ഒരു സത്യവിശ്വാസിയുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു കാര്യമാണ് പ്രാ൪ത്ഥന. സത്യവിശ്വാസിയുടെ ഏറ്റവും വലിയ ആയുധവും പ്രാര്‍ത്ഥന തന്നെയാണ്. ജീവിതത്തിന്റെ എല്ലാ സന്ദ൪ഭങ്ങളിലും ഒരു വിശ്വാസിയുടെ മനസ്സ് പ്രാര്‍ഥനാ നിര്‍ഭരമായിരിക്കണം.

ﻗُﻞْ ﻣَﺎ ﻳَﻌْﺒَﺆُا۟ ﺑِﻜُﻢْ ﺭَﺑِّﻰ ﻟَﻮْﻻَ ﺩُﻋَﺎٓﺅُﻛُﻢْ ۖ ﻓَﻘَﺪْ ﻛَﺬَّﺑْﺘُﻢْ ﻓَﺴَﻮْﻑَ ﻳَﻜُﻮﻥُ ﻟِﺰَاﻣًۢﺎ

(നബിയേ) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ്? എന്നാല്‍ നിങ്ങള്‍ നിഷേധിച്ച് തള്ളിയിരിക്കുകയാണ്‌. അതിനാല്‍ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും. (ഖു൪ആന്‍ :25/77)

ഇബാദത്തിന്റെ ഇനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രാ൪ത്ഥന എന്നത്  അത് വ൪ദ്ധിപ്പിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നു.

എന്താണ്‌ പ്രാർത്ഥന?

അഭൗതിക മാർഗത്തിൽ അഥവാ കാര്യകാരണ ബന്ധങ്ങൾക്കതീതമായി ഒരു ഗുണ ലബ്ധിയോ, ദുരിത മോചനമോ നേടാനുള്ള അർത്ഥനയാണ്‌ പ്രാർത്ഥന.

عن النُّعْمَانِ بْنِ بَشِيرٍ قَالَ : سَمِعْتُ – صَلَّى اللهُ عَلَيْهِ وَسَلَّمَ – يَقُولُ : الدُّعَاءُ هُوَ الْعِبَادَةُ ثُمَّ قَرَأَ وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ- (ترمذى)

നുഅ്മാനുബ്‌നു ബശീർ‌ؓ ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: നിശ്ചയം പ്രാർത്ഥന അതുതന്നെയാണ്‌ ആരാധന. ശേഷം നബി ﷺ ഓതി നിങ്ങളുടെ നാഥൻ അരുളിയരിക്കുന്നു: “എന്നോട്‌ നിങ്ങൾ പ്രാർത്ഥിക്കുക. ഞാൻ നിങ്ങൾക്ക്‌ ഉത്തരം നൽകും. നിശ്ചയം, എനിക്ക്‌ ഇബാദത്തെടുക്കുവാൻ അഹങ്കരിക്കുന്നവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്‌.”(ഖു൪ആന്‍ : 40/60) (തിർമുദി, ഇബ്‌നുമാജ, അഹ്‌മദ്‌-സ്വഹീഹ്)

ﻭَﻗَﺎﻝَ ﺭَﺑُّﻜُﻢُ ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ ۚ ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺴْﺘَﻜْﺒِﺮُﻭﻥَ ﻋَﻦْ ﻋِﺒَﺎﺩَﺗِﻰ ﺳَﻴَﺪْﺧُﻠُﻮﻥَ ﺟَﻬَﻨَّﻢَ ﺩَاﺧِﺮِﻳﻦَ

നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌, തീര്‍ച്ച. (ഖു൪ആന്‍ : 40/60)

ഈ വചനത്തില്‍ ആദ്യം പറഞ്ഞ പ്രാര്‍ത്ഥനയെ പറ്റിയാണ് രണ്ടാമത് ആരാധന എന്ന് പ്രയോഗിച്ചത്.

അല്ലാഹുവിനോടുള്ള പ്രാ൪ത്ഥന അവനുള്ള ആരാധനയാണെന്നാണ് (ഇബാദത്ത്) അല്ലാഹു ഈ ആയത്തിലൂടെ പറഞ്ഞിട്ടുള്ളത്. അതേപോലെ നിങ്ങള്‍ എന്നോട് പ്രാ൪ത്ഥിക്കൂവെന്ന് അല്ലാഹു ഒരു കല്‍പ്പനയായിട്ടാണ് ഇവിടെ പറഞ്ഞിട്ടുള്ളത്.

സത്യവിശ്വാസികള്‍ എല്ലായ്പ്പോഴും എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് ചോദിച്ചു കൊണ്ടേയിരിക്കണം. നമുക്ക് ഒരു ആവശ്യമോ പ്രയാസമോ വന്നാല്‍ ആദ്യം അത് അല്ലാഹുവിനോട് പറഞ്ഞ് പരിഹാരം അ൪ത്ഥിക്കുന്ന ഒരു സ്വഭാവം നാം നേടിയെടുക്കേണ്ടതുണ്ട്. തന്റെ അടിമ കൈകള്‍ ഉയ൪ത്തി വിനയാന്വിതനായി വിളിച്ച് തേടുന്നത് അല്ലാഹുവിന് ഏറെ ഇഷ്ടമുള്ള കാര്യമാണ്.

عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ سَلُوا اللَّهَ مِنْ فَضْلِهِ فَإِنَّ اللَّهَ عَزَّ وَجَلَّ يُحِبُّ أَنْ يُسْأَلَ

അബ്ദുല്ലാഹി ബ്നു മസ്ഊദില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിന്റെ ഔദാര്യത്തില്‍ നിന്ന് അവനോട് ചോദിക്കുക. തീ൪ച്ചയായും അല്ലാഹു അവനോട് ചോദിക്കുന്നത് ഇഷ്ടപ്പെടുന്നു.(തി൪മിദി:3571)

عَنْ عَائِشَةَ ، قَالَتْ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : إِذَا سَأَلَ أَحَدُكُمْ فَلْيُكْثِرْ ، فَإِنَّهُ يَسْأَلُ رَبَّهُ.

ആഇശ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവോട്‌ ചോദിക്കുമ്പോൾ കൂടുതൽ ചോദിക്കുക. കാരണം എല്ലാം കഴിയുന്ന റബ്ബിനോടാണല്ലോ നിങ്ങൾ ചോദിക്കുന്നത്‌. (ഇബ്നു ഹിബ്ബാൻ 889)

عَنْ أَبِي هُرَيْرَةَ، رضى الله عنه عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: لَيْسَ شَيْءٌ أَكْرَمَ عَلَى اللَّهِ تَعَالَى مِنَ الدُّعَاءِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺപറഞ്ഞു: അല്ലാഹുവിന് പ്രാ൪ത്ഥനയേക്കാള്‍ ആദരവുള്ള മറ്റൊന്നുമില്ല. (തി൪മിദി : 3370 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ ﷺ: إِنَّهُ مَنْ لَمْ يَسْأَلِ اللَّهَ يَغْضَبْ عَلَيْهِ

അബൂ ഹുറൈറ(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ആര് അല്ലാഹുവിനോട് ചോദിക്കുന്നില്ലയോ അവനോട് അല്ലാഹു കോപിക്കുന്നതാണ്. (തിർമിദി: 3373)

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ ﷺ: إنَّ أبخلَ الناسِ من بخلَ بالسلامِ ، و أعجزُ الناسِ من عجز عن الدعاءِ

അബൂ ഹുറൈറ(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ജനങ്ങളിൽ വെച്ച് ഏറ്റവും അശക്തൻ ദുആ ചെയ്യാൻ സാധിക്കാത്തവനാണ്. (സ്വിൽസ്വിലത്തു സ്വഹീഹ:601)

പ്രാര്‍ത്ഥന വ൪ദ്ധിപ്പിക്കുന്നത് വഴി നമുക്ക് അല്ലാഹുവിലേക്ക് അടുക്കാന്‍ കഴിയും. പ്രാര്‍ത്ഥനയുള്ളവന് അല്ലാഹു സമീപസ്ഥനായിരിക്കും. എന്നാല്‍, പ്രാര്‍ത്ഥന ഇല്ലാത്തവന് അല്ലാഹു വിദൂരസ്ഥനായി തോന്നും.

قَالَ رَسُولُ اللَّهِ ﷺ: أفضل العبادة الدعاء

നബിﷺ പറഞ്ഞു: ”പ്രാര്‍ഥനയാണ് ഏറ്റവും ശ്രേഷ്ഠമായ ആരാധന” (സില്‍സിലതുസ്സ്വഹീഹ 1579).

നാം പ്രാര്‍ഥിക്കേണ്ടത് ആരോട്?

നമ്മുടെ അര്‍ഥനകള്‍ കേള്‍ക്കുകയും അതിന് ഉത്തരം നല്‍കുകയും ചെയ്യുന്നവനോടാണ് നാം പ്രാര്‍ഥിക്കേണ്ടത്. കേള്‍ക്കുകയോ കാണുകയോ ഉത്തരം നല്‍കുകയോ ചെയ്യാത്തവരെ വിളിച്ച് നാം പ്രാര്‍ഥിച്ചിട്ട് എന്ത് ഫലം? ഇബ്‌റാഹീം(അ) തന്റെ പിതാവിനോട് ഈ കാര്യം പറയുന്നത് വിശുദ്ധക്വുര്‍ആന്‍ നമുക്ക് അറിയിച്ച് തരുന്നുണ്ട്:

إِذْ قَالَ لِأَبِيهِ يَٰٓأَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِى عَنكَ شَيْـًٔا

അദ്ദേഹം തന്‍റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ പിതാവേ, കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു.? (ഖു൪ആന്‍:19/42)

എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നവനോട് മാത്രമേ നാം പ്രാര്‍ഥിക്കാവൂ. അല്ലാഹു പറയുന്നു:

لَيْسَ كَمِثْلِهِۦ شَىْءٌ ۖ وَهُوَ ٱلسَّمِيعُ ٱلْبَصِيرُ

അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു. (ഖു൪ആന്‍:19/42)

പ്രാ൪ത്ഥന അല്ലാഹുവിനോട് മാത്രം

ഏറ്റവും പ്രധാനപ്പെട്ട ഒരു ആരാധനയാണ് പ്രാ൪ത്ഥന. അതുകൊണ്ടുതന്നെ  പ്രാ൪ത്ഥന അല്ലാഹുവിനോട് മാത്രമേ നി൪വ്വഹിക്കാന്‍ പാടുള്ളൂ.

ﻭَﺃَﻥَّ ٱﻟْﻤَﺴَٰﺠِﺪَ ﻟِﻠَّﻪِ ﻓَﻼَ ﺗَﺪْﻋُﻮا۟ ﻣَﻊَ ٱﻟﻠَّﻪِ ﺃَﺣَﺪًا

പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്.(ഖു൪ആന്‍ : 72/18)

ﻗُﻞْ ﺇِﻧَّﻤَﺎٓ ﺃَﺩْﻋُﻮا۟ ﺭَﺑِّﻰ ﻭَﻻَٓ ﺃُﺷْﺮِﻙُ ﺑِﻪِۦٓ ﺃَﺣَﺪًا

(നബിയേ)പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.(ഖു൪ആന്‍:72/20)

പ്രാർത്ഥന റബ്ബിനോട്‌ മാത്രം എന്ന്‌ പറയുന്നതിന്റെ കാരണം എന്താണ്‌?

മനുഷ്യ സൃഷ്ടിപ്പിന്റെ ഏറ്റവും പരമപ്രധാനമായ ലക്ഷ്യം തന്നെ മനുഷ്യൻ തന്റെ സ്രഷ്ടാവിനെ മാത്രം ആരാധിക്കലാണ്‌. അതിനാൽ എന്തു കൊണ്ട്‌ അവനോടു മാത്രം പ്രാർത്ഥിക്കണം, സഹായ തേട്ടം നടത്തണം എന്ന്‌ ലക്ഷ്യ സഹിതം ഖുർആനും പ്രവാചക ചര്യയും വ്യക്തമാക്കുന്നു.

ഒന്ന്‌: പ്രവാചകൻമാർ അല്ലാഹുവോട്‌ മാത്രം പ്രാർത്ഥിച്ചു

പ്രവാചകന്മാരാണ്‌ മാനവതയുടെ മാർഗദർശികൾ. അവർ ജീവിതത്തിന്റെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും സന്തോഷ സന്ദർഭങ്ങളിലും സഹായം തേടിയതും, പ്രാർത്ഥിച്ചതും റബ്ബിനോട്‌ മാത്രമാണ്‌.

ആദം നബി‌ؑയുടെ പ്രാർത്ഥന:

قَالَا رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ

അവർ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ ഞങ്ങൾ ഞങ്ങളോട്‌ തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്ക്‌ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും” (ഖു൪ആന്‍:7/23)

രോഗ ബാധിതനായ അയ്യൂബ്‌ നബി‌ؑയുടെ പ്രാർത്ഥന

وَأَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلضُّرُّ وَأَنتَ أَرْحَمُ ٱلرَّٰحِمِينَ ‎﴿٨٣﴾‏ فَٱسْتَجَبْنَا لَهُۥ فَكَشَفْنَا مَا بِهِۦ مِن ضُرٍّ ۖ وَءَاتَيْنَٰهُ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَىٰ لِلْعَٰبِدِينَ ‎﴿٨٤﴾

അയ്യൂബിനെയും (ഓർക്കുക) തന്റെ രക്ഷിതാവിനെ വിളിച്ചു കൊണ്ട്‌ അദ്ദേഹം ഇപ്രകാരം പ്രാർത്ഥിച്ച സന്ദർഭം: എനിക്കിതാ കഷ്ടപ്പാട്‌ ബാധിച്ചിരിക്കുന്നു. നീ കാരുണികരിൽ വെച്ച്‌ ഏറ്റവും കരുണയുള്ളവനാണല്ലോ. അപ്പോൾ അദ്ദേഹത്തിന്‌ നാം ഉത്തരം നൽകുകയും അദ്ദേഹത്തിന്‌ നേരിട്ട കഷ്ടപ്പാട്‌ നാം അകറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന്‌ നൽകുകയും ചെയ്തു. നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യവും ആരാധാനാ നിരതരായിട്ടുള്ളവർക്ക്‌ ഒരു സ്മരണയുമാണത്‌. (ഖു൪ആന്‍:21/83,84)

അപകടത്തിൽ അകപ്പെട്ട യൂനുസ്‌‌ؑ നബി‌ؑയുടെ പ്രാർത്ഥന

 وَذَا ٱلنُّونِ إِذ ذَّهَبَ مُغَٰضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِى ٱلظُّلُمَٰتِ أَن لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ ‎﴿٨٧﴾‏ فَٱسْتَجَبْنَا لَهُۥ وَنَجَّيْنَٰهُ مِنَ ٱلْغَمِّ ۚ وَكَذَٰلِكَ نُـۨجِى ٱلْمُؤْمِنِينَ ‎﴿٨٨﴾‏

ദുന്നൂനിനെയും (ഓർക്കുക) അദ്ദേഹം കുപിതനായി പോയ സന്ദർഭം. നാം ഒരിക്കലും അദ്ദേഹത്തിന്‌ ഞെരുക്കമുണ്ടാക്കില്ലെന്ന്‌ അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകളിൽ നിന്ന്‌ അദ്ദേഹം വിളിച്ചു പറഞ്ഞു: നീയല്ലാതെ വേറെ ആരാധ്യനില്ല. നീയെത്ര പരിശുദ്ധൻ! തീർച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽപ്പെട്ടവനാകുന്നു. (ഖു൪ആന്‍:21/87,88)

ഇങ്ങനെ ഖുർആൻ പരാമർശിച്ച ഓരോ പ്രവാചകന്മാരുടെയും ചരിത്ര പരിശോധനയിൽ അവരുടെയെല്ലാം പ്രാർത്ഥനകൾ റബ്ബിലേക്ക്‌ മാത്രമായിരുന്നു എന്ന്‌ വ്യക്തമാകുന്നു. ഒരു ഘട്ടത്തിലും നിരാശ അവരെ ബാധിച്ചതേയില്ല. ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്‌ ഇബ്രാഹീം‌ؑ. വാർദ്ധക്യത്തിൽ എത്തിച്ചേർന്നിട്ടും, തന്റെ ഭാര്യയുടെ ഗർഭാശയം ഒരു കുഞ്ഞിനു ജന്മം നൽകാൻ പര്യാപ്തമല്ല എന്നറിഞ്ഞിട്ടും അദ്ദേഹം പ്രതീക്ഷാപൂർവം പ്രാർത്ഥനാ നിരതനായി. “റബ്ബേ, എനിക്ക്‌ സദ്‌വൃത്തരായ (സന്താനങ്ങളെ) തരണേ.”  (ഖു൪ആന്‍:37/100)

അപ്പോൾ വിശ്വാസികൾ ഈ പ്രവാചകന്മാരുടെ മാർഗമാണ്‌ പിൻപറ്റേണ്ടത്‌. കാരണം അല്ലാഹു പറയുന്നു:

أُولَـٰئِكَ الَّذِينَ هَدَى اللَّـهُ ۖ فَبِهُدَاهُمُ اقْتَدِهْ ۗ قُل لَّا أَسْأَلُكُمْ عَلَيْهِ أَجْرًا ۖ إِنْ هُوَ إِلَّا ذِكْرَىٰ لِلْعَالَمِينَ

അവരെയാണ്‌ അല്ലാഹു നേർവഴിയിലാക്കിയിട്ടുള്ളത്‌. അതിനാൽ അവരുടെ നേർമാർഗത്തെ നീ പിൻതുടർന്നു കൊള്ളുക. (നബിയെ) പറയുക: ഇതിന്റെ പേരിൽ യാതൊരു പ്രതിഫലവും ഞാൻ നിങ്ങളോടാവശ്യപ്പെടുന്നില്ല. ഇത്‌ ലോകർക്കുവേണ്ടിയുള്ള ഒരു ഉത്ബോധനമല്ലാതെ മറ്റൊന്നുമല്ല. (ഖു൪ആന്‍:6/90)

രണ്ട്‌: അല്ലാഹു അല്ലാതെ പ്രാർത്ഥിക്കപ്പെടുന്നവർ കേവലം അടിമകൾ മാത്രമാണ്‌.

റബ്ബിനോട്‌ മാത്രം പ്രാർത്ഥിക്കാൻ ഖുർആൻ നിർദ്ദേശിക്കുന്നതിന്റെ മറ്റൊരു ന്യായമാണിത്‌.

അല്ലാഹു പറയുന്നു:

إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّـهِ عِبَادٌ أَمْثَالُكُمْ ۖ فَادْعُوهُمْ فَلْيَسْتَجِيبُوا لَكُمْ إِن كُنتُمْ صَادِقِينَ

തീർച്ചയായും അല്ലാഹുവിനു പുറമെ നിങ്ങൾ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെ പോലെയുള്ള ദാസൻമാർ മാത്രമാണ്‌. എന്നാൽ നിങ്ങൾ അവരെ വിളിച്ചു പ്രാർത്ഥിക്കൂ. അവർ നിങ്ങൾക്ക്‌ ഉത്തരം നൽകട്ടെ. നിങ്ങൾ സത്യവാദികളാണെങ്കിൽ. (ഖു൪ആന്‍:7/194)

അല്ലാഹു അല്ലാത്തവരെ വിളിക്കരുത്‌ എന്ന്‌ പറയുമ്പോൾ അവിടെ ഉദ്ദേശിക്കപ്പെടുന്നത്‌ വിഗ്രഹങ്ങൾ മാത്രമാണെന്നും, അമ്പിയാഅ്, ഔലിയാക്കൾ ഈ നിരോധനത്തിന്റെ പരിധിയിൽ ഉൾപ്പെടുകയില്ലെന്നും വാദിക്കുന്നവർക്കുള്ള വ്യക്തമായ  മറുപടിയാണ്‌ ഈ വചനം. കാരണം വിഗ്രഹങ്ങൾ നമ്മെപ്പോലുള്ള അടിമകൾ അല്ലല്ലോ?

മൂന്ന്‌: അല്ലാഹുവിന്ന്‌ പുറമെ പ്രാർത്ഥിക്കപ്പടുന്നവർ അശക്തരാണ്‌.

ഇതും അല്ലാഹു അല്ലാത്തവരോട്‌ എന്തുകൊണ്ട്‌ പ്രാർത്ഥിച്ചുകൂടാ എന്നതിനുള്ള വ്യക്തമായ ഉത്തരമാണ്‌. അല്ലാഹു അല്ലാത്തവർക്ക്‌ സഹായിക്കാനോ സംരക്ഷിക്കാനോ കഴിയുകയില്ല. അല്ലാഹു പറയുന്നു:

يَا أَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوا لَهُ ۚ إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّـهِ لَن يَخْلُقُوا ذُبَابًا وَلَوِ اجْتَمَعُوا لَهُ ۖ وَإِن يَسْلُبْهُمُ الذُّبَابُ شَيْئًا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ الطَّالِبُ وَالْمَطْلُوبُ

ജനങ്ങളേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങൾ അത്‌ ശ്രദ്ധിച്ചു കേൾക്കുക. തീർച്ചയായും അല്ലാഹുവിനു പുറമെ നിങ്ങൾ പാർത്ഥിക്കുന്നവർ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേർന്നാൽ പോലും. ഈച്ച അവരുടെ പക്കലിൽ നിന്ന്‌ വല്ലതും തട്ടിയെടുത്താൽ അതിന്റെ പക്കൽ നിന്ന്‌ അത്‌ മോചിപ്പിച്ചെടുക്കാനും അവർക്ക്‌ കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുർബ്ബലർ തന്നെ. (ഖു൪ആന്‍:22/73)

لَهُ دَعْوَةُ الْحَقِّ ۖ وَالَّذِينَ يَدْعُونَ مِن دُونِهِ لَا يَسْتَجِيبُونَ لَهُم بِشَيْءٍ إِلَّا كَبَاسِطِ كَفَّيْهِ إِلَى الْمَاءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَالِغِهِ ۚ وَمَا دُعَاءُ الْكَافِرِينَ إِلَّا فِي ضَلَالٍ

അവനോടുള്ളത്‌ മാത്രമാണ്‌ ന്യായമായ പ്രാർത്ഥന. അവന്നു പുറമെ ആരോടെല്ലാം അവർ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നുവോ അവരാരും അവർക്ക്‌ യാതൊരു ഉത്തരവും നൽകുന്നതല്ല. വെള്ളം തന്റെ വായിൽ (തനിയെ) വന്നെത്താൻ വേണ്ടി തന്റെ ഇരു കൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവർ. അത്‌ (വെള്ളം) വായിൽ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാർത്ഥന നഷ്ടത്തിൽ തന്നെയാകുന്നു. (ഖു൪ആന്‍:13/14)

എത്ര വ്യക്തമാണ്‌ ഈ ഉപമ…! വെള്ളപാത്രത്തിൽ നിന്ന്‌ കുടിവെള്ളം സ്വമേധയാ തൊണ്ടയിൽ എത്തിച്ചേരാത്തത്‌ പോലെ അല്ലാഹു അല്ലാത്തവരോടുള്ള പ്രാർത്ഥനക്കും ഉത്തരം ലഭിക്കില്ല.

നാല്‌: അല്ലാഹുവിന്‌ പുറമെ വിളിച്ച്‌ പ്രാർത്ഥിക്കപ്പെടുന്നവർ  ആ പ്രാർത്ഥന കേൾക്കുകയോ ഉത്തരം നൽകുകയോ ഇല്ല.

إِن تَدْعُوهُمْ لَا يَسْمَعُوا۟ دُعَآءَكُمْ وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْ ۖ وَيَوْمَ ٱلْقِيَٰمَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ

നിങ്ങളവരോട്‌ പ്രാർത്ഥിച്ചാൽ നിങ്ങളുടെ പ്രാർത്ഥന അവർ കേൾക്കുകയില്ല. ഇനി കേട്ടാൽ തന്നെ അവർ നിങ്ങൾക്കുത്തരം നൽകുന്നതല്ല. നിങ്ങൾ ചെയ്ത ഈ ശിർക്കിനെ അവർ അന്ത്യദിനത്തിൽ നിഷേധിക്കുകയും ചെയ്യും. (ഖു൪ആന്‍:35/14)

ഈ വചനത്തെ ഇമാം ഖുർത്വുബി വിശദീകരിക്കുന്നു:

إِنْ تَسْتَغِيثُوا بِهِمْ فِي النَّوَائِبِ لَا يَسْمَعُوا دُعَاءَكُمْ

ആപൽ ഘട്ടങ്ങളിൽ നിങ്ങളവരോട്‌ ഇസ്തിഗാസ ചെയ്താൽ നിങ്ങളുടെ പ്രാർത്ഥന അവർ കേൾക്കുകയില്ല.” (ഖുർത്വുബി വാള്യം:14)

ഇവിടെ പ്രാർത്ഥന എന്നതിന് ഇസ്തിഗാസ എന്നാണ് അദ്ദേഹം വിശദീകരണമായി നൽകിയത് എന്നത് ശ്രദ്ധേയമാണ്.

وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ اللَّـهِ مَن لَّا يَسْتَجِيبُ لَهُ إِلَىٰ يَوْمِ الْقِيَامَةِ وَهُمْ عَن دُعَائِهِمْ غَافِلُونَ

അല്ലാഹുവിന്‌ പുറമെ അന്ത്യനാൾ വരെ തനിക്ക്‌ ഉത്തരം ചെയ്യാത്തവരോട്‌ പ്രാർത്ഥിക്കുന്നവനേക്കാൾ വഴിപിഴച്ചവൻ ആരാണ്‌? അവരാകട്ടെ ഇവരുടെ പ്രാർത്ഥനയെ കുറിച്ച്‌ അശ്രദ്ധരുമാണ്‌. (ഖു൪ആന്‍:46/5)

മേൽ വചനം വിശദീകരിച്ചു ഇബ്‌നു ജരീർ‌ؓ തന്റെ തഫ്‌സീറു ജാമിഉൽ ബയാനിലും ദുആ എന്നതിന് നൽകിയ വിശദീകരണം ഇസ്തിഗാസ എന്നുതന്നെയാകുന്നു. അദ്ദേഹം പറയുന്നു.

وَإِنَّمَا هَذَا تَوْبِيخٌ مِنَ اللهِ لِهَؤُلَاءِ الْمُشْرِكِينَ لِسُوءِ رَأْيِهِمْ ، وَقُبْحِ اخْتِيَارِهِمْ فِي عِبَادَتِهِمْ مَنْ لَا يَعْقِلُ شَيْئًا وَلَا يَفْهَمُ ، وَتَرْكِهِمْ عِبَادَةَ مَا بِهِمْ مِنْ نِعْمَتِهِ ، وَمَنْ بِهِ اسْتِغَاثَتُهُمْ عِنْدَ مَا يَنْزِلُ بِهِمْ مِنَ الْحَوَائِجِ وَالْمَصَائِبِ . -تفسير الطبري

അവർക്ക്‌ വിപത്തുകളും ആവശ്യങ്ങളും വരുമ്പോൾ ആരോടാണോ അവർ ഇസ്തിഗാഥ ചെയ്യേണ്ടത് അവനെ കയ്യൊഴിഞ്ഞ് ബുദ്ധിയും വിവേചനവുമില്ലാത്തിനെ ആരാധ്യനായി തെരഞ്ഞെടുത്തതിന്റെ പേരിൽ അല്ലാഹു അവരെ വിമർശിക്കുകയാകുന്നു ഇവിടെ- (ത്വബരി-വാള്യം:21/116)

فَإِنَّكَ لَا تُسْمِعُ الْمَوْتَىٰ وَلَا تُسْمِعُ الصُّمَّ الدُّعَاءَ إِذَا وَلَّوْا مُدْبِرِينَ

എന്നാൽ മരിച്ചവരെ നിനക്ക്‌ കേൾപ്പിക്കാൻ സാധിക്കില്ല, തീർച്ച. ബധിരൻമാർ പിന്നോക്കം തിരിഞ്ഞു പോയാൽ അവരെ വിളി കേൾപ്പിക്കാനും നിനക്ക്‌ സാധിക്കില്ല.” (30:52)

ഈ വചനം ഇബ്‌നു ജരീർ‌ؒ വ്യാഖ്യാനിക്കുന്നത്‌ ശ്രദ്ധിക്കുക

هَذَا مَثَلٌ ضَرَبَهُ اللهُ لِلْكَافِرِ ، فَكَمَا لَا يَسْمَعُ الْمَيِّتُ الدُّعَاءَ ، كَذَلِكَ لَا يَسْمَعُ الْكَافِرُ ،

അല്ലാഹു അവിശ്വാസിക്ക് ഒരു ഉദാഹരണം പറഞ്ഞതാകുന്നു ഇത്. മയ്യിത്ത്‌ വിളി കേൾക്കാത്തത്‌ പോലെ കാഫിറും കേൾക്കുന്നതല്ല.” (ജാമിഉൽ ബയാൻ 30:52ന്റെ വ്യാഖ്യാനം)

ഇതിനെ ഇമാം ഇബ്‌നു കസീർ‌ؓ വ്യാഖ്യാനിക്കുന്നത്‌ കാണുക:

يَقُولُ تَعَالَى : كَمَا أَنَّكَ لَيْسَ فِي قُدْرَتِكَ أَنْ تُسْمِعَ الْأَمْوَاتَ فِي أَجْدَاثِهَا ، وَلَا تُبْلِغَ كَلَامَكَ الصُّمَّ الَّذِينَ لَا يَسْمَعُونَ

ശവക്കല്ലറകളിലുള്ള മരിച്ചവരെ കേൾപ്പിക്കൽ താങ്കളുടെ (നബി ﷺയുടെ) കഴിവിൽ പെട്ടതല്ല. കേൾവി ശക്തിയില്ലാത്ത ബധിരൻമാരെ താങ്കൾക്ക്‌ (പ്രബോധനം) വാക്കുകൾ എത്തിച്ചു കൊടുക്കാൻ കഴിയുകയുമില്ല എന്നാണ് അല്ലാഹു പറയുന്നത്.” (ഇബ്‌നു കസീർ- 30:52ന്റെ വ്യാഖ്യാനം)

(നിങ്ങൾ അവരോട് പ്രാർഥിക്കുന്ന പക്ഷം അവർ നിങ്ങളുടെ പ്രാർഥന കേൾക്കുകയില്ല) കാരണം അവർ ജീവനില്ലാത്തവരോ മരിച്ചവരോ ആല്ലെങ്കിൽ തങ്ങളുടെ രക്ഷിതാവിനെ അനുസരിക്കുന്നതിൽ വ്യാപൃതരായ മലക്കുകളോ ആണ്. (അവർ കേട്ടാലും) കേൾക്കുമെന്ന് സങ്കൽപിച്ചാൽ തന്നെയും (നിങ്ങൾക്കവർ ഉത്തരം നൽകുന്നതല്ല). കാരണം അവർ ഒന്നും ഉടമപ്പെടുത്തുന്നില്ല. (തഫ്സീറുസ്സഅ്ദി)

وَمَا يَسْتَوِي الْأَحْيَاءُ وَلَا الْأَمْوَاتُ ۚ إِنَّ اللَّـهَ يُسْمِعُ مَن يَشَاءُ ۖ وَمَا أَنتَ بِمُسْمِعٍ مَّن فِي الْقُبُورِ

ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക് ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.” (35:22)

അല്ലാഹു അല്ലാത്തവർ പ്രാർത്ഥന കേൾക്കുകയില്ല എന്നു പറയുന്നു. അതിന്റെ വിവക്ഷ വിഗ്രഹങ്ങൾ മാത്രമല്ലേ? ഇതിൽ ഔലിയാക്കളും അമ്പിയാക്കളും ഉൾപ്പെടുകയില്ലല്ലോ?

ഇത്‌ തികച്ചും നവീനമായ ഒരു വാദമാണ്‌. പ്രാർത്ഥന കേൾക്കുകയും ഉത്തരം ചെയ്യുകയും ചെയ്യുന്നത്‌ അല്ലാഹു മാത്രമാണ്‌. അതിനാൽ അല്ലാഹു അല്ലാത്തവർ പ്രാർത്ഥന കേൾക്കുകയില്ല എന്നത്‌ അമ്പിയാക്കളും ഔലിയാക്കളും ഉൾപ്പെടെ എല്ലാ സൃഷ്ടികൾക്കും ബാധകമാണ്‌. വിഗ്രഹം മാത്രമല്ല അതിന്റെ വിവക്ഷ.

ഇത്‌ പൂർവീകരെ ഉദ്ധരിച്ച്‌ സമർത്ഥിക്കാൻ സാധിക്കുമോ?

തീർച്ചയായും. സൂറത്തു ഫാത്തിറിലെ 14-​‍ാം വചനത്തെ വ്യാഖ്യാനിച്ചു കൊണ്ട്‌ ഇമാം ഖുർത്വുബി‌ؒ പറയുന്നത്‌ കാണുക.

ثُمَّ يَجُوزُ أَنْ يَرْجِعَ هَذَا إِلَى الْمَعْبُودِينَ مِمَّا يَعْقِلُ ; كَالْمَلَائِكَةِ وَالْجِنِّ وَالْأَنْبِيَاءِ وَالشَّيَاطِينِ

പിശാചുക്കൾ, പ്രവാചകൻമാർ, ജിന്ന്‌, മലക്കുകൾ പോലെ ബുദ്ധിയുള്ള ആരാധ്യൻമാരിലേക്കും ഈ ആയത്ത്‌ മടങ്ങാവുന്നതാണ്‌.” (ഖുർത്വുബി:14/336)

ഇതേ വചനത്തെ തഫ്‌സീർ റൂഹുൽ ബയാനിൽ വിശദീകരിക്കുന്നു.

وَيـَجُوزُ أن يُريدَ كُل مَعبُودٌ مِنْ  دُونِ اللهِ مِن الجِن وَالاِنْسِ والأَصْنَامِ

അല്ലാഹുവിന്‌ പുറമെ ആരാധിക്കപ്പെടുന്ന ജിന്ന്‌, മനുഷ്യർ വിഗ്രഹങ്ങൾ എന്നിവയെല്ലാം ഇവിടെ ഉദ്ദേശിക്കപ്പെടുന്നതാണ്‌. (റൂഹുൽ ബയാൻ 7/259)

ഫഖ്‌റുദ്ധീൻ റാസിയുടെ വരികൾ കാണുക:

وَأَيْضًا يَجُوزُ أَنْ يُرِيدَ كُلَّ مَعْبُودٍ مِنْ دُونِ اللهِ مِنَ الْمَلَائِكَةِ وَعِيسَى وَعُزَيْرٍ وَالْأَصْنَامِ

അല്ലാഹുവിന്ന്‌ പുറമെ ആരാധിക്കപ്പെടുന്ന മലക്കുകൾ ഈസാ, ഉസൈർ, വിഗ്രഹങ്ങൾ എന്നിവയെല്ലാം ഉദ്ദേശിക്കപ്പെടാം. (റാസി 28/6)

മേൽ വരികളിൽ നിന്ന്‌ “നിങ്ങൾ അവരെ വിളിച്ചാൽ അവർ കേൾക്കുകയില്ല’ എന്ന ഖുർആനിക പ്രയോഗങ്ങളുടെ അർത്ഥം ആർക്കും വിശദീകരണമില്ലാതെ തന്നെ ഗ്രഹിക്കാൻ കഴിയുന്നു.

അല്ലാഹു അല്ലാത്ത  അവ൪ മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ ആരും പ്രാ൪ത്ഥന കേള്‍ക്കുകയില്ല. ജീവിച്ചിരിക്കുന്നവരുടെ അടുക്കല്‍ പോയി നാം പ്രാ൪ത്ഥിച്ചാല്‍ അവ൪ ആ പ്രാ൪ത്ഥന  കേള്‍ക്കുമെങ്കില്‍പോലും അവ൪ പ്രാ൪ത്ഥന കേള്‍ക്കുന്നവരാണെന്ന് പറയാവതല്ല. കാരണം ആ പ്രാ൪ത്ഥനയിലെ പദങ്ങള്‍ മാത്രമാണവ൪ കേട്ടത്. നാം മനസ്സ് കൊണ്ട് മാത്രം പ്രാത്ഥിച്ചാല്‍ അവ൪ കേള്‍ക്കുകയില്ല്ലലോ. അതെ, പ്രാ൪ത്ഥന കേള്‍ക്കുന്നവന്‍ അല്ലാഹു മാത്രമാണ്.

‘സമീഉദ്ദുആഅ് ‘ എന്നത് അല്ലാഹുവിന്റെ നാമ വിശേഷണമാണ്. ദൂരവ്യത്യാസമില്ലാതെ യാതൊരു തടസ്സവുമില്ലാതെ എല്ലാം കേള്‍ക്കുന്നവനാണ് അല്ലാഹു. മനസ്സില്‍ മന്ത്രിക്കുന്നതും പതുക്കെയുള്ളതും ഉച്ചത്തിലുള്ളതും അവന്‍ കേള്‍ക്കുന്നു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും സമുദ്രത്തിന്റെ അഗാധതകളില്‍ നിന്നും വാനലോകത്ത് നിന്നും വിളിച്ചാലും അല്ലാഹു കേള്‍ക്കും. ലോകത്തുള്ള വിവിധ മനുഷ്യരും ഒരേ സമയത്ത് വൈവിധ്യമാ൪ന്ന ഭാ‍ഷയില്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് പ്രാ൪ത്ഥിച്ചാലും  ആ ആവശ്യങ്ങളെല്ലാം യാതൊരു കൂടികലരുമില്ലാതെ ഭാഷയുടെ അതി൪ വരമ്പുകളില്ലാതെ മനസ്സിലാക്കാനും നല്‍കാനും കഴിയുന്ന സ൪വ്വതും കേള്‍ക്കുന്നവനാണ് അല്ലാഹു.

ۚ ﻭَﻫُﻮَ ٱﻟﺴَّﻤِﻴﻊُ ٱﻟْﻌَﻠِﻴﻢُ

അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.………. (ഖു൪ആന്‍ :2/137)

അഞ്ച്‌: സൃഷ്ടിക്കാൻ കഴിയാത്തവരും തികച്ചും ദുർബലരുമാണ്‌ മനുഷ്യരുടെ പങ്കുകാർ.

പ്രാർത്ഥനയുടെ അർഹത അല്ലാഹുവിന്‌ മാത്രമാണ്‌ എന്നു സ്ഥാപിക്കാൻ ഖുർആൻ ഉപയോഗിച്ച ഒരു തത്വമാണിത്‌.

وَالَّذِينَ يَدْعُونَ مِن دُونِ اللَّـهِ لَا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ

അല്ലാഹുവിന്‌ പുറമെ അവർ പ്രാർത്ഥിക്കുന്നവർ ഒന്നും സൃഷ്ടിക്കുകയില്ല. (മാത്രമല്ല) അവർ സൃഷ്ടികളുമാണ്‌.” (ഖു൪ആന്‍:16/20)

ആറ്‌: അദൃശ്യജ്ഞാനം അല്ലാഹുവിന്റെ പക്കൽ മാത്രമാണെന്ന്‌ ഖുർആൻ പ്രഖ്യാപിക്കുന്നു.

അല്ലാഹുവല്ലാത്തവരുടെ അയോഗ്യതയും അവർ അദൃശ്യം അറിയില്ലെന്നതും അവനു മാത്രമുള്ള പ്രത്യേകതയായി അദൃശ്യജ്ഞാനത്തെ ഖുർആൻ പരിചയപ്പെടുത്തുന്നു:

عَالِمِ الْغَيْبِ وَالشَّهَادَةِ فَتَعَالَىٰ عَمَّا يُشْرِكُونَ

ദൃശ്യവും അദൃശ്യവും അറിയുന്നവൻ അല്ലാഹുവാണ്‌. അതിനാൽ അവർ പങ്കുചേർക്കുന്നതിൽ നിന്നും അവൻ അത്യുന്നതനായിരിക്കുന്നു. (ഖു൪ആന്‍:23/92)

ഇമാം റാസി‌ؒയുടെ ഈ വരികൾ കാണുക:

وَالْمَعْنَى أَنَّهُ سُبْحَانَهُ هُوَ الْمُخْتَصُّ بِعِلْمِ الْغَيْبِ وَالشَّهَادَةِ، فَغَيْرُهُ وَإِنْ عَلِمَ الشَّهَادَةَ فَلَنْ يَعْلَمَ مَعَهَا الْغَيْبَ

മേൽ വചനത്തിന്റെ അർത്ഥം ദൃശ്യവും അദൃശ്യവും അറിയുകയെന്നത്‌ അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്‌. അല്ലാഹു അല്ലാത്തവർ ദൃശ്യം അറിയുമെങ്കിലും അതിനോടൊപ്പം അവർ ഒരിക്കലും അദൃശ്യം അറിയുകയില്ല. (തഫ്‌സീറുൽ കബീർ: 23/102)

പ്രാവചകനായ നൂഹ് നബിയോട് പറയാൻ അല്ലാഹു കല്പിക്കുന്നു.

وَلَا أَقُولُ لَكُمْ عِندِي خَزَائِنُ اللَّـهِ وَلَا أَعْلَمُ الْغَيْبَ وَلَا أَقُولُ إِنِّي مَلَكٌ

അല്ലാഹുവിന്റെ ഖജനാവുകൾ എന്റെ പക്കലാണെന്ന്‌ നിങ്ങളോട്‌ ഞാൻ പറയുന്നില്ല. ഞാൻ അദൃശ്യകാര്യം അറിയുകയുമില്ല. ഞാൻ മലക്കാണെന്നും നിങ്ങളോട്‌ ഞാൻ പറയുന്നില്ല. (ഖു൪ആന്‍:11/31)

ഇമാം ഇബ്‌നു കഥീർ‌ؒ ന്റെ വാക്കുകൾ ശ്രദ്ധിക്കുക.

وَلَا يَعْلَمُ مِنَ الْغَيْبِ إِلَّا مَا أَطْلَعَهُ اللهُ عَلَيْهِ

അല്ലാഹു അദ്ദേഹത്തിന്‌ വെളിപ്പെടുത്തി കൊടുക്കുന്നതല്ലാതെ അദൃശ്യത്തിൽ നിന്നും യാതൊന്നും അദ്ദേഹം അറിയുകയില്ല. (ഇബ്‌നു കസീർ-4/318)

മേൽ വചനം ഇമാം ഖുർത്വുബി വ്യാഖ്യാനിക്കുന്നത്‌ ശ്രദ്ധിക്കുക:

وَأَنَّهُ لَا يَعْلَمُ الْغَيْبَ ; لِأَنَّ الْغَيْبَ لَا يَعْلَمُهُ إِلَّا اللهُ

തീർച്ചയായും അദ്ദേഹം നൂഹ്‌‌ؑ അദൃശ്യം അറിയുകയില്ല. നിശ്ചയം, അല്ലാഹുവല്ലാതെ ആരും അദൃശ്യം അറിയുകയില്ല.” (ഖുർത്വുബി: 9/27)

قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّـهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ

പറയുക, അല്ലാഹുവല്ലാതെ, ആകാശ ഭൂമികളിലുള്ളവരാരും തന്നെ അദൃശ്യകാര്യങ്ങൾ അറിയുകയില്ല. അവരെപ്പോഴാണ്‌ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയെന്ന്‌ അവരറിയുകയില്ല.  (ഖു൪ആന്‍:27/65)

മേൽ വചനം റാസി വിശദീകരിക്കുന്നു:

اعْلَمْ أَنَّهُ تَعَالَى لَمَّا بَيَّنَ أَنَّهُ الْمُخْتَصُّ بِالْقُدْرَةِ ، فَكَذَلِكَ بَيَّنَ أَنَّهُ هُوَ الْمُخْتَصُّ بِعِلْمِ الْغَيْبِ ، وَإِذَا ثَبَتَ ذَلِكَ ثَبَتَ أَنَّهُ هُوَ الْإِلَهُ الْمَعْبُودُ

കഴിവുകളുടെ ഉടമ അല്ലാഹു മാത്രമാണെന്ന് വ്യക്തമാക്കിയതുപോലെ അദൃശ്യ ജ്ഞാനവും അവനുമാത്രമുള്ളതാണെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. അത് സ്ഥിരപ്പെട്ടു കഴിഞ്ഞാൽ അവൻ മാത്രമാണ് ആരാധനക്ക് അർഹൻ എന്ന് സ്ഥിരപ്പെട്ടു. (തഫ്‌സീറുൽ കബീർ 24/181)

ഇമാം ഇബ്‌നു കഥീറിന്റെ വരികൾ കാണുക:

يَقُولُ تَعَالَى آمِرًا رَسُولَهُ – صَلَّى اللهُ عَلَيْهِ وَسَلَّمَ – أَنْ يَقُولَ مُعَلِّمًا لِجَمِيعِ الْخَلْقِ : أَنَّهُ لَا يَعْلَمُ أَحَدٌ مِنْ أَهْلِ السَّمَوَاتِ وَالْأَرْضِ الْغَيْبَ . وَقَوْلُهُ : (إِلَّا اللهُ ) اسْتِثْنَاءٌ مُنْقَطِعٌ ، أَيْ : لَا يَعْلَمُ أَحَدٌ ذَلِكَ إِلَّا اللهُ عَزَّ وَجَلَّ ، فَإِنَّهُ الْمُنْفَرِدُ بِذَلِكَ وَحْدَهُ ، لَا شَرِيكَ لَهُ

മുഴുവൻ സൃഷ്ടികളെയും പഠിപ്പിക്കുവാനായി ഇപ്രകാരം പറയുവാൻ അല്ലാഹു നബി ﷺയോട് നിർദ്ദേശിക്കുന്നു. നിശ്ചയം ആകാശ ഭൂമികളിലുള്ള ആരും തന്നെ അദൃശ്യം അറിയുകയില്ല. അല്ലാഹു അല്ലാതെ. അഥവാ അല്ലാഹു അല്ലാതെ ആരും തന്നെ അത്(അദൃശ്യം) അറിയുകയില്ല. അത് അവനു മാത്രമുള്ളതാകുന്നു. അവനൊരു പങ്കുകാരുമില്ല. (ഇബ്‌നു കസീർ 6/207)

എണ്ണമറ്റ തെളിവുകളിൽ നിന്ന്‌ ബുദ്ധിയുള്ളവർക്ക്‌ മനസ്സിലാക്കാൻ കഴിയുന്നത്‌ അദൃശ്യകാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന്റെ മാത്രം വിശേഷണങ്ങളിൽ പരിമിതമാണെന്നാണ്‌. എന്നാൽ അല്ലാഹുവിന്റെ ഔലിയാക്കൾക്ക്‌ അല്ലാഹുവിനെപ്പോലെ കാണാനും കേൾക്കാനും സഹായിക്കാനും കഴിയുമെന്ന്‌ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ കാര്യം എന്തു മാത്രം ദയനീയമാണ്‌…!

ഓർക്കുക, വിഗ്രഹാരാധന പോലെ തന്നെ അല്ലാഹുവിന്റെ വിശേഷണങ്ങളും ഗുണങ്ങളും മറ്റുള്ളവർക്ക്‌ വകവെച്ചു കൊടുക്കലും ശിർക്കുതന്നെയാണ്‌.

7: പ്രാർത്ഥനക്ക് ഉത്തരം നല്‍കുന്നവന്‍ അല്ലാഹു മാത്രം

പ്രാര്‍ഥനക്കുത്തരം തരാമെന്നേറ്റവന്‍ അല്ലാഹു മാത്രമാണ്. അല്ലാഹു മാത്രമാണ്. അല്ലാഹു അല്ലാത്ത മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ ആരും പ്രാ൪ത്ഥനക്ക് ഉത്തരം നല്‍കുകയില്ല.

ﻭَﺇِﺫَا ﺳَﺄَﻟَﻚَ ﻋِﺒَﺎﺩِﻯ ﻋَﻨِّﻰ ﻓَﺈِﻧِّﻰ ﻗَﺮِﻳﺐٌ ۖ ﺃُﺟِﻴﺐُ ﺩَﻋْﻮَﺓَ ٱﻟﺪَّاﻉِ ﺇِﺫَا ﺩَﻋَﺎﻥِ ۖ ﻓَﻠْﻴَﺴْﺘَﺠِﻴﺒُﻮا۟ ﻟِﻰ ﻭَﻟْﻴُﺆْﻣِﻨُﻮا۟ ﺑِﻰ ﻟَﻌَﻠَّﻬُﻢْ ﻳَﺮْﺷُﺪُﻭﻥَ

നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌. (ഖു൪ആന്‍ : 2/186)

ﻭَﻗَﺎﻝَ ﺭَﺑُّﻜُﻢُ ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ ۚ ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺴْﺘَﻜْﺒِﺮُﻭﻥَ ﻋَﻦْ ﻋِﺒَﺎﺩَﺗِﻰ ﺳَﻴَﺪْﺧُﻠُﻮﻥَ ﺟَﻬَﻨَّﻢَ ﺩَاﺧِﺮِﻳﻦَ

നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച. (ഖു൪ആന്‍ : 40/60)

ﺃَﻣَّﻦ ﻳُﺠِﻴﺐُ ٱﻟْﻤُﻀْﻄَﺮَّ ﺇِﺫَا ﺩَﻋَﺎﻩُ ﻭَﻳَﻜْﺸِﻒُ ٱﻟﺴُّﻮٓءَ ﻭَﻳَﺠْﻌَﻠُﻜُﻢْ ﺧُﻠَﻔَﺎٓءَ ٱﻷَْﺭْﺽِ ۗ ﺃَءِﻟَٰﻪٌ ﻣَّﻊَ ٱﻟﻠَّﻪِ ۚ ﻗَﻠِﻴﻼً ﻣَّﺎ ﺗَﺬَﻛَّﺮُﻭﻥَ

അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന് ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനായ (അല്ലാഹുവോ , അതല്ല അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ആരാധ്യനുമുണ്ടോ? കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച്മനസ്സിലാക്കുന്നുള്ളൂ. (ഖു൪ആന്‍ :27/62)

പ്രാർത്ഥനയുടെ ശ്രേഷ്ടതകള്‍

1. പ്രാ൪ത്ഥന വിധിയെ തടുക്കും

عَنْ سَلْمَانَ قَالَ: قَالَ رَسُولُ اللهِ صلى الله عليه وسلم : لَا يَرُدُّ الْقَضَاءَ إِلَّا الدُّعَاءُ وَلَا يَزِيدُ فِي الْعُمْرِ إِلَّا الْبِرُّ  وَفِي رِوَايَة : لَا يَرُدُّ الْقَدَرَ إِلَّا الدُّعَاءُ

നബി ﷺ പറഞ്ഞു:അല്ലാഹുവോടുള്ള പ്രാർത്ഥന കൊണ്ടല്ലാതെ വിധി (ഖളാ,ഖദ്ർ) മാറ്റപ്പെടില്ല. അല്ലാഹു ഇഷ്ടപ്പെടുന്ന കർമങ്ങൾ ചെയ്താലല്ലാതെ ആയുഷ്കാലവും നീട്ടിക്കിട്ടില്ല. (സുനനു തിർമിദി: 2139 – സുനനു ഇബ്നുമാജ: 90/402 –  അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

عَنِ ابْنِ عُمَرَ رضي الله قَالَ : قَالَ رَسُولُ اللهِ صلى الله عليه وسلم : إِنَّ الدُّعَاءَ يَنْفَعُ مِمَّا نَزَلَ ، وَمِمَّا لَمْ يَنْزِلْ ، فَعَلَيْكُمْ عِبَادَ اللهِ بِالدُّعَاءِ

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: തീർച്ചയായും വിധിയായി ഇറങ്ങിയതിനും ഇറങ്ങിയിട്ടില്ലാത്തതിനും പ്രാർത്ഥന ഉപയോഗപ്പെടുന്നതാണ്. അതുകൊണ്ട്, അല്ലാഹുവിന്റെ അടിമകളേ, നിങ്ങൾ പ്രാർത്ഥന മുറുകെ പിടിക്കുക.(സുനനു തിർമിദി: 3548 –  അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

2. അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം ലഭിക്കും

الدُّعَاءُ هُوَ الْعِبَادَةُ

നബി ﷺ പറഞ്ഞു: ‘പ്രാര്‍ത്ഥന, അത് തന്നെയാണ് ആരാധന’. (തി൪മിദി-അബൂദാവൂദ്)

ഇബാദത്തിന്റെ ഇനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രാ൪ത്ഥന. അതുകൊണ്ടുതന്നെ നാം പ്രാ൪ത്ഥിക്കുമ്പോഴെല്ലാം അത് ഇബാദത്തായി നന്‍മയായി രേഖപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ദുനിയാവിലേയും ആഖിറത്തിലേയും കാര്യങ്ങള്‍ക്കായി അല്ലാഹുവിനോട് നാം എപ്പോഴും ചോദിച്ചു കൊണ്ടിരിക്കുക. അതില്‍ യാതൊരും മടിയും കാണിക്കരുത്.

3. അല്ലാഹുവുമായുള്ള ബന്ധം നന്നാക്കും

‏قال الشيخ ﺻﺎﻟﺢ ﺁﻝ ﺍﻟﺸﻴﺦ حفظه الله : ‏ﻳﻀﻌﻒ ﺍﻟﺘﻮﺣﻴﺪ ﺇﺫﺍ ﺗﺮﻙ ﺍﻟﻌﺒﺪ ﺩﻋﺎﺀ ﺭﺑﻪ ﻋﺰ ﻭﺟﻞ ﻭﻛﻠﻤﺎ ﻗﻞّ ﺍﻟﺪﻋﺎﺀ، ﻗﻞّ ﺗﻌﻠﻖ ﺍﻟﻌﺒﺪ ﺑﺎﻟﻠﻪ ﻋﺰ ﻭﺟﻞ.

ശൈഖ് സ്വാലിഹ് ആലു-ശൈഖ്  حفظه الله  പറഞ്ഞു: തൻ്റെ റബ്ബിനോടുള്ള പ്രാര്‍ത്ഥന ഒരു അടിമ ഒഴിവാക്കിയാൽ അവൻ്റെ തൗഹീദ് ദുർബലമാകും, പ്രാര്‍ത്ഥനയിൽ കുറവ് സംഭവിക്കുമ്പോഴെല്ലാം അടിമക്ക് അല്ലാഹുവുമായുള്ള ബന്ധത്തിലും കുറവ് സംഭവിക്കും.
(ﺷﺮﺡ ﺍﻟﻄﺤﺎﻭية ص٥٩٨)

പ്രാർത്ഥനയുടെ  മര്യാദകൾ

1. ആത്മാർത്ഥതയോടെയും മനസ്സാന്നിദ്ധ്യത്തോടെയും പ്രാ൪ത്ഥിക്കുക

അലസവും അശ്രദ്ധവുമായ രീതിയില്‍ അല്ലാഹുവിനോട് പ്രാ൪ത്ഥിക്കാന്‍ പാടില്ല. ആത്മാർത്ഥതയോടെയും മനസ്സാന്നിദ്ധ്യത്തോടെയുമാണ് അല്ലാഹുവിനോട് പ്രാ൪ത്ഥിക്കേണ്ടത്.

 ….. فَٱعْبُدِ ٱللَّهَ مُخْلِصًا لَّهُ ٱلدِّينَ ‎﴿٢﴾‏ أَلَا لِلَّهِ ٱلدِّينُ ٱلْخَالِصُ ۚ…… ‎﴿٣﴾‏

….അതിനാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ നീ ആരാധിക്കുക. അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം………. (ഖു൪ആന്‍:39/2-3)

2. ഹംദും സ്വലാത്തും പറഞ്ഞ് പ്രാ൪ത്ഥന  ആരംഭിക്കുക

അല്ലാഹുവിനെ സ്തുതിച്ചു് നബി ﷺ യുടെ  പേരിൽ സ്വലാത്ത് ചൊല്ലിയാണ് പ്രാ൪ത്ഥന  ആരംഭിക്കേണ്ടത്. അപ്രകാരം തന്നെയാണ് അത് അവസാനിപ്പിക്കേണ്ടതും.

عَنْ فَضَالَةَ بْنَ عُبَيْدٍ، قَالَ سَمِعَ النَّبِيُّ صلى الله عليه وسلم رَجُلاً يَدْعُو فِي صَلاَتِهِ فَلَمْ يُصَلِّ عَلَى النَّبِيِّ صلى الله عليه وسلم فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ عَجِلَ هَذَا ‏”‏ ‏.‏ ثُمَّ دَعَاهُ فَقَالَ لَهُ أَوْ لِغَيْرِهِ ‏”‏ إِذَا صَلَّى أَحَدُكُمْ فَلْيَبْدَأْ بِتَحْمِيدِ اللَّهِ وَالثَّنَاءِ عَلَيْهِ ثُمَّ لِيُصَلِّ عَلَى النَّبِيِّ صلى الله عليه وسلم ثُمَّ لِيَدْعُ بَعْدُ بِمَا شَاءَ ‏”‏ ‏

ഫളാലത്തില്‍(റ) നിന്ന്‌ നിവേദനം: അല്ലാഹുവിനെ സ്തുതിക്കുകയോ നബിയുടെ (സ്വ) പേരിൽസ്വലാത്ത്‌ ചൊല്ലുകയോ ചെയ്യാതെ നമസ്കാരത്തിൽ പ്രാർത്ഥിക്കുന്ന ഒരാളെ നബി(സ്വ) കേട്ടു. അന്നേരം റസൂൽ(സ്വ) പറഞ്ഞു: ഇവൻ (പ്രാർത്ഥനക്ക്‌ മുമ്പ്‌ ഹംദും സ്വലാത്തും കൊണ്ടുവരാതെ) ബദ്ധപ്പാട്‌ കാണിച്ചു. പിന്നീട്‌ അവിടുന്ന്‌ അയാളെ വിളിച്ചിട്ട്‌ അവനോടും മറ്റുള്ളവരോടും പറഞ്ഞു:നിങ്ങളിലാരെങ്കിലും പ്രാർത്ഥിക്കുകയാണെങ്കിൽ തന്റെ റബ്ബിനെ ആദ്യമായി സ്തുതിക്കുകയും നബിയുടെ(സ്വ) പേരിൽ സ്വലാത്ത്‌ ചൊല്ലുകയും ചെയ്തുകൊള്ളട്ടെ. അതിനുശേഷം അവൻ ഉദ്ദേശിക്കുന്നതെന്തും അവൻ പ്രാർത്ഥിക്കട്ടെ. (തിർമിദി:3477)

عن عبدالله بن بسر: الدعاءُ كلُّه محجوبٌ حتى يكونَ أولُه ثناءً على اللهِ عزَّ وجلَّ وصلاةً على النبيِّ صلّى اللهُ عليهِ وسلَّمَ ثم يدعو فيُستجابُ لدُعائِه

നബിﷺയുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതുവരെ എല്ലാ ദുആയും (പ്രാര്‍ത്ഥനയും) മറഞ്ഞിരിക്കുന്നതാകുന്നു. (സില്‍സിലത്തു സ്വഹീഹ :2035 – സ്ഹീഹ് ജാമിഉ :4523)

قال ابن تيمية – رحمه الله – الصلاة عليه ﷺ: قبل ‎الدعاء، و وسطه، وآخره، من أقوى الأسباب التي يرجى بها ‎إجابة_الدعاء

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ -رحمه الله- പറഞ്ഞു: ദുആഇന്റെ പ്രാരംഭത്തിലും, അതിന്റെ ഇടയിലും, അതിന്റെ അവസാനത്തിലും നബി ﷺ യുടെ മേല്‍ സ്വലാത്ത് ചൊല്ലുക എന്നത് ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടാവുന്ന കാരണങ്ങളിൽ പെട്ടതാണ്. (الإقتضاء : ٢٤٩/٢)

3. ഉത്തരം ലഭിക്കുമെന്ന ദൃഢബോധ്യത്തോടെ പ്രാ൪ത്ഥിക്കുക

عَنْ أَنَسٍ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: إِذَا دَعَا أَحَدُكُمْ فَلْيَعْزِمِ الْمَسْأَلَةَ، وَلاَ يَقُولَنَّ اللَّهُمَّ إِنْ شِئْتَ فَأَعْطِنِي‏.‏ فَإِنَّهُ لاَ مُسْتَكْرِهَ لَهُ ‏

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: നിങ്ങളില്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക്‌ പൊറുത്തുതരേണമേ, നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക്‌ നല്‍കേണമേ എന്ന്‌ പറയരുത്‌. ഉറപ്പിച്ച്‌തന്നെ ചോദിക്കുക. നിര്‍ബന്ധിച്ച്‌ അല്ലാഹുവിനെ കൊണ്ട്‌ ഒരുകാര്യം ചെയ്യിപ്പിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. (ബുഖാരി:6338)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ادْعُوا اللَّهَ وَأَنْتُمْ مُوقِنُونَ بِالإِجَابَةِ وَاعْلَمُوا أَنَّ اللَّهَ لاَ يَسْتَجِيبُ دُعَاءً مِنْ قَلْبٍ غَافِلٍ لاَهٍ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: : ഉത്തരം കിട്ടുമെന്ന് ഉറപ്പുള്ളവരായികൊണ്ട് നിങ്ങള്‍ അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുക. അറിയുക, അല്ലാഹു അലസവും അശ്രദ്ധവുമായ ഹൃദയത്തില്‍ നിന്നുള്ള ദുആക്ക് ഉത്തരം നല്‍കുകയില്ല.(തി൪മിദി 3373 – സില്‍സിലതുസ്സ്വഹീഹ: 594)

4. ധൃതി കൂട്ടാതിരിക്കുക.

ഞാൻ പ്രാർത്ഥിച്ചിട്ട്‌ ഉത്തരം കിട്ടുന്നില്ലെന്ന് പറഞ്ഞുകൊണ്ട്, പ്രാ൪ത്ഥിച്ച വിഷയത്തില്‍ തിരക്ക് കൂട്ടാന്‍ പാടില്ല.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: يُسْتَجَابُ لأَحَدِكُمْ مَا لَمْ يَعْجَلْ يَقُولُ دَعَوْتُ فَلَمْ يُسْتَجَبْ لِي

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ഞാനെത്ര പ്രാർത്ഥിച്ചിട്ടും എനിക്കുത്തരം ലഭിച്ചില്ല എന്ന് പറയാതിരിക്കുന്നിടത്തോളം കാലം നിങ്ങളുടെ പ്രാർത്ഥന സ്വീകരിക്കപ്പെടും. (ബുഖാരി: 6340)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ ‏”‏ لاَ يَزَالُ يُسْتَجَابُ لِلْعَبْدِ مَا لَمْ يَدْعُ بِإِثْمٍ أَوْ قَطِيعَةِ رَحِمٍ مَا لَمْ يَسْتَعْجِلْ ‏”‏ ‏.‏ قِيلَ يَا رَسُولَ اللَّهِ مَا الاِسْتِعْجَالُ قَالَ ‏”‏ يَقُولُ قَدْ دَعَوْتُ وَقَدْ دَعَوْتُ فَلَمْ أَرَ يَسْتَجِيبُ لِي فَيَسْتَحْسِرُ عِنْدَ ذَلِكَ وَيَدَعُ الدُّعَاءَ ‏”‏ ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺപറഞ്ഞു :ഒരു പാപമോ കുടുംബബന്ധം മുറിക്കലോ ഉൾക്കൊള്ളുന്നില്ലെങ്കിൽ ഒരടിമയുടെ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചുകൊണ്ടേയിരിക്കും. അയാൾ ധൃതികൂട്ടാത്തിടത്തോളം.” സഹാബിമാർ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്താണീ ധൃതികൂട്ടൽ? അവിടുന്ന് ﷺപറഞ്ഞു: “ഞാൻ പ്രാർത്ഥിച്ചു, ഞാൻ പ്രാർത്ഥിച്ചു, പക്ഷെ, എനിക്ക് ഉത്തരം കിട്ടുന്നത് കാണുന്നില്ല” എന്നു പറയുകയും അങ്ങനെ നിരാശനായി പ്രാർത്ഥന ഉപേക്ഷിക്കലുമാണത്” (മുസ്‌ലിം: 2735)

قال الشيخ ابن عثيمين رحمه الله : اذا وفقك الله للدعاء فانتظر الإجابة لأن الله تعالى يقول : (وقال ربكم ادعوني استجب لكم )  – القول المفيد ٢ / ١٦٥

ഷെയ്ഖ്‌ ഇബ്നു ഉതയ്മീൻ പറഞ്ഞു : ദുആ ചെയ്യാൻ അല്ലാഹു നിനക്ക്‌ തൗഫീഖ്‌ നൽകിയാൽ നീ മറുപടി കാത്തിരിക്കുക , കാരണം അല്ലാഹു പറയുന്നു : (നിങ്ങളുടെ റബ്ബ്‌ പറഞ്ഞിരിക്കുന്നു നിങ്ങളെന്നോട്‌ പ്രാർത്ഥിക്കൂ ഞാൻ നിങ്ങൾക്ക്‌ ഉത്തരം നൽകാം )

5. ശബ്ദം താഴ്ത്തി പ്രാ൪ത്ഥിക്കുക

ഒരാള്‍ ഒറ്റക്കാണ് പ്രാര്‍ഥിക്കുന്നതെങ്കില്‍ താന്‍ മാത്രം കേള്‍ക്കുന്ന ശബ്ദത്തിലാണ് പ്രാര്‍ത്ഥിക്കേണ്ടത്. മഴക്ക് വേണ്ടിയുള്ള പ്രാര്‍ഥന, ഖുത്വുബയിലെ പ്രാര്‍ഥന തുടങ്ങി സമൂഹമായി നിര്‍വഹിക്കുന്ന പ്രാര്‍ഥനയാണെങ്കില്‍ ആവശ്യത്തിന് ശബ്ദമുയര്‍ത്താം.വിത്‌റിലെ ക്വുനൂത്ത് പോലെയുള്ള അവസരങ്ങളില്‍ മഅ്മൂമുകള്‍ക്ക് ആമീന്‍ പറയണമെങ്കില്‍ ഇമാം ഉച്ചത്തില്‍ പ്രാര്‍ഥിക്കണമല്ലോ. എന്നാല്‍ അനാവശ്യമായി ശബ്ദമുയര്‍ത്തിയും ആര്‍ത്തുവിളിച്ചുമുള്ള പ്രാര്‍ത്ഥനകള്‍ ഇസ്‌ലാം വിലക്കുന്നു. പ്രമുഖ താബിഈ പണ്ഡിതനായ ഇമാം ഹസനുല്‍ ബസ്വരി(റഹി) പറയുന്നു: ‘സ്വഹാബിമാരുടെ പ്രാര്‍ഥനകള്‍ അവര്‍ക്കും അല്ലാഹുവിനുമിടയിലുള്ള സ്വകാര്യ സംഭാഷണങ്ങളായിരുന്നു. അവരുടെ ശബ്ദം ഉയരുമായിരുന്നില്ല.’

عَنْ أَبِي مُوسَى الأَشْعَرِيِّ ـ رضى الله عنه ـ قَالَ كُنَّا مَعَ رَسُولِ اللَّهِ صلى الله عليه وسلم، فَكُنَّا إِذَا أَشْرَفْنَا عَلَى وَادٍ هَلَّلْنَا وَكَبَّرْنَا ارْتَفَعَتْ أَصْوَاتُنَا، فَقَالَ النَّبِيُّ صلى الله عليه وسلم ‏ :‏ يَا أَيُّهَا النَّاسُ، ارْبَعُوا عَلَى أَنْفُسِكُمْ، فَإِنَّكُمْ لاَ تَدْعُونَ أَصَمَّ وَلاَ غَائِبًا، إِنَّهُ مَعَكُمْ، إِنَّهُ سَمِيعٌ قَرِيبٌ، تَبَارَكَ اسْمُهُ وَتَعَالَى جَدُّهُ

അബീമൂസാവില്‍(റ) നിന്ന് നിവേദനം: ഞങ്ങള്‍ പ്രവാചകന്റെ കൂടെ യാത്രയിലായിരുന്നു. ജനങ്ങള്‍ വളരെ ശബ്ദത്തില്‍ തക്ബീ൪ ചൊല്ലിക്കൊണ്ടിരുന്നപ്പോള്‍ നബി ﷺ പറഞ്ഞു: അല്ലയോ ജനങ്ങളെ, നിങ്ങള്‍ നിങ്ങളോട് തന്നെ സന്തുലത പാലിക്കുക, നിങ്ങള്‍ ബധിരനോടോ അ‍ജ്ഞനായവനോടോ അല്ല പ്രാ൪ത്ഥിക്കുന്നത്. നിങ്ങള്‍ പ്രാ൪ത്ഥിക്കുന്നത് കേള്‍ക്കുന്നവനോടും അടുത്തുള്ളവനോടുമാകുന്നു. അവന്‍ നിങ്ങളോടൊപ്പമാണ് താനും.(ബുഖാരി:2992)

6. രഹസ്യമായി  പ്രാർത്ഥിക്കുക.

ٱﺩْﻋُﻮا۟ ﺭَﺑَّﻜُﻢْ ﺗَﻀَﺮُّﻋًﺎ ﻭَﺧُﻔْﻴَﺔً ۚ ﺇِﻧَّﻪُۥ ﻻَ ﻳُﺤِﺐُّ ٱﻟْﻤُﻌْﺘَﺪِﻳﻦَ

താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുക. പരിധി വിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല.(ഖു൪ആന്‍ :7/55)

قال الحسن : بين دعوة السر ودعوة العلانية سبعون ضعفا ، ولقد كان المسلمون يجتهدون في الدعاء وما يسمع لهم صوت ، وإن كان إلا همسا بينهم وبين ربهم ، وذلك أن الله سبحانه يقول : ” ادعوا ربكم تضرعا وخفية ” ، وإن الله ذكر عبدا صالحا ورضي فعله فقال : ” إذ نادى ربه نداء خفيا ” مريم – 3 .

ഇമാം ഹസനുല്‍ ബസ്വരി(റഹി) പറയുന്നു: ”രഹസ്യമായ പ്രാര്‍ഥനയുടെയും പരസ്യമായ പ്രാര്‍ഥനയുടെയും ഇടയില്‍ എഴുപത് ഇരട്ടി (വ്യത്യാസമുണ്ട്). (മുന്‍ഗാമികളായ) മുസ്‌ലിംകള്‍ പ്രാര്‍ഥനയില്‍ കഠിനാധ്വാനം ചെയ്യുന്നവരായിരുന്നു. (അവരുടെ പ്രാര്‍ഥനയുടെ) ശബ്ദം കേള്‍ക്കുമായിരുന്നില്ല. (ശബ്ദം) ഉണ്ടായിരുന്നതായാല്‍ അവരുടെയും അവരുടെ രക്ഷിതാവിന്റെയും ഇടയിലുള്ള നേരിയ ശബ്ദമല്ലാതെ (കേള്‍ക്കാറില്ലായിരുന്നു). അതാണ് അല്ലാഹു പറയുന്നത്: ‘താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക.’ അല്ലാഹു സ്വാലിഹായ അടിമയെ സ്മരിക്കുകയും അദ്ദേഹത്തിന്റെ പ്രവൃത്തിയെ തൃപ്തിപ്പെടുകയും ചെയ്തു. എന്നിട്ട് അല്ലാഹു പറഞ്ഞു: അദ്ദേഹം തന്റെ രക്ഷിതാവിനെ പതുക്കെ വിളിച്ച് പ്രാര്‍ഥിച്ച സന്ദര്‍ഭം…” (തഫ്‌സീറുല്‍ ബഗവി)

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തയ്മിയഃ(റഹി) അതു സംബന്ധമായി പറയുന്നതിന്റെ ചുരുക്കം കാണുക: ”പ്രാര്‍ഥന സ്വകാര്യമാക്കുന്നതില്‍ എണ്ണമറ്റ ഉപകാരങ്ങളുണ്ട്. അതില്‍ ഒന്ന്, അത് വിശ്വാസത്തിന്റെ മഹത്തായ അടയാളമാണ് എന്നതാണ്. കാരണം, രഹസ്യമായി പ്രാര്‍ഥിക്കുന്നയാള്‍ അല്ലാഹു രഹസ്യമായി പ്രാര്‍ഥിക്കുന്നത് കേള്‍ക്കുന്നവനാണ് എന്ന് അറിയുന്നവനാണ്. അതില്‍ രണ്ടാമത്തേത്,അതാണ് ഏറ്റവും നല്ല മര്യാദയും ബഹുമാനിക്കലും. കാരണം, രാജാക്കന്മാരുടെ സദസ്സില്‍ അവരുടെ ശബ്ദത്തെക്കാള്‍ മറ്റുള്ളവരുടെ ശബ്ദം ഉയരുന്നത് അവര്‍ ഇഷ്ടപ്പെടില്ലല്ലോ. അല്ലാഹു ഈ രാജാക്കന്മാരുടെ രാജാവാണല്ലോ. മൂന്ന്, അതാണ് വിനയത്തിന്റെയും ഭയഭക്തിയുടെയും അങ്ങേയറ്റം (ഉള്ള അവസ്ഥ). ഭയഭക്തിയിലാണല്ലോ പ്രാര്‍ഥനയുടെ ആത്മാവ് നിലകൊള്ളുന്നത്. നാല്, അപ്രകാരമുള്ള പ്രാര്‍ഥനയാണ് നിഷ്‌കളങ്കമായതില്‍ അങ്ങേയറ്റമുള്ളത്. അഞ്ച്, അപ്രകാരം പ്രാര്‍ഥിക്കുന്നവന്‍ അല്ലാഹുവിനോട് അടുത്തവനാണ് എന്നാണ് അറിയിക്കുന്നത്.”

7. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും പ്രാ൪ത്ഥിക്കുക

وَٱدْعُوهُ خَوْفًا وَطَمَعًا ۚ إِنَّ رَحْمَتَ ٱللَّهِ قَرِيبٌ مِّنَ ٱلْمُحْسِنِينَ

ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ കാരുണ്യം സല്‍കര്‍മ്മകാരികള്‍ക്ക് സമീപസ്ഥമാകുന്നു. (ഖു൪ആന്‍:7/56)

تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا

ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്‌. (ഖു൪ആന്‍:32/16)

8. ആശിച്ച് കൊണ്ടും പേടിച്ച് കൊണ്ടും പ്രാ൪ത്ഥിക്കുക

അല്ലാഹുവിനോട് പ്രാ൪ത്ഥിക്കേണ്ടത് അങ്ങേയറ്റത്തെ ആഗ്രഹത്തോടെയും കഠിനമായ പേടിയോടെയുമായിരിക്കണം. അതായത് അല്ലാഹുവിന്റെ മാപ്പിനേയും ദയയേയും ആശിച്ച് കൊണ്ടും അവന്റെ ശിക്ഷയേയും കോപത്തേയും ഭയന്നുകൊണ്ടുമാണ് പ്രാ൪ത്ഥിക്കേണ്ടത്.

ﻓَﭑﺳْﺘَﺠَﺒْﻨَﺎ ﻟَﻪُۥ ﻭَﻭَﻫَﺒْﻨَﺎ ﻟَﻪُۥ ﻳَﺤْﻴَﻰٰ ﻭَﺃَﺻْﻠَﺤْﻨَﺎ ﻟَﻪُۥ ﺯَﻭْﺟَﻪُۥٓ ۚ ﺇِﻧَّﻬُﻢْ ﻛَﺎﻧُﻮا۟ ﻳُﺴَٰﺮِﻋُﻮﻥَ ﻓِﻰ ٱﻟْﺨَﻴْﺮَٰﺕِ ﻭَﻳَﺪْﻋُﻮﻧَﻨَﺎ ﺭَﻏَﺒًﺎ ﻭَﺭَﻫَﺒًﺎ ۖ ﻭَﻛَﺎﻧُﻮا۟ ﻟَﻨَﺎ ﺧَٰﺸِﻌِﻴﻦَ

അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് യഹ്‌യായെ (മകനായി ) നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്‌) പ്രാപ്തയാക്കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു.(ഖു൪ആന്‍:21/90)

9. വുളുവെടുത്ത് പ്രാ൪ത്ഥിക്കുക

عَنْ أَبِي مُوسَى، قَالَ دَعَا النَّبِيُّ صلى الله عليه وسلم بِمَاءٍ فَتَوَضَّأَ، ثُمَّ رَفَعَ يَدَيْهِ فَقَالَ ‏”‏ اللَّهُمَّ اغْفِرْ لِعُبَيْدٍ أَبِي عَامِرٍ ‏”‏‏.‏

അബീമൂസയിൽ(റ) നിന്ന് നിവേദനം: കുറച്ച് വെള്ളം കൊണ്ടു വരാന്‍ നബി ﷺ ആവശ്യപ്പെട്ടു. തുട൪ന്ന് വുളുവെടുത്ത തന്റെ കൈകള്‍ ഉയ൪ത്തി …..(ബുഖാരി:6383)

10. ഖിബ്’ലക്ക് അഭിമുഖമായി നിന്നുകൊണ്ട് പ്രാർത്ഥിക്കുക.

عَنْ عَمِّهِ عَبْدِ اللَّهِ بْنِ زَيْدٍ، أَنَّ النَّبِيَّ صلى الله عليه وسلم خَرَجَ إِلَى الْمُصَلَّى فَاسْتَسْقَى، فَاسْتَقْبَلَ الْقِبْلَةَ، وَقَلَبَ رِدَاءَهُ، وَصَلَّى رَكْعَتَيْنِ‏.‏

അബ്ദുല്ലാഹുബ്നു സൈദ്‌(റ) നിവേദനം: നബി ﷺ  മഴക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മൈതാനത്തേക്ക്‌ പുറപ്പെട്ടു. ഖിബ് ല:യുടെ നേരെ നബി ﷺ തിരിയുകയും തന്‍റെ തട്ടം തല തിരിച്ചിടുകയും രണ്ട്‌ റക്‌അത്തു നമസ്കരിക്കുകയും ചെയ്തു. (ബുഖാരി:1012)

ഖിബ്’ലക്ക്  അഭിമുഖമായിട്ടല്ലാതെയും വുളുവില്ലാതെയും പ്രാ൪ത്ഥിക്കുന്നത് കുറ്റകരമല്ല. ഏറ്റവും ശ്രേഷ്ടകരം ഖിബ്’ലക്ക്  അഭിമുഖമായും വുളുവോടെയും പ്രാ൪ത്ഥിക്കുന്നതാണ്.

11. കൈകൾ ഉയർത്തി പ്രാർത്ഥിക്കുക.

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ തന്റെ രണ്ട് കൈകളും ഉയ൪ത്തി. എന്നിട്ട് പറഞ്ഞു: അല്ലാഹുവേ, ഖാലിദ് പ്രവ൪ത്തിച്ചതിനെ സംബന്ധിച്ച് ഞാന്‍ നിന്നോട് നിരപരാധിത്വം ബോധിപ്പിക്കുന്നു. (ബുഖാരി)

عَنْ سَلْمَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ إِنَّ رَبَّكُمْ تَبَارَكَ وَتَعَالَى حَيِيٌّ كَرِيمٌ يَسْتَحْيِي مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا

സല്‍മാനുല്‍ ഫാരിസിയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീ൪ച്ചയായും നിങ്ങളുടെ റബ്ബ് ലജ്ജയുള്ളവനും മാന്യനുമാണ്. തന്റെ അടിമ അവനിലേക്ക് ഇരുകരങ്ങളും ഉയ൪ത്തിയാല്‍ ഒന്നുമില്ലാതെ അത് മടക്കുന്നതില്‍ നിന്ന് അവന്‍ ലജ്ജിക്കുന്നു.(അബൂദാവൂദ്: 1490)

പ്രാ൪ത്ഥിക്കുമ്പോള്‍ എല്ലാ സമയത്തും കൈ ഉയ൪ത്തേണ്ടതുണ്ടോ?

പ്രാര്‍ത്ഥനയുടെ പൊതുമര്യാദയാണ് കൈ ഉയര്‍ത്തല്‍.കൈ ഉയര്‍ത്താതെയും പ്രാ൪ത്ഥിക്കാവുന്നതാണ്. അതേപോലെ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രത്യേക രൂപത്തില്‍ തന്നെ കൈ ഉയര്‍ത്താന്‍ പഠിപ്പിച്ചിട്ടുണ്ട്. നബി ﷺ മഴക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ കക്ഷത്തിന്റെ വെള്ള കാണുമാറ് അവിടുന്ന് തന്റെ കൈകള്‍ ഉയര്‍ത്തുമായിരുന്നു.  ചില സന്ദര്‍ഭങ്ങളില്‍ നബി ﷺ കൈ ഉയര്‍ത്താറുണ്ടായിരുന്നില്ല. ഖുത്വുബക്കിടയില്‍ ഉള്ള പ്രാര്‍ഥന, സുജൂദിലെ പ്രാര്‍ഥന എന്നിവ ഉദാഹരണമാണ്.

പ്രാ൪ത്ഥനക്ക് വേഗം ഉത്തരം ലഭിക്കാന്‍

1. അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും ഉന്നതമായ വിശേഷണങ്ങളും എടുത്ത് പറഞ്ഞ്  പ്രാർത്ഥിക്കുക.

അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുമ്പോള്‍ ‘അല്ലാഹുവേ നീ പൊറുത്ത് തരേണമേ’ എന്ന് മാത്രം ചോദിക്കാതെ അതോടൊപ്പം ‘അല്ലാഹുവേ നീ ഏറെ പൊറുക്കുന്നവനാണല്ലോ’ എന്ന് എടുത്ത് പറഞ്ഞു പ്രാ൪ത്ഥിക്കുക. ഇങ്ങനെ ഓരോ കാര്യങ്ങളിലും അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങള്‍ എടുത്ത് പറഞ്ഞ് പ്രാ൪ത്ഥിക്കുക.

وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا

അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക. (ഖു൪ആന്‍ :7/180)

അബ്ദുല്ലാ ഇബ്നു ബുറൈദ(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ദരിക്കുന്നു: നബി ﷺ ഒരാള്‍ ഇങ്ങനെ പറയുന്നതായി കേട്ടു. അല്ലാഹുവേ നിന്നോട് ഞാന്‍ ചോദിക്കുന്നു. നീയല്ലാതെ ആരും ആരാധനക്ക൪ഹനായി ഇല്ലെന്ന് ‍ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നീയാണ് ഒരുവന്‍, നീ നിരാശ്രയനാണ്. നീ ജനിക്കുകയോ ജനിപ്പിക്കുകയോ ചെയ്തിട്ടില്ല. നിനക്ക് തുല്ല്യനായി ആരും തന്നെ ഇല്ല. അപ്പോള്‍ നബി ﷺ പറഞ്ഞു. എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍ തന്നെയാണ് സത്യം. അദ്ദേഹം അല്ലാഹുവിന്റെ ഉന്നതമായ നാമങ്ങള്‍ കൊണ്ടാണ് ചോദിച്ചിട്ടുള്ളത്. അതുകൊണ്ട് പ്രാ൪ത്ഥിക്കുകയാണെങ്കില്‍ ഉത്തരം നല്‍കപ്പെടും. അതുകൊണ്ട് ചോദിച്ചാല്‍          നല്‍കപ്പെടുന്നതാണ്. (അബൂദാവൂദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

2. അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ച് ചെയ്ത നന്‍മകള്‍ എടുത്ത് പറഞ്ഞ് പ്രാ൪ത്ഥിക്കുക

നമ്മുടെ ജീവിതത്തില്‍ അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ച് നാം ചെയ്തിട്ടുുള്ള ഓരോ നന്‍മകള്‍ എടുത്തു പറഞ്ഞു പ്രാര്‍ത്ഥിക്കുന്നത് പ്രാ൪ത്ഥനക്ക് ഉത്തരം കിട്ടുന്നതിന് സഹായകരമാണ്.

عَنْ عَبْدِ اللَّهِ بْنِ عُمَرَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ ‏”‏ بَيْنَمَا ثَلاَثَةُ نَفَرٍ يَتَمَشَّوْنَ أَخَذَهُمُ الْمَطَرُ فَأَوَوْا إِلَى غَارٍ فِي جَبَلٍ فَانْحَطَّتْ عَلَى فَمِ غَارِهِمْ صَخْرَةٌ مِنَ الْجَبَلِ فَانْطَبَقَتْ عَلَيْهِمْ فَقَالَ بَعْضُهُمْ لِبَعْضٍ انْظُرُوا أَعْمَالاً عَمِلْتُمُوهَا صَالِحَةً لِلَّهِ فَادْعُوا اللَّهَ تَعَالَى بِهَا لَعَلَّ اللَّهَ يَفْرُجُهَا عَنْكُمْ ‏.‏ فَقَالَ أَحَدُهُمُ اللَّهُمَّ إِنَّهُ كَانَ لِي وَالِدَانِ شَيْخَانِ كَبِيرَانِ وَامْرَأَتِي وَلِيَ صِبْيَةٌ صِغَارٌ أَرْعَى عَلَيْهِمْ فَإِذَا أَرَحْتُ عَلَيْهِمْ حَلَبْتُ فَبَدَأْتُ بِوَالِدَىَّ فَسَقَيْتُهُمَا قَبْلَ بَنِيَّ وَأَنَّهُ نَأَى بِي ذَاتَ يَوْمٍ الشَّجَرُ فَلَمْ آتِ حَتَّى أَمْسَيْتُ فَوَجَدْتُهُمَا قَدْ نَامَا فَحَلَبْتُ كَمَا كُنْتُ أَحْلُبُ فَجِئْتُ بِالْحِلاَبِ فَقُمْتُ عِنْدَ رُءُوسِهِمَا أَكْرَهُ أَنْ أُوقِظَهُمَا مِنْ نَوْمِهِمَا وَأَكْرَهُ أَنْ أَسْقِيَ الصِّبْيَةَ قَبْلَهُمَا وَالصِّبْيَةُ يَتَضَاغَوْنَ عِنْدَ قَدَمَىَّ فَلَمْ يَزَلْ ذَلِكَ دَأْبِي وَدَأْبَهُمْ حَتَّى طَلَعَ الْفَجْرُ فَإِنْ كُنْتَ تَعْلَمُ أَنِّي فَعَلْتُ ذَلِكَ ابْتِغَاءَ وَجْهِكَ فَافْرُجْ لَنَا مِنْهَا فُرْجَةً نَرَى مِنْهَا السَّمَاءَ ‏.‏ فَفَرَجَ اللَّهُ مِنْهَا فُرْجَةً فَرَأَوْا مِنْهَا السَّمَاءَ ‏.‏ وَقَالَ الآخَرُ اللَّهُمَّ إِنَّهُ كَانَتْ لِيَ ابْنَةُ عَمٍّ أَحْبَبْتُهَا كَأَشَدِّ مَا يُحِبُّ الرِّجَالُ النِّسَاءَ وَطَلَبْتُ إِلَيْهَا نَفْسَهَا فَأَبَتْ حَتَّى آتِيَهَا بِمِائَةِ دِينَارٍ فَتَعِبْتُ حَتَّى جَمَعْتُ مِائَةَ دِينَارٍ فَجِئْتُهَا بِهَا فَلَمَّا وَقَعْتُ بَيْنَ رِجْلَيْهَا قَالَتْ يَا عَبْدَ اللَّهِ اتَّقِ اللَّهَ وَلاَ تَفْتَحِ الْخَاتَمَ إِلاَّ بِحَقِّهِ ‏.‏ فَقُمْتُ عَنْهَا فَإِنْ كُنْتَ تَعْلَمُ أَنِّي فَعَلْتُ ذَلِكَ ابْتِغَاءَ وَجْهِكَ فَافْرُجْ لَنَا مِنْهَا فُرْجَةً ‏.‏ فَفَرَجَ لَهُمْ ‏.‏ وَقَالَ الآخَرُ اللَّهُمَّ إِنِّي كُنْتُ اسْتَأْجَرْتُ أَجِيرًا بِفَرَقِ أَرُزٍّ فَلَمَّا قَضَى عَمَلَهُ قَالَ أَعْطِنِي حَقِّي ‏.‏ فَعَرَضْتُ عَلَيْهِ فَرَقَهُ فَرَغِبَ عَنْهُ فَلَمْ أَزَلْ أَزْرَعُهُ حَتَّى جَمَعْتُ مِنْهُ بَقَرًا وَرِعَاءَهَا فَجَاءَنِي فَقَالَ اتَّقِ اللَّهَ وَلاَ تَظْلِمْنِي حَقِّي ‏.‏ قُلْتُ اذْهَبْ إِلَى تِلْكَ الْبَقَرِ وَرِعَائِهَا فَخُذْهَا ‏.‏ فَقَالَ اتَّقِ اللَّهَ وَلاَ تَسْتَهْزِئْ بِي ‏.‏ فَقُلْتُ إِنِّي لاَ أَسْتَهْزِئُ بِكَ خُذْ ذَلِكَ الْبَقَرَ وَرِعَاءَهَا ‏.‏ فَأَخَذَهُ فَذَهَبَ بِهِ فَإِنْ كُنْتَ تَعْلَمُ أَنِّي فَعَلْتُ ذَلِكَ ابْتِغَاءَ وَجْهِكَ فَافْرُجْ لَنَا مَا بَقِيَ ‏.‏ فَفَرَجَ اللَّهُ مَا بَقِيَ ‏.‏

അബ്ദുല്ലാഹിബ്‌നു ഉമറില്‍(റ) നിന്നും നിവേദനം : നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: നിങ്ങളുടെ പൂര്‍വികരായ മൂന്ന് ആളുകള്‍ ഒരു യാത്ര പുറപ്പെട്ടു. ഒരു രാത്രി അവര്‍ ഒരു ഗുഹയില്‍ വിശ്രമിച്ചു. അവ൪ അതില്‍ പ്രവേശിച്ചപ്പോള്‍ അപ്രതീക്ഷിതമായി മലമുകളില്‍ നിന്നും ഉരുണ്ട് വന്ന ഒരു പാറ ഗുഹാമുഖം മൂടിക്കളഞ്ഞു. നമ്മുടെ സല്‍കര്‍മങ്ങള്‍ മുന്‍നിര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലല്ലാതെ ഇവിടെ നിന്നും നമുക്ക് രക്ഷപ്പെടാനാവില്ല എന്ന് അവര്‍ പരസ്പരം അഭിപ്രായപ്പെട്ടു.

അവരില്‍ ഒരാള്‍ പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, എനിക്ക് പ്രായം ചെന്ന മാതാപിതാക്കളുണ്ടായിരുന്നു. അവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനു മുമ്പായി എന്റെ കുടുംബത്തിനോ ഭൃത്യ൪ക്കോ ഞാനൊന്നും നല്‍കാറുണ്ടായിരുന്നില്ല. ഒരു ദിവസം ഞാന്‍ കാലികള്‍ക്ക് ഇല തേടി കുറെ ദൂരം പോയി. മടങ്ങിവരുമ്പോഴേക്ക് അവര്‍ ഉറങ്ങിപ്പോയിരുന്നു. അവ൪ക്ക് രാത്രി ഭക്ഷണവുമായി ഞാന്‍ പാല്‍ കറന്ന് ചെന്നപ്പോഴും അവര്‍ ഉറങ്ങുകയായിരുന്നു. അവരെ വിളിച്ചുണ൪ത്തുന്നതും അവര്‍ക്കു മുമ്പായി കുടുംബത്തിനും ഭൃത്യ൪ക്കും ഭക്ഷണം കൊടുക്കുന്നതും എനിക്ക് അരോചകമായി തോന്നി. പാത്രം കയ്യില്‍ പിടിച്ചു ഞാന്‍ ഉറക്കമൊഴിച്ചു കാത്തുനിന്നു. പ്രഭാതം വിടരുന്നതുവരെ അവ൪ ഉണരുന്നതും കാത്ത് ഞാന്‍ നിന്നു. കുട്ടികള്‍ എന്റെ കാല്‍ക്കല്‍ വിശന്ന് കരയുന്നുണ്ടായിരുന്നു. രാവിലെ അവ൪ ഉണര്‍ന്നു പാല്‍ കുടിച്ചു. അവരെ കുടിപ്പിച്ചു. “അല്ലാഹുവേ, നിന്റെ തൃപ്തി ആഗ്രഹിച്ചാണ് ഞാന്‍ ഇങ്ങനെ ചെയ്തതെങ്കില്‍ ഞങ്ങളെ മൂടിയിട്ടുള്ള ഈ പാറ നീക്കേണമേ!”.അപ്പോള്‍ പാറ അല്‍പം നീങ്ങി. എന്നാല്‍ ആ വിടവിലൂടെ അവര്‍ക്കു പുറത്തു കടക്കാന്‍ പറ്റുമായിരുന്നില്ല

രണ്ടാമത്തെ ആള്‍ പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, എനിക്കൊരു പിതൃവ്യ പുത്രിയുണ്ടായിരുന്നു. ഞാന്‍ അവളെ സ൪വ്വോപരി സ്നേഹിച്ചിരുന്നു. പുരുഷന്‍ എങ്ങനെ സ്ത്രീകളെ ഇഷ്ടപ്പെടുമോ അത്ര തീവ്രമായി ഞാന്‍ അവളെ ഇഷ്ടപ്പെട്ടു. അവളുമായി വേഴ്ച നടത്താന്‍ ഞാന്‍ ആഗ്രഹിച്ചുവെങ്കിലും അവളത് നിരസിച്ചു കളഞ്ഞു. പിന്നീട് അവള്‍ക്ക് ക്ഷാമ വന്നപ്പോള്‍ അവള്‍ എന്നെ സമീപിച്ചു. അവളുടെ ശരീരം എനിക്ക് അനുവദിച്ചുതരാം എന്ന വ്യവസ്ഥയില്‍ ഞാനവള്‍ക്ക് നൂറ്റി ഇരുപത് ദീനാര്‍ നല്‍കി. അങ്ങനെ ഞാന്‍ അവളില്‍ കഴിവുള്ളവനായപ്പോള്‍ ഞാന്‍ അവളുടെ രണ്ട് കാലുകള്‍ക്കിടയില്‍ ഇരുന്നു. അപ്പോള്‍ അവള്‍ പറഞ്ഞു: അല്ലാഹുവെ സൂക്ഷിക്കുക (ഭയപ്പെടുക), അവകാശമില്ലാതെ (നിക്കാഹ് വഴി അനുവദനീയമാവാതെ) എന്റെ ചാരിത്ര്യം നശിപ്പിക്കരുത്. അവളെനിക്ക് എല്ലാറ്റിനേക്കാളും പ്രിയപ്പെട്ടവളായിരുന്നിട്ടും തല്‍ക്ഷണം ഞാന്‍ അവളില്‍ നിന്നും പിന്‍മാറി. അവള്‍ക്ക് നല്‍കിയിരുന്ന പണം ഞാന്‍ വിട്ടുകൊടുക്കുകയും ചെയ്തു. “അല്ലാഹുവെ, ഞാനിത് ചെയ്തത് നിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ടാണെങ്കില്‍ ഞങ്ങള്‍ അകപ്പെട്ടതില്‍ നിന്നു ഞങ്ങളെ രക്ഷപ്പെടുത്തേണമേ.” പാറ അല്‍പം നീങ്ങി. എന്നാല്‍ ആ വിടവിലൂടെ അവര്‍ക്കു പുറത്തു കടക്കാന്‍ കഴിയുമായിരുന്നില്ല.

മൂന്നാമത്തെ ആള്‍ പ്രാര്‍ത്ഥിച്ചു: അല്ലാഹുവെ, ഞാന്‍ കുറെ ജോലിക്കാരെ ജോലിക്കു വിളിച്ചിരുന്നു. അവരില്‍ ഒരാള്‍ക്കൊഴികെ എല്ലാവ൪ക്കും ഞാന്‍ കൂലി നല്‍കുകയും ചെയ്തിരുന്നു. (അവന്‍ കൂലി വാങ്ങാതെ പോയി). അവന്റെ കൂലി സംഖ്യ ഞാന്‍ വള൪ത്തികൊണ്ടുവന്നു. അങ്ങനെ അത് വലിയൊരു സമ്പത്തായി മാറി. കുറെ കാലം കഴിഞ്ഞു പ്രസ്തുത തൊഴിലാളി എന്റെ അടുത്തു വന്നു. അയാള്‍ പറഞ്ഞു: അല്ലാഹുവിന്റെ ദാസാ, എനിക്കെന്റെ കൂലി തരണം. ഞാന്‍ പറഞ്ഞു: ഈ കൊണുന്ന ഒട്ടകങ്ങളും ആടുകളും അടിമകളുമെല്ലാം നിന്റെ കൂലിയാണ്. അയാള്‍ പറഞ്ഞു: അല്ലാഹുവിന്റെ ദാസാ, എന്നെ പരിഹസിക്കരുത്. ഞാന്‍ പറഞ്ഞു: ഞാന്‍ നിങ്ങളെ പരിഹസിക്കുകയല്ല. അങ്ങനെ അയാള്‍ ഒന്നും ബാക്കിയാക്കാതെ അതെല്ലാം തെളിച്ച് കൊണ്ടുപോയി. :അല്ലാഹുവെ, ഞാന്‍ ഈ പ്രവ൪ത്തിച്ചത് നിന്റെ പൊരുത്തം ഉദ്ദേശിച്ചാണെങ്കില്‍ ഞങ്ങള്‍ അകപ്പെട്ടതില്‍ നിന്നും ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ.” അപ്പോള്‍ ആ പാറ മുഴുവനായും നീങ്ങി. (അവര്‍ പുറത്തു കടന്ന് രക്ഷപെടുകയും ചെയ്തു (മുസ്ലിം:2743)

3.  നബി ﷺ  പ്രത്യേകം പഠിപ്പിച്ചിട്ടുള്ള ദിക്റുകള്‍ എടുത്ത് പറഞ്ഞ് പ്രാ൪ത്ഥിക്കുക

عَنْ سَعْدٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: دَعْوَةُ ذِي النُّونِ إِذْ دَعَا وَهُوَ فِي بَطْنِ الْحُوتِ لاَ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ ‏.‏ فَإِنَّهُ لَمْ يَدْعُ بِهَا رَجُلٌ مُسْلِمٌ فِي شَيْءٍ قَطُّ إِلاَّ اسْتَجَابَ اللَّهُ لَهُ

സഅദ്ബ്‌നു അബീവക്വാസില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: മല്‍സ്യത്തിന്റെ വയറ്റില്‍ വെച്ച് യൂനുസ് നബി പ്രാ൪ത്ഥിച്ചു: لا إله إلا أنت سبحانك إني كنت من الظالمين  ലാ ഇലാഹ ഇല്ലാ അന്‍ത സുബ്ഹാനക ഇന്നീ കുന്‍തു മിന ളാലിമീന്‍ (അല്ലാഹുവേ, നീയല്ലാതെ  ആരാധനക്ക൪ഹനായി ആരുംതന്നെ ഇല്ല, നീ എത്ര പരിശുദ്ധനാണ്, ഞാന്‍ അക്രമകാരികളില്‍ പെട്ടവനായിരിക്കുന്നു) മുസ്ലിമായ ഒരാള്‍ ഇത്കൊണ്ട് പ്രാ൪ത്ഥിക്കുകയാണെങ്കില്‍ അല്ലാഹു അവന് ഉത്തരം നല്‍കാതിരിക്കുകയില്ല. (തി൪മിദി:3505 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ  عَبْدُ اللَّهِ بْنُ بُرَيْدَةَ، عَنْ أَبِيهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم سَمِعَ رَجُلاً يَقُولُ اللَّهُمَّ إِنِّي أَسْأَلُكَ أَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ الأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ ‏.‏ فَقَالَ ‏ “‏ لَقَدْ سَأَلْتَ اللَّهَ بِالاِسْمِ الَّذِي إِذَا سُئِلَ بِهِ أَعْطَى وَإِذَا دُعِيَ بِهِ أَجَابَ

അബ്ദില്ലാഹിബ്നു ബുറൈദ(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു: ഒരാള്‍ ഇപ്രകാരം ചൊല്ലുന്നതായി നബി ﷺ കേട്ടു:

اللَّهُمَّ إِنِّي أَسْأَلُكَ أَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ الأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ

അല്ലാഹുമ്മ ഇന്നീ അസ്അലുക്ക അന്നീ അശ്ഹദു അന്നക്ക അന്‍തല്ലാഹ് ലാ ഇലാഹ ഇല്ലാ അന്‍ത അഹദു സ്സമദു ല്ലദീ ലം യലിദ് വലം യൂലദ് വലം യകുന്‍ലഹു കുഫുവന്‍ അഹദ്

അല്ലാഹുവേ, ഞാന്‍ നിന്നോട് ചോദിക്കുന്നു, ഞാന്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു നീ അല്ലാഹുവാണ്, നീയല്ലാതെ  ആരാധനക്ക൪ഹനായി ആരുംതന്നെ ഇല്ല, അല്ലാഹു ഏകനും ഏവ൪ക്കും ആശ്രയമായിട്ടുള്ളവനുമാണ്. അവന്‍ (ആ൪ക്കും) ജന്‍മം നല്‍കിയിട്ടില്ല, (ആരുടേയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരും ഇല്ലതാനും.

അപ്പോള്‍ നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ നാമം കൊണ്ടാണ് നീ ചോദിച്ചിട്ടുള്ളത്. ആരെങ്കിലും ഇത് മുഖേനെ അല്ലാഹുവിനോട് ചോദിച്ചാല്‍ അവന്റെ പ്രാ൪ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കുന്നതാണ്. (അബീദാവൂദ് :1493 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَنَسٍ، أَنَّهُ كَانَ مَعَ رَسُولِ اللَّهِ صلى الله عليه وسلم جَالِسًا وَرَجُلٌ يُصَلِّي ثُمَّ دَعَا اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدَ لاَ إِلَهَ إِلاَّ أَنْتَ الْمَنَّانُ بَدِيعُ السَّمَوَاتِ وَالأَرْضِ يَا ذَا الْجَلاَلِ وَالإِكْرَامِ يَا حَىُّ يَا قَيُّومُ ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏ “‏ لَقَدْ دَعَا اللَّهَ بِاسْمِهِ الْعَظِيمِ الَّذِي إِذَا دُعِيَ بِهِ أَجَابَ وَإِذَا سُئِلَ بِهِ أَعْطَى

അനസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍‌ നബിയോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ വന്ന് നമസ്കരിക്കുകയും ശേഷം ഇപ്രകാരം പ്രാ൪ത്ഥിക്കുകയും ചെയ്തു.

اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدَ لاَ إِلَهَ إِلاَّ أَنْتَ الْمَنَّانُ بَدِيعُ السَّمَوَاتِ وَالأَرْضِ يَا ذَا الْجَلاَلِ وَالإِكْرَامِ يَا حَىُّ يَا قَيُّومُ

അല്ലാഹുമ്മ ഇന്നീ അസ്അലുക്ക ബി അന്ന ലകല്‍ ഹംദ ലാ ഇലാഹ ഇല്ലാ അന്‍തല്‍ മന്നാനു ബദീഉ സ്സമാവാത്തി വല്‍ അ൪ളി യാദല്‍ ജലാലി വല്‍ ഇക്റാമി യാ ഹയ്യു യാ ഖയ്യൂം

അല്ലാഹുവേ, ഞാന്‍ നിന്നോട് ചോദിക്കുന്നു, സ൪വ്വ സ്തുതിയും നിനക്കാണ്. നീയല്ലാതെ  ആരാധനക്ക൪ഹനായി ആരുംതന്നെ ഇല്ല. ഗുണം ചെയ്യുന്നവന്‍ നായാണ്. ആകാശ ഭൂമികളെ മുന്‍മാത‍ൃകയില്ലാതെ സൃഷ്ടിച്ചത് നീയാണ്. ഉന്നതിയും മഹത്വവും ഉടയവനേ, എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായവനേ

അപ്പോള്‍ നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ അതിമഹത്തായ നാമം കൊണ്ടാണ് അവന്‍ ചോദിച്ചിട്ടുള്ളത്. ആരെങ്കിലും അത് മുഖേനെ അല്ലാഹുവിനോട് പ്രാ൪ത്ഥിച്ചാല്‍ അല്ലാഹു അവന് ഉത്തരം നല്‍കുന്നതാണ്, അത് മുഖേനെ അല്ലാഹുവിനോട് ചോദിച്ചാല്‍ അല്ലാഹു അവന് അത് നല്‍കുന്നതാണ്. (അബീദാവൂദ് :1495 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

أَنَّ رَسُولَ اللَّهِ صلى الله عليه وسلم دَخَلَ الْمَسْجِدَ إِذَا رَجُلٌ قَدْ قَضَى صَلاَتَهُ وَهُوَ يَتَشَهَّدُ فَقَالَ

നബി ﷺ മസ്ജിദിൽ പ്രവേശിച്ചു, ഒരു വ്യക്തി നമസ്കാരത്തിന്റെ അവസാനം തശഹുദിലായിരുന്നു. അയാൾ ഇപ്രകാരം പ്രാർത്ഥിക്കുന്നുണ്ടായിരുന്നു :

اللَّهُمَّ إِنِّي أَسْأَلُكَ يَا اللَّهُ بِأَنَّكَ الْوَاحِدُ الأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ أَنْ تَغْفِرَ لِي ذُنُوبِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ ‏.‏

അല്ലാഹുവേ, ഞാൻ നിന്നോട് ചോദിക്കുന്നു. ഹേ അല്ലാഹ്, നിന്നെ കൊണ്ട് [ചോദിക്കുന്നു]. നീ ഒറ്റയാണ്, ഏകനാണ്, ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാണ്, [ആർക്കും] ജന്‍മം നല്‍കിയിട്ടില്ലാത്തവനും. [ആരുടെയും സന്തതിയായി] ജനിച്ചിട്ടുമില്ലാത്തവനുമാണ്. എന്റെ പാപങ്ങൾ എനിക്ക് നീ പൊറുത്തുതരേണമേ. തീർച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ قَدْ غُفِرَ لَهُ ‏”‏ ‏.‏ ثَلاَثًا ‏.‏

(ഇത് കേട്ടപ്പോൾ) നബി ﷺ  പറഞ്ഞു: തീർച്ചയായും അവന് പൊറുക്കപ്പെട്ടു., തീർച്ചയായും അവന് പൊറുക്കപ്പെട്ടു. തീർച്ചയായും അവന് പൊറുക്കപ്പെട്ടു. (നസാഇ:1301)

4. പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സമയത്തും, സ്ഥലങ്ങളിലും, സന്ദ൪ഭങ്ങളിലും പ്രാർത്ഥിക്കുക

പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സമയങ്ങളും, സ്ഥലങ്ങളും, സന്ദ൪ഭങ്ങളും

1. ഉറക്കത്തില്‍ നിന്ന് ഉണ൪ന്നാല്‍

നബി ﷺ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നാല്‍ ആദ്യം ഇപ്രകാരം പ്രാ൪ത്ഥിക്കുമായിരുന്നു.(ബുഖാരി – മുസ്ലിം)

اَلْحَمْدُ لِلّهِ الّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورْ

അല്‍ഹംദു ലില്ലാഹി ല്ലദീ അഹ്’യാനാ ബഅ്ദ മാ അമാത്തനാ വഇലൈഹി ന്നുശൂര്‍

നമ്മുടെ ആത്മാവിനെ (ഉറക്കില്‍) എടുത്ത ശേഷം തിരിച്ചുതന്ന അല്ലാഹുവിനാണ് സ൪വ്വ സ്തുതിയും. അവനിലേക്കാണ് നമ്മുടെ പരലോക വിചാരണക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ്.

നബി ﷺ  അരുളി : രാത്രി ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നാല്‍ ഇപ്രകാരം പറയട്ടെ

لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرْ. سُبْحَانَ اللهِ ، وَالْحَمْدُ لله ، وَلاَ إِلَهَ إِلاَّ اللهُ ، وَاللهُ أَكْبَرْ ، وَلاَحَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ

ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വ ലഹുല്‍ ഹംദു, വ ഹുവ അലാ കുല്ലി ശയ്ഇന്‍ ഖദീര്‍. സുബ്ഹാനല്ലാഹി, വല്‍ ഹംദുലില്ലാഹി, വ ലാഇലാഹ ഇല്ലല്ലാഹു, വല്ലാഹു അക്ബര്‍. വ ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്

യഥാര്‍ത്ഥത്തില്‍ അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്! അല്ലാഹു എത്രയധികം പരിശുദ്ധന്‍ എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്ക് (പ്രാര്‍ത്ഥന, ബലി, അറവ്, നേര്‍ച്ച) അര്‍ഹനായി മറ്റാരുമില്ല. അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. പരമോന്നതനും അതിമഹാനുമായ അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നതശക്തിയും കഴിവുമില്ല.

ശേഷം അല്ലാഹുവേ എനിക്ക്  പൊറുത്തുതരേണമേ എന്നോ അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങളോ പ്രാ൪ത്ഥിച്ചാല്‍ ഉത്തരം ലഭിക്കും. വുളുവെടുത്ത് നമസ്കരിക്കുകയാണെങ്കില്‍ ആ നമസ്കാരം സ്വീകരിക്കപ്പെടും. (ബുഖാരി)

2. ബാങ്ക് കൊടുക്കുമ്പോള്‍

സഹ്’ല് ബ്നു സഅദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ട് വിഭാഗമാളുകളുടെ പ്രാ൪ത്ഥന തടയപ്പെടുകയില്ല. വിരളമായി മാത്രമേ തടയുകയുള്ളൂ. ബാങ്ക് കൊടുക്കുമ്പോഴുള്ള പ്രാ൪ത്ഥന, ശത്രുക്കളുമായുള്ള യുദ്ധം കഠിനമാകുമ്പോഴുള്ള പ്രാ൪ത്ഥന.(അബൂദാവൂദ്)

3. ബാങ്കിന്റേയും ഇഖാമത്തിന്റേയും  ഇടയിൽ.

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ يُرَدُّ الدُّعَاءُ بَيْنَ الأَذَانِ وَالإِقَامَةِ

നബി ﷺ പറഞ്ഞു: ബാങ്കിന്റേയും ഇഖാമത്തിന്റേയും ഇടയിലുള്ള പ്രാര്‍ത്ഥന തിരസ്ക്കരിക്കപ്പെടുകയില്ല.(സുനനു അബൂദാവൂദ് : 521 – സുനനുത്തി൪മിദി : 212 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ശൈഖ് ഉസൈമീൻ (റഹി) പറഞ്ഞു : ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിൽ ഉള്ള ദുആ ഉത്തരം നൽക്കപ്പെടാൻ സാധ്യതയുള്ളതാണ് , അതിനാൽ ഈ ഒരു അവസരം ഉപയോഗപ്പെടുത്തി ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിൽ നീ ദുആ ചെയ്യുക , അല്ലാഹു നിനക്ക് ഉത്തരം നൽകിയേക്കാം  شرح رياض الصالحين : (٤٢/٥)

4. ഫർള് നമസ്‌കാരത്തിന് ശേഷം

عَنْ أَبِي أُمَامَةَ، قَالَ قِيلَ يَا رَسُولَ اللَّهِ أَىُّ الدُّعَاءِ أَسْمَعُ قَالَ ‏:‏ جَوْفُ اللَّيْلِ الآخِرُ وَدُبُرَ الصَّلَوَاتِ الْمَكْتُوبَاتِ

അബൂഇമാമയില്‍(റ) നിന്ന് നിവേദനം: ഏത് പ്രാ൪ത്ഥനയാണ് കൂടുതല്‍ കേള്‍ക്കപ്പെടുകയെന്ന് ഞാന്‍ പ്രവാചകനോട് ചോദിച്ചു. നബി ﷺ പറഞ്ഞു: രാത്രിയുടെ അന്ത്യയാമത്തിലുള്ളതും നി൪ബന്ധ നമസ്കാരങ്ങള്‍ക്ക് ശേഷമുള്ള പ്രാ൪ത്ഥനയും. (തി൪മിദി:3499 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

5. വെള്ളിയാഴ്ച ദിവസം

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم ذَكَرَ يَوْمَ الْجُمُعَةِ فَقَالَ ‏”‏ فِيهِ سَاعَةٌ لاَ يُوَافِقُهَا عَبْدٌ مُسْلِمٌ، وَهْوَ قَائِمٌ يُصَلِّي، يَسْأَلُ اللَّهَ تَعَالَى شَيْئًا إِلاَّ أَعْطَاهُ إِيَّاهُ ‏” وَأَشَارَ بِيَدِهِ يُقَلِّلُهَا‏

അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: നബി ﷺ വെള്ളിയാഴ്ച ദിവസത്തെ സംബന്ധിച്ച് പ്രശംസിച്ച് പറയുകയുണ്ടായി.ഈ ദിവസത്തിൽ ഒരു സമയമുണ്ട്. തന്റെ ആവശ്യങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച് നമസ്‌കരിച്ചുകൊണ്ടിരിക്കെ മുസ്‌ലിമായ ഒരടിമ ആ സമയം പ്രാർത്ഥിച്ചാൽ അവന്റെ ആവശ്യം അല്ലാഹു നിറവേറ്റികൊടുക്കുക തന്നെ ചെയ്യും. അത് വളരെ കുറഞ്ഞ സമയമാണെന്ന് നബി ﷺ കൈകൊണ്ട് ആംഗ്യം കാണിച്ചു. (ബുഖാരി:935)

6. രാത്രിയില്‍

عَنْ جَابِرٍ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏: إِنَّ فِي اللَّيْلِ لَسَاعَةً لاَ يُوَافِقُهَا رَجُلٌ مُسْلِمٌ يَسْأَلُ اللَّهَ خَيْرًا مِنْ أَمْرِ الدُّنْيَا وَالآخِرَةِ إِلاَّ أَعْطَاهُ إِيَّاهُ وَذَلِكَ كُلَّ لَيْلَةٍ

ജാബിർ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: നിശ്ചയം രാത്രിയിൽ ഒരു (പ്രത്യേക) സമയമുണ്ട്. ഒരു മുസ്ലീം ആയ മനുഷ്യന്‍ തന്റെ ദുനിയാവിലേയും ആഖിറത്തിലേയും കാര്യങ്ങളിലെ നന്മ ചോദിക്കുന്നത് ആ ആ സമയത്തോട് യോജിച്ച് വന്നാല്‍ അത് അയാള്‍ക്ക് അല്ലാഹു നല്‍കാതിരിക്കില്ല. ഇത് എല്ലാ രാവുകളിലുമുണ്ട്. (മുസ്‌ലിം:757)

7. രാത്രിയുടെ അവസാന സമയം

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ مَنْ يَدْعُونِي فَأَسْتَجِيبَ لَهُ مَنْ يَسْأَلُنِي فَأُعْطِيَهُ مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : അനുഗ്രഹങ്ങളുടയവനും ഉന്നതനുമായ നമ്മുടെ റബ്ബ്‌ ഒന്നാം ആകാശത്തേക്ക്, രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് ശേഷിക്കവെ ഇറങ്ങിവരുന്നു. അവൻ പറയും: എന്നോട് ആരാണ് പ്രാർത്ഥിക്കുന്നത്, അവന് ഞാൻ ഉത്തരം നൽകും. എന്നോട് ആരാണ് ചോദിക്കുന്നത്, അവന് ഞാൻ നൽകും. എന്നോട് ആരാണ് മാപ്പിരക്കുന്നത്, അവന് ഞാൻ പൊറുത്ത് കൊടുക്കും. (ബുഖാരി: 1145)

8. സംസം വെള്ളം കുടിക്കുമ്പോള്‍

عَنْ جَابِرَ بْنَ عَبْدِ اللَّهِ، يَقُولُ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ : مَاءُ زَمْزَمَ لِمَا شُرِبَ لَهُ

ജാബിർ ബ്നു അബ്ദില്ലയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സംസം വെള്ളം എന്തിനാണോ കുടിക്കുന്നത് അതിനുള്ളതാകുന്നു. (ഇബ്നുമാജ:25/3178 – സ്വഹീഹ് അല്‍ബാനി)

سُئِـلَ ابـن خزيمـة: مـن أيـن أُوتيـت العِلـم؟ فقـال : قـال رسـول اللـه صلـﮯ اللـه عليـه وسلم – :” مـاء زمـزم لِمَـا شُـرب لـه ” وإنِّـي لَمَّـا شَربتُـه سألـت اللـه علمـاً نافعـاً.

ഇബ്നു ഖുസൈമ (റഹി) ചോദിക്കപ്പെട്ടു: താങ്കള്‍ക്ക് ഇല്‍മ് നല്‍കപ്പെട്ടത് എവിടെനിന്നാണ് ?അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞിട്ടുണ്ട് : സംസം വെള്ളം എന്തിനാണൊ,കുടിച്ചത് അതിനുള്ളതാണ്’തീര്‍ച്ചയായും ഞാനത് കുടിച്ചപ്പോള്‍ അല്ലാഹുവിനോട് ഉപകാരപ്രദമായ ഇല്‍മിനെ ചോദിച്ചു. سيـر أعـلام النُّبـلاء-١٤/٣٧٠

ഇമാം ഇബ്‌നു ഹജർ(റഹി) ഇമാം ദഹബിയുടെ ഓർമ്മശക്തി ലഭിക്കണമെന്ന പ്രാർത്ഥനയോടെ സംസം കുടിച്ചിട്ടുണ്ട്. പിൽക്കാലത്ത് അദ്ദേഹം ഓർമ്മശക്തിയിൽ ഇമാം ദഹബിയോളമോ അദ്ദേഹത്തിനെക്കാൾ മുകളിലോ എത്തിച്ചേർന്നു. (ജുസ്ഉൻ ഫീ ഹദീഥി മാഇ സംസം: 191)

9. സുജൂദില്‍

അല്ലാഹുവിലേക്ക് ഒരു അടിമ ഏറ്റവും കൂടുതല്‍ അടുക്കുന്നത് അവന്‍ സുജൂദ് ചെയ്യുന്ന സന്ദര്‍ഭത്തിലാണ്.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ فَأَكْثِرُوا الدُّعَاءَ

അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അടിമ തന്റെ രക്ഷിതാവിനോട് ഏറ്റവും കൂടുതല്‍ അടുക്കുന്നത് അവന്‍ സുജൂദിലായിരിക്കുമ്പോഴാണ്. അതിനാല്‍ നിങ്ങള്‍ പ്രാ൪ത്ഥന അധികരിപ്പിക്കുക.(മുസ്ലിം:482)

قال النووي رحمه الله : قوله صلى الله عليه و سلم: أقرب ما يكون العبد من ربه وهو ساجد فأكثروا الدعاء معناه أقرب ما يكون من رحمة ربه وفضله

ഇമാം നവവി(റഹി) പറഞ്ഞു: ‘ഒരു അടിമ തന്‍റെ റബ്ബിനോട് ഏറ്റവും അടുത്താകുന്നത്, അവന്‍ സുജൂദ് ചെയ്യുന്നവനായിരിക്കെയാണ്. അപ്പോള്‍ നിങ്ങള്‍ പ്രാര്‍ത്ഥന അധികരിപ്പിക്കുക. നബി ﷺ യുടെ വാക്കിന്‍റെ ഉദ്ദേശം:അവന്‍ റബ്ബിന്‍റെ കാരുണ്യത്തിലേക്കും,ഔദാര്യത്തിലേക്കും ഏറ്റവും അടുത്താകുന്നത് എന്നാണ്. (ശറഹ് മുസ്ലിം:4/200-201)

ശൈഖ് മന്നാവി(റഹി) പറഞ്ഞു: സുജൂദ് വേളയിൽ അടിമ അല്ലാഹുവിനോട് പരിപൂർണ്ണ കീഴൊതുക്കത്തിലും നിന്ദ്യതയിലുമാണ്. അടിമ തന്റെ നിസ്സാരതയും ആവശ്യകതയും മനസ്സിലാക്കുകയും തന്റെ രക്ഷിതാവ് ഏറ്റവും ഉന്നതനും വലിയനും പരമാധികാരിയും മഹത്വമുള്ളവനും ആണെന്ന് അറിയുകയും ചെയ്താൽ ആ സുജൂദ് ഉത്തരം ലഭിക്കാൻ സാധ്യതയുള്ളതാണ്.

ഫ൪ള് നമസ്കാരങ്ങള്‍ ജമാഅത്തായി നമസ്കരിക്കുമ്പോള്‍ സുജൂദില്‍ അധികമായി പ്രാ൪ത്ഥിക്കുന്നതിന് അവസരമില്ല. എന്നാല്‍ സുന്നത്ത് നമസ്കാരങ്ങളില്‍ ഇപ്രകാരം പ്രാ൪ത്ഥന വ൪ദ്ധിപ്പിക്കാവുന്നതാണ്.

10. അറഫാ ദിനത്തില്‍

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ:‏ خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ

നബി ﷺ പറഞ്ഞു: ഏറ്റവും നല്ല പ്രാര്‍ത്ഥന അറഫാദിനത്തിലെ പ്രാര്‍ത്ഥനയാണ് (തിര്‍മിദി: 3585 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

11. യാത്ര ചെയ്യുമ്പോള്‍

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏: ثَلاَثُ دَعَوَاتٍ مُسْتَجَابَاتٌ لاَ شَكَّ فِيهِنَّ دَعْوَةُ الْوَالِدِ وَدَعْوَةُ الْمُسَافِرِ وَدَعْوَةُ الْمَظْلُومِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺപറഞ്ഞു :മൂന്ന് പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കും. അതിൽ സംശയം വേണ്ടതില്ല. (സന്താനങ്ങൾക്ക് വേണ്ടിയുള്ള) പിതാവിന്റെ പ്രാർത്ഥന, യാത്രക്കാരന്റെ പ്രാർത്ഥന, മർദ്ദിതന്റെ പ്രാർത്ഥന. (അബൂദാവൂദ് : 1536 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

12. നോമ്പുകാരനായുള്ള അവസ്ഥയില്‍

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ثَلاَثَةٌ لاَ تُرَدُّ دَعْوَتُهُمُ الصَّائِمُ حَتَّى يُفْطِرَ وَالإِمَامُ الْعَادِلُ وَدَعْوَةُ الْمَظْلُومِ يَرْفَعُهَا اللَّهُ فَوْقَ الْغَمَامِ وَيَفْتَحُ لَهَا أَبْوَابَ السَّمَاءِ وَيَقُولُ الرَّبُّ وَعِزَّتِي لأَنْصُرَنَّكَ وَلَوْ بَعْدَ حِينٍ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു :മൂന്ന് വിഭാഗം ആളുകളുടെ പ്രാർത്ഥന അല്ലാഹു നിരസിക്കുകയില്ല, (ഒന്ന്) നോമ്പുകാരന്റെ നോമ്പ് തുറക്കുന്നതു വരെയുള്ള പ്രാർത്ഥന ……. തിര്‍മിദി: 3598)

നബി ﷺ പറഞ്ഞു: മൂന്ന്  പ്രാ൪ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കും. നോമ്പുകാരന്റെ പ്രാ൪ത്ഥന, അക്രമിക്കപ്പെട്ടവന്റെ പ്രാ൪ത്ഥന, യാത്രക്കാരന്റെ പ്രാ൪ത്ഥന.

13. അല്ലാഹുവിനെ ധാരാളമായി ഓ൪ക്കുമ്പോള്‍

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗമാളുകള്‍ അവരുടെ പ്രാ൪ത്ഥനകള്‍ തടയപ്പെടുകയില്ല. അല്ലാഹുവിനെ ധാരാളമായി ഓ൪ക്കുന്നവ൪, അക്രമിക്കപ്പെട്ടവന്‍, നീതിമാനായ ഭരണാധികാരി (എന്നിവരാണവ൪). (ബൈഹഖി : ശുഅബുല്‍ ഈമാന്‍ – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

14. ഹജ്ജും ഉംറയും ചെയ്യുമ്പോള്‍

عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ ـ صلى الله عليه وسلم ـ أَنَّهُ قَالَ ‏ : الْحُجَّاجُ وَالْعُمَّارُ وَفْدُ اللَّهِ إِنْ دَعَوْهُ أَجَابَهُمْ وَإِنِ اسْتَغْفَرُوهُ غَفَرَ لَهُمْ ‏‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:   നബി ﷺ പറഞ്ഞു: ഹജ്ജ് ചെയ്യുന്നവരും ഉംറ ചെയ്യുന്നവരും അല്ലാഹുവിന്റെ യാത്രാ സംഘമാകുന്നു. അവ൪ അവനോട് പ്രാ൪ത്ഥിച്ചാല്‍ അവന്‍ അവ൪ക്ക് ഉത്തരം നല്‍കും. അവ൪ അവനോട് പാപമോചനം തേടിയാല്‍  അവ൪ക്ക് പൊറുത്ത് കൊടുക്കുന്നതുമാണ്. (ഇബ്നുമാജ:25/3004- സ്വഹീഹുല്‍ ജാമിഅ്:5484)

15. കോഴി കൂവുന്നത് കേള്‍ക്കുമ്പോള്‍

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏:‏ إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ فَضْلِهِ، فَإِنَّهَا رَأَتْ مَلَكًا، وَإِذَا سَمِعْتُمْ نَهِيقَ الْحِمَارِ فَتَعَوَّذُوا بِاللَّهِ مِنَ الشَّيْطَانِ، فَإِنَّهُ رَأَى شَيْطَانًا

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ കോഴി കൂവുന്നത് കേള്‍ക്കുകയാണെങ്കില്‍‌ അല്ലാഹുവിനോട് ഫള്’ലിനെ (നന്‍മയെ) ചോദിക്കുക. കാരണം കോഴി മലക്കിനെ കണ്ടിരിക്കുന്നു……..(ബുഖാരി:3303 – മുസ്ലിം:2729)

പ്രാ൪ത്ഥന സ്വീകരിക്കണമെങ്കില്‍

വിശ്വാസിയുടെ ഏറ്റവും വലിയ ആയുധമാണ് പ്രാ൪ത്ഥന. പ്രാ൪ത്ഥനകള്‍ സ്വീകരിക്കപ്പെടുന്നില്ല എന്നുള്ളത് പലരുടെയും ഒരു വലിയ പ്രശ്നമാണ്. പ്രാ൪ത്ഥിക്കുന്നവന്റെ യോഗ്യതയും പശ്ചാത്തലവും അവസ്ഥയുമെല്ലാം പ്രാ൪ത്ഥനയുടെ സ്വീകാര്യതയുടെ വിഷയത്തില്‍ പ്രധാനമാണ്.

ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: പ്രാ൪ത്ഥനകളും രക്ഷ തേടലുകളും ആയുധത്തിന്റെ സ്ഥാനത്താണ്. ആയുധത്തിന്റെ മൂ൪ച്ച മാത്രമല്ല, അത് ഉപയോഗിക്കുന്നവന്റെ ശക്തിയും പ്രധാനമാണ്. ആയുധം തകരാറുകളില്ലാതെ നല്ലതായിരിക്കുക, ഉപേയാഗിക്കുന്നവന്‍ അത് ഉപയോഗിക്കാന്‍ കഴിവും ശക്തിയും ഉള്ളവനായിരിക്കുക, മറ്റ് തടസ്സങ്ങള്‍ ഉണ്ടാവാതിരിക്കുുക ഇത് മൂന്നും കൂടിച്ചേരുമ്പോള്‍ മാത്രമാണ് ആയുധം പൂ൪ണ്ണമായി ഉപകതാരപ്രദമാകൂ. ഇത് തന്നെയാണ് പ്രാ൪ത്ഥനയുടെ കാര്യവും.

നമ്മുടെ പ്രാ൪ത്ഥന സ്വീകരിക്കണമെങ്കില്‍ നമ്മുടെ സമ്പാദ്യം ഹലാലായിരിക്കണം. അല്ലാത്തപക്ഷം നമ്മുടെ പ്രാ൪ത്ഥന സ്വീകരിക്കപ്പെടില്ല.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَيُّهَا النَّاسُ إِنَّ اللَّهَ طَيِّبٌ لاَ يَقْبَلُ إِلاَّ طَيِّبًا وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ فَقَالَ ‏{‏ يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ‏}‏ وَقَالَ ‏{‏ يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ‏}‏ ‏”‏ ‏.‏ ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبِّ يَا رَبِّ وَمَطْعَمُهُ حَرَامٌ وَمَشْرَبُهُ حَرَامٌ وَمَلْبَسُهُ حَرَامٌ وَغُذِيَ بِالْحَرَامِ فَأَنَّى يُسْتَجَابُ لِذَلِكَ ‏”‏ ‏.‏

അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം; നബി ﷺപറഞ്ഞു: ജനങ്ങളേ, അല്ലാഹു നല്ലവനാണ്. നല്ലതല്ലാതെ അവന്‍ സ്വീകരിക്കുകയില്ല. പ്രവാചകനോട് എന്താണോ കല്‍പ്പിച്ചത് അത് തന്നെയാണ് സത്യവിശ്വാസികളോടും അല്ലാഹു കല്‍പ്പിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു:ഹേ, ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.(ഖു൪ആന്‍: 23/51) അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക, അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍. (ഖു൪ആന്‍: 2/172)

ശേഷം പ്രവാചകന്‍ ഒരാളെ പരാമ൪ശിക്കുകയുണ്ടായി. ജട കുത്തിയ മുടിയും പൊടി പുരണ്ട ശരീരവുമായി അയാള്‍ ദീ൪ഘമായി യാത്ര ചെയ്തിട്ടുണ്ട്. തന്റെ ഇരു കൈകളും ആകാശത്തേക്കുയ൪ത്തി അയാള്‍ എന്റെ റബ്ബേ, എന്റെ റബ്ബേ എന്ന് പ്രാ൪ത്ഥിക്കുന്നുണ്ട്. അയാളുടെ ഭക്ഷണം നിഷിദ്ധമായതില്‍ നിന്നാണ്. അയാളുടെ പാനീയവും നിഷിദ്ധമായതില്‍ നിന്നാണ്. അയാളുടെ വസ്ത്രവും നിഷിദ്ധമായതില്‍ നിന്നാണ്. നിഷിദ്ധത്തില്‍ ഊട്ടപ്പെട്ടിരിക്കുന്ന ഒരു മനുഷ്യനാണ് അയാള്‍. ഇത്തരമൊരു മനുഷ്യന് എങ്ങനെ ഉത്തരം നല്‍കപ്പെടാനാണ്?’ (മുസ്‌ലിം : 1015)

സഅദ്‌ ബ്‌നു അബീവക്വാസിനോട്‌(റ) നബി ﷺ പറഞ്ഞു:

يا سعد أطب مطعمك تكن مستجاب الدعوة

ഓ, സഅദ്‌, താങ്കള്‍ ഭക്ഷണം നന്നാക്കുക, താങ്കള്‍ ദുആക്ക്‌ ഉത്തരം നല്‍കപ്പെടുന്നവനാകും. (ത്വബറാനി)

പ്രാ൪ത്ഥനയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. സ്വന്തത്തിനെതിരായി  പ്രാ൪ത്ഥിക്കരുത്

നബി ﷺ പറഞ്ഞു: നിങ്ങള്‍ക്ക് ബാധിച്ച ഒരു ബുദ്ധിമുട്ട് കാരണം നിങ്ങള്‍ മരണത്തെ ആഗ്രഹിക്കരുത്. ഇനി അങ്ങനെ ആഗ്രഹിക്കല്‍ നി൪ബന്ധമാണെങ്കില്‍ (അഥവാ അത്രമാത്രം പ്രയാസത്തിലാണെങ്കില്‍) അവന്‍‌ ഇങ്ങനെ പറയട്ടെ. അല്ലാഹുവേ എനിക്ക് ജീവിതമാണ് ഉത്തമമെങ്കില്‍ എന്നെ നീ ജീവിപ്പിക്കണേ. അതല്ല എനിക്ക് മരണമാണ് ഉത്തമമെങ്കില്‍ എന്നെ നീ മരിപ്പിക്കുകയും ചെയ്യണമേ. (ബുഖാരി – മുസ്ലിം)

2. മക്കള്‍ക്കെതിരായി  പ്രാ൪ത്ഥിക്കരുത്

നമ്മുടെ മക്കള്‍ക്കെതിരെ നാം ഒരിക്കലും പ്രാ൪ത്ഥിക്കരുത്. കാരണം മക്കള്‍ക്കെതിരെയുള്ള മാതാപിതാക്കളുടെ പ്രാ൪ത്ഥന അല്ലാഹു സ്വീകരിക്കുന്നതാണ്.

ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ സ്വന്തത്തിനെതിരെ ശാപപ്രാ൪ത്ഥന നടത്തരുത്. നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കെതിരെ പ്രാ൪ത്ഥിക്കരുത്. നിങ്ങളുടെ സമ്പത്തിനെതിരെയും പ്രാ൪ത്ഥിക്കരുത്. അല്ലാഹു പ്രാ൪ത്ഥന സ്വീകരിക്കാന്‍ ഇടയുള്ള സമയത്ത് നിങ്ങള്‍ ആ൪ക്കെതിരെയും പ്രാ൪ത്ഥന നടത്തരുത്.(മുസ്ലിം :3009)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:‏ ثَلاَثُ دَعَوَاتٍ مُسْتَجَابَاتٌ لاَ شَكَّ فِيهِنَّ دَعْوَةُ الْمَظْلُومِ وَدَعْوَةُ الْمُسَافِرِ وَدَعْوَةُ الْوَالِدِ عَلَى وَلَدِهِ

അബൂഹുറൈറയില്‍  (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് പ്രാ൪ത്ഥനകള്‍ അല്ലാഹു സ്വീകരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. മ൪ദ്ദകനെതിരെ മ൪ദ്ദിതന്റെ പ്രാ൪ത്ഥന, യാത്രക്കാരന്റെ പ്രാ൪ത്ഥന, മകനെതിരെ പിതാവിന്റെ പ്രാ൪ത്ഥന. (തി൪മുദി :1905)

3. ഐശ്വര്യത്തിലും ബുദ്ധിമുട്ടിലും പ്രാ൪ത്ഥിക്കുക

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉള്ളപ്പോള്‍ ആ൪ക്കെങ്കിലും പ്രാ൪ത്ഥനക്ക് ഉത്തരം ലഭിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഐശ്വര്യമുള്ളപ്പോള്‍ അവന്‍ പ്രാ൪ത്ഥന അധികരിപ്പിക്ക‌ട്ടെ. (തി൪മിദി – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

4. കൃത്രിമമായി പ്രാസം ഒപ്പിച്ചും പദങ്ങള്‍ അധികരിപ്പിച്ചുമുള്ള പ്രാര്‍ത്ഥന പാടില്ല.

സഅദ്ബ്‌നു അബീവക്വാസിന്റെ(റ) മകന്‍ പറയുന്നു: ‘ഞാന്‍ ഒരിക്കല്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നത് എന്റെ പിതാവ് കേട്ടു: ‘അല്ലാഹുവേ, ഞാന്‍ നിന്നോട് സ്വര്‍ഗം ചോദിക്കുന്നു. അതില സുഖങ്ങളും സൗകര്യങ്ങളും മറ്റും മറ്റും (ഓരോന്നായി എടുത്ത് പറഞ്ഞ്) ഞാന്‍ നിന്നോട് ചോദിക്കുന്നു. നരകത്തില്‍ നിന്ന് ഞാന്‍ നിന്നില്‍ അഭയം തേടുന്നു. നരകയാതനകള്‍, അതിലെ ശിക്ഷകള്‍, ചങ്ങലകള്‍ മറ്റും മറ്റും (ഓരോന്നും എടുത്ത് പറഞ്ഞ്) തുടങ്ങി എല്ലാത്തില്‍ നിന്നും ഞാന്‍ നിന്നോട് കാവലിനെ തേടുന്നു.’  ഇത് കേട്ട എന്റെ പിതാവ് പറഞ്ഞു: ‘മോനേ, നബി ﷺ ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട് : പ്രാര്‍ഥനയില്‍ അതിരുവിടുന്ന ഒരു സമൂഹം വഴിയെ ഉണ്ടാകും. അതിനാല്‍ നീ അത്തരക്കാരില്‍ ഉള്‍പ്പെടുന്നതിനെ സൂക്ഷിക്കുക. നിനക്ക് സ്വര്‍ഗം ലഭിച്ചാല്‍ തന്നെ അതിലെ സകല സുഖങ്ങളും ലഭിക്കുമല്ലോ. നരകത്തില്‍ നിന്ന് കാവല്‍ ലഭിച്ചാല്‍ അതിലെ സകല പ്രയാസങ്ങളില്‍ നിന്നും നിനക്ക് കാവല്‍ ലഭിക്കുകയും ചെയ്യുമല്ലോ’.(അബൂദാവൂദ്).

എല്ലാ പ്രാ൪ത്ഥനകള്‍ക്കും ഉത്തരം കിട്ടുമോ ?

നാം പ്രാ൪ത്ഥിക്കുന്ന എല്ലാ പ്രാ൪ത്ഥനകള്‍ക്കും ഉത്തരം ലഭിക്കുന്നതാണ്. അത് മനസ്സിലാക്കണമെങ്കില്‍ അല്ലാഹു  പ്രാ൪ത്ഥനക്ക് ഉത്തരം നല്‍കുന്ന രീതി നാം അറിയണം. മൂന്ന് രീതിയിലാണ് അല്ലാഹു നമ്മുടെ പ്രാ൪ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്നത്.

1. നാം പ്രാ൪ത്ഥിച്ച കാര്യം  നല്‍കുന്നു
2. നമ്മെ ബാധിക്കേണ്ടിയിരുന്ന ഒരു തിന്‍മ നമ്മുടെ പ്രാ൪ത്ഥന കാരണം തടയുന്നു
3. നമ്മുടെ പ്രാ൪ത്ഥനക്ക് പരലോകത്ത് പ്രതിഫലം ലഭിക്കുന്നു.

ഇതില്‍ ഒന്നാമത് പറഞ്ഞിട്ടുള്ളത് അതായത് നാം ചോദിച്ച കാര്യം അങ്ങനെതന്നെ ലഭിച്ചാല്‍ മാത്രമാണ് പ്രാ൪ത്ഥനക്ക് ഉത്തരം ലഭിച്ചതെന്ന് നമുക്ക് തോന്നുക. നമ്മെ ബാധിക്കേണ്ടിയിരുന്ന ഒരു തിന്‍മ നമ്മുടെ പ്രാ൪ത്ഥന കാരണം തടയപ്പെട്ടകാര്യം നാം അറിയുന്നില്ല. അതേപോലെ നമ്മുടെ പ്രാ൪ത്ഥനക്ക് പരലോകത്ത് പ്രതിഫലം ലഭിക്കുമെന്ന കാര്യവും അധിക പേരും ചിന്തിക്കാറില്ല. ചുരുക്കത്തില്‍ നമ്മുടെ എല്ലാ പ്രാ൪ത്ഥനകള്‍ക്കും ഉത്തരം കിട്ടുമെന്ന൪ത്ഥം.

അബൂസഈദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : പാപവും കുടുംബബന്ധം മുറിക്കലും ഇല്ലാത്ത എന്തെങ്കിലും ഒരു കാര്യം ഒരു മുസ്ലിം പ്രാ൪ത്ഥിച്ചാല്‍ മൂന്നില്‍ ഒരു കാര്യം അല്ലാഹു അവന് നല്‍കുന്നതാണ്. ഒന്നുകില്‍ അവന്‍ പ്രാ൪ത്ഥിച്ച കാര്യം പെട്ടെന്ന് നല്‍കുന്നു.  അല്ലെങ്കില്‍ പരലോകത്തേക്ക് നീട്ടി വെക്കുന്നു. അതുമല്ലെങ്കില്‍ അതുപോലെയുള്ള തിന്‍മ അവനെ തൊട്ട് തടയുന്നു. സ്വഹാബികള്‍ ചോദിച്ചു : അപ്പോള്‍ ഞങ്ങള്‍ പ്രാ൪ത്ഥന അധികരിപ്പിക്കുകയോ? പ്രവാചകന്‍ അരുളി: അല്ലാഹു തന്നെയാണ് സത്യം, അധികരിപ്പിക്കൂ. (അഹ്മദ്)

ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി) പറഞ്ഞു: ‘നീ അറിയുക, തീര്‍ച്ചയായും നീ അല്ലാഹുവിനോട് ചോദിക്കുമ്പോള്‍ എല്ലാ അവസ്‌ഥയിലും നീ ലാഭത്തിലാണ്. (നഷ്ടത്തിലല്ല.) അതിന്റെ കാരണം, ഒന്നുകില്‍ നീ ചോദിക്കുന്നത് അല്ലാഹു നിനക്ക് നല്‍കും. അല്ലെങ്കില്‍,നിന്നില്‍നിന്ന് ഭയങ്കരമായ ഉപദ്രവത്തെ അവന്‍ തട്ടിയകറ്റും.അല്ലെങ്കില്‍ ഖിയാമത്ത് നാളില്‍ നിനക്കത് ഒരു പ്രതിഫലമായി നിക്ഷേപിക്കും.അതിനാല്‍ ആരെങ്കിലും അല്ലാഹുവിനോട് ദുആ ചെയ്താല്‍ അവന്‍ പരാജിതനാവില്ല.അതിനാല്‍ അലാഹുവിനോടുള്ള പ്രാര്‍ത്ഥനയേയും, അവനോട് പൊറുക്കലിനെ തേടുന്നതിനേയും, അവനിലേക്ക് ഖേദിച്ച് മടങ്ങുന്നതിനേയും നീ അധികരിപ്പിക്കുക. (ശറഹ് രിയാളു സ്വലിഹീന്‍-6/5)

عَنْ سَلْمَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ إِنَّ رَبَّكُمْ تَبَارَكَ وَتَعَالَى حَيِيٌّ كَرِيمٌ يَسْتَحْيِي مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا

സല്‍മാനുല്‍ ഫാരിസിയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീ൪ച്ചയായും നിങ്ങളുടെ റബ്ബ് ലജ്ജയുള്ളവനും മാന്യനുമാണ്. തന്റെ അടിമ അവനിലേക്ക് ഇരുകരങ്ങളും ഉയ൪ത്തിയാല്‍ ഒന്നുമില്ലാതെ അത് മടക്കുന്നതില്‍ നിന്ന് അവന്‍ ലജ്ജിക്കുന്നു.(അബൂദാവൂദ്: 1490)

നബി ﷺ പറഞ്ഞു നിങ്ങളാരെങ്കിലും ചോദിക്കുകയാണെങ്കില്‍ അവന്‍ ചോദിക്കുന്നത് അധികരിപ്പിക്കട്ടെ. കാരണം അവന്‍ തന്റെ രക്ഷിതാവിനോടാണ് ചോദിക്കുന്നത്.

മുസ്വീബത്ത്‌ (നാശം, നഷ്ടം, രോഗം, മരണം) സംഭവിച്ചാലുള്ള പ്രാര്‍ത്ഥന

ٱﻟَّﺬِﻳﻦَ ﺇِﺫَآ ﺃَﺻَٰﺒَﺘْﻬُﻢ ﻣُّﺼِﻴﺒَﺔٌ ﻗَﺎﻟُﻮٓا۟ ﺇِﻧَّﺎ ﻟِﻠَّﻪِ ﻭَﺇِﻧَّﺎٓ ﺇِﻟَﻴْﻪِ ﺭَٰﺟِﻌُﻮﻥَ ﺃُﻭ۟ﻟَٰٓﺌِﻚَ ﻋَﻠَﻴْﻬِﻢْ ﺻَﻠَﻮَٰﺕٌ ﻣِّﻦ ﺭَّﺑِّﻬِﻢْ ﻭَﺭَﺣْﻤَﺔٌ ۖ ﻭَﺃُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻤُﻬْﺘَﺪُﻭﻥَ

തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ സത്യവിശ്വാസികളായ ക്ഷമാശീലര്‍) പറയുന്നത്‌, ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും.അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍.(ഖു൪ആന്‍:2/156-157)

عَنْ أُمِّ سَلَمَةَ، أَنَّهَا قَالَتْ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَا مِنْ مُسْلِمٍ تُصِيبُهُ مُصِيبَةٌ فَيَقُولُ مَا أَمَرَهُ اللَّهُ إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ اللَّهُمَّ أْجُرْنِي فِي مُصِيبَتِي وَأَخْلِفْ لِي خَيْرًا مِنْهَا ‏.‏ إِلاَّ أَخْلَفَ اللَّهُ لَهُ خَيْرًا مِنْهَا

ഉമ്മു സലമയില്‍ (റ) നിന്ന് നിവേദനം:  നബി ﷺ അരുളി : അല്ലാഹുവിന്റെ ഏതെങ്കിലുമൊരു അടിമക്ക് ഒരു മുസ്വീബത്ത്‌ (നാശം, നഷ്ടം, രോഗം, മരണം) സംഭവിച്ചാല്‍ അയാള്‍ ഇപ്രകാരം ചൊല്ലിയാല്‍ അല്ലാഹു അയാള്‍ക്ക്‌ അതിന് പകരം അതിലും ഉത്തമമായത് നല്‍കാതിരിക്കില്ല. (മുസ്ലിം : 918)

إِنَّا لِلهِ وَإِنَا إِلَـيْهِ رَاجِعُـونْ ، اللّهُـمِّ أْجُـرْنِي فِي مُصِـيبَتِي، وَاخْلُـفْ لِي خَيْـراً مِنْـهَا

ഇ‌ന്നാ ലി‌ല്ലാ‌ഹി വ‌ഇ‌ന്നാ ഇ‌ലൈ‌ഹി റാ‌ജി‌ഊൻ, അ‌ല്ലാ‌ഹു‌മ്മ‌ അ്‌ജുർ‌നീ ഫീ മു‌സ്വീ‌ബ‌തീ, വ‌ഖ്‌‌ലുഫ്‌ ലീ ഖൈ‌റൻ മിൻ‌ഹാ

ഞങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങളുടെ മടക്കവും അവന്റെ അടുത്തേക്കാണ്. അല്ലാഹുവേ, എന്റെ ഈ വിപത്തില്‍ എനിക്ക് പ്രതിഫലം (പാരിതോഷികം) നല്‍കേണമേ. അതിന് പകരം അതിലും ഉത്തമമായത് എനിക്ക് നല്‍കേണമേ.

قَالَتْ فَلَمَّا مَاتَ أَبُو سَلَمَةَ قُلْتُ أَىُّ الْمُسْلِمِينَ خَيْرٌ مِنْ أَبِي سَلَمَةَ

ഉമ്മു സലമ (റ) പറഞ്ഞു : അങ്ങനെ (എന്റെ ഭര്‍ത്താവ്‌) അബൂ സലമ മരിച്ചപ്പോള്‍ ഞാന്‍ അപ്രകാരം നബി ﷺ കല്‍പ്പിച്ചത് പ്രാര്‍ത്ഥിക്കുകയുണ്ടായി. അപ്പോള്‍ അല്ലാഹു അദ്ദേഹത്തെക്കാളും ഉത്തമമുള്ള നബി ﷺ യെഎനിക്ക് (ഭര്‍ത്താവായി) നല്‍കി. (മുസ്‌ലിം: 918)

മറ്റുള്ളവ൪ക്ക് വേണ്ടി പ്രാ൪ത്ഥിച്ചാല്‍

ഒരു സ്വന്തത്തിന് വേണ്ടി മാത്രം പ്രാ൪ത്ഥിക്കുന്നവനാകരുത്. നമ്മുടെ മാതാപിതാക്കള്‍ക്കും നാമുമായി ബന്ധപ്പെട്ടവ൪ക്കും മറ്റ് വിശ്വാസികള്‍ക്കുമെല്ലാം ഓരോരുത്തരുടേയും ആവശ്യമനുസരിച്ച് പ്രത്യേകം പ്രാ൪ത്ഥിക്കണം.

മാതാപിതാക്കളുടെ ദുനിയാവിന്റേയും ആഖിറത്തിലേയും നന്‍മകള്‍ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാ൪ത്ഥിക്കണം.

ﺭَّﺏِّ ٱﺭْﺣَﻤْﻬُﻤَﺎ ﻛَﻤَﺎ ﺭَﺑَّﻴَﺎﻧِﻰ ﺻَﻐِﻴﺮًا

എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.(ഖു൪ആന്‍ :17/23-24)

മാതാപിതാക്കളുടെ മരണശേഷവും അവ൪ക്ക് വേണ്ടി പ്രാ൪ത്ഥിക്കുന്നത് അവ൪ക്ക് ഗുണകരമാണ്.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ إِلاَّ مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ആദമിന്റെ മക്കൾ മരണപ്പെട്ടു കഴിഞ്ഞാൽ മൂന്ന് കാര്യങ്ങളല്ലാത്തതെല്ലാം അവരിൽ നിന്ന് മുറിഞ്ഞു പോകുന്നതാണ്. നിലനിൽക്കുന്ന ദാനധർമ്മം, ഉപകാരപ്രദമായ വിജ്ഞാനം, അവനുവേണ്ടി പ്രാർത്ഥിക്കുന്ന നല്ലവരായ സന്താനങ്ങൾ എന്നിവയാണത്. (മുസ്‌ലിം: 1631)

രോഗികളേയും മയ്യിത്തിനേയും സന്ദ൪ശിക്കുമ്പോഴും നാം അവ൪ക്ക് വേണ്ടി പ്രാ൪ത്ഥിക്കേണ്ടതുണ്ട്.

عَنْ أُمِّ سَلَمَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ إِذَا حَضَرْتُمُ الْمَرِيضَ أَوِ الْمَيِّتَ فَقُولُوا خَيْرًا فَإِنَّ الْمَلاَئِكَةَ يُؤَمِّنُونَ عَلَى مَا تَقُولُونَ

ഉമ്മുസലമ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രോഗിയുടെയോ മയ്യത്തിന്റെയോ സമീപത്ത് സന്നിഹിതരാവുമ്പോള്‍ നല്ലതേ നിങ്ങള്‍ പറയാവൂ. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് മലക്കുകള്‍ ആമീന്‍ ചൊല്ലും………. (മുസ്ലിം:919)

നമ്മുടെ അടുത്തില്ലാത്ത ആള്‍ക്ക് വേണ്ടി പ്രര്‍ത്ഥിച്ചാല്‍

عَنْ أُمُّ الدَّرْدَاءِ، قَالَتْ حَدَّثَنِي سَيِّدِي، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ دَعَا لأَخِيهِ بِظَهْرِ الْغَيْبِ قَالَ الْمَلَكُ الْمُوَكَّلُ بِهِ آمِينَ وَلَكَ بِمِثْلٍ

നബി ﷺ പറഞ്ഞു: തന്റെ സഹോദരനുവേണ്ടി അവന്റെ അസാന്നിധ്യത്തില്‍ ആരാണൊ പ്രാര്‍ത്ഥിക്കുന്നത്,അന്നേരം അതുകൊണ്ട് ഭരമേല്‍പ്പിക്കപ്പെട്ട മലക്ക് പറയും: ആമീന്‍,അതുപോലുള്ളത് നിനക്കും ഉണ്ടാവട്ടെ (മുസ്‌ലിം:2732)

നമ്മില്‍ പലരും പല ആഗ്രഹങ്ങളും ഉള്ളവരാണ്. നാം അതിനായ് റബ്ബിനോട് ചോദിക്കുംമ്പോള്‍,ഇതേ ആഗ്രങ്ങളുമായി ജീവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കും വേണ്ടിയും പ്രാര്‍ത്ഥിക്കുക.അപ്പോള്‍ മലക്കുകളുടെ ദുആ നമുക്ക് ലഭിക്കും.സലഫുകള്‍ അങ്ങിനെയായിരുന്നു.ഇമാം നവവി (റഹി) ഈ ഹദീസിന്‍റെ വിശദീകരണത്തില്‍ ആ കാര്യം വ്യക്തമാക്കീട്ടുണ്ട്.

وكان بعض السلف إذا أراد أن يدعو لنفسه يدعو لأخيه المسلم بتلك الدعوة ; لأنها تستجاب ، ويحصل له مثلها

‘സലഫുകളില്‍ ചിലര്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഉദ്ദേശിച്ചാല്‍,ആ പ്രാര്‍ത്ഥന തന്നെ തന്‍റെ മുസ്‌ലിമായ സഹോദരനുവേണ്ടിയും പ്രാര്‍ത്ഥിക്കും.അതിന്‍റെ കാരണം,അതുപോലുള്ളത് തനിക്ക് ലഭിക്കുന്നതിനും (ദുആക്ക്)ഉത്തരം ലഭിക്കുന്നതിനും.(ശറഹ് മുസ്‌ലിം)

മാത്രമല്ല നാം നമ്മുടെ സഹോദരന് വേണ്ടി പ്രാര്‍ത്ഥിക്കുംമ്പോള്‍ അവനോട് നമുക്ക് സ്നഹമുണ്ട് എന്നതിന് അത് ഒരു തെളിവാണ്.

قـال الـعَلّامَـة ابْـنُ عُثَيْـمِين رَحِـمَه الله : الدعـاء بظـهر الـغيب يـدل دلالـةٌ واضـحة علـى صـدق الإيـمان ، لأن النبـي ﷺ قـالـ : لايـؤمن أحـدكم حـتى يحـب لأخـيه  ما يحـب لنفـسه فـإذا دعـوت لأخـيك بظـهر الغـيب بـدون وصـية منـه كـان هـذ ادليـلاً علـى محـبتك إيـاه ، وأنـك تحـب لـه مـن الـخير مـا تحب لنفـسك

ശൈഖ് ഉസൈമീന്‍(റഹി) പറഞ്ഞു:തന്‍റെ സഹോദരന് വേണ്ടിയുള്ള അസാന്നിധ്യത്തിലുള്ള പ്രാര്‍ത്ഥന,ഈമാനിന്‍റെ സത്യസന്തതക്കുള്ള വ്യക്തമായ തെളിവിനെ സൂചിപ്പിക്കുന്നു.കാരണം നബി ﷺ പറഞ്ഞു:’തനിക്ക് വേണ്ടി ഇഷ്ടപ്പെടുന്നത് തന്‍റെ സഹോദരന് വേണ്ടി ഇഷ്ടപെടുന്നതുവരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല’. നിന്‍റെ സഹോദരന് വേണ്ടി അവന്‍റെ അസാന്നിധ്യത്തില്‍ അവന്‍റെ വസിയ്യത്ത് കൂടാതെ നീ പ്രാര്‍ത്ഥിക്കുംമ്പോള്‍, ഇത് അവനോടുള്ള നിന്‍റെ ഇഷ്ടത്തിനും,നിനക്ക് വേണ്ടി നീ ഇഷ്ടപ്പെടുന്ന ഗുണം അവന്ക്കും(ഉണ്ടാവുന്നതിനെ) നീ ഇഷ്ടപെടുന്നു എന്നതിനും ഒരു തെളിവാകുന്നു.(ശറഹു രിയാളുസ്വാലിഹീന്‍:4/20-21)

കൂട്ടുപ്രാ൪ത്ഥന അനുവദനീയമോ?

കൂട്ടുപ്രാ൪ത്ഥന ഇസ്ലാമില്‍ അനുവദനീയമാണ്. ചില സന്ദ൪ഭങ്ങളില്‍ അത് സുന്നത്താണ്. ജുമുഅ ഖുതുബയുടെയും മറ്റ് ഖുതുബയുടേയും അവസാനം നബി ﷺ  പ്രാ൪ത്ഥിക്കുകയും സ്വഹാബികള്‍ ആമീന്‍ പറയുകയും ചെയ്യുമായിരുന്നു. നബി ﷺ  ദീന്‍ പറഞ്ഞുകൊടുക്കുമ്പോള്‍ അതിന്റെ അവസാനം നബി ﷺ പ്രാ൪ത്ഥിക്കുകയും സ്വഹാബികള്‍ ആമീന്‍ പറയുകയും ചെയ്യുമായിരുന്നു. എന്നാല്‍ നബി ﷺ ഒറ്റൊക്ക് ഒറ്റക്കായി പ്രാ൪ത്ഥിച്ച് കാണിച്ച് തന്നിട്ടുള്ള സന്ദ൪ഭങ്ങളില്‍ കൂട്ടുപ്രാ൪ത്ഥന നടപ്പാക്കുന്ന ഒരു രീതി ബിദ്അത്താണ്.

ഫ൪ള് നമസ്കാരത്തിന് ശേ‍ഷം ഇമാം പ്രാ൪ത്ഥിക്കുകയും സ്വഹാബികള്‍ ആമീന്‍ പറയുകയും ചെയ്യുന്ന സമ്പ്രദായം ബിദ്അത്താണ്. അതിന് നബി ﷺ യില്‍ മാതൃകയില്ല. നബി ﷺ ഫ൪ള് നമസ്കാരത്തിന് ശേ‍ഷം  പ്രാ൪ത്ഥിക്കുകയും സ്വഹാബികള്‍ ആമീന്‍ പറയുകയും ചെയ്യുന്ന ഒരു സംഭവം പോലും റിപ്പോ൪ട്ട് ചെയ്തിട്ടില്ല. എന്നാല്‍  ഫ൪ള് നമസ്കാരത്തിന് ശേ‍ഷം പ്രാ൪ത്ഥിക്കേണ്ടതില്ലേ? ഇമാമും പിന്നില്‍ നിന്ന് നമസ്കരിച്ചവരുമെല്ലാം പ്രാ൪ത്ഥിക്കേണ്ടതുണ്ട്. ഓരോരുത്തരും അവരുടേതായ ആവശ്യങ്ങള്‍ പറഞ്ഞുകൊണ്ട് ഒറ്റക്കായിട്ടാണ് പ്രാ൪ത്ഥിക്കേണ്ടത്.

അല്ലാഹു അല്ലാത്തവരോടുള്ള പ്രാ൪ത്ഥന

അല്ലാഹുവിനോട് എത്ര പ്രാ൪ത്ഥിച്ചാലും അത് ഇരുലോകത്തും ഗുണകരമാണെന്ന് നാം മനസ്സിലാക്കി. എന്നാല്‍ അല്ലാഹു അല്ലാത്തവരോട് പ്രാ൪ത്ഥിച്ചാലോ? അല്ലാഹു അല്ലാത്തവരോട് പ്രാ൪ത്ഥിച്ചാല്‍ അവരാരും ഉത്തരം നല്‍കുകയില്ലെന്നുള്ള കാര്യം ഒന്നാമതായി നാം മനസ്സിലാക്കുക.

ﺇِﻥ ﺗَﺪْﻋُﻮﻫُﻢْ ﻻَ ﻳَﺴْﻤَﻌُﻮا۟ ﺩُﻋَﺎٓءَﻛُﻢْ ﻭَﻟَﻮْ ﺳَﻤِﻌُﻮا۟ ﻣَﺎ ٱﺳْﺘَﺠَﺎﺑُﻮا۟ ﻟَﻜُﻢْ ۖ

…നിങ്ങള്‍ അവരോട് (അല്ലാഹു അല്ലാത്തവരോട്) പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല.…..(ഖു൪ആന്‍ :35/14)

ﻟَﻪُۥ ﺩَﻋْﻮَﺓُ ٱﻟْﺤَﻖِّ ۖ ﻭَٱﻟَّﺬِﻳﻦَ ﻳَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻧِﻪِۦ ﻻَ ﻳَﺴْﺘَﺠِﻴﺒُﻮﻥَ ﻟَﻬُﻢ ﺑِﺸَﻰْءٍ ﺇِﻻَّ ﻛَﺒَٰﺴِﻂِ ﻛَﻔَّﻴْﻪِ ﺇِﻟَﻰ ٱﻟْﻤَﺎٓءِ ﻟِﻴَﺒْﻠُﻎَ ﻓَﺎﻩُ ﻭَﻣَﺎ ﻫُﻮَ ﺑِﺒَٰﻠِﻐِﻪِۦ ۚ ﻭَﻣَﺎ ﺩُﻋَﺎٓءُ ٱﻟْﻜَٰﻔِﺮِﻳﻦَ ﺇِﻻَّ ﻓِﻰ ﺿَﻠَٰﻞٍ

അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാര്‍ത്ഥന. അവന് പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ത്ഥന നഷ്ടത്തില്‍ തന്നെയാകുന്നു.(ഖു൪ആന്‍ : 13/14)

അല്ലാഹു അല്ലാത്തവരോട് പ്രാ൪ത്ഥിച്ചാല്‍ ദുനിയാവില്‍ തന്നെ നഷ്ടമാണെന്ന് മാത്രമല്ല പരലോകത്ത് നരകമായിരിക്കും ലഭിക്കുക.

عَنْ عَبْدِ اللَّهِ، قَالَ  قَالَ النَّبِيُّ صلى الله عليه وسلم ‏ :‏ مَنْ مَاتَ وَهْوَ يَدْعُو مِنْ دُونِ اللَّهِ نِدًّا دَخَلَ النَّارَ

ഇബ്നു മസ്ഊദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന് സമന്‍മാരെ വിളിച്ച് പ്രാ൪ത്ഥിച്ചുകൊണ്ട് ആരെങ്കിലും മരിച്ചാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചതുതന്നെ.(ബുഖാരി:4497)

പ്രാര്‍ഥനയില്‍ സംഭവിക്കുന്ന ബിദ്അത്തുകള്‍

പ്രാര്‍ഥന ആരാധനയായത് കൊണ്ട്തന്നെ ഒരു വിശ്വാസി പ്രവാചക ചര്യക്ക് അനുസരിച്ചായിരിക്കണം പ്രാര്‍ഥിക്കേണ്ടത്. അല്ലാഹുവിനോടുള്ള പ്രാര്‍ഥനയല്ലേ എന്ന് പറഞ്ഞുകൊണ്ട് തനിക്ക് തോന്നിയ രൂപത്തില്‍ പ്രാര്‍ഥിക്കുവാന്‍ പാടില്ല. സാധാരണ നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന പ്രാര്‍ഥനകളിലെ ബിദ്അത്തുകളാണ് ഇവിടെ സൂചിപ്പിക്കുന്നത്:

1. പ്രാര്‍ഥനക്ക് ശേഷം കൈകൊണ്ട് മുഖം തടവുക

ഇത് ബിദ്അത്താണ്. പ്രവാചകനിﷺ ല്‍ നിന്ന് ഇത് സ്ഥിരപ്പെട്ട് വന്നിട്ടില്ല. അബൂദാവൂദ് ഉദ്ധരിച്ച ഒരു ഹദീഥ് ഈ വിഷയത്തിലുണ്ട്. അതിന്റെ നിവേദകപരമ്പരയില്‍ ബലഹീനതയുണ്ട്. അതിനാല്‍ ഈ ഹദീഥ് ദുര്‍ബലമാണെന്ന് നാസ്വിറുദ്ദീന്‍ അല്‍ബാനി വിശദമാക്കിയിട്ടുണ്ട്.

2. രണ്ട് തള്ളവിരലുകളിലും ചുംബിച്ചുകൊണ്ട് കണ്ണുകള്‍ തടവുക

സ്ഥിരപ്പെട്ട തെളിവുകളുടെ അഭാവം കൊണ്ട് ഇതും ബിദ്അത്തില്‍ പെട്ടതാണ്. ഇത് സംബന്ധിച്ച് വന്നിട്ടുള്ള ഹദീഥുകള്‍ മുഴുവനും സ്വഹീഹാണെന്ന് സ്ഥിരപ്പെടാത്തതാണ്.

3. പ്രാര്‍ഥനക്കിടയില്‍ കൈകള്‍ നെഞ്ചിലേക്ക് ചേര്‍ത്ത് പിടിക്കുക

പ്രാര്‍ഥിക്കുമ്പോള്‍ പ്രവാചകന്‍ﷺ  തന്റെ കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു ചെയ്തിരുന്നത്. അത്‌കൊണ്ട് തന്നെ തന്റെ നെഞ്ചിലേക്ക് ചേര്‍ത്ത് പിടിക്കുന്ന സമ്പ്രദായം പ്രവാചകന്റെ സുന്നത്തില്‍ പെട്ടതല്ല.

4. അനുവദനീയമല്ലാത്ത തവസ്സുല്‍ സ്വീകരിക്കുക

മൂന്ന്തരം തവസ്സുല്‍ അനുവദനീയമാണ്:

ഒന്ന്) അല്ലാഹുവിന്റെ നാമവിശേഷങ്ങള്‍ മുന്‍നിറുത്തി നമുക്ക് അല്ലാഹുവിനോട് പ്രാര്‍ഥിക്കാവുന്നതാണ്, ഇങ്ങനെ പ്രാര്‍ഥിക്കുന്നത് പ്രാര്‍ഥനയുടെ മര്യാദ കൂടിയാണ്.

രണ്ട്) സല്‍കര്‍മങ്ങള്‍ മുന്‍നിറുത്തിക്കൊണ്ട് നമുക്ക് തവസ്സുല്‍ ചെയ്യാവുന്നതാണ്. ക്വുര്‍ആനില്‍ നമുക്കിതിന് തെളിവ് കണ്ടെത്താവുന്നതാണ്. നബി ﷺ  നമ്മെ അറിയിച്ച, ഗുഹയില്‍ അകപ്പെട്ട മൂന്ന് ആളുകളുടെ പ്രസിദ്ധമായ കഥ സല്‍കര്‍മങ്ങള്‍ മുന്‍നിറുത്തിക്കൊണ്ട് നമുക്ക് തവസ്സുല്‍ ചെയ്യാമെന്നാണ് പഠിപ്പിക്കുന്നത്.

മൂന്ന്) ജീവിച്ചിരിക്കുന്ന സത്യവിശ്വാസികളോട് നമുക്ക് വേണ്ടി പ്രാര്‍ഥിക്കുവാന്‍ പറയാവുന്നതാണ്. ഉംറക്ക് പോകുന്നവരോട് പ്രവാചകന്‍ﷺ  എനിക്കും നിങ്ങള്‍ പ്രാര്‍ഥിക്കണമെന്ന് പറയാറുണ്ടായിരുന്നു. അത്‌പോലെ പ്രവാചകന്‍ ജീവിച്ചിരുന്ന കാലത്ത് സ്വഹാബികള്‍ അദ്ദേഹത്തെ കൊണ്ട് പ്രാര്‍ഥിപ്പിച്ചിരുന്നു.

എന്നാല്‍ അനുവദനീയമല്ലാത്ത തവസ്സുല്‍ ജനങ്ങള്‍ക്കിടയില്‍ കാണാനാവും. മരിച്ച്‌പോയ പ്രാവാചകന്മാരെയും ഔലിയാക്കളെയും തവസ്സുലാക്കി പ്രാര്‍ഥിക്കുന്നത് നിഷിദ്ധമാണ്. അതിന് വിശുദ്ധ ക്വുര്‍ആനിലോ പ്രവാചകന്മാരിലോ തെളിവ് കാണുവാന്‍ സാധ്യമല്ല.

5. നബിﷺ യുടെ ജാഹ് വസീലയാക്കി പ്രാര്‍ഥിക്കുക

പ്രവാചകന്റെ ജാഹ്(മഹത്ത്വം) മുന്‍നിറുത്തിയുള്ള പ്രാര്‍ഥനക്ക് ഒരു തെളിവും കാണാന്‍ സാധ്യമല്ല. ഒരുപാട് പ്രവാചകന്മാരുടെ പ്രാര്‍ഥനകള്‍ ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ഒരുപ്രാര്‍ഥന പോലും ജാഹ് കൊണ്ടുള്ളതായി നമുക്ക് കാണുവാന്‍ സാധ്യമല്ല. എന്നാല്‍ ചിലയാളുകള്‍ തെളിവ് പിടിക്കുന്ന ഒരു ഹദീഥുണ്ട്. അതിനെപ്പറ്റി പണ്ഡിതന്മാര്‍ പറയുന്നത് ‘യാതൊരു അടിസ്ഥാനവുമില്ലാത്ത ഹദീഥ്’ എന്നാണ്. ആരോ കെട്ടിയുണ്ടാക്കിയതാണ് അത്. അത്‌കൊണ്ട് തന്നെ പ്രവാചകന്റെ ജാഹ്, ബറകത്ത് എന്നിവകൊണ്ടുള്ള പ്രാര്‍ഥന ബിദ്അത്തില്‍ പെട്ടതാണ്.

Leave a Reply

Your email address will not be published.

Similar Posts