ഇസ്‌ലാമിനെ പ്രാവര്‍ത്തികമാക്കുകവഴി അല്ലാഹുവിനു കീഴ്പെട്ട് അനുസരണം കാണിക്കുന്നവന്‍ എന്നത്രെ മുസ്‌ലിം (مسلم) എന്ന വാക്കിന്‍റെ വിവക്ഷ. (അമാനി തഫ്സീര്‍ – ഖുര്‍ആൻ:33/35 ന്റെ വിശദീകരണം)
ഇബ്‌റാഹീം നബി عليه السلام യുടെയും, ഇസ്മാഈല്‍ നബി عليه السلام യുടെയും ഒരു പ്രാര്‍ത്ഥന വിശുദ്ധ ഖുര്‍ആൻ ഉദ്ദരിക്കുന്നു:
رَبَّنَا وَٱجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَآ أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَآ ۖ إِنَّكَ أَنتَ ٱلتَّوَّابُ ٱلرَّحِيمُ
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും മുസ്‌ലിംകളാക്കുകയും (നിനക്ക് കീഴ്പെടുന്നവരാക്കുകയും), ഞങ്ങളുടെ സന്തതികളില്‍ നിന്ന് മുസ്‌ലിംകളായ (നിനക്ക് കീഴ്പെടുന്ന) ഒരു സമുദായത്തെ ഉണ്ടാക്കുകയും, ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖുര്‍ആൻ:2/128)
رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ (ഞങ്ങളെ രണ്ടാളെയും നിനക്ക് കീഴൊതുങ്ങിയവര്‍ – മുസ്‌ലിംകള്‍ – ആക്കേണമേ) എന്നാണ്. നിന്റെ വിധിവിലക്കുകള്‍ക്കെതിരായി ആരുടെ കല്‍പനക്കും വഴങ്ങാത്ത, നിന്നെ മാത്രം ആരാധിക്കുന്ന നിഷ്‌കളങ്കരാക്കണേ എന്ന് സാരം. മുസ്‌ലിംകളെന്ന് മാത്രമല്ല, പ്രവാചകന്‍മാര്‍കൂടിയായ ആ മഹാന്‍മാര്‍ ഇങ്ങിനെ പ്രാര്‍ത്ഥിക്കുമ്പോള്‍, നമ്മെപ്പോലെ പാപികളും, തെറ്റുകുറ്റങ്ങളില്‍ മുഴുകിയവരുമായ ആളുകളെ സംബന്ധിച്ചിടത്തോളം ഈ പ്രാര്‍ത്ഥനയുടെ ആവശ്യകത എത്ര വമ്പിച്ചതാണെന്ന് ആലോചിച്ചു നോക്കുക ! ഒരാള്‍ പ്രത്യക്ഷത്തില്‍ നിയമദൃഷ്ട്യാ മുസ്‌ലിമായാല്‍പോര, അല്ലാഹുവിന് തികച്ചും കീഴ്‌പെട്ട യഥാര്‍ത്ഥ മുസ്‌ലിം തന്നെ ആയിരിക്കേതുണ്ട്. ഒരിക്കല്‍ മുസ്‌ലിമായിക്കഴിഞ്ഞാല്‍പോര, മരണംവരെ ആ ഇസ്‌ലാം നിലനില്‍ക്കേതുണ്ട്. അല്ലാഹു പറയുന്നു وَلا تَمُوتُنّ إَلاَّوَأَنتم مُّسْلِمُونَ (നിങ്ങള്‍ മുസ്‌ലിംകളായിക്കൊല്ലാതെ മരിക്കരുത്) (അമാനി തഫ്സീര്‍)
إِذْ قَالَ لَهُۥ رَبُّهُۥٓ أَسْلِمْ ۖ قَالَ أَسْلَمْتُ لِرَبِّ ٱلْعَٰلَمِينَ
നീ മുസ്‌ലിമാകുക (കീഴ്‌പെടുക) എന്ന് അദ്ദേഹത്തിന്റെ (ഇബ്‌റാഹീം عليه السلام യുടെ) രക്ഷിതാവ് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ സര്‍വ്വലോകരക്ഷിതാവിന് ഞാനിതാ മുസ്‌ലിമായിരിക്കുന്നു (കീഴ്‌പെട്ടിരിക്കുന്നു) എന്ന് അദ്ദേഹം പറഞ്ഞു. (ഖുര്‍ആൻ:2/131)
അല്ലാഹു സര്‍വ്വലോക രക്ഷിതാവാകകൊണ്ട് അവന്റെ കല്‍പനകള്‍ക്ക് കീഴൊതുങ്ങി ജീവിക്കല്‍ മനുഷ്യന്റെ കടമയാണെന്നുള്ള ബോധത്തോടെ, അവന്റെ കല്‍പനകള്‍ക്കെല്ലാം പരിപൂര്‍ണമായി കീഴൊതുങ്ങിയ ഒരു മുസ്‌ലിമായിരുന്നു അദ്ദേഹം (ഇബ്‌റാഹീം عليه السلام) (അമാനി തഫ്സീര്‍)
مَا كَانَ إِبْرَٰهِيمُ يَهُودِيًّا وَلَا نَصْرَانِيًّا وَلَٰكِن كَانَ حَنِيفًا مُّسْلِمًا وَمَا كَانَ مِنَ ٱلْمُشْرِكِينَ
ഇബ്രാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ശുദ്ധമനസ്ഥിതിക്കാരനും മുസ്‌ലിമും (അല്ലാഹുവിന് കീഴ്പെട്ടവനും) ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നിട്ടുമില്ല. (ഖുര്‍ആൻ:3/67)
അതെ, അദ്ദേഹം (ഇബ്രാഹീം عليه السلام) യഹൂദനോ, ക്രിസ്തീയനോ ആയിരുന്നില്ല, (അറബികളെപ്പോലെ) മുശ്‌രിക്കുകളുടെ കൂട്ടത്തില്‍പെട്ട ആളുമല്ലാ യിരുന്നു. യാതൊരു വക്രമാര്‍ഗവും സ്വീകരിക്കാത്ത ശുദ്ധഹൃദയനും, അല്ലാഹുവില്‍ ശരിക്കും വിശ്വസിച്ചുകൊണ്ട് അവന് പൂര്‍ണമായും കീഴൊതുങ്ങി ജീവിച്ചുവന്ന ഒരു മുസ്‌ലിമുമായിരുന്നു അദ്ദേഹമെന്ന് വ്യക്തമാക്കിയിരിക്കുന്നു. (അമാനി തഫ്സീര്‍)
أَمْ كُنتُمْ شُهَدَآءَ إِذْ حَضَرَ يَعْقُوبَ ٱلْمَوْتُ إِذْ قَالَ لِبَنِيهِ مَا تَعْبُدُونَ مِنۢ بَعْدِى قَالُوا۟ نَعْبُدُ إِلَٰهَكَ وَإِلَٰهَ ءَابَآئِكَ إِبْرَٰهِـۧمَ وَإِسْمَٰعِيلَ وَإِسْحَٰقَ إِلَٰهًا وَٰحِدًا وَنَحْنُ لَهُۥ مُسْلِمُونَ
എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങള്‍ ആരാധിക്കുക ? എന്ന് യഅ്ഖൂബ് മരണം ആസന്നമായ സന്ദര്‍ഭത്തില്‍ തന്റെ സന്തതികളോട് ചോദിച്ചപ്പോള്‍ നിങ്ങളവിടെ സന്നിഹിതരായിരുന്നോ ? അവര്‍ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമിന്റേയും ഇസ്മാഈലിന്റേയും ഇഷാഖിന്റേയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ മുസ്‌ലിംകളായിരിക്കും (അവന് കീഴ്‌പെട്ട് ജീവിക്കുന്നവരുമായിരിക്കും) (ഖുര്‍ആൻ:2/133)
യഅ്ക്വൂബ് عليه السلامന് മരണമടുത്ത സമയത്ത് അദ്ദേഹം തന്റെ മക്കളെ വിളിച്ചു എന്റെ ശേഷം നിങ്ങള്‍ ആരെയാണ് ഇലാഹായി സ്വീകരിച്ചാരാധിക്കുക- നിങ്ങള്‍ തൗഹീദിന്റെ മാര്‍ഗം വിട്ടേച്ചു ഇതര ജാതിക്കാരുടെ ദൈവങ്ങളെ സ്വീകരിച്ചേക്കുമോ- എന്ന് ചോദിക്കുകയുണ്ടായി. അവര്‍ ഒരേ സ്വരത്തില്‍ മറുപടി പറഞ്ഞു: നിങ്ങളും നിങ്ങളുടെ പിതാക്കളും (ഞങ്ങളുടെ പിതാമഹന്‍മാരും) ചെയ്തിരുന്ന മാതിരി അല്ലാഹുവിനെത്തന്നെയായിരിക്കും ഞങ്ങള്‍ ആരാധിക്കുക; ഞങ്ങള്‍ മുസ്‌ലിംകളായിത്തന്നെ ജീവിക്കും. മറ്റൊരു മാര്‍ഗവും ഞങ്ങള്‍ സ്വീകരിക്കുകയില്ല എന്നൊക്കെ. (അമാനി തഫ്സീര്‍)
സത്യവിശ്വാസികള്‍ അവരുടെ വിശ്വാസം പ്രഖ്യാപിക്കേണ്ടതെങ്ങിനെയെന്ന് വിശുദ്ധ ഖുര്‍ആൻ ഉണര്‍ത്തുന്നു:
قُولُوٓا۟ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيْنَا وَمَآ أُنزِلَ إِلَىٰٓ إِبْرَٰهِـۧمَ وَإِسْمَٰعِيلَ وَإِسْحَٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَمَآ أُوتِىَ مُوسَىٰ وَعِيسَىٰ وَمَآ أُوتِىَ ٱلنَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُۥ مُسْلِمُونَ
നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ മുസ്‌ലിംകളായിരിക്കും (അവന് കീഴ്‌പെട്ട് ജീവിക്കുന്നവരുമായിരിക്കും) (ഖുര്‍ആൻ:2/136)
ഈസാ നബി عليه السلام യുടെ സഹായികളായ ഹവാരിയ്യുകള്‍ പറയുന്നത് കാണുക:
فَلَمَّآ أَحَسَّ عِيسَىٰ مِنْهُمُ ٱلْكُفْرَ قَالَ مَنْ أَنصَارِىٓ إِلَى ٱللَّهِ ۖ قَالَ ٱلْحَوَارِيُّونَ نَحْنُ أَنصَارُ ٱللَّهِ ءَامَنَّا بِٱللَّهِ وَٱشْهَدْ بِأَنَّا مُسْلِمُونَ
എന്നിട്ട് ഈസായ്ക്ക് അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക് എന്‍റെ സഹായികളായി ആരുണ്ട്? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്‌ലിംകളാണ് (അല്ലാഹുവിന്ന് കീഴ്പെട്ടവരാണ്) എന്നതിന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം. (ഖുര്‍ആൻ:3/52)
തങ്ങള്‍ യഥാര്‍ത്ഥ സത്യവിശ്വാസം സ്വീകരിച്ചവരും, അല്ലാഹുവിന്‍റെ കല്‍പ്പനകള്‍ക്കു നിരുപാധികം കീഴടങ്ങിയവരും (മുഅ്മിനുകളും മുസ്‌ലിംകളും) ആണെന്നും ഈസാ عليه السلام ന്‍റെ മുമ്പില്‍ പ്രഖ്യാപനം ചെയ്യുകയും, റസൂലിനെ പിന്‍പറ്റിയ സത്യസാക്ഷികളില്‍ തങ്ങളെ ഉള്‍പ്പെടുത്തുവാനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. (അമാനി തഫ്സീര്‍)
മുസ്‌ലിമേ നീ മുസ്‌ലിമാകുക. അല്ലാഹുവിന്റെ മുമ്പില്‍ സര്‍വാത്മനാ തലകുനിക്കുകയും അവനെ തന്റെ ഉടമസ്ഥനും യജമാനനും വിധികര്‍ത്താവും ആരാധ്യനുമായി സമ്മതിക്കുക. നിന്നെ പൂര്‍ണമായും നിരുപാധികമായും അല്ലാഹുവില്‍ അര്‍പ്പിക്കുക. അവനില്‍ നിന്നു ലഭിച്ച നിര്‍ദേശത്തിനൊത്ത് ജീവിതം നയിക്കുക. ഒറ്റവാക്കിൽ പറഞ്ഞാൽ ഇസ്ലാം ഉൾക്കൊണ്ട് ജീവിക്കുക.
فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا
ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല. (ഖുര്‍ആൻ:4/65)
وَمَن يُسْلِمْ وَجْهَهُۥٓ إِلَى ٱللَّهِ وَهُوَ مُحْسِنٌ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ ۗ وَإِلَى ٱللَّهِ عَٰقِبَةُ ٱلْأُمُورِ
വല്ലവനും സദ്‌വൃത്തനായിക്കൊണ്ട് തന്‍റെ മുഖത്തെ അല്ലാഹുവിന് സമര്‍പ്പിക്കുന്ന പക്ഷം (മുസ്ലിമായാൽ) ഏറ്റവും ഉറപ്പുള്ള പിടികയറില്‍ തന്നെയാണ് അവന്‍ പിടിച്ചിരിക്കുന്നത്. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങളുടെ പരിണതി. (ഖുര്‍ആൻ:31/22)