عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: الْمُسْلِمُ أَخُو الْمُسْلِمِ
അബ്ദില്ലാഹിബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്. (ബുഖാരി: 2442)
إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ
സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. (ഖുർആൻ:49/10)
{إِنَّمَا الْمُؤْمِنُونَ إِخْوَةٌ}: هَذَا عَقْدٌ، عَقْدَهُ اللَّهُ بَيْنَ الْمُؤْمِنِينَ، أَنَّهُ إِذَا وَجَدَ مِنْ أَيِّ شَخْصٍ كَانَ، فِي مَشْرِقِ الْأَرْضِ وَمَغْرِبِهَا، الْإِيمَانَ بِاللَّهِ، وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الْآخِرِ، فَإِنَّهُ أَخٌ لِلْمُؤْمِنِينَ، أُخُوَّةٌ تُوجِبُ أَنْ يُحِبَّ لَهُ الْمُؤْمِنُونَ، مَا يُحِبُّونَ لِأَنْفُسِهِمْ، وَيَكْرَهُونَ لَهُ، مَا يَكْرَهُونَ لِأَنْفُسِهِمْ
{സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങള്‍ തന്നെയാകുന്നു}: സത്യവിശ്വാസികള്‍ക്കിടയില്‍ അല്ലാഹു ഉണ്ടാക്കിയ ഒരു ബന്ധമാണിത്. ഭൂമിയിലെ പാശ്ചാത്യ-പൗരസ്ത്യ ദേശങ്ങളില്‍ എവിടെയാണങ്കിലും അല്ലാഹുവിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഏതൊരു വ്യക്തിയെ കണ്ടാലും അവന്‍ സത്യവിശ്വാസികളുടെ സഹോദരനാണ്. തങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നത് ആ വിശ്വാസികള്‍ക്ക് വേണ്ടിയും ഇഷ്ടപ്പെടുകയും അനിഷ്ടകരമായി കണ്ടാല്‍ അവര്‍ക്കുവേണ്ടിയും അനിഷ്ടകരമായി കാണലും നിര്‍ബന്ധമായ സാഹോദര്യം. (തഫ്സീറുസ്സഅ്ദി)
വിശ്വാസ സാഹോദര്യത്തിന്റെ നിര്‍ദേശമായി നബി ﷺ പറഞ്ഞു:
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه و سلم ” لَا تَحَاسَدُوا، وَلَا تَنَاجَشُوا، وَلَا تَبَاغَضُوا، وَلَا تَدَابَرُوا، وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ، وَكُونُوا عِبَادَ اللَّهِ إخْوَانًا، الْمُسْلِمُ أَخُو الْمُسْلِمِ، لَا يَظْلِمُهُ، وَلَا يَخْذُلُهُ، وَلَا يَكْذِبُهُ،
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ പരസ്പരം അസൂയ കാണിക്കരുത്, പരസ്പരം വില കയറ്റിപ്പറയരുത്, വിദ്വേഷം കാണിക്കരുത്, പരസ്പരം അവഗണിക്കരുത്. സഹോദരങ്ങളായ, അല്ലാഹുവിന്റെ അടിമകളാവുക. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ കയ്യൊഴിക്കുകയോ കളവാക്കുകയോ ഇല്ല. (ബുഖാരി, മുസ്‌ലിം)
عَنِ النُّعْمَانِ بْنِ بَشِيرٍ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ، وَتَرَاحُمِهِمْ، وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى»
നുഅ്മാനുബ്നു ബഷീർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പരസ്പരമുള്ള സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അടുപ്പത്തിന്റെയും കാര്യത്തില്‍ മുഅ്മിനീങ്ങള്‍ ഒരു ശരീരം പോലെയാണ്. അതില്‍ ഏതെങ്കിലും ഒരു അവയവത്തിന് അസുഖം ബാധിച്ചാല്‍ ശരീരം മുഴുവന്‍ ഉറക്കമിളിച്ചും പനിച്ചും പരസ്പരം അതില്‍ പങ്കുചേരുകയും, (പ്രയാസപ്പെടുകയും ചെയ്യും) (മുസ്‌ലിം: 2586)
ശൈഖ് ഉഥൈമീന്‍ رَحِمَهُ اللَّهُ പറഞ്ഞു: നിന്റെ ശരീരത്തിലെ അവയവങ്ങളില്‍ ഏതെങ്കിലുമൊന്നിന് വേദന അനുഭവപ്പെട്ടാല്‍ അത് നിന്റെ ശരീരത്തില്‍ മുഴുവന്‍ പടരുന്നതായി കാണാം. ഇത് പോലെയായിരിക്കണം മുസ്‌ലിമീങ്ങള്‍. അവരിലൊരാള്‍ക്ക് വേദന വന്നാല്‍ അത് നിനക്ക് കൂടി ബാധകമായത് പോലെയാണ്. (ശര്‍ഹുരിയാദിസ്സ്വാലിഹീന്‍: 2/398)
عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ الْمُؤْمِنَ لِلْمُؤْمِنِ كَالْبُنْيَانِ، يَشُدُّ بَعْضُهُ بَعْضًا . وَشَبَّكَ أَصَابِعَهُ.
അബൂമൂസാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിക്ക് കെട്ടിടം പോലെയാണ്. അതിലെ ചിലഭാഗങ്ങൾ മറ്റ് ഭാഗങ്ങൾക്ക് ശക്തി പകരുന്നു. (ഈ ഉപമ വിശദമാക്കാൻ) നബി ﷺ വിരലുകൾ കോർത്തു കാണിച്ചു. (ബുഖാരി: 08)
സത്യവിശ്വാസികൾ അന്യോന്യമുള്ള ബന്ധം അഭേദ്യമാണ്. അതെ, അവർ സഹോദരൻമാരാണ്, ജ്യേഷ്ഠാനുജൻമാരാണ്. ഒരേ സൃഷ്ടാവിൽ, ഒരേ രക്ഷിതാവിൽ, ഒരേ ആദർശത്തിൽ, ഒരേ നിയമസംഹിതയിൽ വിശ്വസിക്കുന്നവരാണവർ. അവരുടെ വിചാരവികാരങ്ങളും, ഉദ്ദേശ്യലക്ഷ്യങ്ങളും, ആചാരാനുഷ്ഠാനങ്ങളും എല്ലാം ഒന്നാണ് – ഒന്നായിരിക്കണം. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 14/42 ന്റെ വിശദീകരണം)
ശൈഖുല്‍ ഇസ്‌ലാം ബ്നു തൈമിയ്യ رحمه الله പറഞ്ഞു: ഭൂമിയുടെ കിഴക്കും, പടിഞ്ഞാറുമുള്ള മുസ്‌ലിമീങ്ങളെന്ന് പറഞ്ഞാല്‍ അവരുടെ ഹൃദയം ഒന്നാകുന്നു. അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനോടും,അവന്‍റെ റസൂലിനോടും,മുഅ്മിനീങ്ങളായ അവന്‍റെ അടിമകളോടും അടുപ്പമുള്ളതും,അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും ശത്രുക്കളോട് ശത്രുതയുള്ളവരുമാകുന്നു.അവരുടെ നിഷ്കളങ്കമായ ഹൃദയങ്ങളും,സത്യസന്ധമായ ദുആകളും,അത് തോല്‍പിക്കപ്പെടാന്‍ കഴിയാത്തതും,അല്ലാഹു കൈയ്യൊഴിയാത്തതുമായ സൈന്യവുമാകുന്നു. തീര്‍ച്ചയായും അവര്‍ അല്ലാഹുവിന്‍റെ റസൂൽ ﷺ പറഞ്ഞത്‌പോലെ ഖിയാമത്ത്നാള്‍വരെക്കും സഹായിക്കപ്പെടുന്ന ഒരു വിഭാഗമാകുന്നു. (مجموع الفتاوى ٦٤٤/٢٨)
وَٱلْمُؤْمِنُونَ وَٱلْمُؤْمِنَٰتُ بَعْضُهُمْ أَوْلِيَآءُ بَعْضٍ
സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. (ഖുർആൻ:9/71)
عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لأَخِيهِ مَا يُحِبُّ لِنَفْسِهِ .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:സ്വന്തത്തിന് ഇഷ്ടപ്പെടുന്നതൊക്കെ തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും വിശ്വാസിയാകുകയില്ല. (ബുഖാരി:13)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا وَلاَ تُؤْمِنُوا حَتَّى تَحَابُّوا . أَوَلاَ أَدُلُّكُمْ عَلَى شَىْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ أَفْشُوا السَّلاَمَ بَيْنَكُمْ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസികളാവാതെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. പരസ്പരം സ്‌നേഹിക്കുന്നതുവരെ നിങ്ങള്‍ വിശ്വാസികളാവുകയുമില്ല. ഞാൻ നിങ്ങൾക്ക് ഒരു കാര്യം അറിയിച്ചു തരട്ടയോ? അത് പ്രാവർത്തികമാക്കിയാൽ നിങ്ങൾ പരസ്പരം സ്നേഹമുള്ളവരായിരിക്കും. നിങ്ങൾക്കിടയിൽ നിങ്ങൾ സലാം വ്യാപിപ്പിക്കുക. (മുസ്‌ലിം: 54)