ജുമുഅ ദിവസം (يوم الجمعة ) എന്നാണ് അറബിയില്‍ വെള്ളിയാഴ്ചയ്ക്കുള്ള പേര്. ജുമുഅ എന്നാല്‍ കൂട്ടം, സമ്മേളനം എന്നാണര്‍ത്ഥം. വെള്ളിയാഴ്ച ദിവസത്തെ ഏറ്റവും പ്രധാന കർമ്മം ജുമുഅ നമസ്‌കാരവും ഖുത്വുബയുമാണ്. അതിനായി ആളുകൾ പള്ളികളിൽ ഒരുമിച്ച് കൂടുന്നു. അതുകൊണ്ടാണ് ഈ ദിവസത്തിന് ഈ പേര് വന്നത്.
قال العلامة صالح الفوزان حفظه الله: سميت بذلك لجمعها الخلق الكثير
അല്ലാമാ ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറഞ്ഞു: വെള്ളിയാഴ്ച ദിവസത്തെ ജുമുഅ ദിവസം എന്ന് പേര് വിളിക്കപ്പെടാനുള്ള കാരണം; അന്നേ ദിവസം ധാരാളം ആളുകൾ ഒരുമിച്ചു കൂടുന്നു എന്നത് കൊണ്ടാണ്.(الملخص الفقهي: ١/ ٢٤٦)
ഖുർആനിൽ പരാമർശിക്കപ്പെട്ട ഒരേയൊരു ദിനമാണ് വെള്ളിയാഴ്ച ദിവസം. (ഖു൪ആന്‍: 62/9)
قَالَ النَّبِيُّ ـ صلى الله عليه وسلم ـ : إِنَّ يَوْمَ الْجُمُعَةِ سَيِّدُ الأَيَّامِ
നബി ﷺ പറഞ്ഞു: നിശ്ചയം ദിവസങ്ങളുടെ നേതാവ് വെള്ളിയാഴ്ചയാകുന്നു. (ഇബ്നുമാജ:1084)
قَالَ النَّبِيُّ ـ صلى الله عليه وسلم ـ : إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ
നബി ﷺ പറഞ്ഞു: നിശ്ചയം നിങ്ങളുടെ ദിനങ്ങളിൽ ഏറ്റവും മഹത്വമുള്ളത് വെള്ളിയാഴ്ചയാകുന്നു. (അബൂദാവൂദ്:1084)
സൂര്യന്‍ ഉദിക്കുന്ന ദിവസങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ജുമുഅ ദിവസമാകുന്നു. ആദംനബി (അ) സൃഷ്ടിക്കപ്പെട്ടതും അദ്ദേഹം സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെട്ടതും അതില്‍ നിന്ന് ബഹിഷ്കരിക്കപ്പെട്ടതും അന്നേ ദിവസമാണ്.
عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ : خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُخْرِجَ مِنْهَا وَلاَ تَقُومُ السَّاعَةُ إِلاَّ فِي يَوْمِ الْجُمُعَةِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:സൂര്യന്‍ ഉദിക്കുന്ന ദിവസങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ജുമുഅ ദിവസമാകുന്നു. ആദംനബി (അ) സൃഷ്ടിക്കപ്പെട്ടതും സ്വര്‍ഗത്തില്‍ പ്രവേശനം നല്‍കപ്പെട്ടതും അതില്‍ നിന്ന് ബഹിഷ്കരിക്കപ്പെട്ടതും അന്നേ ദിവസമാണ്. (മുസ്ലിം:854)
عَنْ شَدَّادِ بْنِ أَوْسٍ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ، فِيهِ خُلِقَ آدَمُ، وَفِيهِ النَّفْخَةُ، وَفِيهِ الصَّعْقَةُ،
ശദാദ് ബ്നു ഔസ് (റ) വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിങ്ങളുടെ ദിനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ജുമുഅ ദിനമാണ്. ആദം (അ) പടക്കപ്പെട്ടത് അതിലാണ്. കാഹളത്തിൽ ഊതപ്പെടുന്നതും ഭയാനക ശബ്ദമുണ്ടാവുന്നതും അതിലായിരിക്കും. (അബൂദാവൂദ്: 1047)
وَفِيهِ تَقُومُ السَّاعَةُ
നബി ﷺ പറഞ്ഞു: അന്ത്യനാൾ സംഭവിക്കുന്നത് അന്ന് (വെള്ളിയാഴ്ച) ആയിരിക്കും.(നസാഇ : 14/1441)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” خَيْرُ يَوْمٍ طَلَعَتْ فِيهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُهْبِطَ وَفِيهِ تِيبَ عَلَيْهِ وَفِيهِ مَاتَ وَفِيهِ تَقُومُ السَّاعَةُ وَمَا مِنْ دَابَّةٍ إِلاَّ وَهِيَ مُسِيخَةٌ يَوْمَ الْجُمُعَةِ مِنْ حِينَ تُصْبِحُ حَتَّى تَطْلُعَ الشَّمْسُ شَفَقًا مِنَ السَّاعَةِ إِلاَّ الْجِنَّ وَالإِنْسَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:സൂര്യന്‍ ഉദിക്കുന്ന ദിവസങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ജുമുഅ ദിവസമാകുന്നു. ആദംനബി (അ) സൃഷ്ടിക്കപ്പെട്ടതും സ്വര്‍ഗത്തില്‍ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടതും അദ്ദേഹത്തിന്റെ തൗബ സ്വീകരിക്കപ്പെട്ടതും അദ്ദേഹം മരണപ്പെട്ടതും അന്നേ ദിവസമാണ്. ഭൂമിയിലെ മനുഷ്യരും ജിന്നുകളുമല്ലാത്ത മുഴുവൻ ജീവജാലങ്ങളും അന്ത്യനാൾ സംഭവിക്കുന്നതിനെ കുറിച്ച ഭയത്തിലാണ് വെളിയാഴ്ചയിൽ പ്രഭാതത്തിലേക്ക് പ്രവേശിക്കുന്നത്. (അബൂദാവൂദ്:1046)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْ مَلَكٍ مُقَرَّبٍ، وَلَا سَمَاءٍ وَلَا أَرْضٍ، وَلَا رِيَاحٍ وَلَا جِبَالٍ، وَلَا بَحْرٍ إِلَّا وَهُنَّ يُشْفِقْنَ مِنْ يَوْمِ الْجُمُعَةِ
നബി ﷺ പറഞ്ഞു: മലക്കുകൾ, ആകാശം, ഭൂമി, കാറ്റ്, പർവ്വതങ്ങൾ, സമുദ്രം എന്നിവ വെള്ളിയാഴ്ചയെ കുറിച്ച് ഭയക്കുന്നു. (ഇബ്നുമാജ : 1084)
ജുമുഅ ദിവസം ഒരാള്‍ മരണപ്പെടുന്നതെങ്കില്‍ അല്ലാഹു അവനെ ഖബ്൪ ശിക്ഷയില്‍ നിന്നും സംരക്ഷിക്കുന്നതാണെന്ന് നബി ﷺ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْ مُسْلِمٍ يَمُوتُ يَوْمَ الْجُمُعَةِ أَوْ لَيْلَةَ الْجُمُعَةِ إِلاَّ وَقَاهُ اللَّهُ فِتْنَةَ الْقَبْرِ
ഇബ്നു ഉമ൪(റ) പറയുന്നു: നബി ﷺ പറഞ്ഞു:വെള്ളിയാഴ്ച രാത്രിയിലോ പകലിലോ ആണ് ഒരാള്‍ മരണപ്പെടുന്നതെങ്കില്‍ അല്ലാഹു അവനെ ഖബ്൪ ശിക്ഷയില്‍ നിന്നും സംരക്ഷിക്കുന്നതാണ്.( തി൪മുദി :1074 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അല്ലാഹു മുസ്ലിം സമൂഹത്തിന് ധാരാളം അനുഗ്രഹങ്ങള്‍ കനിഞ്ഞുനല്‍കിയിട്ടുണ്ട്. അതില്‍ പെട്ടതാണ് വെള്ളിയാഴ്ച ദിവസം മുസ്ലിംകള്‍ക്ക് നിശ്ചയിച്ചുവെന്നത്. ജൂതക്രൈസ്തവ സമൂഹത്തെ അതില്‍ നിന്ന് അകറ്റുകയും ചെയ്തിരിക്കുന്നു.
عَنْ أَبِي هُرَيْرَةَ، وَعَنْ رِبْعِيِّ بْنِ حِرَاشٍ، عَنْ حُذَيْفَةَ، قَالاَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَضَلَّ اللَّهُ عَنِ الْجُمُعَةِ مَنْ كَانَ قَبْلَنَا فَكَانَ لِلْيَهُودِ يَوْمُ السَّبْتِ وَكَانَ لِلنَّصَارَى يَوْمُ الأَحَدِ فَجَاءَ اللَّهُ بِنَا فَهَدَانَا اللَّهُ لِيَوْمِ الْجُمُعَةِ فَجَعَلَ الْجُمُعَةَ وَالسَّبْتَ وَالأَحَدَ وَكَذَلِكَ هُمْ تَبَعٌ لَنَا يَوْمَ الْقِيَامَةِ نَحْنُ الآخِرُونَ مِنْ أَهْلِ الدُّنْيَا وَالأَوَّلُونَ يَوْمَ الْقِيَامَةِ الْمَقْضِيُّ لَهُمْ قَبْلَ الْخَلاَئِقِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: (അല്ലാഹു നമുക്ക് നല്‍കിയ ഒരനുഗ്രഹം) നമ്മുടെ മുന്‍ഗാമികള്‍ക്ക് അത് നല്‍കുകയുണ്ടായിട്ടുമില്ല. ജൂതന്‍മാ൪ക്ക് ശനിയാഴ്ചയും ക്രിസ്ത്യാനികള്‍ക്ക് ഞായറാഴ്ചയുമാകുന്നു.എന്നാല്‍ നമുക്ക് അല്ലാഹു വെള്ളിയാഴ്ച നിശ്ചയിക്കുകയും നമ്മെ അതിലേക്ക് നയിക്കുകയും ചെയ്തു.അങ്ങനെ വെള്ളിയും ശനിയും ഞായറുമായി.അതുപ്രകാരം തന്നെയായിരിക്കും അന്ത്യദിനത്തിലും.അവ൪ നമുക്ക് ശേഷമായിരിക്കും വരിക. നാം ഇഹലോകത്ത് അവസാനത്തിലാണെങ്കിലും അന്ത്യദിനത്തില്‍ മറ്റ് സൃഷ്ടികളേക്കാളെല്ലാം മുമ്പേ വിചാരണ ചെയ്യപ്പെടുക നാമായിരിക്കും.(മുസ്ലിം:856)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : نَحْنُ الآخِرُونَ السَّابِقُونَ يَوْمَ الْقِيَامَةِ، بَيْدَ أَنَّهُمْ أُوتُوا الْكِتَابَ مِنْ قَبْلِنَا، ثُمَّ هَذَا يَوْمُهُمُ الَّذِي فُرِضَ عَلَيْهِمْ فَاخْتَلَفُوا فِيهِ، فَهَدَانَا اللَّهُ، فَالنَّاسُ لَنَا فِيهِ تَبَعٌ، الْيَهُودُ غَدًا وَالنَّصَارَى بَعْدَ غَدٍ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നാം അവസാനം വന്നവരാണ്. പക്ഷെ പുനരുത്ഥാന ദിവസം ആദ്യം (സ്വര്‍ഗത്തില്‍) പ്രവേശിക്കുന്നവരുമാണ്. പൂര്‍വ്വവേദക്കാര്‍ക്ക് നമ്മേക്കാള്‍ മുമ്പുതന്നെ വേദങ്ങള്‍ നല്‍കപ്പെട്ടു. പിന്നീട് പറയുകയാണെങ്കില്‍ അവരോട് പ്രാര്‍ഥനക്കായി സമ്മേളിക്കാന്‍ കല്‍പ്പിച്ച ദിവസം ഈ (വെള്ളിയാഴ്ച) ദിവസം തന്നെയാണ്. എന്നിട്ട് അവരതില്‍ ഭിന്നിപ്പുണ്ടാക്കി. അവസാനം അല്ലാഹു നമുക്ക് ആ ദിവസം ചൂണ്ടിക്കാട്ടിത്തന്നു. അതുകൊണ്ട് മനുഷ്യര്‍ ആ വിഷയത്തില്‍ നമ്മുടെ പിന്നാലെയാണ് പോരുന്നത്. ജൂതന്മാര്‍ വെള്ളിയാഴ്ചയുടെ പിറ്റേന്നും (ശനിയാഴ്ച) ക്രിസ്ത്യാനികള്‍ അതിന്റെ പിറ്റേന്നും (ഞായറാഴ്ച) പ്രാര്‍ഥനക്കു വേണ്ടിയുള്ള സമ്മേളന ദിവസമായി ആചരിച്ചു വരുന്നു. (ബുഖാരി:876)