ تُوبُوا إِلَيْهِ ۚ إِنَّ رَبِّي قَرِيبٌ مُّجِيبٌ ‎﴿٦١﴾  (هود: ٦١)

…ആകയാൽ നിങ്ങൾ അവനോടു പാപമോചനം തേടുകയും, എ ന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീർച്ചയായും എന്റെ രക്ഷിതാവ് അടുത്തു തന്നെയുള്ളവനും (പ്രാർത്ഥനക്ക്) ഉത്തരം നൽകുന്നവനുമാകുന്നു. (വി. ക്വു. 11: 61)
പുണ്യപ്രവൃത്തികൾ അനുഷ്ഠിച്ചും സുകൃതം പെരുപ്പിച്ചും തന്നിലേക്ക് അടുക്കുന്ന എല്ലാ ദാസന്മാരോടും ഏറെ അടുത്തവ നാണ് അല്ലാഹു. അല്ലാഹു പറഞ്ഞതായി നബി ‎ﷺ  പറഞ്ഞു:

وَمَنْ تَقَرَّبَ إِلَيَّ شِبْرًا تَقَرَّبْتُ إِلَيْهِ ذِرَاعًا وَمَنْ تَقَرَّبَ إِلَيَّ ذِرَاعًا تَقَرَّبْتُ إِلَيْهِ بَاعًا وَإِذَا أَقْبَلَ إِلَيَّ يَمْشِي أَقْبَلْتُ إِلَيْهِ أُهَرْوِلُ

“…വല്ലവനും എന്നിലേക്ക് ഒരു ചാൺ അടുത്താൽ ഞാൻ അവനി ലേക്ക് ഒരു മുഴം അടുക്കും. വല്ലവനും എന്നിലേക്ക് ഒരു മുഴം അ ടുത്താൽ ഞാൻ അവനിലേക്ക് ഒരു മാറ് അടുക്കും. അവൻ നട ന്നുകൊണ്ട് എന്നിലേക്ക് വന്നാൽ ഞാൻ അവനിലേക്ക് ഒടിക്കൊ ണ്ടു വരും.” (മുസ്‌ലിം)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts