ബാങ്ക് വിളിയും നായയുടെ കുരയും

THADHKIRAH

പള്ളികളില്‍ നിന്ന് ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ നായകള്‍ കുരക്കുന്നത് കാണാറുണ്ട്. അക്കാരണത്താല്‍ ഇസ്ലാമിനെ പരിഹസിക്കുന്നരെ കാണാം. ഇത് കണ്ട് ഒരുതരം അപകര്‍ഷതാ ബോധം നിമിത്തം ഇസ്ലാമില്‍ നിന്നും ഉള്‍വലിയുന്ന മുസ്ലിം നാമധാരികളെയും കാണാം. ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ നായകള്‍ കുരക്കുന്നത് കാരണം ഇസ്ലാം പരിഹസിക്കപ്പെടുകയാണോ അതോ ഇസ്ലാം സത്യപ്പെടുകയാണോ?

മതം നിശ്ചയിച്ചിട്ടുള്ള ചില പ്രത്യേക വാക്കുകളാല്‍ നമസ്കാര സമയത്തെ കുറിച്ചുള്ള അറിയിപ്പിനാണ് മതത്തില്‍ ബാങ്ക് എന്ന് പറയുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒന്നാമാതായി മനസ്സിലാക്കേണ്ടത് പള്ളികളില്‍ നിന്നും ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ മനുഷ്യന്റെ ശത്രുവായ ശൈത്വാന് (പിശാചിന്) പ്രയാസമുണ്ടാക്കും. അതിനെ കുറിച്ച് നബി ﷺ പറയുന്നത് കാണുക.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :إِذَا نُودِيَ لِلصَّلاَةِ أَدْبَرَ الشَّيْطَانُ وَلَهُ ضُرَاطٌ حَتَّى لاَ يَسْمَعَ التَّأْذِينَ، فَإِذَا قَضَى النِّدَاءَ أَقْبَلَ، حَتَّى إِذَا ثُوِّبَ بِالصَّلاَةِ أَدْبَرَ، حَتَّى إِذَا قَضَى التَّثْوِيبَ أَقْبَلَ حَتَّى يَخْطُرَ بَيْنَ الْمَرْءِ وَنَفْسِهِ، يَقُولُ اذْكُرْ كَذَا، اذْكُرْ كَذَا‏.‏ لِمَا لَمْ يَكُنْ يَذْكُرُ، حَتَّى يَظَلَّ الرَّجُلُ لاَ يَدْرِي كَمْ صَلَّى

അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി ﷺ അരുളി: നമസ്കാരത്തിന് ബാങ്ക് വിളിച്ചാൽ മനുഷ്യർ ആ വിളി കേൾക്കാതിരിക്കുവാൻ വേണ്ടി കീഴ്വായുവിന്റെ ശബ്ദം മുഴക്കിക്കൊണ്ട് പിശാച് പിന്തിരിഞ്ഞു പോകും. ബാങ്ക് വിളി പൂർത്തിയായിക്കഴിഞ്ഞാൽ അവൻ മടങ്ങിവരും. ഇഖാമത്തു വിളിക്കുമ്പോൾ പിന്തിരിയും. അനന്തരം ഇഖാമത്തു വിളിച്ചു കഴിഞ്ഞാലോ വീണ്ടും തിരിച്ചുവരും. എന്നിട്ട് നമസ്കരിക്കുന്ന മനുഷ്യന്റെ ഹൃദയത്തിൽ ചില ദുർബോധനങ്ങൾ ഇട്ടുകൊടുത്ത് കൊണ്ടിരിക്കും. ഇന്നതു ചിന്തിക്കുക, ഇന്നത് ഓർമ്മിക്കുക എന്നിങ്ങനെ. നമസ്കരിക്കുന്നവൻ അന്നേരം ചിന്തിക്കാത്ത കാര്യങ്ങളായിരിക്കും പിശാച് ഓർമ്മപ്പെടുത്തുന്നത്. അവസാനം താൻ എത്ര റക്ക്അത്ത് നമസ്കരിച്ചുവെന്ന് പോലും മനുഷ്യന് ഓർമ്മയില്ലാത്തവിധം അവന്റെ മനസ്സിന്റെയും ഇടയിൽ അവൻ മറയിടും. (ബുഖാരി:608)

രണ്ടാമതായി മനസ്സിലാക്കേണ്ടത് മനുഷ്യനെ പോലെയല്ല മറ്റുള്ള ജീവികള്‍. ഒരോന്നിനും അതിന്റേതായ വ്യത്യസ്തമായ കഴിവുകളുണ്ട്. മനുഷ്യന് കാണാനും കോള്‍ക്കാനും കഴിയാത്തത് മറ്റ് ചില ജീവികള്‍ക്ക് കാണാനും കോള്‍ക്കാനും കഴിയും. മനുഷ്യന് കാണാന്‍ കഴിയാത്ത ശൈത്വാനെ മറ്റ് ചില ജീവികള്‍ക്കാം കാണാന്‍ കഴിഞ്ഞേക്കാം. അതിലേക്ക് സൂചന നല്‍കുന്ന  ഹദീസ് കാണുക.

عَنْ جَابِرِ بْنِ عَبْدِ اللهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ‏:‏ —– فَمَنْ سَمِعَ نُبَاحَ الْكَلْبِ، أَوْ نُهَاقَ حِمَارٍ، فَلْيَسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ، فَإِنَّهُمْ يَرَوْنَ مَا لا تَرَوْنَ‏.‏

ജാബിർ ബിൻ അബ്ദില്ല (റ) വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രാത്രിയിൽ നായ കുരക്കുന്നതോ കഴുത കരയുന്നതോ കേട്ടാല്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്നും അല്ലാഹുവിനോട് രക്ഷ ചോദിക്കുക. നിശ്ചയം നിങ്ങൾ കാണാത്തത് (പിശാചിനെ) അവർ കണ്ടിരിക്കുന്നു. (അൽ അദബുൽ മുഫ്റദ്:1233)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ “‏ إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ فَضْلِهِ، فَإِنَّهَا رَأَتْ مَلَكًا، وَإِذَا سَمِعْتُمْ نَهِيقَ الْحِمَارِ فَتَعَوَّذُوا بِاللَّهِ مِنَ الشَّيْطَانِ، فَإِنَّهُ رَأَى شَيْطَانًا ‏”‏‏.‏

അബൂഹുറൈറ (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു:കോഴി കൂവുന്നത് നിങ്ങള്‍ കേട്ടാല്‍ നിശ്ചയം അത് (ആ കോഴി അനുഗ്രഹത്തിന്‍റെ) മലക്കിനെ കണ്ടിരിക്കുന്നു. അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ ഔദാര്യത്തില്‍ നിന്ന് ചോദിക്കുക; കഴുത കരയുന്നത് നിങ്ങള്‍ കേട്ടാല്‍ നിശ്ചയം ആ കഴുത ശൈത്വാനെ (പിശാചിനെ) കണ്ടിരിക്കുന്നു. അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനോട് പിശാചില്‍ നിന്നും രക്ഷ ചോദിക്കുക. (ബുഖാരി:3303)

ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ ശൈത്വാന്‍ പ്രയാസപ്പെട്ട് ഓടിപ്പോകുമെന്നും മനുഷ്യന് കാണാനന്‍ കഴിയാത്തത് ചില ജീവികള്‍ക്ക് കാണാന്‍ കഴിയുമെന്നുെം മേല്‍ ഹദീസുകളില്‍ നിന്നും വ്യക്തമാണ്. ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ പ്രയാസപ്പെട്ടുകൊണ്ട് ശൈത്വാന്‍ ഓടിപ്പോകുന്നത് കണ്ടിട്ടായിരിക്കാം നായകള്‍ കുരക്കുന്നത്. الله أعلم

അറിയുക: ഇവിടെ ഇസ്ലാം പരിഹസിക്കപ്പെടുകയല്ല, സത്യപ്പെടുകയാണേ് ചെയ്യുന്നത്. അല്ലാഹുവാകുന്നു ഉന്നതന്‍.

Leave a Reply

Your email address will not be published.

Similar Posts