البصير (അൽബസ്വീർ)

THADHKIRAH

തെളിഞ്ഞത് ഒളിഞ്ഞത്, അടുത്തത് അകന്നത്, നേർത്ത ത് കട്ടിയുള്ളത്, ചെറുത് വലുത്, സൂക്ഷ്മമായത് സ്ഥൂലമായത്, ഗോചരം അഗോചരം, ഗയ്ബ് ശഹാദത്ത്, തുടങ്ങിയുള്ള വ്യത്യാസ മന്യെ എല്ലാം സൂക്ഷ്മമായി കാണുന്നവൻ എന്നതാണ് അൽബസ്വീർ എന്ന നാമം അർത്ഥമാക്കുന്നത്.
ഇബ്നുൽകയ്യിംജ പറഞ്ഞു: അൽബസ്വീർ എന്നാൽ അ വൻ തന്റെ കാഴ്ചയുടെ പൂർണതയാൽ ചെറുഉറുമ്പിന്റെ സൃഷ്ടി പ്പിലെ ഘടനകളും അതിന്റെ അവയവങ്ങളും മാംസവും രക്തവും മജ്ജയും നാഡികളും അവൻ കാണും. ഇരുണ്ടരാവുകളിൽ കരിമ്പാറയിലെ അതിന്റെ ചലനവും അവൻ കാണുന്നു. (ത്വരീക്വുൽഹിജ്റതയ്ൻ: 234)
വിശുദ്ധ ക്വുർആനിൽ നാൽപത്തിരണ്ടു സ്ഥലങ്ങളിൽ അല്ലാഹുവിന് അൽബസ്വീർ എന്ന നാമം വന്നിട്ടുണ്ട്.

إِنَّ اللَّهَ هُوَ السَّمِيعُ الْبَصِيرُ ‎﴿٢٠﴾  (غافر: ٢٠)

അല്ലാഹു തന്നിലേക്ക് നോക്കുന്നു, തന്നെ കാണുന്നു, നിരീക്ഷിക്കുന്നു എന്നിങ്ങനെയുള്ള ബോധം മനുഷ്യനിൽ സത്യ സന്ധമായാൽ അത് അവനെ സൂക്ഷ്മാലുവാക്കുകയും പാപ വിമുക്തനാക്കുകയുംചെയ്യും. അല്ലാഹു ചോദിക്കുന്നത് നോക്കൂ:

أَلَمْ يَعْلَم بِأَنَّ اللَّهَ يَرَىٰ ‎﴿١٤﴾‏  (العلق: ١٤)

“അവൻ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന്?” (വി. ക്വു. 96 :14)

ഇൗ വിഷയത്തിൽ അല്ലാഹു ഒരു മുന്നറിയിപ്പെന്നോണം അടിയാറുകളെ ഉണർത്തുന്നു.

 وَقُلِ اعْمَلُوا فَسَيَرَى اللَّهُ عَمَلَكُمْ وَرَسُولُهُ وَالْمُؤْمِنُونَ ۖ وَسَتُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ‎﴿١٠٥﴾‏ (التوبة: ١٠٥)

“(നബിയേ,) പറയുക: നിങ്ങൾ പ്രവർത്തിച്ചുകൊള്ളുക. അല്ലാഹുവും അവന്റെ ദൂതനും സത്യവിശ്വാസികളും നിങ്ങളുടെ പ്രവർത്ത നം കണ്ടുകൊള്ളും. അദൃശ്യവും ദൃശ്യവും അറിയുന്നവന്റെ അടു ക്കലേക്ക് നിങ്ങൾ മടക്കപ്പെടുന്നതും, നിങ്ങൾ പ്രവർത്തിച്ചിരുന്ന തിനെപ്പറ്റി അപ്പോൾ അവൻ നിങ്ങളെ വിവരമറിയിക്കുന്നതുമാണ്.” (വി. ക്വു. 9 :105)
ഫിർഒൗന്റെ ആൾക്കാരിൽപ്പെട്ട തന്റെ വിശ്വാസം മറച്ചുവെ ച്ചുകൊണ്ടിരുന്ന വ്യക്തി അഥവാ മുഅ്മിനു ആലിഫിർഒൗൻ തന്റെ ജനതക്ക് ഉപദേശങ്ങളും മുന്നറിയിപ്പുകളും നൽകിയതിനെ കുറിച്ച് അല്ലാഹു സൂറത്തുഗാഫിറിൽ പറയുന്നുണ്ട്. ഗൗരവമേറിയ തന്റെ വാക്കുകൾക്ക് ആ വിശ്വാസി വിരാമമിടുന്നത് ഇപ്രകാരം പ റഞ്ഞുകൊണ്ടാണ്.

فَسَتَذْكُرُونَ مَا أَقُولُ لَكُمْ ۚ وَأُفَوِّضُ أَمْرِي إِلَى اللَّهِ ۚ إِنَّ اللَّهَ بَصِيرٌ بِالْعِبَادِ ‎﴿٤٤﴾  (غافر: ٤٤)

“എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത് വഴിയെ നിങ്ങൾ ഒാർ ക്കും. എന്റെ കാര്യം ഞാൻ അല്ലാഹുവിങ്കലേക്ക് ഏൽപിച്ചുവിടുന്നു. തീർച്ചയായും അല്ലാഹു ദാസൻമാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു.” (വി. ക്വു. 40 :44)
ഇബാദത്ത് അല്ലാഹുവിന് മാത്രമാക്കുക എന്ന മനുഷ്യ സൃഷ്ടിപ്പിന്റെ പരമലക്ഷ്യം പ്രാവർത്തികമാക്കേണ്ടതിനെ കുറിച്ച് തി രുനബി ‎ﷺ  പറഞ്ഞതു നോക്കൂ. അബ്ദുല്ലാഹ് ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽ നി ന്നും നിവേദനം. അദ്ദേഹം പറഞ്ഞു:

أَخَذَ رَسُولُ اللَّهِ  ‎ﷺ  بِبَعْضِ جَسَدِي. فَقَالَ: اعْبُدْ اللَّهَ كَأَنَّكَ تَرَاهُ

അല്ലാഹുവിന്റെ റസൂൽ ‎ﷺ  എന്റെ ശരീരത്തിൽ പിടിച്ചു, എന്നിട്ടു പറഞ്ഞു: നീ അല്ലാഹുവിനെ ആരാധിക്കുക; നീ അവനെ കാണുന്നതുപോലെ. (മുസ്നദു അഹ്മദ്, അൽഅർനാഉൗത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അല്ലാഹുവിന്റെ നോട്ടത്തിനു താഴെയാണ് താനെന്ന നി ശ്ചയത്തിൽ ഇബാദത്തെടുക്കൽ അതിന്റെ ഉന്നതാവസ്ഥയാണ്. അതത്രേ ഇഹ്സാനിന്റെ പദവി.
അമീറുൽമുഅ്മിനീൻ ഉമറി رَضِيَ اللَّهُ عَنْهُ  ൽനിന്നും നിവേദനം ചെയ്യ പ്പെടുന്ന വിശലാമയ ഹദീഥിൽ ഇപ്രകാരമുണ്ട്. ജിബ്രീൽ(അ) നബി ‎ﷺ  യോട് പറഞ്ഞു:

فَأَخْبِرْنِي عَنْ الْإِحْسَانِ قَالَ: أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ.

“….ഇഹ്സാനിനെക്കുറിച്ച് താങ്കൾ എന്നോട് പറഞ്ഞാലും. അപ്പോൾ നബി ‎ﷺ  പറഞ്ഞു: അല്ലാഹുവിനെ താങ്കൾ കാണുന്നതുപോലെ ആരാധിക്കുക, അവനെ താങ്കൾ കാണുന്നില്ലെങ്കിലും അവൻ താങ്കളെ കാണുന്നുണ്ട്.”  (ബുഖാരി)
അല്ലാഹുവിന്റെ നോട്ടത്തിനു താഴെയാണ് താനെന്ന ഭയപ്പാടിൽ ജീവിക്കലും ഇഹ്സാനിന്റെ പദവിയാണ്. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നുള്ള ഹദീഥിൽ ഇപ്രകാരമുണ്ട്. ജിബ്രീൽ(അ) തിരുനബി ‎ﷺ  യോട് പറഞ്ഞു:

فَأَخْبِرْنِي عَنْ الْإِحْسَانِ قَالَ: أَنْ تَخْشَى اللَّهَ كَأَنَّكَ تَرَاهُ فَإِنَّكَ إِنْ لَا تَكُنْ تَرَاهُ فَإِنَّهُ يَرَاكَ.

“ഇഹ്സാനിനെക്കുറിച്ച് താങ്കൾ എന്നോടു പറഞ്ഞാലും. അപ്പോൾ നബി ‎ﷺ  പറഞ്ഞു: അല്ലാഹുവിനെ താങ്കൾ ഭയക്കുക; താങ്കൾ അവനെ കാണുന്നതു പോലെ. താങ്കൾ അവനെ കാണുന്നില്ലെങ്കിലും അവൻ താങ്കളെ കാണുന്നുണ്ട്. (മുസ്‌ലിം)
തന്നെ കണ്ടുകൊണ്ടിരിക്കുന്ന അല്ലാഹുവിൽ തവക്കു ലാക്കി ജീവിക്കുവാനാണ് അല്ലാഹു തിരുനബിﷺ യോട് കൽപിച്ചിരിക്കുന്നത്.

وَتَوَكَّلْ عَلَى الْعَزِيزِ الرَّحِيمِ ‎﴿٢١٧﴾‏ الَّذِي يَرَاكَ حِينَ تَقُومُ ‎﴿٢١٨﴾‏ وَتَقَلُّبَكَ فِي السَّاجِدِينَ ‎﴿٢١٩ (الشعراء: ٢١٧-٢١٩)

“പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവനെ നീ ഭരമേൽപിക്കുകയും ചെയ്യുക. നീ നിന്നു പ്രാർത്ഥിക്കുന്ന സമയത്ത് നിന്നെ കാണുന്നവനത്രെ അവൻ. സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള നിന്റെ ചലനവും (കാണുന്നവൻ).” (വി. ക്വു. 26 :217, 218, 219)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts