അൽഹകീം എന്ന നാമത്തിന് മൂന്നു തേട്ടങ്ങളുണ്ട്:
ഒന്ന്: ദുൽഹുകും.
ഹുകുമ്(വിധി) ഉള്ളവൻ അഥവാ വിധിതീർപ്പു കൽപിക്കു ന്നവൻ.
രണ്ട്: അൽമുഹ്കിം.
കാര്യങ്ങൾ പ്രബലമാക്കുകയും കുറ്റമറ്റതാക്കുകയും ചെ യ്യുന്നവൻ.
മൂന്ന്: ദുൽഹിക്മഃ.
ഹിക്മത്തുള്ളവൻ. ഏറ്റവും ശ്രേഷ്ഠമായ അറിവുകൊണ്ട് ശ്രേഷ്ഠമായ കാര്യങ്ങൾ മനസിലാക്കലാണ് ഹിക്മത്ത്.
കാര്യങ്ങളെ ഭദ്രമാക്കുകയും കുറ്റമറ്റതാക്കുകയും വസ്തു ക്കൾ വെക്കേണ്ടിടത്ത് വെക്കേണ്ടപ്രകാരം വെക്കേണ്ടതോതിൽ ഏ റുകയോ കുറയുകയോ ചെയ്യാതെ മുന്തുകയോ പിന്തുകയോ ചെയ്യാതെ വെക്കുകയും ചെയ്യുന്നവനാണ് അൽഹകീം.
വിധിയുടെ സമ്പൂർണതയും ഹിക്മത്തിന്റെ സമ്പൂർണതയും അല്ലാഹുവിന് മാത്രമാണെന്നത് അൽഹകീം എന്ന നാമം സ്ഥിരീകരിക്കുന്നു.
അല്ലാഹു തന്റെ ദാസന്മാർക്കിടയിൽ അവനുദ്ദേശിക്കു ന്നതു വിധിക്കുന്നു. അല്ലാഹുവിന്റെ വിധിയെ തടുക്കുന്നവരായി ആരുമില്ല. അവന്റെ തീരുമാനത്തെ ഭേദഗതിചെയ്യുന്നവരായും ആരുമില്ല. അവന്റെ ഹുക്മിൽ അവനു യാതൊരു പങ്കാളിയുമില്ല.
وَاللَّهُ يَحْكُمُ لَا مُعَقِّبَ لِحُكْمِهِ ۚ وَهُوَ سَرِيعُ الْحِسَابِ ﴿٤١﴾ (الرعد: ٤١)
…അല്ലാഹു വിധിക്കുന്നു. അവന്റെ വിധി ഭേദഗതി ചെയ്യാൻ ആ രും തന്നെയില്ല. അവൻ അതിവേഗത്തിൽ കണക്കു നോക്കുന്നവനത്രെ. (വി. ക്വു. 13: 41)
وَلَا يُشْرِكُ فِي حُكْمِهِ أَحَدًا ﴿٢٦﴾ (الكهف: ٢٦)
…തന്റെ തീരുമാനാധികാരത്തിൽ യാതൊരാളെയും അവൻ പങ്കു ചേർക്കുകയുമില്ല. (വി. ക്വു. 18: 26)
വിധിവിലക്കുകൾ നിശ്ചയിക്കുവാനും ഹലാലാക്കുവാനും ഹറാമാക്കുവാനും അർഹൻ അൽഹകീമായ അല്ലാഹു മാത്രമാകുന്നു. കാരണം അവന്നാകുന്നു സൃഷ്ടിപ്പും ശാസനാധികാര വും. അവന്റെ കയ്യാലാകുന്നു കൈകാര്യകർതൃത്വം.
أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ (الأعراف: ٥٤)
…അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ്… (വി. ക്വു. 7: 54)
وَهُوَ اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ لَهُ الْحَمْدُ فِي الْأُولَىٰ وَالْآخِرَةِ ۖ وَلَهُ الْحُكْمُ وَإِلَيْهِ تُرْجَعُونَ ﴿٧٠﴾ (القصص: ٧٠)
അവനത്രെ അല്ലാഹു. അവനല്ലാതെ യാതൊരു ഇലാഹുമില്ല. ഇൗ ലോകത്തും പരലോകത്തും അവനു മാത്രമാകുന്നു സ്തു തികൾ മുഴുവനും. അവന്നാണ് വിധികർതൃത്വവും. അവങ്കലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുന്നതുമാണ്. (വി. ക്വു. 28: 70)
വിശുദ്ധ ക്വുർആനിൽ തൊണ്ണൂറ്റിനാലു സ്ഥലങ്ങളിൽ അൽ ഹകീം എന്ന നാമം വന്നിട്ടുണ്ട്.
ഒരു ദുആഅ്
ഒരു അഅ്റാബി നബി ﷺ യോട് പ്രാർത്ഥിക്കുവാൻ ഒരു വചനം പഠിപ്പിച്ചുതരുവാൻ ആവശ്യപ്പെട്ടപ്പോൾ തിരുമേനി ﷺ അയാളെ പഠിപ്പിച്ചതായി ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീഥിൽ ഇ പ്രകാരമുണ്ട്:
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا سُبْحَانَ اللَّهِ رَبِّ الْعَالَمِينَ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَزِيزِ الْحَكِيمِ
അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവനു യാതൊരു പങ്കുകാരുമില്ല. അല്ലാഹു അ ക്ബറുകബീറൻ എന്നു ഞാൻ തക്ബീർ ചൊല്ലുന്നു. അൽഹംദു ലില്ലാഹി കഥീറൻ എന്നു ഹംദുചൊല്ലുന്നു. ലോകരുടെ രക്ഷിതാ വായ അല്ലാഹുവിന്റെ പരിശുദ്ധി ഞാൻ തസ്ബീഹു ചൊല്ലി നിർ വ്വഹിക്കുന്നു. അസീസും ഹകീമുമായ അല്ലാഹുവെ കൊണ്ടല്ലാതെ യാതൊരു ശക്തിയും ചലന ശേഷിയുമില്ല.
അഅ്റാബി (നബി ﷺ യോട്) പറഞ്ഞു: ഇതെല്ലാം എന്റെ റബ്ബിനുള്ളതാണ്. എനിക്ക് എന്താണുള്ളത്? നബി ﷺ പറഞ്ഞു: താങ്കൾ,
الَّلهُمَّ اغْفِرْ لِي وارْحَمْنِي وَاهْدِنِي وَارْزُقْنِي.
“അല്ലാഹുവേ എനിക്കു പൊറുത്തുതരേണമേ. എന്നോടു കരുണ കാണിക്കുകയും എനിക്കു സന്മാർഗം കാണിക്കുകയും ഉപജീവ നം കനിയുകയും ചെയ്യേണമേ.’ എന്നു പ്രാർത്ഥിക്കുക.
അബ്ദുൽ ജബ്ബാർ അബ്ദുല്ല