അല്ലാഹുവിനെ സ്മരിക്കുക എന്നത് വളരെ ശ്രേഷ്ടകരമായ ഒരു ഇബാദത്താണ്. ധാരാളമായി അല്ലാഹുവിനെ സ്മരിക്കുന്നതിന്റെ ശ്രേഷ്ടതകള്‍ വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും ധാരാളമായി കാണാം.
ﻭَﻟَﺬِﻛْﺮُ ٱﻟﻠَّﻪِ ﺃَﻛْﺒَﺮُ ۗ
അല്ലാഹുവെ ഓര്‍മ്മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം ത₹ന്നെയാകുന്നു. …..(ഖു൪ആന്‍ :29/45)
ﺃَﻻَ ﺑِﺬِﻛْﺮِ ٱﻟﻠَّﻪِ ﺗَﻄْﻤَﺌِﻦُّ ٱﻟْﻘُﻠُﻮﺏُ
അറിയുക, അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായി തീരുന്നത്.(ഖു൪ആന്‍ :13/28)
നബിയോട് (സ്വ) അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മമേതാണെന്ന് മുആദ് ബിന്‍ ജബല്‍ (റ) ചോദിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു:
أَنْ تَمُوتَ وَلِسَانُكَ رَطْبٌ مِنْ ذِكْرِ اللهِ تَعَالَى
അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാല്‍ നിന്റെ നാവു നനഞ്ഞിരിക്കെ നീ മരണം വരിക്കുക എന്നതാണത്.’ (ഇബ്നുഹിബ്ബാന്‍ : 818 – സില്‍സിലത്തു സ്വഹീഹ – 1836)
ഒരു സത്യവിശ്വാസി എല്ലാ സമയത്തും അല്ലാഹുവിനെ സ്മരിക്കേണ്ടതുണ്ട്. എന്നിരുന്നാലും രാവിലേയും വൈകുന്നേരവും അല്ലാഹുവിനെ പ്രത്യേകം സ്മരിക്കേണ്ടതുണ്ടെന്നും അല്ലാഹു നമ്മോട് കല്‍പ്പിച്ചിട്ടുണ്ട്.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﺫْﻛُﺮُﻭا۟ ٱﻟﻠَّﻪَ ﺫِﻛْﺮًا ﻛَﺜِﻴﺮًا ﻭَﺳَﺒِّﺤُﻮﻩُ ﺑُﻜْﺮَﺓً ﻭَﺃَﺻِﻴﻼً
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, രാവിലേയും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍.(ഖു൪ആന്‍ : 33/41-42)
ﻭَٱﺫْﻛُﺮ ﺭَّﺑَّﻚَ ﻓِﻰ ﻧَﻔْﺴِﻚَ ﺗَﻀَﺮُّﻋًﺎ ﻭَﺧِﻴﻔَﺔً ﻭَﺩُﻭﻥَ ٱﻟْﺠَﻬْﺮِ ﻣِﻦَ ٱﻟْﻘَﻮْﻝِ ﺑِﭑﻟْﻐُﺪُﻭِّ ﻭَٱﻻْءَﺻَﺎﻝِ ﻭَﻻَ ﺗَﻜُﻦ ﻣِّﻦَ ٱﻟْﻐَٰﻔِﻠِﻴﻦَ
വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക് ഉച്ചത്തിലാകാതെ രാവിലെയും വൈകുന്നേരവും നീ നിന്റെ രക്ഷിതാവിനെ മനസ്സില്‍ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്. (ഖു൪ആന്‍ :7/205)
ﻭَٱﺫْﻛُﺮِ ٱﺳْﻢَ ﺭَﺑِّﻚَ ﺑُﻜْﺮَﺓً ﻭَﺃَﺻِﻴﻼً
നിന്റെ രക്ഷിതാവിന്റെ നാമം രാവിലെയും വൈകുന്നേരവും നീ സ്മരിക്കുകയും ചെയ്യുക. (ഖു൪ആന്‍ :76/25)
وَسَبِّحْ بِحَمْدِ رَبِّكَ بِٱلْعَشِىِّ وَٱلْإِبْكَٰرِ
വൈകുന്നേരവും രാവിലെയും നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്യുക. (ഖു൪ആന്‍ :40/55)
وَبِالتَّسْبِيحِ بِحَمْدِ اللَّهِ تَعَالَى خُصُوصًا بِالْعَشِيِّ وَالإِبْكَارِ اللَّذَيْنِ هُمَا أَفْضَلُ الْأَوْقَاتِ، وَفِيهِمَا مِنَ الْأَوْرَادِ وَالْوَظَائِفِ الْوَاجِبَةِ وَالْمُسْتَحَبَّةِ مَا فِيهِمَا، لِأَنَّ فِي ذَلِكَ عَوْنًا عَلَى جَمِيعِ الْأُمُورِ.
{നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുകയും ചെയ്യുക} പ്രത്യേകിച്ചും {വൈകുന്നേരവും രാവിലെയും} ഈ രണ്ട് സമയവും ശ്രേഷ്ഠമായ സമയങ്ങളാണ്. ആ രണ്ട് സമയത്തും ചൊല്ലാൻ പ്രത്യേക പ്രാർഥനകളും നിർബന്ധവും ഐഛികവുമായ കർമങ്ങളും ഉണ്ട്. ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും ഇവ നിർവഹിക്കുന്നത് സഹായകമായിത്തീരും. (തഫ്സീറുസ്സഅ്ദി)
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لأَنْ أَقْعُدَ مَعَ قَوْمٍ يَذْكُرُونَ اللَّهَ تَعَالَى مِنْ صَلاَةِ الْغَدَاةِ حَتَّى تَطْلُعَ الشَّمْسُ أَحَبُّ إِلَىَّ مِنْ أَنْ أُعْتِقَ أَرْبَعَةً مِنْ وَلَدِ إِسْمَاعِيلَ وَلأَنْ أَقْعُدَ مَعَ قَوْمٍ يَذْكُرُونَ اللَّهَ مِنْ صَلاَةِ الْعَصْرِ إِلَى أَنْ تَغْرُبَ الشَّمْسُ أَحَبُّ إِلَىَّ مِنْ أَنْ أُعْتِقَ أَرْبَعَةً
അനസ് ബ്നു മാലികില്‍(റ) നിന്ന് നിവേദനം : നബി(ﷺ) പറഞ്ഞു : അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) രാവിലെ സുബ്ഹി നമസ്കാര ശേഷം സൂര്യന്‍ ഉദിച്ചു പൊങ്ങുന്നതുവരെ ഇരിക്കുന്നവരെപോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ് എനിക്ക് ഇസ്മാഈല്‍ സന്തതികളിലെ നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത് (പ്രതിഫലമുള്ളത്). അതുപോലെ, അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) വൈകുന്നേരത്തെ അസ്വര്‍ നമസ്കാര ശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരെ ഇരിക്കുന്നവരെപോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ് എനിക്ക് (മറ്റ്) നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത് (പ്രതിഫലമുള്ളത്). (സുനനുഅബൂദാവൂദ് :3667 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
يقول الإمام الشَّوكاني – رحمه الله تعالى – : مِن أكثر الأذكار أُجورا وأعظمها جزاءً : الأدعية الثَّابتة في الصَّباح والمساء؛ فإنَّ فيها من النَّفع والدَّفع ما هي مشتملةٌ عليه. فعلى مَن أحبَّ السَّلامة مِن الآفات في الدُّنيا، والفوز بالخير الآجل والعاجل أن يُلازمها في كلِّ صباح ومساء؛ فإن عَسُر عليه الإتيان بجميعها أتى ببعض منها
ഇമാം ശൗകാനി (റഹി)പറഞ്ഞു: ദിക്റുകളിൽ ധാരാളം പ്രതിഫലമുള്ളതും, വമ്പിച്ച കൂലിയുള്ളതുമായ ദിക്റുകളാകുന്നു പ്രഭാതത്തിലും, പ്രദോഷത്തിലും സ്ഥിരപ്പെട്ട പ്രാർത്ഥനകൾ.കാരണം അതിൽ ഉപകാരവും, ഉപദ്രവത്തെ തടയലും ഉള്ളടങ്ങിയിട്ടുണ്ട്. ദുനിയാവിലെ വിപത്തുകളിൽ നിന്ന് രക്ഷ കൊതിക്കുന്നവനും ഇരു ലോകത്തുമുള്ള നന്മ കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവനും എല്ലാ (ദിവസവും) രാവിലേയും വൈകുന്നേരവും അവ പതിവാക്കേണ്ടതാണ്. ഇനി അവ മുഴുവനായും ചൊല്ലൽ അവന് പ്രയാസമാണെങ്കിൽ, അതിൽ ചിലതെങ്കിലും അവൻ ചൊല്ലട്ടെ. المصدر :كتاب قطر الولي على حديث الولي ( ص ٣٨٦)
قَـال الـشّيْخُ الـعلّامـة بنُ بـازٍ رَحِمهُ الله: : اعـتياد الـمؤمن لـذكر الله من تسـبيحه وتحـميده كـل هـذا من أسـباب تفـريج الـكُـروب وتيسـير الأمـور. (التعليق على كتاب الوابل الصيب: ٢٠)
അല്ലാമാ ഇബ്നു ബാസ് -رَحِمَهُ اللَّهُ- പറഞ്ഞു:തസ്ബീഹും (سُبْحَانَ اللَّهِ), തഹ്‌മീദും (الْحَمْدُ لِلَّه) തുടങ്ങി അല്ലാഹുവിനുള്ള ദിക്റുകൾ പതിവാക്കുന്ന ഒരു മുഅ്മിനിന് അവനെ ബാധിച്ചതായ എല്ലാവിധ ദുരിതങ്ങളിൽ നിന്നും തുറവി ലഭിക്കാനും, അവന്റെ കാര്യങ്ങൾ എളുപ്പമാവാനും അത് കാരണമായിത്തീരുന്നതാണ്.
قال ابن الصلاح رحمه الله : من حافظ على أذكار الصباح والمساء، وأذكار بعد الصلوات، وأذكار النوم، عُدّ من الذاكرين الله كثيراً.
ഇബ്നു സ്വാലിഹ് – റഹിമഹുല്ലാഹ് – പറയുന്നു:ആരെങ്കിലും രാവിലേയും,വൈകുന്നേരവുമുള്ള ദിക്ക്റും നിസ്ക്കാരത്തിന് ശേഷമുള്ള ദിക്ക്റും, ഉറങ്ങുംമ്പോഴുള്ള ദിക്ക്റും, കാത്ത്സൂക്ഷിച്ചാല്‍,അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുന്നവരില്‍ എണ്ണപ്പെട്ടു.
രാവിലത്തേയും വൈകുന്നേരത്തേയും ദിക്റ് ചൊല്ലേണ്ട സമയം
രാവിലെ : സുബ്ഹി നമസ്കാരശേഷം സൂര്യന്‍ ഉദിച്ച് പൊങ്ങുന്നതുവരെ. സുബ്ഹി നമസ്കരിച്ച് നമസ്കാരാനന്തരമുള്ള ദിക്‌റുകളും ദുആയും നി൪വ്വഹിച്ച ശേഷം രാവിലത്തെ ദിക്റ് ചൊല്ലാവുന്നതാണ്.
വൈകുന്നേരം : അസ്വര്‍ നമസ്കാരശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരെ. അസ്വര്‍ നമസ്കരിച്ച് നമസ്കാരാനന്തരമുള്ള ദിക്‌റുകളും ദുആയും നി൪വ്വഹിച്ച ശേഷം വൈകുന്നേരത്തെ ദിക്റ് ചൊല്ലാവുന്നതാണ്. ചിലരെങ്കിലും വൈകുന്നേരത്തെ ദിക്റ് മഗ്രിബ് നമസ്കാരശേഷമാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും ചൊല്ലേണ്ട ദിക്റുകളും ദുആകളും നബി(സ്വ) നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. അതേപോല രാവിലേയും മാത്രം ചൊല്ലേണ്ടുന്നവയും വൈകുന്നേരം മാത്രം ചൊല്ലേണ്ടുന്നവയുമുണ്ട്.
രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ദിക്റുകളും ദുആകളും
താഴെ കൊടുത്തിരിക്കുന്ന ദിക്റുകള്‍ രാവിലെയും വൈകുന്നേരവും ചൊല്ലേണ്ടതാണ്. ചില ദിക്റുകളില്‍ രാവിലത്തേതില്‍ നിന്ന് വ്യത്യസ്തമായി വൈകുന്നേരത്തേതില്‍ ചില പദങ്ങളില്‍ മാറ്റമുണ്ട്. അത്തരം മാറ്റം പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. അതേപോലെ ചില ദിക്റുകള്‍ രാവിലെ മാത്രവും ചിലത് വൈകുന്നേരം മാത്രവുമാണുള്ളത്. അതും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. അതല്ലാത്തതെല്ലാം രാവിലെയും വൈകുന്നേരത്തിലും ഒരേപോലെ ചെല്ലാനുള്ളതാണ്.
ആദ്യം ഹംദും സ്വലാത്തും 1 തവണ ചൊല്ലുക
الحمد لله وحده والصلاة والسلام على من لانبي بعده
അല്‍ഹംദുലില്ലാഹി വഹ്ദഹ്, വസ്സ്വലാത്തു വസ്സലാമു അലാ മന്‍ ലാ നബിയ്യ ബഅ്ദഹ്
എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിന് മാത്രമാണ്. ശേഷം വേറൊരു നബി വരാനില്ലാത്ത നബിയുടെ (മുഹമ്മദ് സ്വ) മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവുമുണ്ടാകട്ടെ. (തി൪മിദി :338 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ആയത്തുല്‍ കുര്‍സി (ഖു൪ആന്‍ :2/255) 1 തവണ ചൊല്ലുക
اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ
അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെ അടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്?(ആരുമില്ല). അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ കു൪സിയ്യ് ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. (ഖു൪ആന്‍ :2/255)
ഉബയ്യ് ഇബ്നു കഅബ് (റ) ജിന്നിന്റ ശല്യങ്ങളില്‍ നിന്ന് രക്ഷപെടുവാനുള്ള മാ൪ഗ്ഗം ആരാഞ്ഞപ്പോള്‍ ജിന്ന് തന്നെ ആയത്തുല്‍ കു൪സിയ്യാണെന്ന് ഉണ൪ത്തുകയും, ജിന്ന് ആ പറഞ്ഞത് സത്യമാണെന്ന് നബി(സ്വ) പറയുകയും ചെയ്ത ഇമാം ഹാകിം റിപ്പോ൪ട്ട് ചെയ്തത ഹദീസിന്റെ ഭാഗം ഇപ്രകാരമാണ്.
قال فما ينجينا منكم. قال هذه الآية التي في سورة البقرة الله لا إله إلا هو الحي القيوم من قالها حين يمسي أجير منها حتى يصبح ومن قالها حين يصبح أجير منا حتى يمسي. فلما أصبح أتى رسول الله صلى الله عليه وسلم فذكر ذلك له فقال : صدق الخبيث
ഉബയ്യ്(റ) ചോദിച്ചു: ‘നിങ്ങളില്‍ നിന്ന് (ജിന്നുകളില്‍ നിന്ന്) ഞങ്ങളെ രക്ഷപെടുത്തുന്നത് എന്താണ്? ജിന്ന് പറഞ്ഞു: സൂറത്തുല്‍ ബഖറയിലെ ഈ ആയത്ത് അഥവാ ആയത്തുല്‍ കു൪സിയ്യ് ആണ്. വല്ലവനം വൈകുന്നേരം ആകുമ്പോള്‍ ആയത്തുല്‍ കു൪സിയ്യ് പാരായണം ചെയ്താല്‍ നേരം പുലരുവോളവും, നേരം പുലരുമ്പോള്‍ പാരായണം ചെയ്താല്‍ വൈകുന്നേരമാകുവോളവും ഞങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെടും. പ്രഭാതമായപ്പോള്‍ ഉബയ്യ്, നബി(സ)യുടെ അടുക്കല്‍ ചെല്ലുകയും അത് നബിയോട് ഉണ൪ത്തുകയും ചെയ്തു.നബി(സ്വ) പറഞ്ഞു:’നീചന്‍ സത്യം പറഞ്ഞിരിക്കുന്നു’.(ഇമാം ദഹബിയും ഇബ്നു ഹിബ്ബാനും അല്‍ബാനിയും(صحيح الترغيب والترهيب : ٦٦٢) ഈ ഹദീസിനെ സ്വഹീഹ് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
വിശുദ്ധ ഖു൪ആനിലെ സൂറത്ത് 112,113,114 (ഇഖ്ലാസ്, ഫലഖ്, നാസ് ) എന്നിവ 3 തവണ വീതം പാരായണം ചെയ്യുക
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
قُلْ هُوَ ٱللَّهُ أَحَدٌ ﴿١﴾ ٱللَّهُ ٱلصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُۥ كُفُوًا أَحَدُۢ ﴿٤﴾
(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. (ഖു൪ആന്‍:112/1-4)
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
قُلْ أَعُوذُ بِرَبِّ ٱلْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ ٱلنَّفَّٰثَٰتِ فِى ٱلْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾
പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്. ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും. കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും. അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും. (ഖു൪ആന്‍:113/1-5)
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
قُلْ أَعُوذُ بِرَبِّ ٱلنَّاسِ ﴿١﴾ مَلِكِ ٱلنَّاسِ ﴿٢﴾ إِلَٰهِ ٱلنَّاسِ ﴿٣﴾ مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ ﴿٤﴾ ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ ﴿٥﴾ مِنَ ٱلْجِنَّةِ وَٱلنَّاسِ ﴿٦﴾
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്. മനുഷ്യരുടെ ദൈവത്തോട്. നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്. മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍. മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍. (ഖു൪ആന്‍:114/1-6)
عَنْ عَبْدِ اللَّهِ بْنِ خُبَيْبٍ، قَالَ خَرَجْنَا فِي لَيْلَةٍ مَطِيرَةٍ وَظُلْمَةٍ شَدِيدَةٍ نَطْلُبُ رَسُولَ اللَّهِ صلى الله عليه وسلم يُصَلِّي لَنَا – قَالَ – فَأَدْرَكْتُهُ فَقَالَ ” قُلْ ” . فَلَمْ أَقُلْ شَيْئًا ثُمَّ قَالَ ” قُلْ ” . فَلَمْ أَقُلْ شَيْئًا . قَالَ ” قُلْ ” . قُلْتُ مَا أَقُولُ قَالَ ” قُلْ : وَالْمُعَوِّذَتَيْنِ حِينَ تُمْسِي وَتُصْبِحُ ثَلاَثَ مَرَّاتٍ تَكْفِيكَ مِنْ كُلِّ شَيْءٍ ” .
അബ്ദില്ലാഹിബ്നു ഖുബൈബില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞങ്ങള്‍ മഴയും ഇരുട്ടും നിറഞ്ഞ ഒരു രാത്രിയില്‍ പുറപ്പെട്ടു: എന്നിട്ട് ഞങ്ങള്‍ നബി(ﷺ)യെ ഞങ്ങള്‍ക്ക് വേണ്ടി നമസ്കരിക്കാനായി അന്വേഷിച്ചു. അദ്ദേഹത്തിന്റെ അടുക്കല്‍ എത്തിയപ്പോള്‍ അവിടുന്ന് പറഞ്ഞു: നീ പറയുക. അപ്പോള്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. വീണ്ടും അവിടുന്ന് പറഞ്ഞു: നീ പറയുക. അപ്പോഴും ഞാന്‍ ഒന്നും പറഞ്ഞില്ല. പിന്നെയും ആവശ്യപ്പെട്ടു: നീ പറയുക. അപ്പോള്‍, ഞാന്‍ എന്താണ് പറയേണ്ടതെന്ന് ചോദിച്ചു. തുട൪ന്ന് നബി(ﷺ) പറഞ്ഞു : ഖുല്‍ ഹുവല്ലാഹു അഹദ്, മുഅവ്വിദതൈനി (സൂറ:ഫലഖ്, നാസ്) എന്നിവ രാവിലെയാകുമ്പോഴും വൈകുന്നേരമാകുമ്പോഴും മൂന്ന് തവണ പാരായണം ചെയ്താല്‍ നിനക്ക് എല്ലാത്തില്‍ നിന്നും രക്ഷയായി അത് മതിയാകുന്നതാണ്. (തി൪മിദി : 3575 )
قال الشيخ ابن باز رحمه الله: المعوذتان صباحًا ومساءً ثلاث مرات من أسباب السلامة من السحر وغيره
ഇബ്നു ബാസ്(റ) പറഞ്ഞു: മുഅവ്വിദതാനി [സൂറത്തുൽ ഫലഖ്, സൂറ ആ ന്നാസ് ] രാവിലേയും വൈകുന്നേരവും മൂന്ന് പ്രാവിശ്യം (ഓതൽ) സിഹ്റിൽ നിന്നും മറ്റും രക്ഷപ്പെടാനുള്ള കാരണങ്ങളിൽപ്പെട്ടതാണ്. من فتاوى نور على الدرب 3/ 295
സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ 1 തവണ ചൊല്ലുക ചൊല്ലുക
ഇസ്തിഗ്ഫാറിന്റെ നേതാവായി നബി (സ്വ) പഠിപ്പിച്ചിട്ടുള്ള പ്രാര്‍ത്ഥനയാണ് സയ്യിദുല്‍ ഇസ്തിഗ്ഫാര്‍. ‘പാപമോചന പ്രാര്‍ത്ഥനയുടെ നേതാവ് ‘ എന്നാണ് ‘സയ്യിദുല്‍ ഇസ്തിഗ്ഫാര്‍’ എന്നതിന്റെ സാരം.
اللَّهُمَّ أَنْتَ رَبِّي ، لا إِلَه إِلاَّ أَنْتَ خَلَقْتَني وأَنَا عَبْدُكَ ، وأَنَا على عهْدِكَ ووعْدِكَ ما اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ ما صنَعْتُ ، أَبوءُ لَكَ بِنِعْمتِكَ علَيَ ، وأَبُوءُ بذَنْبي فَاغْفِرْ لي ، فَإِنَّهُ لا يغْفِرُ الذُّنُوبِ إِلاَّ أَنْتَ
അല്ലാഹുമ്മ അന്‍ത റബ്ബീ ലാ ഇലാഹ ഇല്ലാ അന്‍ത ഖലഖ്തനീ, വ അന അബ്ദുക, വ അനാ അലാ അഹ്ദിക വ വഅ്ദിക മസ്തത്വഗ്തു, അഊദുബിക മിന്‍ ശര്‍റി മാ സ്വനഅ്തു, അബൂഉ ലക ബി നിഅ്മതിക അലയ്യ വ അബൂഉ ബി ദന്‍ബീ ഫഗ്ഫിര്‍ലീ ഫ ഇന്നഹു ലാ യഗ്ഫിറു ദ്ദുനൂബ ഇല്ലാ അന്‍ത.
അല്ലാഹുവെ നീയാണ് എന്റെ രക്ഷിതാവ്, നീയല്ലാതെ ആരാധ്യനില്ല, നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്റെ അടിമയാണ്, എന്റെ കഴിവനുസരിച്ച് നിന്നോടുള്ള വാഗ്ദത്വത്തിലും കരാറിലും അധിഷ്ടിതനാണ് ഞാന്‍. ഞാന്‍ ചെയ്തുപോയ എല്ലാ തിന്‍മകളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. നീ എനിക്ക് ചെയ്ത അനുഗ്രഹങ്ങളെയും ഞാന്‍ ചെയ്തു കൂട്ടുന്ന തിന്‍മകളെയും ഞാന്‍ ഏറ്റു സമ്മതിക്കുന്നു. അതുകൊണ്ട് നീ എനിക്ക് പൊറുത്തു തരേണമേ. നിശ്ചയം, നീയല്ലാതെ പാപങ്ങള്‍ വളരെയധികം പൊറുക്കുന്നവനില്ല.
وَمَنْ قَالَهَا مِنَ النَّهَارِ مُوقِنًا بِهَا، فَمَاتَ مِنْ يَوْمِهِ قَبْلَ أَنْ يُمْسِيَ، فَهُوَ مِنْ أَهْلِ الْجَنَّةِ، وَمَنْ قَالَهَا مِنَ اللَّيْلِ وَهْوَ مُوقِنٌ بِهَا، فَمَاتَ قَبْلَ أَنْ يُصْبِحَ، فَهْوَ مِنْ أَهْلِ الْجَنَّةِ
നബി(സ്വ) പറഞ്ഞു: ‘ആരെങ്കിലും ദൃഢമായ വിശ്വാസത്തോട് കൂടി (അര്‍ത്ഥവും ആശയവും മനസ്സിലാക്കിക്കൊണ്ടും ഇതിനെ സത്യപ്പെടുത്തിയും ഇതില്‍ വിശ്വസിച്ചും ) പകല്‍ സമയത്ത് ഇത് ചൊല്ലുകയും വൈകുന്നേരമാകുന്നതിന്ന് മുമ്പ് മരണപ്പെടുകയും ചെയ്‌താല്‍ അയാള്‍ സ്വര്‍ഗ്ഗവാസികളില്‍ ഉള്‍പ്പെടുന്നതാണ്. ആരെങ്കിലും ദൃഢമായ വിശ്വാസത്തോട് കൂടി രാത്രിയില്‍ ഇത് ചൊല്ലുകയും പ്രഭാതത്തിനു മുമ്പായി മരണപ്പെടുകയും ചെയ്‌താല്‍ അവന്‍ സ്വര്‍ഗാവകാശിയാകുന്നതാണ് (ബുഖാരി:6306)
സയ്യിദുല്‍ ഇസ്തിഗ്ഫാര്‍ പതിവാക്കുന്ന സത്യവിശ്വാസി ഏത് സമയത്ത് മരിച്ചാലും സ്വര്‍ഗത്തില്‍ പ്രവേശിക്കും എന്ന് ഈ നബിവചനം സൂചിപ്പിക്കുന്നു.
3 തവണ’ ചൊല്ലുക
بِسْمِ اللَّهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَىْءٌ فِي الأَرْضِ وَلاَ فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيم
ബിസ്മില്ലാഹില്ലദീ ലാ യളുര്‍റു മഅസ്മിഹി ശയ്ഉന്‍ ഫില്‍ അര്‍ള്വി വലാ ഫിസ്സമാഇ വഹുവ സ്സമീഉല്‍ അലീം.
അല്ലാഹുവിന്റെ നാമത്തില്‍ (ഞാന്‍ പ്രഭാതത്തില്‍ / പ്രദോഷത്തില്‍ പ്രവേശിച്ചിരിക്കുന്നു) അവന്റെ നാമത്തോടൊപ്പം (അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് തുടങ്ങിയാല്‍) ഭൂമിയിലോ ആകാശത്തോ ഒരു വസ്തുവും ഉപദ്രവമേല്‍ക്കപ്പെടുകയില്ല. അവന്‍ സര്‍വ്വവും കേള്‍ക്കുന്നവനും സര്‍വ്വവും അറിയുന്നവനുമാണ്.
عَنْ عُثْمَانَ بْنَ عَفَّانَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: مَا مِنْ عَبْدٍ يَقُولُ فِي صَبَاحِ كُلِّ يَوْمٍ وَمَسَاءِ كَلِّ لَيْلَةٍ بِسْمِ اللَّهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَىْءٌ فِي الأَرْضِ وَلاَ فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ ثَلاَثَ مَرَّاتٍ – فَيَضُرَّهُ شَىْءٌ .
ഉസ്മാനുബ്നു അഫാനില്‍(റ) നിന്ന് നിവേദനം:നബി (സ്വ) അരുളി : ഒരാള്‍ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഇത് മൂന്ന് തവണ ചൊല്ലിയാല്‍ അവനെ യാതാന്നും ഉപദ്രവിക്കുകയില്ല. (ഇബ്നുമാജ :3869)
3 തവണ ചൊല്ലുക
رَضيـتُ بِاللهِ رَبَّـاً وَبِالإسْلامِ ديـناً وَبِمُحَـمَّدٍ نَبِيّـاً
റളീത്തു ബില്ലാഹി റബ്ബന്‍, വബില്‍ ഇസ്ലാമി ദീനന്‍, വബി മുഹമ്മദിന്‍(സ്വ) നബിയ്യാ
അല്ലാഹുവിനെ (സൃഷ്ടാവും സംരക്ഷകനും അന്നം നല്‍കുന്നവനുമെല്ലാമായ) റബ്ബായും ഇസ്‌ലാമിനെ (ഇഹപര മാര്‍ഗദര്‍ശനമായ) മതമായും മുഹമ്മദിനെ (സ്വ) (സന്‍മാര്‍ഗ ജീവിതത്തിന് പിന്‍പറ്റേണ്ട) നബിയായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.
قَالَ رَسُولَ اللَّهِ صلى الله عليه وسلم : من قال إذا أصبح: رضيت بالله رباً، وبالإسلام ديناً، وبمحمد نبياً؛ فأنا الزعيم لآخذن بيده حتى أدخله الجنة
നബി (സ്വ) അരുളി : ആരെങ്കിലും (ദൃഢവിശ്വാസത്തോടെ) എല്ലാ ദിവസവും രാവിലെ ഇത് ചൊല്ലിയാല്‍ തീര്‍ച്ചയായും ഞാന്‍ എന്റെ നേതൃത്വത്തില്‍ അയാളെ കൈ പിടിച്ച് സ്വര്‍ഗത്തിലേക്ക് പ്രവേശിപ്പിക്കുകതന്നെ ചെയ്യുന്നതാണ്. (സ്വില്‍സ്വിലത്തു സ്വഹീഹ: 2686)
قَالَ رَسُولَ اللَّهِ صلى الله عليه وسلم : مَا مِنْ عَبْدٍ مُسْلِمٍ يَقُولُ ثَلاَثَ مَرَّاتٍ حِينَ يُمْسِي أَوْ يُصْبِحُ: رَضِيتُ بِالله رَباًّ، وَبِالإِسْلاَمِ دِيناً، وَبِمُحَمَّدٍ نَبِياًّ إِلاَّ كاَنَ حَقاًّ عَلَى اللهِ عزَّ وَجلَّ أنْ يُرْضِيَهُ يَوْمَ الْقِيَامَةِ
നബി (സ്വ) അരുളി : രാവിലെയും വൈകുന്നേരവും മൂന്ന് തവണ ഈ ദിക്റ് പറയുന്ന ഏതൊരു മുസ്ലിമായ ദാസനേയും അന്ത്യനാളില്‍ തൃപ്തിപ്പെടല്‍ അല്ലാഹു ബാധ്യതയായി ഏറ്റിരിക്കുന്നു. (മുസ്നദ് അഹ്മദ് – ഈ ഹദീസിനെ ശൈഖ് ഇബ്നു ബാസ് ‘ഹസനാ’ക്കിയിട്ടുണ്ട് (തുഹ്ഫത്തുല്‍ അഖ്’യാര്‍ നോക്കുക)
عَنِ الْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : ذَاقَ طَعْمَ الإِيمَانِ مَنْ رَضِيَ بِاللَّهِ رَبًّا وَبِالإِسْلاَمِ دِينًا وَبِمُحَمَّدٍ رَسُولاً ”
നബി (സ്വ) അരുളി :അല്ലാഹുവിനെ റബ്ബായും ഇസ്ലാമിനെ ദീനായും മുഹമ്മദ്(സ)യെ റസൂലായും തൃപ്തിപ്പെട്ടവന്‍ ഈമാനിന്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു. (മുസ്ലിം: 34)
3 തവണ ചൊല്ലുക
اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصْرِي، لاَ إِلَهَ إِلاَّ أَنْتَ. اللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْكُفْرِ، وَالْفَقْرِ، وأَعُوْذُ بِكَ مِنْ عَذَابِ القَبْرِ، لاَ إِلَهَ إِلاَّ أَنْتَ
അല്ലാഹുമ്മ ആഫിനീ ഫീ ബദനീ, അല്ലാഹുമ്മ ആഫിനീ ഫീ സംഈ, അല്ലാഹുമ്മ ആഫിനീ ഫീ ബസ്വരീ, ലാ ഇലാഹ ഇല്ലാ അന്‍ത. അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ കുഫ്റി, വല്‍ ഫഖ്‌രി, വ അഊദുബിക മിന്‍ അദാബില്‍ ഖബ്റി, ലാ ഇലാഹ ഇല്ലാ അന്‍ത.
അല്ലാഹുവേ, എന്റെ ശരീരത്തിന് നീ ആരോഗ്യം നല്‍കേണമേ. അല്ലാഹുവേ, എന്റെ കേള്‍വിക്ക് നീ ആരോഗ്യം നല്‍കേണമേ. അല്ലാഹുവേ, എന്റെ കാഴ്ചക്ക് നീ ആരോഗ്യം നല്‍കേണമേ. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അല്ലാഹുവേ, അവിശ്വാസത്തില്‍ നിന്നും, ദാരിദ്ര്യത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. ഖബറിലെ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. യഥാര്‍ത്ഥത്തില്‍ ആരാധനക്ക് അര്‍ഹനായി നീയല്ലാതെ മറ്റാരുമില്ല. (അബൂദാവൂദ് :5090 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
3 തവണ ചൊല്ലുക (രാവിലെ മാത്രം)
سُبْحـانَ اللهِ وَبِحَمْـدِهِ عَدَدَ خَلْـقِه ، وَرِضـا نَفْسِـه ، وَزِنَـةَ عَـرْشِـه ، وَمِـدادَ كَلِمـاتِـه
സുബ്ഹാനല്ലാഹി വബിഹംദിഹി : അദദ ഖല്‍കിഹി, വ രിളാ നഫ്സിഹി, വസിനത അര്‍ശിഹി, വ മിദാദ കലിമാതിഹി
അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവനെ ഞാന്‍ പരിശുദ്ധപ്പെടുത്തുന്നു. (എത്രത്തോളമെന്നുവെച്ചാല്‍) അവന്റെ സൃഷ്ടികളുടെ എണ്ണത്തോളവും അവന്റെ തൃപ്തിയോളവും അവന്റെ അര്‍ശിന്റെ ഭാരത്തോളവും, അവന്റെ (എണ്ണമറ്റ) വചനങ്ങളുടെ മഷിയുടെ അളവോളവും (അവനെ സ്തുതിക്കുന്നതോടൊപ്പം ഞാന്‍ പരിശുദ്ധപ്പെടുത്തുന്നു). (മുസ്ലിം :2726)
عَنْ جُوَيْرِيَةَ، أَنَّ النَّبِيَّ صلى الله عليه وسلم خَرَجَ مِنْ عِنْدِهَا بُكْرَةً حِينَ صَلَّى الصُّبْحَ وَهِيَ فِي مَسْجِدِهَا ثُمَّ رَجَعَ بَعْدَ أَنْ أَضْحَى وَهِيَ جَالِسَةٌ فَقَالَ ” مَا زِلْتِ عَلَى الْحَالِ الَّتِي فَارَقْتُكِ عَلَيْهَا ” . قَالَتْ نَعَمْ . قَالَ النَّبِيُّ صلى الله عليه وسلم ” لَقَدْ قُلْتُ بَعْدَكِ أَرْبَعَ كَلِمَاتٍ ثَلاَثَ مَرَّاتٍ لَوْ وُزِنَتْ بِمَا قُلْتِ مُنْذُ الْيَوْمِ لَوَزَنَتْهُنَّ سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِهِ ” .
നബി പത്‌നി ജുവൈരിയയില്‍(റ) നിന്നും നിവേദനം: ഒരിക്കല്‍ നബി ﷺ അവരുടെ അടുക്കല്‍ നിന്നും അതിരാവിലെ പുറപ്പെട്ടു. സ്വുബ്ഹി നമസ്‌കാരാനന്തരം അവര്‍ അവരുടെ പള്ളിയിലായിരുന്നു. മധ്യാഹ്ന സമയത്ത് നബി ﷺ മടങ്ങി വന്നപ്പോഴും അവര്‍ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. അപ്പോള്‍ നബി ﷺ ചോദിച്ചു: ‘ഞാന്‍ നിന്റെ അടുക്കല്‍ നിന്നും പോന്ന ശേഷം നീ അതേ ഇരിപ്പില്‍ തന്നെയായിരുന്നോ?’ അവര്‍ ‘അതെ’ എന്നു പറഞ്ഞു. നബി ﷺ പറഞ്ഞു: ‘നാലു വചനങ്ങള്‍ ഞാന്‍ മൂന്ന് പ്രാവശ്യം പറഞ്ഞു. അത് നീ പറഞ്ഞതുമായി തൂക്കി നോക്കുകയാണെങ്കില്‍ അവയായിരിക്കും ഏറ്റവും ഭാരം ഉള്ളത് : سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِهِ (മുസ്‌ലിം:2726)
അല്ലാഹുവിന്റെ സൃഷ്ടികളുടെ എണ്ണമോ അവന്റെ തൃപ്തിയോവും അവന്റെ അര്‍ശിന്റെ ഭാരമോ അവന്റെ (എണ്ണമറ്റ) വചനങ്ങളുടെ മഷിയുടെ അളവോ നമുക്ക് തിട്ടപ്പെടുത്താന്‍ കഴിയില്ല. അവയെല്ലാം എത്രമാത്രമുണ്ടോ അത്രയും ഞാന്‍ അവനെ പരിശുദ്ധപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്യുന്നുവെന്നാണ് ഇതിലൂടെ പ്രഖ്യാപിക്കുന്നത്.
3 തവണ ചൊല്ലുക (വൈകുന്നേരം മാത്രം)
أَعـوذُبِكَلِمـاتِ اللّهِ التّـامّـاتِ مِنْ شَـرِّ ما خَلَـق
അഊദു ബി കലിമാത്തില്ലാഹി ത്താമ്മാത്തി മിന്‍ ശര്‍റി മാ ഖലക്
അല്ലാഹുവിന്റെ സമ്പൂര്‍ണ്ണമായ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് അവന്‍ സൃഷ്ടിച്ചവയുടെ തിന്മയില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് രക്ഷ തേടുന്നു.(മുസ്ലിം:2709)
أَمَا لَوْ قُلْتَ حِينَ أَمْسَيْتَ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ لَمْ تَضُرُّكَ
നബി (സ്വ) അരുളി : ഒരാള്‍ ‘അഊദു ബി കലിമാത്തില്ലാഹി ത്താമ്മാത്തി മിന്‍ ശര്‍റി മാ ഖലക് ‘ ദിവസവും വൈകുന്നേരം (3 തവണ) ചൊല്ലിയാല്‍ (അന്ന്) ഒരു ആപത്തും ഉപദ്രവവും അയാള്‍ക്ക് ബാധിക്കില്ല. (മുസ്ലിം:2709)
1 തവണ ചൊല്ലുക
اللّهُـمَّ بِكَ أَصْـبَحْنا وَبِكَ أَمْسَـينا ، وَبِكَ نَحْـيا وَبِكَ نَمـوتُ وَإِلَـيْكَ النِّـشور
അല്ലാഹുമ്മ ബിക അസ്ബഹ്നാ വ ബിക അംസയ്നാ വബിക നഹ്യാ വബിക നമൂത്തു വ ഇലയ്ക ന്നുശൂര്‍.
അല്ലാഹുവേ, നിന്റെ സഹായം കൊണ്ട് ഞങ്ങള്‍ പ്രഭാതത്തിലേക്ക് പ്രവേശിച്ചു, നിന്റെ സഹായം കൊണ്ട് ഞങ്ങള്‍ വൈകുന്നേരത്തിലും പ്രവേശിക്കുന്നു. ഞങ്ങള്‍ ജീവിക്കുന്നതും മരിക്കുന്നതും നിന്നെ കൊണ്ടാണ്. നിന്റെ അടുത്തേക്കാണ് ഞങ്ങളുടെ പരലോക വിചാരണക്ക് വേണ്ടിയുള്ള ഉയ൪ത്തെഴുന്നേല്‍പ്പും. (തി൪മിദി : 3391 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
രാവിലെ ഇപ്രകാരമാണ് ചൊല്ലേണ്ടത്. എന്നാല്‍ വൈകുന്നേരം ചൊല്ലേണ്ട ദിക്റില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അത് താഴെ ചേ൪ക്കുന്നു.
اللّهُـمَّ بِكَ أَمْسَـينا، وَبِكَ أَصْـبَحْنا، وَبِكَ نَحْـيا، وَبِكَ نَمـوتُ وَإِلَـيْكَ المَصـير
അല്ലാഹുമ്മ ബിക അംസയ്നാ വ ബിക അസ്ബഹ്നാ വബിക നഹ്യാ വബിക നമൂത്തു വ ഇലയ്കല്‍ മസ്വീ൪
അല്ലാഹുവേ, നിന്റെ സഹായം കൊണ്ട് ഞങ്ങള്‍ വൈകുന്നേരത്തിലേക്ക് പ്രവേശിച്ചു. നിന്റെ സഹായം കൊണ്ട് ഞങ്ങള്‍ പ്രഭാതത്തിലും പ്രവേശിക്കുന്നു. ഞങ്ങള്‍ ജീവിക്കുന്നതും മരിക്കുന്നതും നിന്നെക്കൊണ്ടാണ്. നിന്റെ അടുത്തേക്കാണ് ഞങ്ങളുടെ (മരണശേഷമുള്ള) മടക്കവും.
1 തവണ ചൊല്ലുക
يا حَـيُّ يا قَيّـومُ بِـرَحْمَـتِكِ أَسْتَـغـيث ، أَصْلِـحْ لي شَـأْنـي كُلَّـه ، وَلا تَكِلـني إِلى نَفْـسي طَـرْفَةَ عَـين
യാ ഹയ്യു, യാ ഖയ്യൂം ബി റഹ്മതിക അസ്തഈസ്, അസ്ലിഹ്’ലീ ശഅ്നീ കുല്ലഹു വലാ തകില്‍നീ ഇലാ നഫ്സീ ത്വര്‍ഫത അയ്ന്‍
എന്നെന്നും ജീവിച്ചിരിക്കുന്നവനായ, എല്ലാറ്റിനെയും പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവനായ (അല്ലാഹുവേ), ഞാന്‍ നിന്നോട് സഹായം ചോദിക്കുന്നു, നിന്റെ പരമകാരുണ്യം കൊണ്ട് എന്റെ എല്ലാ കര്‍മ്മങ്ങളും നീ നന്നാക്കി തീര്‍ക്കേണമേ. കണ്ണ് ഇമവെട്ടുന്നത്രയും നിമിഷം പോലും (നിന്റെ സംരക്ഷണം നിര്‍ത്തി) എന്റെ കാര്യങ്ങള്‍ എന്നിലേക്ക് ഏല്‍പ്പിക്കരുതേ. (സ്വഹീഹുല്‍ ജാമിഅ് :5820)
1 തവണ ചൊല്ലുക
أَصْبَحْنَا وَأَصْبَحَ الْمُلْكُ لِلهِّ وَالْحَمْدُ لِلهِّ، لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، رَبِّ أَسْأَلُكَ خَيْرَ مَا فِي هَذاَ الْيَوْمَ وَخَيْرَ مَا بَعْدَهُ وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذَا الْيَوْمِ وَشَرِّ مَا بَعْدَهُ ، رَبِّ أَعُوذُ بِكَ مِنَ الْكَسَلِ، وَسُوِء الْكِبَرِ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَّارِ وعَذَابٍ فِي الْقَبْرِ.
അസ്ബഹ്നാ വ അസ്ബഹല്‍ മുല്‍കു ലില്ലാഹ്, വല്‍ ഹംദുലില്ലാഹ് ,ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വ ലഹുല്‍ ഹംദു, വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍. റബ്ബി അസ്അലുക ഖൈറ മാ ഫീ ഹാദല്‍ യൌമി വ ഖൈറ മാ ബഅ്ദഹു, വ അഊദുബിക മിന്‍ ശര്‍റി മാ ഫീ ഹാദല്‍ യൌമി വ ശര്‍റി മാ ബഅ്ദഹു, റബ്ബി അഊദുബിക മിനല്‍ കസലി, വ സൂഇല്‍ കിബരി, റബ്ബി അഊദുബിക മിന്‍ അദാബിന്‍ ഫിന്നാരി വ അദാബിന്‍ ഫില്‍ ഖബര്‍.
ഞങ്ങള്‍ പ്രഭാതത്തിലേക്ക് പ്രവേശിച്ചു. പ്രഭാതത്തിലെ പരമാധിപത്യം അല്ലാഹുവിനാകുന്നു. അല്ലാഹുവിന് തന്നെയാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അവനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്. നാഥാ, ഈ പകലിലുള്ള നന്മകള്‍ നിന്നോട് ഞാന്‍ ചോദിക്കുന്നു. ഇതിനു ശേഷമുള്ളതിലെ നന്മകളും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ പകലിലെ തിന്മകളില്‍ നിന്നും ഇതിനു ശേഷമുള്ളതിലെ തിന്മകളില്‍നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ, സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുവാനും മറ്റുമുള്ള അലസതയില്‍നിന്നും, വാര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന (രോഗം, ബുദ്ധിക്ഷയം, മന്ദബുദ്ധി തുടങ്ങിയ) വിഷമത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ, നരകത്തിലേയും ഖബറിലേയും ശിക്ഷകളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. (മുസ്ലിം :2723 – സുനനുഅബൂദാവൂദ് :5071 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
രാവിലത്തെ ദിക്റില്‍ أَصْـبَحْنا (അസ്ബഹ്നാ – ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു ) എന്നാണുള്ളത്. വൈകുന്നേരത്തെ ദിക്റില്‍ أَمْسَـينا (അംസയ്നാ – ഞങ്ങള്‍ വൈകുന്നേരത്തില്‍ പ്രവേശിച്ചിരിക്കുന്നു) എന്നാക്കിയാണ് ചൊല്ലേണ്ടത്. അതേപോലെ هَذاَ الْيَوْمَ (ഹാദല്‍ യൌമ – ഈ പകലിലെ) , بَعْدَهُ (ബഅ്ദഹു ) എന്നതിന് പകരം هـذهِ اللَّـيْلَةِ (ഹാദിഹി ലൈലത്തി – ഈ രാതിയിലെ) , بَعْـدَهـا (ബഅ്ദഹാ) എന്നുമാണ് ചൊല്ലേണ്ടത്.
أَمْسَيْنَا وَأَمْسَى الْمُلْكُ لِلَّهِ وَالْحَمْدُ لِلَّهِ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ, لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ. رَبِّ أَسْأَلُكَ خَيْرَ مَا فِي هَذِهِ اللَّيْلَةِ وَخَيْرَ مَا بَعْدَهَا وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذِهِ اللَّيْلَةِ وَشَرِّ مَا بَعْدَهَا رَبِّ أَعُوذُ بِكَ مِنَ الْكَسَلِ وَسُوءِ الْكِبَرِ رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَّارِ وَعَذَابٍ فِي الْقَبْرِ
അംസയ്നാ വ അംസല്‍ മുല്‍കു ലില്ലാഹ്, വല്‍ ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വ ലഹുല്‍ ഹംദു, വ ഹുവ അലാ കുല്ലി ശയ്ഇന്‍ ഖദീര്‍. റബ്ബി അസ്അലുക ഖൈറ മാ ഫീ ഹാദിഹി ലൈലത്തി വ ഖൈറ മാ ബഅ്ദഹാ, വ അഊദുബിക മിന്‍ ശര്‍റി ഹാദിഹി ലൈലത്തി വ ശര്‍റി മാ ബഅ്ദഹാ, റബ്ബി അഊദുബിക മിനല്‍ കസലി, വ സൂഇല്‍ കിബരി, റബ്ബി അഊദുബിക മിന്‍ അദാബിന്‍ ഫിന്നാരി വ അദാബിന്‍ ഫില്‍ ഖബര്‍.
ഞങ്ങള്‍ വൈകുന്നേരത്തിലേക്ക് പ്രവേശിച്ചു. വൈകുന്നേരത്തിലെ പരമാധിപത്യം അല്ലാഹുവിനാകുന്നു. അല്ലാഹുവിന് തന്നെയാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അവനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുള്ളവനാണ്. റബ്ബേ, ഈ രാതിയിലുള്ള നന്മകള്‍ നിന്നോട് ഞാന്‍ ചോദിക്കുന്നു. ഇതിന് ശേഷമുള്ളതിലെ നന്മകളും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ രാതിയിലെ തിന്മകളില്‍ നിന്നും ഇതിന് ശേഷമുള്ളതിലെ തിന്മകളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ, സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുവാനും മറ്റുമുള്ള അലസതയില്‍നിന്നും, വാര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന (രോഗം, ബുദ്ധിക്ഷയം, മന്ദബുദ്ധി തുടങ്ങിയ) വിഷമത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. റബ്ബേ, നരകത്തിലേയും ഖബറിലേയും ശിക്ഷകളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. (മുസ്ലിം :2723 – സുനനുഅബൂദാവൂദ് :5071 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
1 തവണ ചൊല്ലുക
اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالآخِرَةِ اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَاىَ وَأَهْلِي وَمَالِي اللَّهُمَّ اسْتُرْ عَوْرَاتِي وَآمِنْ رَوْعَاتِي وَاحْفَظْنِي مِنْ بَيْنِ يَدَىَّ وَمِنْ خَلْفِي وَعَنْ يَمِينِي وَعَنْ شِمَالِي وَمِنْ فَوْقِي وَأَعُوذُ بِكَ أَنْ أُغْتَالَ مِنْ تَحْتِي
അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ അഫ്’വ വല്‍ ആഫിയത്ത ഫിദ്ദുന്‍യാ വല്‍ ആഖിറ, അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ അഫ്’വ വല്‍ ആഫിയത്ത ഫീ ദീനീ വ ദുന്‍യാ വ അഹ്’ലീ വ മാലീ, അല്ലാഹുമ്മ സ്തുര്‍ അവ്റാതീ, വ ആമിന്‍ റവ്ആതീ, അല്ലാഹുമ്മ ഹ്ഫള്നീ മിന്‍ ബയ്നി യദയ്യ വ മിന്‍ ഖല്‍ഫീ വ അന്‍ യമീനീ വ അന്‍ ശിമാലീ വ മിന്‍ ഫൌഖീ, വ അഊദു ബി അളമതിക അന്‍ ഉഅ്താല മിന്‍ തഹ്തീ.
അല്ലാഹുവേ, ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യജീവിതവും ഞാന്‍ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, എന്റെ മതകാര്യത്തിലും ഐഹിക ജീവിതത്തിലും കുടുംബത്തിലും ധനത്തിലും മാപ്പും സൗഖ്യവും നിന്നോട് ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ, എന്റെ ദൗര്‍ബല്യങ്ങള്‍ നീ മറച്ച് വെക്കുകയും എന്റെ ഭയപ്പാടില്‍ നിന്ന് എനിക്ക് സമാധാനം നല്‍കുകയും ചെയ്യേണമേ. അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും, വലത് ഭാഗത്തിലൂടെയും ഇടത് ഭാഗത്തിലൂടെയും, മുകളിലൂടെയും എന്നെ കാത്തു രക്ഷിക്കേണമേ. താഴ്ഭാഗത്തിലൂടെ (ഭൂമിയില്‍ നിന്ന്) ഞാന്‍ വഞ്ചിക്കപ്പെടുന്നതില്‍ നിന്ന് നിന്റെ അതിമഹത്വം കൊണ്ട് ഞാന്‍ രക്ഷതേടുന്നു. (സുനനുഇബ്നുമാജ :3871 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഈ പ്രാ൪ത്ഥനയില്‍ ഒരു അടിമക്ക് തന്റെ എല്ലാ ഭാഗത്ത് (മേഖലകളില്‍) നിന്നുമുള്ള (ആപത്തുകളില്‍ നിന്നും) ഒരു സംരക്ഷണ വലയം ഉള്ളതായി കാണാന്‍ കഴിയും.
عَنِ ابْنِ عُمَرَ -رَضِيَ اَللَّهُ عَنْهُمَا- قَالَ: لَمْ يَكُنْ رَسُولُ اللَّهِ صلى الله عليه وسلم يَدَعُ هَؤُلاَءِ الدَّعَوَاتِ حِينَ يُمْسِي وَحِينَ يُصْبِحُ : اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ فِي الدُّنْيَا وَالآخِرَةِ
ഇബ്നു ഉമ൪(റ) പറഞ്ഞു: ഈ പ്രാ൪ത്ഥന നബി(സ്വ) രാവിലെയും വൈകിട്ടും ഒഴിവാക്കാറുണ്ടായിരുന്നില്ല. (അബൂദാവൂദ് :5074 – സ്വഹീഹ് അല്‍ബാനി)
1 തവണ ചൊല്ലുക
اللّهُـمَّ ما أَصْبَـَحَ بي مِـنْ نِعْـمَةٍ أَو بِأَحَـدٍ مِـنْ خَلْـقِك ، فَمِـنْكَ وَحْـدَكَ لا شريكَ لَـك ، فَلَـكَ الْحَمْـدُ وَلَـكَ الشُّكْـر
അല്ലാഹുമ്മ മാ അസ്ബഹ ബീ മിന്‍ നിഅ്മത്തിന്‍ അവ് ബിഅഹദിന്‍ മിന്‍ ഖല്‍കിക ഫമിന്‍ക, വഹ്ദക ലാശരീക്കലക, ഫലകല്‍ ഹംദു വലക ശ്ശുക്൪
അല്ലാഹുവേ, എനിക്കോ നിന്റെ ഏതെങ്കിലും സൃഷ്ടിക്കോ രാവിലെയായപ്പോള്‍ ലഭിച്ചിട്ടുള്ള ഏതൊരു അനുഗ്രഹവും നിന്നില്‍ നിന്നാണ്. നിന്നില്‍ നിന്നു മാത്രമാണ്. (ഞങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കുന്നതിലും നീ മാത്രം ആരാധനക്കര്‍ഹനാകുന്നതിലുമെല്ലാം) നിന്റെ കൂടെ യാതൊരു പങ്കുകാരുമില്ല. അതുകൊണ്ട് എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്.
രാവിലത്തെ ദിക്റില്‍ اللّهُـمَّ ما أَصْبَـَحَ بي (അല്ലാഹുമ്മ മാ അസ്ബഹ ബീ – അല്ലാഹുവേ രാവിലെയായപ്പോള്‍ എനിക്ക് ലഭിച്ചിട്ടുള്ളത്) എന്നാണുള്ളത്. വൈകുന്നേരത്തെ ദിക്റില്‍ اللّهُـمَّ مَا أمْسَى بِي (അല്ലാഹുമ്മ മാ അംസാ ബീ – അല്ലാഹുവേ വൈകുന്നേരമായപ്പോള്‍ എനിക്ക് ലഭിച്ചിട്ടുള്ളത്) എന്നാക്കി ചൊല്ലണം..
اللّهُـمَّ مَا أمْسَى بِي مِـنْ نِعْـمَةٍ أَو بِأَحَـدٍ مِـنْ خَلْـقِك ، فَمِـنْكَ وَحْـدَكَ لا شريكَ لَـك ، فَلَـكَ الْحَمْـدُ وَلَـكَ الشُّكْـر
അല്ലാഹുവേ, എനിക്കോ നിന്റെ ഏതെങ്കിലും സൃഷ്ടിക്കോ വൈകുന്നേരമായപ്പോള്‍ ലഭിച്ചിട്ടുള്ള ഏതൊരു അനുഗ്രഹവും നിന്നില്‍ നിന്നാണ്. നിന്നില്‍ നിന്നു മാത്രമാണ്. (ഞങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കുന്നതിലും നീ മാത്രം ആരാധനക്കര്‍ഹനാകുന്നതിലുമെല്ലാം) നിന്റെ കൂടെ യാതൊരു പങ്കുകാരുമില്ല. അതുകൊണ്ട് എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്.
عَنْ عَبْدِ اللَّهِ بْنِ غَنَّامٍ الْبَيَاضِيِّ: أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ قَالَ حِينَ يُصْبِحُ اللَّهُمَّ مَا أَصْبَحَ بِي مِنْ نِعْمَةٍ أَو بِأَحَـدٍ مِـنْ خَلْـقِك فَمِنْكَ وَحْدَكَ لَا شَرِيكَ لَكَ فَلَكَ الْحَمْدُ وَلَكَ الشُّكْرُ فَقَدْ أَدَّى شُكْرَ يَوْمِهِ وَمَنْ قَالَ مِثْلَ ذَلِكَ حِينَ يُمْسِي فَقَدْ أَدَّى شُكْرَ لَيْلَتِهِ
നബി (സ്വ) അരുളി :ആരെങ്കിലും രാവിലെ ഇത് ചൊല്ലിയാല്‍ അയാള്‍ക്ക് ആ പകലില്‍ അല്ലാഹുവോട് കാണിക്കുന്ന നന്ദിയുടെ കുറവ് ഇത് നികത്തുന്നതാണ്. ആരെങ്കിലും വൈകീട്ട് ഇത് ചൊല്ലിയാല്‍ അയാള്‍ക്ക് ആ രാത്രിയില്‍ അല്ലാഹുവോട് കാണിക്കുന്ന നന്ദിയുടെ കുറവും ഇത് നികത്തുന്നതാണ്. (സ്വഹീഹ് ഇബ്നുഹിബ്ബാന്‍ :2361)
ഇമാം ദഹബിയുടെ(റഹി) അല്‍കബാഇറില്‍ എഴുപതാമത്തെ വന്‍പാപം ‘അല്ലാഹുവോട് നന്ദി കാണിക്കാതിരിക്കലാണ് ‘ എന്നുള്ളത് സാന്ദ൪ഭികമായി ഓ൪ക്കുക.
1 തവണ ചൊല്ലുക
أَصْبَحْنَا عَلَى فِطْرَةِ الْإِسْلَامِ وَكَلِمَةِ الْإِخْلَاصِ وَدينِ نَبِيِّنَا مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمِلَّةِ أَبِينَا إِبْرَاهِيمَ حَنِيفًا مُسْلِمًا وَمَا كَانَ مِنْ الْمُشْرِكِينَ
അസ്ബഹ്നാ അലാ ഫിത്‌റത്തില്‍ ഇസ്ലാം, വ കലിമത്തില്‍ ഇഖ്‌ലാസ്, വ ദീനി നബിയ്യിനാ മുഹമ്മദിന്‍(സ്വ), വ മില്ലത്തി അബീനാ ഇബ്രാഹിമ ഹനീഫന്‍ മുസ്ലിമന്‍ വമാ കാന മിനല്‍ മുശ്രിക്കീന്‍.
ഇസ്‌ലാമിന്റെ ഫിത്‌റത് (അല്ലാഹുവിനെ മാത്രം ആരാധിക്കല്‍) എന്ന ശുദ്ധപ്രകൃതിയിലും, അല്‍ ഇഖ്ലാസ് (ശഹാദത്ത് കലിമ) വചനത്തിലും, നമ്മുടെ നബി മുഹമ്മദ് (സ്വ)യുടെ മതത്തിലും, നമ്മുടെ പൂര്‍വ്വ പിതാവായ ഇബ്രാഹിം നബിയുടെ (അ) ഹനഫിയ്യഃ (നേര്‍മാര്‍ഗം) ഉള്‍കൊണ്ടും ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു. അദ്ദേഹം (ഇബ്രാഹിം നബി ) നേര്‍മാര്‍ഗം ഉള്‍കൊണ്ട ഒരു മുസ്‌ലിമായിരുന്നു. (അദ്ദേഹം) ശി൪ക്ക് ചെയ്യുന്നവന്‍ ആയിരുന്നില്ല. (സ്വഹീഹ് ജാമിഅ് :4674)
രാവിലത്തെ ദിക്റില്‍ أَصْـبَحْنا (അസ്ബഹ്നാ – ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു ) എന്നാണുള്ളത്. വൈകുന്നേരത്തെ ദിക്റില്‍ أَمْسَـينا (അംസയ്നാ – ഞങ്ങള്‍ വൈകുന്നേരത്തില്‍ പ്രവേശിച്ചിരിക്കുന്നു) എന്നാക്കി ചൊല്ലണം.
أَمْسَـينا عَلَى فِطْرَةِ الْإِسْلَامِ وَكَلِمَةِ الْإِخْلَاصِ وَدينِ نَبِيِّنَا مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمِلَّةِ أَبِينَا إِبْرَاهِيمَ حَنِيفًا مُسْلِمًا وَمَا كَانَ مِنْ الْمُشْرِكِينَ
ഇസ്‌ലാമിന്റെ ഫിത്‌റത് (അല്ലാഹുവിനെ മാത്രം ആരാധിക്കല്‍) എന്ന ശുദ്ധപ്രകൃതിയിലും, അല്‍ ഇഖ്ലാസ് (ശഹാദത്ത് കലിമ) വചനത്തിലും, നമ്മുടെ നബി മുഹമ്മദ് (സ്വ)യുടെ മതത്തിലും, നമ്മുടെ പൂര്‍വ്വ പിതാവായ ഇബ്രാഹിം നബിയുടെ (അ) ഹനഫിയ്യഃ (നേര്‍മാര്‍ഗം) ഉള്‍കൊണ്ടും ഞങ്ങള്‍ വൈകുന്നേരത്തില്‍ പ്രവേശിച്ചിരിക്കുന്നു. അദ്ദേഹം (ഇബ്രാഹിം നബി ) നേര്‍മാര്‍ഗം ഉള്‍കൊണ്ട ഒരു മുസ്‌ലിമായിരുന്നു. (അദ്ദേഹം) ശി൪ക്ക് ചെയ്യുന്നവന്‍ ആയിരുന്നില്ല. (സ്വഹീഹ് ജാമിഅ് :4674)
1 തവണ ചൊല്ലുക
اللَّهُمَّ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ لاَ إِلَهَ إِلاَّ أَنْتَ رَبَّ كُلِّ شَيْءٍ وَمَلِيكَهُ أَعُوذُ بِكَ مِنْ شَرِّ نَفْسِي وَمِنْ شَرِّ الشَّيْطَانِ وَشَرَكِهِ وَأَنْ أَقْتَرِفَ عَلَى نَفْسِي سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ
അല്ലാഹുമ്മ ഫാത്വിറ സ്സമാവാത്തി വല്‍ അര്‍ളി, ആലിമല്‍ ഗയ്ബി വ ശ്ശഹാദതി, ലാ ഇലാഹ ഇല്ലാ അന്‍ത, റബ്ബ കുല്ലി ശയ്ഇന്‍ വ മലീകഹു, അഊദുബിക മിന്‍ ശര്‍റി നഫ്സീ വ മിന്‍ ശര്‍റി ശൈത്വാനി വ ശിര്‍കിഹി, വ അന്‍ അഖ്തരിഫ അലാ നഫ്സീ സൂഅന്‍, അവ് അജുര്‍റഹു ഇലാ മുസ്ലിമിന്‍.
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനും, ദൃശ്യമായതും മറഞ്ഞതും അറിയുന്നവനുമായ അല്ലാഹുവേ, യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. സര്‍വ്വ വസ്തുക്കളുടെയും നാഥനും ഉടമയുമായവനേ (അല്ലാഹുവേ), എന്റെ സ്വന്തം ശരീരത്തിന്റെ തിന്മയില്‍ നിന്നും, പിശാചിന്റെയും അവന്റെ ശരീരത്തിന്റെയും തിന്മയില്‍ നിന്നും, പിശാചിന്റെയും അവന്റെ ശിര്‍ക്കിന്റെയും (കൂട്ടുകാരുടെയും) തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. സ്വന്തം ശരീരത്തിനോടോ, മറ്റു മുസ്‌ലിമിനോടോ തിന്മ ചെയ്യുന്നതില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. (സുനനുത്തി൪മിദി :3529 – സ്വഹീഹ് ജാമിഅ് :7813)
1 തവണ ചൊല്ലുക
أَصْبَحْنَا وَأَصْبَحَ الْمُلْكُ لِلَّهِ رَبِّ الْعَالَمِينَ اللَّهُمَّ إِنِّي أَسْأَلُكَ خَيْرَ هَذَا الْيَوْمِ فَتْحَهُ وَنَصْرَهُ وَنُورَهُ وَبَرَكَتَهُ وَهُدَاهُ وَأَعُوذُ بِكَ مِنْ شَرِّ مَا فِيهِ وَشَرِّ مَا بَعْدَهُ
അസ്ബഹ്നാ വ അസ്ബഹല്‍ മുല്‍കു ലില്ലാഹി റബ്ബില്‍ ആലമീന്‍. അല്ലാഹുമ്മ ഇന്നീ അസ്അലുക ഖൈറ ഹാദല്‍ യൌമി: ഫത്‌ഹഹു, വ നസ്റഹു, വ നൂറഹു, വ ബറകതഹു, വ ഹുദാഹു, വ അഊദുബിക മിന്‍ ശര്‍റി മാ ഫീഹി വ ശര്‍റി മാ ബഅ്ദഹ്
ഞങ്ങള്‍ പ്രഭാതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. പ്രഭാതത്തിലെ പരമാധികാരം ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു. നന്മ, വിജയം, സഹായം, പ്രകാശം (നേര്‍മാര്‍ഗം, നീതി), അനുഗ്രഹം, സന്മാര്‍ഗം തുടങ്ങിയ ഈ ദിവസത്തിലുള്ള നന്മകളെ നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ ദിവസത്തിലുള്ളതും ഇതിന് ശേഷമുള്ളതുമായ സര്‍വ്വ തിന്മകളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുകയും ചെയ്യുന്നു. (സ്വഹീഹ് ജാമിഅ് :352)
രാവിലത്തെ ദിക്റില്‍ أَصْـبَحْنا (അസ്ബഹ്നാ – ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു ) എന്നാണുള്ളത്. വൈകുന്നേരത്തെ ദിക്റില്‍ أَمْسَـينا (അംസയ്നാ – ഞങ്ങള്‍ വൈകുന്നേരത്തില്‍ പ്രവേശിച്ചിരിക്കുന്നു) എന്നാക്കിയാണ് ചൊല്ലേണ്ടത്. അതേപോലെ هَذاَ الْيَوْمَ (ഹാദല്‍ യൌമ – ഈ പകലിലെ) , هُ (ഹു) എന്നതിന് പകരം هـذهِ اللَّـيْلَةِ (ഹാദിഹി ലൈലത്തി – ഈ രാതിയിലെ) , هـ (ഹാ)എന്നാണ് ചൊല്ലേണ്ടത്.
أَمْسَيْـنا وَأَمْسـى المُـلكُ للهِ رَبِّ العـالَمـين ، اللّهُـمَّ إِنِّـي أسْـأَلُـكَ خَـيْرَ هـذهِ اللَّـيْلَة ، فَتْحَهـا ، وَنَصْـرَهـا ، وَنـورَهـا وَبَـرَكَتَـهـا ، وَهُـداهـا ، وَأَعـوذُ بِـكَ مِـنْ شَـرِّ ما فـيهـاِ وَشَـرِّ ما بَعْـدَهـا
അംസയ്നാ വ അംസല്‍ മുല്‍കു ലില്ലാഹി റബ്ബില്‍ ആലമീന്‍. അല്ലാഹുമ്മ ഇന്നീ അസ്അലുക ഖൈറ ഹാദിഹി ലൈലലത്തി : ഫത്‌ഹഹാ, വ നസ്വ്റഹാ, വ നൂറഹാ, വ ബറകതഹാ, വ ഹുദാഹാ; വ അഊദുബിക മിന്‍ ശര്‍റി മാ ഫീഹാ വ ശര്‍റി മാ ബഅ്ദഹാ
ഞങ്ങള്‍ വൈകുന്നേരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. വൈകുന്നേരത്തിലെ പരമാധികാരം ലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു. നന്മ, വിജയം, സഹായം, പ്രകാശം (നേര്‍മാര്‍ഗം, നീതി), അനുഗ്രഹം, സന്മാര്‍ഗം തുടങ്ങിയ ഈ രാത്രിയിലുള്ള നന്മകളെ നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ രാത്രിയിലുള്ളതും ഇതിന് ശേഷമുള്ളതുമായ സര്‍വ്വ തിന്മകളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുകയും ചെയ്യുന്നു.(സ്വഹീഹ് ജാമിഅ് :352)
4 തവണ ചൊല്ലുക
اللَّهُمَّ إِنِّي أَصْبَحْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ، وَمَلَائِكَتَكَ وَجَمِيعَ خَلْقِكَ، أَنَّكَ أَنْتَ اللهُ لَا إِلَهَ إِلَّا أَنْتَ وَأَنَّ مُحَمَّداً عَبْدُكَ وَرَسُولُكَ
അല്ലാഹുമ്മ ഇന്നീ അസ്ബഹ്തു ഉഷ്ഹിദുക വ ഉഷ്ഹിദു ഹമലത്ത അ൪ശിക വ മലാഇകത്തക വ ജമീഅ ഖല്‍ഖിക അന്നക്ക അന്‍തല്ലാഹു ലാ ഇലാഹ ഇല്ലാ അന്‍ത വ അന്ന മുഹമ്മദന്‍ അബ്ദുക വ റസൂലുക
അല്ലാഹുവേ, ഞാന്‍ പ്രഭാതത്തിലായിരിക്കുന്നു. നിന്നെ ഞാനിതാ സാക്ഷിയാക്കുന്നു. നിന്റെ അര്‍ശിന്റെ വാഹകരേയും മലക്കുകളേയും നിന്റെ മുഴുവന്‍ സൃഷ്ടികളേയും ഞാന്‍ സാക്ഷിയാക്കുന്നു. നിശ്ചയം നീയാകുന്നു അല്ലാഹു. യഥാ൪ത്ഥ ആരാധനക്ക൪ഹനായി നീ മാത്രം. നീ ഏകനും പങ്കുകാരില്ലാത്തവനുമാണ്. തീര്‍ച്ചയായും മുഹമ്മദ് (സ) നിന്റെ ദാസനും ദൂതനുമാണ്.
രാവിലത്തെ ദിക്റില്‍ أَصْبَحْتُ (അസ്ബഹ്തു – ഞാന്‍ പ്രഭാതത്തിലായിരിക്കുന്നു.) എന്നാണുള്ളത്. വൈകുന്നേരത്തെ ദിക്റില്‍ أَمْسَيْتُ (അംസയ്തു – ഞാന്‍ പ്രദോഷത്തിലായിരിക്കുന്നു) എന്നാക്കി ചൊല്ലണം.
اللَّهُمَّ إِنِّي أَمْسَيْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ، وَمَلَائِكَتَكَ وَجَمِيعَ خَلْقِكَ، أَنَّكَ أَنْتَ اللهُ لَا إِلَهَ إِلَّا أَنْتَ وَأَنَّ مُحَمَّداً عَبْدُكَ وَرَسُولُكَ
അല്ലാഹുവേ, ഞാന്‍ പ്രദോഷത്തിലായിരിക്കുന്നു. നിന്നെ ഞാനിതാ സാക്ഷിയാക്കുന്നു. നിന്റെ അര്‍ശിന്റെ വാഹകരേയും മലക്കുകളേയും നിന്റെ മുഴുവന്‍ സൃഷ്ടികളേയും ഞാന്‍ സാക്ഷിയാക്കുന്നു. നിശ്ചയം നീയാകുന്നു അല്ലാഹു. യഥാ൪ത്ഥ ആരാധനക്ക൪ഹനായി നീ മാത്രം. നീ ഏകനും പങ്കുകാരില്ലാത്തവനുമാണ്. തീര്‍ച്ചയായും മുഹമ്മദ് (സ്വ) നിന്റെ ദാസനും ദൂതനുമാണ്.
عَنْ أَنَسِ بْنِ مَالِكٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ قَالَ حِينَ يُصْبِحُ أَوْ يُمْسِي اللَّهُمَّ إِنِّي أَصْبَحْتُ أُشْهِدُكَ وَأُشْهِدُ حَمَلَةَ عَرْشِكَ وَمَلاَئِكَتَكَ وَجَمِيعَ خَلْقِكَ أَنَّكَ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ وَأَنَّ مُحَمَّدًا عَبْدُكَ وَرَسُولُكَ أَعْتَقَ اللَّهُ رُبْعَهُ مِنَ النَّارِ فَمَنْ قَالَهَا مَرَّتَيْنِ أَعْتَقَ اللَّهُ نِصْفَهُ وَمَنْ قَالَهَا ثَلاَثًا أَعْتَقَ اللَّهُ ثَلاَثَةَ أَرْبَاعِهِ فَإِنْ قَالَهَا أَرْبَعًا أَعْتَقَهُ اللَّهُ مِنَ النَّارِ
അനസില്‍(റ) നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ആരെങ്കിലും നേരം പുലരുമ്പോള്‍ അല്ലെങ്കില്‍ വൈകുന്നേരമാകുമ്പോള്‍ ഇപ്രകാരം പറഞ്ഞാല്‍ അല്ലാഹു ആ ദിനം അവന്റെ നാലില്‍ ഒരു ഭാഗം നരകത്തില്‍ നിന്ന് മോചിപ്പിക്കും. ഒരാള്‍ ഇത് രണ്ട് തവണ പറഞ്ഞാല്‍ അവന്റെ പകുതി നരകത്തില്‍ നിന്ന് മോചിപ്പിക്കും. ഒരാള്‍ ഇത് മൂന്ന് തവണ പറഞ്ഞാല്‍ അവന്റെ നാലില്‍ മൂന്ന് ഭാഗം നരകത്തില്‍ നിന്ന് മോചിപ്പിക്കും. ഇനി ഒരാള്‍ ഇത് നാല് തവണ പറഞ്ഞാല്‍ ആ ദിനം അല്ലാഹു അവനെ നരകത്തില്‍ നിന്ന് മോചിപ്പിക്കും. (സുനനുഅബൂദാവൂദ് : 5069 – ശൈഖ് ഇബ്നുബാസ് തുഹ്ഫയില്‍ ഹദീസിനെ ഹസനാക്കി അംഗീകരിച്ചിട്ടുണ്ട്)
100 തവണ ചൊല്ലുക
سُبْحَانَ اللهِ
സുബ്ഹാനല്ലാഹ്
അല്ലാഹു എത്ര പരിശുദ്ധന്‍
عن عمرو بن شعيب، عن أبيه، عن جده، قال: قال رسول الله صلى الله عليه وسلم: من قال: سبحان الله مائة مرة قبل طلوع الشمس، وقبل غروبها، كان أفضل من مائة بدنة
നബി (സ്വ) പറഞ്ഞു:ഒരാള്‍ ദിവസവും രാവിലെ സൂര്യന്‍ ഉദിച്ച് പൊന്തുന്നതിന് മുമ്പ് 100 തവണയും വൈകുന്നേരം സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് 100 തവണയും സുബ്ഹാനല്ലാഹ് എന്ന് ചൊല്ലിയാല്‍ അത് നൂറ് പെണ്‍ഒട്ടകത്തേക്കാളും (അഥവാ അവയെ ദാനം ചെയ്തതിനേക്കാളും) അയാള്‍ക്ക് ഉത്തമമാണ്. (അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു – അത്ത൪ഗീബ് വത്ത൪ഹീബ് :658)
100 തവണ ചൊല്ലുക
الْحَمْدُ للهِ
അല്‍ഹംദുലില്ലാഹ്
സ്തുതികള്‍ മുഴുവനും അല്ലാഹുവിന് മാത്രം
ومن قال: الحمد لله مائة مرة قبل طلوع الشمس، وقبل غروبها، كان أفضل من مائة فرس يحمل عليها
നബി (സ്വ) പറഞ്ഞു:ഒരാള്‍ ദിവസവും രാവിലെ സൂര്യന്‍ ഉദിച്ച് പൊന്തുന്നതിന് മുമ്പ് 100 തവണയും വൈകുന്നേരം സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് 100 തവണയും അല്‍ഹംദുലില്ലാഹ് എന്ന് ചൊല്ലിയാല്‍ അത് അയാള്‍ക്ക് അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ ഭാരം വഹിക്കുന്ന നൂറ് കുതിരകളേക്കാളും (അഥവാ അവയെ ദാനം ചെയ്തതിനേക്കാളും) അയാള്‍ക്ക് ഉത്തമമാണ്. (അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു – അത്ത൪ഗീബ് വത്ത൪ഹീബ് :658)
100 തവണ ചൊല്ലുക
اللهُ أَكْبَرُ
അല്ലാഹുഅക്ബര്‍
അല്ലാഹു ഏറ്റവും വലിയവനാണ്
ومن قال: الله أكبر مائة مرة قبل طلوع الشمس، وقبل غروبها، كان أفضل من عتق مائة رقبة
നബി (സ്വ) പറഞ്ഞു:ഒരാള്‍ ദിവസവും രാവിലെ സൂര്യന്‍ ഉദിച്ച് പൊന്തുന്നതിന് മുമ്പ് 100 തവണയും വൈകുന്നേരം സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് 100 തവണയും അല്ലാഹു അക്ബ൪ എന്ന് ചൊല്ലിയാല്‍ അത് അയാള്‍ക്ക് നൂറ് അടിമകളെ മോചിപ്പിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. (അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു – അത്ത൪ഗീബ് വത്ത൪ഹീബ് :658)
100 തവണ ചൊല്ലുക
سُبْحـانَ اللهِ وَبِحَمْـدِهِ
സുബ്ഹാനല്ലാഹി വബിഹംദിഹി
അല്ലാഹു എത്ര പരിശുദ്ധന്‍. അവനെ സ്തുതിക്കുന്നതോടൊപ്പം (അവനെ ഞാന്‍ പരിശുദ്ധപ്പെടുത്തുന്നു). (മുസ്ലിം: 2692)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ قَالَ حِينَ يُصْبِحُ وَحِينَ يُمْسِي سُبْحَانَ اللَّهِ وَبِحَمْدِهِ مِائَةَ مَرَّةٍ . لَمْ يَأْتِ أَحَدٌ يَوْمَ الْقِيَامَةِ بِأَفْضَلَ مِمَّا جَاءَ بِهِ إِلاَّ أَحَدٌ قَالَ مِثْلَ مَا قَالَ أَوْ زَادَ عَلَيْهِ
നബി (സ്വ) അരുളി : ദിവസവും രാവിലെയും വൈകുന്നേരവും 100 തവണ സുബ്ഹാനല്ലാഹി വബിഹംദിഹി എന്ന് ചൊല്ലിയാല്‍ പരലോകത്ത് അയാളേക്കാള്‍ ഉല്‍കൃഷ്ടരായി ആരും വരില്ല, അയാള്‍ ചൊല്ലിയ അത്ര ചൊല്ലിയവനും അതിനേക്കാള്‍ കൂടുതല്‍ ചൊല്ലിയവനുമല്ലാതെ. (മുസ്ലിം: 2692)
عن رجل من الأنصار:قَالَ رَسُولُ اللَّهِ صلى الله عليه وسلم : قال نوحٌ لابنِهِ: إنِّي مُوصِيكَ بوصيَّةٍ وقاصِرُها لكي لا تنساها، أُوصِيك باثنتَيْنِ، وأنهاك عن اثنتيْنِ: أمّا اللَّتانِ أُوصِيكَ بهِما، فيستبشِرُ اللهُ بِهِما وصالِحُ خَلقِه، وهما يُكثرانِ الوُلوجَ على اللهِ: أُوصِيك بـ(لا إلهَ إلّا اللهُ)، فإنّ السَّمواتِ والأرضِ لَو كانَتا حلقةً قَصمَتْهُما، ولَو كانَتا في كفَّةٍ وزنتْهُما. وأُوصِيك بـ(سُبحانَ اللهِ وبِحَمدِه)، فإنّهُما صلاةُ الخَلقِ، وبهما يُرْزَقُ الخلقُ، وإنْ مِن شَيْءٍ إلّا يُسَبِّحُ بِحَمْدِهِ ولَكِنْ لا تَفْقَهُونَ تَسْبِيحَهُمْ إنَّهُ كانَ حَلِيمًا غَفُورًا. وأمّا اللَّتانِ أنهاك عَنهُما، فيحتَجبُ اللهُ منهُما وصالِحُ خلقِه: أنهاكَ عن الشِّركِ والكِبْرِ
അനുസ്വാരികളിൽ പെട്ട ഒരു സ്വഹാബിയിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: നൂഹ് (അ) തന്റെ മകനോട് പറഞ്ഞു: ഞാൻ നിനക്ക് ഒരു വസിയത്ത് തരികയാണ്, നീ മറക്കാതിരിക്കാൻ അത് ചുരുക്കുകയുമാണ്. ഞാൻ രണ്ട് കാര്യങ്ങൾ കൊണ്ട് വസിയ്യത്ത് ചെയ്യുകയാണ്. രണ്ട് കാര്യങ്ങളെ തൊട്ട് തടയുകയുമാണ്. ഈ കാര്യങ്ങൾ കൊണ്ട് അല്ലാഹു സന്തുഷ്ടനാകും. അവന്റെ ദാസന്മാരും സന്തോഷിക്കുന്നതാണ്. ഈ രണ്ടു കാര്യങ്ങൾ അധികരിച്ച് അവന്റെ അടുക്കലേക്ക് പ്രവേശിക്കുന്നതായ സൽകർമ്മമാണ്. ഞാൻ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ കൊണ്ട് വസിയ്യത്ത് ചെയ്യുകയാണ്. കാരണം ആകാശഭൂമികൾ വളയം ആക്കിയാൽ അത് (ലാ ഇലാഹ ഇല്ലല്ലാഹ്) അതിനെ തകർക്കുന്നതാണ്. നീ അത് മീസാനിലായി കൊണ്ട് തുലനം ചെയ്താൽ അവ (ആകാശഭൂമി) രണ്ടിനെക്കാളും കനം തൂങ്ങുന്നതാണ്. പിന്നീട് ‘സുബ്ഹാനല്ലാഹി വബിഹംദിഹി’ എന്നതുകൊണ്ട് ഞാൻ നിനക്ക് വസ്വിയത്ത് നൽകുകയാണ്. അത് സർവ്വ സൃഷ്ടികളുടെയും പ്രാർത്ഥനയാണ്. അതുമൂലം അവർക്ക് ഉപജീവനം നൽകപ്പെടുന്നു.
ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്‍റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു. (ഖുർആൻ:17/44)
എന്നാൽ ഞാൻ നിന്നോട് വിരോധിക്കുന്ന കാര്യം, ആ കാര്യത്തിൽ നിന്ന് അല്ലാഹു മറയിട്ടിട്ടുണ്ട് (അവന്റെയടുക്കൽ പ്രവേശിക്കുകയില്ല). അവന്റെ സദ്’വൃത്തരായ അടിമകളും മറ സ്വീകരിച്ചിട്ടുണ്ട്. അത് ശിർക്കും അഹങ്കാരവും ആണ്. (صحيح الترغيب ١٥٤٣ )
100 തവണ ചൊല്ലുക
لاَ إِلَهَ إِلاَّ اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهْوَ عَلَى كُلِّ شَىْءٍ قَدِيرٌ
ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീകലഹു ലഹുല്‍ മുല്‍കു വ ലഹുല്‍ ഹംദു വ ഹുവ അലാ കുല്ലി ശയ്ഇന്‍ ഖദീര്‍
യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും പരമാധിപത്യവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهْوَ عَلَى كُلِّ شَىْءٍ قَدِيرٌ. فِي يَوْمٍ مِائَةَ مَرَّةٍ، كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ، وَكُتِبَ لَهُ مِائَةُ حَسَنَةٍ، وَمُحِيَتْ عَنْهُ مِائَةُ سَيِّئَةٍ، وَكَانَتْ لَهُ حِرْزًا مِنَ الشَّيْطَانِ يَوْمَهُ ذَلِكَ، حَتَّى يُمْسِيَ، وَلَمْ يَأْتِ أَحَدٌ بِأَفْضَلَ مِمَّا جَاءَ بِهِ إِلاَّ رَجُلٌ عَمِلَ أَكْثَرَ مِنْهُ
നബി (സ്വ) അരുളി : ആരെങ്കിലും ഒരു ദിവസം നൂറ് തവണ ഇപ്രകാരം ചൊല്ലിയാല്‍ അയാള്‍ക്ക് പത്ത് അടിമയെ മോചിപ്പിച്ചതിന് തുല്യം (പ്രതിഫലം) ഉണ്ട്. കൂടാതെ അയാള്‍ക്ക് നൂറ് നന്മകള്‍ രേഖപ്പെടുത്തപ്പെടുകയും, അയാളുടെ നൂറ് തിന്മകള്‍ മായ്ക്കപ്പെടുകയും, ആ ദിവസം വൈകുന്നേരംവരെ അയാള്‍ക്ക് ശൈത്വാനില്‍ നിന്ന് അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കുന്നതുമാണ്. (പിന്നീട് അന്ന്‍ വൈകുന്നേരവും ഇത് ചൊല്ലിയാല്‍ പിറ്റേന്ന് രാവിലെ വരെയും സംരക്ഷണം ലഭിക്കുന്നതാണ്) ശേഷം അതിനെക്കാള്‍ കൂടുതല്‍ ചെയ്താലല്ലാതെ അയാളെക്കാള്‍ ഉത്കൃഷ്ടമായിട്ടാരുമുണ്ടാകില്ല. (ബുഖാരി :6403)
ومن قال: لا إله إلا الله، وحده، لا شريك له، له الملك وله الحمد، وهو على كل شيء قدير مائة مرة قبل طلوع الشمس، وقبل غروبها، لم يجئ يوم القيامة أحد بعمل أفضل من عمله، إلا من قال قوله، أو زاد
നബി (സ്വ) അരുളി : ഒരാള്‍ ദിവസവും രാവിലെ സൂര്യന്‍ ഉദിച്ചു പൊങ്ങുന്നതിന് മുമ്പ് 100 തവണയും വൈകുന്നേരം സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് 100 തവണയും ‘ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍ മുല്‍കു വ ലഹുല്‍ ഹംദു വ ഹുവ അലാ കുല്ലി ശയ്ഇന്‍ ഖദീര്‍’ ചൊല്ലിയാല്‍ അയാള്‍ കൊണ്ടു വന്നതിനേക്കാള്‍ ഉത്തമമായ ക൪മ്മം പരലോകത്ത് മറ്റൊരാളും ഖൊണ്ടുവരികയില്ല. അയാള്‍ ചൊല്ലിയതുപോലെ ചൊല്ലിയവനും അതിനേക്കാള്‍ കൂടുതല്‍ ചൊല്ലിയവനുമല്ലാതെ. (അത്ത൪ഗീബ് വ ത്ത൪ഹീബ് :658 – ശൈഖ് അല്‍ബാനി)
10 തവണ ചൊല്ലുക
اللَّهُمَّ صَلِّ وَ سَلِّمْ عَلَى نَبِيِّنَا مُحَمَّدٍ
അല്ലാഹുമ്മ സ്വല്ലി വ സല്ലിം അലാ നബിയ്യിനാ മുഹമ്മദിന്‍.
അല്ലാഹുവേ, ഞങ്ങളുടെ നബി മുഹമ്മദ് (സ്വ)യുടെ മേല്‍ നിന്റെ അനുഗ്രഹവും രക്ഷയും ചൊരിയേണമേ. (സ്വഹീഹ് ജാമിഅ് :6357)
നബി(സ്വ) അരുളി : ആരെങ്കിലും എന്റെ മേല്‍ രാവിലെ പത്തും വൈകുന്നേരം പത്തും സ്വലാത്ത് ചൊല്ലിയാല്‍ അവര്‍ക്ക് എന്റെ പരലോക ശുപാര്‍ശ ഖിയാമത്ത് നാളില്‍ ലഭിക്കപ്പെടും.(സ്വഹീഹ് ജാമിഅ് :2357)
عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ مَنْ صَلَّى عَلَىَّ وَاحِدَةً صَلَّى اللَّهُ عَلَيْهِ عَشْرًا
അബൂ ഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു: വല്ലവനും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനുവേണ്ടി പത്ത് സ്വലാത്ത് ചൊല്ലുന്നതാണ്. ( മുസ്ലിം 1/306 , 408)
അല്ലാഹു അവന് വേണ്ടി പത്ത് സ്വലാത്ത് ചൊല്ലുന്നതാണെന്ന് പറഞ്ഞാല്‍ അവനെ കുറിച്ച് പ്രശംസിച്ച് പറയുമെന്നും അവനെ അനുഗ്രഹിക്കുമെന്നുമാണ്.
ദിവസവും ഏതെങ്കിലും ഒരു സമയം ചൊല്ലേണ്ട ദിക്റുകള്‍
100 തവണ ചൊല്ലുക
أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ
അസ്തഗ്ഫിറുല്ലാഹ വ അതൂബു ഇലയ്ഹി.
അല്ലാഹുവേ, നിന്നോട് ഞാന്‍ പൊറുക്കുവാന്‍ തേടുകയും നിന്റെ മാര്‍ഗത്തിലേക്ക് ഞാന്‍ പാശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു. (മുസ്ലിം :2702)
عَنِ ابْنَ عُمَرَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : يَا أَيُّهَا النَّاسُ تُوبُوا إِلَى اللَّهِ فَإِنِّي أَتُوبُ فِي الْيَوْمِ إِلَيْهِ مِائَةَ مَرَّةٍ
നബി(സ) പറഞ്ഞു: ജനങ്ങളെ , നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടങ്ങുകയും അവനോട് പാപമോചനത്തിന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. കാരണം ഞാന്‍ ദിവസവും നൂറ് പ്രാവശ്യം (അല്ലാഹുവിലേക്ക് ഖേദിച്ച്) മടങ്ങുന്നു. (മുസ്ലിം:2702)
10 തവണ ചൊല്ലുക
لا إلهَ إلاّ اللّهُ وحْـدَهُ لا شَـريكَ لهُ، لهُ المُـلْكُ ولهُ الحَمْـد، وهُوَ على كُلّ شَيءٍ قَدير
ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍ മുല്‍കു വ ലഹുല്‍ ഹംദു വ ഹുവ അലാ കുല്ലി ശയ്ഇന്‍ ഖദീര്‍
യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും പരമാധിപത്യവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്.
مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ عَشْرَ مِرَارٍ كَانَ كَمَنْ أَعْتَقَ أَرْبَعَةَ أَنْفُسٍ مِنْ وَلَدِ إِسْمَاعِيلَ
നബി (സ്വ) അരുളി : ആരെങ്കിലും 10 തവണ ഇപ്രകാരം ചൊല്ലിയാല്‍ അയാള്‍ക്ക് നാല് അടിമയെ മോചിപ്പിച്ചതിന് തുല്യം (പ്രതിഫലം) ഉണ്ട്.(മുസ്ലിം :2693)
3 തവണ’ ചൊല്ലുക
اَللهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارِ
അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ ജന്നത്ത വഅഊദുബിക മിനന്നാര്‍
അല്ലാഹുവേ, നിന്നോട് ഞാന്‍ സ്വര്‍ഗം ചോദിക്കുകയും നരകത്തില്‍ നിന്ന് രക്ഷതേടുകയും ചെയ്യുന്നു
قال رسول الله صلى الله عليه وسلم : من سأل الله الجنة ثلاث مرات ، قالت الجنة : اللهم أدخله الجنة ، ومن استجار من النار ثلاث مرات ، قالت النار : اللهم أجره من النار
റസൂല്‍ (സ്വ) പറഞ്ഞു: ആരെങ്കിലും അല്ലാഹുവോട് മൂന്നുതവണ സ്വര്‍ഗത്തെ ചോദിച്ചാല്‍, സ്വര്‍ഗം പറയും: ‘അല്ലാഹുവേ നീ അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കണേ’. ആരെങ്കിലും അല്ലാഹുവോട് മൂന്ന്‍ തവണ നരകത്തില്‍ നിന്നും രക്ഷ ചോദിച്ചാല്‍, നരകം പറയും: ‘അല്ലാഹുവേ നീ അവനെ നരകത്തില്‍ നിന്നും സംരക്ഷിക്കണേ. (തിര്‍മിദി – നസാഇ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഏത് സമയത്തും എത്രയും ചൊല്ലാവുന്ന ചില ദിക്റുകള്‍
പ്രത്യേകിച്ച് എണ്ണമൊന്നും നിശ്ചയിച്ചിട്ടില്ലാത്ത ഏത് സമയത്തും ചൊല്ലാവുന്നതും വമ്പിച്ച പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതുമായ ചില ദിക്റുകള്‍ താഴെ ചേ൪ക്കുന്നു.
سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ
സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹുഅക്ബര്‍
അല്ലാഹു എത്ര പരിശുദ്ധന്‍ – സ്തുതികള്‍ മുഴുവനും അല്ലാഹുവിന് മാത്രം – യഥാര്‍ഥ ആരാധ്യനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല – അല്ലാഹു ഏറ്റവും വലിയവനാണ്
ഈ നാല് വാക്യങ്ങളുടെ ശ്രേഷ്ടതകള്‍
- ഇവ ഏറ്റവും നല്ല വാക്യങ്ങളാണ്.(അബൂദാവൂദ്)
- അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ വചനങ്ങളാണ്.(മുസ്‌ലിം: 2137)
- നബി(സ്വ) ഏറെ ഇഷ്ടപ്പെട്ട വചനങ്ങളാണ്.(മുസ്‌ലിം: 2695)
- പാപങ്ങള്‍ മായ്ക്കുപ്പെടും.(സുനനുത്തുര്‍മുദി: 3533 – സ്വഹീഹുല്‍ ജാമിഅ് : 1601)
- സ്വര്‍ഗത്തിലേക്കുള്ള കൃഷിയാണ്. (തുര്‍മുദി: 3462 – സില്‍സിലത്തുസ്സ്വഹീഹ: 105)
- നന്‍മയായി രേഖപ്പെടുത്തും.(അഹ്മദ് / മുസ്നദ് : 2/302 – ഹാകിം / അല്‍മുസ്തദ്റക് : 1/512 – അല്‍ബാനി / സ്വഹീഹ് ജാമിഅ് :1718)
- നരകത്തില്‍ നിന്നും സുരക്ഷയാണ്. (ഹാകിം / മുസ്തദ്റക് :1/541 – നസാഇ / അസ്സുനനുല്‍ കുബ്റാ : 6/212 – അല്‍ബാനി / സ്വഹീഹ് ജാമിഅ്:3214)
- അല്ലാഹുവിന്റെ അടുക്കല്‍ ഈ ദിക്റുകള്‍ അവയുടെ ആളുകളെ അനുസ്മരിക്കും. (അഹ്മദ് / മുസ്‌നദ് :4/268, 271 – ഇബ്നുമാജ / സുനന്‍: 3809 – ഹാകിം / അല്‍ മുസ്തദ്‌റക്: 1/503)
- നന്‍മയുടെ തുലാസില്‍ ഭാരം കൂടും. (ഹാകിം / മുസ്തദ്റക് :1/511,512 – നസാഇ / അസ്സുനനുല്‍ കുബ്റാ: 6/50 – സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ :3/114, 338)
- സ്വദഖയുടെ പ്രതിഫലം. (മുസ്ലിം:1006)
- വിശുദ്ധ ഖു൪ആന്‍ പാരായണം ചെയ്യാന്‍ കഴിയാത്തവ൪ക്കുള്ള വചനം. (അബൂദാവൂദ് /സുനന്‍ :832 – നസാഇ / സുനന്‍:2/143 – ദാറക്വുത്നി /സുനന്‍ :1/313,314 – അല്‍ബാനി / സ്വഹീഹു അബീദാവൂദ് :1/157)
لَا حَوٍلَ وَلَا قُوَّةَ إِلَّا باللهِ
ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്
അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല
قال رسول الله صلى الله عليه وسلم : يا عبد الله بن قيس ألا أدلك على كلمة هي كنز من كنوز الجنة ؟ لا حول ولا قوة إلا بالله
റസൂല്‍ (സ്വ) പറഞ്ഞു: അല്ലയോ അബ്ദുല്ലാഹിബ്നു ഖൈസ്, സ്വര്‍ഗ്ഗത്തിലെ നിധികളില്‍ ഒരു നിധിയായ ഒരു വാക്ക് ഞാന്‍ നിനക്ക് പറഞ്ഞു തരട്ടെയോ ? ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് (ബുഖാരി)
سُبْحَانَ اللهِ، وَالْحَمْدُ للهِ، وَلَا إِلَهَ إَلَّا اللهُ وَاللهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إلَّا باللهِ
സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വ ലാഇലാഹ ഇല്ലല്ലാഹു വല്ലാഹുഅക്ബര്‍, ലാഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്
അല്ലാഹു എത്ര പരിശുദ്ധന്‍ – സ്തുതികള്‍ മുഴുവനും അല്ലാഹുവിന് മാത്രം – യഥാര്‍ഥ ആരാധ്യനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല – അല്ലാഹു ഏറ്റവും വലിയവനാണ് – അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല.
عَنِ ابْنِ أَبِي أَوْفَى، قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ إِنِّي لاَ أَسْتَطِيعُ أَنْ آخُذَ شَيْئًا مِنَ الْقُرْآنِ فَعَلِّمْنِي شَيْئًا يُجْزِئْنِي مِنَ الْقُرْآنِ . فَقَالَ “ قُلْ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
ഒരാള്‍ നബിയുടെ അടുക്കല്‍ വന്നിട്ട് എനിക്ക് ഖു൪ആനില്‍ നിന്നും യാതൊന്നും പഠിക്കാന്‍ കഴിയുന്നില്ലെന്നും അതിന് പകരമായി പ്രതിഫലാ൪ഹമായത് എന്തെങ്കിലും പഠിപ്പിച്ച തരുവാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ നബി(സ്വ) അരുളി : നീ പറയുക: സുബ്ഹാനല്ലാഹി വല്‍ഹംദുലില്ലാഹി വ ലാഇലാഹ ഇല്ലല്ലാഹു വല്ലാഹുഅക്ബര്‍, ലാഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്. (നസാഇ:924)
سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ
സുബ്ഹാനല്ലാഹി വബി ഹംദിഹി, സുബ്ഹാനല്ലാഹില്‍ അളീം
അല്ലാഹു എത്ര പരിശുദ്ധന്‍. അവനെ സ്തുതിക്കുന്നതോടൊപ്പം (അവനെ ഞാന്‍ പരിശുദ്ധപ്പെടുത്തുന്നു). സര്‍വ്വ മഹത്വമുള്ളവനായ അല്ലാഹു എത്ര പരിശുദ്ധന്‍.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : كَلِمَتَانِ خَفِيفَتَانِ عَلَى اللِّسَانِ ثَقِيلَتَانِ فِي الْمِيزَانِ حَبِيبَتَانِ إِلَى الرَّحْمَنِ: سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ
റസൂല്‍ (സ്വ) പറഞ്ഞു: നാവിന് പറയാന്‍ ഏറെ എളുപ്പമുള്ളതും, എന്നാല്‍ മീസാനില്‍ ഏറെ കനം തൂങ്ങുന്നതും, അല്ലാഹുവിന് ഏറെ ഇഷ്ടമുള്ളതുമായ രണ്ട് വാക്കുകളാണ് : സുബ്ഹാനല്ലാഹി വബി ഹംദിഹി, സുബ്ഹാനല്ലാഹില്‍ അളീം. ( മുസ്‌ലിം:2694)
سُبْحَانَ اللهِ الْعَظِيم وَبِحَمْدِهِ
സുബ്ഹാനല്ലാഹില്‍ അളീം വബിഹംദിഹി
സര്‍വ്വ മഹത്വമുള്ളവനായ അല്ലാഹു എത്ര പരിശുദ്ധന്‍. അവനെ സ്തുതിക്കുന്നതോടൊപ്പം (അവനെ ഞാന്‍ പരിശുദ്ധപ്പെടുത്തുന്നു)
عَنْ جَابِرٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَنْ قَالَ سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ غُرِسَتْ لَهُ نَخْلَةٌ فِي الْجَنَّةِ
റസൂല്‍ (സ്വ) പറഞ്ഞു : ആരെങ്കിലും ‘സുബ്ഹാനല്ലാഹില്‍ അളീം വബിഹംദിഹി’ എന്ന് ചൊല്ലിയാല്‍ അവന് സ്വര്‍ഗത്തില്‍ ഒരു ഈത്തപ്പന നടപ്പെടുന്നതാണ്. (തിര്‍മിദി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
പള്ളിയില്‍ വെച്ചോ വീട്ടില്‍ വെച്ചോ മറ്റെവിടെയെങ്കിലും വെച്ചോ രാവിലത്തെയും വൈകുന്നേരത്തെയുമുള്ള ദിക്റ് – ദുആകള്‍ നി൪വ്വഹിക്കാവുന്നതാണ്. സുബ്ഹി നമസ്കാരം പള്ളിയില്‍ ജമാഅത്തായി നി൪വ്വഹിച്ച് കഴിഞ്ഞാല്‍, നമസ്കാരാനന്തരമുള്ള ദിക്റുകളും ദുആകളും നി൪വ്വഹിച്ച് കഴിഞ്ഞാല്‍പിന്നെ സൂര്യോദയത്തിന് ഏകദേശം 30-40 മിനിട്ട് മാത്രമേ ബാക്കി കാണുകയുള്ളൂ. അതുകൊണ്ടുതന്നെ സുബ്ഹി നമസ്കാരവും ദിക്റ് – ദുആകളും നി൪വ്വഹിച്ച് കഴിഞ്ഞ് അവിടെ ഇരുന്നുകൊണ്ടുതന്നെ രാവിലത്തെയും വൈകുന്നേരത്തെയുമുള്ള ദിക്റ് – ദുആകള്‍ നി൪വ്വഹിക്കുന്നതാണ് കൂടുതല്‍ സൌകര്യപ്രദം.
عَنْ جَابِرِ بْنِ سَمُرَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا صَلَّى الْفَجْرَ جَلَسَ فِي مُصَلاَّهُ حَتَّى تَطْلُعَ الشَّمْسُ حَسَنًا
ജാബിറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) സുബ്ഹി നമസ്കാരം നി൪വ്വഹിച്ച് കഴിഞ്ഞാല്‍ നന്നായി സൂര്യന്‍ ഉദിച്ച് ഉയരുന്നതുവരെ അവിടെ ഇരുന്ന് (ദിക്റ് – ദുആകള്‍ നി൪വ്വഹിക്കുമായിരുന്നു). (മുസ്ലിം: 670)
സൂര്യന്‍ ഉദിച്ച് ഏകദേശം 15-20 എത്തുമ്പോള്‍ രണ്ടു റക്അത്ത് നമസ്കരിച്ചാൽ പരിപൂ൪ണ്ണമായ ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം ലഭിക്കുന്നതാണ്.
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَنْ صَلَّى الْغَدَاةَ فِي جَمَاعَةٍ ثُمَّ قَعَدَ يَذْكُرُ اللَّهَ حَتَّى تَطْلُعَ الشَّمْسُ ثُمَّ صَلَّى رَكْعَتَيْنِ كَانَتْ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ ” . قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” تَامَّةٍ تَامَّةٍ تَامَّةٍ ”
അനസ് ഇബ്നു മാലികില്‍(റ) നിന്ന് നിവേദനം :നബി (സ്വ)പറഞ്ഞു: ഒരാൾ ജമാഅത്തായി സുബ്ഹി നമസ്കരിക്കുകയും ശേഷം സൂര്യോദയം വരെ അല്ലാഹുവിനെ സ്മരിച്ചു കൊണ്ടു ഇരിക്കുകയും പിന്നീട് രണ്ടു റക്അത്ത് നമസ്കരിക്കുകയും ചെയ്‌താൽ പരിപൂർണ്ണമായ, പരിപൂർണ്ണമായ, പരിപൂർണ്ണമായ ഉംറയുടെയും ഹജ്ജിന്റെയും പ്രതിഫലം പോലെയുള്ളത് അവനുണ്ടാവുന്നതാണ്. (തിർമുദി :586 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
അസ്വര്‍ നമസ്കരിച്ച് നമസ്കാരാനന്തരമുള്ള ദിക്‌റുകളും ദുആയും നി൪വ്വഹിച്ച ശേഷം മഗ്രിബ് വരെയുള്ള സമയത്തില്‍ വൈകുന്നേരത്തെ ദിക്റ് ചൊല്ലാവുന്നതാണ്.