എല്ലാ വർഷവും ഫെബ്രുവരി 14 ന് ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത് കാണാം. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻന്റൈൻ ദിനം എന്നാണ് അറിയപ്പെടുന്നത്. അവർ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു.
വാലന്റൈന്‍സ് ഡേ യുടെ ചരിത്രം
ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതിയ ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആഘോഷിക്കാൻ തുടങ്ങിയത്. (വിക്കിപീഡിയ)
ഇസ്‌ലാം ഇതിനൊന്നും എതിരല്ല എന്ന് പലരും കരുതുന്നുണ്ട്. വിവാഹത്തിനു മുമ്പുള്ള അന്യ സ്ത്രീ-പുരുഷ പ്രണയം ഇസ്‌ലാം അംഗീകരിക്കുന്നില്ല. അറിയുക: വാലന്റൈൻ ദിനം ആഘോഷിക്കുന്നത് ഇസ്ലാമിൽ നിഷിദ്ധമാണ്.
قـالـ ابـن عثيميـن رحمـه الله : الاحتفال بعيد الحب لا يجوز لوجوه:
الأول: أنه عيد بدعي لا أساس له في الشريعة.
الثاني: أنه يدعو إلى العشق والغرام.
الثالث: أنه يدعو إلى اشتغال القلب بمثل هذه الأمور التافهة المخالفة لهدي السلف الصالح رضي الله عنهم.
فلا يحل أن يحدث في هذا اليوم شيء من شعائر العيد سواء كان في المآكل، أو المشارب، أو الملابس، أو التهادي، أو غير ذلك. وعلى المسلم أن يكون عزيزاً بدينه وأن لا يكون إمعة يتبع كل ناعق، أسأل الله تعالى أن يعيذ المسلمين من كل الفتن ما ظهر منها وما بطن، وأن يتولانا بتوليه وتوفيقه.
ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറയുന്നു: പല കാരണങ്ങൾ കൊണ്ടും വാലന്റൈൻ ദിനാഘോഷം അനുവദനീയമല്ല.
ഒന്ന് : അതൊരു ബിദ്അത്തായ ആഘോഷമാണ്. മതത്തിൽ അതിനൊരു അടിസ്ഥാനവുമില്ല.
രണ്ട് : അത്(വിവാഹത്തിനു മുമ്പുളള) പ്രണയത്തിലേക്കാണ് മനുഷ്യനെ ക്ഷണിക്കുന്നത്.
മൂന്ന് : സച്ചരിതരായ മുൻഗാമികൾക്ക് പരിചയമില്ലാത്ത,വിലകുറഞ്ഞ ഇങ്ങനെയുള്ള ആഘോഷങ്ങളിൽ മുഴുകാനാണ് അത് മനുഷ്യനെ പ്രേരിപ്പിക്കുന്നത്.
അതിനാൽ ഫെബ്രുവരി 14 ന് അന്നപാനീയങ്ങൾ കൊണ്ടോ വസ്ത്രം കൊണ്ടോ സമ്മാനങ്ങൾ കൈമാറി കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും നിലക്കോ ആഘോഷത്തിന്റെ ഒരടയാളവും പ്രകടിപ്പിക്കൽ അനുവദനീയമല്ല. ഒരു മുസ്‌ലിം എപ്പോഴും അവന്റെ ദീനിൽ പ്രതാപം കൊള്ളുന്നവനായിരിക്കണം. ഒരിക്കലും, ആരെന്ത് പറഞ്ഞാലും കൂടെക്കൂടുന്നവൻ ആകരുത് അവൻ. പ്രത്യക്ഷവും പരോക്ഷവുമായ എല്ലാവിധ പരീക്ഷണങ്ങളിൽ നിന്നും മുസ്‌ലിംകൾക്ക് ഞാൻ അല്ലാഹുവിനോട് കാവൽ ചോദിക്കുന്നു.
ശൈഖ് ഉഥ്മാൻ അൽ ഖമീസ് حَفِظَهُ اللَّهُ പറയുന്നു: വാലന്റൈൻ ദിനത്തിന്റെ അന്ന് കൂട്ടുകാർക്ക് സമ്മാനങ്ങൾ നൽകൽ ഒരിക്കലും അനുവദനീയമല്ല. കാരണം,അത് ആ ദിവസം ആഘോഷിക്കുന്നവരുടെ കൂടെ പങ്ക് ചേരലാണ്. സമ്മാനം കൊടുക്കാൻ ഒരു വർഷത്തിൽ ഇതല്ലാത്ത ഒരുപാട് ദിവസങ്ങളുണ്ടല്ലോ? (https://youtu.be/bAXrbD5Ut1c)
وَلَن تَرْضَىٰ عَنكَ ٱلْيَهُودُ وَلَا ٱلنَّصَٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ ۗ قُلْ إِنَّ هُدَى ٱللَّهِ هُوَ ٱلْهُدَىٰ ۗ وَلَئِنِ ٱتَّبَعْتَ أَهْوَآءَهُم بَعْدَ ٱلَّذِى جَآءَكَ مِنَ ٱلْعِلْمِ ۙ مَا لَكَ مِنَ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ
യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല. (ഖുർആൻ:2/120)
ഇതിന്‍റെ വിശദീകരണത്തില്‍ ഇമാം ഇബ്നു കഥീര്‍ رحمه الله പറഞ്ഞു:
فيه تهديد ووعيد شديد للأمة عن اتباع طرائق اليهود والنصارى ، بعد ما علموا من القرآن والسنة ، عياذا بالله من ذلك ، فإن الخطاب مع الرسول ، والأمر لأمته .
ഖുര്‍ആനില്‍നിന്നും നബിചര്യയില്‍നിന്നും ജൂത-ക്രെെസ്തവരെ സംബന്ധിച്ച് അറിഞ്ഞതിനുശേഷം അവരുടെ വഴികളെ പിന്‍പറ്റുന്നതിനെ തൊട്ട് ശക്തമായ ശാസന ഇതിലുണ്ട്. അല്ലാഹുവില്‍ കാവല്‍ തേടുക. നബി ﷺ യോടുള്ള ഈ സംസാരം അദ്ദേഹത്തിന്‍റെ സമൂഹത്തോടുള്ള കല്‍പനയാണ്.
(തഫ്സീർ ഇബ്നുകഥീര്‍)