(المصور) അൽമുസ്വവ്വിർ

THADHKIRAH

രൂപപ്പെടുത്തുന്നവൻ എന്നാണ് ഇൗ നാമം അർത്ഥമാക്കു ന്നത്. തന്റെ യുക്തിയുടേയും കാരുണ്യത്തിന്റേയും അറിവിന്റേ യും തേട്ടമനുസരിച്ച് അല്ലാഹു സൃഷ്ടിക്കുകയും സൃഷ്ടികൾക്ക് രൂപം നൽകുകയും ചെയ്യുന്നവനാണ്; ഒാരോ വസ്തുവിനും അ വൻ ഉദ്ദേശിച്ചതും വ്യതിരിക്തവുമായ രൂപം.
ഇബ്നു മൻള്വൂർജ പറഞ്ഞു: അല്ലാഹുവിന്റെ നാമങ്ങ ളിൽ പെട്ടതാണ് അൽമുസ്വവ്വിർ. അവനത്രേ ഉണ്മയുടെ ലോക ത്തെ ആസകലം രൂപകൽപന ചെയ്യുകയും ക്രമീകരിക്കുകയും ചെയ്തവൻ. അവൻ അതിലെ ഒാരാ വസ്തുവിനും പ്രത്യേക രൂ പവും തനിച്ച കോലവും നൽകി. വസ്തുക്കൾ വ്യത്യസ്തങ്ങളും എ ണ്ണപ്പെരുപ്പമുള്ളവയും ആയിട്ടുകൂടി പ്ര്യേതക രൂപത്താലും തനി ച്ച കോലത്താലും അവ വ്യതിരിക്തമാകുന്നു.  (ലിസാനുൽഅറബ്)
ഇമാം അൽഖത്വാബിജ പറഞ്ഞു: തന്റെ പടപ്പുകളെ വി ഭിന്ന രൂപങ്ങളിൽ പടച്ചവനാകുന്നു അൽമുസ്വവ്വിർ; അവർ അതി ലൂടെ അന്യോന്യം തിരിച്ചറിയുന്നതിനുവേണ്ടി. അതുകൊണ്ടാണ് അവൻ പറഞ്ഞത്:

وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ ۖ  (التغابن: ٣)

“…നിങ്ങൾക്കവൻ രൂപം നൽകുകയും, നിങ്ങളുടെ രൂപങ്ങൾ അവൻ നന്നാക്കുകയും ചെയ്തിരിക്കുന്നു… ” (വി. ക്വു. 64: 3)

അല്ലാഹു മനുഷ്യരെ മാതാക്കളുടെ ഗർഭ പാത്രങ്ങളിൽ മൂന്നു രീതിയിലുള്ള സൃഷ്ടിപ്പുകൾ നടത്തി. അലക്വതായും(നീരട്ട ക്കു സമാനമായ രക്തപിണ്ഡം) പിന്നീടു മുദ്വ്ഗഃ(മാംസപിണ്ഡം)യാ യും ശേഷം അതിനെ രൂപമുള്ളതുമാക്കി. ഇൗ രൂപം നൽകലിലൂ ടെയാണ് മനുഷ്യൻ തിരിച്ചറിയപ്പെടുകയും അതിന്റെ അടയാള ങ്ങൾ കൊണ്ട് മറ്റുള്ളവരിൽനിന്നു വ്യതിരക്തമാകുംവിധം രൂപ വും കോലവുമുള്ളവനാവുകയും ചെയ്യുന്നത്.

فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ ‎﴿١٤﴾  (المؤمنون: ١٤)

 

“…അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണ്ണനായിരിക്കുന്നു.” (വി. ക്വു. 23: 14)   (ശഅ്നുദ്ദുആഅ്. പേ: 51, 52)

അല്ലാഹു മനുഷ്യനെ രൂപപ്പെടുത്തുകയും അവനു ഏറ്റവും നല്ല ഘടന പ്രദാനം ചെയ്യുകയും ചെയ്തു.

 هُوَ الَّذِي يُصَوِّرُكُمْ فِي الْأَرْحَامِ كَيْفَ يَشَاءُ ۚ    (آل عمران: ٦)

“ഗർഭാശയങ്ങളിൽ താൻ ഉദ്ദേശിക്കുന്ന വിധത്തിൽ നിങ്ങളെ രൂപപ്പെടുത്തുന്നത് അവനത്രെ…” (വി. ക്വു. 3: 6)

وَلَقَدْ خَلَقْنَاكُمْ ثُمَّ صَوَّرْنَاكُمْ  (الأعراف: ١١)

“തീർച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും, നിങ്ങൾക്കു രൂപം നൽകുകയും ചെയ്തു…”  (വി. ക്വു. 7: 11)

خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ ۖ  (التغابن: ٣)

“ആകാശങ്ങളേയും, ഭൂമിയേയും അവൻ മുറപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾക്കവൻ രൂപം നൽകുകയും, നിങ്ങളുടെ രൂപങ്ങൾ അവൻ നന്നാക്കുകയും ചെയ്തിരിക്കുന്നു…” (വി. ക്വു. 64: 3)

 يَا أَيُّهَا الْإِنسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ ‎﴿٦﴾‏ الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ ‎﴿٧﴾‏ فِي أَيِّ صُورَةٍ مَّا شَاءَ رَكَّبَكَ ‎﴿٨﴾‏  (الانفطار: ٦ – ٨)

“ഹേ; മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തിൽ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്? നിന്നെ സൃഷ്ടിക്കുകയും, നി ന്നെ സംവിധാനിക്കുകയും, നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവൻ. താൻ ഉദ്ദേശിച്ച രൂപത്തിൽ നിന്നെ സംഘടിപ്പിച്ചവൻ.” (വി. ക്വു. 82: 6,7,8)
വിശുദ്ധ ക്വുർആനിൽ സൂറത്തുൽഹശ്റിൽ അൽമുസ്വവ്വിർ എന്ന അല്ലാഹുവിന്റെ തിരുനാമം വന്നിട്ടുണ്ട്.

 هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ ۖ   (الحشر: ٢٤)

“സ്രഷ്ടാവും നിർമാതാവും രൂപം നൽകുന്നവനുമായ അല്ലാഹുവത്രെ അവൻ…” (വി. ക്വു. 59: 24)
അല്ലാഹു മാത്രം ആരാധിക്കപ്പെടണമെന്നതിന്റെ കുറ്റ മറ്റ തെളിവാണ് അവൻ സൃഷ്ടിക്കുകയും രൂപകൽപന നടത്തുക യും ഉപജീവനം കനിയുകയും ചെയ്തു എന്നത്. വിശുദ്ധ ക്വുർ ആൻ പഠിപ്പിക്കുന്നത് ശ്രദ്ധിക്കുക.

اللَّهُ الَّذِي جَعَلَ لَكُمُ الْأَرْضَ قَرَارًا وَالسَّمَاءَ بِنَاءً وَصَوَّرَكُمْ فَأَحْسَنَ صُوَرَكُمْ وَرَزَقَكُم مِّنَ الطَّيِّبَاتِ ۚ ذَٰلِكُمُ اللَّهُ رَبُّكُمْ ۖ فَتَبَارَكَ اللَّهُ رَبُّ الْعَالَمِينَ ‎﴿٦٤﴾‏ هُوَ الْحَيُّ لَا إِلَٰهَ إِلَّا هُوَ فَادْعُوهُ مُخْلِصِينَ لَهُ الدِّينَ ۗ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ‎﴿٦٥﴾ (غافر: ٦٤، ٦٥)

“അല്ലാഹുവാകുന്നു നിങ്ങൾക്കു വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേൽപുരയും ആക്കിയവൻ. അവൻ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവൻ നിങ്ങളുടെ രൂപ ങ്ങൾ മികച്ചതാക്കി. വിശിഷ്ട വസ്തുക്കളിൽ നിന്ന് അവൻ നിങ്ങൾ ക്കു ഉപജീവനം നൽകുകയും ചെയ്തു. അവനാകുന്നു നിങ്ങളു ടെ രക്ഷിതാവായ അല്ലാഹു. അപ്പോൾ ലോകങ്ങളുടെ രക്ഷിതാവാ യ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു. അവനാകുന്നു ജീ വിച്ചിരിക്കുന്നവൻ. അവനല്ലാതെ യാതൊരു ഇലാഹുമില്ല. അതി നാൽ കീഴ്വണക്കം അവനു നിഷ്കളങ്കമാക്കിക്കൊണ്ട് നിങ്ങൾ അവനോടു പ്രാർത്ഥിക്കുക. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്ന് സ്തുതി.”  (വി. ക്വു. 40: 64, 65)
അല്ലാഹുവാകുന്നു അൽമുസ്വവ്വിർ. ആത്മാവുള്ളവയു ടെ രൂപമുണ്ടാക്കുന്നതും ചിത്രം വരക്കുന്നതും(തസ്വ്വീർ) അവൻ ഹറാമാക്കി. ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറയുന്നതായി ഞാൻ കേട്ടു:

كُلُّ مُصَوّرٍ فِي النّارِ، يُجْعَلُ لَهُ بِكُلِّ صُورَةٍ صَوّرَهَا نَفْسٌ يُعَذِّبُ بِهاَ فِي جَهَنَّمَ

“എല്ലാ മുസ്വവ്വിറുകളും (രൂപമുണ്ടാക്കുന്നവരും) നരകത്തിലാണ്. അവനുണ്ടാക്കിയ എല്ലാ രൂപങ്ങൾക്കും അന്ത്യനാളിൽ ആത്മാവ് നൽകപ്പെടും. അവകൾകൊണ്ട് അവനെ നരകാഗ്നിയിൽ ശിക്ഷിക്കും.” (ബുഖാരി, മുസ്‌ലിം)

ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ  ൽനിന്നും അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞതായി നിവേദനം:

مَنْ صَوّرَ صُورَةً فِي الدّنْيَا كُلِّفَ أَنْ يَنْفُخَ فِيهَا الرّوحَ يَوْمَ الْقِيَامَةِ. وَلَيْسَ بِنَافِخ

“ആരെങ്കിലും ദുനിയാവിൽ ഒരു രൂപമുണ്ടാക്കിയാൽ അതിൽ ആത്മാവ് ഉൗതുവാൻ അന്ത്യനാളിൽ അവൻ നിർബന്ധിക്കപ്പെ ടും. ഒരിക്കലും അവന് ഉൗതുവാനാകില്ല.” (ബുഖാരി, മുസ്‌ലിം)

അബൂസഇൗദിൽഖുദ്രി യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

يَخْرُجُ عُنُقٌ مِنْ النَّارِ يَوْمَ الْقِيَامَةِ لَهُ عَيْنَانِ يُبْصِرُ بِهِمَا وَأُذُنَانِ يَسْمَعُ بِهِمَا وَلِسَانٌ يَنْطِقُ بِهِ فَيَقُولُ إِنِّي وُكِّلْتُ بِثَلَاثَةٍ …. وَالْمُصَوِّرِينَ

“അന്ത്യനാളിൽ നരകത്തിൽനിന്ന് ഒരു കഴുത്ത് പുറത്തുവരും, അതിനു രണ്ടു കണ്ണുകളുണ്ട്. അവകൊണ്ട് അത് കാണും. അ തിനു രണ്ടു കാതുകളുണ്ട്. അവകൊണ്ട് അത് കേൾക്കും. ഒരു നാവുമുണ്ട്. അതുകൊണ്ട് അത് സംസാരിക്കും. അത് പറയും: മൂന്നു കൂട്ടരെ (ശിക്ഷിക്കുവാൻ) ഞാൻ ഏൽപിക്കപ്പെട്ടിരിക്കുന്നു….. ചിത്രരചനയും രൂപനിർമ്മാണവും നടത്തുന്നവനേയും.”  (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)

ആത്മാവുള്ളവയുടെ രൂപങ്ങളും ചിത്രങ്ങളും മായ്ക്കുവാനും നബി ‎ﷺ  കൽപിച്ചു. അബുൽഹയ്യാജി رَضِيَ اللَّهُ عَنْهُ  ൽനിന്നും നിവേദനം.

قَالَ لِي عَلِيٌّ: أَلاَ أَبْعَثُكَ عَلَى مَا بَعَثَنِي عَلَيْهِ رَسُولُ اللّهِ ‎ﷺ  أن لاَ تَدَعَ صُورَةً إِلاّ طَمَسْتَهَا، وَلاَ قَبْراً مُشْرِفاً إِلاّ سَوّيْتَهُ

“എന്നോട് അലിയ്യ് (ബ്നുഅബീത്വാലിബ്) പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ‎ﷺ  എന്നെ നിയോഗിച്ചതിന് ഞാൻ താങ്കള നിയോഗിച്ചയക്കട്ടേ? ഒരു രൂപവും മായ്ക്കാതെയും ഉയർത്തിയ ഒരു ക്വബ്റിനേയും നിരപ്പാക്കാതേയും താങ്കൾ വിട്ടേക്കരുത്.”(മുസ്‌ലിം)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts