القيوم (അൽക്വയ്യൂം)

THADHKIRAH

 സ്വയം നിലനിൽക്കുകയും മറ്റെല്ലാത്തിനേയും നിയന്ത്രി ച്ചു നിലനിർത്തുകയും ചെയ്യുന്നവൻ എന്നതാണ് അൽക്വയ്യൂം എന്ന നാമം അർത്ഥമാക്കുന്നത്. സ്വയം നിലനിൽക്കുന്നതിനാൽ മറ്റൊരാളേയും ആശ്രയിക്കേണ്ടതില്ലാത്തവനും എല്ലാം നിയന്ത്രി ക്കുന്നതിനാൽ എല്ലാവരും ആശ്രയിക്കുന്നവനുമാണ് അൽക്വയ്യൂ മായ അല്ലാഹു.
ഇമാം മുജാഹി പറഞ്ഞു: എല്ലാത്തിനേയും നിയ ന്ത്രിച്ചു നിലനിർത്തുന്നവനാണ് അൽക്വയ്യൂം. (തഫ്സീറുത്ത്വബരി. ആയത്തുൽകുർസിയ്യിന്റെ വിവരണം).  
ഇമാം ക്വതാദഃ  പറഞ്ഞു: തന്റെ പടപ്പുകളുടെ ജനന മരണങ്ങളും കർമ്മങ്ങളും ഉപജീവനങ്ങളും ഏറ്റെടുത്തു നിർവ്വഹി ക്കുന്നവനാണ് അൽക്വയ്യും.
ഇമാം ബയ്ഹക്വി  പറഞ്ഞു: അൽക്വയ്യും എന്നതിന്റെ ആശയം ശേഷിക്കുക എന്ന വിശേഷണത്തിലേക്കാണ് മടങ്ങുന്നത്. എന്നെന്നും ശേഷിക്കുക എന്നത് അല്ലാഹുവിന്റെ സത്തയുടെ വിശേഷണമാണ്.  (അൽഅസ്മാഉവസ്സിഫാത്)
ഇമാം ഖത്വാബി പറഞ്ഞു: മാറിപ്പോകാതെ നിത്യമായി നിലനിൽക്കുന്നവനാണ് അൽക്വയ്യൂം.  (ശഅ്നുദ്ദുആഅ്. പേ: 80, 81)
അബ്ദുല്ലാഹ് ഇബ്നു അബ്ബാസിൽനിന്ന് നിവേദനം. അ ദ്ദേഹം പറഞ്ഞു: “നബി ‎ﷺ  രാത്രിയിൽ തഹജ്ജുദ് നമസ്കാരത്തിന് നിന്നാൽ പറയും:
الَّلهُمَّ لَكَ الحَمْدُ أَنْتَ قَيِّمُ السَّمَاوَاتِ وَالأَرْضِ وَمَنْ فِيهِنَّ
“അല്ലാഹുവേ, നിനക്ക് മാത്രമാകുന്നു സ്തുതികൾ മുഴുവനും. നീ ആകാശങ്ങളേയും ഭൂമിയേയും അവയിലുള്ളവയേയും നിയ ന്ത്രിച്ചു പരിപാലിക്കുന്നവനാകുന്നു.”  (ബുഖാരി.)
വിശുദ്ധ ക്വുർആനിൽ മൂന്നു സ്ഥലങ്ങളിൽ അൽഹയ്യ് എ ന്ന നാമത്തോട് ചേർന്നു ഇൗ നാമം വന്നിട്ടുണ്ട്. 
 الْحَيُّ الْقَيُّومُ ۚ (البقرة:  ٢٥٥ ، آل عمران: ٢ ، طه: ١١١)
അൽക്വയ്യൂം എന്ന അല്ലാഹുവിന്റെ തിരുനാമം രണ്ട് കാര്യങ്ങളെയാണ് വിളിച്ചറിയിക്കുന്നത് (ഫിക്വ്ഹുൽഅസ്മാഇൽഹുസ്നാ. പേ: 104)
 
ഒന്ന്: അല്ലാഹുവിന്റെ സമ്പൂർണ ധന്യത 
അവൻ സ്വയം നിലനിൽക്കുന്നവനാണ്. അവന്റെ പടപ്പു കളിൽനിന്ന് ധന്യനുമാണ്. 
۞ يَا أَيُّهَا النَّاسُ أَنتُمُ الْفُقَرَاءُ إِلَى اللَّهِ ۖ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ ‎﴿١٥﴾‏   (فاطر: ١٥)
“മനുഷ്യരേ, നിങ്ങൾ അല്ലാഹുവിന്റെ ആശ്രിതന്മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യർഹനുമാകുന്നു.”  (വി. ക്വു. 35: 15)
ഒരു ക്വുദ്സിയ്യായ ഹദീഥിൽ അല്ലാഹു പറഞ്ഞതായി ഇ പ്രകാരമുണ്ട്:
إِنَّكُمْ لَنْ تَبْلُغُوا ضَرِّي فَتَضُرُّونِي وَلَنْ تَبْلُغُوا نَفْعِي فَتَنْفَعُونِي
“….(എന്റെ ദാസന്മാരേ,) നിശ്ചയം നിങ്ങൾ എന്നെ ഉപദ്രവിക്കുവാൻ എത്തുകയില്ല. അതിനാൽ നിങ്ങൾ എന്നെ ഉപദ്രവിക്കുകയില്ല. നി ശ്ചയം നിങ്ങൾ എനിക്ക് ഉപകാരം ചെയ്യുവാനെത്തുകയില്ല. അ തിനാൽ നിങ്ങൾ എനിക്ക് ഉപകാരം ചെയ്യുകയുമില്ല.” (മുസ്‌ലിം)
പടപ്പുകളിൽനിന്നുള്ള അല്ലാഹുവിന്റെ ധന്യത സ്വയം ധ ന്യതയാണ്. അവൻ സൃഷ്ടികളിലേക്ക് ഒരു കാര്യത്തിനും ആവശ്യ മുള്ളവനല്ല. അവൻ എല്ലാനിലക്കും അവരിൽനിന്നെല്ലാം ധന്യനാണ്.
 
രണ്ട്: അല്ലാഹുവിന്റെ സമ്പൂർണകഴിവും ആസൂത്രണവും. 
മുഴുവൻ സൃഷ്ടികൾക്കുമേലുള്ള അല്ലാഹുവിന്റെ സമ്പൂർ ണകഴിവും അവരിലുള്ള അവന്റെ ആസൂത്രണവുമാണ് ഇവിടെ ഉദ്ദേശ്യം. കാരണം അവന്റെ കഴിവുകൊണ്ടാണ് അവൻ അവയെ നിലനിർത്തുന്നത്. മുഴു സൃഷ്ടികളും അവനിലേക്ക് ആവശ്യക്കാരാ കുന്നു. ഒരു കണ്ണിമവെട്ടുന്ന നേരമെങ്കിലും അവക്ക് അവനിൽനി ന്ന് ധന്യരാകുവാൻ കഴിയില്ല. അർശും കുർസിയ്യും വാനങ്ങളും ഭൂമിയും പർവ്വതങ്ങളും വൃക്ഷങ്ങളും ജനങ്ങളും മൃഗങ്ങളുമെല്ലാം അല്ലാഹുവിലേക്ക് ആവശ്യക്കാരാകുന്നു. 
 أَفَمَنْ هُوَ قَائِمٌ عَلَىٰ كُلِّ نَفْسٍ بِمَا كَسَبَتْ ۗ وَجَعَلُوا لِلَّهِ شُرَكَاءَ قُلْ سَمُّوهُمْ ۚ (الرعد: ٣٣)
“അപ്പോൾ ഒാരോ വ്യക്തിയും പ്രവർത്തിച്ചുകൊണ്ടിരുന്ന കാര്യത്തിനു മേൽനോട്ടം വഹിച്ചുകൊണ്ടിരിക്കുന്നവൻ (അല്ലാഹു) (യാതൊന്നും അറിയാത്തവരെപ്പോലെയാണോ?) അവർ അല്ലാഹു വിന് പങ്കാളികളെ ആക്കിയിരിക്കുന്നു. (നബിയേ,) പറയുക: നിങ്ങൾ അവരുടെ പേരൊന്നു പറഞ്ഞുതരൂ…… ” (വി. ക്വു. 13: 33)
۞ إِنَّ اللَّهَ يُمْسِكُ السَّمَاوَاتِ وَالْأَرْضَ أَن تَزُولَا ۚ وَلَئِن زَالَتَا إِنْ أَمْسَكَهُمَا مِنْ أَحَدٍ مِّن بَعْدِهِ ۚ   ( فاطر: ٤١)
“തീർച്ചയായും അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും (യഥാർ സ്ഥ സ്ഥാനങ്ങളിൽ നിന്ന്) നീങ്ങാതെ പിടിച്ചു നിർത്തുന്നു. അവ നീങ്ങിപ്പോകുകയാണെങ്കിൽ അവനു പുറമെ യാതൊരാൾക്കും അവയെ പിടിച്ചു നിർത്താനാവില്ല. ….”  (വി. ക്വു. 35: 41)
وَمِنْ آيَاتِهِ أَن تَقُومَ السَّمَاءُ وَالْأَرْضُ بِأَمْرِهِ ۚ (الروم: ٢٥)
“അവന്റെ കൽപനപ്രകാരം ആകാശവും ഭൂമിയും നിലനിന്നുവരു ന്നതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ……” (വി. ക്വു. 30: 25)
ഇൗ ആശയത്തിലുള്ള ആയത്തുകൾ ധാരാളമാകുന്നു.  ഇസ്മുല്ലാഹിൽഅഅ്ള്വമിനെകുറിച്ച് പരാമർശിക്കുന്ന മിക്ക ഹദീഥു കളിലും അൽഹയ്യ്, അൽക്വയ്യൂം എന്നീ നാമങ്ങൾ ഒന്നിച്ചു വന്നി രിക്കുന്നു. അവയിൽ ചിലത് മുൻ അദ്ധ്യായത്തിൽ നൽകിയല്ലോ.
 
ഏതാനും ദുആഉകൾ
അൽഹയ്യ്, അൽക്വയ്യൂം എന്നീ നാമങ്ങൾ ചേർന്നുവന്നി ട്ടുള്ള  ധാരാളം ദുആഉകൾ സ്ഥിരപ്പെട്ടിരിക്കുന്നു.
നബി ‎ﷺ  മകൾ ഫാത്വിമ رَضِيَ اللَّهُ عَنْها  യോട് പ്രഭാതത്തിലും പ്രദോഷ ത്തിലും ചൊല്ലുവാൻ വസ്വിയ്യത്ത് ചെയ്തത് ഇപകാരമാണ്. 
 
يَا حَيُّ ، يَا قَيُّومُ ، بِرَحْمَتِكَ أَسْتَغِيثُ ، أَصْـلِحْ لِي شَأْنِي كُلَّهُ ، وَلاَ تَكِلْـنِي إِلَى نَفْسِي طَرْفَةَ عَينٍ
എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാ യ അല്ലാഹുവേ, നിന്റെ കാരുണ്യം കൊണ്ട് നിന്നോടു ഞാൻ സ ഹായം അർത്ഥിക്കുന്നു. എന്റെ എല്ലാ കാര്യങ്ങളും എനിക്കു നീ നന്നാക്കിത്തരേണമേ. കണ്ണിമവെട്ടുന്ന നേരംപോലും എന്റെ കാ ര്യം നീ എന്നിലേക്കു ഏൽപിക്കരുതേ.  (ഇമാം അൽമുൻദിരി ഹദീഥിനെ സ്വഹീഹെന്നും, ഇമാം ഇബ്നുഹജറും അൽബാനിയും ഹസനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.)
അബുദ്ദർദാഅ് رَضِيَ اللَّهُ عَنْهُ  രാത്രിയുടെ യാമങ്ങളിൽ നമസ്കരി ക്കുകയും ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു:
 
نَامَتِ الْعُيُونُ وَغَارَتِ النُّجُومُ وَأَنْتَ الْحَىُّ الْقَيُّومُ
കണ്ണുകൾ ഉറങ്ങി. നക്ഷത്രങ്ങൾ അസ്തമിച്ചു. നീ അൽഹയ്യും അൽക്വയ്യൂമുമായവനാണല്ലോ.  (അൽമുവത്വഃ, ഇമാം മാലിക്) 
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts