ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തെതാണ് ഹജ്ജ്.
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَالْحَجِّ، وَصَوْمِ رَمَضَانَ
ഇബ്നു ഉമറില്‍ (റ) നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:ഇസ്‌ലാം അഞ്ച് കാര്യങ്ങളിൽ സ്ഥാപിതമാണ്. അല്ലാഹു അല്ലാതെ ആരാധ്യാനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, ഹജ്ജ് നിർവഹിക്കുക, റമദാനിൽ നോമ്പ് നോൽക്കുക, എന്നിവയാണവ. (ബുഖാരി:8, മുസ്ലിം:16)
ﻭَﺃَﺗِﻤُّﻮا۟ ٱﻟْﺤَﺞَّ ﻭَٱﻟْﻌُﻤْﺮَﺓَ ﻟِﻠَّﻪ
നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും പൂര്‍ണ്ണമായി നിര്‍വ്വഹിക്കുക… (ഖു൪ആന്‍:2/196)
وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلْبَيْتِ مَنِ ٱسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ عَنِ ٱلْعَٰلَمِينَ
ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു. (ഖു൪ആന്‍:3/97)
عَنْ أَبِي هُرَيْرَةَ، قَالَ خَطَبَنَا رَسُولُ اللَّهِ صلى الله عليه وسلم فَقَالَ: أَيُّهَا النَّاسُ قَدْ فَرَضَ اللَّهُ عَلَيْكُمُ الْحَجَّ فَحُجُّوا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : നബി ﷺ ഞങ്ങളോട് പ്രസംഗിച്ചുകൊണ്ട് പറഞ്ഞു: മനഷ്യരെ, അല്ലാഹു നിങ്ങളുടെ മേല്‍ ഹജ്ജ് ക൪മ്മം നി൪ബന്ധമാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഹജ്ജ് ചെയ്യണം. (മുസ്ലിം:2380)
പ്രായപൂ൪ത്തിയായ ബുദ്ധിയുള്ള ഓരോ മുസ്ലിമിനും ഹജ്ജ് നി൪വ്വഹിക്കുന്നതിനുള്ള കഴിവുണ്ടായാല്‍ അത് നി൪വ്വഹിക്കല്‍ നി൪ബന്ധമാണ്. ഹജ്ജ് നി൪വ്വഹിക്കുന്നതിനുള്ള കഴിവുള്ള ധാരാളം ആളുകള്‍ ഇക്കാര്യത്തില്‍ അശ്രദ്ധയിലാണ്. ഇസ്ലാം കാര്യങ്ങളിലെ മറ്റുള്ളത് പ്രവ൪ത്തിക്കുമ്പോഴും ഹജ്ജ് അവഗണിക്കുന്നു. ഈമാനിന്റെ ദു൪ബലതയാണ് അതിന്റെ പ്രധാന കാരണം. അതോടൊപ്പം ഹജ്ജിന്റെ ശ്രേഷ്ടതകള്‍ അവ൪ മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഹജ്ജ് നി൪വ്വഹിക്കുന്നതിന്റെ ശ്രേഷ്ടതകള്‍ ഓരോ സത്യവിശ്വാസിയും അറിഞ്ഞിരിക്കേണ്ടതുണ്ട്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ سُئِلَ النَّبِيُّ صلى الله عليه وسلم أَىُّ الأَعْمَالِ أَفْضَلُ قَالَ ”إِيمَانٌ بِاللَّهِ وَرَسُولِهِ” قِيلَ ثُمَّ مَاذَا قَالَ ”جِهَادٌ فِي سَبِيلِ اللَّهِ “. قِيلَ ثُمَّ مَاذَا قَالَ : “حَجٌّ مَبْرُورٌ “.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: ഏത് പ്രവൃത്തിയാണ് ഏറ്റവും ശ്രേഷ്ഠമായതെന്ന് നബിﷺയോട് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു: അല്ലാഹുവിലും ദൂതനിലും വിശ്വസിക്കല്‍ . ശേഷം ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യല്‍ എന്ന് നബി ﷺ പ്രത്യുത്തരം നല്‍കി. പിന്നെ ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. അവിടുന്നു അരുളി: പുണ്യകരമായ ഹജ്ജ്. (ബുഖാരി:1519)
عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ ـ رضى الله عنها ـ أَنَّهَا قَالَتْ يَا رَسُولَ اللَّهِ، نَرَى الْجِهَادَ أَفْضَلَ الْعَمَلِ، أَفَلاَ نُجَاهِدُ قَالَ : “لاَ، لَكِنَّ أَفْضَلَ الْجِهَادِ حَجٌّ مَبْرُورٌ “.
ആയിശയില്‍(റ) നിന്ന് നിവേദനം: അവ൪ ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ,! ജിഹാദ് സല്‍കര്‍മ്മങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായിട്ടാണ് ഞങ്ങള്‍ ദര്‍ശിക്കുന്നത്. അതിനാല്‍ ഞങ്ങള്‍ ജിഹാദ് ചെയ്യേണ്ടയോ? നബി ﷺ പറഞ്ഞു: ആവശ്യമില്ല. എന്നാല്‍ ഏറ്റവും മഹത്തായ ജിഹാദ് പരിശുദ്ധമായ ഹജ്ജാണ്. (ബുഖാരി:1520)
عَنْ عَائِشَةَ بِنْتِ طَلْحَةَ، قَالَتْ أَخْبَرَتْنِي أُمُّ الْمُؤْمِنِينَ، عَائِشَةُ قَالَتْ قُلْتُ يَا رَسُولَ اللَّهِ أَلاَ نَخْرُجُ فَنُجَاهِدَ مَعَكَ فَإِنِّي لاَ أَرَى عَمَلاً فِي الْقُرْآنِ أَفْضَلَ مِنَ الْجِهَادِ . قَالَ لاَ وَلَكُنَّ أَحْسَنُ الْجِهَادِ وَأَجْمَلُهُ حَجُّ الْبَيْتِ حَجٌّ مَبْرُورٌ
ആയിശ ബിൻത് ത്വൽഹ (റ) യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: എനിക്ക് മുഅ്മിനീങ്ങളുടെ ഉമ്മയായ ആയിശ (റ) പറഞ്ഞു തന്നു. ഞാൻ അല്ലാഹുവിന്റെ റസൂലിനോട് ചോദിച്ചു. ഓ നബിയെ ഞങ്ങൾ അങ്ങയോടൊപ്പം ജിഹാദ് ചെയ്യാൻ പുറത്തു പോരട്ടെ. കാരണം ജിഹാദിനേക്കാൾ വലിയൊരു പ്രവർത്തനം ഖുർആനിൽ വേറെ പറഞ്ഞിട്ടില്ല. അപ്പോൾ നബി ﷺ തങ്ങൾ പറഞ്ഞു അങ്ങനെ പറയല്ലേ: ജിഹാദിനേക്കാൾ ഏറ്റവും നന്മയും ഭംഗിയും കഅ്ബയിൽ പോയി സ്വീകാര്യയോഗ്യമായ ഹജ്ജ് ചെയ്യൽ ആണ്. (നസാഈ: 2628)
قَالَ عُمَرُ ـ رضى الله عنه ـ شُدُّوا الرِّحَالَ فِي الْحَجِّ، فَإِنَّهُ أَحَدُ الْجِهَادَيْنِ.
ഉമര്‍ (റ) പറഞ്ഞു: ഹജ്ജിന് വേണ്ടി നിങ്ങള്‍ വാഹനം തയ്യാറാക്കുവീന്‍ . നിശ്ചയം അത് രണ്ട് ജിഹാദില്‍ പെട്ട ഒന്നാണ്. (ബുഖാരി: 1516)
عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ : مَنْ طَافَ بِالْبَيْتِ وَصَلَّى رَكْعَتَيْنِ كَانَ كَعِتْقِ رَقَبَةٍ
അബ്ദില്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരെങ്കിലും കഅബയെ ചെയ്യുകയും (ശേഷം) രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്താല്‍ അവന് ഒരു അടിമയെ മോചിപ്പിച്ച പ്രതിഫലമുണ്ട്.(ഇബ്നുമാജ: 2956 – സ്വഹീഹ് അല്‍ബാനി )
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ ـ صلى الله عليه وسلم ـ أَنَّهُ قَالَ : الْحُجَّاجُ وَالْعُمَّارُ وَفْدُ اللَّهِ إِنْ دَعَوْهُ أَجَابَهُمْ وَإِنِ اسْتَغْفَرُوهُ غَفَرَ لَهُمْ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹജ്ജ് ചെയ്യുന്നവരും ഉംറ ചെയ്യുന്നവരും അല്ലാഹുവിന്റെ യാത്രാ സംഘമാകുന്നു. അവ൪ അവനോട് പ്രാ൪ത്ഥിച്ചാല്‍ അവന്‍ അവ൪ക്ക് ഉത്തരം നല്‍കും. അവ൪ അവനോട് പാപമോചനം തേടിയാല്‍ അവ൪ക്ക് പൊറുത്ത് കൊടുക്കുന്നതുമാണ്. (ഇബ്നുമാജ:25/3004- സ്വഹീഹുല്‍ ജാമിഅ്:5484)
عَنْ سَهْلِ بْنِ سَعْدٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْ مُسْلِمٍ يُلَبِّي إِلاَّ لَبَّى مَنْ عَنْ يَمِينِهِ أَوْ عَنْ شِمَالِهِ مِنْ حَجَرٍ أَوْ شَجَرٍ أَوْ مَدَرٍ حَتَّى تَنْقَطِعَ الأَرْضُ مِنْ هَا هُنَا وَهَا هُنَا
സഹ്ല് ബ്നു സഅ്ദ് (റ) നിവേദനം: നബി ﷺ പറഞ്ഞു: ഏതൊരാള്‍ തല്‍ബിയത്ത് ചൊല്ലുമ്പോഴും അവന്റെ ഇടത് ഭാഗത്ത് നിന്നും വലത് ഭാഗത്ത് നിന്നുമായി ഭൂമിയിലുള്ള കല്ലും മരവും ചരക്കല്ലുകളുമെല്ലാം തല്‍ബിയത്ത് ചൊല്ലുന്നതാണ്. (തി൪മിദി : 828 – സ്വഹീഹു ത൪ഗീബ് : 1134)
عَنْ أَبِي هُرَيْرَةَ، ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞതായി ഞാൻ കേട്ടു: സ്ത്രീപുരുഷ സംസർഗ്ഗമോ ദുർവൃത്തികളോ ചെയ്യാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരാൾ ഹജ്ജ് നിർവ്വഹിച്ചാൽ, അവൻ തിരിച്ചുവരുന്നത് അവന്റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെപ്പോലെ പരിശുദ്ധനായിക്കൊണ്ടാണ്. (ബുഖാരി: 1521)
عَنِ ابْنُ عَبَّاسٍ قَالَ رَسُولُ اللَّهِ صلى الله عليه وسلم: تَابِعُوا بَيْنَ الْحَجِّ وَالْعُمْرَةِ فَإِنَّهُمَا يَنْفِيَانِ الْفَقْرَ وَالذُّنُوبَ كَمَا يَنْفِي الْكِيرُ خَبَثَ الْحَدِيدِ
ഇബ്‌നു അബ്ബാസില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹജ്ജും ഉംറയും നിങ്ങള്‍ ഒന്നിച്ച് നി൪വ്വഹിക്കുക. അവരണ്ടും ഉല ഇരുമ്പിന്റെ കീടം നീക്കം ചെയ്യുന്നതുപോലെ ദാരിദ്ര്യവും പാപവും നീക്കം ചെയ്യും.(നസാഇ :2583 – സ്വഹീഹ് ജാമിഅ് :253)
أما خروجك من بيتك تؤم البيت فإن لك بكل وطأة تطؤها راحلتك يكتب الله لك بها حسنة ، ويمحو عنك بها سيئة ، وأما وقوفك بعرفة فإن الله عز وجل ينزل إلى السماء الدنيا فيباهي بهم الملائكة فيقول : ” هؤلاء عبادي جاءوني شعثا غبرا من كل فج عميق يرجون رحمتي ، ويخافون عذابي ، ولم يروني ، فكيف لو رأوني ؟ فلو كان عليك مثل رمل عالج ، أو مثل أيام الدنيا أو مثل قطر السماء ذنوبا غسلها الله عنك ، وأما رميك الجمار فإنه مذخور لك ، وأما حلقك رأسك ، فإن لك بكل شعرة تسقط حسنة فإذا طفت بالبيت خرجت من ذنوبك كيوم ولدتك أمك ” .
നബി ﷺ പറഞ്ഞു: പവിത്ര ഭവനത്തെ (കഅബയെ) ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ വീട്ടില്‍ നിന്ന് പുറപ്പെടുന്നതുമുതല്‍ നിന്റെ വാഹനത്തിന്റെ ഓരോ ചുവടുകള്‍ക്കും അല്ലാഹു നിനക്ക് ഒരു നന്‍മയെ രേഖപ്പെടുത്തുകയും ഒരു തിന്‍മയെ മായ്ച്ചു കളയുകയും ചെയ്യുന്നു. നീ അറഫയയില്‍ നില്‍ക്കുമ്പോള്‍ അല്ലാഹു ഒന്നാനാകശത്തേക്ക് ഇറങ്ങി വരികയും മലക്കുകളോട് അഭിമാനപൂ൪വ്വം ഇങ്ങനെ പറയുകയും ചെയ്യും: ഇവ൪ എന്റെ അടിമകളാകുന്നു. പൊടിപുരണ്ട ശരീരവും ജടപിടിച്ച തലയുമായി എന്റെ അനുഗ്രഹം ആശിച്ചുകൊണ്ടും എന്റെ ശിക്ഷയെ ഭയന്നുകൊണ്ടും വിദൂരമായ മലമ്പാതകളും താണ്ടി അവ൪ എന്റെ അടുക്കല്‍ വന്നിരിക്കുന്നു, അവരാകട്ടെ എന്നെ കണ്ടിട്ടില്ലതാനും. ഇനി അവരെന്നെ കാണുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും? ആകയാല്‍ മണല്‍ കൂമ്പാരം കണക്കെയോ ദുന്‍യാവിലെ മുഴുദിവസങ്ങളുടെയത്രയോ മഴത്തുള്ളി കണക്കെയോ നിനക്ക് പാപം ഉണ്ടെങ്കില്‍ അല്ലാഹു അവ നിന്നില്‍ നിന്നും കഴുകി കളഞ്ഞിരിക്കുന്നു. ഇനി നീ ജംറയില്‍ എറിയുന്നതാകട്ടെ, നിന്റെ പരലോകത്തേക്കുള്ള നിക്ഷേപമാകുന്നു. നീ തല മുണ്ഢനം ചെയ്യുന്നതാകട്ടെ നിന്റെ ഓരോ മുടി വീഴുന്നതിനും ഓരോ പാപവും കൊഴിഞ്ഞു വീഴുന്നു. നീ കഅബയെ പ്രദക്ഷിണം ചെയ്യുമ്പോള്‍ നിന്റെ മാതാവ് നിന്നെ പ്രസവിച്ച ദിവസം പോലെ പാപത്തില്‍ നിന്നും നീ മോചിതനാകുകയും ചെയ്യുന്നു. (സ്വഹീഹു ത൪ഗീബ് 1112)
الْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ
നബി ﷺ പറഞ്ഞു: പരിശുദ്ധമായ ഹജ്ജിന്റെ പ്രതിഫലം സ്വര്‍ഗ്ഗം മാത്രമാണ്. (ബുഖാരി:1773)
അനാവശ്യാമായി ഹജ്ജ് നീട്ടിവെക്കരുത്
قَالَ رَسُولُ اللَّهِ صلى الله عليه وسلم : تَعَجَّلُوا إِلَى الْحَجِّ – يَعْنِي الْفَرِيضَةَ – فَإِنَّ أَحَدَكُمْ لَا يَدْرِي مَا يَعْرِضُ لَهُ
നബി ﷺ പറഞ്ഞു: നി൪ബന്ധമായ ഹജ്ജ് കഴിയും വേഗം ചെയ്യുക. കാരണം അവിചാരിതമായി തനിക്കെന്ത് സംഭവിക്കുമെന്ന് നിങ്ങളില്‍ ആ൪ക്കും അറിഞ്ഞ് കൂടാ. (അഹ്മദ് :2721)
കഴിവുണ്ടായിട്ടും ഹജ്ജ് ചെയ്യാതിരുന്നാല്‍
عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إنَّ اللهَ تعالى يقولُ : إنَّ عبدًا أصحَحتُ لهُ جسمَهُ ، ووسَّعتُ عليهِ في مَعيشتِهِ ، تمضي عليهِ خمسةُ أعوامٍ لا يَفِدُ إليَّ لمَحرومٌ
അബൂ സഈദില്‍ ഖുദ്രിയ്യില്‍ (റ) നിന്ന് നിവേദനം. അല്ലാഹു പറഞ്ഞു: ഒരു അടിമ അവന്റെ ശരീരത്തിന് നാം സൌഖ്യം നല്‍കുകയും ഉപജീവന മാ൪ഗം വിശാലമാക്കുകയും ചെയ്ത് അഞ്ച് വ൪ഷം തികഞ്ഞിട്ടും എന്റെ അടുക്കലേക്ക് അവന്‍ യാത്ര പോന്നിട്ടില്ലെങ്കില്‍ (ഹജ്ജ് നി൪വ്വഹിച്ചില്ലെങ്കില്‍) അവന്‍ (നന്‍മയില്‍ നിന്ന്) തടുക്കപ്പെട്ടവനാകുന്നു. (ഇബ്നു ഹിബ്ബാന്‍ 3695 – ബൈഹഖി 5/262 – അബൂയഅ്ല 1031 – സില്‍സിലത്തു സ്വഹീഹ 1662)