النصير (അന്നസ്വീർ)

THADHKIRAH

തന്റെ ദാസന്മാരെ സഹായിക്കലും തന്റെ ഒൗലിയാക്കളെ ശക്തിപ്പെടുത്തലും പ്രതിരോധിക്കലും ഏറ്റെടുത്തവൻ എന്നതാ ണ് അന്നസ്വീർ അർത്ഥമാക്കുന്നത്. 
അൽഅസ്വ്ബഹാനിജ പറഞ്ഞു: അന്നസ്വീറും അന്നാ സ്വിറും ഒരേ അർത്ഥത്തിലാണ്. മുഅ്മിനീങ്ങളെ അവരുടെ ശത്രു ക്കൾക്കെതിരിൽ സഹായിക്കുകയും ശത്രുവെ കണ്ടുമുട്ടുമ്പോൾ വിശ്വാസികളുടെ  കാൽപാദങ്ങളെ ഉറപ്പിച്ചു നിർത്തുകയും ശത്രു ക്കളുടെ ഹൃദയങ്ങളിൽ പേടി ഇട്ടുകൊടുക്കുകയും ചെയ്യുന്നവൻ എന്നതാണ് അത് അർത്ഥമാക്കുന്നത്.  
അൽഹലീമിജ പറഞ്ഞു: തന്റെ വലിയ്യിനെ ശത്രുവിനു ഏൽപിച്ചുകൊടുക്കുകയില്ലെന്നും അവനെ അപമാനിക്കുകയി ല്ലെന്നും ആരിലാണോ ഉറപ്പിക്കപ്പെടാവുന്നത് അവനാണ് അ ന്നസ്വീർ.  
വിശുദ്ധ ക്വുർആനിൽ ഇൗ തിരുനാമം നാലു തവണ വന്നിട്ടുണ്ട്.
സഹായം അല്ലാഹുവിൽനിന്നു മാത്രമാണ്. അവന്റെ അനുഗ്രഹത്താലല്ലാതെ സഹായം സാക്ഷാൽകൃതമാകുകയില്ല. അല്ലാഹു മാത്രമാകുന്നു ഏറ്റവും നല്ല സഹായിയും അത്യുത്ത മനായ സംരക്ഷകനും. 
نِعْمَ الْمَوْلَىٰ وَنِعْمَ النَّصِيرُ  (الأنفال: ٤٠، الحج: ٧٨)
…എത്രനല്ല രക്ഷാധികാരി. എത്രനല്ല സഹായി.  (വി. ക്വു.8: 40, 22: 78) 
 بَلِ اللَّهُ مَوْلَاكُمْ ۖ وَهُوَ خَيْرُ النَّاصِرِينَ  (آل عمران: ١٥٠)
…അല്ല, അല്ലാഹുവാകുന്നു നിങ്ങളുടെ രക്ഷാധികാരി. അവനാകുന്നു സഹായികളിൽ ഉത്തമൻ. (വി. ക്വു. 3: 150) 
ദാസന്മാർക്ക് സഹായിയും രക്ഷകനുമായി അല്ലാഹു അല്ലാതെ മറ്റാരുമില്ല. വിശുദ്ധ ക്വുർആനിൽ അല്ലാഹു ആവർ ത്തിച്ചുണർത്തിയ യാഥാർത്ഥ്യമത്രേ ഇത്.
وَمَا لَكُم مِّن دُونِ اللَّهِ مِن وَلِيٍّ وَلَا نَصِيرٍ (البقرة: ١٠٧ التوبة: ١١٦، العنكبوت: ٢٢، الشورى: ٣١)
…നിങ്ങൾക്ക് അല്ലാഹുവെ കൂടാതെ ഒരു രക്ഷകനും സഹായി യും ഇല്ല. (വി. ക്വു. 2: 107, 9: 116, 29: 22, 42: 31)
മാത്രവുമല്ല അല്ലാഹു സഹായിച്ചവൻ മാത്രമാണ് വിജയി. അല്ലാഹു പറഞ്ഞു:
إِن يَنصُرْكُمُ اللَّهُ فَلَا غَالِبَ لَكُمْ ۖ  (آل عمران: ١٦٠)
നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോൽപി ക്കാനാരുമില്ല…  (വി. ക്വു. 3: 160) 
അല്ലാഹുവിന്റെ സഹായം വന്നിറങ്ങിയ നബിമാരുടെ വി ഷയത്തിൽ അവൻ പറയുന്നതു നോക്കൂ:
وَنَصَرْنَاهُمْ فَكَانُوا هُمُ الْغَالِبِينَ  (الصافات: ١١٦)
അവരെ നാം സഹായിക്കുകയും അങ്ങനെ വിജയികൾ അവർ തന്നെ ആകുകയും ചെയ്തു. (വി. ക്വു. 37: 116) 
അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ സഹായിക്കുന്നു. 
وَيَوْمَئِذٍ يَفْرَحُ الْمُؤْمِنُونَ ‎﴿٤﴾‏ بِنَصْرِ اللَّهِ ۚ يَنصُرُ مَن يَشَاءُ ۖ    (الروم: ٤ ٥)
…അന്നേ ദിവസം സത്യവിശ്വാസികൾ സന്തുഷ്ടരാകുന്നതാണ്. അല്ലാഹുവിന്റെ സഹായം കൊണ്ട്. താൻ ഉദ്ദേശിക്കുന്നവരെ അവൻ സഹായിക്കുന്നു. (വി. ക്വു. 30: 4, 5)
അല്ലാഹുവിന്റെ സാഹായം നേടുവാൻ അടിയാറുകൾ ചെയ്യേണ്ടുന്നതിനെ കുറിച്ച് അല്ലാഹു പറഞ്ഞു:
يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ ‎﴿٧﴾  (محمد: ٧)
സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങളെ ഉറപ്പി ച്ചു നിർത്തുകയും ചെയ്യുന്നതാണ്. (വി. ക്വു. 47: 7)
സാഹായം അല്ലാഹുവിൽനിന്നു മാത്രമണെന്നതു അവ നിൽനിന്നുള്ള പ്രഖ്യാപനമാണ്. 
وَمَا النَّصْرُ إِلَّا مِنْ عِندِ اللَّهِ  (آل عمران: ١٢٦ ، الأنفال: ١٠)
…അല്ലാഹുവിങ്കൽ നിന്നല്ലാതെ യാതൊരു സഹായവും ഇല്ല… (വി. ക്വു. 3: 126, 8: 10)
ഇൗ യാഥാർത്ഥ്യം അറിഞ്ഞു മനസിലാക്കിയവരായിരുന്നു വിശ്വാസികൾ. നൂഹ് നബി (അ) യുടെ ജനത അദ്ദേഹത്തെ ആ ക്ഷേപിക്കുകയും ദുർബലരും സാധുക്കളുമാണ് അനുയായികളെ ന്നു കുറ്റപ്പെടുത്തുകയും അവരെ അകറ്റണമെന്നു പറയുകയും ചെയ്തപ്പോൾ അദ്ദേഹം അവരോടു പ്രതികരിക്കുന്നതുനോക്കൂ.
 وَيَا قَوْمِ مَن يَنصُرُنِي مِنَ اللَّهِ إِن طَرَدتُّهُمْ ۚ   (هود: ٣٠)
എന്റെ ജനങ്ങളേ, ഞാനവരെ ആട്ടിയോടിക്കുന്നപക്ഷം അല്ലാഹുവിന്റെ (ശിക്ഷയിൽനിന്ന്) എന്നെ രക്ഷിക്കുവാനാരാണുള്ളത്… (വി. ക്വു. 11: 30)
സ്വാലിഹ് നബി (അ) തന്റെ ജനതയോടു പറയുന്നതു നോക്കൂ. അല്ലാഹു പറഞ്ഞു:
فَمَن يَنصُرُنِي مِنَ اللَّهِ إِنْ عَصَيْتُهُ ۖ  (هود: ٦٣)
….(എന്റെ ജനങ്ങളേ,) അല്ലാഹുവോടു ഞാൻ അനുസരണക്കേട് കാണിക്കുന്നപക്ഷം അവന്റെ ശിക്ഷയിൽ നിന്ന് (രക്ഷിച്ചുകൊണ്ട്) എന്നെ സഹായിക്കാനാരുണ്ട്?  (വി. ക്വു. 11: 63)
ഫിർഒൗനിന്റെ ജനതയിൽപെട്ട വിശ്വാസിയായ വ്യക്തി (മു അ്മിനു ആലിഫിർഒൗൻ) അവിശ്വാസികളായ തന്റെ ആളുകളോടു പ റഞ്ഞതായി അല്ലാഹു പറഞ്ഞു:
 يَا قَوْمِ لَكُمُ الْمُلْكُ الْيَوْمَ ظَاهِرِينَ فِي الْأَرْضِ فَمَن يَنصُرُنَا مِن بَأْسِ اللَّهِ إِن جَاءَنَا ۚ   (غافر: ٢٩)
എന്റെ ജനങ്ങളേ, ഭൂമിയിൽ മികച്ചുനിൽക്കുന്നവർ എന്ന നില യിൽ ഇന്ന് ആധിപത്യം നിങ്ങൾക്കു തന്നെ. എന്നാൽ അല്ലാഹു വിന്റെ ശിക്ഷ നമുക്കു വന്നാൽ അതിൽ നിന്ന് നമ്മെ രക്ഷിച്ചു സ ഹായിക്കാൻ ആരുണ്ട്?…  (വി. ക്വു. 40: 29)
ഏതാനും ദുആഉകൾ
 
أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ‎  (البقرة: ٢٨٦)
…(ഞങ്ങളുടെ നാഥാ) നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അ തുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങ ളെ സഹായിക്കേണമേ.  (വി. ക്വു. 2: 286) 
رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ‎﴿١٤٧﴾‏ (آل عمران: ١٤٧)
…ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും, ഞങ്ങളുടെ കാര്യങ്ങളിൽ വന്നുപോയ അതിക്രമങ്ങളും ഞങ്ങൾക്ക് നീ പൊറു ത്തുതരേണമേ. ഞങ്ങളുടെ കാലടികൾ നീ ഉറപ്പിച്ചു നിർത്തുക യും, സത്യനിഷേധികളായ ജനതക്കെതിരിൽ ഞങ്ങളെ നീ സഹാ യിക്കുകയും ചെയ്യേണമേ. (വി. ക്വു. 3: 147)
 رَبِّ انصُرْنِي بِمَا كَذَّبُونِ (المؤمنون: ٢٦)
…എന്റെ രക്ഷിതാവേ, ഇവരെന്നെ നിഷേധിച്ചു തള്ളിയിരിക്ക യാൽ നീ എന്നെ സഹായിക്കേണമേ. (വി. ക്വു. 23: 26)
رَبِّ انصُرْنِي عَلَى الْقَوْمِ الْمُفْسِدِينَ ‎‏ (العنكبوت: ٣٠)
=…എന്റെ രക്ഷിതാവേ, കുഴപ്പക്കാരായ ഇൗ ജനതക്കെതിരിൽ എന്നെ നീ സഹായിക്കണമേ. (വി. ക്വു. 29: 30)  
رَّبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَل لِّي مِن لَّدُنكَ سُلْطَانًا نَّصِيرًا  (الإسراء: ٨٠)
…എന്റെ രക്ഷിതാവേ, സത്യത്തിന്റെ പ്രവേശനമാർഗത്തിലൂടെ നീ എന്നെ പ്രവേശിപ്പിക്കുകയും, സത്യത്തിന്റെ ബഹിർഗ്ഗമനമാർഗ ത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ. നിന്റെ പക്കൽനിന്ന് എനിക്ക് സഹായകമായ ഒരു ആധികാരിക ശക്തി നീ ഏർപെടുത്തിത്തരികയും ചെയ്യേണമേ. (വി. ക്വു. 17: 80)
അനസ് ഇബ്നു മാലികി (റ)  ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  യുദ്ധം ചെയ്താൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു:
اللَّهُمَّ أَنْتَ عَضُدِي وَنَصِيرِي بِكَ أَحُولُ وَبِكَ أَصُولُ وَبِكَ أُقَاتِلُ
അല്ലാഹുവേ, നീയാണെന്റെ താങ്ങും സഹായിയും. നിന്നെക്കൊ ണ്ട് ഞാൻ ചലിക്കുന്നു. നിന്നെക്കൊണ്ട് ഞാൻ ചുറ്റുന്നു. നിന്നെ ക്കൊണ്ട് ഞാൻ യുദ്ധം ചെയ്യുന്നു.  
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts