സുലൈമാൻ നബി(അ)യുടെ ന്യായവിധി

THADHKIRAH

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :‏  “كَانَتِ امْرَأَتَانِ مَعَهُمَا ابْنَاهُمَا، جَاءَ الذِّئْبُ فَذَهَبَ بِابْنِ إِحْدَاهُمَا فَقَالَتْ لِصَاحِبَتِهَا إِنَّمَا ذَهَبَ بِابْنِكِ‏.‏ وَقَالَتِ الأُخْرَى إِنَّمَا ذَهَبَ بِابْنِكِ‏.‏ فَتَحَاكَمَتَا إِلَى دَاوُدَ ـ عَلَيْهِ السَّلاَمُ ـ فَقَضَى بِهِ لِلْكُبْرَى، فَخَرَجَتَا عَلَى سُلَيْمَانَ بْنِ دَاوُدَ ـ عَلَيْهِمَا السَّلاَمُ ـ فَأَخْبَرَتَاهُ فَقَالَ ائْتُونِي بِالسِّكِّينِ أَشُقُّهُ بَيْنَهُمَا‏.‏ فَقَالَتِ الصُّغْرَى لاَ تَفْعَلْ يَرْحَمُكَ اللَّهُ‏.‏ هُوَ ابْنُهَا‏.‏ فَقَضَى بِهِ لِلصُّغْرَى”‏‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്ത്രീകൾ തങ്ങളുടെ കുട്ടികളുമായി ഇരിക്കെ ഒരു ചെന്നായ വന്ന് അതിൽ ഒരു സ്ത്രീയുടെ കുട്ടിയെ പിടിച്ച് കൊണ്ട് പോയി. നിന്റെ കുട്ടിയെയാണ് ചെന്നായ കൊണ്ട് പോയതെന്ന് രണ്ട് സ്ത്രീകളും പരസ്പരം പഴിചാരാൻ തുടങ്ങി. രണ്ട് പേരും ദാവൂദ് നബി(അ)യുടെ അടുക്കലേക്ക് വിധി തേടിപോവുകയും അവരിലെ വലിയ സ്ത്രീക്ക് അനുകൂലമായി ദാവൂദ് നബി(അ) വിധിക്കുകയും ചെയ്തു. അപ്പോൾ അവ൪ ദാവൂദ് നബി(അ)യുടെ മകൻ സുലൈമാൻ നബിയെ സമീപിച്ചു. സുലൈമാൻ നബി(അ) പറഞ്ഞു: ഒരു കത്തി കൊണ്ട് വരൂ. ഞാൻ കുട്ടിയെ മുറിച്ച് രണ്ട് പേർക്കും വീതിച്ചു തരാം. അപ്പോൾ ചെറിയ സ്ത്രീ പറഞ്ഞു: നിങ്ങൾ അങ്ങനെ ചെയ്യരുത്. അല്ലാഹു നിങ്ങളോട് കരുണ കാണിക്കട്ടെ. അത് അവളുടെ കുട്ടിയായിരുന്നു. അങ്ങനെ ചെറിയവൾക്ക് വേണ്ടി കുട്ടിയെ വിധിച്ചു.   (ബുഖാരി:6769)

അനുബന്ധം

1. വലിയ സ്ത്രീയുടെ വാചാലത കാരണമാണ് ദാവൂദ് നബി (അ) കുട്ടി അവരുടേതാണെന്ന് വിധിച്ചത് .

2. കുട്ടിയെ അറുക്കാന്‍ വേണ്ടിയല്ല സുലൈമാൻ നബി(അ) കത്തി ആവിശ്യപ്പെട്ടത്. മറിച്ച് നിജസ്ഥിതി പുറത്ത് കൊണ്ട് വരാൻ വേണ്ടിയായിരുന്നു. 

ഗുണപാഠങ്ങൾ

1) ബുദ്ധി സാമർഥ്യവും ഗ്രാഹ്യശക്തിയും പ്രായം കൊണ്ട് മാത്രം നേടാൻ കഴിയുന്ന ഒന്നല്ല. മറിച്ച് അല്ലാഹുവിന്റെ അനുഗ്രഹമാണ് .

2 ) അമ്പിയാക്കന്മാർക്ക് അല്ലാഹു അറിയിച്ച് കൊടുത്തതല്ലാതെ മറഞ്ഞ കാര്യം അറിയാൻ കഴിയില്ല .

3) സത്യം എപ്പോഴും ഒരു ഭാഗത്ത് മാത്രമേയുണ്ടാവുകയുള്ളൂ

4) യാഥാർത്ഥ്യങ്ങൾ പുറത്ത് കൊണ്ട് വരാൻ തന്ത്രങ്ങൾ പ്രയോഗിക്കാം

Leave a Reply

Your email address will not be published.

Similar Posts