ഈമാന്‍ : ചില കാര്യങ്ങൾ

THADHKIRAH

‘ഈമാന്‍’, ‘മുഅ്മിന്‍’ എന്നിങ്ങനെയുള്ള പദങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ ധാരാളം കാണാം. ഈമാന്‍ എന്ന വാക്കിന് التصديق (തസ്ദീഖ / സത്യപ്പെടുത്തി) എന്നാണ് ഭാഷാ൪ത്ഥം. അഥവാ ഒരു കാര്യം സത്യമാണെന്ന് സമ്മതിക്കലാണ്. എന്നാല്‍ ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله യും ചില പണ്ഢിതന്‍മാരും കുറച്ചുകൂടി വിശാലമായി ഇപ്രകാരം അ൪ത്ഥം പറഞ്ഞിട്ടുണ്ട്:

هو التصديق ولأقرار والانقياد

ഈമാന്‍ എന്നാല്‍ : അത് സത്യപ്പെടുത്തലാണ്, സമ്പൂ൪ണ്ണമായി അനുസരിക്കലാണ്, അതനുസരിച്ചുള്ള പ്രവ൪ത്തനമാണ്.

ഈമാന്‍ എന്നാല്‍ ശറഇയ്യായി ഇപ്രകാരം പറയാം:

هو قول باللسان واعتقاد بالقلب وعمل بالجوارح يزيد بالطاعة وينقص بالمعصية

അത് നാവുകൊണ്ടുള്ള മൊഴിയലും ഹൃദയംകൊണ്ടുള്ള വിശ്വാസവും അവയവങ്ങള്‍കൊണ്ടുള്ള പ്രവര്‍ത്തനവുമാണ്. അല്ലാഹുവോടുള്ള അനുസരണംകൊണ്ട് അത് വര്‍ദ്ധിക്കുകയും ധിക്കാരം കാരണം അത് ശുഷ്‌കിക്കുകയും ചെയ്യും.

യഥാർത്ഥമായ സത്യവിശ്വാസം മൂന്നു ഘടകങ്ങൾ ഉൾക്കൊള്ളുന്നു.

ഒന്ന്: മനസ്സുകൊണ്ടുള്ള വിശ്വാസം, (تصديق بالقلب)

രണ്ട്: നാവുകൊണ്ടു അതു ഏറ്റുപറയലും പ്രഖ്യാപിക്കലും (إقرار باللسان),

മൂന്ന്: വിശ്വാസം പ്രകടമാക്കുന്ന പ്രവർത്തനങ്ങൾ (عمل بالأركان).

(അമാനി തഫ്സീർ – ഖുർആൻ:49/7 ന്റെ വിശദീകരണത്തിൽ നിന്നും)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: الإِيمَانُ بِضْعٌ وَسَبْعُونَ أَوْ بِضْعٌ وَسِتُّونَ شُعْبَةً فَأَفْضَلُهَا قَوْلُ لاَ إِلَهَ إِلاَّ اللَّهُ وَأَدْنَاهَا إِمَاطَةُ الأَذَى عَنِ الطَّرِيقِ وَالْحَيَاءُ شُعْبَةٌ مِنَ الإِيمَانِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഈമാനിന് എഴുപതോളം അല്ലെങ്കില്‍ അറുപതോളം ശാഖകളുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠമായത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യം പറയലാണ്. അതില്‍ ഏറ്റവും താഴെയുള്ളത് വഴിയില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നീക്കലാണ്. ലജ്ജയും ഈമാനിന്റെ ഭാഗമാണ്. (മുസ്‌ലിം:35)

ഈമാനിന്റെ വിവിധ ശാഖകളില്‍ ഏറ്റവും ഉയ൪ന്നത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യവും ഏറ്റവും താഴെയുള്ളത് വഴിയിലെ ബുദ്ധിമുട്ടുകള്‍ നീക്കലുമാണ്. ലജ്ജയും ഈമാനിന്റെ ഭാഗമാണ്. ഈമാനില്‍ ഏറ്റവും ശ്രേഷ്ഠമായ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്യം പറയല്‍ നാവുകൊണ്ടുള്ള മൊഴിയലാണ്. വഴിയില്‍നിന്നും ബുദ്ധിമുട്ടുകള്‍ നീക്കല്‍ ഈമാനിന്റെ വിഷയത്തിലുള്ള അവയവങ്ങള്‍ കൊണ്ടുള്ള പ്രവര്‍ത്തനമാണ്. ഈമാനിന്റെ ഭാഗമായ ലജ്ജ ഹൃദയംകൊണ്ടുള്ള പ്രവര്‍ത്തനവുമാണ്.

ഈമാൻ മനസ്സില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കാര്യങ്ങളല്ല. ഹൃദയം കൊണ്ട് വിശ്വസിക്കുകയും ആ വിശ്വാസം വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും സാക്ഷാത്കൃതമാക്കുകയും ചെയ്യുന്ന രൂപത്തില്‍ ഈമാന്‍ എന്ന സാങ്കേതിക പദത്തെ മനസ്സിലാക്കുക.

ഒരു വാര്‍ത്ത കേള്‍ക്കുന്നതും കണ്ണ് കൊണ്ട് കാണുന്നത് അംഗീകരിക്കുന്നതും ഒരുപോലെയല്ല. ഒരാള്‍ പറഞ്ഞുകൊടുത്തതും ഒന്നില്‍ കൂടുതല്‍ ആളുകള്‍ പറഞ്ഞു കൊടുത്തതും അപ്രകാരം തന്നെ. വസ്തുതകള്‍ നേരില്‍ കണ്ടറിഞ്ഞവര്‍ നല്‍കുന്ന വിവരണവും, ദൃഷ്ടാന്തങ്ങളും തെളിവുകളും മുഖേന – അവ എത്രതന്നെ ശക്തങ്ങളും വ്യക്തങ്ങളുമായിരുന്നാലും ശരി – നല്‍കപ്പെടുന്ന വിവരണവും തമ്മില്‍ വ്യത്യാസമുണ്ട്.

ഹൃദയംകൊണ്ട് അംഗീകരിക്കുന്നത് മുഖേന ലഭിക്കുന്ന ശാന്തിയും സമാധാനത്തിനുമനുസരിച്ച് ഈമാന്‍ വര്‍ധിക്കുന്നതാണ്. അല്ലാഹു പറയുന്നു:

وَإِذْ قَالَ إِبْرَٰهِـۧمُ رَبِّ أَرِنِى كَيْفَ تُحْىِ ٱلْمَوْتَىٰ ۖ قَالَ أَوَلَمْ تُؤْمِن ۖ قَالَ بَلَىٰ وَلَٰكِن لِّيَطْمَئِنَّ قَلْبِى ۖ قَالَ فَخُذْ أَرْبَعَةً مِّنَ ٱلطَّيْرِ فَصُرْهُنَّ إِلَيْكَ ثُمَّ ٱجْعَلْ عَلَىٰ كُلِّ جَبَلٍ مِّنْهُنَّ جُزْءًا ثُمَّ ٱدْعُهُنَّ يَأْتِينَكَ سَعْيًا ۚ وَٱعْلَمْ أَنَّ ٱللَّهَ عَزِيزٌ حَكِيمٌ

എന്റെനാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നു വെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു.) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു . അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്‌) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്‌. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക. (ഖു൪ആന്‍:2/260)

സ്വര്‍ഗത്തെയും നരകത്തെയും സംബന്ധിച്ചുള്ള ഉപദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ ഈമാന്‍ വര്‍ധിക്കും. അവ കണ്ണ്‌കൊണ്ട് കാണുന്നത് പോലെ തോന്നുകയും ചെയ്യും. എന്നാല്‍ അതേ ഉദ്‌ബോധനത്തില്‍ നിന്ന് വിരമിക്കുകയും അശ്രദ്ധയില്‍ മുഴുകുകയും ചെയ്താല്‍ പറയപ്പെട്ട ഈമാന്‍ കുറയുകയും ചെയ്യും.

عَنْ حَنْظَلَةَ الأُسَيِّدِيِّ، قَالَ – وَكَانَ مِنْ كُتَّابِ رَسُولِ اللَّهِ صلى الله عليه وسلم قَالَ – لَقِيَنِي أَبُو بَكْرٍ فَقَالَ كَيْفَ أَنْتَ يَا حَنْظَلَةُ قَالَ قُلْتُ نَافَقَ حَنْظَلَةُ قَالَ سُبْحَانَ اللَّهِ مَا تَقُولُ قَالَ قُلْتُ نَكُونُ عِنْدَ رَسُولِ اللَّهِ صلى الله عليه وسلم يُذَكِّرُنَا بِالنَّارِ وَالْجَنَّةِ حَتَّى كَأَنَّا رَأْىَ عَيْنٍ فَإِذَا خَرَجْنَا مِنْ عِنْدِ رَسُولِ اللَّهِ صلى الله عليه وسلم عَافَسْنَا الأَزْوَاجَ وَالأَوْلاَدَ وَالضَّيْعَاتِ فَنَسِينَا كَثِيرًا قَالَ أَبُو بَكْرٍ فَوَاللَّهِ إِنَّا لَنَلْقَى مِثْلَ هَذَا ‏.‏ فَانْطَلَقْتُ أَنَا وَأَبُو بَكْرٍ حَتَّى دَخَلْنَا عَلَى رَسُولِ اللَّهِ صلى الله عليه وسلم قُلْتُ نَافَقَ حَنْظَلَةُ يَا رَسُولَ اللَّهِ ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ وَمَا ذَاكَ ‏”‏ ‏.‏ قُلْتُ يَا رَسُولَ اللَّهِ نَكُونُ عِنْدَكَ تُذَكِّرُنَا بِالنَّارِ وَالْجَنَّةِ حَتَّى كَأَنَّا رَأْىَ عَيْنٍ فَإِذَا خَرَجْنَا مِنْ عِنْدِكَ عَافَسْنَا الأَزْوَاجَ وَالأَوْلاَدَ وَالضَّيْعَاتِ نَسِينَا كَثِيرًا ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ وَالَّذِي نَفْسِي بِيَدِهِ إِنْ لَوْ تَدُومُونَ عَلَى مَا تَكُونُونَ عِنْدِي وَفِي الذِّكْرِ لَصَافَحَتْكُمُ الْمَلاَئِكَةُ عَلَى فُرُشِكُمْ وَفِي طُرُقِكُمْ وَلَكِنْ يَا حَنْظَلَةُ سَاعَةً وَسَاعَةً ‏”‏ ‏.‏ ثَلاَثَ مَرَّاتٍ ‏.‏

ഹൻള്വല ഉസൈലി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ അബൂ ബക്കറിനെ കണ്ടു. എന്നോട്‌ അദ്ദേഹം ചോദിച്ചു. ഓ ഹന്‍ളലാ എന്തൊക്കെയുണ്ട്‌. ഞാന്‍ പറഞ്ഞു: ഹന്‍ളല മുനാഫിഖായി. അദ്ദേഹം പറഞ്ഞു: സുബ്ഹാനല്ലാഹ്‌, താങ്കള്‍ എന്താണ്‌ പറയുന്നത്‌! ഞാന്‍ പറഞ്ഞു: നാം നബി ﷺ യുടെ സദസ്സില്‍ ഇരിക്കുമ്പോള്‍ നേരിട്ടുകാണുന്നതു പോലെ സ്വര്‍ഗ നരകങ്ങളെ കുറിച്ച്‌ അവിടുന്ന്‌ പറഞ്ഞുതരും. എന്നാല്‍ നബി ﷺ യുടെ സദസ്സില്‍ നിന്ന്‌ പിരിഞ്ഞുപോയാല്‍ നമ്മുടെ കുടുംബവും മക്കളും അധ്വാനവുമൊക്കെയായി നാം മുഴുകുകയും ധാരാളം മറന്നു പോകുകയും ചെയ്യുന്നു. അബുബക്കർ പ്രതികരിച്ചു: എനിക്കും അതേ അവസ്ഥയാണ്‌. അങ്ങനെ ഞാനും അബൂബക്കറും നബി ﷺ യുടെ അടുക്കല്‍ ചെന്നു. ഞാന്‍ പറഞ്ഞു: ഹന്‍ളല മുനാഫിഖായി പ്രവാചകരേ. നബി ﷺ ചോദിച്ചു: എന്താണ്‌ കാരണം? ഞാന്‍ പറഞ്ഞു: പ്രവാചകരെ, ഞങ്ങള്‍ അങ്ങയോടൊപ്പം ഇരിക്കുമ്പോള്‍ അങ്ങ്‌ ഞങ്ങള്‍ക്ക്‌ സ്വര്‍ഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചും പറഞ്ഞു തരും, ഞങ്ങള്‍ നേരിട്ട്‌ അത്‌ കാണുന്നത്‌ പോലെ. പിന്നീട്‌ ഞങ്ങള്‍ അങ്ങയുടെ അടുക്കല്‍ നിന്നും പിരിഞ്ഞുപോയാല്‍ കുടുംബത്തിന്റെയും മക്കളുടെയും സമ്പാദൃത്തിന്റെയും കാര്യങ്ങളില്‍ വ്യാപൃതരാവുകയും ധാരാളമായി മറന്നു പോകുകയും ചെയ്യുന്നു. (അപ്പോള്‍) നബി ﷺ പറഞ്ഞു: നിങ്ങള്‍ എന്റെ അടുത്ത്‌ ഉള്ളതുപോലുള്ള അവസ്ഥ തുടരുകയും ദിക്റിലേര്‍പ്പെടുകയുമാണെങ്കില്‍ മലക്കുകള്‍ നിങ്ങളുടെ വിരിപ്പുകളിലും വഴികളിലും നിങ്ങള്‍ക്ക്‌ ഹസ്തദാനം നല്‍കും. പക്ഷേ, ഓ ഹന്‍ളല, ഇതിനും അതിനുമൊക്കെ ഓരോ സമയമുണ്ട്‌. ഇത്‌ നബി ﷺ മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു. (മുസ്‌ലിം: 2750).

ഇതുപോലെ തന്നെയാണ് നമ്മുടെ വാക്കിലൂടെ വര്‍ദ്ധിക്കുന്ന ഈമാനിന്റെയും അവസ്ഥ. ഒരു പ്രാവശ്യം അല്ലാഹുവിന്റെ നാമം ഉച്ചരിക്കുമ്പോഴും അതില്‍ കൂടുതലായി ഉച്ചരിക്കുമ്പോഴും ഈമാനില്‍ വ്യത്യാസമുണ്ടാകും. ദിക്‌റ് ഉള്‍പ്പടെയുള്ള അല്ലാഹുവിനുള്ള ആരാധന അതിന്റെ പരിപൂര്‍ണമായ രൂപത്തില്‍ നിര്‍വഹിക്കുമ്പോള്‍ ഒരാളുടെ ഈമാന്‍ വര്‍ധിക്കും. വീഴ്ചകളും ന്യൂനതകളും പ്രസ്തുത ആരാധനകളില്‍ സംഭവിച്ചാല്‍ അവനിലുള്ള ഈമാന്‍ കുറയുകയും ചെയ്യും. ഒരാള്‍ അവയവങ്ങള്‍ കൊണ്ട് ധാരാളം ആരാധനാകര്‍മങ്ങള്‍ ചെയ്യുന്നതും അത് ചെയ്യാതിരിക്കുന്നതും അപ്രകാരംതന്നെ.

ഈമാൻ കൂടുകയും കുറയുകയും ചെയ്യും എന്നത്‌ അഹ്ലുസ്സുന്നഃ വൽജമാഅഃയുടെ വിശ്വാസം തന്നെയാകുന്നു.   അല്ലാഹുവോടുള്ള അനുസരണംകൊണ്ട് ഈമാന്‍ വര്‍ദ്ധിക്കുകയും ധിക്കാരം കാരണം അത് ശുഷ്‌കിക്കുകയും ചെയ്യുംഎന്നത് ഈമാനിന്റെ നിര്‍വ്വചനത്തിൽതന്നെ ഉള്ളതാണല്ലോ.  അനുസരണം ഈമാൻ വർദ്ധിപ്പിക്കുകയും അനുസരണക്കേട് ഈമാൻ കുറക്കുകയും ചെയ്യുന്നതാണ്.

 إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ ءَايَٰتُهُۥ زَادَتْهُمْ إِيمَٰنًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ‎﴿٢﴾‏ ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ‎﴿٣﴾‏ أُو۟لَٰٓئِكَ هُمُ ٱلْمُؤْمِنُونَ حَقًّا ۚ لَّهُمْ دَرَجَٰتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ ‎﴿٤﴾

അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവര്‍. അവര്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ വിശ്വാസികള്‍. അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ പല പദവികളുണ്ട്‌. പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ട്‌. (ഖുർആൻ:8/2-4)

وَإِذَا مَآ أُنزِلَتْ سُورَةٌ فَمِنْهُم مَّن يَقُولُ أَيُّكُمْ زَادَتْهُ هَٰذِهِۦٓ إِيمَٰنًا ۚ فَأَمَّا ٱلَّذِينَ ءَامَنُوا۟ فَزَادَتْهُمْ إِيمَٰنًا وَهُمْ يَسْتَبْشِرُونَ ‎﴿١٢٤﴾‏ وَأَمَّا ٱلَّذِينَ فِى قُلُوبِهِم مَّرَضٌ فَزَادَتْهُمْ رِجْسًا إِلَىٰ رِجْسِهِمْ وَمَاتُوا۟ وَهُمْ كَٰفِرُونَ ‎﴿١٢٥﴾

(ഖുര്‍ആനിലെ) ഏതെങ്കിലും ഒരു അദ്ധ്യായം അവതരിപ്പിക്കപ്പെട്ടാല്‍ അവരില്‍ ചിലര്‍ പറയും: നിങ്ങളില്‍ ആര്‍ക്കാണ് ഇത് വിശ്വാസം വര്‍ദ്ധിപ്പിച്ചു തന്നത്‌? എന്നാല്‍ സത്യവിശ്വാസികള്‍ക്കാകട്ടെ, അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുക തന്നെയാണ് ചെയ്തത്‌. അവര്‍ (അതില്‍) സന്തോഷം കൊള്ളുകയും ചെയ്യുന്നു. എന്നാല്‍ മനസ്സുകളില്‍ രോഗമുള്ളവര്‍ക്കാകട്ടെ അവര്‍ക്ക് അവരുടെ ദുഷ്ടതയിലേക്ക് കൂടുതല്‍ ദുഷ്ടത കൂട്ടിചേര്‍ക്കുകയാണ് അത് ചെയ്തത്‌. അവര്‍ സത്യനിഷേധികളായിരിക്കെത്തന്നെ മരിക്കുകയും ചെയ്തു. (ഖുർആൻ:9 /124-125)

ഇതുപോലെയുള്ള വചനങ്ങളെ അടിസ്ഥാനമാക്കിയാണു സത്യവിശ്വാസം ഏറ്റക്കുറവു സ്വീകരിക്കുന്നതാണെന്നും, സല്‍ക്കര്‍മ്മങ്ങളും ദൃഷ്ടാന്തങ്ങളും വഴി അതില്‍ വര്‍ദ്ധനവുണ്ടാകുമെന്നും, പാപങ്ങള്‍ മൂലം സത്യവിശ്വാസത്തില്‍ കുറവു നേരിടുമെന്നൊക്കെ ഇമാം ബുഖാരി رحمه الله  പോലുള്ള മഹാന്‍മാര്‍ പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. വാസ്തവം അങ്ങിനെത്തന്നെ. യഥാര്‍ത്ഥ സത്യവിശ്വാസികള്‍ തന്നെയും പല പദവിക്കാരായിരിക്കുമെന്നു 4-ാം വചനത്തില്‍ പറഞ്ഞതും ഇതിനു തെളിവാകുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 8/2-4 ന്റെ വിശദീകരണം)

هُوَ ٱلَّذِىٓ أَنزَلَ ٱلسَّكِينَةَ فِى قُلُوبِ ٱلْمُؤْمِنِينَ لِيَزْدَادُوٓا۟ إِيمَٰنًا مَّعَ إِيمَٰنِهِمْ ۗ وَلِلَّهِ جُنُودُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًا

അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കികൊടുത്തത് അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി. അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമായിരിക്കുന്നു. (ഖുർആൻ:48/4)

عَنْ أَبُو سَعِيدٍ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الإِيمَانِ‏

അബൂസഈദുൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ തന്റെ കൈകൊണ്ട് അവനത് തടഞ്ഞ് കൊള്ളട്ടെ. അതിന് കഴിഞ്ഞില്ലങ്കിൽ തന്റെ നാവ് കൊണ്ട് തടയട്ടെ. അതിന് സാധിച്ചില്ലെങ്കിൽ തന്റെ ഹൃദയം കൊണ്ട് വെറുത്ത് കൊള്ളട്ടെ. അതാകട്ടെ, ഈമാനിന്റെ എറ്റവും താഴ്ന്ന പടിയാണ്. (മുസ്‌ലിം:49)

അല്ലാഹുവിന് കീഴ്പ്പെടുന്നതിലൂടെ ഈമാൻ വർദ്ധിക്കുകയും തെറ്റ് ചെയ്യുന്നതിലൂടെ കുറയുകയും ചെയ്യും. വസ്ത്രം ദ്രവിച്ച് പോകുന്നതു പോലെ ഈമാനും ദ്രവിച്ച് പോയേക്കും.

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏:‏ لاَ يَزْنِي الزَّانِي حِينَ يَزْنِي وَهُوَ مُؤْمِنٌ وَلاَ يَسْرِقُ حِينَ يَسْرِقُ وَهُوَ مُؤْمِنٌ وَلاَ يَشْرَبُ الْخَمْرَ حِينَ يَشْرَبُهَا وَهُوَ مُؤْمِنٌ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഒരാള്‍ വ്യഭിചരിക്കുന്നില്ല, അയാള്‍ വ്യഭിചരിക്കുന്ന അവസരത്തില്‍ മുഅ്മിനായിക്കൊണ്ട്, ഒരാള്‍ മോഷ്ടിക്കുന്നില്ല, അയാള്‍ മോഷ്ടിക്കുന്ന അവസരത്തില്‍ മുഅ്മിനായിക്കൊണ്ട്, ഒരാള്‍ മദ്യപിക്കുന്നില്ല, അയാള്‍ മദ്യപിക്കുന്ന അവസരത്തില്‍ മുഅ്മിനായിക്കൊണ്ട്. (മുസ്ലിം:57)

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏:‏‏ إِذَا زَنَى الرَّجُلُ خَرَجَ مِنْهُ الإِيمَانُ كَانَ عَلَيْهِ كَالظُّلَّةِ فَإِذَا انْقَطَعَ رَجَعَ إِلَيْهِ الإِيمَانُ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:(ഈമാനുള്ള) ഒരാള്‍ വ്യഭിചരിക്കുമ്പോള്‍ അയാളില്‍ നിന്നും ഈമാന്‍ പുറത്ത് പോയി അയാളുടെ തലയുടെ മുകളില്‍ ഒരു കുട പോലെ ഉയ൪ന്ന് നില്‍ക്കും. അയാള്‍(വ്യഭിചാരത്തില്‍ നിന്ന്) മടങ്ങുമ്പോള്‍ അയാളുടെ ഈമാന്‍ തിരികെ വരും. (അബൂദാവൂദ് : 4690 – സ്വഹീഹ് അല്‍ബാനി)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: إنَّ الإيمانَ لَيَخْلَقُ في جَوْفِ أحدِكُمْ كَما يَخلَقُ الثّوبُ ، فاسْألُوا اللهَ تعالَى : أنْ يُجَدِّدَ الإيمانَ في قُلوبِكمْ

നബി ﷺ പറഞ്ഞു: നിശ്ചയം, നിങ്ങളിൽ കുടികൊള്ളുന്ന ഈമാൻ (വിശ്വാസം), അത് വസ്ത്രം നുരുമ്പുന്ന പോലെ ദ്രവിച്ചു പോകും. അതിനാൽ നിങ്ങളുടെ ഹൃദയങ്ങളിൽ ഈമാനിന്റെ പുതുമ നിലനിർത്താൻ നിങ്ങൾ അല്ലാഹുവിനോട് തേടിക്കൊണ്ടിരിക്കുക.(ഹാകിം)

അല്ലാഹുവിന്റെ കല്‍പനകള്‍ പ്രവര്‍ത്തിക്കലും അല്ലാഹു വിരോധിച്ചത് വെടിയലും ഈമാനിന്റെ താല്‍പര്യത്തില്‍ പെട്ടതാണെ്.

وَإِذْ أَخَذْنَا مِيثَٰقَكُمْ لَا تَسْفِكُونَ دِمَآءَكُمْ وَلَا تُخْرِجُونَ أَنفُسَكُم مِّن دِيَٰرِكُمْ ثُمَّ أَقْرَرْتُمْ وَأَنتُمْ تَشْهَدُونَ ‎﴿٨٤﴾‏ ثُمَّ أَنتُمْ هَٰٓؤُلَآءِ تَقْتُلُونَ أَنفُسَكُمْ وَتُخْرِجُونَ فَرِيقًا مِّنكُم مِّن دِيَٰرِهِمْ تَظَٰهَرُونَ عَلَيْهِم بِٱلْإِثْمِ وَٱلْعُدْوَٰنِ وَإِن يَأْتُوكُمْ أُسَٰرَىٰ تُفَٰدُوهُمْ وَهُوَ مُحَرَّمٌ عَلَيْكُمْ إِخْرَاجُهُمْ ۚ أَفَتُؤْمِنُونَ بِبَعْضِ ٱلْكِتَٰبِ وَتَكْفُرُونَ بِبَعْضٍ ۚ فَمَا جَزَآءُ مَن يَفْعَلُ ذَٰلِكَ مِنكُمْ إِلَّا خِزْىٌ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَيَوْمَ ٱلْقِيَٰمَةِ يُرَدُّونَ إِلَىٰٓ أَشَدِّ ٱلْعَذَابِ ۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعْمَلُونَ ‎﴿٨٥﴾

നിങ്ങള്‍ അന്യോന്യം രക്തം ചിന്തുകയില്ലെന്നും, സ്വന്തമാളുകളെ കുടിയൊഴിപ്പിക്കുകയില്ലെന്നും നിങ്ങളോട് നാം ഉറപ്പ് വാങ്ങിയ സന്ദര്‍ഭവും (ഓര്‍ക്കുക). എന്നിട്ട് നിങ്ങളത് സമ്മതിച്ച് ശരിവെക്കുകയും ചെയ്തു. നിങ്ങളതിന് സാക്ഷികളുമാകുന്നു.  എന്നിട്ടും നിങ്ങളിതാ സ്വജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തെ തന്നെ അവരുടെ വീടുകളില്‍ നിന്നും ഇറക്കി വിട്ടുകൊണ്ടിരിക്കുന്നു. തികച്ചും കുറ്റകരമായും അതിക്രമപരമായും അവര്‍ക്കെതിരില്‍ നിങ്ങള്‍ അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. അവര്‍ നിങ്ങളുടെ അടുത്ത് യുദ്ധത്തടവുകാരായി വന്നാല്‍ നിങ്ങള്‍ മോചനമൂല്യം നല്‍കി അവരെ മോചിപ്പിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവരെ പുറം തള്ളുന്നത് തന്നെ നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്നു. നിങ്ങള്‍ വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയുമാണോ ? എന്നാല്‍ നിങ്ങളില്‍ നിന്ന് അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാവട്ടെ അതി കഠിനമായ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. (ഖുർആൻ:2/84-85)

والأمور الثلاثة كلها قد فرضت عليهم، ففرض عليهم أن لا يسفك بعضهم دم بعض, ولا يخرج بعضهم بعضا، وإذا وجدوا أسيرا منهم, وجب عليهم فداؤه، فعملوا بالأخير وتركوا الأولين, فأنكر الله عليهم ذلك فقال: { أَفَتُؤْمِنُونَ بِبَعْضِ الْكِتَابِ } وهو فداء الأسير { وَتَكْفُرُونَ بِبَعْضٍ } وهو القتل والإخراج. وفيها أكبر دليل على أن الإيمان يقتضي فعل الأوامر واجتناب النواهي، وأن المأمورات من الإيمان،

ഈ മൂന്ന് കാര്യങ്ങളും അവരുടെ (യഹൂദരുടെ) മേൽ നിർബന്ധമാക്കപ്പെട്ടിരുന്നു. (അതായത്) പരസ്പരം രക്തം ചിന്തരുത്, പരസ്പരം വീടുകളിൽ നിന്ന് പുറത്താക്കരുത്, അവരുടെ ഒരു യുദ്ധത്തടവുകാരനെ കണ്ടെത്തിയാൽ മോചനദ്രവ്യം കൊടുത്ത് മോചിപ്പിക്കുക എന്നതും അവർക്ക് നിർബന്ധമാക്കപ്പെട്ടിരുന്നു. അവസാനം പറഞ്ഞത് അവർ ചെയ്യുകയും ആദ്യത്തേത് (രണ്ടെണ്ണം) ഉപേക്ഷിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു അവരെ എതിർത്തു. അല്ലാഹു പറഞ്ഞു: {നിങ്ങള്‍ വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയാണോ} അതായത്:യുദ്ധത്തടവുകാരെ മോചിപ്പിക്കുകയെന്നത് അവർ ചെയ്തു. {നിങ്ങള്‍ ചിലത് തള്ളിക്കളയുകയുമാണോ} അത് കൊലപാതകവും വീട്ടിൽ നിന്ന് പുറത്താക്കലുമാണ്. ഈമാൻ എന്നാൽ അല്ലാഹു കൽപ്പിച്ചത് ചെയ്യലും വിലക്കിയത് ഒഴിവാക്കലുനാണ് എന്നതിന് ഇതിൽ ഏറ്റവും വലിയ തെളിവ് അടങ്ങിയിരിക്കുന്നു. അല്ലാഹു കൽപ്പിച്ചത് പ്രവർത്തിക്കുക എന്നുള്ളത് ഈമാനിൽ പെട്ടതാണ്. (തഫ്സീറുസ്സഅ്ദി)

യഹൂദികള്‍ ഇവിടെ മൂന്ന് കാര്യങ്ങളാണ് പ്രവര്‍ത്തിച്ചത്: ഒന്ന്) അവര്‍ പരസ്പരം രക്തം ഒഴുക്കി. രണ്ട്) അവര്‍ പരസ്പരം താമസസ്ഥലത്തുനിന്ന് പുറത്താക്കി. മൂന്ന്) യുദ്ധത്തടവുകാരെ മോചിപ്പിച്ചു. ഈ മൂന്നു കാര്യങ്ങളും പ്രവര്‍ത്തനങ്ങളാണ്. ഈ പ്രവര്‍ത്തനങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ് അല്ലാഹു അവരോട് ചോദിച്ചത്, വേദഗ്രന്ഥത്തിന്റെ ചില ഭാഗത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും, ചില ഭാഗത്തില്‍ നിങ്ങള്‍ അവിശ്വസിക്കുകയുമാണോ ചെയ്യുന്നത് എന്ന്. വേദഗ്രന്ഥത്തിലുള്ള ചില കാര്യങ്ങളില്‍ യഹൂദികള്‍ ഈമാന്‍ പ്രകടിപ്പിക്കുന്നു, ചില കാര്യങ്ങളില്‍ ഈമാനിന്റെ വിപരീതമായ കുഫ്‌റാണ് പ്രകടിപ്പിക്കുന്നത്. ഈമാന്‍ എന്നത് വെറും വിശ്വാസം മാത്രമല്ല, കര്‍മങ്ങള്‍ കൂടി അതില്‍ ഉള്‍പ്പെടുന്നതാണെന്ന് സ്പഷ്ടം.

Leave a Reply

Your email address will not be published.

Similar Posts