القوي (അൽക്വവിയ്യ്)

THADHKIRAH

യാതൊരാളും തോൽപ്പിക്കുകയോ അതിജയിക്കുകയോ ചെയ്യാത്തവിധം ശക്തിയുള്ളവനും സമ്പൂർണ കഴിവുള്ളവനും എ ന്നാണ് അൽക്വവിയ്യ് എന്ന നാമം അർത്ഥമാക്കുന്നത്. അവന്റെ വിധിയെ ആരും തടുക്കുകയില്ല. അവന്റെ തീരുമാനം എല്ലാവരി ലും നടപ്പിലാകുകയും ചെയ്യും. ക്ഷീണമോ തളർച്ചയോ ദുർബ ലതയോ അവനെ ഒരു നിലക്കും ഒരിക്കലും ബാധിക്കില്ല. യാതൊ രാളും അവനെ ചെറുക്കുകയോ തടുക്കുകയോ ഇല്ല. 
ഇമാം ഇബ്നുജരീർജ പറഞ്ഞു: നിശ്ചയം അല്ലാഹു ക്വ വിയ്യാണ്. ജയിക്കുന്ന യാതൊരാളും അവനെ അതിജയിക്കുകയി ല്ല. അവന്റെ വിധിയെ യാതൊരാളും തടുക്കുകയില്ല. പടപ്പുകളിൽ അവന്റെ കൽപന നടപ്പിലാകും. അവന്റെ വിധി ഭവിക്കുകയും ചെയ്യും. അവന്റെ ദൃഷ്ടാന്തങ്ങളിൽ അവിശ്വസിക്കുന്നവർക്കും അ വന്റെ പ്രമാണങ്ങളെ നിഷേധിക്കുന്നവർക്കും കഠനിമായ ശിക്ഷ നൽകുന്നവനുമാണ്.  
ഇമാം അൽഖത്വാബിജ പറഞ്ഞു: അൽക്വവിയ്യ് എന്നതു ചിലപ്പോൾ അൽക്വാദിർ എന്ന അർത്ഥത്തിലുമാകും…… ഒരു അവ സ്ഥയിലും ദുർബ്ബലത അതിജയിക്കാത്ത ശക്തിയുടെ സമ്പൂർണത യും അതിന്റെ അർത്ഥമാണ്. സൃഷ്ടി ക്വുവ്വതുകൊണ്ടു വിശേഷി പ്പിക്കപെട്ടാലും അവന്റെ കഴിവിനു പരിധിയുണ്ട്. ചില കാര്യങ്ങ ളിൽ പരിമിതവുമാണ്.  
വിശുദ്ധക്വുർആനിൽ ഇൗ നാമം ഒമ്പതു സ്ഥലങ്ങളിൽ വ ന്നിട്ടുണ്ട്. ക്വവിയ്യ് എന്ന അല്ലാഹുവിന്റെ നാമത്തോട് അസീസ് എന്ന നാമം പലയിടത്തും ചേർന്നുവന്നതുകാണാം. 
الْقَوِيُّ الْعَزِيزُ (هود: ٦٦، الشورى: ١٩) لَقَوِيٌّ عَزِيزٌ (الحج: ٤٠ ،  ٧٤)  قَوِيٌّ عَزِيزٌ  (المجادلة: ٢١ ،  الحديد: ٢٥)  قَوِيًّا عَزِيزًا  (الأحزاب: ٢٥)
സൃഷ്ടികൾ ശക്തരായാലും ലോകത്ത് ആവശ്യക്കാരും ആ ശ്രിതരുമാണ്. എന്നാൽ അല്ലാഹു ക്വവിയ്യെന്നതോടൊപ്പം അവൻ പ്രതാപിയും അന്യാശ്രയം ആവശ്യമില്ലാത്ത വിധം എല്ലാവരേ യും അതിജയിച്ചു നിൽക്കുന്നവനുമാണ്. ധന്യതയും പ്രതാപവു മുള്ളതോടൊപ്പം അല്ലാഹു ക്വവിയ്യുമാണ്. 
إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ ‎  (الذاريات: ٥٨)
തീർച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നൽകുന്നവ നും ശക്തനും പ്രബലനും. (വി. ക്വു. 51: 58)
അല്ലാഹു ക്വവിയ്യാണ്. ആദർശത്തിലും അറിവിലും കർ മ്മാനുഷ്ഠാനങ്ങളിലും ശക്തന്മാരെ അവൻ ഇഷ്ടപ്പെടുന്നു. 
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: 
الْمُؤْمِنُ الْقَوِيُّ خَيْرٌ وَأَحَبُّ إِلَى اللَّهِ مِنْ الْمُؤْمِنِ الضَّعِيفِ وَفِي كُلٍّ خَيْرٌ احْرِصْ عَلَى مَا يَنْفَعُكَ وَاسْتَعِنْ بِاللَّهِ وَلَا تَعْجَزْ …..
“ശക്തനായ വിശ്വാസിയാകുന്നു ദുർബലനായ വിശ്വാസിയേ ക്കാൾ ഉത്തമനും അല്ലാഹു അതിയായി ഇഷ്ടപ്പെടുന്നവനും. (എന്നാൽ) എല്ലാവരിലും നന്മയുണ്ട്. താങ്കൾക്ക് ഉപകാരപ്പെടുന്ന തിൽ താങ്കൾ അമിത താൽപര്യം കാണിക്കുക. താങ്കൾ അല്ലാഹു വോട് സഹായാർത്ഥന നടത്തുക. താങ്കൾ ഒരിക്കലും ദുർബല നാകരുത്…” (മുസ്‌ലിം)
ശക്തിയിലും മെയ്യൂക്കിലും വഞ്ചിതരായി അഹങ്കരിക്കുക യും അവിശ്വസിക്കുകയും ചെയ്ത ജനവിഭാഗങ്ങളെ ക്വവിയ്യായ അല്ലാഹു ശിക്ഷിക്കുകയും ആരാണ് യഥാർത്ഥ ശക്തൻ എന്ന ത് അവരിൽ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. 
ആദ് ഗോത്രത്തിന്റെ വിഷയത്തിൽ അല്ലാഹു പറയുന്ന തു നോക്കൂ: 
فَأَمَّا عَادٌ فَاسْتَكْبَرُوا فِي الْأَرْضِ بِغَيْرِ الْحَقِّ وَقَالُوا مَنْ أَشَدُّ مِنَّا قُوَّةً ۖ أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً ۖ وَكَانُوا بِآيَاتِنَا يَجْحَدُونَ ‎  (فصلت: ١٥)
എന്നാൽ ആദ് സമുദായം ന്യായം കൂടാതെ ഭൂമിയിൽ അഹം ഭാവം നടിക്കുകയും ഞങ്ങളെക്കാൾ ശക്തിയിൽ മികച്ചവർ ആ രുണ്ട് എന്നു പറയുകയുമാണ് ചെയ്തത്. അവർക്ക് കണ്ടുകൂടെ; അവരെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ് അവരെക്കാൾ ശക്തി യിൽ മികച്ചവനെന്ന്? നമ്മുടെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചു കളയുകയായിരുന്നു. (വി. ക്വു. 41: 15)
فَأَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي أَيَّامٍ نَّحِسَاتٍ لِّنُذِيقَهُمْ عَذَابَ الْخِزْيِ فِي الْحَيَاةِ الدُّنْيَا ۖ وَلَعَذَابُ الْآخِرَةِ أَخْزَىٰ ۖ وَهُمْ لَا يُنصَرُونَ  (فصلت: ١٦)
അങ്ങനെ ദുരിതം പിടിച്ച ഏതാനും ദിവസങ്ങളിൽ അവരുടെ നേർക്ക് ഉഗ്രമായ ഒരു ശീതക്കാറ്റ് നാം അയച്ചു. എെഹികജീവിത ത്തിൽ തന്നെ അവർക്കു അപമാനകരമായ ശിക്ഷ നാം ആസ്വദി പ്പിക്കാൻ വേണ്ടിയത്രെ അത്. എന്നാൽ പരലോകത്തിലെ ശിക്ഷ യാണ് കൂടുതൽ അപമാനകരം. അവർക്ക് സഹായമൊന്നും നൽകപ്പെടുകയുമില്ല. (വി. ക്വു. 41: 15)
അവിശ്വസിച്ചും ശക്തിയിൽ നിഗളിച്ചും കഴിഞ്ഞുകൂടിയ അവർക്കു വന്നുഭവിച്ച അവസ്ഥയെ കുറിച്ച് അല്ലാഹു പറയുന്നു:
 تُدَمِّرُ كُلَّ شَيْءٍ بِأَمْرِ رَبِّهَا فَأَصْبَحُوا لَا يُرَىٰ إِلَّا مَسَاكِنُهُمْ ۚ كَذَٰلِكَ نَجْزِي الْقَوْمَ الْمُجْرِمِينَ ‎﴿٢٥﴾  (الأحقاف: ٢٥)
…അങ്ങനെ അവർ താമസിച്ചിരുന്ന സ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത അവസ്ഥയിൽ അവർ ആയിത്തീർന്നു. അപ്രകാര മാണ് കുറ്റവാളികളായ ജനങ്ങൾക്കു നാം പ്രതിഫലം നൽകുന്നത്.  (വി. ക്വു. 46: 25)
ഇൗ വിധം അല്ലാഹുവിന്റെ ശിക്ഷ വന്നിറങ്ങിയവരെല്ലാം ഏ റെ മല്ലന്മാരും ശക്തന്മാരുമായിരുന്നു. വിശുദ്ധ ക്വുർആനിലെ ധാരാളം വചനങ്ങൾ ഇൗ വിഷയം വിളിച്ചറിയിക്കുന്നുമുണ്ട്. സൂറത്തുർ റൂമിൽ അല്ലാഹു പറയുന്നു:
أَوَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْ ۚ كَانُوا أَشَدَّ مِنْهُمْ قُوَّةً وَأَثَارُوا الْأَرْضَ وَعَمَرُوهَا أَكْثَرَ مِمَّا عَمَرُوهَا  (الروم: ٩)
അവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുമ്പുള്ളവരുടെ പര്യ വസാനം എങ്ങനെയായിരുന്നു എന്നു നോക്കുന്നില്ലേ? അവർ ഇവരേക്കാൾ കൂടുതൽ ശക്തിയുള്ളവരായിരുന്നു. അവർ ഭൂമി ഉഴു തുമറിക്കുകയും, ഇവർ അധിവാസമുറപ്പിച്ചതിനെക്കാൾ കൂടുതൽ അതിൽ അധിവാസമുറപ്പിക്കുകയും ചെയ്തു… (വി. ക്വു. 30: 9)
സൂറത്തുഫാത്വിർ 44, സൂറത്തുഗാഫിർ 21 വചനങ്ങളിലും ഇതേ ആശയം പ്രതിപാദിക്കപെട്ടതു കാണാം.
അല്ലാഹുവിന്റെ ശക്തിക്കു മുമ്പിൽ അവരുടെ ശക്തി ഒ ന്നുമല്ലാതായി. അവരുടെ ശക്തിക്കൊ മറ്റൊരാളുടെ ശക്തിക്കൊ അല്ലാഹുവിൽനിന്ന് അവരെ രക്ഷിക്കുവാനുമായില്ല.
 فَأَخَذَهُمُ اللَّهُ بِذُنُوبِهِمْ وَمَا كَانَ لَهُم مِّنَ اللَّهِ مِن وَاقٍ ‎‏ (غافر: ٢١)
..എന്നിട്ട് അവരുടെ പാപങ്ങൾ നിമിത്തം അല്ലാഹു അവരെ പിടി കൂടി. അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് അവർക്കു കാവൽ നൽ കുവാൻ ആരുമുണ്ടായില്ല.  (വി. ക്വു. 40: 21)
 
ഹൗക്വലഃയുടെ മഹത്വം
لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللّه 
“യാതൊരു കഴിവും ചലനശേഷിയും അല്ലാഹുവെ കൊണ്ടല്ലാതെയില്ല.” എന്ന മഹത്തായ വചനമാണ് ഹൗക്വലഃ. ഇതു ചൊല്ലുന്നതി ന്റെ മഹത്വമറിയിക്കുന്ന ഒരു തിരുമൊഴി ഇപ്രകാരമാണ്.
ക്വയ്സ് ഇബ്നു സഅദ് رَضِيَ اللَّهُ عَنْهُ പറഞ്ഞതായി നിവേദനം.   അല്ലാഹുവിന്റെ റസൂൽ ‎ﷺ  എന്നോടു പറഞ്ഞു:
أَلاَ أَدُلُّكَ عَلَى بَابٍ مِنْ أَبْوَابِ الْجَنَّةِ؟ قُلْتُ بَلَى، قالَ لاَ حَوْلَ وَلاَ قُوَّةَ إلاَّ بالله 
സ്വർഗീയ കവാടങ്ങളിൽപ്പെട്ട ഒരു കവാടത്തെക്കുറിച്ച് ഞാൻ താ ങ്കൾക്ക് അറിയിച്ചുതരട്ടെയോ? അപ്പോൾ ഞാൻ പറഞ്ഞു:  അതെ. 
തിരുമേനി ‎ﷺ  പറഞ്ഞു: 
لاَ حَوْلَ وَلاَ قُوَّةَ إلاَّ بالله
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 
 

Leave a Reply

Your email address will not be published.

Similar Posts