ചിന്തനീയമായ കവിതകൾ

THADHKIRAH

ഒന്ന്

قالَ المُنَجِّمُ وَالطَبيبُ كِلاهُما        لَن يُحْشَرَ الاَ مْواتُ قُلْتُ اِلَيْكُما

اِنْ صَحَّ قَوْلُكُمَا فَلَسْتُ بِخاسِر    اَوْ صَحَّ قَوْلِي فَالخسارُ عَلَيْكُمَا

ഗോളശാസ്ത്രകാരനും ശരീരശാസ്ത്രക്കാരനും പറയുന്നു: മരണപ്പെട്ടവര്‍ ഒരുമിച്ചുകൂട്ടപ്പെടുകയില്ല എന്ന്. ഞാന്‍ പറയുന്നു: നിൽക്കട്ടെ! നിങ്ങള്‍ പറഞ്ഞതു ശരിയാണെങ്കില്‍, ഞാന്‍ നഷ്ടക്കാരനല്ല. അഥവാ ഞാന്‍ പറഞ്ഞതു ശരിയാണെങ്കില്‍, നഷ്ടം സംഭവിക്കുന്നതു നിങ്ങള്‍ രണ്ടുകൂട്ടർക്കുമായിരിക്കും. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 79/10-12 ന്റെ വിശദീകരണത്തിൽ നിന്നും)

يَقُولُونَ أَءِنَّا لَمَرْدُودُونَ فِى ٱلْحَافِرَةِ ‎﴿١٠﴾‏ أَءِذَا كُنَّا عِظَٰمًا نَّخِرَةً ‎﴿١١﴾‏ قَالُوا۟ تِلْكَ إِذًا كَرَّةٌ خَاسِرَةٌ ‎﴿١٢﴾

അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ?  നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ?) അവര്‍ പറയുകയാണ്‌: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്‌. (ഖു൪ആന്‍ :79/10-12)

രണ്ട്

فلو أنَّا إذا مُتْنَا تُرِكْنَا – لكانَ الموتُ راحةَ كُلِّ حيّ – ولكنَّا إذا مُتنا بُعثنا – ونُسّأَلُ بعَدُه عن كلِّ شيّ

നാം മരണപ്പെട്ടാല്‍ നമ്മെ അതോടെ വിട്ടുകളയുമായിരുന്നുവെങ്കില്‍, മരണം ഓരോ ജീവിക്കും ആശ്വാസമാകുമായിരുന്നു! പക്ഷേ മരിച്ചാല്‍ നാം എഴുന്നേല്‍പ്പിക്കപ്പെടുകയും, എന്നിട്ട് എല്ലാ കാര്യത്തെക്കുറിച്ചും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമല്ലോ!) (അമാനി തഫ്സീ൪ – ഖു൪ആന്‍ : 36/32 ന്റെ വിശദീകരണത്തിൽ നിന്നും)

وَإِن كُلٌّ لَّمَّا جَمِيعٌ لَّدَيْنَا مُحْضَرُونَ

തീര്‍ച്ചയായും അവരെല്ലാവരും ഒന്നൊഴിയാതെ നമ്മുടെ മുമ്പില്‍ ഹാജരാക്കപ്പെടുന്നവരാകുന്നു. (ഖു൪ആന്‍ :36/32)

മൂന്ന്

الْعَبْدُ ذُو ضَجَرٍ، وَالرَّبُّ ذُو قَدَرٍ – وَالدَّهْرُ ذُو دُوَلٍ، وَالرِّزْقُ مَقْسُومُ – وَالْخَيْرُ أَجْمَعُ فِيمَا اخْتَارَ خَالِقُنَا – وَفِي اخْتِيَارِ سِوَاهُ اللَّوْمُ وَالشُّومُ

അടിയാന്‍ മടുപ്പ് ബാധിക്കുന്നവനത്രെ; റബ്ബാകട്ടെ, എല്ലാം നിര്‍ണ്ണയിക്കുന്നവനും! കാലം മാറിക്കൊണ്ടിരിക്കുന്നതും, ആഹാരം ഭാഗിച്ചുകൊടുക്കപ്പെടുന്നതുമാണ്. നന്‍മ മുഴുവനും സ്ഥിതിചെയ്യുന്നതു നമ്മുടെ സൃഷ്ടാവ് തിരഞ്ഞെടുക്കുന്നതിലത്രെ. മറ്റുള്ളവര്‍ തിരഞ്ഞെടുക്കുന്നതിലാണ് ആക്ഷേപവും ദുശ്ശകുനവുമുള്ളത്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 26/68 ന്റെ വിശദീകരണത്തിൽ നിന്നും)

وَرَبُّكَ يَخْلُقُ مَا يَشَآءُ وَيَخْتَارُ ۗ مَا كَانَ لَهُمُ ٱلْخِيَرَةُ ۚ سُبْحَٰنَ ٱللَّهِ وَتَعَٰلَىٰ عَمَّا يُشْرِكُونَ

നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്‌) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കുവാന്‍ അര്‍ഹതയില്ല. അല്ലാഹു എത്രയോ പരിശുദ്ധനും, അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അതീതനുമായിരിക്കുന്നു.(ഖുർആൻ:28/68)

നാല്

ارَىَ الصَّبْرَ مَحْمُودًا وَّعَنْهُ مَذاهِبٌ • فَكَيْفَ اِذا مالَمْ يَكُن عَنْهُ َمذْهَبٌ هُناكَ يَحِقُ الصَّبْرُ والصَّبْرُ وَاجِبٌ • وَمَا كَانَ مِنهُ ﮐاللضَّرُورَةِ أوجَبُ

ക്ഷമയെ ഉപേക്ഷിക്കുവാൻ പല പോംവഴികളും ഉണ്ടായിരിക്കുമ്പോൾ തന്നെ ക്ഷമ സ്വീകരിക്കുന്നതു പ്രശംസനീയമായ ഒരു കാര്യമായി ഞാൻ കാണുന്നു. എന്നിരിക്കെ, മറ്റൊരു പോംവഴി ഇല്ലാത്തപ്പോഴത്തെ സ്ഥിതി എന്തായിരിക്കും? അവിടെ ക്ഷമ വേണ്ടപ്പെട്ടതും അതു നിർബ്ബന്ധവുമാണ്. നിർബ്ബന്ധിതാവസ്ഥയിലാണെങ്കിലോ, കൂടുതൽ നിർബ്ബന്ധവുമായിരിക്കുമല്ലോ. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 39/19 ന്റെ വിശദീകരണത്തിൽ നിന്നും)

Leave a Reply

Your email address will not be published.

Similar Posts