നബി ﷺ ക്കുള്ള അനുസരണം അല്ലാഹുവിനുള്ള അനുസരണമാണ്

THADHKIRAH

അല്ലാഹുവിനെയും അവന്റെ റസൂലായ മുഹമ്മദ് നബിﷺയെയും നിരുപാധികമായി അനുസരിക്കുക എന്നത് ഇസ്‌ലാമിൽ പ്രവേശിച്ച ഓരോരുത്ത൪ക്കും നി൪ബന്ധമാണ്. അല്ലാഹുവിനെ അനുസരിക്കുക എന്ന കാര്യം പ്രാധാന്യത്തോടെ കാണുന്ന ചിലരെങ്കിലും നബി ﷺ യെ അനുസരിക്കുന്നതില്‍ അത്ര പ്രാധാന്യം കാണിക്കാറില്ല. ഏതെങ്കിലും കാര്യത്തിന്റെ ഇസ്‌ലാമിക വിധി ച൪ച്ച ചെയ്യുമ്പോള്‍ അത് ഹദീസല്ലേ, ഖു൪ആനിലുണ്ടോ എന്നൊക്കെ ചോദിക്കുന്നവരുമുണ്ട്. ഇവിടെ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട കാര്യം, ഒരാള്‍ മുഹമ്മദ് നബിﷺയെ അനുസരിക്കുന്നതുവഴി അയാള്‍ അല്ലാഹുവിനെയാണ് അനുസരിക്കുന്നത്. ഒരാള്‍ മുഹമ്മദ് നബിﷺയെ ധിക്കരിക്കുന്നതുവഴി അയാള്‍ അല്ലാഹുവിനെയാണ് ധിക്കരിക്കുന്നത്.

مَّن يُطِعِ ٱلرَّسُولَ فَقَدْ أَطَاعَ ٱللَّهَ

(അല്ലാഹുവിന്റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവിനെ അനുസരിച്ചു.  (ഖു൪ആന്‍:4/80)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:‏ مَنْ أَطَاعَنِي فَقَدْ أَطَاعَ اللَّهَ، وَمَنْ عَصَانِي فَقَدْ عَصَى اللَّهَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരെങ്കിലും എന്നെ അനുസരിച്ചാല്‍ അവന്‍ അല്ലാഹുവിനെ അനുസരിച്ചു. ആരെങ്കിലും എന്നോട് അനുസരണക്കേട് കാണിച്ചാല്‍ അവന്‍ അല്ലാഹുവിനെയാണ് ധിക്കരിച്ചത്.  (ബുഖാരി: 7137)

إِنَّ ٱلَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ ٱللَّهَ يَدُ ٱللَّهِ فَوْقَ أَيْدِيهِمْ ۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفْسِهِ ۦ ۖ  وَمَنْ أَوْفَىٰ بِمَا عَٰهَدَ عَلَيْهُ ٱللَّهَ فَسَيُؤْتِيهِ أَجْرًا عَظِيمًا

തീര്‍ച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്‌. അല്ലാഹുവിന്‍റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്‌. അതിനാല്‍ ആരെങ്കിലും (അത്‌) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്‍റെ ദോഷഫലം അവന് തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഏര്‍പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന്ന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്‌.   (ഖു൪ആന്‍:48/10)

“عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:  ‏”كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ، إِلاَّ مَنْ أَبَى”‏‏.‏ قَالُوا يَا رَسُولَ اللَّهِ وَمَنْ يَأْبَى قَالَ “مَنْ أَطَاعَنِي دَخَلَ الْجَنَّةَ، وَمَنْ عَصَانِي فَقَدْ أَبَى

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിലെ എല്ലാവരും സ്വര്‍ഗത്തില്‍ പ്രവേശിക്കും. വിസമ്മതിച്ചവര്‍ ഒഴികെ. അപ്പോള്‍ അവര്‍ (സ്വഹാബികള്‍) ചോദിച്ചു: ആരാണ് വിസമ്മതിച്ചവര്‍?നബി ﷺ പറഞ്ഞു: ആര് എന്നെ അനുസരിച്ചുവോ (എന്റെ കല്‍പ്പനകള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയോ) അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ആര് എന്നോട് അനുസരണക്കേട് കാണിച്ചുവോ അവര്‍ എന്നെ വിസമ്മതിച്ചു.  (ബുഖാരി: 7820)

وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ

നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക.  (ഖു൪ആന്‍:59/7)

عَنْ عَبْدِ اللَّهِ قَالَ: لَعَنَ اللَّهُ الْوَاشِمَاتِ وَالْمُوتَشِمَاتِ وَالْمُتَنَمِّصَاتِ وَالْمُتَفَلِّجَاتِ لِلْحُسْنِ، الْمُغَيِّرَاتِ خَلْقَ اللَّهِ.فَبَلَغَ ذَلِكَ امْرَأَةً مِنْ بَنِي أَسَدٍ يُقَالُ لَهَا أُمُّ يَعْقُوبَ فَجَاءَتْ فَقَالَتْ: إِنَّهُ بَلَغَنِي أَنَّكَ لَعَنْتَ كَيْتَ وَكَيْتَ، فَقَالَ: وَمَا لِي لاَ أَلْعَنُ مَنْ لَعَنَ رَسُولُ اللَّهِ، وَمَنْ هُوَ فِي كِتَابِ اللَّهِ، فَقَالَتْ: لَقَدْ قَرَأْتُ مَا بَيْنَ اللَّوْحَيْنِ، فَمَا وَجَدْتُ فِيهِ مَا تَقُولُ..فَقَالَ: لَئِنْ كُنْتِ قَرَأْتِيهِ لَقَدْ وَجَدْتِيهِ: أَمَا قَرَأْتِ: { وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا} قَالَتْ: بَلَى: قَالَ: فَإِنَّهُ قَدْ نَهَى عَنْهُ.

ഇബ്‌നു മസ്ഊദില്‍(റ) നിന്ന്നിവേദനം: അദ്ദേഹം പറഞ്ഞു: ‘പച്ചകുത്തുന്നവരെയും പച്ചകുത്താനാവശ്യപ്പെടുന്നവരേയും അല്ലാഹു ശപിച്ചിരിക്കുന്നു. പുരികരോമം കത്രിച്ചു കളയാനാവശ്യപ്പെടുന്നവരെയും സൗന്ദര്യത്തിന് വേണ്ടി പല്ലുകള്‍ക്കിടയില്‍ വിടവുണ്ടാക്കുന്നവരെയും (അല്ലാഹു ശപിച്ചിരിക്കുന്നു) അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുന്നവരാണവര്‍’. ഈ വിവരം ‘ഉമ്മു യഅ്ഖൂബ്’ എന്ന സ്ത്രീയുടെ അടുക്കലെത്തിയപ്പോള്‍ അവര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ വന്നിട്ടു ചോദിച്ചു: ‘നിങ്ങള്‍ ഇങ്ങനെയൊക്കെ പറഞ്ഞതായി വിവരം കിട്ടിയല്ലോ’. അപ്പോള്‍ (ഇബ്‌നുമസ്ഊദ്(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂല്‍ ﷺ ശപിച്ചവരെ ഞാന്‍ എന്തിന് ശപിക്കാതിരിക്കണം? അത് അല്ലാഹുവിന്റെ ഗ്രന്ഥത്തിലുള്ളതാണല്ലൊ.’ അപ്പോള്‍ ആ സ്ത്രീ ചോദിച്ചു: ‘ഈ രണ്ടു ചട്ടകള്‍ക്കുള്ളിലുള്ളത് (ക്വുര്‍ആന്‍) മുഴുവന്‍ ഞാന്‍ വായിച്ചിട്ടുണ്ട്. പക്ഷേ, ഞാനത് കണ്ടിട്ടില്ല.’ അദ്ദേഹം പറഞ്ഞു: ‘നീ അത് മുഴുവന്‍ വായിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായുമത് കാണുമായിരുന്നു. നീ ഈ ആയത്ത് വായിച്ചില്ലേ? “നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക” (അല്‍ഹശ്ര്‍:7). അവര്‍ പറഞ്ഞു: ‘അതെ, വായിച്ചിട്ടുണ്ട്.’ ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ‘അതെ. നബി ﷺ അത് വിലക്കിയിട്ടുണ്ട്.’  (ബുഖാരി:4886)

وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ ٱللَّهِ ۚ

അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. (ഖു൪ആന്‍:4/64)

قالَ ابنُ رجب : ‏محبة الله لا تتم إلا بطاعته، ولا سبيل إلى طاعته إلا بمتابعة رسوله ﷺ

ഇബ്നു റജബ് (റഹി) പറഞ്ഞു: അല്ലാഹുവിനോടുള്ള സ്‌നേഹം അവനെ അനുസരിക്കല്‍ക്കൊണ്ടല്ലാതെ പൂര്‍ത്തിയാവുകയില്ല.അവന്‍റെ റസൂലിനെ പിന്‍ന്തുടരലല്ലാതെ അവനെ അനുസരിക്കുന്നതിന് ഒരു മാര്‍ഗവുമില്ല.  (തഫ്‌സീര്‍ ഇബ്നു റജബ്-1/497)

എന്തുകൊണ്ടാണ് നബി ﷺ ക്കുള്ള അനുസരണം അല്ലാഹുവിനുള്ള അനുസരണമായത്? അല്ലാഹുവാണ് അദ്ദേഹത്തെ പ്രവാചകനായി അയച്ചത്. മാത്രമല്ല, അദ്ദേഹത്തിന് ഖു൪ആന്‍ നല്‍കിയതുപോലെ വേറെയും വഹ്യ് അല്ലാഹു നല്‍കിയിട്ടുണ്ട്. നബി ﷺ ഹദീസിലൂടെ ഒരു കാര്യം കല്‍പ്പിക്കുമ്പോള്‍ അല്ലെങ്കില്‍ വിരോധിക്കുമ്പോള്‍ അത് അല്ലാഹു നി൪ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലുള്ളതാണ്.

وَأَنزَلَ ٱللَّهُ عَلَيْكَ ٱلْكِتَٰبَ وَٱلْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ ۚ وَكَانَ فَضْلُ ٱللَّهِ عَلَيْكَ عَظِيمًا

അല്ലാഹു നിനക്ക് വേദവും ജ്ഞാനവും അവതരിപ്പിച്ച് തന്നിരിക്കുന്നു.  (ഖു൪ആന്‍:4/113)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:വേദഗ്രന്ഥം (الكتاب) കൊണ്ടുദ്ദേശ്യം ക്വുര്‍ആനും, വിജ്ഞാനം (الحكمة) കൊണ്ടുദ്ദേശ്യം സുന്നത്തും തന്നെ. ക്വുര്‍ആനല്ലാത്ത എത്രയോ വിജ്ഞാന സന്ദേശങ്ങളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് വഹ്‌യ്മൂലം സിദ്ധിച്ചിട്ടുണ്ടല്ലോ. അത്‌കൊണ്ടാണ് വേദഗ്രന്ഥവും, വിജ്ഞാനവും ഇറക്കിത്തന്നുവെന്ന് പറയുന്നത്.(അമാനി തഫ്സീ൪ – ഖു൪ആന്‍ : 4/113 ന്റെ വിശദീകരണം)

وَمَا يَنطِقُ عَنِ ٱلْهَوَىٰٓ 
إِنْ هُوَ إِلَّا وَحْىٌ يُوحَىٰ

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.   (ഖു൪ആന്‍:53/3-4)

عَنِ الْمِقْدَامِ بْنِ مَعْدِيكَرِبَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ ‏ : أَلاَ إِنِّي أُوتِيتُ الْكِتَابَ وَمِثْلَهُ مَعَهُ

മിഖ്ദാമി ബ്നു മഅ്ദീകരിബയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അറിയുക; നിശ്ചയം, എനിക്ക് കിതാബും (ഖുര്‍ആന്‍) അതിന്റെ കൂടെ അത് പോലുള്ളതും നല്‍കപ്പെട്ടിരിക്കുന്നു   (അബൂദാവൂദ് : 4604 )

സത്യവിശ്വാസികളെ, നബി ﷺ ക്കുള്ള അനുസരണം അല്ലാഹുവിനുള്ള അനുസരണമാണ് എന്ന അടിസ്ഥാന തത്വം നമ്മുടെ മനസ്സുകളില്‍ എല്ലായ്പ്പോഴും ഉണ്ടായിരിക്കണം. അപ്പോഴാണ് സുന്നത്തുകളുടെ കാര്യത്തില്‍ ഒരു ഗൌരവം കാണിക്കാന്‍ നമുക്ക് കഴിയുക.

وَمَن يُطِعِ اللّهَ وَرَسُولَهُ وَيَخْشَ اللَّهَ وَيَتّقْهِ فَأُولَـٰ ئِكَ هُمُ الْفَائِزُونَ

ആര്, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും. അല്ലാഹുവിനെ ഭയപ്പെടുകയും, അവനെ സൂക്ഷിക്കുകയും ചെയ്യുന്നുവോ അവര്‍ തന്നെയാണ് വിജയികള്‍.   (ഖു൪ആന്‍:24/52)

وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا

അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.  (ഖു൪ആന്‍:33/36)

فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا

ഇല്ല, നിന്റെ രക്ഷിതാവിനെ തന്നെയാണ സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല.   (ഖു൪ആന്‍:4/65)

فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِۦٓ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ

ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ.  (ഖു൪ആന്‍:24/63)

وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا

തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം!     (ഖു൪ആന്‍:4/115)

Leave a Reply

Your email address will not be published.

Similar Posts