الغَالِبُ (അൽഗാലിബ്)

THADHKIRAH

ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നവനും ആരും തോൽപ്പി ക്കാത്തവനുമാണ് അൽഗാലിബ്. അവന്റെ വിധിയെ തടുക്കുന്നവ നായും അവൻ നടപ്പിലാക്കിയത് തടുക്കുന്നവനായും ആരുമില്ല.
അൽഹലീമിജ പറഞ്ഞു: പടപ്പുകളിൽ തന്റെ ഉദ്ദേശ്യം എ ത്തിച്ചു നടപ്പിലാക്കുന്നവനാണ് അൽഗാലിബ്; പടപ്പുകൾ ഇഷ്ടപെ ട്ടാലും വെറുത്താലും ശരി. കഴിവിന്റേയും ഹിക്മത്തിന്റേയും പൂർ ണതയിലേക്കുള്ള സൂചനയാണിത്. അല്ലാഹു ഒരിക്കലും തോൽപ്പി ക്കപ്പെടുകയോ ചതിക്കപ്പെടുകയോ ഇല്ല.
വിശുദ്ധക്വുർആനിൽ ഇൗ നാമം ഒരു തവണ വന്നിട്ടുണ്ട്.

وَاللَّهُ غَالِبٌ عَلَىٰ أَمْرِهِ   (يوسف: ٢١)

…അല്ലാഹു തന്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. (വി. ക്വു. 12: 21)
ഇൗ ആയത്തിന്റെ തഫ്സീറിൽ ഇമാം ഇബ്നുകഥീർജ പറഞ്ഞു: അല്ലാഹു താനുദ്ദേശിക്കുന്നതു പ്രവർത്തിക്കുന്നവന ത്രേ.
ശെയ്ഖ് നാസ്വിറുസ്സഅ്ദിജ പറഞ്ഞു: അല്ലാഹുവിന്റെ കൽപന നടപ്പിലാകും. തകർക്കുന്നവനൊന്നും അത് തകർക്കുവാ നാകില്ല. അതിജയിക്കുന്നവനൊന്നും അതിനെ അതിജയിക്കുവാ നുമാകില്ല.
ഇമാം അൽബഗവിജ പറഞ്ഞു: നിശ്ചയം അല്ലാഹു ത ന്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. അവനുദ്ദേശിക്കുന്നത് അവൻ പ്രവർത്തിക്കും. അവനെ ആരും തോൽപ്പിക്കുകയില്ല. അവന്റെ വി ധിയെ യാതൊരാളും തടുക്കുകയുമില്ല.
ഇൗ ആയത്തിന്റെ തഫ്സീറിൽ ഇബ്നുജരീർ അത്ത്വബ രിജ പറഞ്ഞു: അല്ലാഹു യൂസുഫിന്റെ കാര്യത്തിൽ മേൽകോ യ്മയുള്ളവനാണ്. അവൻ യൂസുഫിനെ നയിക്കുന്നു. നിയന്ത്രി ക്കുന്നു. സംരക്ഷിക്കുകയും ചെയ്യുന്നു. ആയത്തിൽ “തന്റെ കാ ര്യം’ എന്നറിയിക്കുന്ന “അലാഅംരിഹീ’ എന്നതിൽ “ഹീ’ എന്ന “ദ്വമീർ’ മടങ്ങുന്നതു യൂസുഫിലേക്കാണ്.
അല്ലാഹുവാണ് ജയിച്ചടക്കുന്നവൻ എന്നിരിക്കെ അവ നിൽ വിശ്വസിച്ചും ഭരമേൽപിച്ചും ജീവിക്കുകയാണു വേണ്ടത്. അ തിൽപിന്നെ ഭൂമിക്കുപരിയിലുള്ളവരെല്ലാം എതിരിട്ടുനിന്നാലും അ വനെ മുറുകെപ്പിടിക്കുന്നവനാകുന്നു വിജയി.

كَتَبَ اللَّهُ لَأَغْلِبَنَّ أَنَا وَرُسُلِي ۚ (المجادلة: ٢١)

തീർച്ചയായും ഞാനും എന്റെ ദൂതൻമാരും തന്നെയാണ് വിജ യം നേടുക. എന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു… (വി. ക്വു. 58: 21)
ഖന്തക്വ് യുദ്ധ നാളുകളിൽ അവിശ്വാസികളെ അല്ലാഹു തോൽപിച്ചു. അതിൽപിന്നെ അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറയുമാ യിരുന്നു:

لَا إِلَهَ إِلَّا اللَّهُ وَحْدَهُ أَعَزَّ جُنْدَهُ وَنَصَرَ عَبْدَهُ وَغَلَبَ الْأَحْزَابَ وَحْدَهُ فَلَا شَيْءَ بَعْدَهُ

“യഥാർത്ഥ ആരാധനക്ക് അർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവൻ തന്റെ സൈന്യത്തെ സ ഹായിച്ചു. തന്റെ ദാസനെ സഹായിച്ചു. (ശത്രു)കൂട്ടങ്ങളെ അവ നൊറ്റക്ക് അതിജയിക്കുകയും പരാജയപ്പെടുത്തുകയും ചെയ്തു. അവനു ശേഷം യാതൊന്നുമില്ല.” (ബുഖാരി)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts