ലോകത്തിലുടനീളം മുസ്ലിംകളെ ഇരുട്ടിന്റെ ശക്തികള്‍ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മുസ്ലിംകളെ അവരുടെ രാജ്യത്ത് നിന്നും പുറത്താക്കും, മുസ്ലിംകളുടെ പൌരത്വം ഇല്ലാതാക്കും, ഇസ്ലാം അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുകയില്ല, മുസ്ലിംകളെ ശാരീരിരികമായും മാനസികമായും പീഢിപ്പിക്കും, മുസ്ലിംകളെ അവഹേളിക്കുകയും അവരെ രണ്ടാംതരം പൌരന്‍മാരായി തരം താഴ്ത്തും തുടങ്ങി പല തരത്തിലാണ് മുസ്ലിംകളെ ശത്രുക്കള്‍ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അതിനായി പല നാടുകളിലും ശത്രുക്കള്‍ പരിശ്രമം നടത്തുകയും അവസരം കാത്തിരിക്കുകയും ചെയ്യുന്നു. നല്ലവരായ അമുസ്ലിംകള്‍ക്കിടയില്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിച്ചും അവരെ തെറ്റിദ്ധരിപ്പിച്ചും ശത്രുക്കള്‍ ഭീതി പട൪ത്തുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഏതൊരു മുസ്ലിമും ചിന്തിക്കുകയും പ്രാവ൪ത്തികമാക്കുകയും ചെയ്യേണ്ടുന്ന ചില കാര്യങ്ങളുണ്ട്.
ഒരു മനുഷ്യൻ മുസ്‌ലിമാകുന്നത് അവൻ അല്ലാഹുവുമായി കരാറിൽ ഏർപ്പെടുമ്പോഴാണ്. അല്ലാഹുവും അവന്റെ അടിമയുമായുള്ള ഈ കരാറിനാണ് ശഹാദത്ത് എന്ന് പറയുന്നത്.
أشهد أن لا إله إلا الله و أشهد أن محمد رسول الله
യഥാർത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ലെന്നും , മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു
ഈ ലോകവും അതിലെ സകലതിനെയും സൃഷ്ടിച്ച് സംവിധാനിച്ച് സംരക്ഷിക്കുന്ന അല്ലാഹു മാത്രമാണ് യഥാ൪ത്ഥ ആരാധ്യനെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണെന്നും ഒരാള്‍ക്ക് ബോധ്യപ്പെടുമ്പോഴാണ് അയാള്‍ അത് അംഗീകരിച്ചുകൊണ്ട് ശഹാദത്ത് പറയുന്നത്. ഒരാൾ ഈ ശഹാദത്ത് പറയുന്നതോടു കൂടിയാണ് ഇസ്‌ലാമിന്റെ വൃത്തത്തിലേക്ക് കടക്കുന്നത്.
അതിനു ശേഷം അല്ലാഹു നോക്കുന്നത് അവന്റെ അടിമ ഏ൪പ്പെട്ടിട്ടുളള ഈ കരാറിൽ അവൻ എത്രത്തോളം സത്യസന്ധത കാണിക്കുന്നു എന്നതാണ്. ഇതിനാണ് നാം പരീക്ഷണം എന്ന് പറയുന്നത്. ഐഹിക ജീവിതം നമ്മെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. ആ പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ പ്രയാസങ്ങളും ദുരിതങ്ങളും സംഭവിക്കുന്നത്.
ٱﻟَّﺬِﻯ ﺧَﻠَﻖَ ٱﻟْﻤَﻮْﺕَ ﻭَٱﻟْﺤَﻴَﻮٰﺓَ ﻟِﻴَﺒْﻠُﻮَﻛُﻢْ ﺃَﻳُّﻜُﻢْ ﺃَﺣْﺴَﻦُ ﻋَﻤَﻼً ۚ ﻭَﻫُﻮَ ٱﻟْﻌَﺰِﻳﺰُ ٱﻟْﻐَﻔُﻮﺭُ
നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.(ഖു൪ആന്‍:67/2)
ﻭَﻧَﺒْﻠُﻮﻛُﻢ ﺑِﭑﻟﺸَّﺮِّ ﻭَٱﻟْﺨَﻴْﺮِ ﻓِﺘْﻨَﺔً ۖ ﻭَﺇِﻟَﻴْﻨَﺎ ﺗُﺮْﺟَﻌُﻮﻥَ
ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.(ഖു൪ആന്‍:21/35)
ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.(ഖു൪ആന്‍:2/155)
മനുഷ്യജീവിതത്തിന്റെ ലക്ഷ്യം സ്വ൪ഗ പ്രവേശനമാണ്. ശഹാദത്ത് അംഗീകരിക്കുന്നതോടൊപ്പം ഐഹിക ജീവിതത്തിലെ പരീക്ഷണത്തില്‍ വിജയിക്കുന്നവ൪ക്ക് മാത്രമാണ് സ്വ൪ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കുന്നത്. നന്‍മ ചെയ്യുന്നവ൪ക്ക് അതിന്റെ പ്രതിഫലം നല്‍കുന്നതിനുവേണ്ടിയും തിന്‍മ ചെയ്യുന്നവ൪ക്ക് അതിന്റെ പ്രതിഫലം നല്‍കുന്നതിനുവേണ്ടിയും ക്ഷമ അവലംബിക്കുന്നവ൪ക്ക് അതിനുള്ള പ്രതിഫലം നല്‍കുന്നതിനുവേണ്ടിയും അല്ലാഹു പരീക്ഷിച്ച് കൊണ്ടിരിക്കുന്നു.യാതൊരു പരീക്ഷണവുമില്ലാതെ ഇവിടെ സുഖിച്ച് കഴിഞ്ഞ് വെറുതെ സ്വ൪ഗത്തില്‍ കടക്കാമെന്നുള്ളത് വെറും വ്യമോഹം മാത്രം.
أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ – وَلَقَدْ فَتَنَّا ٱلَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُوا۟ وَلَيَعْلَمَنَّ ٱلْكَٰذِبِينَ
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും.(ഖു൪ആന്‍:29/2-3)
ഈ പരീക്ഷണങ്ങൾ ഓരോരുത്തരുടെയും വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹിക-സമ്പത്തിക രംഗങ്ങളിലുമെല്ലാം അനുഭവിക്കേണ്ടി വരും. ജീവിതത്തിന്റെ അവസാന നിമിഷം വരെയും ഈ പരീക്ഷണം നാം നേരിടേണ്ടി വരും. ജീവിതത്തിലെ ഓരോ പരീക്ഷണത്തിലും വിജയിക്കുന്നവർക്ക് അല്ലാഹു ഉന്നതമായ സ്ഥാനം നൽകുകയും വീണ്ടും കടുത്ത പരീക്ഷണങ്ങൾ നല്‍കുകയും വീണ്ടും സ്ഥാനങ്ങൾ ഉയർത്തുകയും ചെയ്യും. ഇങ്ങനെ അല്ലാഹുവിലേക്ക് അവർ അവരുടെ കരാറിൽ കാണിക്കുന്ന സത്യസന്ധതയിൽ അടുക്കുന്നതാണ്. അദൃശ്യമായ ലോകത്തുള്ള വിശ്വാസം അഥവാ എല്ലാ വിശ്വാസ കാര്യങ്ങളിലും ദൃഢത കൈവരിച്ചവർക്കാണ് ഇതിൽ വളരെ എളുപ്പത്തിൽ വിജയിക്കാൻ സാധിക്കുകയുള്ളു.പരീക്ഷണങ്ങളിൽ തോൽക്കുന്നവന്റെ അവസ്ഥയോ, അഥവാ താൻ അല്ലാഹുവുമായി ചെയ്ത കരാറിൽ സത്യസന്ധത കാണിക്കാതെ കളവ് കാണിക്കുന്നവർ അല്ലാഹുവിൽ നിന്ന് അകലുകയും കപടതയുടെ പടുകുഴിയിൽ ചെന്ന് വീഴുകയും ചെയ്യും.
മുസ്ലിംകള്‍ എന്തുകൊണ്ട് പീഢിപ്പിക്കപ്പെടുന്നുവെന്നാണല്ലോ നാം അന്വേഷിക്കുന്നത്. ഒന്നാമതായി മനസ്സിലാക്കേണ്ടത് മുസ്ലിംകള്‍ അല്ലാഹുവുമായി ഏ൪പ്പെട്ടിട്ടുള്ള കരാറില്‍ സത്യസന്ധത പാലിക്കുന്നുണ്ടോയെന്ന് അല്ലാഹു പരീക്ഷിക്കുകയാണ് ചെയ്യുന്നത്. അതിന്റെ ഭാഗമായിട്ടുള്ള സത്യവിശ്വാസികളോടുള്ള ഇത്തരം ഭീഷണികളും പേടിപ്പെടുത്തലുകളുമൊക്കെ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. സത്യപ്രബോധനവുമായി കടന്നുവന്ന വിവിധ പ്രവാചകന്‍മാരോട് സത്യത്തിന്റെ ശത്രുകളുടെ നിലപാട് വിശുദ്ധ ഖു൪ആന്‍ വ്യക്തമാക്കുന്നുണ്ട്.
قَالُوا۟ يَٰشُعَيْبُ مَا نَفْقَهُ كَثِيرًا مِّمَّا تَقُولُ وَإِنَّا لَنَرَىٰكَ فِينَا ضَعِيفًا ۖ وَلَوْلَا رَهْطُكَ لَرَجَمْنَٰكَ ۖ وَمَآ أَنتَ عَلَيْنَا بِعَزِيزٍ
അവര്‍ പറഞ്ഞു: ശുഐബേ, നീ പറയുന്നതില്‍ നിന്ന് അധികഭാഗവും ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. തീര്‍ച്ചയായും ഞങ്ങളില്‍ ബലഹീനനായിട്ടാണ് നിന്നെ ഞങ്ങള്‍ കാണുന്നത്. നിന്‍റെ കുടുംബങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞ് കൊല്ലുക തന്നെ ചെയ്യുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചേടത്തോളം നീയൊരു പ്രതാപവാനൊന്നുമല്ല. (ഖു൪ആന്‍:11/91)
قَالَ ٱلْمَلَأُ ٱلَّذِينَ ٱسْتَكْبَرُوا۟ مِن قَوْمِهِۦ لَنُخْرِجَنَّكَ يَٰشُعَيْبُ وَٱلَّذِينَ ءَامَنُوا۟ مَعَكَ مِن قَرْيَتِنَآ أَوْ لَتَعُودُنَّ فِى مِلَّتِنَا ۚ قَالَ أَوَلَوْ كُنَّا كَٰرِهِينَ
അദ്ദേഹത്തിന്‍റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: ശുഐബേ, തീര്‍ച്ചയായും നിന്നെയും നിന്‍റെ കൂടെയുള്ള വിശ്വാസികളെയും ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗത്തില്‍ മടങ്ങി വരിക തന്നെ വേണം. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ അതിനെ (ആ മാര്‍ഗത്തെ) വെറുക്കുന്നവരാണെങ്കില്‍ പോലും (ഞങ്ങള്‍ മടങ്ങണമെന്നോ?) (ഖു൪ആന്‍:7/88)
وَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوٓا۟ أَخْرِجُوهُم مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ
ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്നു പുറത്താക്കുക, ഇവര്‍ പരിശുദ്ധിപാലിക്കുന്ന ആളുകളാകുന്നു. എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ (ലൂത്വിന്റെ) ജനതയുടെ മറുപടി. (ഖു൪ആന്‍:7/82)
فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوٓا۟ أَخْرِجُوٓا۟ ءَالَ لُوطٍ مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ
ലൂത്വിന്‍റെ അനുയായികളെ നിങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കുക, അവര്‍ ശുദ്ധിപാലിക്കുന്ന കുറെ ആളുകളാകുന്നു എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി.(ഖു൪ആന്‍:27/56)
وَقَالَ ٱلَّذِينَ كَفَرُوا۟ لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَآ أَوْ لَتَعُودُنَّ فِى مِلَّتِنَا ۖ فَأَوْحَىٰٓ إِلَيْهِمْ رَبُّهُمْ لَنُهْلِكَنَّ ٱلظَّٰلِمِينَ
അവിശ്വാസികള്‍ തങ്ങളിലേക്കുള്ള ദൈവദൂതന്‍മാരോട് പറഞ്ഞു: ഞങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും. അല്ലാത്ത പക്ഷം നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവന്നേ തീരു. അപ്പോള്‍ അവര്‍ക്ക് (ആ ദൂതന്‍മാര്‍ക്ക്) അവരുടെ രക്ഷിതാവ് സന്ദേശം നല്‍കി. തീര്‍ച്ചയായും നാം ആ അക്രമികളെ നശിപ്പിക്കുക തന്നെ ചെയ്യും. (ഖു൪ആന്‍:14/13)
മുഹമ്മദ് നബിﷺയുടെ ശത്രുക്കളുടെ നിലപാട് ഖു൪ആന്‍ എടുത്ത് പറയുന്നത് കാണുക.
وَإِذْ يَمْكُرُ بِكَ ٱلَّذِينَ كَفَرُوا۟ لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ ۚ وَيَمْكُرُونَ وَيَمْكُرُ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَٰكِرِينَ
(മുഹമ്മദ് നബിയെ) താങ്കളെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍. (ഖു൪ആന്‍:8/30)
وَإِن كَادُوا۟ لَيَسْتَفِزُّونَكَ مِنَ ٱلْأَرْضِ لِيُخْرِجُوكَ مِنْهَا ۖ وَإِذًا لَّا يَلْبَثُونَ خِلَٰفَكَ إِلَّا قَلِيلًا
(മുഹമ്മദ് നബിയെ)തീര്‍ച്ചയായും അവര്‍ നിന്നെ നാട്ടില്‍ നിന്ന് വിരട്ടി വിടുവാന്‍ ഒരുങ്ങിയിരിക്കുന്നു. നിന്നെ അവിടെ നിന്ന് പുറത്താക്കുകയത്രെ അവരുടെ ലക്ഷ്യം. എങ്കില്‍ നിന്‍റെ (പുറത്താക്കലിന്) ശേഷം കുറച്ച് കാലമല്ലാതെ അവര്‍ (അവിടെ) താമസിക്കുകയില്ല.(ഖു൪ആന്‍:17/76)
എല്ലാകാലത്തും സത്യവിശ്വാസികള്‍ അങ്ങനെ പരീക്ഷണങ്ങള്‍ക്കു വിധേയരാകേണ്ടി വന്നിട്ടുണ്ട്. അത് ഇനിയും തുട൪ന്നുകൊണ്ടേയിരിക്കും.
عَنْ خَبَّابِ بْنِ الأَرَتِّ، قَالَ شَكَوْنَا إِلَى رَسُولِ اللَّهِ صلى الله عليه وسلم وَهْوَ مُتَوَسِّدٌ بُرْدَةً لَهُ فِي ظِلِّ الْكَعْبَةِ، قُلْنَا لَهُ أَلاَ تَسْتَنْصِرُ لَنَا أَلاَ تَدْعُو اللَّهَ لَنَا قَالَ : كَانَ الرَّجُلُ فِيمَنْ قَبْلَكُمْ يُحْفَرُ لَهُ فِي الأَرْضِ فَيُجْعَلُ فِيهِ، فَيُجَاءُ بِالْمِنْشَارِ، فَيُوضَعُ عَلَى رَأْسِهِ فَيُشَقُّ بِاثْنَتَيْنِ، وَمَا يَصُدُّهُ ذَلِكَ عَنْ دِينِهِ، وَيُمْشَطُ بِأَمْشَاطِ الْحَدِيدِ، مَا دُونَ لَحْمِهِ مِنْ عَظْمٍ أَوْ عَصَبٍ، وَمَا يَصُدُّهُ ذَلِكَ عَنْ دِينِهِ، وَاللَّهِ لَيُتِمَّنَّ هَذَا الأَمْرَ حَتَّى يَسِيرَ الرَّاكِبُ مِنْ صَنْعَاءَ إِلَى حَضْرَمَوْتَ، لاَ يَخَافُ إِلاَّ اللَّهَ أَوِ الذِّئْبَ عَلَى غَنَمِهِ، وَلَكِنَّكُمْ تَسْتَعْجِلُونَ .
ഖബ്ബാബില്‍(റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു:ഞങ്ങള്‍ക്ക് ഖുറൈശികളുടെ മര്‍ദ്ദനം കഠിനമായിത്തീര്‍ന്നപ്പോള്‍, ഞങ്ങള്‍ക്ക് വേണ്ടി അങ്ങ് പ്രാര്‍ത്ഥിക്കുന്നില്ലേ, രക്ഷ തേടുന്നില്ലേ എന്നൊക്കെ ഞങ്ങള്‍ നബിﷺയോട് സങ്കടപ്പെടുകയുണ്ടായി. നബി ﷺ ഒരു പുതപ്പു തലയണയാക്കിക്കൊണ്ട് കഅ്ബയുടെ നിഴലില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘നിങ്ങളുടെ മുമ്പ് (മുന്‍ സമുദായങ്ങളില്‍) ഒരാളെ പിടിച്ച് ഭൂമിയില്‍ കുഴിവെട്ടി അതില്‍ നിറുത്തി അവന്റെ തലയില്‍ വാളുളി വെച്ച് അവനെ രണ്ടു പൊളിയാക്കുമായിരുന്നു; ഇരുമ്പിന്റെ ചീര്‍പ്പ് കൊണ്ട് അവന്‍റെ മാംസവും എല്ലുമല്ലാത്ത ഭാഗം മുഴുവനും വാര്‍ന്നെടുക്കുകയും ചെയ്‌തിരുന്നു. അതൊന്നുംതന്നെ അവന്‍റെ മതത്തില്‍ നിന്നും അവനെ തടയുമായിരുന്നില്ല. അല്ലാഹുവാണ് സത്യം! ഒരു വാഹനക്കാരന്‍ (യമനിലെ) സ്വന്‍ആഇല്‍ നിന്നു ഹളര്‍മൂത്തിലേക്ക് പോകുമ്പോള്‍ അല്ലാഹുവിനെയും, ആടുകളെ സംബന്ധിച്ച് ചെന്നായയെയും അല്ലാതെ മറ്റൊന്നും പേടിക്കാനില്ലാത്തവണ്ണം ഇക്കാര്യം (ഇസ്‌ലാമിന്‍റെ നില) പരിപൂര്‍ണ്ണമാകുകതന്നെ ചെയ്യും. പക്ഷേ, നിങ്ങള്‍ ധൃതിപ്പെടുകയാണ് ചെയ്യുന്നത്. (ബുഖാരി : 3612)
أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ ٱلَّذِينَ خَلَوْا۟ مِن قَبْلِكُم ۖ مَّسَّتْهُمُ ٱلْبَأْسَآءُ وَٱلضَّرَّآءُ وَزُلْزِلُوا۟ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ مَتَىٰ نَصْرُ ٱللَّهِ ۗ أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌ
അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ (വിശ്വാസികള്‍) ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്. (ഖു൪ആന്‍:2/214)
അല്ലാഹു മുഹമ്മദ് നബിﷺക്ക് വേണ്ടി തിരഞ്ഞെടുത്ത ഉത്തമ സമുദായമായ സ്വഹാബാക്കളും ജീവിതത്തിൽ ഉടനീളം പരീക്ഷിക്കപ്പെട്ടിരുന്നു. പ്രവാചകന്‍ ﷺയുടെ ജീവിത കാലത്തിൽ തന്നെ സ്വഹാബാക്കൾ നേരിട്ട വലിയ ഒരു പരീക്ഷണമായിരുന്നു അഹ്സാബ് യുദ്ധം. മദീനയിലെ ജൂതനമാർ മക്കയിലെ മുശ്രിക്കുകളുമായി രഹസ്യ അജണ്ട ഉണ്ടാക്കുകകയും മുസ്‌ലിംകളുമായുള്ള കരാർ തെറ്റിച്ചു ചതിക്കാൻ തീരുമാനിക്കുകയും ചെയ്തു. അതെ സമയം മുശ്രിക്കുകൾ എല്ലാ ഗോത്രങ്ങളെയും ഒരുമിച്ചു കൂട്ടുകയും ചെയ്തു. ഇവർക്ക് രഹസ്യ സഹായമായി റോമൻ പേർഷ്യൻ സാമ്രാജ്യങ്ങളും. ഇങ്ങനെ വലിയ ഒരു സംഘടിത കക്ഷിയായി അവർ മുസ്‌ലിമീങ്ങളെ നശിപ്പിക്കാൻ മദീന ലക്ഷ്യമാക്കി വന്നു. സൈന്യം ഒരുങ്ങി വരുന്നുണ്ടെന്നറിഞ്ഞ പ്രവാചകന്‍ ﷺയും സ്വാഹാബാക്കളും ചർച്ച ചെയ്യുകയും, സൽമാനുൽ ഫാരിസിയുടെ അഭിപ്രായം സ്വീകരിച്ചു മദീനയിലേക്ക് കടക്കാൻ കഴിയാത്ത രീതിയിൽ അവർ കിടങ്ങു കുഴിച്ച് പ്രതിരോധം തീ൪ക്കുകയും ചെയ്തു. മദീനയിലെ മൊത്തം ജനസംഖ്യയേക്കാൾ അധികമായിരുന്നു ആ സംഘടിതകക്ഷികളുടെ എണ്ണം. സ്വഹാബികള്‍ വളരെയേറെ പരീക്ഷിക്കപ്പെട്ട രംഗമായിരുന്നു ഇത്. ഇതിനെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:
إِذْ جَآءُوكُم مِّن فَوْقِكُمْ وَمِنْ أَسْفَلَ مِنكُمْ وَإِذْ زَاغَتِ ٱلْأَبْصَٰرُ وَبَلَغَتِ ٱلْقُلُوبُ ٱلْحَنَاجِرَ وَتَظُنُّونَ بِٱللَّهِ ٱلظُّنُونَا۠
هُنَالِكَ ٱبْتُلِىَ ٱلْمُؤْمِنُونَ وَزُلْزِلُوا۟ زِلْزَالًا شَدِيدًا
നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം.അവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.(ഖു൪ആന്‍:33/10-11)
ഇത്തരം സാഹചര്യങ്ങളിലൂടെ അല്ലാഹുവുമായി കരാ൪ ചെയ്തിട്ടുള്ള വിശ്വാസികളുടെ നിലപാട് എന്താണെന്ന് അല്ലാഹു പരിശോധിക്കുകയാണ്. കപടവിശ്വാസികൾ ശത്രുക്കളുടെ ആധിക്യം കണ്ടപ്പോഴേക്കും ഭയപ്പെടുകയും, നബി ﷺ പറഞ്ഞ വാഗ്ദാനങ്ങൾ കളവായിരുന്നുവെന്നെല്ലാം പറഞ്ഞ് മുസ്‌ലിമീങ്ങളെ കുഴപ്പത്തിലാക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അതേ സമയം യഥാർത്ഥ വിശ്വാസികൾ പറഞ്ഞത് ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നുവെന്നാണ്. അതവരുടെ വിശ്വാസം വ൪ദ്ധിപ്പിക്കുകയും ചെയ്തു.
وَلَمَّا رَءَا ٱلْمُؤْمِنُونَ ٱلْأَحْزَابَ قَالُوا۟ هَٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥ ۚ وَمَا زَادَهُمْ إِلَّآ إِيمَٰنًا وَتَسْلِيمًا
സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.(ഖു൪ആന്‍:33/22)
പരീക്ഷണങ്ങള്‍ മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ അല്ലാഹുവിന്റെ സഹായത്തില്‍ സംശയിക്കുകയും നാളയെ കുറിച്ച് വെപ്രാളപ്പെടുകയും പ്രതീക്ഷകളെല്ലാം തക൪ന്ന മനസ്സോടെ നില്‍ക്കുകയും ചെയ്യുന്നത് യഥാ൪ത്ഥ മുസ്ലിമിന്റെ ലക്ഷണങ്ങളല്ല.വിശ്വാസത്തിലെ ഉറപ്പും ദൃഢതയും പരീക്ഷിക്കപ്പെടുന്ന ഘട്ടത്തില്‍ അല്ലാഹുവിലേക്ക് കൂടുതലായി മടങ്ങുകയും അവനില്‍ അഭയം അ൪പ്പിക്കുകയും ചെയ്യുന്നവനായിരിക്കും യഥാ൪ത്ഥ മുസ്ലിം. അഹ്സാബ് യുദ്ധവേളയില്‍ ആ൪ത്തിരമ്പുന്ന ശത്രുസൈന്യത്തെ കണ്ടപ്പോള്‍ സ്വഹാബികള്‍ പറഞ്ഞ വാക്കുകളാണ് അവന്റെ മാതൃക.
പറഞ്ഞു വരുന്നത് അല്ലാഹുവും റസൂലും പഠിപ്പിച്ചിട്ടുള്ളത് വിശ്വാസികളായാൽ സുഖമായി ഒരു പ്രശ്നവുമില്ലാതെ ജീവിക്കാം എന്നല്ല, താൻ അല്ലാഹുവുമായി ചെയ്ത കരാറിൽ എത്രത്തോളം സത്യസന്ധതയുണ്ടെന്നറിയാൻ കഠിനമായി പരീക്ഷിക്കും എന്നാണ്. അത് ഉള്‍ക്കൊണ്ടതുകൊണ്ടാണ് യഥാർത്ഥ വിശ്വാസികൾക്ക് ഇപ്രകാരം പറയാന്‍ സാധിച്ചത്. ഇങ്ങിനെയുള്ള പരീക്ഷണങ്ങളിലാണ് യഥാര്‍ത്ഥ വിശ്വാസവും നാമമാത്ര വിശ്വാസവും തമ്മില്‍ വേ൪തിരിയുക. ഇത് ബോധ്യപ്പെട്ട വിശ്വാസികൾ തങ്ങളെ അക്രമിക്കാൻ വരുന്ന വലിയ സംഘത്തെ കണ്ടപ്പോൾ ഹൃദയത്തിൽ വിശ്വാസം ശക്തിപ്പെടുകയും, അല്ലാഹുവിന് മുൻപിൽ കൂടുതൽ കീഴൊതുങ്ങുകയുമാണുണ്ടായത്. ഇത് തന്നെയാണ് നമ്മുടെ ജീവിതങ്ങളിൽ നടക്കുന്ന ചെറുതും വലുതുമായ എല്ലാ പരീക്ഷണങ്ങളിലും എടുക്കേണ്ട നിലപാട്.
അഹ്സാബ് യുദ്ധവേളയിലെ മുനാഫിഖുകളുടെ സംസാരമാകട്ടെ നിരാശയടഞ്ഞതും പ്രതീക്ഷകളെല്ലാം അവസാനിച്ച മട്ടിലുള്ളതുമായിരുന്നു. അത് വിശുദ്ധ ഖു൪ആന്‍ തുട൪ന്ന് വിവരിക്കുന്നുണ്ട്.പരീക്ഷണങ്ങള്‍ക്ക് മുമ്പില്‍ അല്ലാഹുവില്‍ യഥാ൪ത്ഥ രൂപത്തില്‍ വിശ്വസിച്ചവരും അല്ലാത്തവരും എപ്രകാരമായിരിക്കുമെന്ന് ഈ രണ്ട് സംസാരങ്ങളും വ്യക്തമാക്കുന്നുണ്ട്.
ഇവിടെ ഈ യുദ്ധ സാഹചര്യം അല്ലാഹു ഒരുക്കിയത് എന്തിനായിരുന്നുവെന്ന് അല്ലാഹു പറയുന്നത് കാണുക:
لِّيَجْزِىَ ٱللَّهُ ٱلصَّٰدِقِينَ بِصِدْقِهِمْ وَيُعَذِّبَ ٱلْمُنَٰفِقِينَ إِن شَآءَ أَوْ يَتُوبَ عَلَيْهِمْ ۚ إِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا
സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധതയ്ക്കുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടി. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാന്‍ വേണ്ടിയും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍:33/24)
ഈ പരീക്ഷണത്തിലൂടെ സത്യസന്ധരെയും കപടന്മാരെയും അള്ളാഹു വേർതിരിച്ചു. പരീക്ഷണത്തില്‍ ക്ഷമയും, സഹനവും, സ്ഥിരചിത്തതയും കൈക്കൊള്ളുന്നതുകൊണ്ടാണ് വിശ്വാസം യഥാര്‍ത്ഥീകരിക്കുന്നതും, അതിനു ദാര്‍ഢൃം വര്‍ദ്ധിക്കുന്നതും. യഥാര്‍ത്ഥ വിശ്വാസികളും, കപടന്മാരും ആരൊക്കെയാണെന്നും മറ്റുമുള്ള വസ്തുത അല്ലാഹുവിനു മുന്‍കൂട്ടിത്തന്നെ തികച്ചും അറിയാവുന്നതാണ്. എങ്കിലും, പരീക്ഷണങ്ങള്‍ മുഖേന സത്യവാദികളും, അസത്യവാദികളും തമ്മില്‍ വ്യക്തമായി വേര്‍തിരിയുവാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.
മുസ്ലിംകള്‍ക്ക് ഇന്നുള്ള പ്രതിസന്ധികള്‍ അല്ലാഹു ഒരുക്കിയിട്ടുള്ളതും ഇതേ കാര്യത്തിനു വേണ്ടിതന്നെയാണ്. അഥവാ ഇന്ന് ലോകമുസ്ലിംകള്‍ നേരിടുന്ന പ്രതിസന്ധികള്‍ കേവലം യാദൃശ്ചികമോ ശത്രുക്കളുടെ പ്രവ൪ത്തനഫലം മാത്രമോ ഉണ്ടായതല്ല. അതെല്ലാം അല്ലാഹു അവന്റെ മുന്‍നിശ്ചയ പ്രകാരം ഒരുക്കിയതാണ്. അല്ലാഹുവുമായുള്ള കരാറില്‍ സത്യസന്ധത പാലിക്കുന്നവ൪ക്ക് പ്രതിഫലം നല്‍കുന്നതിന് വേണ്ടിയും കരാറില്‍ വഞ്ചന കാണിക്കുന്നവ൪ക്ക് ശിക്ഷ നല്‍കുന്നതിന് വേണ്ടിയും .
مَّا كَانَ ٱللَّهُ لِيَذَرَ ٱلْمُؤْمِنِينَ عَلَىٰ مَآ أَنتُمْ عَلَيْهِ حَتَّىٰ يَمِيزَ ٱلْخَبِيثَ مِنَ ٱلطَّيِّبِ ۗ
നല്ലതില്‍ നിന്ന് ദുഷിച്ചതിനെ വേര്‍തിരിച്ചു കാണിക്കാതെ, സത്യവിശ്വാസികളെ നിങ്ങളിന്നുള്ള അവസ്ഥയില്‍ അല്ലാഹു വിടാന്‍ പോകുന്നില്ല….. (ഖു൪ആന്‍:3/179)
ഇത്തരം പ്രതിസന്ധികള്‍ പരീക്ഷണത്തിന്റെ ഭാഗമായി അല്ലാഹു അവന്റെ മുന്‍നിശ്ചയ പ്രകാരം ഒരുക്കിയതാണെന്ന് പറഞ്ഞുവല്ലോ. ഈ പരീക്ഷണത്തില്‍ സത്യവിശ്വാസികള്‍ വിജയിക്കുമ്പോള്‍ അവ൪പോലും വിചാരിക്കാത്ത രീതിയില്‍ അല്ലാഹു സഹായിക്കുന്നതാണ്. അഹ്സാബ് യുദ്ധത്തില്‍ അപ്രകാരം അല്ലാഹു സഹായിച്ചതിനെ കുറിച്ച് വിശുദ്ധ ഖു൪ആന്‍ പറഞ്ഞിട്ടുള്ളത് കാണുക:
وَرَدَّ ٱللَّهُ ٱلَّذِينَ كَفَرُوا۟ بِغَيْظِهِمْ لَمْ يَنَالُوا۟ خَيْرًا ۚ وَكَفَى ٱللَّهُ ٱلْمُؤْمِنِينَ ٱلْقِتَالَ ۚ وَكَانَ ٱللَّهُ قَوِيًّا عَزِيزًا
സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു. (ഖു൪ആന്‍:33/25)
ശത്രുക്കളുടെ കോട്ടക്കകളിലേക്ക് അല്ലാഹുവിന്റെ മാത്രം നിയന്ത്രണത്തിലുള്ള കാറ്റിനെ അയക്കുകയും, ഭൂമിയെ പ്രകമ്പനം കൊള്ളിക്കുകയും, ശത്രുക്കളുടെ ഹൃദയത്തിൽ വിശ്വാസികളെ സംബന്ധിച്ച് ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവർ യുദ്ധം ചെയ്യാതെ പേടിച്ചോടുകയും ചെയ്തു. അല്ലാഹുവിന്റെ കൈകളിലാണ് കാര്യങ്ങളുടെ നിയന്ത്രണം. ഇന്നുള്ള യഥാ൪ത്ഥ സത്യവിശ്വാസികളാണെങ്കില്‍ അല്ലാഹു ഇതേപോലെതന്നെ ഇടപെടുകയും ചെയ്യും. പക്ഷെ, വിശ്വാസികൾക്കതിനുള്ള ഗുണമുണ്ടാവണമെന്ന് മാത്രം. അത് നോക്കി കാണാനാണ് ഇങ്ങനെയോരാന്നും അല്ലാഹു ഒരുക്കുന്നത്:
വിജയാനന്തരം അല്ലാഹുവിന്‍റെ മഹത്തായ ഈ അനുഗ്രഹത്തെക്കുറിച്ച് വിനയത്തോടും, കൃതജ്ഞതയോടും കൂടി നബി ﷺ പറഞ്ഞ വാക്യങ്ങള്‍ നോക്കുക:
لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ، أَعَزَّ جُنْدَهُ، وَنَصَرَ عَبْدَهُ وَغَلَبَ الأَحْزَابَ وَحْدَهُ، فَلاَ شَىْءَ بَعْدَهُ
അല്ലാഹു അല്ലാതെ ആരാധ്യനേയില്ല, അവന്‍ ഏകനത്രെ, അവന്‍ തന്‍റെ വാഗ്ദാനം സത്യമായി പാലിച്ചു. അവന്‍റെ അടിയാനെ സഹായിക്കയും ചെയ്തു. അവന്‍റെ സൈന്യത്തിനു പ്രതാപം നല്‍കുകയും ശത്രുകക്ഷികളെ അവന്‍ ഒറ്റയ്ക്കുതന്നെ പരാജയപ്പെടുത്തുകയും ചെയ്തു. അവനുശേഷം മറ്റൊന്നില്ലതന്നെ. (ബുഖാരി : 4114)
അഹ്സാബ് യുദ്ധം കഴിഞ്ഞശേഷം, മുസ്ലിംകളുടെനേരെ ഇങ്ങിനെ ഒരു യുദ്ധത്തിനൊരുങ്ങുവാന്‍ ഖുറൈശികള്‍ പിന്നീടു ധൈര്യപ്പെടുകയുണ്ടായിട്ടില്ല എന്നതു സ്മരണീയമാണ്.
ഈ സംഭവത്തില്‍ സത്യവിശ്വാസികള്‍ക്കുള്ള ഗുണപാഠം നാം ഉള്‍ക്കൊള്ളുകയും പ്രാവ൪ത്തികമാക്കുകയും ചെയ്യേണ്ടതുണ്ട്. വിശ്വാസികളായാൽ സുഖമായി ഒരു പ്രശ്നവുമില്ലാതെ ജീവിക്കാം എന്നല്ല, വിശ്വാസിയാകുന്നതോടുകൂടി അല്ലാഹുവുമായി ചെയ്ത കരാറിൽ എത്രത്തോളം സത്യസന്ധതയുണ്ടെന്നറിയാൻ അല്ലാഹു കഠിനമായി പരീക്ഷിക്കും എന്നാണ് സ്വഹാബികള്‍ മനസ്സിലാക്കിയത്. പൌരത്വ വിഷയം ഉള്‍പ്പടെയുള്ള പ്രതിസന്ധികളില്‍ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ നാമും അത് ഉള്‍ക്കൊള്ളുക. അതേപോലെ ഇത്തരം പ്രതിസന്ധികളെല്ലാം അല്ലാഹുവില്‍ നിന്നുള്ള പരീക്ഷണത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയുക. അല്ലാഹു ഇതിലൂടെ നമ്മെ പരീക്ഷിക്കുകയാണ്. അല്ലാഹുവുമായിട്ടുള്ള കരാറിൽ എത്രത്തോളം സത്യസന്ധത കാണിക്കുന്നുവെന്ന് അവന്‍ നോക്കുകയാണ്. മുഹമ്മദ് നബിﷺക്കും സ്വഹാബികള്‍ക്കുമുള്ള ഈ പരീക്ഷണത്തിലൂടെ സത്യവാദികളെയും, അസത്യവാദികളെയും അല്ലാഹു വേ൪തിരിച്ചു. നമുക്കുള്ള പരീക്ഷണങ്ങള്‍ക്കൊടുവിലും ഈ ഒരു വേ൪തിരിക്കല്‍ ഉണ്ടാകാം. ഇവിടെയെല്ലാം ഇസ്ലാമിക ആദ൪ശം കാത്തുസൂക്ഷിച്ച് മുന്നേറാന്‍ നമുക്ക് കഴിയണം. എങ്കില്‍ മാത്രമേ അല്ലാഹുവിന്റെയടുത്ത് നമുക്ക് കരാറില്‍ സത്യസന്ധത പാലിച്ചവരാകാന്‍ കഴിയുകയുള്ളൂ. ഈ പരീക്ഷണ ഘട്ടത്തില്‍ സ്വഹാബികളുടെ ഈമാന്‍ വ൪ദ്ധിക്കുകയാണ് ചെയ്തത്. ഏതൊക്കെ പ്രതിസന്ധികള്‍ വന്നാലും നിരാശരാകാതെ ഇതൊക്കെ പരീക്ഷണത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് വിശ്വാസം വ൪ദ്ധിക്കുകയാണ് നമുക്കും വേണ്ടത്.
ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدْ جَمَعُوا۟ لَكُمْ فَٱخْشَوْهُمْ فَزَادَهُمْ إِيمَٰنًا وَقَالُوا۟ حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ
ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ. (ഖു൪ആന്‍:3/173)
عَنِ ابْنِ عَبَّاسٍ، {حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ} قَالَهَا إِبْرَاهِيمُ عَلَيْهِ السَّلاَمُ حِينَ أُلْقِيَ فِي النَّارِ، وَقَالَهَا مُحَمَّدٌ صلى الله عليه وسلم حِينَ قَالُوا {إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ}
ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: അഗ്നിയില്‍ ഇടപ്പെട്ട അവസരത്തില്‍ ഇബ്‌റാഹീം നബിയും (അ), …. إِنَّ النَّاسَ قَدْ جَمَعُو الَكُمْ (മനുഷ്യന്‍മാര്‍ നിങ്ങളോട് നേരിടുവാന്‍ ആളുകളെ ശേഖരിച്ചിരിക്കുന്നു) എന്ന് ജനങ്ങള്‍ പറഞ്ഞപ്പോള്‍ മുഹമ്മദ് നബിﷺയും حَسْبُنَاالَّله وَنِعْمَ وَكِيلُ (ഞങ്ങള്‍ക്ക് അല്ലാഹു മതി, ഭരമേല്‍പിക്കപ്പെടുവാന്‍ അവന്‍ എത്രയോ നല്ലവനാണ്.) എന്ന് പറയുകയുണ്ടായി.’ (ബുഖാരി:65/4563)
അതേപോലെ പരലോക ജീവിതം ആഗ്രഹിക്കുന്നവ൪ക്ക് മാത്രമേ ഇത്തരം പരീക്ഷണ ഘട്ടത്തില്‍ വിജയിക്കാന്‍ കഴിയുകയുള്ളൂ. ഇഹലോക ജീവിതം ആഗ്രഹിക്കുന്നവ൪ക്ക് ഇത്തരം പരീക്ഷണ ഘട്ടത്തില്‍ വിജയിക്കാന്‍ കഴിയുകയില്ല. കപട വിശ്വാസികളെ പോലെ. ഇത്തരം പര്തിസന്ധികളില്‍ അല്ലാഹുവിന്റെ മാ൪ഗത്തില്‍ ശരീരവും സമ്പത്തും ചെലവഴിക്കാന്‍ നമുക്ക് കഴിയണം ? പ്രതിഷേധിക്കേണ്ട സാഹചര്യങ്ങളില്‍ മതവും അതാത് രാജ്യവും അനുവദിക്കുന്ന രീതിയില്‍ സമാധാനപരമായി പ്രതിഷേധിക്കാനും കഴിയണം.
ഇത്തരം പ്രതിസന്ധികളില്‍ അല്ലാഹു ഇതൊന്നും കാണുന്നില്ലേയെന്ന് ചിന്തിക്കുന്ന ദു൪ബല വിശ്വാസികളുണ്ട്. യഥാ൪ത്ഥത്തില്‍ അല്ലാഹു ഇതിലൊന്നും അശ്രദ്ധനല്ല. അല്ലാഹു സർവ്വജ്ഞനും സർവ്വശക്തനുമാണ്. അവന്റെ അറിവിൽ പെടാത്തതായി ഒന്നും തന്നെയില്ല.പിന്നെന്താണ് കാര്യം? അല്ലാഹു പറയുന്നത് കാണുക:
ﻭَﻻَ ﺗَﺤْﺴَﺒَﻦَّ ٱﻟﻠَّﻪَ ﻏَٰﻔِﻼً ﻋَﻤَّﺎ ﻳَﻌْﻤَﻞُ ٱﻟﻈَّٰﻠِﻤُﻮﻥَ ۚ ﺇِﻧَّﻤَﺎ ﻳُﺆَﺧِّﺮُﻫُﻢْ ﻟِﻴَﻮْﻡٍ ﺗَﺸْﺨَﺺُ ﻓِﻴﻪِ ٱﻷَْﺑْﺼَٰﺮُ
അക്രമികള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്.(ഖു൪ആന്‍:14/42)
قال ميمون بن مهران : هي وعيد للظالم وتعزية للمظلوم
ഇത് അക്രമിക്കുള്ള താക്കീതും ഇരകള്‍ക്കുള്ള ആശ്വാസ വചനവുമാണ്. (ത്വബ്രി)
هذا وعيد شديد للظالمين، وتسلية للمظلومين
ഇത് അക്രമികള്‍ക്കുള്ള കടുത്ത താക്കീതും ഇരകള്‍ക്കുള്ള സമാശ്വാസം നല്‍കലുമാണ്. (തഫ്സീറുസ്സഅദി)
മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:മുശ്രിക്കുകളടക്കമുള്ള എല്ലാ അക്രമികളുടെയും -അവര്‍ ഏതു കാലത്തും ദേശത്തുമുള്ളവരായാലും ശരി – നേരെ ശിക്ഷാ നടപടികളൊന്നും എടുക്കാതെ വിട്ടിരിക്കുന്നതു അവരെപ്പറ്റി അല്ലാഹു അശ്രദ്ധനായതു കൊണ്ടൊന്നുമല്ല. ഖിയാമത്തു നാളിലേക്കു നീട്ടിവെച്ചിരിക്കുക മാത്രമാണ്. അന്ന് അവരുടെ മേല്‍ കര്‍ശനമായ നടപടി എടുക്കുക തന്നെ ചെയ്യുമെന്നു അല്ലാഹു അവരെ താക്കീതു ചെയ്യുകയാണ്. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 14/42 ന്റെ വിശദീകരണം)
ഇത്തരം പ്രതിസന്ധികളില്‍ സത്യവിശ്വാസികള്‍ നിരാശപ്പെടാന്‍ പാടുള്ളതല്ല. പ്രയാസങ്ങളുടെ കാഠിന്യം വ൪ദ്ധിക്കുമ്പോള്‍ വിജയത്തിന്റെ ദൂരം അടുത്ത് വരുന്നുവെന്നേ സത്യവിശ്വാസികള്‍ ഉറച്ച് വിശ്വസിക്കേണ്ടതുള്ളൂ. നബിമാരുടെ ചരിത്രങ്ങളില്‍ പലതും ഈ പാഠം ഊട്ടിയിറപ്പിക്കുന്നുണ്ട്.
حَتَّىٰٓ إِذَا ٱسْتَيْـَٔسَ ٱلرُّسُلُ وَظَنُّوٓا۟ أَنَّهُمْ قَدْ كُذِبُوا۟ جَآءَهُمْ نَصْرُنَا فَنُجِّىَ مَن نَّشَآءُ ۖ وَلَا يُرَدُّ بَأْسُنَا عَنِ ٱلْقَوْمِ ٱلْمُجْرِمِينَ
അങ്ങനെ ദൈവദൂതന്‍മാര്‍ നിരാശപ്പെടുകയും (അവര്‍) തങ്ങളോട് പറഞ്ഞത് കളവാണെന്ന് ജനങ്ങള്‍ വിചാരിക്കുകയും ചെയ്തപ്പോള്‍ നമ്മുടെ സഹായം അവര്‍ക്ക് (ദൂതന്‍മാര്‍ക്ക്) വന്നെത്തി. അങ്ങനെ നാം ഉദ്ദേശിച്ചിരുന്നവര്‍ക്ക് രക്ഷനല്‍കപ്പെട്ടു. കുറ്റവാളികളായ ജനങ്ങളില്‍ നിന്നും നമ്മുടെ ശിക്ഷ തടുക്കപ്പെടുന്നതല്ല. (ഖു൪ആന്‍:12/110)
ഈ ആയത്തിന്റെ വിശദീകരണത്തില്‍ മുഫസ്വിറുകള്‍ പറഞ്ഞു: നബിയേ, താങ്കള്‍ക്ക് മുമ്പുള്ള നബിമാ൪ക്ക് അല്ലാഹുവിന്റെ സഹായം ഉടനടി എത്തിച്ചേരുകയായിരുന്നില്ല. മറിച്ച് തങ്ങളുടെ ജനത (അല്ലാഹുവില്‍) വിശ്വസിക്കില്ലെന്ന് നബിമാ൪ നിരാശപ്പെടുകയും അവ൪ തങ്ങളെ നിഷേധിച്ച് തള്ളിയിരിക്കുന്നുവെന്ന് എന്ന് നബിമാ൪ക്ക് ഉറപ്പാകുകയും കടുത്ത പ്രയാസം അവരെ ബാധിക്കുകയും ചെയ്യുമ്പോഴായിരുന്നു നമ്മുടെ സഹായം വന്നെത്താറുണ്ടായിരുന്നത്. (തഫ്സീറുല്‍ മുയസ്സ൪ : 248)
وَلَا تَا۟يْـَٔسُوا۟ مِن رَّوْحِ ٱللَّهِ ۖ إِنَّهُۥ لَا يَا۟يْـَٔسُ مِن رَّوْحِ ٱللَّهِ إِلَّا ٱلْقَوْمُ ٱلْكَٰفِرُونَ
അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച. (ഖു൪ആന്‍:12/87)
وَلَا تَهِنُوا۟ فِى ٱبْتِغَآءِ ٱلْقَوْمِ ۖ إِن تَكُونُوا۟ تَأْلَمُونَ فَإِنَّهُمْ يَأْلَمُونَ كَمَا تَأْلَمُونَ ۖ وَتَرْجُونَ مِنَ ٱللَّهِ مَا لَا يَرْجُونَ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًا
നിങ്ങളാകട്ടെ അവര്‍ക്ക് (ശത്രുക്കള്‍ക്ക്) പ്രതീക്ഷിക്കാനില്ലാത്തത് (അനുഗ്രഹം) അല്ലാഹുവിങ്കല്‍ നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. അല്ലാഹു അറിവുള്ളവനും യുക്തിയുള്ളവനുമാകുന്നു.(ഖു൪ആന്‍:4/104)
ആയിരത്തോളം വ൪ഷം പരീക്ഷണങ്ങളുടെയും പ്രതിസന്ധികളുടെയും നടുവില്‍ നൂഹ് നബി(അ) ക്ഷമയോടെ നിലകൊണ്ടു. അവ കഠിനമായിത്തീ൪ന്നപ്പോള്‍ അല്ലാഹുവിന്റെ സഹായം അദ്ദേഹത്തിന് വന്നെത്തുകയും ചെയ്തു. പ്രവാചകന്‍മാരുടെയെല്ലാം ജീവിത ചരിത്രത്തില്‍ ഈ യാഥാ൪ത്ഥ്യം കാണാവുന്നതാണ്. അവരാരും നിരാശപ്പെട്ടില്ല. ക്ഷമയോടെ അവ൪ കാത്തിരുന്നു.
അല്ലാഹുവിന്റെ ദീനിലേക്ക് അവന്റെ അടിമകള്‍ മടങ്ങുന്നതിന് വേണ്ടിയായിരിക്കാം ചിലപ്പോള്‍ ഇത്തരം പരീക്ഷണങ്ങള്‍. ഈ വസ്തുതയും നാം തിരിച്ചറിയേണ്ടതുണ്ട്.
وَبَلَوْنَٰهُم بِٱلْحَسَنَٰتِ وَٱلسَّيِّـَٔاتِ لَعَلَّهُمْ يَرْجِعُونَ
അവര്‍ മടങ്ങേണ്ടതിനായി നാം അവരെ നന്‍മകള്‍കൊണ്ടും തിന്‍മകള്‍ കൊണ്ടും പരീക്ഷിക്കുകയുണ്ടായി. (ഖു൪ആന്‍:7/168)
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇബ്നുല്‍ ജൌസി(റഹി) പറഞ്ഞു: നാം അവരെ നന്‍മകള്‍ കൊണ്ട് പരീക്ഷിച്ചു. അതായത് സമൃദ്ധിയും ആയുരാരോഗ്യവും നല്‍കി പരീക്ഷിച്ചു. പട്ടിണിയും പ്രയാസങ്ങളും കഠിനതകളുമായി തിന്‍മകള്‍ കൊണ്ടും പരീക്ഷിച്ചു. അങ്ങനെ അവ൪ അല്ലാഹുവിലേക്ക് മടങ്ങുകയും (അവരുടെ തെറ്റുകളില്‍ നിന്ന്) പശ്ചാത്തപിക്കുന്നതിനും വേണ്ടിയായിരുന്നു അത്. (സാദുല്‍ മസീ൪:2/165)
وَلَنُذِيقَنَّهُم مِّنَ ٱلْعَذَابِ ٱلْأَدْنَىٰ دُونَ ٱلْعَذَابِ ٱلْأَكْبَرِ لَعَلَّهُمْ يَرْجِعُونَ
ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ (ഐഹികമായ) ചില ചെറിയതരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്. അവര്‍ ഒരു വേള മടങ്ങിയേക്കാമല്ലോ. (ഖു൪ആന്‍:32/21)
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇബ്നു അബ്ബാസ്(റ) പറഞ്ഞു:
قال ابن عباس : يعني بالعذاب الأدنى مصائب الدنيا وأسقامها وآفاتها ، وما يحل بأهلها مما يبتلي الله به عباده ليتوبوا إليه
ചെറിയ ശിക്ഷ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ദുന്‍യാവിലെ പരീക്ഷണങ്ങളാണ്. രോഗങ്ങളും ബുദ്ധിമുട്ടുകളും മനുഷ്യ൪ക്ക് വന്നുഭവിക്കുന്ന മറ്റ് ശിക്ഷകളും പോലുള്ളവ. അവയെല്ലാം കൊണ്ട് അല്ലാഹു തന്റെ ദാസന്‍മാരെ പരീക്ഷിക്കുന്നു. അവ൪ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നതിനത്രെ അത്. (ഇബ്നു കസീ൪:6/369)
وَلَقَدْ أَرْسَلْنَآ إِلَىٰٓ أُمَمٍ مِّن قَبْلِكَ فَأَخَذْنَٰهُم بِٱلْبَأْسَآءِ وَٱلضَّرَّآءِ لَعَلَّهُمْ يَتَضَرَّعُونَ
നിനക്ക് മുമ്പ് നാം പല സമൂഹങ്ങളിലേക്കും (ദൂതന്‍മാരെ) അയച്ചിട്ടുണ്ട്. അനന്തരം അവരെ (ആ സമൂഹങ്ങളെ) കഷ്ടപ്പാടും ദുരിതവും കൊണ്ട് നാം പിടികൂടി; അവര്‍ വിനയശീലരായിത്തീരുവാന്‍ വേണ്ടി. (ഖു൪ആന്‍:6/42)
സത്യവിശ്വാസികളോടുള്ള അല്ലാഹുവിന്റെ വാഗ്ദാനം
മുസ്ലിംകളെ അവരുടെ രാജ്യത്ത് നിന്നും പുറത്താക്കും, അവരെ ഇസ്ലാം അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുകയില്ല, മുസ്ലിംകളില്‍ ഭീതി വിതക്കും എന്നിവ എക്കാലത്തും സത്യത്തിന്റെ ശത്രുക്കളുടെ അജണ്ടയാണ്. എന്നാല്‍ ഇത് മൂന്നും മുസ്ലിംകള്‍ക്ക് നല്‍കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. അഥവാ മുസ്ലിംകള്‍ക്ക് ഭൂമിയില്‍ സ്വാധീനം നല്‍കും, അവ൪ക്ക് ദീനിന്റെ കാര്യത്തില്‍ സ്വാധീനം നല്‍കും, അവ൪ക്ക് നിര്‍ഭയത്വം നല്‍കും. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ലന്ന് അവന്‍ തന്നെ പ്രഖ്യാപിച്ചിട്ടുള്ള കാര്യം സാന്ദ൪ഭികമായി ഓ൪ക്കുക.
لَا يُخْلِفُ ٱللَّهُ ٱلْمِيعَادَ
അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല (ഖു൪ആന്‍:39/20)
അല്ലാഹുവിന്റെ പ്രസ്തുത വാഗ്ദാനം കാണുക :
وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَيَسْتَخْلِفَنَّهُمْ فِى ٱلْأَرْضِ كَمَا ٱسْتَخْلَفَ ٱلَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ ٱلَّذِى ٱرْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّنۢ بَعْدِ خَوْفِهِمْ أَمْنًا ۚ يَعْبُدُونَنِى لَا يُشْرِكُونَ بِى شَيْـًٔا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ
നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ ദീനിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണ്. അവര്‍ എന്നോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ എന്നെ ആരാധിച്ചുവരുന്നു. (അതാണ് കാരണം). അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍. (ഖു൪ആന്‍:24/55)
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവ൪ക്കാണ് അഥവാ അല്ലാഹുവുമായി കരാറിൽ ഏർപ്പെടുകയും അത് പാലിക്കുകയും ചെയ്യുന്നവ൪ക്കാണ് അല്ലാഹു ഈ വാഗ്ദാനം ചെയ്തിട്ടുള്ളത്. സത്യവിശ്വാസികള്‍ക്ക് ഈ മൂന്ന് കാര്യം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നതിന്റെ കാരണവും ഇതേ വചനത്തില്‍തന്നെ സൂചിപ്പിച്ചിട്ടുണ്ട്. അവ൪ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു. അതോടൊപ്പം അല്ലാഹുവിനോട് അവ൪ യാതൊന്നിനെയും പങ്ക് ചേര്‍ക്കുന്നില്ല എന്നിവയാണവ.
ഈ ആയത്തിന്റെ വിശദീകരണത്തില്‍ ശൈഖ് നാസ്വി൪ അസ്സഅ്ദി(റഹി) പറഞ്ഞു :
فقام صدر هذه الأمة، من الإيمان والعمل الصالح بما يفوقون على غيرهم، فمكنهم من البلاد والعباد، وفتحت مشارق الأرض ومغاربها، وحصل الأمن التام والتمكين التام، فهذا من آيات الله العجيبة الباهرة، ولا يزال الأمر إلى قيام الساعة، مهما قاموا بالإيمان والعمل الصالح، فلا بد أن يوجد ما وعدهم الله، وإنما يسلط عليهم الكفار والمنافقين، ويديلهم في بعض الأحيان، بسبب إخلال المسلمين بالإيمان والعمل الصالح.
ഈ ഉമ്മത്തിലെ ആദ്യകാലക്കാ൪ മറ്റെല്ലാവരെയും കവച്ചു വെക്കുന്ന രൂപത്തില്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍ക൪മ്മം പ്രവ൪ത്തിക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവ൪ക്ക് ജനങ്ങളെയും രാജ്യങ്ങളെയും കീഴ്പ്പെടുത്തി നല്‍കി. ഭൂമിയുടെ കിഴക്കും പടിഞ്ഞാറും അവ൪ വിജയിച്ചടക്കി. (മുസ്ലിംകള്‍ക്ക്) പരിപൂ൪ണ്ണ നി൪ഭയത്വവും സമ്പൂ൪ണ്ണമായ അധീശത്വവും ലഭിച്ചു. അല്ലാഹുവിന്റെ അത്ഭുതകരമായ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണത്.
ഈ പറഞ്ഞ കാര്യം അന്ത്യനാള്‍ വരെ ഇതുപോലെ തന്നെയായിരിക്കും. മുസ്ലിംകളില്‍ അല്ലാഹുവിലുള്ള വിശ്വാസവും സല്‍ക൪മ്മങ്ങളും ശരിയാക്കുന്ന സമയമെല്ലാം അല്ലാഹു അവ൪ക്ക് നല്‍കിയ ഈ വാഗ്ദാനം പൂ൪ത്തീകരിക്കപ്പെടുകതന്നെ ചെയ്യും. അല്ലാഹുവിനെ നിഷേധിച്ചവ൪ക്കും കപടവിശ്വാസികള്‍ക്കും മുസ്ലിംകളുടെ മേല്‍ അധികാരം ലഭിക്കുകയും ചില സമയങ്ങളില്‍ മുസ്ലിംകള്‍ക്ക് വിജയം നഷ്ടപ്പെടുകയും ചെയ്യുന്നത് അല്ലാഹുവിലുള്ള വിശ്വാസത്തിലും സല്‍ക൪മ്മങ്ങള്‍ പ്രവ൪ത്തിക്കുന്നതിലും മുസ്ലിംകള്‍ വരുത്തുന്ന വീഴ്ച കൊണ്ടല്ലാതെ മറ്റൊന്നുമല്ല. (തഫ്സീറുസ്സഅ്ദി:573)
മുസ്ലിം സമൂഹം വളരെ ഗൌരവപൂ൪വ്വം ചിന്തിക്കേണ്ട വിഷയമാണിത്. ലോകമുസ്ലിംകള്‍ക്കെല്ലാം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള മൂന്ന് കാര്യങ്ങളും ലഭിച്ചരുന്നെങ്കില്‍ ഏതാണ്ടെല്ലാ പ്രതിസന്ധികളും അവസാനിക്കുമായിരുന്നു. അല്ലാഹുവിനോട് യാതൊന്നും പങ്ക് ചേ൪ക്കാതെ അവനെ മാത്രം ആരാധിക്കുക എന്ന ഗുണം ഈ ഉമ്മത്തിലെ ഭൂരിഭാഗം പേരില്‍ നിന്നും നഷ്ടമായിരിക്കുന്നു. ഈ ഉമ്മത്ത് മുഴുവന്‍ അല്ലാഹുവിനോട് യാതൊന്നും പങ്ക് ചേ൪ക്കാതെ അവനെ മാത്രമാണോ ആരാധിക്കുന്നത് ? അല്ലാഹുവിനോട് മാത്രമാണോ നാം പ്രാ൪ത്ഥിക്കുന്നത് ? അല്ലാഹുവിനെ മാത്രം ആശ്രയിക്കേണ്ട കാര്യത്തിന് അവനെ മാത്രമാണോ നാം ആശ്രയിക്കുന്നത്?
അല്ലാഹു വിലക്കിയ തിന്മകളിൽ ഏറ്റവും ഗുരുതരമായ ശിർക് അതിന്റെ വ്യത്യസ്ത രൂപങ്ങളോടെ മുസ്ലിം സമൂഹത്തിൽ വ്യാപിച്ചിരിക്കുന്നു. നബി -ﷺ- അവിടുത്തെ അന്തിമ വസ്വിയ്യത്തുകളിൽ ആവർത്തിച്ച് ഓർമ്മപ്പെടുത്തിയ ഖബ്റുകളെ മസ്ജിദുകളാക്കിയവരാണ് ഈ ഉമ്മത്തിലെ ഒരു വലിയ വിഭാഗം. കല്ലുകളെയും മരങ്ങളെയും വരെ ആരാധിക്കുന്നവരും അത് പ്രശ്നമായി കാണാത്തവരും നമുക്കിടയിൽ വ്യാപിച്ചിരിക്കുന്നു.
തൌഹീദ് അംഗീകരിക്കുന്നുവെന്നും അത് ഞാന്‍ എന്റെ ജീവിതത്തില്‍ തെളിയിക്കുമെന്നുമാണ് ശഹാദത്തിലൂടെ നാം പ്രഖ്യാപിക്കുന്നത്. അതിന് ശേഷം അല്ലാഹുല്ലാത്തവരിലേക്ക് നാം തിരിഞ്ഞാല്‍, അവരോട് നാം പ്രാ൪ത്ഥിച്ചാല്‍, ഇസ്തിഗാസ നടത്തിയാല്‍ നമുക്ക് എങ്ങനെ വിജയിക്കാന്‍ ലഭിക്കും? മുസ്ലിംകളുടെ പരാജയത്തിന്റെ കാരണങ്ങളില്‍ സുപ്രധാനമാണ് ശി൪ക്ക്. മരണപ്പെട്ട മഹാന്‍മാരെ വിളിച്ചു പ്രാ൪ത്ഥിക്കുന്നവ൪, അവരോട് സഹായം ചോദിക്കുന്നവ൪, നമ്മുടെ ആവശ്യങ്ങള്‍ക്കായി അവ൪ അല്ലാഹുവിനോട് ശുപാ൪ശ ചെയ്യുമെന്ന് വിശ്വസിക്കുന്നവ൪, നമ്മുടെ ആവലാതികള്‍ അവ൪ അറിയുന്നുവെന്ന് വിശ്വസിക്കുന്നവ൪ തുടങ്ങിയ ശി൪ക്കന്‍ വിശ്വാസം വെച്ചു പുല൪ത്തുന്നവ൪ മുസ്ലിം സമുദായത്തിലുണ്ട്.
سَنُلْقِى فِى قُلُوبِ ٱلَّذِينَ كَفَرُوا۟ ٱلرُّعْبَ بِمَآ أَشْرَكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَٰنًا ۖ وَمَأْوَىٰهُمُ ٱلنَّارُ ۚ وَبِئْسَ مَثْوَى ٱلظَّٰلِمِينَ
സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്. അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്ത വസ്തുക്കളെ അല്ലാഹുവോട് അവര്‍ പങ്കുചേര്‍ത്തതിന്‍റെ ഫലമാണത്. നരകമാകുന്നു അവരുടെ സങ്കേതം. അക്രമികളുടെ പാര്‍പ്പിടം എത്രമോശം! (ഖു൪ആന്‍:3/151)
അല്ലാഹുവിനെ നിഷേധിച്ചവ൪ക്ക് മേല്‍ മുസ്ലിംകള്‍ക്ക് വിജയം ലഭിക്കാനുള്ള കാരണങ്ങളില്‍ സുപ്രധാനമായിട്ടുള്ളത് അവ൪ അകപ്പെട്ടിരുന്ന ശി൪ക്കാണ്. അല്ലാഹുവിന് പുറമെയുള്ളവരെ അവ൪ ആരാധിക്കുകയും അവരെ വിളിച്ച് പ്രാ൪ത്ഥിക്കുകയും ചെയ്യുന്നു എന്നതാണ് അവരുടെ പരാജയ കാരണം. അതേ കാരണം തന്നെ മുസ്ലിം പേരുള്ളവ൪ക്കിടയില്‍ ഉണ്ടെങ്കില്‍ നാം എങ്ങനെ വിജയിക്കും. മുസ്ലിം സമുദായമേ ചിന്തിക്കുക. ഖുദ്‌സിന്റെ മോചനവുമായി ബന്ധപ്പെട്ട് ശൈഖ് അൽബാനി رَحِمـهُ الله പറഞ്ഞത് സാന്ദർഭികമായി ഓർക്കുക.
قال الإمام محمد ناصر الدين الألباني رحمه الله : إن أراد المسلمون عودة القدس فليغيروا : عقائدهم الفاسدة وأخلاقهم السيئة
ശൈഖ് നാസ്വിറുദ്ദീൻ അൽ അൽബാനി رَحِمـهُ الله പറഞ്ഞു : ഖുദ്‌സിന്റെ മടങ്ങി വരവ് മുസ്ലിംകൾ ഉദ്ധേശിക്കുന്നുവെങ്കിൽ അവരുടെ ദുഷിച്ച വിശ്വാസങ്ങളും (അഖീദകളും), മോശം സ്വഭാവങ്ങളും (പെരുമാറ്റങ്ങളും) അവർ മാറ്റട്ടെ . حاشية صحيح الترغيب والترهيب (١/ ١٨٧)
അല്ലാഹു അധികാരവും നി൪ഭയത്വവും ദീന്‍ അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യവും വാഗ്ദാനം ചെയ്തിട്ടുള്ളത് തൌഹീദ് കാത്തുസൂക്ഷിക്കുന്നവ൪ക്കാണല്ലോ. അത് ഉള്‍ക്കൊള്ളാത്തവ൪ക്കാ൪ക്കും അല്ലാഹുവിന്റെ ഈ വാഗ്ദാനം ലഭിക്കുകയില്ല. ഈ സമൂഹത്തില്‍ പിന്നെങ്ങനെയാണ് അല്ലാഹുവിന്റെ വാഗ്ദാനം പുലരുക?
ഈ വചനത്തിന്റെ തുട൪ച്ചയായി അല്ലാഹു പറഞ്ഞിട്ടുള്ളത് കൂടി കാണുക:
وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ- لَا تَحْسَبَنَّ ٱلَّذِينَ كَفَرُوا۟ مُعْجِزِينَ فِى ٱلْأَرْضِ ۚ وَمَأْوَىٰهُمُ ٱلنَّارُ ۖ وَلَبِئْسَ ٱلْمَصِيرُ
നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം. സത്യനിഷേധികള്‍ ഭൂമിയില്‍ (അല്ലാഹുവെ) തോല്‍പിച്ച് കളയുന്നവരാണെന്ന് നീ വിചാരിക്കരുത്. അവരുടെ വാസസ്ഥലം നരകമാകുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്ത.(ഖു൪ആന്‍:24/56-57)
മൂന്ന് കാര്യങ്ങളാണ് ഇവിടെ അല്ലാഹു ചേ൪ത്ത് പറഞ്ഞിരിക്കുന്നത്. (1) നമസ്കാരം മുറപോലെ നിര്‍വഹിക്കുക (2) സകാത്ത് നല്‍കുക (3) റസൂലിനെ അനുസരിക്കുക. ഈ വിഷയത്തിലും മുസ്ലിം സമൂഹത്തിന്റെ അവസ്ഥ ദയനീയമാണ്. കോടിക്കണക്കിന് മുസ്ലിംകള്‍ ഈ രാജ്യത്ത് താമസിക്കുന്നു. ഇതില്‍ എത്ര പേ൪ അഞ്ച് നേരത്തെ നമസ്കാരം ജീവിതത്തില്‍ കാത്തുസൂക്ഷിക്കുന്നു. അഞ്ച് നേരത്തെ നമസ്കാരം ഒഴിവാക്കി ജീവിക്കുന്നവ൪ക്ക് അല്ലാഹുവിന്റെ ഈ വാഗ്ദാനം ലഭിക്കുകയില്ല. കാരണം അവ൪ സത്യവിശ്വാസികളില്‍ ഉള്‍പ്പെടുകയില്ല. നബി ﷺ പറഞ്ഞത് കാണുക.
عَنْ جَابِرًا، يَقُولُ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلاَةِ
ജാബിറില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ഒരു മുസ്ലിമിന്റേയും ശി൪ക്കിന്റേയും കുഫ്റിന്റേയും ഇടക്കുള്ള വ്യത്യാസം നമസ്കാരം ഉപേക്ഷിക്കലാകുന്നു. (മുസ്ലിം:82)
عَنْ عَبْدُ اللَّهِ بْنُ بُرَيْدَةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم: الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمُ الصَّلاَةُ فَمَنْ تَرَكَهَا فَقَدْ كَفَرَ ”.
ബുറൈദത്തില്‍ (റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: നാമും അവരും തമ്മിലുള്ള കരാ൪ നമസ്കാരമാകുന്നു. അത് ആരെങ്കിലും ഉപേക്ഷിച്ചാല്‍ അവ൪ കാഫിറായി. ( അബൂദാവൂദ് : 1079 – സഹീഹ്)
عَنْ عَبْدِ اللَّهِ بْنِ شَقِيقٍ الْعُقَيْلِيِّ، قَالَ كَانَ أَصْحَابُ مُحَمَّدٍ صلى الله عليه وسلم لاَ يَرَوْنَ شَيْئًا مِنَ الأَعْمَالِ تَرْكُهُ كُفْرٌ غَيْرَ الصَّلاَةِ
അബ്ദില്ലാഹിബ്നു ശഖീഖ്(റ) പറഞ്ഞു: നമസ്കാരം ഒഴിച്ചുള്ള ഒരു പ്രവ൪ത്തനം ഉപേക്ഷിക്കുന്നതും കുഫ്റായി നബിﷺയുടെ സ്വഹാബത്ത് കണ്ടിരുന്നില്ല. (തി൪മിദി:2622)
രണ്ടാമതായി സൂചിപ്പിച്ചിട്ടുള്ളത് സക്കാത്തിനെ കുറിച്ചാണ്. നി൪ബന്ധമായ ഒരു ക൪മ്മമാണ് സക്കാത്ത്. സത്യവിശ്വാസികളില്‍ ഉള്‍പ്പെട്ടവ൪ തന്നെ എത്രപേ൪ കൃത്യമായി സക്കാത്ത് നല്‍കുന്നുണ്ട്. അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള സത്യവിശ്വാസികളില്‍ സക്കാത്ത് കൃത്യമായി നല്‍കാത്തവ൪ ഉള്‍പ്പെടുകയില്ല.
മൂന്നാമതായി സൂചിപ്പിച്ചിട്ടുള്ളത് അല്ലാഹുവിന്റെ റസൂലിനെ അനുസരിക്കുന്നതിനെ കുറിച്ചാണ്. ഞാന്‍ അല്ലാഹുവിന്റെ റസൂലിനെ സമ്പൂ൪ണ്ണമായി അനുസരിക്കുന്നതാണെന്ന് ശഹാദത്തിലൂടെ നാം ഓരോരുത്തരും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാള്‍ അല്ലാഹുവിന്റെ റസൂലിനെ അനുസരിക്കുമ്പോള്‍ അല്ലാഹുവിനെയാണ് അനുസരിക്കുന്നത്. അവ൪ക്കാകുന്നു അല്ലാഹുവിന്റെ സഹായം ലഭിക്കുന്നത്.
مَّن يُطِعِ ٱلرَّسُولَ فَقَدْ أَطَاعَ ٱللَّهَ ۖ
(അല്ലാഹുവിന്‍റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു.(ഖു൪ആന്‍:4/80)
وَمَن يُطِعِ اللّهَ وَرَسُولَهُ وَيَخْشَ اللَّهَ وَيَتّقْهِ فَأُولَـٰ ئِكَ هُمُ الْفَائِزُونَ
ആര്, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും. അല്ലാഹുവിനെ ഭയപ്പെടുകയും, അവനെ സൂക്ഷിക്കുകയും ചെയ്യുന്നുവോ അവര്‍ തന്നെയാണ് വിജയികള്‍. (ഖു൪ആന്‍:24/52)
സുന്നത്ത് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താന്‍ എത്രപേ൪ക്ക് സാധിക്കുന്നു. ജോലി, കച്ചവടം, ധനസമ്പാദനം, വേഷം തുടങ്ങി ദൈനംദിന കാര്യങ്ങളിലൊക്കെ അല്ലാഹുവിന്റെ റസൂലിന്റെ മാ൪ഗനി൪ദ്ദേശങ്ങള്‍ പാലിക്കാന്‍ എത്രപേ൪ക്ക് സാധിക്കുന്നു.
അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്തുകളെ വലിച്ചെറിയുന്നവരായി മുസ്ലിം ഉമ്മത്തിലെ ധാരാളം പേ൪ മാറിക്കഴിഞ്ഞിരിക്കുന്നു. വിവാഹം രംഗം മാത്രമെടുക്കാം. എങ്ങനെയാണ് വിവാഹം ചെയ്യേണ്ടതെന്ന് വ്യക്തമായി നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതെല്ലാം വലിച്ചെറിഞ്ഞ് നാട്ടാചാരങ്ങളെയും സ്വന്തം ഇച്ഛകളെയും സ്വീകരിക്കുന്നവരായി സുന്നത്തുകള്‍ ജീവിതത്തില്‍ നടപ്പാക്കുന്നതാണെന്ന് അല്ലാഹുവിനോട് കരാ൪ ചെയ്തിട്ടുള്ള മുസ്ലിംകള്‍ മാറി. ഒരാള്‍ അല്ലാഹുവിന്റെ റസൂലിനെ ധിക്കരിക്കുമ്പോള്‍ അവന്‍ അല്ലാഹുവിനെയാണ് ധിക്കരിക്കുന്നത്. ഈ ഉമ്മത്തിനെങ്ങനെ അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള കാര്യങ്ങള്‍ ലഭിക്കും.
യഥാ൪ത്ഥത്തില്‍ അല്ലാഹു അവന്റെ വാഗ്ദാനം നടപ്പിലാക്കാത്തതല്ല, പ്രത്യുത പ്രസ്തുത വാഗ്ദാനം നടപ്പിലാക്കുന്നതിനുള്ള കാരണങ്ങളിലേക്ക് ഈ ഉമ്മത്ത് പ്രവേശിക്കാത്തതാണ്. ശഹാദത്തിലൂടെ ഒരു അടിമ അല്ലാഹുവുമായി കരാറില്‍ ഏർപ്പെടുകയാണല്ലോ. അഥവാ യഥാർത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ലെന്നുള്ളത് എന്റെ ജീവിതത്തിലൂടെ നടപ്പാക്കുന്നതാണെന്നാണല്ലോ ശഹാദത്തിലൂടെ പ്രഖ്യാപിക്കുന്നത്. എന്നാല്‍ അല്ലാഹുവല്ലാത്ത ശക്തികളെയും വ്യക്തികളെയും ആശ്രയിക്കുമ്പോള്‍ അവന്‍ ശഹാദത്തില്‍ വഞ്ചന കാണിക്കുന്നു. അതേപോലെ മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണെന്ന് എന്റെ ജീവിതത്തിലൂടെ ഞാന്‍ തെളിയിക്കുമെന്നാണല്ലോ ശഹാദത്തിലൂടെ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ദൈനംദിന ജീവിതത്തില്‍ നബിﷺയുടെ ചര്യകളെ അവഗണിക്കുമ്പോള്‍ അവന്‍ ശഹാദത്തില്‍ വഞ്ചന കാണിക്കുന്നു. ഈ ആളുകളെ എങ്ങനെ അല്ലാഹു സഹായിക്കും?
പറഞ്ഞുവരുന്നത് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത് നമുക്ക് ലഭിക്കാത്തതിന്റെ കാരണം നമ്മള്‍ തന്നെയാണ്. ഖു൪ആന്‍:24/55-57 ആയത്തുകളെ വിശദീകരിച്ചുകൊണ്ട് മുഹമ്മദ് അമാനി മൌലവി(റഹി) എഴുതുന്നു:
ഭൂമിയിലെ പ്രാതിനിധ്യം നല്‍കുമെന്ന വാഗ്ദാനത്തെത്തുടര്‍ന്നു് പ്രസ്താവിച്ചിട്ടുള്ള ഉപാധികള്‍ മുസ്‌ലിം സമുദായത്തില്‍ നിലനിന്നു വരുന്നപക്ഷം, അവര്‍ തന്നെയായിരിക്കും – ഒരു കാലത്തുണ്ടായിരുന്നതുപോലെ – ഭൂമിയിലെ സ്വാധീനശക്തിയുള്ള കക്ഷിയായിരിക്കുക. അവരുടെ വിലവീര്യം അവര്‍ നിലനിറുത്താത്ത കാലത്തോളം, ഭൂമിയെ ഭരിക്കുവാന്‍ പ്രാപ്തിയും ശക്തിയുമുള്ളവരാരോ അവരിലേക്കു ഭരണനേതൃത്വം നീങ്ങുകയും ചെയ്യും. അതവര്‍ എന്നു വീണ്ടെടുക്കുന്നുവോ അന്നു് വീണ്ടും സ്വാധീനം അവര്‍ക്ക് ലഭിക്കുകയും ചെയ്യും. ഭരണ നേതൃത്വം ലഭിക്കലും, നഷ്ടപ്പെടലും ഒരു ദിവസംകൊണ്ട് ക്ഷിപ്രസാധ്യമാകുന്നതല്ല. അതിനുള്ള ഉപാധികള്‍ കൂടുകയും കുറയുകയും ചെയ്യുന്നതനുസരിച്ച് അതതിന്റെ ഫലങ്ങള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കും وَلَن تَجِدَ لِسُنَّةِ اللَّـهِ تَبْدِيلًا അല്ലാഹുവിന്റെ നിയമനടപടിക്കു നീ യാതൊരു മാറ്റവും കാണുന്നതേയല്ല. (സൂറ: ഫത്ഹ് – 23)
സൂറത്തുന്നൂറിലെ വാഗ്ദാനത്തെത്തുടര്‍ന്നു് പറയുന്ന ഉപാധികള്‍ ഇവയാണ് :
يَعْبُدُونَنِى لَا يُشْرِكُونَ بِى شَيْـًٔا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ
(അവര്‍ എന്നോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ എന്നെ ആരാധിച്ചുവരുന്നു. അതിനു (പ്രാതിനിധ്യം നല്‍കിയതിനു) ശേഷം, ആര്‍ നന്ദികേടു കാണിച്ചുവെങ്കില്‍, അവര്‍ തന്നെയാണ് തോന്നിയവാസികള്‍. നിങ്ങള്‍ നമസ്കാരം നിലനിറുത്തുകയും, ‘സക്കാത്ത് ’ കൊടുക്കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍ – നിങ്ങള്‍ കരുണചെയ്യപ്പെട്ടേക്കുന്നതാണ്) സൂറ: നൂ൪ -56,57
ഇതില്‍നിന്നു് കാര്യം വ്യക്തമാണല്ലോ. ഏതോ ചില വ്യക്തികള്‍ മാത്രം നന്നായതുകൊണ്ട് ആ വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന സമുദായത്തിന് ഭൂമിയിലെ സ്വാധീനശക്തി കൈവരുകയില്ല. സമുദയാത്തിന്റെ പൊതുനില ആയത്തില്‍ കാണിച്ചപ്രകാരം നന്നായിരിക്കുമ്പോഴാണ് അല്ലാഹുവിന്റെ വാഗ്ദാനം ലഭിക്കുവാന്‍ സമുദായത്തിന് അര്‍ഹതയുണ്ടാകുന്നത്. അതേസമയത്ത്, ഈ വചനത്തിലെ ഓരോ ഇനവും മുമ്പില്‍വെച്ചുകൊണ്ട് ഇന്നത്തെ മുസ്ലിംസമുദായത്തിന്റെ പൊതുനിലയൊന്നു പരിശോധിച്ചുനോക്കുക. ഹാ, വ്യസനകരം! (അമാനി തഫ്സീ൪ : ഖു൪ആന്‍:24/55-57 ന്റെ വിശദീകരണത്തില്‍ നിന്ന്)
അല്ലാഹുവിന്റെ സഹായം അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് ചില നിബന്ധനകളോടെയാണെന്ന് ചുരുക്കം. ആ നിബന്ധനകള്‍ നാം പാലിക്കുമ്പോഴാണ് അല്ലാഹുവിന്റെ സഹായം നമുക്ക് ലഭിക്കുന്നത്. മറ്റ് ചില വചനങ്ങള്‍ കാണുക:
إِنَّ ٱللَّهَ يُدَٰفِعُ عَنِ ٱلَّذِينَ ءَامَنُوٓا۟ ۗ إِنَّ ٱللَّهَ لَا يُحِبُّ كُلَّ خَوَّانٍ كَفُورٍ
തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക് വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച. (ഖു൪ആന്‍:22/38)
وَكَانَ حَقًّا عَلَيْنَا نَصْرُ ٱلْمُؤْمِنِينَ
വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയായിരിക്കുന്നു. (ഖു൪ആന്‍:30/47)
وَلَا تَهِنُوا۟ وَلَا تَحْزَنُوا۟ وَأَنتُمُ ٱلْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ
നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍. (ഖു൪ആന്‍:3/139)
وَأَنَّ ٱللَّهَ مَعَ ٱلْمُؤْمِنِينَ
അല്ലാഹു സത്യവിശ്വാസികളുടെ കൂടെത്തന്നെയാണ്. (ഖു൪ആന്‍:8/19)
إِنَّا لَنَنصُرُ رُسُلَنَا وَٱلَّذِينَ ءَامَنُوا۟ فِى ٱلْحَيَوٰةِ ٱلدُّنْيَا وَيَوْمَ يَقُومُ ٱلْأَشْهَٰدُ
തീര്‍ച്ചയായും നാം നമ്മുടെ ദൂതന്‍മാരെയും വിശ്വസിച്ചവരെയും ഐഹികജീവിതത്തിലും സാക്ഷികള്‍ രംഗത്തു വരുന്ന ദിവസത്തിലും സഹായിക്കുക തന്നെ ചെയ്യും.(ഖു൪ആന്‍:40/51)
ഈമാനുള്ളവരെയാണ് അല്ലാഹു സഹായിക്കുന്നതെന്ന് അവന്റെ വചനങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇവിടെ മുസ്ലിം സമൂഹം ചിന്തിക്കേണ്ടത് നാം ഇമാന്‍ യഥാവിധി ഉള്‍ക്കൊണ്ടിട്ടുള്ളവരാണോയെന്നുള്ളതാണ്. യഥാ൪ത്ഥ വിശ്വാസികളെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:
إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ ءَايَٰتُهُۥ زَادَتْهُمْ إِيمَٰنًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَٱ – لَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ – أُو۟لَٰٓئِكَ هُمُ ٱلْمُؤْمِنُونَ حَقًّا ۚ لَّهُمْ دَرَجَٰتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ
അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍.നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവര്‍.അവര്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ വിശ്വാസികള്‍. അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ പല പദവികളുണ്ട്. പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ട്. (ഖു൪ആന്‍:8/2-4)
അല്ലാഹുവിന്റെ സഹായവും സംരക്ഷണവും കിട്ടുന്നതിനുള്ള മറ്റ് ചില കാര്യങ്ങളും അവന്‍തന്നെ പറഞ്ഞിട്ടുണ്ട്. പ്രസ്തുത വചനങ്ങളില്‍ തന്നെ അല്ലാഹുവിന്റെ സഹായവും സംരക്ഷണവും കിട്ടുന്നതിനുള്ള നിബന്ധനയം സൂചിപ്പിച്ചിട്ടുണ്ട്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്.(ഖു൪ആന്‍:47/7)
മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: അല്ലാഹുവിന്‍റെ മതത്തെയും, അതിന്‍റെ പ്രബോധനത്തെയും സംരക്ഷിക്കുക, അതിനുവേണ്ടുന്ന സേവനങ്ങളും, ത്യാഗങ്ങളും അനുഷ്ഠിക്കുക ഇതാണ് അല്ലാഹുവിനെ സഹായിക്കുക എന്നതിന്‍റെ താല്‍പര്യം. അങ്ങിനെ ചെയ്യുമ്പോള്‍, അല്ലാഹു അവര്‍ക്കു വിജയവും, പ്രതാപവും നല്‍കുകയും, ശത്രുക്കളുടെ മുമ്പില്‍ സ്ഥൈര്യവും, ധൈര്യവും നല്‍കുകയും ചെയ്യുന്നു. മുസ്‌ലിംകള്‍ എക്കാലത്തും – ഈ കാലത്തു പ്രത്യേകിച്ചും – സദാ ഓര്‍മ്മിച്ചിരിക്കേണ്ടുന്ന ഒരു വചനമാണിത്. അല്ലാഹുവിന്‍റെ സഹായം എപ്പോള്‍, എവിടെ, മുസ്‌ലിംകള്‍ക്കു ലഭിക്കാതിരിന്നുവോ, അപ്പോള്‍, അവിടെ അതിനു കാരണക്കാര്‍ മുസ്‌ലിംകള്‍ തന്നെയായിരിക്കുമെന്നു ഇതില്‍ നിന്നും വ്യക്തമാണല്ലോ. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 47/7 ന്റെ വിശദീകരണം)
ഭരണാധികാരികളില്‍ നിന്നും നേരിടേണ്ടി വരുന്ന പരീക്ഷണങ്ങളും കാഠിന്യങ്ങളും ജനങ്ങളുടെ തിന്‍മകള്‍ കാരണത്താല്‍ ഭവിക്കാറുണ്ട്.
عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ أَقْبَلَ عَلَيْنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ فَقَالَ “ يَا مَعْشَرَ الْمُهَاجِرِينَ خَمْسٌ إِذَا ابْتُلِيتُمْ بِهِنَّ وَأَعُوذُ بِاللَّهِ أَنْ تُدْرِكُوهُنَّ لَمْ تَظْهَرِ الْفَاحِشَةُ فِي قَوْمٍ قَطُّ حَتَّى يُعْلِنُوا بِهَا إِلاَّ فَشَا فِيهِمُ الطَّاعُونُ وَالأَوْجَاعُ الَّتِي لَمْ تَكُنْ مَضَتْ فِي أَسْلاَفِهِمُ الَّذِينَ مَضَوْا . وَلَمْ يَنْقُصُوا الْمِكْيَالَ وَالْمِيزَانَ إِلاَّ أُخِذُوا بِالسِّنِينَ وَشِدَّةِ الْمَؤُنَةِ وَجَوْرِ السُّلْطَانِ عَلَيْهِمْ . وَلَمْ يَمْنَعُوا زَكَاةَ أَمْوَالِهِمْ إِلاَّ مُنِعُوا الْقَطْرَ مِنَ السَّمَاءِ وَلَوْلاَ الْبَهَائِمُ لَمْ يُمْطَرُوا وَلَمْ يَنْقُضُوا عَهْدَ اللَّهِ وَعَهْدَ رَسُولِهِ إِلاَّ سَلَّطَ اللَّهُ عَلَيْهِمْ عَدُوًّا مِنْ غَيْرِهِمْ فَأَخَذُوا بَعْضَ مَا فِي أَيْدِيهِمْ . وَمَا لَمْ تَحْكُمْ أَئِمَّتُهُمْ بِكِتَابِ اللَّهِ وَيَتَخَيَّرُوا مِمَّا أَنْزَلَ اللَّهُ إِلاَّ جَعَلَ اللَّهُ بَأْسَهُمْ بَيْنَهُمْ ” .
അബ്ദില്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു:നബി ﷺ ഞങ്ങളിലേക്ക് തിരിഞ്ഞിരുന്നിട്ട് പറഞ്ഞു: മുഹാജിറുകളുടെ സമൂഹമേ, അഞ്ച് കാര്യങ്ങള്‍ അവ കൊണ്ട് നിങ്ങള്‍ പരീക്ഷിക്കപ്പെട്ടാല്‍, നിങ്ങള്‍ അവ അനുഭവിക്കുന്നതില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് കാവല്‍ ചോദിക്കുന്നു. ശേഷം അഞ്ച് കാര്യങ്ങള്‍ നബി ﷺ എണ്ണി പറഞ്ഞു: അതിലൊന്നായി അവിടുന്ന് എണ്ണി: ജനങ്ങള്‍ തൂക്കത്തിലും അളവിലും കുറവ് വരുത്തിയാല്‍ അവരെ പട്ടിണി പിടികൂടുകയും (അവ൪ക്ക്) ജീവിത ചെലവ് കഠിനമാകുകയും ഭരണാധികാരിയുടെ അനീതി അവരെ ബാധിക്കുകയും ചെയ്യാതിരിക്കുകയില്ല. അതില്‍ മറ്റൊന്ന് ഇപ്രകാരമാണ്. അല്ലാഹുവിനോടും അവന്റെ പ്രവാചകനോടും ചെയ്ത ഉടമ്പടികള്‍ ലംഘിക്കുന്നവരെ മറ്റൊരു വിഭാഗത്തില്‍പ്പെട്ട ശത്രു കീഴടക്കുകയും അവരുടെ സമ്പാദ്യങ്ങള്‍ തട്ടിയെടുക്കുകയും ചെയ്യും.(ഇബ്നുമാജ:4019 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
അല്ലാഹുവിന്റെ സഹായവും സംരക്ഷണവും കിട്ടുന്നതിനുള്ള ചില മഹനീയ ഗുണങ്ങളാണ് തഖ്വ, ക്ഷമ, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യല്‍, നന്‍മകള്‍ വര്‍ദ്ധിപ്പിക്കുകയും തിന്‍മകളില്‍ നിന്ന് പരിപൂ൪ണ്ണമായും വിട്ടുനില്‍ക്കുകയും ചെയ്യല്‍. ഈ ഗുണങ്ങളൊക്കെ ഇന്നത്തെ മുസ്ലിം സമുദായത്തിന് ഉണ്ടോയെന്നുള്ളത് ഓരോരുത്തരും സഗൌരവം പരിശോധിക്കേണ്ടതാണ്. ഈ ഗുണങ്ങളൊക്കെ മുസ്ലിം സമുദായത്തില്‍ ഉണ്ടാകുമ്പോഴാണ് അല്ലാഹുവിന്റെ സഹായം വന്നെത്തുന്നത്.
وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ
…… നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.(ഖു൪ആന്‍:2/194)
فجاء الناس إلى طلق ابن حبيب يسألونه عن هذه الفتنة، فقال لهم: إذا وقعت الفتنة فادفعوها بالتَّقوى؛ قالوا: وما التَّقوى؟ قال: أن تعمل بطاعة الله، على نورٍ من الله، ترجو ثواب الله، وأن تترك معصية الله على، نورٍ من الله، تخاف عقاب الله
ത്വല്‍ഖു ബ്നു ഹബീബ്(റഹി) പറഞ്ഞു:പരീക്ഷണം സംഭവിച്ചു കഴിഞ്ഞാല്‍ അതിന്റെ തീയെ നിങ്ങള്‍ തഖ്വ കൊണ്ട് അണക്കുക. ജനങ്ങള്‍ ചോദിച്ചു: എന്താണ് തഖ്വ? അദ്ദേഹം പറഞ്ഞു: അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് അല്ലാഹുവിനെ അനുസരിച്ച് ജീവിക്കലാണ് (തഖ്വ). അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ ശിക്ഷയെ ഭയന്ന് അല്ലാഹു വിരോധിച്ച കാര്യം വെടിയലാണ് (തഖ്വ). (മുസ്വന്നഫ് ഇബ്നു അബീശൈബ)
وَمَن يَتَّقِ اللَّـه يَجْعَل لَّهُ مَخْرَجًا
ആര് അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അല്ലാഹു അവന് ഒരു പോംവഴി ഏര്‍പ്പെടുത്തി കൊടുക്കും. (ഖു൪ആന്‍:65/2)
وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا
അല്ലാഹുവിനെ ആര് സൂക്ഷിക്കുന്നുവോ അവന് തന്റെ കാര്യത്തെക്കുറിച്ച് അല്ലാഹു എളുപ്പം [സൗകര്യം] ഉണ്ടാക്കിക്കൊടുക്കുന്നതാണ്. (ഖു൪ആന്‍:65/4)
ﻭَٱﻟْﻌَٰﻘِﺒَﺔُ ﻟِﻠْﻤُﺘَّﻘِﻴﻦَ
…..അന്തിമ വിജയം തഖ്‌വയുള്ളവര്‍ക്ക് അനുകൂലമായിരിക്കും.(ഖു൪ആന്‍:28/83)
പ്രവാചകൻﷺ ഒരിക്കൽ ഇബ്നു അബ്ബാസിനോട് പറഞ്ഞു :
احْفَظِ اللَّهَ يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ
നീ അല്ലാഹുവിനെ സൂക്ഷിക്കുക. അവൻ നിന്നെ സംരക്ഷിച്ചുകൊള്ളും. നീ അല്ലാഹുവിനെ സൂക്ഷിക്കുക. നിനക്കവനെ നിന്റെ മുന്നിൽ കാണാം. (തി൪മിദി: 37/2706)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ
സത്യവിശ്വാസികളെ, നിങ്ങള്‍ സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിനോട്) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു. (ഖു൪ആന്‍:2/153)
وَٱصْبِرُوٓا۟ ۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ
നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു.(ഖു൪ആന്‍:8/46)
وَإِن تَصْبِرُوا۟ وَتَتَّقُوا۟ لَا يَضُرُّكُمْ كَيْدُهُمْ شَيْـًٔا ۗ
നിങ്ങള്‍ ക്ഷമിക്കുകയും തഖ്വ പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല.(ഖു൪ആന്‍:3/120)
إِنَّ ٱللَّهَ مَعَ ٱلَّذِينَ ٱتَّقَوا۟ وَّٱلَّذِينَ هُم مُّحْسِنُونَ
തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും.(ഖു൪ആന്‍:16/128)
كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ ۗ وَلَوْ ءَامَنَ أَهْلُ ٱلْكِتَٰبِ لَكَانَ خَيْرًا لَّهُم ۚ مِّنْهُمُ ٱلْمُؤْمِنُونَ وَأَكْثَرُهُمُ ٱلْفَٰسِقُونَ
മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തില്‍ വിശ്വാസമുള്ളവരുണ്ട്. എന്നാല്‍ അവരില്‍ അധികപേരും ധിക്കാരികളാകുന്നു.(ഖു൪ആന്‍:3/110)
നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുമ്പോഴാണ് ഈ ഉമ്മത്ത് ഉത്തമ സമുദായമാകുന്നത്. നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തില്ലെങ്കില്‍ അല്ലാഹു ശിക്ഷിക്കുന്നതാണ്.
عَنْ حُذَيْفَةَ بْنِ الْيَمَانِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ وَالَّذِي نَفْسِي بِيَدِهِ لَتَأْمُرُنَّ بِالْمَعْرُوفِ وَلَتَنْهَوُنَّ عَنِ الْمُنْكَرِ أَوْ لَيُوشِكَنَّ اللَّهُ أَنْ يَبْعَثَ عَلَيْكُمْ عِقَابًا مِنْهُ ثُمَّ تَدْعُونَهُ فَلاَ يُسْتَجَابُ لَكُمْ
ഹുദൈഫത്തുബ്നുല്‍ യമാനില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘എന്‍റെ ആത്മാവ് യാതൊരുവന്‍റെ കയ്യിലാണോ അവന്‍ തന്നെയാണ സത്യം! നിങ്ങള്‍ സദാചാരം കൊണ്ട് കല്‍പിക്കുകയും, ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും ചെയ്യുകതന്നെ വേണം. അല്ലാത്തപക്ഷം, അല്ലാഹു അവന്‍റെ പക്കല്‍ നിന്നുള്ള വല്ല ശിക്ഷാനടപടിയും നിങ്ങളില്‍ നിയോഗിച്ചെന്നുവരാം. പിന്നീട്, നിങ്ങളവനെ വിളിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ക്കവന്‍ ഉത്തരം നല്‍കുകയില്ല.’ (തി൪മിദി: 2169)
നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തില്ലെങ്കില്‍ ഈ ഉമ്മത്തിലും മ്ലേഛത വര്‍ദ്ധിക്കും. അത് അല്ലാഹുവില്‍ നിന്നുള്ള ശിക്ഷക്ക് കാരണമായി തീരും
عَعَنْ زَيْنَبَ ابْنَةِ جَحْشٍ ـ رضى الله عنهن أَنَّ النَّبِيَّ صلى الله عليه وسلم دَخَلَ عَلَيْهَا فَزِعًا يَقُولُ ” لاَ إِلَهَ إِلاَّ اللَّهُ، وَيْلٌ لِلْعَرَبِ مِنْ شَرٍّ قَدِ اقْتَرَبَ فُتِحَ الْيَوْمَ مِنْ رَدْمِ يَأْجُوجَ وَمَأْجُوجَ مِثْلُ هَذِهِ ”. وَحَلَّقَ بِإِصْبَعِهِ الإِبْهَامِ وَالَّتِي تَلِيهَا. قَالَتْ زَيْنَبُ ابْنَةُ جَحْشٍ فَقُلْتُ يَا رَسُولَ اللَّهِ أَنَهْلِكُ وَفِينَا الصَّالِحُونَ قَالَ ” نَعَمْ، إِذَا كَثُرَ الْخُبْثُ ”.
സൈനബ് (റ) പറഞ്ഞു: ഒരിക്കല്‍ നബി ﷺ എന്‍റെയരികില്‍ ഭയവിഹ്വലനായി പ്രവേശിച്ചു. അവിടുന്ന് പറയുന്നുണ്ടായിരുന്നു: ‘അടുത്തു കൊണ്ടിരിക്കുന്ന തിന്മയില്‍ നിന്ന് അറബികള്‍ക്ക് നാശം’. തന്‍റെ തള്ളവിരലും ചൂണ്ടുവിരലും വൃത്താകൃതിയില്‍ പിടിച്ചു കൊണ്ട് അവിടുന്ന് പറഞ്ഞു: ‘യഅ്ജൂജ് മഅ്ജൂജിന്‍റെ മതിലില്‍ നിന്ന് ഈ വലിപ്പത്തിലുള്ള വിടവുണ്ടായിരിക്കുന്നു ഇന്ന്.’ ഞാന്‍ (സയ്നബ്) ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ഞങ്ങളില്‍ സച്ചരിതര്‍ ജീവിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ നശിക്കുമോ?’ നബി ﷺ പറഞ്ഞു: ‘അതെ, അവരില്‍ മ്ലേഛത വര്‍ദ്ധിച്ചാല്‍’. (ബുഖാരി: 3346)
ഇസ്ലാമിന്റെയും മുസ്ലിംകളുടെയും വിജയത്തിനും പ്രതാപത്തിനും അനിവാര്യമായി വേണ്ടതെന്താണെന്ന് മേല്‍ വിവരിച്ചതില്‍ നിന്ന് വ്യക്തമാണ്. അതിന് വേണ്ടി നാം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം അല്ലാഹുവുമായിട്ടുളള നമ്മുടെ കരാറില്‍ (ശഹാദത്ത്) സത്യസന്ധത പാലിക്കുക എന്നുള്ളതാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ തൌഹീദും സുന്നത്തും അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുക.
(1) തൌഹീദ് – ലാ ഇലാഹ ഇല്ലല്ലാഹ് –
ഇരുലോകത്തും വിജയത്തിന് വേണ്ട ഒന്നാമത്തെ നിബന്ധനയാണ് തൌഹീദ്. എല്ലാ നിലക്കുമുള്ള ആരാധനകള്‍ അല്ലാഹുവിന് മാത്രം സമ൪പ്പിച്ചുകൊണ്ട് അവനെ ഏകനാക്കലാണ് തൌഹീദ്. ഈ തൌഹീദ് പ്രാവ൪ത്തികമാക്കുന്നതോടെ അടിമയുടെ നമസ്കാരവും പ്രാ൪ത്ഥനയും നേ൪ച്ചകളും മറ്റെല്ലാ ഇബാദത്തുകളും അല്ലാഹുവിന് മാത്രമേ നല്‍കപ്പെടാവൂ.
ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവന്‍ മാത്രമാണ് എല്ലാ നിലക്കുമുള്ള ഇബാദത്തുക്കള്‍ക്ക് അ൪ഹനെന്ന് വിശ്വസിക്കുകയും അല്ലാഹുവല്ലാത്തവ൪ക്കുള്ള ഇബാദത്തുക്കള്‍ പൂ൪ണ്ണമായും വെടിയുകയും അത് ഏറ്റവും വലിയ തിന്‍മയാണെന്ന് അംഗീകരിക്കുകയും അല്ലാഹുവല്ലാത്തവ൪ക്ക് ഇബാദത്ത് ചെയ്യുന്നവന്‍ ഇസ്ലാമില്‍ നിന്ന് പുറത്ത് പോകുകയും മുശ്രിക്കും കാഫിറുമായിത്തീരുമെന്ന് വിശ്വസിക്കുന്നതുമെല്ലാം തൌഹീദിന്റെ ഭാഗമാണ്.
(2) ഇത്തിബാഅ് – മുഹമ്മദുന്‍ റസൂലുള്ളാഹ് –
നബിﷺയുടെ കല്‍പ്പനകള്‍ അനുസരിക്കുകയും അവിടുന്ന് വിരോധിച്ച കാര്യങ്ങളില്‍ നിന്ന് പരിപൂ൪ണ്ണമായും വിട്ടു നില്‍ക്കുകയും ചെയ്യുക എന്നുള്ളത് മുസ്ലിംകളുടെ ബാധ്യതയാണ്. അത് അംഗീകരിക്കുന്നുവെന്നും അത് ഞാന്‍ എന്റെ ജീവിതത്തില്‍ തെളിയിക്കുമെന്നുമാണ് ശഹാദത്തിലൂടെ നാം പ്രഖ്യാപിക്കുന്നത്. അതിന് ശേഷം നമ്മുടെ ജീവിതത്തില്‍ നബിﷺയുടെ സുന്നത്ത് ഇല്ലാതെ വരികയും അവിടുന്ന് വിരോധിച്ച കാര്യങ്ങളില്‍ നിന്ന് പരിപൂ൪ണ്ണമായും വിട്ടു നില്‍ക്കാന്‍ നമുക്ക് കഴിയാതെ വരികയും വന്നാല്‍ നമുക്കെങ്ങനെ വിജയിക്കാന്‍ ലഭിക്കും? നബിﷺയുടെ കല്‍പ്പനകള്‍ക്ക് എതിര് പ്രവ൪ത്തിക്കുന്നവ൪ക്ക് കടുത്ത പ്രതിസന്ധിയും പരാജയവും ശിക്ഷയും വന്നു ഭവിക്കുന്നതാണ്.
فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِۦٓ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ
ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
ദൈവദൂതന്‍മാരും സത്യവിശ്വാസികളും നേരിട്ട പൗരത്വനിഷേധവും പീഡനങ്ങളും നാട്ടില്‍ നിന്നുള്ള പുറത്താക്കലും ഒക്കെ സത്യവിശ്വാസം മാറ്റുരക്കാനുള്ള ദൈവീക പരീക്ഷണമായാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ആ പരീക്ഷണങ്ങളില്‍ അവന്‍ വിജയിച്ചു. ദൈവദൂതന്‍മാരെയും സത്യവിശ്വാസികളെയും ശല്യപ്പെടുത്തിയ നിഷേധികളെ അല്ലാഹു പരാജയപ്പെടുത്തിയ സന്ദേശമാണ് ഇത്തരം എല്ലാ വിവരണങ്ങളില്‍ നിന്നും ലഭിക്കുന്നത്. ദൈവദൂതന്റെ ദൗത്യം ഏല്‍പ്പിക്കപ്പെട്ട വിശ്വാസികള്‍ക്കും ഇത്തരം പരീക്ഷണങ്ങളില്‍ വിജയിക്കാന്‍ അല്ലാഹുവിന്റെ സഹായം ലഭ്യമാണെന്ന സൂചനയും ഖുര്‍ആന്‍ നല്‍കുന്നുണ്ട്. തൌഹീദും സുന്നത്തും ഉള്‍ക്കൊള്ളുകയും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം വിശ്വാസികള്‍ ഒത്തൊരുമയോടെ അല്ലാഹുവിന്റെ പാശം മുറുകെപ്പിടിച്ച് നീങ്ങണം. അതാണ് ദൈവസഹായത്തിനുള്ള ഉപാധി.
അല്ലാഹുവുമായിട്ടുള്ള കരാറില്‍ സത്യസന്ധത കാണിച്ചപ്പോള്‍ സ്വഹാബികള്‍ക്ക് അല്ലാഹുവിന്റെ സഹായം വന്നുഭവിച്ചു. അവ൪ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്തപ്പോള്‍ അവരില്‍ അല്ലാഹുവിന്റെ വാഗ്ദാനം പുല൪ന്നു. അവ൪ക്ക് ഭൂമിയില്‍ അധികാരവും നി൪ഭയത്വവും ദീന്‍ അനുസരിച്ച് ജീവിക്കാനുള്ള അവസരവും ലഭിച്ചു.
ബദ്റും ഉഹ്ദും നല്‍കുന്ന പാഠം
ഇസ്‌ലാമിക ചരിത്രത്തില്‍ ഏറെ പ്രസിദ്ധവും മഹത്വമുള്ളതുമായ ഒന്നാണ് ബദ്ര്‍ യുദ്ധം. ‘യൗമുല്‍ ഫുര്‍ക്വാന്‍’ (സത്യവും അസത്യവും വേര്‍തിരിക്കപ്പെട്ട ദിവസം) എന്നാണ് അല്ലാഹു അതിനെ വിശേഷിപ്പിച്ചത്. ഉറ്റാലോചിക്കുന്നവര്‍ക്ക് അതില്‍ ഒട്ടേറെ ഗുണപാഠങ്ങളുണ്ടെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
قَدْ كَانَ لَكُمْ ءَايَةٌ فِى فِئَتَيْنِ ٱلْتَقَتَا ۖ فِئَةٌ تُقَٰتِلُ فِى سَبِيلِ ٱللَّهِ وَأُخْرَىٰ كَافِرَةٌ يَرَوْنَهُم مِّثْلَيْهِمْ رَأْىَ ٱلْعَيْنِ ۚ وَٱللَّهُ يُؤَيِّدُ بِنَصْرِهِۦ مَن يَشَآءُ ۗ إِنَّ فِى ذَٰلِكَ لَعِبْرَةً لِّأُو۟لِى ٱلْأَبْصَٰرِ
(ബദ്‌റില്‍) ഏറ്റുമുട്ടിയ ആ രണ്ട് വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ സഹായം കൊണ്ട് പിന്‍ബലം നല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്. (ഖു൪ആന്‍:3/13)
ഹിജ്‌റഃ രണ്ടാം കൊല്ലം റമദ്വാന്‍ പതിനേഴ് വെള്ളിയാഴ്ചയാണ് ബദ്൪ യുദ്ധം നടന്നത്. എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി ഒരുങ്ങിവന്ന ആയിരത്തോളം വരുന്ന മുശ്രിക്കുകളും, മുന്നൂറ്റി പതിമൂന്ന് മുസ്‌ലിംകളും (എണ്ണത്തില്‍ ചെറിയ അഭിപ്രായ വ്യത്യാസമുണ്ട്) തമ്മിലായിരുന്നു അതുണ്ടായത്. മുസ്‌ലിംകളുടെ എണ്ണം കുറവായിരുന്നതിന് പുറമെ, അറബികള്‍ സാധാരണ കൈവശം വെക്കാറുള്ള ചുരുക്കം ചില ആയുധങ്ങളും, രണ്ട് കുതിരകളും എഴുപത് ഒട്ടകങ്ങളും മാത്രമേ അവരുടെ കൂടെ ഉണ്ടായിരുന്നുള്ളുതാനും. അങ്ങനെ, എണ്ണത്തിലും ശക്തിയിലുമെല്ലാം ശത്രുക്കളെക്കാള്‍ എത്രയോ കുറഞ്ഞവരായിരുന്നിട്ടും അല്ലാഹു മുസ്ലിംകളെ വിജയിപ്പിച്ചു. എണ്ണം കൊണ്ടും ആയുധ സജ്ജീകരണങ്ങള്‍ കൊണ്ടും ഖുറൈശികളുടെ സൈന്യം മുസ്‌ലിംകളെക്കാള്‍ എത്രയോ വമ്പിച്ചതായിരുന്നു. എന്നിട്ട് അവര്‍ പരാജയപ്പെടുകയാണുണ്ടായത്. മുഹമ്മദ് നബിﷺയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യത്തിന് 14 രക്തസാക്ഷികളെ മാത്രം നഷ്ടപ്പെട്ടപ്പോള്‍ അബൂ ജഹലിന്റെ നേതൃത്വത്തിലുള്ള സൈന്യത്തിലെ എഴുപത് പേര്‍ കൊല്ലപ്പെടുകയും 70 പേരെ ബന്ധികളാക്കുകയും ചെയ്തു
ബദ്റില്‍ മുസ്ലിംകളില്‍ ഉണ്ടായിരുന്ന മുതല്‍ക്കൂട്ട് തൌഹീദ് ആയിരുന്നു. അവരെല്ലാവരും അല്ലാഹുവിനോട് മാത്രം പ്രാ൪ത്ഥിക്കുന്നവരായിരുന്നു. അവ൪ അല്ലാഹുവിന്റെ കൂടെ ആരേയും വിളിച്ച് പ്രാർത്ഥിക്കാത്തവരായിരുന്നു. ബദ്‌റിന്റെ സമയത്തും അവർ അല്ലാഹുവിനേട് മാത്രമാണ് ഇസ്തിഗാസ ചെയ്തത് (സഹായം തേടിയത്). ബദ്റിലെ യുദ്ധഭൂമിയിലേക്ക് ഇറങ്ങുന്നതിന് മുമ്പ് നബി ﷺ നടത്തിയ പ്രാ൪ത്ഥന ഇസ്ലാമിന്റെ വിജയത്തിന്റെ കാരണം വ്യക്തമാക്കുന്നുണ്ട്.
عَنْ عُمَرُ بْنُ الْخَطَّابِ قَالَ لَمَّا كَانَ يَوْمُ بَدْرٍ نَظَرَ رَسُولُ اللَّهِ صلى الله عليه وسلم إِلَى الْمُشْرِكِينَ وَهُمْ أَلْفٌ وَأَصْحَابُهُ ثَلاَثُمِائَةٍ وَتِسْعَةَ عَشَرَ رَجُلاً فَاسْتَقْبَلَ نَبِيُّ اللَّهِ صلى الله عليه وسلم الْقِبْلَةَ ثُمَّ مَدَّ يَدَيْهِ فَجَعَلَ يَهْتِفُ بِرَبِّهِ ” اللَّهُمَّ أَنْجِزْ لِي مَا وَعَدْتَنِي اللَّهُمَّ آتِ مَا وَعَدْتَنِي اللَّهُمَّ إِنْ تَهْلِكْ هَذِهِ الْعِصَابَةُ مِنْ أَهْلِ الإِسْلاَمِ لاَ تُعْبَدْ فِي الأَرْضِ ”
ഉമ൪(റ) പറയുന്നു: ബദ്൪ യുദ്ധദിവസം നബി ﷺ മുശ്രിക്കുകളെ നോക്കി. അവ൪ ആയിരം പേരുണ്ടായിരുന്നു. അവിടുത്തോടൊപ്പമുള്ള സ്വഹാബികളാകട്ടെ മുന്നൂറ്റി പത്തൊമ്പത് പേരും. നബി ﷺ ഖ്ബ്ലക്ക് നേരെ തിരിഞ്ഞു നിന്ന് തന്റെ കൈ നീട്ടിക്കൊണ്ട് അല്ലാഹുവിനോട് തേടിക്കൊണ്ടേയിരുന്നു. അവിടുന്ന് പ്രാ൪ത്ഥിച്ചു: “അല്ലാഹുവേ, നീ എന്നോടു ചെയ്ത വാഗ്ദാനം നിറവേറ്റിത്തരേണമേ! അല്ലാഹുവേ, ഇസ്ലാമിന്റെ ആള്‍ക്കാരായ ഈ (ചെറു) സംഘത്തെ നീ നശിപ്പിക്കുന്നപക്ഷം, ഭൂമിയില്‍ ഒരിക്കലും നിനക്കു ആരാധന ചെയ്യപ്പെടുകയുണ്ടാകുകയില്ല.”(മുസ്ലിം:1763)
അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന സംഘമാണ് തങ്ങളുടേത് എന്നതിനാല്‍ ഞങ്ങള്‍ക്ക് വിജയം നല്‍കണമെന്ന നബിﷺയുടെ തേട്ടം അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള വിജയവും പ്രതാപവും നേടിയെടുക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ യോഗ്യതയാണ് തൌഹീദ് എന്ന് ബോധ്യപ്പെടുത്തി നല്‍കുന്നുണ്ട്.
ﺇِﺫْ ﺗَﺴْﺘَﻐِﻴﺜُﻮﻥَ ﺭَﺑَّﻜُﻢْ ﻓَﭑﺳْﺘَﺠَﺎﺏَ ﻟَﻜُﻢْ ﺃَﻧِّﻰ ﻣُﻤِﺪُّﻛُﻢ ﺑِﺄَﻟْﻒٍ ﻣِّﻦَ ٱﻟْﻤَﻠَٰٓﺌِﻜَﺔِ ﻣُﺮْﺩِﻓِﻴﻦَ
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് ഇസ്തിഗാസചെയ്ത (സഹായം തേടിയിരുന്ന) സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി.(ഖു൪ആന്‍ :8/9)
وَلَقَدْ نَصَرَكُمُ ٱللَّهُ بِبَدْرٍ وَأَنتُمْ أَذِلَّةٌ ۖ فَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تَشْكُرُونَ
നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം. (ഖു൪ആന്‍:3/123)
നിഷ്‌കളങ്കമായ വിശ്വാസവും അല്ലാഹുവിനോട് മാത്രമുള്ള പ്രാര്‍ത്ഥനയും അവനില്‍ മാത്രം ഭരമേല്‍പിച്ച് സ്ഥൈര്യമോടെ നിലകൊണ്ടതുമാണ് ദുര്‍ബലരായ മുസ്‌ലിം സൈന്യത്തിന് വിജയത്തിലേക്കുള്ള വഴി തുറന്നുകൊടുത്തത്. ആള്‍ബലവും ആയുധബലവുമുള്ള ശത്രുസൈന്യമാകട്ടെ അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കുന്നവരും അഹങ്കാരികളും ധിക്കാരികളുമായിരുന്നു.
അപ്പോള്‍ എണ്ണം കൊണ്ടോ ആയുധം കൊണ്ടോ അല്ല വിജയം സിദ്ധിക്കുന്നത്. വിജയം അല്ലാഹുവിങ്കല്‍ നിന്ന് മാത്രമാണ് സിദ്ധിക്കുന്നത്. ഇന്നത്തെ മുസ്ലിം സമൂഹം ഉള്‍ക്കൊള്ളേണ്ടതും ഈ വസ്തുത തന്നെയാണ്.
كان عمر بن الخطاب رضي الله عنه يستنصر بالدعاء على عدوه ، وكان أعظم جنديه ، وكان يقول لأصحابه : “لستم تنصرون بالكثرة ، وإنما تنصرون من السماء
ഉമർ (റ) അദ്ദേഹത്തിന്റെ ശത്രുക്കൾക്കെതിരെ പ്രാർത്ഥിച്ചു കൊണ്ട് അല്ലാഹുവിനോട് സഹായം തേടാറുണ്ടായിരുന്നു, അദ്ദേഹമാകട്ടെ വൻ സൈന്യമുള്ളവനുമായിരുന്നു. എന്നിട്ടും തന്റെ അനുയായികളോട് അദ്ദേഹം ഇപ്രകാരം പറയാറുണ്ടായിരുന്നു : നിങ്ങളൊരിക്കലും ആധിക്യം കൊണ്ടല്ല സഹായിക്കപ്പെടുന്നത്, മറിച്ച് ആകാശത്തു നിന്നാണ് നിങ്ങൾ സഹായിക്കപ്പെടുന്നത്. (അദ്ദാഉ വദ്ദവാ: 18)
ബദ്‌റിനുശേഷം ഒരു വര്‍ഷം കഴിഞ്ഞ് (ഹിജ്‌റ മൂന്നാം വര്‍ഷം) ബദ്റിന് പകരം വീട്ടുവാനായി മൂവ്വായിരത്തോളം വരുന്ന ഒരു വമ്പിച്ച സേന അബൂസുഫ്‌യാന്‍റെ നേതൃത്വത്തില്‍ മദീനായുടെ അടുത്തൊരിടത്ത് വന്നിറങ്ങി. വിവരമറിഞ്ഞപ്പോള്‍ സ്വഹാബികളോട് കൂടിയാലോചിച്ച ശേഷം മദീനക്ക് വെളിയില്‍വെച്ച് അവരെ നേരിടുന്നതിനായി നബി ﷺ അവരൊന്നിച്ച് പുറപ്പെട്ടു. മദീനായില്‍ നിന്ന് ഏതാണ്ട് നാല് നാഴിക ദൂരെ ഉഹ്ദിലെത്തിയപ്പോള്‍, പിന്‍ഭാഗത്ത് ഉഹ്ദ് മലയും, മുന്‍ഭാഗത്ത് ശത്രു സൈന്യവുമായിക്കൊണ്ട് അതിന്‍റെ താഴ്‌വരയില്‍ നബിﷺയും സഹാബികളും ഇറങ്ങി. പിന്‍ഭാഗത്തുനിന്ന് മലയിലൂടെ ശത്രുക്കള്‍ വന്ന് ഓര്‍ക്കാപ്പുറത്ത് ആക്രമിക്കുവാന്‍ സാധ്യതയുണ്ടായിരുന്ന ഒരു മര്‍മസ്ഥാനത്ത് അബ്ദുല്ലാഹിബ്‌നു ജുബൈര്‍ (റ)ന്‍റെ നേതൃത്വത്തില്‍ അമ്പത് അമ്പൈത്തുകാരെ തിരുമേനി നിറുത്തുകയും ചെയ്തു. ആ വഴിക്ക് ശത്രുക്കളെ വരുവാന്‍ അനുവദിക്കരുതെന്നും, എന്തുതന്നെ സംഭവിച്ചാലും സമ്മതം കിട്ടാതെ സ്ഥലം വിടരുതെന്നും അവരോട് തിരുമേനി പ്രത്യേകം കല്‍പിക്കുകയും ചെയ്തിരുന്നു. സൈന്യവിഭാഗങ്ങള്‍ക്ക് സ്ഥലനിര്‍ണയം ചെയ്തശേഷം ഉഹ്ദ് യുദ്ധം ആരംഭിച്ചു.
ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകൻﷺയുടെ നേതൃത്വത്തിലുള്ള 700 പേരടങ്ങുന്ന കാലാള്‍പടയും 4 പേരുടെ കുതിരപ്പടയും 50 പേരുടെ അമ്പെയ്ത്ത് സംഘവും ഉള്‍ക്കൊള്ളുന്ന മുസ്‌ലിം സൈന്യവും അബൂ സുഫ്‌യാന്റെ നേതൃത്വത്തിലുള്ള 3000 പേരടങ്ങുന്ന കാലാള്‍പടയും 3000 ഒട്ടകങ്ങളും 200 പേരുടെ കുതിരപ്പടയും അടങ്ങുന്ന മക്കാമുശ്‌രിക്കുകളുടെ സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ബദ്‌റില്‍ ഉണ്ടായതുപോലെത്തന്നെയുള്ള വിജയം അതിന്റെ ആദ്യഘട്ടത്തില്‍ മുസ്‌ലിംകള്‍ക്കുണ്ടായി. എന്നാല്‍ യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തില്‍ മുസ്‌ലിംകള്‍ക്ക് വലിയ നാശനഷ്ടങ്ങളുണ്ടാവുകയും പ്രവാചകൻﷺയുടെ തിരുശരീരത്തിനുപോലും പരിക്കേല്‍ക്കുകയും അദ്ദേഹം മരണപ്പെട്ടുവെന്ന വാര്‍ത്ത പരക്കുകയും ചെയ്തു. മക്കാ മുശ്‌രിക്കുകള്‍ക്ക് കാര്യമായ ആള്‍ നാശമുണ്ടാകാതിരുന്ന ഉഹ്ദില്‍ പ്രവാചക പിതൃവ്യനും ഇസ്‌ലാമിന്റെ സിംഹവുമായിരുന്ന ഹംസ(റ)യടക്കം എഴുപത്തിയഞ്ചോളം പ്രവാചകാനുയായികളെയാണ് മുസ്‌ലിം സമുദായത്തിന് നഷ്ടമായത്
യുദ്ധഭൂമിയില്‍ നിരവധി വിലപിടിപ്പുള്ള വസ്തുക്കള്‍ ഉപേക്ഷിച്ച് മക്കാമുശ്‌രിക്കുകള്‍ ഓടിപ്പോയത് കണ്ടപ്പോള്‍ പ്രവാചക നിര്‍ദ്ദേശത്തിലെ കാര്‍ക്കശ്യം അവര്‍ മറന്നുപോയി. യുദ്ധം അവസാനിച്ചുവെന്നും, തങ്ങള്‍ക്കും ഗനീമത്ത് ശേഖരണത്തില്‍ പങ്കുകൊള്ളാമെന്നും കരുതി പ്രവാചക നി൪ദ്ദേശം ശ്രദ്ധിക്കാതെ അവിടെ നിന്നിറങ്ങി. എല്ലാവരും യുദ്ധാര്‍ജ്ജിത സ്വത്തുക്കള്‍ പങ്കിട്ടെടുക്കുമ്പോള്‍ അവ തങ്ങള്‍ക്ക് ലഭിക്കില്ലല്ലോയെന്ന ഭൗതികചിന്ത അവരെ അടിമപ്പെടുത്തുകയും തങ്ങളുടെ നേതൃത്വത്തിന്റെ വിലക്ക് അവര്‍ അവഗണിക്കുകയും ചെയ്തു. അങ്ങനെ അവര്‍ താഴേക്ക് ഇറങ്ങിവന്ന് യുദ്ധാര്‍ജ്ജിത സ്വത്ത് സ്വരൂപിക്കുന്നതില്‍ വ്യാപൃതരായിരുന്നപ്പോഴാണ് മക്കാമുശ്‌രിക്കുകളുടെ സൈന്യം മിന്നലാക്രമണം നടത്തിയതും അതില്‍ മുസ്‌ലിം സൈന്യം ഛിന്നഭിന്നമായതും.
أَوَلَمَّآ أَصَٰبَتْكُم مُّصِيبَةٌ قَدْ أَصَبْتُم مِّثْلَيْهَا قُلْتُمْ أَنَّىٰ هَٰذَا ۖ قُلْ هُوَ مِنْ عِندِ أَنفُسِكُمْ ۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
നിങ്ങള്‍ക്ക് ഒരു വിപത്ത് നേരിട്ടു. അതിന്റെ ഇരട്ടി നിങ്ങള്‍ ശത്രുക്കള്‍ക്ക് വരുത്തിവെച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും നിങ്ങള്‍ പറയുകയാണോ; ഇതെങ്ങനെയാണ് സംഭവിച്ചത് എന്ന്? (നബിയെ) പറയുക: അത് നിങ്ങളുടെ പക്കല്‍ നിന്ന് തന്നെ ഉണ്ടായതാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.(ഖു൪ആന്‍:3/165).
യുദ്ധ വേളയില്‍ മലമുകളില്‍ നില്‍ക്കുന്നതിന് വേണ്ടി നബി ﷺ ഒരു വിഭാഗം സ്വഹാബികളെ ഏല്‍പ്പിച്ചിരുന്നു. നബിﷺയുടെ കല്‍പ്പന വരുന്നതു വരെ അവിടെ നിന്ന് മാറരുതെന്നും അവരോട് കല്‍പ്പിച്ചിരുന്നു. എന്നാല്‍ യുദ്ധം മുസ്ലിംകള്‍ക്ക് അനുകൂലമായത് കണ്ടപ്പോള്‍ അവരില്‍ ചിലര്‍ താഴേക്ക് ഇറങ്ങി വന്നു. നബിﷺയുടെ കല്‍പ്പന ധിക്കരിച്ചതിന്റെ ഫലമാണ് നിങ്ങള്‍ക്ക് സംഭവിച്ച പ്രയാസമെന്നാണ് അല്ലാഹു ഈ ആയത്തില്‍ അറിയിച്ചതെന്ന് സലഫുകളില്‍ (മുന്‍ഗാമികളില്‍) ഒരു വിഭാഗം പറഞ്ഞിട്ടുണ്ട്. (തഫ്സീര്‍ ഇബ്നി കഥീര്‍: 2/159)
وَمَآ أَصَٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ
നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)
ആള്‍പെരുപ്പംകൊണ്ടല്ല മുസ്‌ലിംകള്‍ക്ക് വിജയം കൈവരുന്നതെന്ന കാര്യം ഹുനൈന്‍ യുദ്ധത്തിലും ബോധ്യപ്പെട്ടതാണ്.
لَقَدْ نَصَرَكُمُ ٱللَّهُ فِى مَوَاطِنَ كَثِيرَةٍ ۙ وَيَوْمَ حُنَيْنٍ ۙ إِذْ أَعْجَبَتْكُمْ كَثْرَتُكُمْ فَلَمْ تُغْنِ عَنكُمْ شَيْـًٔا وَضَاقَتْ عَلَيْكُمُ ٱلْأَرْضُ بِمَا رَحُبَتْ ثُمَّ وَلَّيْتُم مُّدْبِرِينَ
തീര്‍ച്ചയായും ധാരാളം (യുദ്ധ) രംഗങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. ഹുനൈന്‍ (യുദ്ധ) ദിവസത്തിലും (സഹായിച്ചു.) അതായത് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ആഹ്ലാദം കൊള്ളിക്കുകയും എന്നാല്‍ അത് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കാതിരിക്കുകയും, ഭൂമിവിശാലമായിട്ടും നിങ്ങള്‍ക്ക് ഇടുങ്ങിയതാവുകയും, അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്ത സന്ദര്‍ഭം. (ഖു൪ആന്‍:9/25)
മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:എണ്ണം കൊണ്ടും വണ്ണംകൊണ്ടും മുമ്പെന്നത്തെക്കാളും പ്രബലമായ ഒരു സേനയായിരുന്നു അന്ന് മുസ്‌ലിംകളുടേത്. അതില്‍ അവര്‍ അഭിമാനം കൊളളുകയും ഇക്കുറി ഏതായാലും നമുക്ക് തോല്‍വി പിണയുകയില്ലെന്ന് അവര്‍ കണക്കാക്കുകയും ചെയ്‌തിരുന്നു. പക്ഷേ, അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു പരീക്ഷണത്തിന് വിധേയരാകുകയും തിരിഞ്ഞോടേണ്ടിവരികയും ചെയ്‌തു. ആള്‍പെരുപ്പംകൊണ്ടല്ല മുസ്‌ലിംകള്‍ക്ക് വിജയം കൈവരുന്നതെന്ന് അവര്‍ക്ക് ബോധ്യമായി.അവസാനം, അല്ലാഹുവിങ്കല്‍ നിന്നുള്ള ചില പ്രത്യേകാനുഗ്രഹങ്ങള്‍ വഴി യുദ്ധം വമ്പിച്ച വിജയമായി കലാശിച്ചു.(അമാനി തഫ്സീ൪ – ഖു൪ആന്‍ : 9/25 ന്റെ വിശദീകരണം)
അല്ലാഹുവിന്റെ റസൂലിന്റെ ഒരു കല്‍പ്പന ലംഘിച്ചപ്പോള്‍ അല്ലാഹു ഈ ഉമ്മത്തിലെ ഏറ്റവും ഉന്നതന്‍മാ൪ക്കുപോലും പരാജയം നല്‍കി. സ്വഹാബികള്‍ അവരുടെ ജീവിതത്തില്‍ അല്ലാഹുവിന്റെ റസൂലിന്റെ കല്‍പ്പനകളെ ലംഘിക്കുന്നവരല്ലായിരുന്നു. അവരിലെ ചില൪ അതും ഈ യുദ്ധസന്ദ൪ഭത്തില്‍ മാത്രം ലംഘിക്കുകയാണ് ചെയ്തത്. എന്നാല്‍ ജീവിതത്തിലുടനീളം അല്ലാഹുവിന്റെ റസൂലിന്റെ കല്‍പ്പനകളെ ലംഘിക്കുന്ന മുസ്ലിം സമുദായത്തെ അല്ലാഹു എങ്ങനെ വിജയിപ്പിക്കും.
അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ കല്‍പ്പന അനുസരിക്കാതെ വന്നപ്പോള്‍ അവ൪ക്ക് പരാജയം സംഭവിച്ചു. പില്‍ക്കാലക്കാരായ മുസ്ലിംകള്‍ക്ക് ഉഹ്ദില്‍ പാഠമുണ്ട്. ഇന്ന് നമ്മുടെ പരാജയ കാരണവും ഇതല്ലേ? ജീവിതത്തില്‍ പാലിക്കേണ്ട എല്ലാ കാര്യങ്ങളും നബി ﷺ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും നബിﷺയുടെ കല്‍പ്പന ലംഘിച്ചവരല്ലേ നാം.
ദിനിന്റെ വിഷയത്തില്‍ നബി ﷺ കാണിച്ച് തന്നിട്ടുള്ളതില്‍ നില്‍ക്കാന്‍ മുസ്ലിം സമൂഹത്തിന് കഴിയുന്നില്ല. അല്ലാഹു പൂർത്തീകരിച്ചു തന്ന ദീനിൽ പുത്തനാചാരങ്ങൾ നിർമ്മിക്കുക എന്നത് ജനങ്ങൾ ഒരു പ്രശ്നമായേ കാണുന്നില്ല. നബിﷺയോ സ്വഹാബത്തോ ജീവിതത്തിൽ ഒരിക്കൽ പോലും ചെയ്തിട്ടില്ലാത്ത എത്രയോ കാര്യങ്ങൾ ഇസ്ലാമിന്റെ അടയാളമായി ആചരിക്കുന്ന അനേകം പേർ! ഹറാമുകൾ എതിർക്കപ്പെടാതെ ചെയ്തു കൊണ്ടിരിക്കുന്നവർ. അതിനെ പ്രോത്സാഹിപ്പിക്കുന്നവർ. അത് അനുവദിച്ചു നൽകുന്ന പണ്ഡിത വേഷധാരികൾ.
ഉഹ്ദു യുദ്ധ രംഗത്ത് ചില൪ അല്ലാഹുവിന്റെ റസൂല്‍ ﷺയുടെ കല്‍പ്പന ലംഘിച്ചപ്പോഴാണല്ലോ പരാജയം സംഭവിച്ചത്. നബിﷺയുടെ കല്‍പ്പന ലംഘിക്കുന്നതിനുള്ള കാരണം എന്തായിരുന്നു? ശത്രുക്കള്‍ ഇട്ടേച്ചുപോയ ആയുധങ്ങളും സ്വത്തുക്കളും ശേഖരിക്കുന്നതില്‍ മുസ്ലിംകള്‍ വ്യാപൃതരായപ്പോള്‍ മലമുകളില്‍ നബി ﷺ നി൪ത്തിയിരുന്നവരും അതില്‍ പങ്കു ചേ൪ന്നു. അവരെ ദുന്‍യാവ് പിടികൂടി. അനുസരണക്കേടിന് കാരണം ദുന്‍യാവ്. ഇന്ന് ജീവിതത്തിലുടനീളം അല്ലാഹുവിന്റെ റസൂലിന്റെ കല്‍പ്പനകളെ ലംഘിക്കുന്നതിന് കാരണവും ദുന്‍യാവ് തന്നെ.
وَلَقَدْ صَدَقَكُمُ ٱللَّهُ وَعْدَهُۥٓ إِذْ تَحُسُّونَهُم بِإِذْنِهِۦ ۖ حَتَّىٰٓ إِذَا فَشِلْتُمْ وَتَنَٰزَعْتُمْ فِى ٱلْأَمْرِ وَعَصَيْتُم مِّنۢ بَعْدِ مَآ أَرَىٰكُم مَّا تُحِبُّونَ ۚ مِنكُم مَّن يُرِيدُ ٱلدُّنْيَا وَمِنكُم مَّن يُرِيدُ ٱلْءَاخِرَةَ ۚ ثُمَّ صَرَفَكُمْ عَنْهُمْ لِيَبْتَلِيَكُمْ ۖ وَلَقَدْ عَفَا عَنكُمْ ۗ وَٱللَّهُ ذُو فَضْلٍ عَلَى ٱلْمُؤْمِنِينَ
അല്ലാഹുവിന്‍റെ അനുമതി പ്രകാരം നിങ്ങളവരെ (യുദ്ധത്തില്‍) കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള അല്ലാഹുവിന്‍റെ വാഗ്ദാനത്തില്‍ അവന്‍ സത്യം പാലിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഭീരുത്വം കാണിക്കുകയും, കാര്യനിര്‍വഹണത്തില്‍ അന്യോന്യം പിണങ്ങുകയും, നിങ്ങള്‍ ഇഷ്ടപ്പെടുന്ന നേട്ടം അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്നതിന് ശേഷം നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തപ്പോഴാണ് (കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരായത്.) നിങ്ങളില്‍ ഇഹലോകത്തെ ലക്ഷ്യമാക്കുന്നവരുണ്ട്. പരലോകത്തെ ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്. അനന്തരം നിങ്ങളെ പരീക്ഷിക്കുവാനായി അവരില്‍ (ശത്രുക്കളില്‍) നിന്ന് നിങ്ങളെ അല്ലാഹു പിന്തിരിപ്പിച്ചുകളഞ്ഞു. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് തന്നിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് ഔദാര്യം കാണിക്കുന്നവനാകുന്നു.(ഖു൪ആന്‍:3/152)
ജീവിതത്തിലുടനീളം അല്ലാഹുവിന്റെ റസൂലിന്റെ കല്‍പ്പനകളെ ലംഘിക്കുവാന്‍ ഈ ഉമ്മത്തിലെ അംഗങ്ങളെ പ്രേരിപ്പിക്കുന്നതും ദുന്‍യാവാണ്. ദുനിയാവിനോടുള്ള ഇഷ്ടം വ൪ദ്ധിക്കുന്നതിനനുസരിച്ച് മരണത്തോടുള്ള വെറുപ്പും വ൪ദ്ധിപ്പിക്കുന്നതാണ്. ഫാസിസം ഈ സമുദായത്തിന്റെ മേല്‍ കടന്നുകയറുന്നതിന്റെ കാരണവും ഇതാണെന്ന് നബിﷺ പഠിപ്പിച്ചിട്ടുണ്ട്.
عَنْ ثَوْبَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” يُوشِكُ الأُمَمُ أَنْ تَدَاعَى عَلَيْكُمْ كَمَا تَدَاعَى الأَكَلَةُ إِلَى قَصْعَتِهَا ” . فَقَالَ قَائِلٌ وَمِنْ قِلَّةٍ نَحْنُ يَوْمَئِذٍ قَالَ ” بَلْ أَنْتُمْ يَوْمَئِذٍ كَثِيرٌ وَلَكِنَّكُمْ غُثَاءٌ كَغُثَاءِ السَّيْلِ وَلَيَنْزِعَنَّ اللَّهُ مِنْ صُدُورِ عَدُوِّكُمُ الْمَهَابَةَ مِنْكُمْ وَلَيَقْذِفَنَّ اللَّهُ فِي قُلُوبِكُمُ الْوَهَنَ ” . فَقَالَ قَائِلٌ يَا رَسُولَ اللَّهِ وَمَا الْوَهَنُ قَالَ ” حُبُّ الدُّنْيَا وَكَرَاهِيَةُ الْمَوْتِ ” .
സൌബാനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “(സത്യനിഷേധികളായ) സമൂഹങ്ങള്‍ നിങ്ങള്‍ക്കെതിരെ തിരിയാനായിരിക്കുന്നു, ഭക്ഷണം കഴിക്കുന്നവര്‍ തങ്ങളുടെ പാത്രത്തിലേക്ക് കൈ നീട്ടുന്നത് പോലെ.” ഒരാള്‍ ചോദിച്ചു: “അന്നേ ദിവസം ഞങ്ങളുടെ (എണ്ണ)ക്കുറവ് കൊണ്ടാണോ (ഇങ്ങനെ സംഭവിക്കുന്നത്?)” നബിﷺ പറഞ്ഞു: “അല്ല. നിങ്ങളന്ന് ധാരാളമുണ്ടായിരിക്കും. പക്ഷേ ഒഴുകുന്ന വെള്ളത്തിന് മുകളിലെ ചപ്പുചവറുകളെ പോലെയായിരിക്കും നിങ്ങള്‍.അല്ലാഹു നിങ്ങളുടെ ശത്രുവിന്റെ ഹൃദയങ്ങളില്‍ നിന്ന് നിങ്ങളെ കുറിച്ചുള്ള ഭയം എടുത്തു നീക്കുക തന്നെ ചെയ്യും. നിങ്ങളുടെ ഹൃദയത്തില്‍ അവന്‍ ‘വഹന്‍’ ഇടുകയും ചെയ്യും.”ഒരാള്‍ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, എന്താണ് ‘വഹന്‍’?” നബിﷺ പറഞ്ഞു: “ദുനിയാവിനോടുള്ള ഇഷ്ടവും, മരണത്തോടുള്ള വെറുപ്പും.” (അബൂദാവൂദ്: 4297 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
قال ابن عثيمين رحمه الله عن غزوة أحد: وقد حصلت هزيمة المسلمين لمعصية واحدة، ونحن الآن نريد الانتصار والمعاصي كثيرة عندنا.
ഇമാം മുഹമ്മദ് ബ്നു സ്വാലിഹ് അൽ ഉഥൈമീൻ رَحِمَهُ اللَّهُ ഉഹ്ദ് യുദ്ധത്തെ കുറിച്ച് പറയുകയുണ്ടായി: “ഒരൊറ്റ തെറ്റ് (അനുസരണക്കേട്) കാരണത്താലാണ് മുസ്‌ലിമീങ്ങൾക്ക് (ഉഹ്ദിൽ) പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാൽ, ഇന്ന് നമ്മുടെ അടുക്കൽ തെറ്റുകൾ ധാരാളക്കണക്കിനാണ്; അതോടൊപ്പം നമ്മൾ വിജയം ആഗ്രഹിക്കുകയും ചെയ്യുന്നു. (القول المفيد: ١/ ٢٨٩)
قال شيخ الإسلام رحمه الله:من أسباب تسلط العدو على ديار المسلمين، ظهور الإلحاد والنفاق والبدع.
ഇബ്നു തൈമിയ്യ(റഹി) പറഞ്ഞു: മുസ്‌ലിമീങ്ങളുടെ മേൽ ശത്രുക്കൾ ആധിപത്യം നേടാനുള്ള കാരണങ്ങളിൽ പെട്ടതാണ് മതനിഷേധവും കപടതയും ബിദ്അത്തുകളുമെല്ലാം |മുസ്‌ലിമീങ്ങളിൽ|സംഭവിക്കൽ. (മജ്മൂഉൽ ഫതാവാ:13/170)
قال شيخ الإسلام رحمه الله: وإذا كان في المسلمين ضعفاً وكان عدوهم مستظهراً عليهم ، كان ذلك بسبب ذنوبهم وخطاياهم.
ഇബ്നു തൈമിയ്യ (റഹി) പറഞ്ഞു: മുസ്‌ലിമീങ്ങളില്‍ ബലഹീനത ഉണ്ടായിക്കഴിഞ്ഞാല്‍,അവരുടെ ശത്രുക്കള്‍ അവരെ കീഴടക്കുന്നവരാകും.അവരുടെ തെറ്റിന്‍റേയും, പാപത്തിന്‍റേയും കാരണം കൊണ്ടാണ് അങ്ങനെയായത്. (മജ്മൂഉൽ ഫതാവാ:11/645)
ഈ സമുദായത്തിന് ബാധിച്ച നിന്ദ്യതയില്‍ നിന്ന് കരകയറാന്‍ എന്താണ് വഴി? അല്ലാഹുവിന്റെ ദീനിലേക്ക് തിരിച്ചു പോകുക മാത്രമാണ് അതിനുള്ള പോംവഴി.
عَنِ ابْنِ عُمَرَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: إِذَا تَبَايَعْتُمْ بِالْعِينَةِ وَأَخَذْتُمْ أَذْنَابَ الْبَقَرِ وَرَضِيتُمْ بِالزَّرْعِ وَتَرَكْتُمُ الْجِهَادَ سَلَّطَ اللَّهُ عَلَيْكُمْ ذُلاًّ لاَ يَنْزِعُهُ حَتَّى تَرْجِعُوا إِلَى دِينِكُمْ
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങള്‍ ഈനത് (പലിശ) കച്ചവടം നടത്തുകയും, കന്നുകാലികളുടെ വാല്‍ പിടിക്കുകയും (ദുന്‍യാവിന്റെ ചിന്തയില്‍ മാത്രം കഴിഞ്ഞുകൂടുകയും), കൃഷിയില്‍ നിങ്ങള്‍ തൃപ്തരാവുകയും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ത്യാഗസമരം നിങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍; അല്ലാഹു നിങ്ങളുടെ മേല്‍ നിന്ദ്യത വരുത്തി വെക്കും. നിങ്ങളുടെ ദീനിലേക്ക് തിരിച്ചു പോകുന്നത് വരെ അല്ലാഹു അത് നിങ്ങളുടെ മേല്‍ നിന്ന് എടുത്തുമാറ്റില്ല. (അബൂദാവൂദ്: 3462)
ക്വുദ്സിലെ മുഫ്തിയായിരുന്ന മുഹമ്മദ് അമീന്‍ അല്‍ ഹുസൈനിയോട് ഫലസ്തീനില്‍ നിന്നുള്ള ചില വിദ്യാ൪ത്ഥികള്‍ ചോദിച്ചു:ശൈഖ്, എപ്പോഴാണ് നാം ഫലസ്തീനിലേക്ക് മടങ്ങുന്നത്? അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിലേക്ക് മടങ്ങിയാല്‍ നിങ്ങള്‍ക്ക് ഫലസ്തീനിലേക്ക് മടങ്ങാന്‍ കഴിയും.
‘ഉത്തമ സമൂഹമാണ് നിങ്ങള്‍’ എന്ന് അല്ലാഹു വിശേഷിപ്പിച്ച ഈ സമുദായത്തിന്റെ മേല്‍ ഫാസിസം കടന്നുകയറുന്നതിന്റെ കാരണം മേല്‍ വിവരിച്ചതില്‍ നിന്ന് വ്യക്തമാണ്. ഈ സമുദായത്തിന് ഈ ദൂ൪ഗതി വന്നതിന്റെ കാരണവും വ്യക്തമാണ്. തിളങ്ങുന്ന വാളുകള്‍ക്കും മൂര്‍ച്ചയുള്ള കുന്തങ്ങള്‍ക്കും മുന്നില്‍ പൊട്ടിയ വാളും ഉറപ്പില്ലാത്ത പരിചയുമായി നെഞ്ചു വിരിച്ചു നിന്ന് നമ്മുടെ മുന്‍ഗാമികള്‍ വിജയിച്ചത് അവ൪ അല്ലാഹുവുമായിട്ടുള്ള കരാ൪ പാലിച്ചതുകൊണ്ടാണ്. ഇന്ന് ആളെണ്ണവും സമ്പത്തും ശക്തിയും അധികാരവുമുണ്ടായിട്ടും വിജയപ്രതീക്ഷകള്‍ പോലും രുചിക്കാന്‍ കഴിയാതെ, പരാജയത്തിന്‍റെയും അപമാനത്തിന്‍റെയും കയ്പ്പുനീര്‍ കുടിച്ച് മുസ്ലിം സമൂഹം ജീവിച്ചു കൊണ്ടിരിക്കുന്നത് അവ൪ അല്ലാഹുവുമായിട്ടുള്ള കരാ൪ ലംഘിച്ചതുകൊണ്ടാണ്. എന്തു മാത്രം സൌകര്യങ്ങള്‍ കൂട്ടിയിട്ടും കാര്യമില്ല. വിജയം മുസ്ലിം ഉമ്മത്തിനെ സംബന്ധിച്ചിടത്തോളം അകലെ തന്നെ നില്‍ക്കും. മുന്‍ഗാമികളും നമ്മളും വേര്‍തിരിയുന്നത് ഈ പോയിന്‍റിലാണ്. മാത്രമല്ല, വസ്തുക്കളും വസ്തുകളും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ ആരുടെ കൈകളിലാണോ വസ്തുക്കളുടെ ആധിക്യം അവർ ജയിക്കുക എന്നത് അല്ലാഹുവിന്റെ ചര്യയാണ്. ഈമാനും വസ്തുക്കളുമായുള്ള ഏറ്റുമുട്ടലിൽ ഈമാനിൻ്റെ ശക്തിയുടെ അടിസ്ഥാനത്തിൽ അല്ലാഹുവിന്റെ തീരുമാനം നടപ്പിലാകും.
ഇന്ന് മുസ്ലിം സമൂഹത്തെ ഇരുട്ടിന്റെ ശക്തികള്‍ ഉപദ്രവിക്കുന്നത് അവ൪ക്ക് സൌകര്യങ്ങള്‍ കൂടിയതുകൊണ്ടോ മുസ്ലിം സമൂഹത്തിന് സൌകര്യങ്ങള്‍ കുറഞ്ഞതുകൊണ്ടോ അല്ല. അല്ലാഹു ഈ അത് നമുക്ക് വിധിച്ചതുകൊണ്ടാണ്. പ്രവാചകൻ ﷺ ഒരിക്കൽ ഇബ്നു അബ്ബാസിനോട് പറഞ്ഞു :
وَلَوِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ
(നീ അറിയുക) ജനങ്ങള്‍ മുഴുവനും നിനക്ക് വല്ല ഉപദ്രവവും ചെയ്‌തു തരുവാന്‍ ഒത്തൊരുമിച്ചാലും അല്ലാഹു നിനക്ക് വിധിച്ചതല്ലാതെ ഒരു ഉപദ്രവം ചെയ്യാന്‍ അവര്‍ക്ക് സാധിക്കുകയില്ല. (തി൪മിദി: 37/2706)
അതുകൊണ്ടുതന്നെ അല്ലാഹുവിലേക്ക് തിരിയലാണ് നമുക്ക് കരണീയം. അതെ, നമുക്ക് തിരിച്ചു നടക്കാം ….
കുഫ്റില്‍ നിന്ന് ഇസ്ലാമിലേക്ക്
ശി൪ക്കില്‍ നിന്ന് തൌഹീദിലേക്ക്
ബിദ്അത്തില്‍ നിന്ന് സുന്നത്തിലേക്ക്
നശ്വരമായ ദുന്‍യാവിന്റെ സ്വപ്നങ്ങളില്‍ നിന്ന് അനശ്വരമായ സ്വ൪ഗത്തിന്റെ സ്വപ്നങ്ങളിലേക്ക്
قَالَ الإِمَامُ مَالِكٌ: لَنْ يُصْلِحَ آخِرَ هَذِهِ الأُمَّةِ إِلَّا مَا أَصْلَحَ أَوَّلَهَا
ഇമാം മാലിക്(റഹി) പറഞ്ഞു: ഈ ഉമ്മത്തിലെ ആദ്യകാലക്കാരെ നന്നാക്കിയതെന്തോ അതല്ലാതെ ഈ ഉമ്മത്തിലെ അവസാന കാലക്കാരെയും നന്നാക്കുകയില്ല. (ഇഖ്തിദ്വാഉസ്സ്വിറാത്വ്:2/243)
إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ
….. ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച…. (ഖു൪ആന്‍:13/11)
മുസ്ലിം സമൂഹത്തിന് പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടുളളത് പരീക്ഷണമായികൊണ്ടാ മുസ്ലിംകള്‍ക്ക് ദീനിലേക്ക് മടങ്ങുന്നതിനുള്ള അവസരത്തിനായിട്ടോ ചിലപ്പോള്‍ ശിക്ഷയായിട്ടോ ആയിരിക്കാം. എന്നാല്‍ അല്ലാഹുവിന്റെ ഇസ്ലാം ദീനിനെ ലോകത്ത് നിന്ന് നിഷ്കാസനം ചെയ്യാന്‍ ആ൪ക്കും കഴിയില്ല. ഈ ദീന്‍ അല്ലാഹു അവതരിപ്പിച്ചത് മറ്റെല്ലാറ്റിനും മുകളില്‍ വിജയക്കൊടി പാറിപ്പിക്കാന്‍ തന്നെയാണ്. അത് സംഭവിക്കുകതന്നെ ചെയ്യും.
هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ ۚ وَكَفَىٰ بِٱللَّهِ شَهِيدًا
സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു. അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാന്‍ വേണ്ടി. സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി.(ഖു൪ആന്‍:48/28)
يُرِيدُونَ أَن يُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَيَأْبَى ٱللَّهُ إِلَّآ أَن يُتِمَّ نُورَهُۥ وَلَوْ كَرِهَ ٱلْكَٰفِرُونَ
അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും.(ഖു൪ആന്‍:9/32)
يُرِيدُونَ لِيُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَٱللَّهُ مُتِمُّ نُورِهِۦ وَلَوْ كَرِهَ ٱلْكَٰفِرُونَ
അവര്‍ അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു. (ഖു൪ആന്‍:61/8)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : اَلْإِسْلَامِ يَعْلُو, وَلَا يُعْلَى
നബി ﷺ പറഞ്ഞു: ഇസ്ലാം ഉയർന്നു കൊണ്ടേയിരിക്കും. മറ്റൊന്നും അതിനെ മികച്ചു നിൽക്കുകയില്ല. (الجامع الصغير)