അസ്മാഉല്ലാഹ് അത്യുത്തമമാകുന്നു
അല്ലാഹുവിനെ സംബന്ധിച്ച് കൃത്യമായി ഇസ്ലാമിക പ്രമാണങ്ങളായ വിശുദ്ധഖുർആനും തിരുസുന്നത്തും മനു ഷ്യരെ പഠിപ്പിക്കുന്നുണ്ട്. അതിൽ പ്രധാനമായിട്ടുള്ളത് അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങളെ സംബന്ധിച്ച് മനസിലാക്കുകയെന്നതാണ്. അല്ലാഹുവിന് നല്ല ഭംഗിയുള്ള നാമങ്ങൾ ഉണ്ടെന്ന് ഖുർആൻ നമ്മെ പഠിപ്പിക്കുന്നത് കാണുക:
وَلِلّهِ الأَسْمَاء الْحُسْنَى فَادْعُوهُ بِهَا وَذَرُواْ الَّذِينَ يُلْحِدُونَ فِي أَسْمَآئِهِ سَيُجْزَوْنَ مَا كَانُواْ يَعْمَلُونَ
അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാൽ ആ പേരുകളിൽ അവനെ നിങ്ങൾ വിളിച്ചുകൊള്ളുക, അവന്റെ പേരുകളിൽ കൃത്രിമം കാണിക്കുന്നവരെ നിങ്ങൾ വിട്ടുകളയുക.അവർ ചെയ്തു വരുന്നതിന്റെ ഫലം അവർക്കു വ ഴിയെ നൽകപ്പെടും (അൽ അഅ്റാഫ്: 180).
അസ്മാഉല്ലാഹ് (അല്ലാഹുവിന്റെ നാമങ്ങൾ) എല്ലാം ഹുസ്ന മാത്രമാകുന്നു അഥവാ അവ അത്യുത്തമമായത് മാത്രമാകുന്നു. കാരണം അവ ഏറ്റവും നല്ല അർത്ഥങ്ങളും ഉത്തമമായ ആശയങ്ങളും പരിപൂർണ വിശേഷണങ്ങളും ഉൾകൊള്ളുന്നവയാണ്. അവയിൽ യാതൊരു നിലക്കുമുള്ള കുറവുകളും പോരാ യ്മകളും ഇല്ലതന്നെ. അത്യുത്തമമായ സംജ്ഞകൾ അല്ലാഹുവിനു മാത്രവും പ്രത്യേകവുമാണെന്ന് അറിയുക്കുന്ന വചനങ്ങൾ വിശുദ്ധ ക്വുർആനിൽ വന്നിട്ടുണ്ട്.
هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ ۖ لَهُ الْأَسْمَاءُ الْحُسْنَىٰ ۚ يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ
സ്രഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്. ആകാശങ്ങളിലും ഭൂമിയിലുള്ളവ അവന്‍റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും.(സൂറ ഹഷ്ർ 24)
അവ അത്യുത്തമമായതിനാലാണ് അല്ലാഹുവിന് അവ കൊണ്ട് പേരുവെക്കുവാനും അവനെ ദിക്റെടുക്കുവാനും അവനോട് ദുആയിരക്കുവാനും അവൻ കൽപിച്ചത്.
وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ ۚ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ
അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്‍റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും.(വി. ക്വു 7 , 180)
قُلِ ادْعُوا اللَّهَ أَوِ ادْعُوا الرَّحْمَٰنَ ۖ أَيًّا مَا تَدْعُوا فَلَهُ الْأَسْمَاءُ الْحُسْنَىٰ ۚ وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَابْتَغِ بَيْنَ ذَٰلِكَ سَبِيلًا
(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. നിന്‍റെ പ്രാര്‍ത്ഥന നീ ഉച്ചത്തിലാക്കരുത്. അത് പതുക്കെയുമാക്കരുത്. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക.(വി. ക്വു. 17: 110)
ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ
അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനുമില്ല. അവന്റേതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. (ഖു൪ആന്‍:20/8)
هُوَ ٱللَّهُ ٱلْخَٰلِقُ ٱلْبَارِئُ ٱلْمُصَوِّرُ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ
സൃഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്. (ഖു൪ആന്‍:59/24)
ഇമാം ഇബ്നുൽക്വയ്യിം (റ ഹി) പറഞ്ഞു: അല്ലാഹുവിന്റെ നാമങ്ങളെല്ലാം പുകഴ്ത്തലിന്റേയും പ്രശംസയുടേയും മഹത്വപ്പെടുത്ത
ലിന്റേയും നാമങ്ങളാണ്. അതിനാലാണ് അവ ഹുസ്നയായത്. (മദാരിജുസ്സാലികീൻ. 1: 125)
ഉദാഹരണത്തിന് സമ്പൂർണ ജ്ഞാനം ഉള്ളവനാണ് എന്നറിയിക്കുന്ന അല്ലാഹുവിന്റെ നാമമാണ് (അൽഅലീം). അഥവാ അജ്ഞത മുൻകടക്കാത്ത, മറവിയാൽ മായുകയോ മങ്ങുകയോ ചെയ്യാത്തതായ ജ്ഞാനം. ഇന്നലെ ഇന്ന് നാളെ, അടുത്തത് അകന്നത്, ചെറുത് വലുത്, മറഞ്ഞത് തെളിഞ്ഞത്, ഗോചരം അഗോചരം, തുടങ്ങിയുള്ള വ്യത്യാസങ്ങളൊന്നുമില്ലാത്ത എല്ലാത്തിനേയും ഉൾകൊണ്ട സമ്പൂർണമായ അറിവ്.