ഇസ്ലാമില്‍ കുടുംബബന്ധം പാലിക്കുന്നതിനും അത് ചേ൪ക്കുന്നതിനും വളരെയധികം പ്രാധാന്യവും പവിത്രതയുമുണ്ട്.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟﻨَّﺎﺱُ ٱﺗَّﻘُﻮا۟ ﺭَﺑَّﻜُﻢُ ٱﻟَّﺬِﻯ ﺧَﻠَﻘَﻜُﻢ ﻣِّﻦ ﻧَّﻔْﺲٍ ﻭَٰﺣِﺪَﺓٍ ﻭَﺧَﻠَﻖَ ﻣِﻨْﻬَﺎ ﺯَﻭْﺟَﻬَﺎ ﻭَﺑَﺚَّ ﻣِﻨْﻬُﻤَﺎ ﺭِﺟَﺎﻻً ﻛَﺜِﻴﺮًا ﻭَﻧِﺴَﺎٓءً ۚ ﻭَٱﺗَّﻘُﻮا۟ ٱﻟﻠَّﻪَ ٱﻟَّﺬِﻯ ﺗَﺴَﺎٓءَﻟُﻮﻥَ ﺑِﻪِۦ ﻭَٱﻷَْﺭْﺣَﺎﻡَ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻛَﺎﻥَ ﻋَﻠَﻴْﻜُﻢْ ﺭَﻗِﻴﺒًﺎ
മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു. (ഖു൪ആന്‍:4/1)
അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കാന്‍ പറഞ്ഞതിനോട് ചേര്‍ത്തുകൊണ്ട് കുടുംബ ബന്ധങ്ങളെയും സൂക്ഷിക്കണമെന്ന് പറഞ്ഞതില്‍ നിന്നും ഇതിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാം. മരണാനന്തര ജീവിതത്തില്‍ ഇതിനെ കുറിച്ച് ചോദ്യം ചെയ്യപ്പെടുമെന്നും ഇതില്‍ നിന്നും വ്യക്തമാണ്.
‘കുടുംബം’ എന്നത് മാതാപിതാക്കളിലും മക്കളിലും ഒതുങ്ങി നില്ക്കുന്ന ഒന്നല്ല. സഹോദരങ്ങളെയും ബന്ധുക്കളെയുമെല്ലാം ഉള്‍ക്കൊള്ളുന്ന ഒന്നാണത്. അതില്‍ പിതൃസഹോദരന്മാരും സഹോദരിമാരും മാതൃസഹോദരന്മാരും സഹോദരിമാരും അവരുടെയെല്ലാം കുടുംബവും മക്കളുമെല്ലാം ഉള്‍ക്കൊള്ളുന്നു. അവര്‍ക്കെല്ലാം അവകാശങ്ങളുണ്ടെന്നും അവര്‍ക്ക് നന്മ ചെയ്യുകയും അവരോട് ബന്ധം പുലര്‍ത്തുകയും ചെയ്യണമെന്നുമാണ് ഇസ്ലാം കല്പിക്കുന്നത്.
ﻭَءَاﺕِ ﺫَا ٱﻟْﻘُﺮْﺑَﻰٰ ﺣَﻘَّﻪُۥ ﻭَٱﻟْﻤِﺴْﻜِﻴﻦَ ﻭَٱﺑْﻦَ ٱﻟﺴَّﺒِﻴﻞِ ﻭَﻻَ ﺗُﺒَﺬِّﺭْ ﺗَﺒْﺬِﻳﺮًا
കുടുംബബന്ധമുള്ളവന് അവന്റെ അവകാശം നീ നല്‍കുക. അഗതിക്കും വഴിപോക്കന്നും (അവരുടെ അവകാശവും നീ നല്‍കുക ) നീ (ധനം) ദുര്‍വ്യയം ചെയ്ത് കളയരുത്. (ഖു൪ആന്‍:17/26)
ﺇِﻥَّ ٱﻟﻠَّﻪَ ﻳَﺄْﻣُﺮُ ﺑِﭑﻟْﻌَﺪْﻝِ ﻭَٱﻹِْﺣْﺴَٰﻦِ ﻭَﺇِﻳﺘَﺎٓﺉِ ﺫِﻯ ٱﻟْﻘُﺮْﺑَﻰٰ ﻭَﻳَﻨْﻬَﻰٰ ﻋَﻦِ ٱﻟْﻔَﺤْﺸَﺎٓءِ ﻭَٱﻟْﻤُﻨﻜَﺮِ ﻭَٱﻟْﺒَﻐْﻰِ ۚ ﻳَﻌِﻈُﻜُﻢْ ﻟَﻌَﻠَّﻜُﻢْ ﺗَﺬَﻛَّﺮُﻭﻥَ
തീര്‍ച്ചയായും അല്ലാഹു കല്‍പ്പിക്കുന്നത് നീതി പാലിക്കുവാനും നന്മചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്കുവാനുമാണ് . അവന് വിലക്കുന്നത് നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ്. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന് നിങ്ങള്‍ക്ക് ഉപദേശം നല്കുന്നു.(ഖു൪ആന്‍:16/90)
വിശുദ്ധ ഖുര്‍ആന്‍ സൂറ: റഅ്ദില്‍ 19-24 ആയത്തുകളില്‍ അല്ലാഹു ബുദ്ധിമാന്മാരുടെ ഗുണങ്ങള്‍ വിവരിക്കുന്നുണ്ട്. അതില്‍ ഒരു വിഭാഗം, കൂട്ടിയിണക്കപ്പെടാന്‍ അല്ലാഹു കല്പിച്ചത് (ബന്ധങ്ങള്‍) കൂട്ടിയിണക്കുന്നവരാണ്.
ബന്ധുക്കളോട് നന്മയില് വര്‍ത്തിക്കുകയും കഴിയുന്നത്ര നന്മകള് അവര്‍ക്ക് ചെയ്തുകൊടുക്കുകയുമാണ് ‘കുടുംബബന്ധം ചേര്‍ക്കല്‍’ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അവര്‍ക്ക് ദ്രോഹകരമായ കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കലും അതിന്റെ ഭാഗമാണ്. അതോടൊപ്പം തന്നെ ഇടക്കിടെ അവരെ സന്ദര്‍ശിക്കലും സുഖവിവരങ്ങള്‍ അന്വേഷിക്കലും സമ്മാനങ്ങള്‍ നല്‍കലും, അവരിലെ ദരിദ്രരെ സഹായിക്കലും രോഗികളെ സന്ദര്‍ശിക്കലും, ക്ഷണം സ്വീകരിക്കലും, അവര്‍ക്ക് ആതിഥ്യമരുളലുമെല്ലാം അതിന്റെ ഭാഗമാണ്. അവരുടെ സന്തോഷങ്ങളില്‍ പങ്കാളികളാകുന്നത് പോലെ അവരുടെ വേദനകളില്‍ ആശ്വാസമേകാനും നമുക്ക് സാധിക്കണം. ഈ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന എല്ലാ കാര്യങ്ങളും കുടുംബബന്ധം ചേര്‍ക്കലില്‍ പെടുന്നവയാണ്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” إِنَّ اللَّهَ خَلَقَ الْخَلْقَ حَتَّى إِذَا فَرَغَ مِنْهُمْ قَامَتِ الرَّحِمُ فَقَالَتْ هَذَا مَقَامُ الْعَائِذِ مِنَ الْقَطِيعَةِ . قَالَ نَعَمْ أَمَا تَرْضَيْنَ أَنْ أَصِلَ مَنْ وَصَلَكِ وَأَقْطَعَ مَنْ قَطَعَكِ قَالَتْ بَلَى . قَالَ فَذَاكَ لَكِ ” . ثُمَّ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” اقْرَءُوا إِنْ شِئْتُمْ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു സൃഷ്ടികളെ പടച്ചു, എന്നിട്ട് അതിൽനിന്ന് വിരമിച്ചപ്പോൾ കുടുംബബന്ധം എഴുന്നേറ്റ് നിന്നു. അങ്ങിനെ അത് പറഞ്ഞു : “കുടുംബബന്ധം മുറിക്കുന്നതിൽനിന്നും നിന്നോട് ശരണം തേടുന്നവന്റെ സ്ഥാനമാണ് ഇത്. അല്ലാഹു പറഞ്ഞു :”അതെ, നിന്നോട് (കുടുംബത്തോട്) ബന്ധംചേർക്കുന്നവനോട് ഞാൻ ബന്ധം ചേർക്കുന്നതാണ്. നിന്നോട് (കുടുംബത്തോട് )ബന്ധംമുറിച്ചവനോട് ഞാൻ ബന്ധംമുറിക്കുന്നതാണ് ;ഇത് നീ ഇഷ്ടപെടുന്നില്ലേ?”അത് പറഞ്ഞു ;അതെ. അല്ലാഹു പറഞ്ഞു : അത് നിനക്കുണ്ട് (പിന്നെ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു) നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഓതുക :
ﻓَﻬَﻞْ ﻋَﺴَﻴْﺘُﻢْ ﺇِﻥ ﺗَﻮَﻟَّﻴْﺘُﻢْ ﺃَﻥ ﺗُﻔْﺴِﺪُﻭا۟ ﻓِﻰ ٱﻷَْﺭْﺽِ ﻭَﺗُﻘَﻄِّﻌُﻮٓا۟ ﺃَﺭْﺣَﺎﻣَﻜُﻢْ ﺃُﻭ۟ﻟَٰٓﺌِﻚَ ٱﻟَّﺬِﻳﻦَ ﻟَﻌَﻨَﻬُﻢُ ٱﻟﻠَّﻪُ ﻓَﺄَﺻَﻤَّﻬُﻢْ ﻭَﺃَﻋْﻤَﻰٰٓ ﺃَﺑْﺼَٰﺮَﻫُﻢْ
എന്നാല്‍ നിങ്ങള്‍ കൈകാര്യകര്‍തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും, നിങ്ങളുടെ കുടുംബബന്ധങ്ങള്‍ വെട്ടിമുറിക്കുകയും ചെയ്തേക്കുമോ? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവര്‍ക്ക് ബധിരത നല്‍കുകയും, അവരുടെ കണ്ണുകള്‍ക്ക് അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:47/22-23) (മുസ്ലിം:2554)
തൗഹീദ്, നമസ്കാരം, സത്യസന്ധത, സല്‍സ്വഭാവം എന്നിവ പോലെത്തന്നെ ഇസ്ലാമിന്റെ കാതലായ അടിത്തറകളില്‍ പെടുന്നതാണ് കുടുംബബന്ധവും.
അംറുബ്നു അന്‍ബസ(റ) പറയുന്നു: പ്രവാചകത്വത്തിന്റെ ആരംഭകാലത്ത് ഞാന്‍ നബി ﷺ യുടെ സന്നിധിയിലെത്തി ഇപ്രകാരം ചോദിച്ചു: ‘താങ്കള്‍ ആരാണ്?’ നബി ﷺ പറഞ്ഞു: ‘പ്രവാചകന്.’ ഞാന്‍ ചോദിച്ചു: ‘പ്രവാചകന് എന്നാല്‍?’ നബി ﷺ പറഞ്ഞു: ‘അല്ലാഹു എന്നെ ദൂതനായി നിയോഗിച്ചിരിക്കുന്നു.’ ഞാന്‍ ചോദിച്ചു: ‘അവന് എന്തുമായാണ് താങ്കളെ നിയോഗിച്ചിട്ടുള്ളത്?’ നബി ﷺ പറഞ്ഞു: ‘കുടുംബ ബന്ധം ചേര്‍ക്കാനും വിഗ്രഹങ്ങളെ തകര്‍ക്കാനും യാതൊന്നിലും പങ്കുചേര്‍ക്കാതെ അല്ലാഹുവിന്റെ ഏകത്വം പ്രഖ്യാപിക്കാനുമാണ് എന്നെ നിയോഗിച്ചിട്ടുള്ളത്.’ (മുസ്ലിം)
عَنْ عَبْدُ اللَّهِ بْنُ سَلاَمٍ، قَالَ لَمَّا قَدِمَ النَّبِيُّ ـ صلى الله عليه وسلم ـ الْمَدِينَةَ انْجَفَلَ النَّاسُ قِبَلَهُ وَقِيلَ قَدْ قَدِمَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ قَدْ قَدِمَ رَسُولُ اللَّهِ قَدْ قَدِمَ رَسُولُ اللَّهِ . ثَلاَثًا فَجِئْتُ فِي النَّاسِ لأَنْظُرَ فَلَمَّا تَبَيَّنْتُ وَجْهَهُ عَرَفْتُ أَنَّ وَجْهَهُ لَيْسَ بِوَجْهِ كَذَّابٍ فَكَانَ أَوَّلَ شَىْءٍ سَمِعْتُهُ تَكَلَّمَ بِهِ أَنْ قَالَ “يَا أَيُّهَا النَّاسُ أَفْشُوا السَّلاَمَ وَأَطْعِمُوا الطَّعَامَ وَصِلُوا الأَرْحَامَ وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ تَدْخُلُوا الْجَنَّةَ بِسَلاَمٍ”.
അബ്ദുല്ലാഹിബ്നു സലാം(റ) പറയുന്നു: നബി ﷺ മദിനയിലേക്ക് വന്നപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തിന്റെ അടുക്കലേക്ക് ധൃതിപ്പെട്ട് പോയി.അല്ലാഹുവിന്റെ റസൂൽ വന്നിരിക്കുന്നു, അല്ലാഹുവിന്റെ റസൂൽ വന്നിരിക്കുന്നു, എന്ന് മൂന്ന് തവണ പറയപ്പെടുകയുണ്ടായി. ജനങ്ങളോടോപ്പം ഞാനും അദ്ദേഹത്തെ കാണാൻ വന്നു . അദ്ദേഹത്തിന്റെ മുഖം ഞാന്‍ വ്യക്തമായി കണ്ടപ്പോള്‍, അതൊരു കളവ് പറയുന്നവന്റെ മുഖമല്ലെന്ന് എനിക്ക് മനസ്സിലായി. അവിടുന്ന് പറയുന്നതായി ഞാന്‍ ആദ്യം കേട്ടത് ഇതായിരുന്നു. നിങ്ങള്‍ സലാം പ്രചരിപ്പിക്കുക, ഭക്ഷണം നല്‍കുക, കുടംബബന്ധം ചേ൪ക്കുക, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ (രാത്രിയില്‍ എഴുന്നേറ്റ്) നമസ്കരിക്കുക. സമാധാനത്തോടെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം’. (തി൪മിദി:29/3374)
അബൂദര്‍റ്(റ) പറയുന്നു: ‘എന്റെ കൂട്ടുകാരനായ നബി ﷺ എന്നോട് ഏഴു കാര്യങ്ങള്‍ ഉപദേശിച്ചു. അതില്‍ ഒന്ന്, കുടുംബക്കാര് എന്നെ അകറ്റിയാലും ഞാന്‍ അവരോട് ബന്ധം ചേര്‍ക്കണമെന്നതായിരുന്നു.’
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَصِلْ رَحِمَهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന് തന്റെ ബന്ധങ്ങള്‍ ചേര്‍ത്തിക്കൊള്ളട്ടെ.’ (ബുഖാരി:6138)
ആധുനിക കാലത്ത് ഫ്ലാറ്റ് സംസ്കാരം വളരുകയും അണുകുടുംബമായി ജീവിക്കുകയും ചെയ്തത് കാരണത്താല്‍ പല൪ക്കും തങ്ങളുടെ കുടുംബക്കാരെ എല്ലാവരയും അറിയുകപോലുമില്ലെന്നുള്ളത് ഒരു വസ്തുതയാണ്. അറിയുന്നവ൪ തന്നെയും കുടുംബബന്ധം പാലിക്കുന്നതിന്റേയും അത് ചേ൪ക്കുന്നതിന്റേയും പ്രാധാന്യം മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ബന്ധുക്കളെ സന്ദ൪ശിക്കുന്നതും അവ൪ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതും ഒരു പ്രബലമായ സുന്നത്താണെന്നോ അല്ലാഹുവില്‍ നിന്നും പ്രതിഫലം ലഭിക്കുന്ന കാര്യമാണെന്നോ വിചാരിച്ച് ചെയ്യുന്നുമില്ല.
അതേപോലെ അധികം ആളുകളും തങ്ങളോട് ഇങ്ങോട്ട് ബന്ധം പുല൪ത്തുന്ന ആളുകളോട് മാത്രം ബന്ധം പാലിക്കുന്നവരാണ്. തങ്ങളോട് ഇങ്ങോട്ട് ബന്ധം പുല൪ത്താത്ത ആളുകളോട് ബന്ധം ചേ൪ക്കാന്‍ ശ്രദ്ധിക്കാറില്ല. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം എല്ലാവരോടും ബന്ധം പാലിക്കുന്നതോടൊപ്പം ഇങ്ങോട്ട് ബന്ധം ചേര്ക്കാത്തവന്റെയും കുടുംബബന്ധം അറ്റുപോകാതെ അങ്ങോട്ട് ചേര്‍ത്തുകൊണ്ടിരിക്കണം. മുറിഞ്ഞുപോയ ബന്ധം ചേര്ക്കുന്നവന് ഏറെ പ്രതിഫലമുണ്ടെന്ന൪ത്ഥം.
عَنْ عَبْدِ اللَّهِ بْنِ عَمْرٍ عَنِ النَّبِيِّ صلى الله عليه وسلم قَالَ: لَيْسَ الْوَاصِلُ بِالْمُكَافِئِ، وَلَكِنِ الْوَاصِلُ الَّذِي إِذَا قَطَعَتْ رَحِمُهُ وَصَلَهَا
അബ്ദുല്ലയില് നിന്ന്(റ) നിവേദനം: നബി ﷺ അരുളി: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലര്ത്തുന്നവന്. പിന്നെയോ മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്. (ബുഖാരി:5991)
إِنَّ الرحم معلقة بالعرش ، وليس الواصل بالمكافىء، ولكن الواصل من الذي إذا انقطعت رحمه وصلها
അബ്ദുല്ലാഹ് ഇബ്നു അംറ്(റ) പറയുന്നു: നബി ﷺ പറഞ്ഞു. കുടുംബബന്ധം (അല്ലാഹുവിന്റെ) അ൪ശുമായി (സിംഹാസനവുമായി) ബന്ധപ്പെട്ടതാണ്. പകരത്തിന് പകരമായി നല്‍കുന്നത് ബന്ധം ചേ൪ക്കലല്ല. എന്നാല്‍ മുറിഞ്ഞുപോയ ബന്ധത്തെ വിളക്കിചേ൪ക്കുന്നവനാണ് യഥാ൪ത്ഥത്തില് ബന്ധം ചേ൪ക്കുന്നവന്. (അഹ്മദ്)
നാം അങ്ങോട്ട് ബന്ധം ചേ൪ക്കാന്‍ ശ്രമിച്ചാലും അകല്‍ച്ചക്ക് ശ്രമിക്കുകയും ഇങ്ങോട്ട് മോശമായി പെരുമാറുകയും ചെയ്യുന്നവരുണ്ടാകും. അതൊന്നും നാം നോക്കേണ്ടതില്ല. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് നമ്മുടെ ഉത്തരവാദിത്തം നാം നിര്‍വഹിക്കുകയാണ് വേണ്ടത്. അത്തരം സന്ദ൪ഭങ്ങളിലെല്ലാം അല്ലാഹുവിന്റെ സഹായം നമുക്ക് ലഭിക്കുമെന്നാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്.
عَنْ أَبِي، هُرَيْرَةَ أَنَّ رَجُلاً، قَالَ يَا رَسُولَ اللَّهِ إِنَّ لِي قَرَابَةً أَصِلُهُمْ وَيَقْطَعُونِي وَأُحْسِنُ إِلَيْهِمْ وَيُسِيئُونَ إِلَىَّ وَأَحْلُمُ عَنْهُمْ وَيَجْهَلُونَ عَلَىَّ . فَقَالَ “لَئِنْ كُنْتَ كَمَا قُلْتَ فَكَأَنَّمَا تُسِفُّهُمُ الْمَلَّ وَلاَ يَزَالُ مَعَكَ مِنَ اللَّهِ ظَهِيرٌ عَلَيْهِمْ مَا دُمْتَ عَلَى ذَلِكَ” .
അബൂഹുറൈറയില്‍(റ) വിൽ നിന്ന് നിവേദനം: ഒരാൾ നബി ﷺ യോട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ, എനിക്ക് ചില കുടുംബ ബന്ധുക്കളുണ്ട്. ഞാൻ അവരോട് ബന്ധം ചേർക്കുന്നു. അവർ ബന്ധം മുറിക്കുന്നു. ഞാൻ അവർക്ക് നന്മ ചെയ്യുന്ന. അവരെന്നോട് മോശമായി പെരുമാറുന്നു. ഞാനവർക്കുവേണ്ടി ക്ഷമിക്കുന്നു. അവർ എന്നോട് അവിവേകമായി പെരുമാറുന്നു. അപ്പോൾ നബി ﷺ പറഞ്ഞു. നീ ഇപ്പറയുന്നതുപോലെ തന്നെയാണ് നിന്റെ സ്ഥിതിയെങ്കിൽ ചൂടുള്ള വെണ്ണീർ നീ അവരെ തീറ്റിയതു പോലെയാണ്. ഈ നില നീ കൈക്കൊള്ളുമ്പോഴെല്ലാം അല്ലാഹുവിങ്കൽ നിന്ന് ഒരു സഹായി നിന്നോടൊന്നിച്ചുണ്ടായിരിക്കും. (മുസ്ലിം:2558)
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : مَا نَقَصَتْ صَدَقَةٌ مِنْ مَالٍ وَمَا زَادَ اللَّهُ عَبْدًا بِعَفْوٍ إِلاَّ عِزًّا وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلاَّ رَفَعَهُ اللَّهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ധർമ്മം ചെയ്തത് കാരണമായി ഒരു ധനത്തിലും കുറവ് വന്നിട്ടില്ല. വിട്ടുവീഴ്ച കാരണമായി അല്ലാഹു ഒരാൾക്കും പ്രതാപം വർദ്ധിപ്പിക്കാതിരുന്നിട്ടില്ല. അല്ലാഹുവിന് വേണ്ടി ആരെങ്കിലും വിനയം കാണിച്ചാല്‍ അവരെ അല്ലാഹു ഉയർത്താതിരിക്കുകയുമില്ല. (മുസ്ലിം:2588)
കുടംബക്കാരുമായി ബന്ധം പാലിക്കുകയും ചേ൪ക്കുകയും ചെയ്യുമ്പോള്‍ അത് വെറും സന്ദ൪ശനത്തിലോ സമ്മാനം നല്‍കുന്നതിലോ മാത്രം ഒതുക്കരുത്. ഇസ്ലാമിന്റെ സന്ദേശം കൃത്യമായി അറിഞ്ഞിട്ടില്ലാത്തവരം അതനുസരിച്ച് ജീവിക്കാത്തവരും കുടുംബങ്ങളില്‍ ഉണ്ടാകും. നരകത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന അത്തരക്കാ൪ക്ക് സ്വ൪ഗ്ഗത്തിലേക്കുള്ള വഴികാണിച്ചു കൊടുക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ لَمَّا أُنْزِلَتْ هَذِهِ الآيَةُ { وَأَنْذِرْ عَشِيرَتَكَ الأَقْرَبِينَ} دَعَا رَسُولُ اللَّهِ صلى الله عليه وسلم قُرَيْشًا فَاجْتَمَعُوا فَعَمَّ وَخَصَّ فَقَالَ : يَا بَنِي كَعْبِ بْنِ لُؤَىٍّ أَنْقِذُوا أَنْفُسَكُمْ مِنَ النَّارِ يَا بَنِي مُرَّةَ بْنِ كَعْبٍ أَنْقِذُوا أَنْفُسَكُمْ مِنَ النَّارِ يَا بَنِي عَبْدِ شَمْسٍ أَنْقِذُوا أَنْفُسَكُمْ مِنَ النَّارِ يَا بَنِي عَبْدِ مَنَافٍ أَنْقِذُوا أَنْفُسَكُمْ مِنَ النَّارِ يَا بَنِي هَاشِمٍ أَنْقِذُوا أَنْفُسَكُمْ مِنَ النَّارِ يَا بَنِي عَبْدِ الْمُطَّلِبِ أَنْقِذُوا أَنْفُسَكُمْ مِنَ النَّارِ يَا فَاطِمَةُ أَنْقِذِي نَفْسَكِ مِنَ النَّارِ فَإِنِّي لاَ أَمْلِكُ لَكُمْ مِنَ اللَّهِ شَيْئًا غَيْرَ أَنَّ لَكُمْ رَحِمًا سَأَبُلُّهَا بِبَلاَلِهَا
അബൂഹുറൈറയില്‍(റ) വിൽ നിന്ന് നിവേദനം: ﻭَﺃَﻧﺬِﺭْ ﻋَﺸِﻴﺮَﺗَﻚَ ٱﻷَْﻗْﺮَﺑِﻴﻦَ (നിന്റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക – ഖു൪ആന്‍ : 26/214) എന്ന ആയത്ത് അവതരിച്ചപ്പോൾ റസൂൽ(സ) ഖുറൈശികളെ വിളിച്ചുവരുത്തി. അവരെല്ലാം ഒരിടത്ത് സമ്മേളിച്ചപ്പോൾ അവരെ പൊതുവിലും ചിലരെ പ്രത്യേകിച്ചും അഭിസംബോധന ചെയ്തു. ബനൂ അബ്ദുശംസേ, ബനൂ കഅ്ബേ, നരകാഗ്നിയിൽ നിന്ന് നിങ്ങൾ സ്വയം രക്ഷിക്കുക. ബനൂ അബ്ദിമനാഫേ, നരകാഗ്നിയിൽ നിന്ന് നിങ്ങൾ സ്വയം രക്ഷിക്കുക. ബനൂഹാശിമേ, നിങ്ങൾ നരകാഗ്നിയിൽ നിന്ന് സ്വയം രക്ഷിക്കുക. ബനൂഅബ്ദിൽ മുത്തലിബേ, നരകത്തെതൊട്ട് നിങ്ങൾ തന്നെ കാക്കുക. ഫാത്തിമ, നിന്നെ നരകത്തെതൊട്ട് നീ കാത്തുകൊള്ളുക. അല്ലാഹുവിൽ നിന്നുള്ള യാതൊന്നും നിങ്ങൾക്കു വേണ്ടി തടയാൻ എനിക്ക് കഴിവില്ല. പക്ഷേ നിങ്ങളുമായി എനിക്ക് കുടുംബന്ധമുണ്ട്. അതു ഞാൻ നിലനിർത്തും. (മുസ്ലിം:204)
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻗُﻮٓا۟ ﺃَﻧﻔُﺴَﻜُﻢْ ﻭَﺃَﻫْﻠِﻴﻜُﻢْ ﻧَﺎﺭًا ﻭَﻗُﻮﺩُﻫَﺎ ٱﻟﻨَّﺎﺱُ ﻭَٱﻟْﺤِﺠَﺎﺭَﺓُ ﻋَﻠَﻴْﻬَﺎ ﻣَﻠَٰٓﺌِﻜَﺔٌ ﻏِﻼَﻅٌ ﺷِﺪَاﺩٌ ﻻَّ ﻳَﻌْﺼُﻮﻥَ ٱﻟﻠَّﻪَ ﻣَﺎٓ ﺃَﻣَﺮَﻫُﻢْ ﻭَﻳَﻔْﻌَﻠُﻮﻥَ ﻣَﺎ ﻳُﺆْﻣَﺮُﻭﻥَ
സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.(ഖു൪ആന്‍:66/6)
നമ്മുടെ കുടുംബക്കാ൪ അമുസ്ലിംകള് ആണെങ്കില്‍ അവരോടും നമുക്ക് കടപ്പാടുണ്ടെന്നാണ് ഇസ്ലാം നിഷ്ക൪ഷിക്കുന്നത്.
عَنْ عَمْرَو بْنَ الْعَاصِ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم جِهَارًا غَيْرَ سِرٍّ يَقُولُ ”إِنَّ آلَ أَبِي”ـ قَالَ عَمْرٌو فِي كِتَابِ مُحَمَّدِ بْنِ جَعْفَرٍ بَيَاضٌ ـ لَيْسُوا بِأَوْلِيَائِي، إِنَّمَا وَلِيِّيَ اللَّهُ وَصَالِحُ الْمُؤْمِنِينَ. زَادَ عَنْبَسَةُ بْنُ عَبْدِ الْوَاحِدِ عَنْ بَيَانٍ عَنْ قَيْسٍ عَنْ عَمْرِو بْنِ الْعَاصِ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم ”وَلَكِنْ لَهُمْ رَحِمٌ أَبُلُّهَا بِبَلاَلِهَا”. يَعْنِي أَصِلُهَا بِصِلَتِهَا.
അംറ്ബ്നുൽ ആസ്(റ) വിൽനിന്ന് നിവേദനം; നബി ﷺ രഹസ്യമായിട്ടല്ല; പരസ്യമായിത്തന്നെ പറയുന്നത് ഞാൻ കേട്ടു: ഇന്ന വ്യക്തിയുടെ കുടുംബം എന്റെ രക്ഷകരല്ല; എന്റെ രക്ഷകർ അല്ലാഹുവും സദ് വൃത്തരായ സത്യവിശ്വാസികളുമാണ്. എങ്കിലും അവരുമായി എനിക്ക് കുടുംബബന്ധമുണ്ട്; അതു പ്രകാരം ഞാൻ ബന്ധം ചേർത്തുകതന്നെ ചെയ്യും. (ബുഖാരി: 5990)
عَنْ أَسْمَاءَ، قَالَتْ قَدِمَتْ أُمِّي وَهْىَ مُشْرِكَةٌ فِي عَهْدِ قُرَيْشٍ وَمُدَّتِهِمْ، إِذْ عَاهَدُوا النَّبِيَّ صلى الله عليه وسلم مَعَ أَبِيهَا، فَاسْتَفتَيْتُ النَّبِيَّ صلى الله عليه وسلم فَقُلْتُ إِنَّ أُمِّي قَدِمَتْ وَهْىَ رَاغِبَةٌ {أَفَأَصِلُهَا} قَالَ: ”نَعَمْ صِلِي أُمَّكِ”
അസ്മാഉ ബിന്ത് അബൂബക്കറില്‍(റ) നിന്ന് നിവേദനം: എന്റെ മാതാവ് എന്റെ അടുക്കല്‍ വന്നു. അവ൪ അപ്പോള്‍ ബഹുദൈവ വിശ്വാസിനി ആയിരുന്നു. ഇസ്ലാം സ്വീകരിച്ചിരുന്നില്ല. ഞാന്‍ നബി ﷺ യോട് ചോദിച്ചു. ഇവ൪ ബഹുദൈവ വിശ്വാസിനിയാണ്. ഇവരുടെ കാര്യത്തില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്. ഞാന്‍ എന്റെ മാതാവിനോട് കുടുംബബന്ധം പുല൪ത്തെട്ടയോ. നബി ﷺ പറഞ്ഞു : നീ നിന്റെ ഉമ്മയുമായി നല്ല ബന്ധം പുല൪ത്തുക. (ബുഖാരി: 5979)
കുടുംബബന്ധം പുല൪ത്തുകയും അത് ചേ൪ക്കുകയും ചെയ്യുന്നതിന്റെ ശ്രേഷ്ടതകള്‍
1. അല്ലാഹുവില്‍ നിന്നും സഹായം ലഭിക്കും
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّ الرَّحِمَ سُجْنَةٌ مِنَ الرَّحْمَنِ، فَقَالَ اللَّهُ مَنْ وَصَلَكِ وَصَلْتُهُ، وَمَنْ قَطَعَكِ قَطَعْتُهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: തീര്‍ച്ചയായും കുടുംമ്പബന്ധം പരമകാരുണിന്റെ വേരുകളാണ്. അല്ലാഹു പറയും. നിന്നോട് ബന്ധം പുലര്‍ത്തിയവനോട് ഞാനും ബന്ധം പുലര്‍ത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും. (ബുഖാരി:5988)
عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم عَنِ النَّبِيِّ صلى الله عليه وسلم قَالَ : الرَّحِمُ شِجْنَةٌ، فَمَنْ وَصَلَهَا وَصَلْتُهُ، وَمَنْ قَطَعَهَا قَطَعْتُهُ
ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കുടുംബ ബന്ധം അല്ലാഹുവിന്റെ സിംഹാസനത്തിൽ ബന്ധിച്ചിരിക്കുകയാണ്. അത് സദാ സമയവും ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കുന്നു. എന്നെ ചേർക്കുന്നവനെ അല്ലാഹു ചേർക്കട്ടെ.
എന്നെ വിഛേദിക്കുന്നവനെ അല്ലാഹുവും വിഛേദിക്കട്ടെ. (ബുഖാരി: 5989)
2. നരകത്തില്‍ നിന്ന് അകറ്റപ്പെടും
3. സ്വ൪ഗ്ഗം ലഭിക്കും
عَنْ أَبِي أَيُّوبَ، قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ دُلَّنِي عَلَى عَمَلٍ أَعْمَلُهُ يُدْنِينِي مِنَ الْجَنَّةِ وَيُبَاعِدُنِي مِنَ النَّارِ . قَالَ : “تَعْبُدُ اللَّهَ لاَ تُشْرِكُ بِهِ شَيْئًا وَتُقِيمُ الصَّلاَةَ وَتُؤْتِي الزَّكَاةَ وَتَصِلُ ذَا رَحِمِكَ” فَلَمَّا أَدْبَرَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ”إِنْ تَمَسَّكَ بِمَا أُمِرَ بِهِ دَخَلَ الْجَنَّةَ” . وَفِي رِوَايَةِ ابْنِ أَبِي شَيْبَةَ ”إِنْ تَمَسَّكَ بِهِ”.
അബൂഅയ്യൂബില്‍(റ)നിന്നും നിവേദനം: ഒരാള്‍ റസൂലിനോട് പറഞ്ഞു: റസൂലേ, എന്നെ നരകത്തില്‍ നിന്ന് വിദൂരമാക്കപ്പെടുകയും സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന ഒരു കര്‍മം എനിക്കറിയിച്ചു തന്നാലും. നബി ﷺ പറഞ്ഞു: നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനില്‍ യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുക, നമസ്കാരം നിലനി൪ത്തുക, സക്കാത്ത് കൊടുത്തുവീട്ടുക, കുടുംബബന്ധമുള്ളവരോട് നീ ബന്ധം ചേര്‍ക്കുക.അദ്ദേഹം തിരിച്ചുപോയപ്പോള്‍ നബി ﷺ പറഞ്ഞു: നിന്നോട് കല്‍പ്പിക്കപ്പെട്ട കാര്യം നീ മുറുകെ പിടിക്കുകയാണെങ്കില്‍ സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കും. (മുസ്ലിം:14)
عن عبد الله بن سلام رضي الله عنه قال: سمعت رسول الله صلى الله عليه وسلم يقول: يا أيها الناس أفشوا السلام، وأطعموا الطعام، وصلوا الأرحام وصلوا والناس نيام، تدخلوا الجنة بسلام
നബി ﷺ പറഞ്ഞു: ‘അല്ലയോ ജനങ്ങളേ, നിങ്ങള്‍ സലാം വ്യാപിപ്പിക്കുക. ഭക്ഷണം നല്‍കുക,. ബന്ധങ്ങള്‍ ചേര്‍ക്കുക. രാത്രിയില്‍ ആളുകള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ നമസ്കരിക്കുക. സുരക്ഷിതരായി നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം’ (തിര്‍മുദി)
عَنْ عَبْدُ اللَّهِ بْنُ سَلاَمٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم : يَا أَيُّهَا النَّاسُ أَفْشُوا السَّلاَمَ وَأَطْعِمُوا الطَّعَامَ وَصِلُوا الأَرْحَامَ وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ تَدْخُلُوا الْجَنَّةَ بِسَلاَمٍ .
അബ്ദുല്ലാഹിബ്നു സലാം(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ സലാം പ്രചരിപ്പിക്കുക, ഭക്ഷണം നല്‍കുക, കുടംബബന്ധം ചേ൪ക്കുക, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ (രാത്രിയില്‍ എഴുന്നേറ്റ്) നമസ്കരിക്കുക. സമാധാനത്തോടെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം’. (തി൪മിദി:29/3374)
4. പാപം പൊറുക്കപ്പെടും
عَنِ ابْنِ عُمَرَ، أَنَّ رَجُلاً، أَتَى النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ إِنِّي أَصَبْتُ ذَنْبًا عَظِيمًا فَهَلْ لِي مِنْ تَوْبَةٍ قَالَ ” هَلْ لَكَ مِنْ أُمٍّ ” . قَالَ لاَ . قَالَ ” هَلْ لَكَ مِنْ خَالَةٍ ” . قَالَ نَعَمْ . قَالَ ” فَبِرَّهَا ”
അബ്ദുല്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം: ഒരാള്‍ നബി ﷺ യുടെ മുമ്പില്‍ ഹാജരായി ഇപ്രകാരം പറഞ്ഞു: ഓ പ്രവാചകരേ ഞാന്‍ വളരെ ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നു. എനിക്ക് പശ്ചാത്താപം ഉണ്ടായിരിക്കുമോ? നബി ﷺ ചോദിച്ചു: നിന്റെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? അയാള്‍ പറഞ്ഞു: ഇല്ല. നബി ﷺ ചോദിച്ചു: നിന്റെ മാതൃ സഹോദരിയുണ്ടോ? അയാള്‍ പറഞ്ഞു: ഉണ്ട്. നബി ﷺ പറഞ്ഞു: എന്നാല്‍ പോയി അവരോട് നല്ല നിലപാട് അനുവ൪ത്തിക്കുക. (ജാമിഉ തി൪മുദി: 1904)
5. ഉപജീവനത്തിൽ വിശാലത ലഭിക്കും
6. ദീർഘായുസ്സ് ലഭിക്കും
عَنْ أَنَسُ بْنُ مَالِكٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ، وَيُنْسَأَ لَهُ فِي أَثَرِهِ، فَلْيَصِلْ رَحِمَهُ
അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഉപജീവനത്തിൽ വിശാലത ലഭിക്കുവാനും ദീർഘായുസ്സ് ലഭിക്കുവാനും ആഗ്രഹിക്കുന്നവർ കുടുംബബന്ധം ചേർത്തു കൊള്ളട്ടെ. (ബുഖാരി:5980, മുസ്ലിം:2557)
നബി ﷺ പറഞ്ഞു : ആയുസ് വ൪ദ്ധിക്കുവാനും വിഭവങ്ങളില്‍ വിശാലത ഉണ്ടാകുവാനും ആര് ആഗ്രഹിക്കുന്നുവോ അവന് മാതാപിതാക്കളോട് നന്മയില് കഴിയട്ടെ. കുടുംബബന്ധം പുല൪ത്തുകയും ചെയ്യട്ടെ. (മുസ്നദ് അഹ്മദ് :3/229)
ഇബ്നു ഉമര്‍(റ) ഇപ്രകാരം പറയാറുണ്ടായിരുന്നു: ‘തന്റെ നാഥനെ സൂക്ഷിക്കുകയും കുടുംബബന്ധം ചേര്‍ക്കുകയും ചെയ്യുന്നവന് അല്ലാഹു ആയുസ്സും സമ്പത്തും അധികരിപ്പിച്ചുകൊടുക്കുകയും ബന്ധുക്കള്‍ അയാളെ ഇഷ്ടപ്പെടുകയും ചെയ്യും’. (ബുഖാരി / അദബുല്‍ മുഫ്റദ്)
7. കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്നത് സ്വദഖയാണ്
ﻳَﺴْـَٔﻠُﻮﻧَﻚَ ﻣَﺎﺫَا ﻳُﻨﻔِﻘُﻮﻥَ ۖ ﻗُﻞْ ﻣَﺎٓ ﺃَﻧﻔَﻘْﺘُﻢ ﻣِّﻦْ ﺧَﻴْﺮٍ ﻓَﻠِﻠْﻮَٰﻟِﺪَﻳْﻦِ ﻭَٱﻷَْﻗْﺮَﺑِﻴﻦَ ﻭَٱﻟْﻴَﺘَٰﻤَﻰٰ ﻭَٱﻟْﻤَﺴَٰﻜِﻴﻦِ ﻭَٱﺑْﻦِ ٱﻟﺴَّﺒِﻴﻞِ ۗ ﻭَﻣَﺎ ﺗَﻔْﻌَﻠُﻮا۟ ﻣِﻦْ ﺧَﻴْﺮٍ ﻓَﺈِﻥَّ ٱﻟﻠَّﻪَ ﺑِﻪِۦ ﻋَﻠِﻴﻢٌ
(നബിയേ,) അവര്‍ നിന്നോട് ചോദിക്കുന്നു; അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്. നീ പറയുക: നിങ്ങള്‍ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്മാര്ക്കും വേണ്ടിയാണത് ചെയ്യേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു. (ഖു൪ആന്‍:2/215)
عَنْ أَبِي مَسْعُودٍ الأَنْصَارِيِّ، فَقُلْتُ عَنِ النَّبِيِّ فَقَالَ عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِذَا أَنْفَقَ الْمُسْلِمُ نَفَقَةً عَلَى أَهْلِهِ وَهْوَ يَحْتَسِبُهَا، كَانَتْ لَهُ صَدَقَةً
ഇബ്നുമസ്ഊദില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: ഒരു മനുഷ്യന് തന്റെ കുടുംബത്തിന് വേണ്ടി വല്ലതും ചെലവ് ചെയ്തു. അല്ലാഹുവിന്റെ പ്രതിഫലമാണ് അവനുദ്ദേശിച്ചത് എന്നാല്‍ അതവന് ഒരു ദാനധര്‍മ്മമാണ്. (ബുഖാരി :5351)
8. ഇരട്ടി പ്രതിഫലം
قَالَ رَسُولُ اللَّهِ صلى الله عليه وسلم : الصَّدَقَةُ عَلَى الْمِسْكِينِ صَدَقَةٌ وَهِيَ عَلَى ذِي الرَّحِمِ ثِنْتَانِ صَدَقَةٌ وَصِلَةٌ
നബി ﷺ പറഞ്ഞു: സാധുക്കള്‍ക്ക് നല്കുന്ന സ്വദഖ ഒരു സ്വദഖയാണ്. എന്നാല്‍ അത് ബന്ധുക്കള്‍ക്കാണ് നല്കുന്നതെങ്കില് അത് സ്വദഖയും കുടുംബബന്ധം ചേര്‍ക്കലുമാണ്. (തിര്‍മിദി:658)
9. സ്വിറാത്വിലൂടെ കടക്കാന്‍ കഴിയും
സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനായി പരലോകത്ത് സ്വിറാത്ത് പാലത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. ആ പാലത്തിലൂടെ വ്യത്യസ്ഥ രൂപത്തിലാണ് ആളുകള്‍ കടന്നുപോകുക. മിന്നലിന്റെ വേഗതയില്‍, കാറ്റിന്റെ വേഗതയില്‍, കുതിരയുടെ വേഗതയില്‍ തുടങ്ങിയ രൂപത്തില്‍ തങ്ങളുടെ ക൪മ്മങ്ങള്ക്കനുസരിച്ച് കടന്നുപോകും.
നബി ﷺ പറയുന്നു: അന്ത്യനാളില്‍ ബന്ധങ്ങള്‍ ചേര്ത്തവന് സാക്ഷിയായി കുടുംബബന്ധം സ്വിറാത്വിന്റെ ഇരുവശങ്ങളിലും നില്ക്കും. ബന്ധങ്ങള്‍ മുറിച്ചവര്‍ക്കെതിരിലും അത് സാക്ഷി പറയും. സ്വിറാത്വിലൂടെ ഓരോരുത്തരും കടന്നുപോകുമ്പോള്‍ ‘അല്ലാഹുവേ, ഇവന് ബന്ധം ചേര്‍ത്തവനാണ്’ എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും.
കുടുംബബന്ധം വിഛേദിക്കല്‍
ബന്ധങ്ങള്‍ ഉപേക്ഷിക്കലും ബന്ധുക്കള്‍ക്ക് ഗുണവും നന്മയും ചെയ്യാതിരിക്കലുമാണ് കുടുംബബന്ധം വിഛേദിക്കല്‍. കുടുംബബന്ധം വിഛേദിക്കുന്നതിനെ കടുത്ത പാപമായിട്ടാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. കാരണം ജനങ്ങള്‍ക്കിടയിലെ പരസ്പര ബന്ധമാണ് അവിടെ മുറിക്കപ്പെടുന്നത്. ബന്ധുക്കള്‍ക്കിടയിലെ കെട്ടുറപ്പിനെ അത് തകര്‍ക്കുന്നു.
عَنْ أَنَسُ بْنُ مَالِكٍ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: لاَ تَبَاغَضُوا، وَلاَ تَحَاسَدُوا، وَلاَ تَدَابَرُوا، وَكُونُوا عِبَادَ اللَّهِ إِخْوَانًا، وَلاَ يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلاَثَةِ أَيَّامٍ
അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: നിങ്ങൾ പരസ്പരം പകയും അസൂയയും വെച്ച് പുലർത്തരുത്. കുടുംബ ബന്ധം വിച്ചേദിച്ച് പരസ്പരം തിരിഞ്ഞു കളയുകയുമരുത്. അല്ലാഹുവിന്റെ അടിമകളും സഹോദരന്മാരുമായി ജീവിക്കുക. ഒരു മുസ്ലിമിന് തന്റെ സഹോദരനുമായി മൂന്ന് ദിവസത്തിലധികം പിണങ്ങി നിൽക്കുവാൻ പാടില്ല. (ബുഖാരി: 6065)
കുടുംബബന്ധം വിഛേദിച്ചാലുള്ള ദോഷങ്ങളെ കുറിച്ച് താഴെ സൂചിപ്പിക്കുന്നു.
1. അല്ലാഹുവുമായുള്ള ബന്ധം മുറിയും
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّ الرَّحِمَ سُجْنَةٌ مِنَ الرَّحْمَنِ، فَقَالَ اللَّهُ مَنْ وَصَلَكِ وَصَلْتُهُ، وَمَنْ قَطَعَكِ قَطَعْتُهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: തീര്‍ച്ചയായും കുടുംമ്പബന്ധം പരമകാരുണിന്റെ വേരുകളാണ്. അല്ലാഹു പറയും. നിന്നോട് ബന്ധം പുലര്‍ത്തിയവനോട് ഞാനും ബന്ധം പുലര്‍ത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും. (ബുഖാരി:5988)
عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم عَنِ النَّبِيِّ صلى الله عليه وسلم قَالَ : الرَّحِمُ شِجْنَةٌ، فَمَنْ وَصَلَهَا وَصَلْتُهُ، وَمَنْ قَطَعَهَا قَطَعْتُهُ
ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കുടുംബ ബന്ധം അല്ലാഹുവിന്റെ സിംഹാസനത്തിൽ ബന്ധിച്ചിരിക്കുകയാണ്. അത് സദാ സമയവും ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കുന്നു. എന്നെ ചേർക്കുന്നവനെ അല്ലാഹു ചേർക്കട്ടെ.എന്നെ വിഛേദിക്കുന്നവനെ അല്ലാഹുവും വിഛേദിക്കട്ടെ. (ബുഖാരി: 5989)
2. കാരുണ്യം ലഭിക്കുകയില്ല
നബി ﷺ പറഞ്ഞു: ‘കുടുംബ ബന്ധം വിഛേദിച്ചയാളുടെ കൂട്ടത്തിലേക്ക് കാരുണ്യം ഇറങ്ങുകയില്ല’. (ബുഖാരി / അദബുല്‍ മുഫ്റദ്)
3. പ്രാ൪ത്ഥനക്ക് ഉത്തരം ലഭിക്കുകയില്ല
അബൂസഈദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : പാപവും കുടുംബബന്ധം മുറിക്കലും ഇല്ലാത്ത എന്തെങ്കിലും ഒരു കാര്യം ഒരു മുസ്ലിം പ്രാ൪ത്ഥിച്ചാല്‍ മൂന്നില്‍ ഒരു കാര്യം അല്ലാഹു അവന് നല്‍കുന്നതാണ്. ഒന്നുകില്‍ അവന് പ്രാ൪ത്ഥിച്ച കാര്യം പെട്ടെന്ന് നല്കുന്നു. അല്ലെങ്കില്‍ പരലോകത്തേക്ക് നീട്ടി വെക്കുന്നു. അതുമല്ലെങ്കില്‍ അതുപോലെയുള്ള തിന്മ അവനെ തൊട്ട് തടയുന്നു. സ്വഹാബികള്‍ ചോദിച്ചു : അപ്പോള്‍ ഞങ്ങള്‍ പ്രാ൪ത്ഥന അധികരിപ്പിക്കുകയോ? നബി ﷺ അരുളി: അല്ലാഹു തന്നെയാണ് സത്യം, അധികരിപ്പിക്കൂ. (അഹ്മദ്)
4. അല്ലാഹുവിന്റെ ശാപം ലഭിക്കും
ﻓَﻬَﻞْ ﻋَﺴَﻴْﺘُﻢْ ﺇِﻥ ﺗَﻮَﻟَّﻴْﺘُﻢْ ﺃَﻥ ﺗُﻔْﺴِﺪُﻭا۟ ﻓِﻰ ٱﻷَْﺭْﺽِ ﻭَﺗُﻘَﻄِّﻌُﻮٓا۟ ﺃَﺭْﺣَﺎﻣَﻜُﻢْ ﺃُﻭ۟ﻟَٰٓﺌِﻚَ ٱﻟَّﺬِﻳﻦَ ﻟَﻌَﻨَﻬُﻢُ ٱﻟﻠَّﻪُ ﻓَﺄَﺻَﻤَّﻬُﻢْ ﻭَﺃَﻋْﻤَﻰٰٓ ﺃَﺑْﺼَٰﺮَﻫُﻢْ
എന്നാല്‍ നിങ്ങള്‍ കൈകാര്യകര്‍തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും, നിങ്ങളുടെ കുടുംബബന്ധങ്ങള്‍ വെട്ടിമുറിക്കുകയും ചെയ്തേക്കുമോ? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവര്‍ക്ക് ബധിരത നല്‍കുകയും, അവരുടെ കണ്ണുകള്‍ക്ക് അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:47/22-23)
5. ക൪മ്മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ല
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: إنَّ أعمالَ بَني آدمَ تُعرَضُ كُلَّ خَميسٍ لَيلةَ الجُمُعةِ، فلا يُقبَلُ عَمَلُ قاطِعِ رَحِمٍ.
അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: മനുഷ്യരുടെ കര്‍മങ്ങള്‍ വ്യാഴാഴ്ച ദിവസം അഥവാ വെള്ളിയാഴ്ച രാവില്‍ (അല്ലാഹുവിന്റെ മുമ്പാകെ) പ്രദര്‍ശിപ്പിക്കപ്പെടും. എന്നാല്‍ കുടുംബബന്ധം വിഛേദിച്ചവന്റെ കര്‍മങ്ങളൊന്നും അന്ന് സ്വീകരിക്കപ്പെടുകയില്ല. (അഹ്മദ്)
6. അല്ലാഹുവിന്റെ ശിക്ഷ ഇഹലോകത്ത് പെട്ടെന്ന് ലഭിക്കും
، عَنْ أَبِي بَكْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : “مَا مِنْ ذَنْبٍ أَجْدَرُ أَنْ يُعَجِّلَ اللَّهُ لِصَاحِبِهِ الْعُقُوبَةَ فِي الدُّنْيَا مَعَ مَا يَدَّخِرُ لَهُ فِي الآخِرَةِ مِنَ الْبَغْىِ وَقَطِيعَةِ الرَّحِمِ” .
അബൂബക്റ(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പരലോകത്ത് അല്ലാഹു ശിക്ഷ സൂക്ഷിച്ചു വെക്കുകയും ഇഹലോകത്ത് തന്നെ ശിക്ഷ ധൃതിപ്പെട്ട് നല്‍കുകയും ചെയ്യുന്ന പാപം കുടുംബബന്ധം മുറിക്കുകയും അക്രമം പ്രവ൪ത്തിക്കലുമല്ലാതെ മറ്റൊരു പാപവുമില്ല’. (തി൪മിദി:37/2700)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : بَابَانِ يُعَجَّلاَنِ فِي الدُّنْيَا: الْبَغْيُ، وَقَطِيعَةُ الرَّحِمِ.
നബി ﷺ പറഞ്ഞു: ശിക്ഷ പെട്ടെന്ന് കിട്ടുന്ന രണ്ടു വകുപ്പുണ്ട്. അതിക്രമവും കുടുംബബന്ധം മുറികളുമാണവ. (അൽ അബ്ദുൽ മുഫ്രദ്:895)
7. സ്വിറാത്വിലൂടെ കടക്കാന്‍ കഴിയില്ല.
സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനായി പരലോകത്ത് സ്വിറാത്ത് പാലത്തിലൂടെ കടന്നുപോകേണ്ട സന്ദ൪ഭത്തില്‍ അല്ലാഹു അമാനത്തിനേയും കുടുംബബന്ധത്തേയും ആ പാലത്തിനരുകിലേക്ക് പറഞ്ഞയക്കുകയും അത് പാഴാക്കിയ ആളുകളെ അവ രണ്ടും വലിച്ച് നരകത്തിലിടും.
وَتُرْسَلُ الأَمَانَةُ وَالرَّحِمُ فَتَقُومَانِ جَنَبَتَىِ الصِّرَاطِ يَمِينًا وَشِمَالاً
നബി ﷺ പറഞ്ഞു: …. അമാനത്തും കുടുംബബന്ധവും അയക്കപ്പെടുകയും അവ സ്വിറാത്തിന്റെ ഇടതും വലതുമായ ഇരു പാ൪ശ്വങ്ങളിലും നില്‍ക്കുകയും ചെയ്യുന്നു. (മുസ്ലിം:195)
8. സ്വർഗത്തിൽ പ്രവേശിക്കുകയില്ല.
عَنْ جُبَيْرِ بْنِ مُطْعِمٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لاَ يَدْخُلُ الْجَنَّةَ قَاطِعٌ
ജുബൈറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കുടുംബ ബന്ധം വിഛെദിക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല.(ബുഖാരി: 5984 – മുസ്ലിം: 2556)