അടിയാറുകളുടെ ഉപജീവനം ഏറ്റെടുത്തു നിർവ്വഹിക്കു ന്നവനും അവർക്കു മതിയായവനുമാണ് അൽവകീൽ. അൽക ഫീൽ എന്ന അല്ലാഹുവിന്റെ തിരുനാമം അറിയിക്കുന്ന ആശയം അൽവകീലിന് ഉള്ളതോടൊപ്പം അൽകാഫീ(പര്യാപ്തമായവൻ, മതി യായവൻ) എന്ന അർത്ഥവും അൽവകീൽ എന്ന നാമത്തിനുണ്ട്. അഥവാ അൽകഫീൽ എന്ന നാമത്തിന്റെ തേട്ടത്തേക്കാൾ ആശ യ ബാഹുല്യം അൽവകീൽ എന്ന നാമത്തിനുണ്ട്.
ഇബ്നു മൻള്വൂർജ പറഞ്ഞു: അല്ലാഹുവിന്റെ നാമങ്ങ ളിൽ പെട്ടതാണ് അൽവകീൽ. അടിയാറുകളുടെ ഉപജീവനം നില നിർത്തുകയും(അൽമുക്വീം) സംരക്ഷിക്കുകയും(അൽകഫീൽ) ചെ യ്യുന്നവനാണ് അൽവകീൽ… അബൂഇസ്വ്ഹാക്വ് പറഞ്ഞു: അല്ലാഹു  വിന്റെ വിശേഷണത്തിൽ അൽവകീൽ എന്നാൽ താൻ സൃഷ്ടിച്ച മുഴുവൻ പടപ്പുകളേയും നിലനിർത്തൽ ഏറ്റെടുത്തവൻ എന്നതാണ്. 
വിശുദ്ധക്വുർആനിൽ ഇൗ തിരുനാമം പതിനാലു തവണ വന്നിട്ടുണ്ട്.
അൽവകീൽ എന്ന തിരുനാമം ഹദീഥിലും വന്നിട്ടുണ്ട്. ഇബ്നു അബ്ബാസിൽ رَضِيَ اللَّهُ عَنْهُ  നിന്ന് നിവേദനം. അദ്ദേഹം ഒാതി:
حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ
തീയിലെറിയപ്പെട്ടപ്പോൾ ഇബ്റാഹീം (അ)  ഇപ്രകാരം പ്രഖ്യാപിക്കുക യുണ്ടായി. ജനങ്ങൾ,
الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ ‎﴿١٧٣﴾‏
ആ ജനങ്ങൾ(മക്കാ മുശ്രിക്കുകൾ) നിങ്ങളെ(മുസ്ലിംകളെ) നേരിടുവാൻ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെട ണം (എന്ന വാക്ക്) അവരുടെ(മുസ്ലിംകളുടെ) വിശ്വാസം വർദ്ധിപ്പി ക്കുകയാണ് ചെയ്തത്. അവർ പറഞ്ഞു: ഞങ്ങൾക്ക് അല്ലാഹു മ തി. ഭരമേൽപിക്കുവാൻ ഏറ്റവും നല്ലത് അവനത്രെ. (വി. ക്വു. 3: 173) 
എന്നു പറഞ്ഞപ്പോൾ മുഹമ്മദ് നബി ‎ﷺ  യും ഇതു പറയു കയുണ്ടായി. (ബുഖാരി)
 അടിയാറുകൾ ആരായാലും അവരുടെ ഉപജീവനം ഏ റ്റെടുത്തു നിർവ്വഹിക്കുന്നവൻ എന്ന അർത്ഥത്തിൽ അതിന്റെ തേട്ടം പൊതുവിലാണ്. 
وَهُوَ عَلَىٰ كُلِّ شَيْءٍ وَكِيلٌ ‎﴿١٠٢﴾‏ (الأنعام: ١٠٢)
 …അവൻ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു. (വി. ക്വു. 6: 102)
 وَاللَّهُ عَلَىٰ كُلِّ شَيْءٍ وَكِيلٌ ‎﴿١٢﴾‏ (هود: ١٢)
… അല്ലാഹു എല്ലാകാര്യത്തിന്റെയും സംരക്ഷണമേറ്റവനാകുന്നു. (വി. ക്വു. 11: 12)
അല്ലാഹുവിൽ അഭയം തേടുകയും അവനെ ആശ്രയി ക്കുകയും ചെയ്യുന്ന വിശ്വാസികൾക്ക് സംരക്ഷകനും മതിയായ വനുമാണ് എന്ന അർത്ഥത്തിൽ അതിന്റെ തേട്ടം പ്രത്യേകമാണ്. അഥവാ അവനിൽ തവക്കുലാക്കുന്ന വിശ്വാസികൾക്ക് മാത്രമാണ്.  
وَتَوَكَّلْ عَلَى اللَّهِ ۚ وَكَفَىٰ بِاللَّهِ وَكِيلًا ‎﴿٨١﴾  (النساء: ٨١)
… എന്നിട്ട് അല്ലാഹുവെ ഭരമേൽപിക്കുക. ഭരമേൽപിക്കപ്പെടുന്ന വനായി അല്ലാഹു മതി.  (വി. ക്വു. 4: 81)
حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ ‎﴿١٧٣﴾‏  (آل عمران: ١٧٣)
… അവർ പറഞ്ഞു: ഞങ്ങൾക്ക് അല്ലാഹു മതി. ഭരമേൽപിക്കു വാൻ ഏറ്റവും നല്ലത് അവനത്രെ.  (വി. ക്വു. 3: 173)
അൽവകീലായ അല്ലാഹവിൽ വല്ലവനും യഥാവിധം ത വക്കുലാക്കിയാൽ ആ മനുഷ്യന്റെ കാര്യങ്ങൾ നേരെയാക്കുവാ നും ഉപജീവനത്തിനും സംരക്ഷണത്തിനും അല്ലാഹു മതി.
وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ   (الطلاق: ٣)
…വല്ലവനും അല്ലാഹുവിൽ ഭരമേൽപിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്… (വി. ക്വു. 65: 3)
അല്ലാഹുവാണ് യഥാർത്ഥ ആരാധനക്ക് അർഹനായ വൻ അതിനാൽ അവനിൽ മാത്രം തവക്കുലാക്കുവാൻ അവൻ കൽപിച്ചു. 
بُّ الْمَشْرِقِ وَالْمَغْرِبِ لَا إِلَٰهَ إِلَّا هُوَ فَاتَّخِذْهُ وَكِيلًا ‎﴿٩﴾   (المزمل: ٩)
ഉദയസ്ഥാനത്തിന്റെയും, അസ്തമനസ്ഥാനത്തിന്റെയും രക്ഷി താവാകുന്നു അവൻ. അവനല്ലാതെ യാതൊരു ദൈവവുമില്ല. അ തിനാൽ ഭരമേൽപിക്കപ്പെടേണ്ടവനായി അവനെ സ്വീകരിക്കുക. (വി. ക്വു. 73: 9)
അല്ലാഹു അല്ലാത്തവരിൽ തവക്കുലാക്കുന്നത് അവൻ വിരോധിച്ചു. 
أَلَّا تَتَّخِذُوا مِن دُونِي وَكِيلًا ‎﴿٢﴾   (الإسراء: ٢)
 …എനിക്കു പുറമെ യാതൊരു കൈകാര്യകർത്താവിനെയും നിങ്ങൾ സ്വീകരിക്കരുത് എന്ന് (അനുശാസിക്കുന്ന വേദഗ്രന്ഥം) (വി. ക്വു. 17: 2)
അല്ലാഹുവിൽ മാത്രം തവക്കുലാക്കൽ ഇൗമാനിന്റെ തെ ളിവും തേട്ടവുമാണെന്ന് അവൻ അറിയിച്ചു.
فَعَلَيْهِ تَوَكَّلُوا إِن كُنتُم مُّسْلِمِينَ ‎﴿٨٤﴾‏    (يونس: ٨٤)
…നിങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിട്ടുണ്ടെങ്കിൽ അവന്റെമേൽ നി ങ്ങൾ ഭരമേൽപിക്കുക-നിങ്ങൾ അവന്ന് കീഴ്പെട്ടവരാണെങ്കിൽ. (വി. ക്വു. 10: 84)
 وَعَلَى اللَّهِ فَتَوَكَّلُوا إِن كُنتُم مُّؤْمِنِينَ ‎﴿٢٣﴾‏  (المائدة: ٢٣)
…നിങ്ങൾ വിശ്വാസികളാണെങ്കിൽ അല്ലാഹുവിൽ നിങ്ങൾ ഭരമേൽപിക്കുക. (വി. ക്വു. 5: 23)
അല്ലാഹുവിൽ മാത്രം തവക്കുലാക്കൽ വിശ്വാസികളുടെ വിശേഷണമാണെന്ന് അവൻ അറിയിച്ചു. 
إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ‎﴿٢﴾  (الأنفال: ٢)
അല്ലാഹുവെപ്പറ്റി പറയപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ചു നടുങ്ങുക യും, അവന്റെ ദൃഷ്ടാന്തങ്ങൾ വായിച്ചുകേൾപിക്കപ്പെട്ടാൽ വിശ്വാ സം വർദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേൽ ഭരമേൽപി ക്കുകയുംചെയ്യുന്നവർ മാത്രമാണ് സത്യവിശ്വാസികൾ.(വി. ക്വു. 8: 2)
അല്ലാഹുവിൽ മാത്രം തവക്കുലാക്കുന്നവരെ അവൻ ഇ ഷ്ടപ്പെടുന്നു. 
فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ ۚ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ ‎﴿١٥٩﴾‏   (آل عمران: ١٥٩)
…അങ്ങനെ നീ ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ അല്ലാഹു വിൽ ഭരമേൽപിക്കുക. തന്നിൽ ഭരമേൽപിക്കുന്നവരെ തീർച്ചയാ യും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്. (വി. ക്വു. 3: 159)
അല്ലാഹുവിൽ മാത്രം തവക്കുലാക്കുന്നവർക്ക് മഹത്താ യ പ്രതിഫലമാണ് അവൻ ഒരുക്കിയിരിക്കുന്നത്. 
وَمَا عِندَ اللَّهِ خَيْرٌ وَأَبْقَىٰ لِلَّذِينَ آمَنُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ‎﴿٣٦﴾   (الشورى: ٣٦)
…അല്ലാഹുവിന്റെ പക്കലുള്ളത് കൂടുതൽ ഉത്തമവും കൂടുതൽ നീണ്ടുനിൽക്കുന്നതുമാകുന്നു. വിശ്വസിക്കുകയും തങ്ങളുടെ രക്ഷി താവിന്റെമേൽ ഭരമേൽപിക്കുകയും ചെയ്തവർക്കുള്ളതത്രെ അത്.  (വി. ക്വു. 42: 36)
അല്ലാഹുവിൽ മാത്രം തവക്കുലാക്കിയുള്ള ജീവിതമായി രുന്നു എല്ലാ നബിമാരുടേതും. തൽവിഷയത്തിൽ ചില ഹദീഥുകൾ നാം മനസിലാക്കിയല്ലോ. ഏതാനും നബിമാരുടെ പ്രഖ്യാപനങ്ങൾ കൂടി ഇവിടെ നൽകുന്നു:
 
 
നൂഹ് നബി (അ) യുടെ പ്രഖ്യാപനം
 
يَا قَوْمِ إِن كَانَ كَبُرَ عَلَيْكُم مَّقَامِي وَتَذْكِيرِي بِآيَاتِ اللَّهِ فَعَلَى اللَّهِ تَوَكَّلْتُ    (يونس: ٧١)
…എന്റെ ജനങ്ങളേ, എന്റെ സാന്നിദ്ധ്യവും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റിയുള്ള എന്റെ ഉൽബോധനവും നിങ്ങൾക്ക് ഒരു വലി യ ഭാരമായിത്തീർന്നിട്ടുണ്ടെങ്കിൽ അല്ലാഹുവിന്റെ മേൽ ഞാനി താ ഭരമേൽപിച്ചിരിക്കുന്നു… (വി. ക്വു. 10: 71)
 
ഹൂദ് നബി (അ) യുടെ പ്രഖ്യാപനം
قَالَ إِنِّي أُشْهِدُ اللَّهَ وَاشْهَدُوا أَنِّي بَرِيءٌ مِّمَّا تُشْرِكُونَ ‎﴿٥٤﴾‏ مِن دُونِهِ ۖ فَكِيدُونِي جَمِيعًا ثُمَّ لَا تُنظِرُونِ ‎﴿٥٥﴾‏ إِنِّي تَوَكَّلْتُ عَلَى اللَّهِ رَبِّي وَرَبِّكُم ۚ مَّا مِن دَابَّةٍ إِلَّا هُوَ آخِذٌ بِنَاصِيَتِهَا ۚ إِنَّ رَبِّي عَلَىٰ صِرَاطٍ مُّسْتَقِيمٍ ‎﴿٥٦﴾   (هود: ٥٤ – ٥٦)
…(ഹൂദ്) പറഞ്ഞു: അല്ലാഹുവിന് പുറമെ നിങ്ങൾ പങ്കാളികളായി ചേർക്കുന്ന യാതൊന്നുമായും എനിക്കു ബന്ധമില്ല എന്നതിന് ഞാൻ അല്ലാഹുവെ സാക്ഷി നിർത്തുന്നു. നിങ്ങളും (അതിന്ന്) സാക്ഷികളായിരിക്കുക. അതുകൊണ്ട് നിങ്ങളെല്ലാവരും കൂടി എ നിക്കെതിരിൽ തന്ത്രം പ്രയോഗിച്ചുകൊള്ളുക. എന്നിട്ട് നിങ്ങൾ എ നിക്ക് ഇടതരികയും വേണ്ട. എന്റെയും നിങ്ങളുടെയും രക്ഷിതാ വായ അല്ലാഹുവിന്റെമേൽ ഞാനിതാ ഭരമേൽപിച്ചിരിക്കുന്നു… (വി. ക്വു. 11: 54, 55, 56)
 
ഇബ്റാഹീം നബി (അ) യുടെ പ്രഖ്യാപനം
ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽനിന്ന്  ഇമാം ബുഖാരി നിവേദനം ചെയ്യുന്നു. തീയിലെറിയപ്പെട്ടപ്പോൾ ഇബ്റാഹീം (അ) യുടെ അവ സാനത്തെ വാക്ക് ഇപ്രകാരമായിരുന്നു:
حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ
 
യഅ്ക്വൂബ് നബി (അ) യുടെ പ്രഖ്യാപനം
 إِنِ الْحُكْمُ إِلَّا لِلَّهِ ۖ عَلَيْهِ تَوَكَّلْتُ ۖ وَعَلَيْهِ فَلْيَتَوَكَّلِ الْمُتَوَكِّلُونَ ‎﴿٦٧﴾‏    (يوسف: ٦٧)
….വിധികർത്തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവന്റെ മേൽ 
ഞാൻ ഭരമേൽപിച്ചിരിക്കുന്നു. അവന്റെമേൽ തന്നെയാണ് ഭര മേൽപിക്കുന്നവർ ഭരമേൽപിക്കേണ്ടത്.  (വി. ക്വു. 12: 67) 
 
ശുഎെബ് നബി (അ) യുടെ പ്രഖ്യാപനം
إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُ ۚ وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ ‎﴿٨٨﴾‏    (هود: ٨٨)
…എനിക്കു സാധ്യമായത്ര നന്മ വരുത്താനല്ലാതെ മറ്റൊന്നും ഞാൻ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് (അതിന്) അനുഗ്രഹം ലഭിക്കുന്നത്. അവന്റെ മേലാണ് ഞാൻ ഭര മേൽപിച്ചിരിക്കുന്നത്.  അവനിലേക്ക് ഞാൻ താഴ്മയോടെ മടങ്ങു കയും ചെയ്യുന്നു.  (വി. ക്വു. 11: 88)
 
മുഹമ്മദ് നബി (അ) യുടെ പ്രഖ്യാപനം
ذَٰلِكُمُ اللَّهُ رَبِّي عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ ‎﴿١٠﴾‏   (الشورى: ١٠)
…അവനാണ് എന്റെ രക്ഷിതാവായ അല്ലാഹു. അവന്റെ മേൽ ഞാൻ ഭരമേൽപിച്ചിരിക്കുന്നു. അവങ്കലേക്ക് ഞാൻ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു. (വി. ക്വു. 42: 10)
هُوَ رَبِّي لَا إِلَٰهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَإِلَيْهِ مَتَابِ ‎﴿٣٠﴾‏  (الرعد: ٣٠)
…അവനാണ് എന്റെ രക്ഷിതാവ്. അവനല്ലാതെ യാതൊരു ഇലാഹുമില്ല. അവന്റെ മേലാണ് ഞാൻ ഭരമേൽപിച്ചിരിക്കുന്നത്. അവനിലേക്കാണ് എന്റെ മടക്കം (വി. ക്വു. 13: 30)
ഒരു വ്യക്തി അൽവകീൽ എന്ന അല്ലാഹുവിന്റെ നാമം അറിയുകയും അതിന്റെ ആശയവും തേട്ടവും മനസിലാക്കുക യും ചെയ്താൽ അവൻ തന്നേയും തന്റെ മുഴുകാര്യങ്ങളേയും അല്ലാഹുവിൽ മാത്രമേ ഏൽപിക്കുകയുള്ളൂ. വിശ്വാസികൾ തവ ക്കുലാക്കുവാനുള്ള ഏതാനും ദുആഉകൾ താഴെ നൽകുന്നു. 
 
വീട്ടിൽനിന്നു പുറപ്പെടുമ്പോൾ 
ഒരാൾ തന്റെ വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ, 
بِسْمِ الله ، تَوَكَّلْتُ عَلَى الله ، لا حَوْلَ وَلا قُوَّةَ إِلاَّ بالله
“അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പുറപ്പെടുന്നു), ഞാൻ അല്ലാഹുവിൽ ഭരമേൽപ്പിച്ചിരിക്കുന്നു. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു കഴിവും ചലനശേഷിയുമില്ല.’ എന്ന ദുആഅ് നിർവ്വഹി ച്ചാലുള്ള ഫലവും മഹത്വവുമായി ബന്ധപ്പെട്ട് അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: അന്നേരം അയാളോടു പറയപ്പെടും, (മറ്റുള്ള വരുടെ തിന്മയിൽനിന്ന്) നീ തടയപ്പെട്ടു, നീ സംരക്ഷിക്കപ്പെട്ടു. നീ സന്മാർഗം സിദ്ധിച്ചവനായി. പിശാച് അവനിൽ നിന്ന് അകന്നു നിൽക്കും. എന്നിട്ട് മറ്റൊരു പിശാചിനോടു പറയും: നീ എങ്ങി നെ ഒരാളിലേക്ക് ചെല്ലും? തീർച്ചയായും അയാൾക്ക് സന്മാർഗം സിദ്ധിച്ചിരിക്കുന്നു. ഇതരരിൽനിന്നുള്ള തിന്മ അയാൾക്ക് തടയപ്പെ ട്ടിരിക്കുന്നു. അയാൾ സംരക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു.  
 
കിടപ്പറ പ്രാപിക്കുമ്പോൾ:
കിടപ്പറ പ്രാപിക്കുന്നവൻ അവസാന വചനങ്ങളായി താ ഴെ വരുന്ന വചനങ്ങൾ ചൊല്ലുകയും ആ രാവിൽ മരണപ്പെടുക യുമാണെങ്കിൽ ഫിത്വ്റത്തിലാണ് (ഇസ്ലാമിലാണ്) അയാൾ മരണ പ്പെടുകയെന്ന് നബി ‎ﷺ  ഉണർത്തി. ഇൗ വിഷയം ഇമാം ബുഖാരി യും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്.
اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ وَوَجَّهْتُ وَجْهِي إِلَيْكَ وَأَلْجَأْتُ ظَهْرِي إِلَيْكَ  وَفَوَّضْتُ أَمْرِي إِلَيْكَ  رَغْبَةً وَرَهْبَةً إِلَيْكَ  لَا مَلْجَأَ وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ 
അല്ലാഹുവേ, എന്റെ ശരീരത്തെ ഞാൻ നിന്നിലേക്ക് ഏൽപിക്കു കയും എന്റെ മുഖം നിന്നിലേക്ക് തിരിക്കുകയും എന്റെ മുതുകി നെ ഞാൻ നിന്നിലേക്ക് ചേർക്കുകയും എന്റെ കാര്യങ്ങൾ നിന്നി ലർപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ പ്രതിഫലത്തെ ആഗ്രഹിച്ചുകൊണ്ടും നിന്റെ ശിക്ഷയെ ഭയന്നുകൊണ്ടുമാണത്. നിന്നിൽ നിന്ന് നിന്നിലേക്കല്ലാതെ രക്ഷയോ അഭയസ്ഥാനമോ ഇല്ല. നീ അവതരിപ്പിച്ച വേദത്തിലും നീ അയച്ച നിന്റെ നബിയിലും ഞാൻ വിശ്വസിച്ചിരിക്കുന്നു.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 
 

Leave a Reply

Your email address will not be published.

Similar Posts