കർമ്മങ്ങൾ ചെറുതാണെങ്കിലും അതു തൃപ്തിപ്പെടുന്നവ നും അതു സ്വീകരിച്ച് അതിൽ നന്നായി പ്രശംസിക്കുന്നവനും പ്ര തിഫലം നന്നാക്കുന്നവനുമാണ് അല്ലാഹു.
ഇമാം അൽഹലീമിജ പറഞ്ഞു: തനിക്കു വഴിപ്പെട്ടവനെ സ്തുതിക്കുകയും പുകഴ്ത്തുകയും തന്റെ അനുഗഹ്രങ്ങൾ ചൊ രിയുന്നതോടൊപ്പം വഴിപ്പെട്ടതിനു പ്രതിഫലമേകുകയും ചെയ്യു ന്നവനാണ് അശ്ശാകിർ.
അല്ലാഹുവിന്റെ ഇൗ നാമം വന്ന വചനങ്ങളെ പഠന വി ധേയമാക്കിയാൽ ഇൗ യാഥർത്ഥ്യം വ്യക്തമാകും.
وَمَن تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ ﴿١٥٨﴾ (البقرة: ١٥٨)
….ആരെങ്കിലും സൽകർമ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കിൽ തീർച്ചയായും അല്ലാഹു കൃതജ്ഞനും സർവ്വജ്ഞനു മാകുന്നു. (വി. ക്വു. 2: 158)
مَّا يَفْعَلُ اللَّهُ بِعَذَابِكُمْ إِن شَكَرْتُمْ وَآمَنتُمْ ۚ وَكَانَ اللَّهُ شَاكِرًا عَلِيمًا ﴿١٤٧﴾ (النساء: ١٤٧)
നിങ്ങൾ നന്ദികാണിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്നപക്ഷം നിങ്ങളെ ശിക്ഷിച്ചിട്ട് അല്ലാഹുവിന് എന്തു കിട്ടാനാണ്? അല്ലാഹു കൃതജ്ഞനും സർവ്വജ്ഞനുമാകുന്നു. (വി. ക്വു. 4: 147)
ജനദൃഷ്ടിയിൽ കർമ്മങ്ങൾ ചെറുതാണെങ്കിലും അതു സ്വീ കരിച്ച് അതു പോഷിപ്പിക്കുന്നവനും അതിനേറെ പ്രതിഫലം നൽ കുന്നവനുമാണ് ശാകിറായ അല്ലാഹു.
مَنْ عَمِلَ سَيِّئَةً فَلَا يُجْزَىٰ إِلَّا مِثْلَهَا ۖ وَمَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ ﴿٤٠﴾ (غافر: ٤٠)
സത്യവിശ്വാസിയായികൊണ്ട് സൽകർമ്മം പ്രവർത്തിക്കുന്നതാരോ-പുരുഷനോ സ്ത്രീയോ ആകട്ടെ-അവർ സ്വർഗത്തിൽ പ്രവേ ശിക്കുന്നതാണ്. കണക്കുനോക്കാതെ അവർക്ക് അവിടെ ഉപജീവ നം നൽകപ്പെട്ടുകൊണ്ടിരിക്കും.പ (വി. ക്വു. 40: 40)
സ്വദക്വഃയുടെ വിഷയത്തിൽ തിരുമേനി ﷺ പറഞ്ഞതായി അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽനിന്നുള്ള ഹദീഥിൽ ഇപ്രകാരമുണ്ട്:
مَن تَصَدَّقَ بعَدْلِ تمرةٍ من كسْبٍ طيّبٍ ولا يَصْعَدُ إِلى الله إِلاَّ الطيِّبَ فإنَّ اللهَ يتقبَّلهُا بيمينِه، ثمَّ يُرَبيِّهَا لصاحبها كما يربِّي أحَدُكم فَلُوَّهُ، حتى تكونَ مِثَل الجبلِ
“നല്ലതല്ലാതെ അല്ലാഹുവിലേക്ക് കയറിപ്പോകുകയില്ല എന്നിരിക്കെ; നല്ല സമ്പാദ്യത്തിൽ നിന്ന് ആരെങ്കിലും ഒരു കാരക്കക്ക് സമാന മായതു ചിലവഴിച്ചാൽ അല്ലാഹു അതു തന്റെ വലതു കൈകൊ ണ്ടു സ്വീകരിക്കുകയും പിന്നീട് അതു ദാനം ചെയ്തയാൾക്കുവേ ണ്ടി അതിനെ ഒരു പർവ്വത സമാനം വളർത്തുകയും ചെയ്യും. നി ങ്ങളിലൊരാൾ തന്റെ കുതിരകുഞ്ഞിനെ വളർത്തുന്നതുപോലെ.” (ബുഖാരി, മുസ്‌ലിം)
വിശുദ്ധക്വുർആനിൽ രണ്ടു സ്ഥലങ്ങളിൽ അല്ലാഹുവിന്റെ ഇൗ തിരുനാമം വന്നിട്ടുണ്ട്.
അല്ലാഹു ശുക്ർ അർപ്പിക്കുന്നവനാണെന്നറിയിക്കുന്ന തിരുമൊഴികളും സ്ഥിരപ്പെട്ടിരിക്കുന്നു. ഏതാനും തിരുമൊഴികൾ നോക്കൂ.
لاَ يَشْكُرُ اللَّهَ مَنْ لاَ يَشْكُرُ النَّاسَ
“ജനങ്ങളോട് ശുക്ർ(നന്ദി) കാണിക്കാത്തവനോട് അല്ലാഹു ശു ക്ർ കാണിക്കുകയില്ല.”
ട്ടأن رجُلاً رأَى كلباً يأكلُ الثَّرى مِنَ العطَشِ، فأخذَ الرَّجُلُ خُفَّهُ فجعلَ يَغرِفُ له بهِ حتى أَرْواهُ، فشَكرَ اللَّهُ لهُ، فأدخَلَهُ الجنَّة
“ഒരു നായ ദാഹം കാരണം മണ്ണ് തിന്നുന്നത് ഒരാൾ കണ്ടു. അ ദ്ദേഹം തന്റെ പാദരക്ഷ ഉൗരി അതിന്റെ ദാഹം തീരുന്നതുവരെ വെള്ളം കോരിക്കൊടുത്തു. അല്ലാഹു അയാളോടു നന്ദി കാണി ച്ചു, അയാളെ സ്വർഗത്തിൽ പ്രവേശിപ്പിച്ചു.” (ബുഖാരി)
ശാകിറും ശകൂറുമായ അല്ലാഹു ദാസന്മാരിൽനിന്നുള്ള ശുക്റിനെ ഇഷ്ടപ്പെടുന്നു.
وَإِن تَشْكُرُوا يَرْضَهُ لَكُمْ ۗ (الزمر: ٧)
….നിങ്ങൾ നന്ദികാണിക്കുന്ന പക്ഷം നിങ്ങളോട് അതുവഴി അവൻ സംതൃപ്തനായിരിക്കുന്നതാണ്… (വി. ക്വു. 39: 7)
എണ്ണിയാലും വർണിച്ചാലും തീരാത്ത അനുഗ്രഹങ്ങാളാ ണ് അടിയാറുകൾ ആസ്വദിക്കുന്നത്. അതിനാൽ അല്ലാഹുവി നു നന്ദിയുള്ളവരായിരിക്കൽ അടിമകളുടെമേൽ നിർബന്ധമാണ്. അവനിൽ നിന്നുള്ള കൽപനകൾ നോക്കൂ:
فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ ﴿١٥٢﴾ (البقرة: ١٥٢)
ആകയാൽ എന്നെ നിങ്ങൾ ഒാർക്കുക. നിങ്ങളെ ഞാനും ഒാർ ക്കുന്നതാണ്. എന്നോടു നിങ്ങൾ നന്ദികാണിക്കുക. നിങ്ങളെന്നോ ടു നന്ദികേട് കാണിക്കരുത്. (വി. ക്വു. 2: 152)
ا أَيُّهَا الَّذِينَ آمَنُوا كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ ﴿١٧٢﴾ (البقرة: ١٧٢)
സത്യവിശ്വാസികളേ, നിങ്ങൾക്കു നാം നൽകിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചുകൊള്ളുക. അല്ലാഹുവോടു നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങൾ ആരാധിക്കുന്നതെങ്കിൽ. (വി. ക്വു. 2: 172)
يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ ﴿١٧٢﴾ (النحل: ١١٤)
ആകയാൽ അല്ലാഹു നിങ്ങൾക്കു നൽകിയിട്ടുള്ളതിൽനിന്ന് അ നുവദനീയവും വിശിഷ്ടവുമായിട്ടുള്ളത് നിങ്ങൾ തിന്നുകൊള്ളുക. അല്ലാഹുവിന്റെ അനുഗ്രഹത്തിന് നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുക; നിങ്ങൾ അവനെയാണ് ആരാധിക്കുന്നതെങ്കിൽ. (വി. ക്വു. 16: 114)
كُلُوا مِن رِّزْقِ رَبِّكُمْ وَاشْكُرُوا لَهُ ۚ (سبأ: ١٥)
… ..നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും, അവനോടു നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുക… (വി. ക്വു. 34: 15)
അല്ലാഹുവിൽനിന്നുള്ള എണ്ണിയാലൊടുങ്ങാത്ത ഒൗദാ ര്യങ്ങൾ ഏറ്റുവാങ്ങുന്ന മനുഷ്യരിൽ ഏറിയകൂറും നന്ദി കാണി ക്കുന്നതിനു പകരം നന്ദികെട്ടു ജീവിക്കുന്നുവെന്നത് പച്ചയായ യാഥാർത്ഥ്യമാണ്. അക്കാര്യം അല്ലാഹു അറിയിക്കുന്നു:
إِنَّ اللَّهَ لَذُو فَضْلٍ عَلَى النَّاسِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ ﴿٦١﴾ (غافر: ٦١)
… ..തീർച്ചയായും അല്ലാഹു ജനങ്ങളോട് ഒൗദാര്യമുള്ളവനാകുന്നു. പക്ഷെ മനുഷ്യരിൽ അധികമാളുകളും നന്ദികാണിക്കുന്നില്ല. (വി. ക്വു. 40: 61)
നന്ദികേട് നാശകാരണമാണ്. അനുഗ്രഹങ്ങൾ അതി നാൽ വഴിമാറും. നന്ദികെട്ടു ജീവിക്കുന്നവർക്കു പട്ടിണിയും വറു തിയുമാണ് ഫലം. ഒരു നാടിന്റെ വിഷയത്തിൽ അല്ലാഹു പറയു ന്നതു നോക്കൂ:
وَضَرَبَ اللَّهُ مَثَلًا قَرْيَةً كَانَتْ آمِنَةً مُّطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِّن كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللَّهِ فَأَذَاقَهَا اللَّهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ ﴿١١٢﴾ وَلَقَدْ جَاءَهُمْ رَسُولٌ مِّنْهُمْ فَكَذَّبُوهُ فَأَخَذَهُمُ الْعَذَابُ وَهُمْ ظَالِمُونَ ﴿١١٣﴾ النحل: ١١٢ ١١٣
അല്ലാഹു ഒരു നാടിനെ ഉപമയായി എടുത്തുകാണിക്കുകയാ കുന്നു. അത് സുരക്ഷിതവും ശാന്തവുമായിരുന്നു. അതിലെ ആ വശ്യത്തിനുള്ള ഭക്ഷണം എല്ലായിടത്തുനിന്നും സമൃദ്ധമായി അവി ടെ എത്തിക്കൊണ്ടിരിക്കും. എന്നിട്ട് ആ രാജ്യം അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിച്ചു. അപ്പോൾ അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതു നിമിത്തം വിശപ്പിന്റെയും ഭയത്തിന്റെയും ഉടുപ്പ് അല്ലാഹു ആ രാജ്യത്തിന് അനുഭവിക്കുമാറാക്കി. അവരുടെ കൂട്ട ത്തിൽ പെട്ട ഒരു ദൂതൻ അവരുടെ അടുത്ത് ചെല്ലുകയുണ്ടായി ട്ടുണ്ട്. അപ്പോൾ അവർ അദ്ദേഹത്തെ നിഷേധിച്ചുതള്ളിക്കളഞ്ഞു. അങ്ങനെ അവർ അക്രമകാരികളായിരിക്കെ ശിക്ഷ അവരെ പിടി കൂടി. (വി. ക്വു. 16: 112, 113)
അല്ലാഹുവിന്റെ ശുക്റുമായി ബന്ധപ്പെട്ട ഏതാനും വി ഷയങ്ങൾ അടുത്ത അദ്ധ്യായത്തിലും നൽകാം.
അബ്ദുൽ ജബ്ബാർ അബ്ദുല്ല